കരുമാല്ലൂർ ഗ്രാമപഞ്ചായത്ത്
10°05′44″N 76°19′13″E / 10.095440°N 76.320380°E എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിന്റെ ഭാഗമായ ഒരു ഗ്രാമ പഞ്ചായത്താണ് കരുമാല്ലൂർ. ആലങ്ങാട് ബ്ളോക്കിൽ കരുമാല്ലൂർ, ആലുവ വെസ്റ്റ് എന്നീ വില്ലേജ് പരിധിയിൽ പെരിയാറിന്റെ തീരത്തായി 21.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന കരുമാല്ലൂർ പഞ്ചായത്തിലൂടെയാണ് ആലുവ - പറവൂർ സംസ്ഥാന പാത കടന്നു പോകുന്നത്.കാർഷിക മേഖലയായ ഈ പ്രദേശത്ത് പ്രധാനമായും നെല്ല് കൃഷി ചെയ്യുന്നു.
Karumalloor | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | എറണാകുളം | ||
ഏറ്റവും അടുത്ത നഗരം | ആലുവ,പറവൂർ | ||
ലോകസഭാ മണ്ഡലം | എറണാകുളം | ||
നിയമസഭാ മണ്ഡലം | കളമശ്ശേരി | ||
ജനസംഖ്യ | 26,858 (2001[update]) | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
അതിരുകൾ
തിരുത്തുകവടക്ക് കുന്നുകര, പുത്തൻവേലിക്കര, നെടുമ്പാശ്ശേരി പഞ്ചായത്ത്; കിഴക്ക് കടുങ്ങല്ലൂർ പഞ്ചായത്ത്, ആലുവ നഗരസഭ; തെക്ക്, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകൾ; പടിഞ്ഞാറ്, ചിറ്റാറ്റുകര, കോട്ടുവള്ളി, ചേന്ദമംഗലം പഞ്ചായത്തുകൾ എന്നിവയാണ് കരുമാല്ലൂർ പഞ്ചായത്തിന്റെ അതിരുകൾ
ചരിത്രം
തിരുത്തുകപഞ്ചായത്തുകൾ രൂപം കൊള്ളുന്നതുവരെ അയിരൂർ വില്ലേജ് യൂണിയൻ എന്ന പേരിലാണ് പഞ്ചായത്ത് അറിയപ്പെട്ടിരുന്നത്. 1953-ൽ കരുമാലൂർ പഞ്ചായത്ത് രൂപം കൊണ്ടു. ആദ്യ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞാലി നൈന ആയിരുന്നു. കൃഷിഭൂമി പാലിയം കുടുംബം തിരുമുപ്പം വാരിയം, തിരുവാലൂർ ദേവസ്വം, വേഴപ്പറമ്പ് മന, വൈപ്പിൻ മന തുടങ്ങിയവരിൽ കേന്ദ്രീകരിച്ചിരുന്നു. 1969-ലെ ഭൂപരിഷ്കരണ നിയമമാണ് ഈ സ്ഥിതിക്ക് മാറ്റം വരുത്തിയത്.കരുമാല്ലൂരിൽ ഇരുമ്പുരുക്ക് ഉപകരണങ്ങളായ അരിവാൾ, വാക്കത്തി, കോടാലി, തോക്ക്, മൂർച്ചയേറിയവാൾ എന്നിവ നിർമ്മിക്കുന്ന വിദഗ്ദ്ധരായ കൊല്ലപ്പണിക്കാർ ഇവിടെ കൂട്ടമായി താമസിച്ചിരുന്നു. വടക്കൻ ജില്ലകളിൽനിന്നു പോലും ആയുധങ്ങൾ വാങ്ങാൻ ഇവിടെ ആളുകൾ വന്നിരുന്നു. വടക്കൻ മേഖലകളിൽ കൊല്ലപ്പണിക്കാരെ കരുവാന്മാർ എന്നും നാടിനെ ഊര് എന്നും പറയാറുണ്ട്. അങ്ങനെ അവർ ഈ പ്രദേശത്തെ കരുവാന്മാരുടെ ഊര് എന്ന് വിളിക്കുകയും ക്രമേണ ഇത് കരുമാല്ലൂർ ആവുകയും ചെയ്തു.
പ്രത്യേകതകൾ
തിരുത്തുക- ഫലഭൂയിഷ്ഠമായ പശിമയുള്ള കൽപ്പൊടി പ്രദേശമായതിനാൽ തികച്ചും കാർഷിക മേഖലയായ പഞ്ചായത്തിലെ പ്രസിദ്ധമായ ഉൽപ്പന്നമാണ് ആലങ്ങാടൻ ശർക്കര.
- മഹാത്മാഗാന്ധിയുടെ പാദസ്പർശത്താൽ ധന്യമായതും 1921-ൽ സ്ഥാപിതവുമായ യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെ മുഖ്യഭാഗവും പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക കലാലയം എന്ന പദവിയും ഈ കോളേജിനുണ്ട്.
- വൈദിക പഠനം നടത്തുന്ന തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടു സെമിനാരികളിലൊന്നായ 1932-ൽ സ്ഥാപിതമായ സെന്റ്ജോസഫ് -പൊന്തിഫിക്കൽസെമിനാരി (കാർമൽഗിരി) ഈ പഞ്ചായത്തിലാണ്.
- നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഐതിഹ്യം പേറുന്ന ശ്രീനരസിംഹസ്വാമി ക്ഷേത്രവും അതിനോടു ചേർന്ന് 1972-ൽ സ്ഥാപിച്ച വൈദിക അദ്ധ്യായനം നടത്തുന്ന തന്ത്രവിദ്യാപീഠവും, ഭരണി മഹോത്സവത്തോടനുബന്ധിച്ച് പുരാതന കലയായ മുടിയേറ്റ് നടത്തുന്ന ആറ്റുപുഴ കാവും മത്സരബുദ്ധിയോടെ കരകൾ ചേർന്നു നടത്തുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പുറപ്പിള്ളിക്കാവ് ക്ഷേത്രോത്സവവും കൈപ്പെട്ടി ക്ഷേത്രോത്സവവും കരുമാല്ലൂർ പ്രദേശത്തിന്റെ പ്രത്യേകതകളാണ്.
- ഏഴു നൂറ്റാണ്ടു പഴക്കമുള്ള കരുമാല്ലൂരിലെ ഒരു കുടുംബ ക്ഷേത്രം മാങ്കുഴി തറവാട് വളപ്പിൽ സ്ഥിതി ചെയ്യുന്നു .എല്ലാ വര്ഷവും മേട മാസം ചോതി നക്ഷത്രത്തിൽ പ്രതിഷ്ടാദിനമായി ത്രികാല പൂജയും ഗുരുതിയും രണ്ടു നേരവും അന്നദാനവും നടത്തുന്നു.
- സ്വാമി അയ്യപ്പൻ കളരി അഭ്യസിച്ചെന്നു കരുതുന്ന കളരികൾ കരുമാലൂർ പ്രദേശത്തായിരുന്നു.
പ്രമുഖരായ കരുമാല്ലൂരുകാർ
തിരുത്തുക- തിരു-കൊച്ചി -തിരു - കൊച്ചി സംസ്ഥാനത്തെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ള
- കേരളത്തിലെ തന്ത്രി മുഖ്യരിൽ പ്രമുഖനും തച്ചു ശാസ്ത്ര വിദഗ്ദ്ധനുമായിരുന്ന വേഴപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിപ്പാട്
- കളപ്പുരക്കൽ കെ.എ.ദാമോദരമേനോൻ-മുൻ കേരളാ വ്യവസായ മന്ത്രി
- വി.സി.അഹമ്മദുണ്ണി
വാർഡുകൾ
തിരുത്തുക- മാട്ടുപുറം
- മാഞ്ഞാലി
- കള്ളിക്കുഴി
- മനയ്ക്കപ്പടി നോർത്ത്
- തട്ടാമ്പടി നോർത്ത്
- കരുമാല്ലൂർ
- അടുവാതുരുത്ത്
- വെളിയത്തുനാട്
- പരുവക്കാട്
- വയലോടം
- ഈസ്റ്റ് വെളിയത്തുനാട്
- കടുവാപ്പാടം
- യു.സി. കോളേജ്
- മറിയപ്പടി നോർത്ത്
- മറിയപ്പടി സൗത്ത്
- തട്ടാംപടി സൗത്ത്
- ചെട്ടിക്കാട്
- തോപ്പ്
- മനക്കപ്പടി
- തെക്കേത്താഴം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- യൂ.സി.കോളേജ്
- ഗവ.എൽ.പി.സ്ക്കൂൾ,കരുമാല്ലൂർ
- എഫ്.എം.സി.റ്റി.ഹൈ സ്ക്കൂൾ,കരുമാല്ലൂർ
- ജമാ അത്തെ പബ്ലിക്ക് സ്ക്കൂൾ, ആലങ്ങാട്
- മാതാ കോളേജ് ഓഫ് ടെക്നോളജി
- സെന്റ് ലിറ്റിൽ ട്രീസസ് യു പി സ്കൂൾ തട്ടാംപടി
- കെ.ഇ.എം.ഹൈസ്കൂൾ,കോട്ടപ്പുറം
- എ. ഐ എസ് യുപി സ്കൂൾ മാഞ്ഞാലി
- ഗവണ്മെന്റ് എൽ പി സ്കൂൾ മനയ്ക്കപ്പടി
ആരാധനാലയങ്ങൾ
തിരുത്തുക- പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം
- കാരിപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം
- നാരായണമംഗലം ധർമ്മ ശാസ്താ ക്ഷേത്രം
- മാങ്കുഴി കുടുംബ പരദേവത ക്ഷേത്രം
- കൈപ്പെട്ടി ഭഗവതീ ക്ഷേത്രം
- സെന്റ് തോമസ് ദേവാലയം (തട്ടാമ്പടി)(എറണാകുളം-അങ്കമാലി അതിരൂപത)
- സെന്റ് ജോസഫ് ദേവാലയം (മനക്കപടി) (വരാപുഴാ അതിരൂപത )
ചിത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in/trend/main/Election2010.html Archived 2010-10-22 at the Wayback Machine.
- http://lsgkerala.in/karumallurpanchayat/ Archived 2010-09-24 at the Wayback Machine.
- http://www.youtube.com/watch?v=lGBjb02ugnA&feature=related
- http://www.youtube.com/watch?v=1ieLNfVN7Vs&feature=related
- http://www.youtube.com/watch?v=AocmXN0_om0&feature=related