കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്. 64.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും അയ്യപ്പൻകോവിൽ വില്ലേജും ഉൾപ്പെടുന്നു. ആദ്യകാലത്ത് ഉപ്പുതറ പഞ്ചായത്തിന്റെ കീഴിലായിരുന്ന കാഞ്ചിയാറിനെ 1977-ൽ വിഭജിച്ചാണ് പുതിയ പഞ്ചായത്ത് രൂപം കൊണ്ടത്.
15-01-2016:- സംസ്ഥാനത്തെ ആദ്യ പുകരഹിത പഞ്ചായത്തായി കാഞ്ചിയാറിനെ പ്രഖ്യാപിച്ചു.
അതിരുകൾതിരുത്തുക
- വടക്ക് - കാമാക്ഷി പഞ്ചായത്ത്
- തെക്ക് - അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത്
- കിഴക്ക് - കട്ടപ്പന പഞ്ചായത്ത്
- പടിഞ്ഞാറ് - അയ്യപ്പൻകോവിൽ പഞ്ചായത്ത്
വാർഡുകൾതിരുത്തുക
- കോവിൽമല
- പാമ്പാടികുഴി
- തൊപ്പിപ്പാള
- ലബക്കട
- പേഴുംകണ്ടം
- പുതുകാട്
- അഞ്ചുരുളി
- നരിയംപാറ
- കാഞ്ചിയാർ
- വെങ്ങാലൂർക്കട
- സ്വർണ്ണവിലാസം
- മേപ്പാറ
- കിഴക്കേമാട്ടുക്കട്ട
- കൽത്തൊട്ടി
- കോടാലിപ്പാറ
- മുരിക്കാട്ടുകുടി
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001