കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

10°45′22″N 76°34′23″E / 10.7560325°N 76.5731047°E / 10.7560325; 76.5731047

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
Map of India showing location of Kerala
Location of കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
Location of കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം എറണാകുളം
ലോകസഭാ മണ്ഡലം എറണാകുളം
നിയമസഭാ മണ്ഡലം ആലങ്ങാട്
ജനസംഖ്യ 30,539 (2001)
സ്ത്രീപുരുഷ അനുപാതം 994 /
സാക്ഷരത 89.55%
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് http://lsgkerala.in/kadungalloorpanchayat

എറണാകുളം ജില്ലയിലെ ആലങ്ങാട് ബ്ലോക്കിൽ പെട്ട ഒരു പഞ്ചായത്താണ് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്. ആലുവയിലെ ഏക വ്യവസായ ഏസ്റ്റേറ്റ് കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടം - ഏടയാർ എന്ന ഭാഗത്താണ്. വ്യാവസായികമായി ഏറെ വികസിച്ച ഒരു പഞ്ചായത്താണ് കടുങ്ങല്ലൂർ. ഏലൂരിലുള്ള വൻകിട വ്യവസായ സ്ഥാപനങ്ങളുടെ അനുബന്ധ യൂണിറ്റുകളായി ധാരാളം ചെറുകിട വ്യവസായ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിച്ചുപോരുന്നു. കൂടാതെ ബിനാനി സിങ്കി, കൊച്ചിൻ മിനറൽസ് ആന്റ് റൂറൽസ് ലിമിറ്റഡ്. തുടങ്ങിയ വലിയ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഇത്തരം വ്യവസായസ്ഥാപനങ്ങളു‌ടെ പ്രവർത്തനം മൂലം ഇവിടുത്തെ അന്തരീക്ഷം മലിനമാണ്. എന്നിരിക്കിലും സിംഹഭാഗം ആളുകളും ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്നു.

ചരിത്രം തിരുത്തുക

രാവണൻ പുഷ്പകവിമാനത്തിൽ സീതയെ തട്ടിക്കൊണ്ടുപോകുമ്പോൾ തടഞ്ഞ ജടായുവിനെ വെട്ടിവീഴ്ത്തിയപ്പോൾ നടുഭാഗം വീണ സ്ഥലമാണത്രേ കടുങ്ങല്ലൂർ. നടുങ്ങല്ലൂർ ലോപിച്ച് കടുങ്ങല്ലൂർ ആയതായിരിക്കാം [1] കടുങ്ങല്ലൂർ ഉൾപ്പെടുന്ന പ്രദേശം ആദ്യകാലത്തിൽ ആലങ്ങാട് സ്വരൂപത്തിന്റെ കീഴിലായിരുന്നു. എന്നാൽ പിന്നീട് തിരൂവിതാംകൂറിന്റെ ഭാഗമായിത്തീർന്നു.[2] സാംസ്ക്കാരികമായി വളരെ മുന്നിൽ നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. ചില സമുദായക്കാർ ആശയവിനിമയത്തിനായി ഗൂഢഭാഷകൾ ഉപയോഗിച്ചിരുന്നു. മൂലഭദ്രം , ചോണഭാഷ തുടങ്ങിയവ ഉദാഹരണങ്ങളാണ്. മതമൈത്രിയിൽ അഭിമാനം കൊള്ളാവുന്ന ഒരു പ്രദേശം കൂടിയാണ് ഇത്. പള്ളിയിൽ ഹിന്ദുക്കൾ നേർച്ച കഴിക്കുക, ക്ഷേത്രത്തിൽ മുസ്ളീങ്ങൾ വഴിപാട് കഴിക്കുക എന്നിവ ഒരു അലോസരവും ഇല്ലാതെ നടന്നുപോന്നിരുന്നു, കാലങ്ങൾക്കു മുമ്പ്. പെരുന്തച്ചൻ പണിതു എന്നു കരുതപ്പെടുന്ന ഒരു ക്ഷേത്രം കടുങ്ങല്ലൂരിരെ ഉളിയന്നൂർ എന്ന പ്രദേശത്തുണ്ട്. പെരുന്തച്ചൻ തന്റെ മകനെ ഉളി എറിഞ്ഞുകൊലപ്പെടുത്തിയ സ്ഥലമായതിനാലാണ് ഉളിയന്നൂർ എന്ന പേരു വന്നത് എന്നും ഒരു വിശ്വാസമുണ്ട് [3]

ജീവിതോപാധി തിരുത്തുക

ജീവിതോപാധി പ്രധാനമായും ധാരാളമായി ഉള്ള ചെറുകിട വ്യവസായങ്ങളാണ്. എന്നാൽ പടിഞ്ഞാറെ കടുങ്ങല്ലൂരിലും , മുപ്പത്തടത്തിന്റെ ചില ഭാഗങ്ങളിലും ആളുകൾ കൃഷി ചെയ്തുപോരുന്നു. വേനൽകാലത്ത് ധാരാളമായി പൊട്ടുവെള്ളരി കൃഷി ചെയ്തുപോരുന്ന ഒരു സ്ഥലമാണ് കടുങ്ങല്ലൂർ.

വ്യവസായം തിരുത്തുക

  • ബിനാനി സിങ്ക് ലിമിറ്റഡ്.
  • കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ്.(സി.എം.ആർ.എൽ)
  • ഇൻഡോ-ജർമ്മൻ കാർബൺ.
  • പെരിയാർ ഫോംസ്.

ആരാധനലായങ്ങൾ തിരുത്തുക

  • നരസിംഹസ്വാമി ക്ഷേത്രം പടിഞ്ഞാറേ കടുങ്ങല്ലൂർ
  • മുപ്പത്തടം കൈനിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • മുപ്പത്തടം പറയനാട്ട് ഭഗവതി ക്ഷേത്രം
  • ശ്രീ ചാറ്റുകുളത്തപ്പൻ ക്ഷേത്രം.
  • കടുങ്ങല്ലൂർ ജുമാമസ്ജിദ്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ തിരുത്തുക

  • മുപ്പത്തടം ഹയർ സെക്കണ്ടറി സ്ക്കൂൾ
  • ഗവൺമെന്റ് ഹൈസ്ക്കൂൾ പടിഞ്ഞാറെ കടുങ്ങല്ലൂർ

വാർഡുകൾ തിരുത്തുക

  1. പടിഞ്ഞാറെ കടുങ്ങല്ലൂർ നോർത്ത്
  2. കിഴക്കേ കടുങ്ങല്ലൂർ വെസ്റ്റ്
  3. കടയപ്പിള്ളി
  4. കണിയാൻകുന്ന്
  5. കിഴക്കേ കടുങ്ങല്ലൂർ
  6. ഏലൂക്കര നോർത്ത്
  7. കുഞ്ഞുണ്ണിക്കര
  8. ഉളിയന്നൂർ
  9. ഏലൂക്കര
  10. പടിഞ്ഞാറെ കടുങ്ങല്ലൂർ സെൻട്രൽ
  11. മുപ്പത്തടം നോർത്ത്
  12. മുപ്പത്തടം സെൻട്രൽ
  13. കയൻറിക്കര
  14. മുപ്പത്തടം ഈസ്റ്റ്
  15. കയൻറിക്കര സൌത്ത്
  16. മുപ്പത്തടം സൌത്ത്
  17. മുപ്പത്തടം വെസ്റ്റ്
  18. എടയാർ
  19. എരമം സൌത്ത്
  20. എരമം നോർത്ത്
  21. പടിഞ്ഞാറെ കടുങ്ങല്ലൂർ സൌത്ത്

സ്ഥിതിവിവരകണക്കുകൾ തിരുത്തുക

സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് ആലങ്ങാട്
വിസ്തീർണ്ണം 18.06
വാർഡുകൾ 20
ജനസംഖ്യ 30539
പുരുഷൻമാർ 15313
സ്ത്രീകൾ 15226

അവലംബം തിരുത്തുക

  1. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine. കടുങ്ങല്ലൂർ പേരിനു പിന്നിലെ ചരിത്രം
  2. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine. കടുങ്ങല്ലൂർ ചരിത്രം
  3. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine. ഉളിയന്നൂർ പേരിനു പിന്നിൽ