നവംബർ 21
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 21 വർഷത്തിലെ 325-ാം ദിനമാണ് (അധിവർഷത്തിൽ 326). വർഷത്തിൽ 40 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1789 - നോർത്ത് കാരലൈന അമേരിക്കൻ ഐക്യനാടുകളിൽ ചേർന്നു.
- 1877 - തോമസ് ആൽവ എഡിസൺ സ്വനഗ്രാഹിയന്ത്രമായ ഫോണോഗ്രാഫ് കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
- 1905 - ആൽബർട്ട് ഐൻസ്റ്റൈൻ ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പ്രസ്താവിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. പ്രശസ്തമായ E=mc2 എന്ന സമവാക്യം ഇതിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.
- 1916 - എച്ച്.എം.എച്ച്.എസ്. ബ്രിട്ടാനിക് ഏജിയൻ കടലിൽ മുങ്ങി.
- 1969 - ആദ്യത്തെ അർപ്പാനെറ്റ് ലിങ്ക് സ്ഥാപിതമായി.
- 1971 - ഗരീബ്പൂരിൽ നടന്ന യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പാകിസ്താനെ തോൽപ്പിച്ചു.
ജന്മദിനങ്ങൾ
തിരുത്തുക- 1694 - പ്രശസ്ത ശാസ്ത്രജ്ഞൻ വോൾട്ടയർ
- 1939 - മുലായം സിങ്ങ് യാദവ്
ചരമദിനങ്ങൾ
തിരുത്തുക- 1970 - സി.വി. രാമൻ
- 2011 - കവി ഏറ്റുമാനൂർ സോമദാസൻ