ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ ഇടുക്കി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ തൊടുപുഴ, ഉടുമ്പൻചോല, പീരുമേട് എന്നീ താലൂക്കുകളിൽ സ്ഥിതി ചെയ്യുന്ന ബ്ളോക്ക് പഞ്ചായത്താണ് ഇടുക്കി. ഈ ബ്ലോക്ക് പഞ്ചായത്തിൽ കഞ്ഞിക്കുഴി,വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം , എന്നീ ആറു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. 12 ഡിവിഷനുകളുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ വിസ്തൃതി 765.45 ചതുരശ്രകിലോമീറ്ററാണ്.

കഞ്ഞിക്കുഴി, വാത്തിക്കുടി, ഉപ്പുതോട്, അറക്കുളം, ഇലപ്പള്ളി, ഇടുക്കി, ഉപ്പുതറ, കുടയത്തൂർ, തങ്കമണി, ഉപ്പുതോട്, വാഴത്തോപ്പ് എന്നീ വില്ലേജുകളും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു.

അതിരുകൾ

തിരുത്തുക

പൊതുവിവരങ്ങൾ

തിരുത്തുക

പൊതുവിവരങ്ങൾ:- 2001 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച്:

ജില്ല ഇടുക്കി
ബ്ലോക്ക് ഇടുക്കി
വിസ്തീർണ്ണം 765.45
ഡിവിഷനുകളുടെ എണ്ണം 12
ജനസംഖ്യ 127979
പുരുഷൻമാർ 64938
സ്ത്രീകൾ 63041
ജനസാന്ദ്രത 167
സ്ത്രീ : പുരുഷ അനുപാതം 970
മൊത്തം സാക്ഷരത 93
സാക്ഷരത (പുരുഷൻമാർ) 95
സാക്ഷരത (സ്ത്രീകൾ) 91