കട്ടപ്പന നഗരസഭ

ഇടുക്കി ജില്ലയിലെ നഗരസഭ
(കട്ടപ്പന ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കട്ടപ്പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കട്ടപ്പന (വിവക്ഷകൾ) എന്ന താൾ കാണുക. കട്ടപ്പന (വിവക്ഷകൾ)

കേരളത്തിലെ ഇടുക്കി ജില്ലയിലെഉടുമ്പഞ്ചോല താലൂക്കിലെ ഒരു നഗരസഭയാണ് കട്ടപ്പന നഗരസഭ. ഇടുക്കി ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രം കൂടിയായ ഈ പ്രദേശം ഗ്രാമീണ സവിശേഷതകൾ കാത്തുസൂക്ഷിച്ചുകൊണ്ടുള്ള നഗരമാണ്.

കട്ടപ്പന നഗരസഭ
കട്ടപ്പന രാഷ്ട്രീയ ഭൂപടം
കട്ടപ്പന രാഷ്ട്രീയ ഭൂപടം

കട്ടപ്പന രാഷ്ട്രീയ ഭൂപടം


കട്ടപ്പന നഗരസഭ
9°45′08″N 77°06′54″E / 9.7522°N 77.1150°E / 9.7522; 77.1150
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ഇടുക്കി
ഭരണസ്ഥാപനം(ങ്ങൾ) കട്ടപ്പന നഗരസഭ
കട്ടപ്പന നഗരസഭ നഗരസഭ ചെയർമാൻ
'
'
വിസ്തീർണ്ണം 52.77ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 39608(2001ലെ കാനേഷുമാരി പ്രകാരം)
ജനസാന്ദ്രത 783/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
685508
+04868
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ അഞ്ചുരുളി, കല്യാണത്തണ്ട്

ചരിത്രം

തിരുത്തുക

1964 ൽ ആണ് കട്ടപ്പന പഞ്ചായത്ത് രൂപവത്കരിക്കുന്നത്. അതിനുമുമ്പ് ഉപ്പുതറ ഗ്രാമപഞ്ചായത്തിൻറെ ഭാഗമായിരുന്നു കട്ടപ്പന. 2015 ജനുവരി 14ന് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം കട്ടപ്പനയെ നഗരസഭയാക്കി ഉയർത്തി. 2015 നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. ഇടുക്കി ജില്ലയിലെ രണ്ടാമത്തെ നഗരസഭയും സംസ്ഥാനത്തെ ആദ്യത്തെ ഹൈറേഞ്ച് നഗരസഭയുമാണ് കട്ടപ്പന.

സ്ഥലനാമ ചരിത്രം

തിരുത്തുക

കട്ടപ്പുന്ന എന്ന പേരിൽ നിന്നാണ് കട്ടപ്പന എന്ന പേര് ഉണ്ടായത് എന്ന് ചിലർ വാദിക്കുന്നു. ഇന്നത്തെ ഇടുക്കിക്കവല ഭാഗത്ത് നിന്നിരുന്ന ഭീമാകാരമായ പുന്ന മരം വലിപ്പം നിമിത്തം കട്ടപ്പുന്ന എന്നു അറിയപ്പെടുകയും മരത്തെ അടയാളമായി സ്വീകരിക്കുകയും ചെയ്തു. മാത്രമല്ല കട്ടപ്പനയിൽ പനകൾ ഉണ്ടായിരുന്നില്ല. ആനകളുടെ ഇഷ്ട ദക്ഷണമായ പനകൾ കാടുകളിൽ വളരാൻ ആനകൾ അനുവദിക്കാതെ ഭക്ഷണമാക്കും. ഇവിടെ അത്രയധികം ആനകളും അതിന്റെ നടപ്പാതകളും ഉണ്ടായിരുന്നു. ആനത്താരകളാണ് ഇന്നത്തെ റോഡുകളെല്ലാം. പിന്നീട് കുടിയേറ്റ കർഷകർ കട്ടപ്പുന്നയെന്ന അടയാളത്തെ തെറ്റിദ്ധരിച്ച് കട്ടപ്പനയെന്ന് വിളിച്ചതാണെന്ന് പറയപ്പെടുന്നു.

രാഷ്ട്രീയ ചരിത്രം

തിരുത്തുക

ഭൂപ്രകൃതി

തിരുത്തുക

സമുദ്ര നിരപ്പിൽ നിന്നും 700 മുതൽ 1200 മീറ്റർ വരെ ഉയരമുള്ള കുന്നിൻപ്രദേശങ്ങളും അവയക്ക് ഇടയിലുള്ള ചെറിയ സമതലങ്ങളും, വയലുകളും, പാറക്കെട്ടുകളും ചേർന്ന ഉയർന്ന ഭൂപ്രദേശം.

കാലാവസ്ഥ

തിരുത്തുക

കൊടും ചൂടും, കൊടും ശൈത്യവും ഇല്ലാത്ത സമശീതോഷ്ണ കാലാവസ്ഥയാണ് കട്ടപ്പനയുടേത്. വർഷപാതം സംസ്ഥാന ശരാശരിയെക്കാളും കൂടുതലാണ്. തെക്കു പടിഞ്ഞാറൻ മൺസൂൺ(ഇടവപ്പാതി) ആണ് പ്രധാന മഴക്കാലം.

അതിരുകൾ

തിരുത്തുക

സുഗന്ധ വിളകളായ ഏലം, കാപ്പി, കുരുമുളക്, കൊക്കോ, കരയാമ്പൂ, ജാതി എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. നെല്ല്, മരച്ചീനി(കപ്പ)തുടങ്ങിയ ഭക്ഷണവിളകളും പച്ചക്കറികളും ചെറിയതോതിൽ ഉല്പാദിപ്പിക്കുന്നു. മൺസൂണിനെ ആശ്രയിച്ചുള്ള കൃഷി മാത്രമാണ് നിലനിന്നുവരുന്നത്. കന്നുകാലി വളർത്തൽ ഇവിടത്തെ കർഷകരുടെ ഒരു പ്രധാന ഉപജീവന മാർഗ്ഗമാണ്. വലിയകണ്ടം, നരിയംപാറ എന്നിവിടങ്ങളിലെ പാടശേഖരങ്ങളിൽ നെൽകൃഷി പ്രോത്സാഹനത്തിനായി ഗ്രാമപഞ്ചായത്തിൻറെ നേതൃത്വത്തിൽ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.

സമ്പദ് വ്യവസ്ഥ

തിരുത്തുക

കട്ടപ്പനയുടെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം നാണ്യവിളകളാണ്. ഏലം, കുരുമുളക്, കാപ്പി എന്നിവയുടെ വിലനിലവാരത്തിനനുസരിച്ച് ശക്തിപ്പെട്ടും ശക്തിക്ഷയിച്ചും ഒരു അസ്ഥിര സ്വഭാവമുള്ള സമ്പദ് വ്യവസ്ഥയാണ്. വിദ്യാസമ്പന്നരായ യുവജനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ചെറിയതോതിലെങ്കിലും വിദേശ ധനവും സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്.

വിദ്യാഭ്യാസം

തിരുത്തുക

ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കട്ടപ്പനയിൽ സ്തുത്യർഹമായ സേവനം ചെയ്യുന്നുണ്ട്.

വിദ്യാലയങ്ങൾ

തിരുത്തുക
  • കട്ടപ്പന ഗവ.ട്രൈബൽ ഹയർസെക്കന്ററി സ്കൂൾ
  • സെൻറ് ജോർജ്ജ് ഹയർസെക്കൻററി സ്കൂൾ
  • ഓസ്യാനം ഹയർസെക്കൻററി സ്കൂൾ
  • ഓക്സീലിയം ഹയർസെക്കൻററി സ്കൂൾ
  • ഇൻഫൻറ് ജീസസ്സ് ഹയർസെക്കൻററി സ്കൂൾ
  • കാർമ്മൽ സ്കൂൾ, പുളിയന്മല
  • സെന്റ് ജെറോംസ് ഹയർ സെക്കന്ററി സ്കൂൾ, വെള്ളയാകുടി
  • സരസ്വതി വിദ്യ പീഠം, വെള്ളയാകുടി
  • നിർമ്മൽ ജ്യോതി പബ്ലിക് സ്കൂൾ, വെള്ളായകുടി

കലാലയങ്ങൾ

തിരുത്തുക
  • കട്ടപ്പന ഗവ.കോളേജ്
  • ഐ.എച്ച്.ആർ.ഡി കോളേജ്

തൊഴിലധിഷ്ടിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • ഗവ.ഐ.റ്റി.ഐ, കട്ടപ്പന
  • സെൻറ് ജോൺസ് കോളേജ് ഓഫ് നഴ്സിംഗ്

വാർഡുകൾ

തിരുത്തുക
  1. വാഴവര
  2. മുളകരമേട്
  3. വെള്ളയാംകുടി
  4. നത്തുകല്ല്
  5. കല്ലുകുന്ന്
  6. പേഴുംകവല
  7. കൊച്ചുതോവാള
  8. ആനകുത്തി
  9. പുളിയന്മല
  10. പാറക്കടവ്
  11. കട്ടപ്പന
  12. കുന്തളാംപാറ
  13. അമ്പല കവല
  14. വള്ളക്കടവ്
  15. മേട്ടുകുഴി
  16. കടമാക്കുഴി
  17. നരിയംപാറ
  18. തൊവരയാര്
  19. ഐ.റ്റി.ഐ കുന്ന്
  20. വലിയകണ്ടം
  21. കല്ല്യണതണ്ട്
  22. നിർമ്മലസിറ്റി
"https://ml.wikipedia.org/w/index.php?title=കട്ടപ്പന_നഗരസഭ&oldid=4113506" എന്ന താളിൽനിന്ന് ശേഖരിച്ചത്