അൽഫോൻസ് കണ്ണന്താനം

കെ. ജെ. അൽഫോൻസ് കണ്ണന്താനം കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്.

2017 മുതൽ 2019 വരെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്ന കോട്ടയം ജില്ലയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് അൽഫോൺസ് കണ്ണന്താനം ഐ.എ.എസ് (റിട്ട.) (ജനനം: 8 ഓഗസ്റ്റ് 1953) 2017 മുതൽ 2022 വരെ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായും 2006 മുതൽ 2011 വരെ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടി സ്വതന്ത്രനായി കാഞ്ഞിരപ്പളളിയിൽ നിന്നും നിയമസഭാംഗമായ കണ്ണന്താനം 2011-ൽ മാർക്സിസ്റ്റ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു.[1][2][3][4][5]

അൽഫോൺസ് കണ്ണന്താനം
കേന്ദ്ര സഹമന്ത്രി(സംസ്ഥാന ചുമതല)(ഇലക്ട്രോണിക്സ്,ഐടി,ടൂറിസം)
ഓഫീസിൽ
3 സെപ്റ്റംബർ 2017 - 24 മെയ് 2019
പ്രധാനമന്ത്രിനരേന്ദ്ര മോദി
രാജ്യസഭാംഗം
ഓഫീസിൽ
2017-2022
മണ്ഡലംരാജസ്ഥാൻ
കേരള,നിയമസഭാംഗം
ഓഫീസിൽ
2006-2011
മണ്ഡലംകാഞ്ഞിരപ്പള്ളി
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-08-08) 8 ഓഗസ്റ്റ് 1953  (71 വയസ്സ്)
മണിമല, ചങ്ങനാശേരി, കോട്ടയം ജില്ല
രാഷ്ട്രീയ കക്ഷി
  • ബിജെപി(2011-തുടരുന്നു)
  • സിപിഎം(2006-2011)
പങ്കാളിഷീല
കുട്ടികൾ2 sons
As of 4 ഓഗസ്റ്റ്, 2024
ഉറവിടം: oneindia

ജീവിതരേഖ

തിരുത്തുക

കേരളത്തിലെ കോട്ടയം ജില്ലയിൽ മണിമല ഗ്രാമത്തിൽ പരേതനായ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953 ഓഗസ്റ്റ് 8-ന് ജനിച്ചു. മലയാളം മീഡിയം സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കേവലം 42% മാർക്ക് കിട്ടിയാണ്‌ പത്താം തരം വിജയിച്ചത്!. ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1979-ൽ സിവിൽ സർവ്വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു. 1979-ൽ ഐ.എ.എസ് ലഭിച്ചു. 'ദേവികുളം സബ്കളക്ടർ, 'മിൽമ' മാനേജിങ്ങ് ഡയറക്ടർ,കോട്ടയം ജില്ലാ കളക്ടർ, ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

കുടുംബ ജീവിതം

തിരുത്തുക

ദേവികുളം സബ്കളക്ടർ ആയിരിക്കുമ്പോഴായിരുന്നു അൽഫോണ്സിൻറെ വിവാഹം. ഭാര്യ ഷീല, അദ്ദേഹത്തിന്‌ രണ്ട് മക്കൾ ആകാശും, ആദർശും.

ഒറ്റനോട്ടത്തിൽ

തിരുത്തുക
  • 1953 ഓഗസ്റ്റ് 8-ന്‌ കേരളത്തിലെ കോട്ടയം ജില്ലയിൽ മണിമല ഗ്രാമത്തിൽ അൽഫോന്സ് ജനിച്ചു.
  • 1968-ൽ 42% മാർക്കോടെ പത്താം തരം വിജയിച്ചു.
  • 1979-ൽ സിവിൽ സർവ്വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു.
  • 1979-81- ഐ.എ.എസ് അക്കാദമിയിൽ പരിശീലനം.
  • 1981-1983- ദേവികുളം സബ്കളക്ടർ.
  • 1983-1985- വിദ്യാഭ്യാസ സെക്രട്ടറി.
  • 1985-88- മിൽമ എന്നു പരക്കെ അറിയപ്പെടുന്ന കേരളാ മിൽക്ക് ഫെഡറേഷൻറെ മാനേജിങ്ങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ്.
  • 1988-1991- കോട്ടയം ജില്ലാ കളക്ടർ.
  • 1994-ൽ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി.
  • 1992-2000- ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി ചെയർമാൻ.
  • 2001- ഗതാഗതം.
  • 2001- എൻട്രന്സ് എക്സാം ചെയർമാൻ.
  • 2001-2005- ലാന്ഡ് യൂസ് കമ്മീഷണർ.
  • 2005-06- ലാന്ഡ് റവന്യൂ കമ്മീഷണർ.
  • 2006 – രാക്ഷ്ട്രീയത്തിലേക്ക്-കാഞ്ഞിരപ്പള്ളി നിയോജനകമണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 2011 മാർച്ച് - ബി.ജെ.പി.യിൽ ചേർന്നു.
  • 2017 സെപ്റ്റംബർ 3-ന് കേന്ദ്രമന്ത്രി

രാജ്യസഭാംഗത്വം

തിരുത്തുക
  • 2017-2023 : ബി.ജെ.പി., രാജസ്ഥാൻ

ഇന്ത്യ മാറ്റത്തിന്റെ മുഴക്കം

തിരുത്തുക

ശ്രീ.അൽഫോൻസ് കണ്ണന്താനത്തിന്റെ ആത്മകഥാ പുസ്തകമാണ്‌ ഇന്ത്യ മാറ്റത്തിൻറെ മുഴക്കം (16th September 1996) ഡി.സി. ബുക്സാണിത് പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 1996-ലാണ്‌ ആദ്യ പതിപ്പ് പുറത്തിറക്കിയത്. 1995-ൽ ഈ പുസ്തകം എഴുതിയതിനു ശേഷം ശ്രീ.അൽഫോൻസിന്റെ ജീവിതത്തിൽ പലതും സംഭവിച്ചു. ബാബരി മസ്ജിദ്‌ പൊളിച്ചതിന്‌ കുറ്റക്കാരൻ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നു എന്നു പറയാൻ ധൈര്യം കാണിച്ചതിന്‌ സർവ്വീസിൽ നിന്നും മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 2006-ൽ സിവിൽ സർവ്വീസിൽ 8 വർഷം ബാക്കി നിൽക്കെ രാജി വെച്ച് രാക്ഷ്ട്രീയത്തിൽ കയറി മുപ്പത്തിരണ്ടാം ദിവസം വൻഭൂരിപക്ഷത്തോടെ കാഞ്ഞിരപ്പള്ളി എം.എൽ.എ ആയി.

പുസ്തകത്തെക്കുറിച്ച്

തിരുത്തുക

സാധാരണ ബ്യൂറോക്രാറ്റുകളിൽ നിന്ന് വ്യത്യസ്തനായ അദ്ദേഹം താൻ അലങ്കരിച്ച ഓരോ പദവിയിലും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തത പുലർത്തിയത് എങ്ങനെയാണെന്ന് പുസ്തകത്തിൽ വിവരിക്കുന്നു. ഭാരതീയരെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുക എന്നതാണ്‌ ഈ ഗ്രന്ഥത്തിൻറെ ഉദ്ദേശ്യം[അവലംബം ആവശ്യമാണ്]. ഭ്രാന്തമായ സ്വപ്നങ്ങൾ കാണുകമാത്രമല്ല,അവയെ സാർത്ഥകമാക്കാൻ യത്നിക്കുകകൂടി വേണമെന്ന് അദ്ദേഹം ഈ പുസ്തകത്തിൽ പറയുന്നു[അവലംബം ആവശ്യമാണ്]. പുസ്തകത്തിൻറെ പന്ത്രണ്ടാമത് എഡിഷൻ നവംബർ -2008-ൽ പുറത്തിറങ്ങുകയുമുണ്ടായി. എം. പി.സദാശിവൻ വിവർത്തനം ചെയ്ത ഈ പുസ്തകം ഡിസി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അൽഫോൻസ്_കണ്ണന്താനം&oldid=4105315" എന്ന താളിൽനിന്ന് ശേഖരിച്ചത്