കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ ഇടുക്കി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
കട്ടപ്പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കട്ടപ്പന (വിവക്ഷകൾ) എന്ന താൾ കാണുക. കട്ടപ്പന (വിവക്ഷകൾ)

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ബ്ളോക്ക് പഞ്ചായത്താണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്. 12 ഡിവിഷനുകൾ ഉള്ള ഈ ബ്ലോക്ക് പഞ്ചായത്തിൽ കട്ടപ്പന, ഉപ്പുതറ, വണ്ടൻമേട്,കാഞ്ചിയാർ, ഇരട്ടയാർ,അയ്യപ്പൻ‌ കോവിൽ, ചക്കുപള്ളം എന്നീ ഏഴു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. 372.98 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ ബ്ലോക്ക് പഞ്ചായത്ത് 1981 നവംബർ 21-നാണ് രൂപീകൃതമായത്.

അണക്കര, അയ്യപ്പൻകോവിൽ, ഏലപ്പാറ, ആനവിലാസം, കൽക്കൂന്തൽ, ചക്കുപള്ളം, കട്ടപ്പന, ഉപ്പുതറ, വാഗമൺ എന്നീ വില്ലേജുകളും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു.

അതിരുകൾ തിരുത്തുക

പൊതുവിവരങ്ങൾ തിരുത്തുക

പൊതുവിവരങ്ങൾ:- 2001 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച്:

ജില്ല ഇടുക്കി
ബ്ലോക്ക് കട്ടപ്പന
വിസ്തീർണ്ണം 372.98
ഡിവിഷനുകളുടെ എണ്ണം 12
ജനസംഖ്യ 155904
പുരുഷൻമാർ 69510
സ്ത്രീകൾ 77124
ജനസാന്ദ്രത 419
സ്ത്രീ : പുരുഷ അനുപാതം 971
മൊത്തം സാക്ഷരത 88
സാക്ഷരത (പുരുഷൻമാർ) 92
സാക്ഷരത (സ്ത്രീകൾ) 85