കെ.ടി. തോമസ്

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

ഒന്നും, രണ്ടും കേരളനിയമസഭയിൽ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.ടി. തോമസ് (15 ഓഗസ്റ്റ് 1914 - 1995). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. കേരളനിയമസഭയിൽ അംഗമാകുന്നതിനു മുൻപ് 1954 മുതൽ 56 വരെ തിരുക്കൊച്ചി നിയമസഭയിലേക്കും കെ.ടി. തോമസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബി.എ., ബി.എൽ. ബിരുദധാരിയായിരുന്ന ഇദ്ദേഹം ഒരു അഭിഭാഷകൻ കൂടിയായിരുന്നു. 1914 ഓഗസ്റ്റ് പതിനഞ്ചിനാണ് കെ.ടി. തോമസ് ജനിച്ചത്.

കെ.ടി. തോമസ്
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമികെ.എസ്. മുസ്തഫാ കമാൽ
മണ്ഡലംകാഞ്ഞിരപ്പള്ളി
വ്യക്തിഗത വിവരങ്ങൾ
ജനനം(1914-08-15)ഓഗസ്റ്റ് 15, 1914
മരണം1995(1995-00-00) (പ്രായം 80–81)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of ജനുവരി 6, 2012
ഉറവിടം: നിയമസഭ

തിരുവിതാംകൂർ സ്റ്റേറ്റ്കോൺഗ്രസിൽ 1938-ൽ അംഗമായിക്കൊണ്ടാണ് ഇദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ പങ്കെടുക്കുക വഴി നിരവധി തവണ ഇദ്ദേഹം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം ഡി.സി.സി. പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ, കെ.പി.സി.സി. അംഗം, സബ് ഓർഡിനേറ്റ് ലെജിസ്ലേഷൻ ചെയർമാൻ (1957-58) എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ.ടി._തോമസ്&oldid=3813614" എന്ന താളിൽനിന്ന് ശേഖരിച്ചത്