തോമസ് കല്ലമ്പള്ളി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തോമസ് കല്ലമ്പള്ളി (ജീവിതകാലം : 19 ഏപ്രിൽ 1953 - 2002 ഫെബ്രുവരി 27) കേരളത്തിലെ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ശ്രദ്ധേയനായ രാഷ്ട്രീയക്കാരനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ ജനിച്ച അദ്ദേഹം തന്റെ 18ആം വയസ്സിൽ കാഞ്ഞിരപ്പള്ളിയിലെ ആനക്കല്ലിൽ യുവാക്കൾക്കായി ഒരു ഗ്രന്ഥശാല ആരംഭിച്ചു. എറണാകുളത്തെ ഗവൺമെന്റ് ലോ കോളജിൽ നിയമ പഠനം നടത്തിക്കൊണ്ടിരിക്കവേ കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കേരള സ്റ്റുഡന്റ്സ് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സെന്റ് ആന്റണീസ് പൊതുവിദ്യാലയത്തിന്റെ തുടക്കം മുതൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള കാലത്ത് പലവട്ടം പി.ടി.എ. പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു.[2] സെന്റർ ഫോർ ഹ്യൂമൻ റിസോഴ്‌സ്ഡ് ഡെവലപ്‌മെന്റ് ഓഫ് കേരള, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലും കല്ലമ്പള്ളി അംഗമായിരുന്നു. വിവിധ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസിന്റെ മുൻനിര കാമ്പെയ്ൻ മാനേജർ കൂടിയായിരുന്നു അദ്ദേഹം. കേരള നിയമസഭയുടെ ചരിത്രത്തിൽ 26-ആമത്തെ വയസ്സിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കല്ലമ്പള്ളി, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എം‌.എൽ‌.എ. എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

തോമസ് കല്ലമ്പള്ളി
പ്രമാണം:Thomas Kallampally.jpg
തോമസ് കല്ലമ്പള്ളി
Member of Kerala Legislative Assembly for
Kanjirappally
ഓഫീസിൽ
25 ജനുവരി 1980 – 25 മാർച്ച് 1987[1]
മുൻഗാമിKV Kurien
പിൻഗാമികെ.ജെ. തോമസ്[1]
വ്യക്തിഗത വിവരങ്ങൾ
ജനനം
Joseph Thomas Kallampally

19 April 1953
Kanjirappally, Travancore-Cochin, India
മരണം27 ഫെബ്രുവരി 2002 (aged 48)
കാഞ്ഞിരപ്പള്ളി, കേരള, ഇന്ത്യ
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിKerala Congress
പങ്കാളിത്രേസിക്കുട്ടി തോമസ്
കുട്ടികൾSubhash Chandra Jose
Mohan Roy Mathews
Vivek Anand T Kallampally
Ashok T Kallampally
അൽമ മേറ്റർSt. Thomas College, Pala
Government Law College, Ernakulam
Mahatma Gandhi University
വെബ്‌വിലാസംKanjirappaly
  1. 1.0 1.1 Kanjirappaly, Elections. "Thomas Kallampally term in Office". eci.nic.in. Election Commission Analysis. Retrieved 18 August 2014.
  2. "Shri Thomas Kallampally walks along with Governor of Kerala for the inauguration of St Antonys Public School". Social Plus. 27 May 2014. Archived from the original on 2014-08-12. Retrieved 28 May 2014.
"https://ml.wikipedia.org/w/index.php?title=തോമസ്_കല്ലമ്പള്ളി&oldid=3943109" എന്ന താളിൽനിന്ന് ശേഖരിച്ചത്