കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്

കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്
10°05′44″N 76°19′13″E / 10.095440°N 76.320380°E / 10.095440; 76.320380
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 34352
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ പറവൂർ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കോട്ടുവള്ളി. ദേശീയ പാത പതിനേഴിന്റെ ഇരുവശത്തും ആയി വിഭജിക്കപ്പെട്ടു കിടക്കുകയാണ് കോട്ടുവള്ളി എന്ന ഗ്രാമം.

ചരിത്രം

തിരുത്തുക

1958 വരെ ഈ പ്രദേശം തൃശ്ശൂർ ജില്ലയിലായിരുന്നു. തൃശ്ശുർ ജില്ലയിലാകുന്നതിനു മുമ്പ് പറവൂർ കോട്ടുവള്ളി പ്രദേശങ്ങൾ കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു. ഇവിടുത്തെ ഭൂമി സംബന്ധമായ രേഖകളിൽ ഇപ്പഴും കോട്ടയം ജില്ലയുടെ ഭാഗമായിരുന്നതിന്റെ തെളിവുകൾ കാണാം. തിരുവിതാംകൂറിൽ ആദ്യമായി രൂപീകരിക്കപ്പെട്ട 9 വില്ലേജ് യൂണിയനുകളിൽ ഒന്നാണ് കോട്ടുവള്ളി വില്ലേജ് യൂണിയൻ. നെല്ലപ്പിള്ളി നാരായണപിള്ളയായിരുന്നു ഇതിന്റെ ആദ്യ പ്രസിഡന്റ്. ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന ആട്ടയിൽ കുമാരൻ വൈദ്യർ (ആലങ്ങാട്) ആണ് കോട്ടുവള്ളി വിലേജിനു ശ്രമിച്ച പ്രമുഖ വ്യക്തികളിൽ ഒരാൾ [1]. കോട്ടുവള്ളി പഞ്ചായത്തിൽ പെട്ട വള്ളുവള്ളിയിൽ പണ്ട് മണ്ണ് എടുക്കാനായി ശ്രമിച്ചപ്പോൾ നിധി കിട്ടിയതായി ചരിത്രത്തിൽ പറയുന്നുണ്ട്.

അതിരുകൾ

തിരുത്തുക

വടക്ക് ചിറ്റാറ്റുകര പഞ്ചായത്തും പറവൂർ മുനിസിപ്പാലിറ്റിയും , തെക്ക് വരാപ്പുഴ , ആലങ്ങാട് , ഏഴിക്കര പഞ്ചായത്തുകൾ . കിഴക്ക് ആലങ്ങാട്, കരുമാലൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് ഏഴിക്കര പഞ്ചായത്ത് പറവൂർ മുനിസിപ്പാലിറ്റി

ജീവിതോപാധി

തിരുത്തുക

ജീവിതോപാധി പ്രധാനമായും കൃഷി തന്നെയാണ്. പണ്ടുകാലത്ത് കൈതോലകൾ ധാരാളമായുണ്ടായിരുന്നതാണ് ഈ സ്ഥലം , ആ പേരിലുള്ള ഒരു സ്ഥലം ഈ പഞ്ചായത്തിലുണ്ട്. കൈതാരം എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. പെരിയാറിന്റെ ഒരു കൈവഴി ഇതിലൂടെ സഞ്ചരിക്കുന്നതിനാൽ കൂറെ ആളുകൾ മത്സ്യബന്ധനം ഒരു നിത്യതൊഴിലായി സ്വീകരിച്ചിരിക്കുന്നു. മുൻ കാലങ്ങളിൽ കയറു വ്യവസായം ഇവിടെ അഭിവൃദ്ധി പ്രാപിച്ചിരുന്നു. എന്നാൽ വിപണിമൂല്യം നഷ്ടപെട്ടതും കൂടുതൽ മുതൽമുടക്ക് വേണ്ടി വരുന്നതും ഈ വ്യവസായം ക്ഷയോൻമുഖമായി തീർന്നു. കള്ള് ചെത്തൽ ഒരു ജീവിതോപാധിയായി സ്വീകരിച്ചിരിക്കുന്നവരും ഇവിടെയുണ്ട്.

ആരാധനാലയങ്ങൾ

തിരുത്തുക
  • ചാവറ കുര്യാക്കോസച്ചന്റെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി. ഇതൊരു പ്രശസ്തമായ ക്രിസ്തീയ ആരാധനലായമാണ്
  • കാവിൽ ഭഗവതി ക്ഷേത്രം . കുറെ നാളു മുമ്പുവരെ ഇവിടെ ദേവിക്കുള്ള വഴിപാടായി മനുഷ്യതൂക്കം നിലവിലിരുന്നു. ഒരു മനുഷ്യന്റെ മുതുകിൽ തുണികൊണ്ട കെട്ടി അതിൽ ഒരു കൊളുത്തു തൂക്കി അയാളെ ഭക്തജനങ്ങൾ അമ്പലത്തിനു ചുറ്റും പൊക്കിയുയർത്തി പ്രദക്ഷിണം വയ്ക്കുന്നു.
  • വിശുദ്ധ സെബാസ്റ്റ്യനോസിന്റെ പള്ളി.
  • മന്നം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പൂയ മഹോത്സവത്തോടനുബന്ധിച്ച് ഇവിടെ തൈപൂയ കാവടിയാട്ടം നടക്കുന്നു.
  • ഘണ്ഠാകർണ്ണൻ ക്ഷേത്രം.

തൃക്കപുരം ദേവിക്ഷേത്രം കോട്ടുവള്ളി

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  • സെന്റ് ഫിലോമിനാസ് ഹയർ സെക്കണ്ടറി സ്കൂൾ
  • ചാവറ മെമ്മോറിയൽ വ്യവസായ പരിശീലന കേന്ദ്രം
  • ചാവറ CMIപബ്ലിക്ക് സ്കൂൾ
  • കൈതാരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
  • വള്ളുവള്ളി യു പി സ്കൂൾ
  • ഗവണ്മെന്റ് യൂപി സ്കൂൾ കോട്ടുവള്ളി

വ്യവസായം

തിരുത്തുക

കോട്ടുവള്ളി പഞ്ചായത്തിൽ ഒരു മിനി വ്യവസായ കേന്ദ്രം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിന്റെ പ്രവർത്തനം നിർജ്ജീവാവസ്ഥയിലാണ്. ചെറുകിട വ്യവസായങ്ങൾ തുടക്കമിട്ടെങ്കിലും വളർച്ചപ്രാപിക്കാനായിട്ടില്ല. പ്രധാന വ്യവസായം കൃഷി തന്നെയാണ്. പിന്നെ ചില ചെറുകിട വ്യവസായ യൂണിറ്റുകളും ഏതാനും വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

വാർഡുകൾ

തിരുത്തുക
  1. പടിഞ്ഞാറെകൈതാരം
  2. കിഴക്കെകൈതാരം
  3. കിഴക്കേപ്രം
  4. കുട്ടൻതുരുത്ത്
  5. മന്നം
  6. ഡോ അംബേദ്കർ
  7. തത്തപ്പിള്ളി
  8. തെക്കേ തത്തപ്പിള്ളി
  9. കിഴക്കേ വള്ളുവള്ളി
  10. കൊച്ചാൽ
  11. കൂനമ്മാവ്
  12. പടിഞ്ഞാറെ കൂനമ്മാവ്
  13. കോട്ടുവള്ളിക്കാവ്
  14. പടിഞ്ഞാറെ വള്ളുവള്ളി
  15. പഞ്ചായത്ത്
  16. കിഴക്കെ ചെറിയപ്പിള്ളി
  17. കിഴക്കെ കോട്ടുവള്ളി
  18. തെക്കെ കോട്ടുവള്ളി
  19. തൃക്കപുരം
  20. കൈതാരം
  21. തെക്കെ കൈതാരം
  22. ചെറിയപ്പിള്ളി

പ്രധാനവ്യക്തികൾ

തിരുത്തുക

Nil

സ്ഥിതിവിവരകണക്കുകൾ

തിരുത്തുക
സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് പറവൂർ
വിസ്തീർണ്ണം 20.82
വാർഡുകൾ 22
ജനസംഖ്യ 34352
പുരുഷൻമാർ 16739
സ്ത്രീകൾ 17613
  1. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2010-09-24 at the Wayback Machine. ചരിത്രം.