ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത്
എറണാകുളം ജില്ലയിലെ പറവൂർ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത്. പറവൂർ പുഴയുടെ അരികിൽ സ്ഥിതിചെയ്യുന്ന ഒരു പഞ്ചായത്താണ് ചിറ്റാറ്റുകര.
ചിറ്റാറ്റുകര ഗ്രാമപ്പഞ്ചായത്ത് (ചരിത്രം)തിരുത്തുക
പുരാതന കാലത്ത് പറവൂർ നാട്ടുരാജ്യത്തിൻറെ ഭാഗമായിരുന്നു. പെരിയാറിൻറെ തുരത്തുകളായ ചെറിയ വല്ലംതുരുത്തും വലിയ വല്ലംതുരത്തും പഴയ തിരുവിതാംകൂറിൻറെ ഭാഗമായിരുന്നു. തുരുത്തിൻറെ തെക്കു നിന്നും വടക്കോട്ട് കിഴക്കേ അതിരിൽ തിരുവിതാംകൂർ കൊച്ചി നാട്ടുരാജ്യങ്ങളെ വേർ തിരിച്ചിരുന്ന അതിർത്തി(കൊതി)ക്കല്ലുകൾ കാണാം. ശക്തമായ ജന്മിത്ത വ്യവസ്ഥിതി നിലനിന്നിരുന്ന പ്രദേശമാണിത്. ഈ പഞ്ചായത്തിലെ കല്ലറയ്ക്കൽ തറവാട്ടിൽ ചട്ടമ്പിസ്വാമികൾ ഏറെക്കാലം താമസിച്ചിരുന്നു ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുവിൻറെയും സംഗമ വേദിയായിട്ടുണ്ട് ഇവിടം. 1947 ൽ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന പാലിയം സമരം ശ്രദ്ധേയമാണ് കയർ, ചെത്ത് എന്നീ തൊഴിൽ മേഖലകളിലെ ശക്തമായ സമരങ്ങൾ ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. ആറുകളാൽ ചുറ്റപ്പെട്ട പ്രദേശം എന്ന അർഥത്തിലാണ് ചിറ്റാറ്റുകര എന്ന പേരുവന്നതെന്നാണ് പഴമക്കാരുടെ വിശ്വാസം വടക്കേക്കര വില്ലേജ് യൂണിയന്റെയും പറവൂർ വില്ലേജ് യൂണിയൻറെയും ഭാഗങ്ങൾ ചേർത്ത് 1953-ൽ ചിറ്റാറ്റുകര ഗ്രാമപ്പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. പ്രഥമ പ്രസിഡന്റായി എ.വി. ഈപ്പനെ തെരഞ്ഞെടുത്തു.
ജീവിതോപാധിതിരുത്തുക
ജീവിതോപാധി പ്രധാനമായും കൃഷിയാണ്. പുഴയുടെ കരയായതിനാൽ മത്സ്യബന്ധനം ഒരു തൊഴിലാണ്. അതുമൂലം ഉപജീവനം കഴിക്കുന്ന ധാരാളം കുടുംബങ്ങളുണ്ട്.
ആരാധനാലയങ്ങൾതിരുത്തുക
- പണിക്കരച്ചൻ ക്ഷേത്രം
- തോരണത്തുങ്കൽ ഭഗവതീ ക്ഷേത്രം
- വ്യാകുലാംബികാ പള്ളി
- ജറാം പള്ളി.
- രാമൻകുളങ്ങര ഭഗവതിക്ഷേത്രം
- നീലിശ്വരം മഹാദേവക്ഷേത്രം പട്ടണം
- കളരിക്കൽ ഭഗവതിക്ഷേത്രം
- മന്നം സുബ്രഹ്മണ്യക്ഷേത്രം
- മാക്കനായി മാർക്കണ്ടേശ്വര ക്ഷേത്രം
- തിരുമാണ്ഡാകുന്നു ഭഗവതീ ക്ഷേത്രം
- മങ്ങാട്ട് ഭഗവതിക്ഷേത്രം
- പുതിയകാവ് ക്ഷേത്രം
- ഗുരുതിപ്പാടം ഭഗവതി ക്ഷേത്രം, പറയകാട്
വിദ്യാഭ്യാസസ്ഥാപനങ്ങൾതിരുത്തുക
- ഗവ. ഹയർ സെക്കന്ററി സ്കൂൾ, പുതിയകാവ്
- ഗവ. എൽ.പി.എസ്., പുതിയകാവ്
- ഗവ. എൽ.പി.എസ്., പട്ടണം
- ഗവ. എൽ.പി.എസ്., ചിറ്റാറ്റുകര
- ഗവ. എൽ.പി.എസ്., പറയകാട്
പ്രധാനവ്യക്തികൾതിരുത്തുക
വാർഡുകൾതിരുത്തുക
- മച്ചാംതുരുത്ത്
- ആളംതുരുത്ത്
- നീണ്ടൂർ വടക്ക് (ഹെഡ് ക്വാർട്ടേഴ്സ് വാർഡ്)
- പറയകാട്
- വലിയ പല്ലംതുരുത്ത്
- പറവൂത്തറ
- മാക്കനായി
- തോപ്പ്
- താന്നിപ്പാടം
- ചെറിയ പല്ലംതുരുത്ത് വടക്ക്
- ചെറിയ പല്ലംതുരുത്ത് തെക്ക്
- നീണ്ടൂർ തെക്ക്
- ചിറ്റാട്ടുകര
- പൂയപ്പിള്ളി
- പട്ടണം മുസരിസ്
- പട്ടണം സെൻറർ
- പട്ടണം പടിഞ്ഞാറ്
- പട്ടണം വടക്ക്
സ്ഥിതിവിവരകണക്കുകൾതിരുത്തുക
ജില്ല | എറണാകുളം |
ബ്ലോക്ക് | പറവൂർ |
വിസ്തീർണ്ണം | 9.46 |
വാർഡുകൾ | 17 |
ജനസംഖ്യ | 25320 |
പുരുഷൻമാർ | 12244 |
സ്ത്രീകൾ | 13076 |
അവലംബംതിരുത്തുക
- ↑ സലിംകുമാർ
- ↑ എൻ.കെ.മാധവൻ എൻ.കെ.മാധവൻ ഇടപ്പള്ളി സ്റ്റേഷൻ ആക്രമണം
Coordinates: 10°09′13″N 76°12′50″E / 10.1535608°N 76.213848°E