ഒഡോആർഡോ ബെക്കാരി
പ്രധാനമായി ടൈറ്റൻ ആരം കണ്ടുപിടിക്കുകവഴി ഏവരും അറിയുന്ന ഇറ്റാലിക്കാരനായ ഒരു പ്രകൃതിശാസ്ത്രജ്ഞനായിരുന്നു ഒഡോആർഡോ ബെക്കാരി (Odoardo Beccari). (16 നവംബർ 1843 – 25 ഒക്ടോബർ 1920). ഏറ്റവും വലിയ പൂക്കുലയോടുകൂടിയ ഈ പൂവ് അദ്ദേഹം 1878 -ലാണ് സുമാത്രയിൽ കണ്ടെത്തിയത്.[1]
ജീവിതം
തിരുത്തുകഫ്ലോറൻസിൽ നിന്നുമുള്ള അനാഥനായ ബെക്കാരി സ്കൂൾ വിദ്യാഭ്യാസം ലുക്കയിൽ ആണ് നടത്തിയത്. തുടർന്ന് അദ്ദേഹം പിസയിലെയും ബൊളോഗ്നയിലെയും സർവ്വകലാശാലകളിൽ പഠനം നടത്തി. ഉഗോലിനോ മാർടെലിയുടെ വിദ്യാർത്ഥിയായിരുന്നു ബെക്കാരി. ബിരുദാനന്തരം ഏതാനും മാസം ക്യൂവിലെ റോയൽ ബൊടാണിൿ ഗാർഡനിൽ ചെലവഴിച്ച അദ്ദേഹത്തിന് ചാൾസ് ഡാർവിനെയും വില്യം ഹൂകറിനെയും ജോസഫ് ഹൂകറിനെയും സാരാവാകിലെ ആദ്യരാജാവായ ജെയിംസ് ബ്രൂക്കിനെയും കാണാൻ കഴിഞ്ഞു. രാജാവിന്റെ ബന്ധം കാരണം അടുത്ത 3 വർഷം 1865 -1868 കാലത്ത അദ്ദേഹത്തിന് ബോർണിയോയിലെ സാരാവാക്കിലും ബ്രൂണൈയിലും ഇന്നത്തെ ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും പാപുവ ന്യൂ ഗിനിയയുടെയും ഭാഗമായ മറ്റു പലദ്വീപുകളിലും പര്യ്വേഷണങ്ങൾ നടത്താൻ കഴിഞ്ഞു. അന്നത്തെ ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഭാഗമായ ഇന്തോനേഷ്യയിൽ അദ്ദേഹത്തിന് നന്നായി മലയ, ജാവാനീസ്, സുൻഡാനീസ് എന്നീ ഭഷകൾ കൈകാര്യം ചെയ്യാൻ ആവുമായിരുന്നത്രേ. തന്റെ ജീവിതകാലത്ത് പല പുതിയ ചെടികളെയും (പ്രധാനമായി അരക്കേസീയിലെ) അദ്ദേഹം കണ്ടെത്തിയിരുന്നു. 1866 -ൽ ബെക്കാരി കണ്ടെത്തി തന്റെ നോട്ടുബുക്കിൽ വരച്ചിട്ട Thismia neptunis -നെ പിന്നീട് 151 വർഷങ്ങൾക്കുശേഷം അതേയിടത്തുനിന്നാണ് 2017 -ൽ പിന്നീട് ശാസ്ത്രകാരന്മാർക്ക് കണ്ടെത്താനായത്.[2]
എത്യോപ്പിയയിലേക്കുള്ള ഒരു സന്ദർശനത്തിനുശേഷം 1872 -ൽ അദ്ദേഹം പക്ഷിശാസ്ത്രജ്ഞനായ Luigi D'Albertis യുമൊത്ത് ന്യൂ ഗിനിയയിലേക്ക് രണ്ടാമതൊരു യാത്ര നടത്തി. അവിടെയവർ ജന്തുശാസ്ത്ര സ്പെസിമനുകൾ, പ്രത്യേകിച്ചും സ്വർഗ്ഗപ്പക്ഷികളുടെ ശേഖരിച്ചു.
1869 - ൽ Nuovo Giornale Botanico Italiano (New Italian Botanic Journal) എന്ന ജേണൽ ബെക്കാരി തുടങ്ങി, കൂടാതെ തന്റെ നിരീക്ഷണഫലങ്ങൾ Bolletino della Società Geografica Italiana. ൽ പ്രസിദ്ധീകരിച്ചു.[3] 1878 -ൽ സുമാത്രയിൽ അദ്ദേഹം റ്റൈറ്റൻ ആരം കണ്ടെത്തി. അതേ വർഷം ഫ്ലോരൻസിലേക്ക് തിരിച്ചുപോയ ബെക്കാരി Botanic Garden of Florence ന്റെ ഡിറക്ടർ ആയി, എന്നാൽ അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അടുത്തവർഷം ആ സ്ഥാനം രാജിവച്ചു. 1882 -ൽ വിവാഹിതനായ അദ്ദേഹത്തിന് നാല് ആൺമക്കൾ ആയിരുന്നു ഉണ്ടായിരുന്നത്.
ബെക്കാരിയുടേ സസ്യശാസ്ത്രശേഖരം ഇന്ന് Museo di Storia Naturale di Firenze ന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ ശേഖരങ്ങളുടെ വലിയഭാഗം ഫ്ലോറൻസ് സർവ്വകലാശാലയിലാണ് ഉള്ളത്. കുറച്ച് യാത്രാക്കുറിപ്പുകൾ Museo Galileo ന്റെ ലൈബ്രറിയിൽ ഉണ്ട്[4]
ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പപുവ പ്രൊവിൻസിലെ പപ്പുവ സർവ്വകലാശാലയിലെ (UNIPA) സസ്യശാസ്ത്രജേണൽ Beccariana from Herbarium Manokwariense ബെക്കാരിയുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടതാണ്.
തെരഞ്ഞെടുത്ത എഴുത്തുകൾ
തിരുത്തുക- Malesia, raccolta d'osservazioni lese e papuano (three volumes, 1877–1889).
- Nelle Foreste di Borneo. Viaggi e ricerche di un naturalista (S. Landi, Florence, 1902).
- Wanderings in the great forests of Borneo; travels and researches of a naturalist in Sarawak (A. Constable, London, 1904).
- Asiatic Palms (1908).
- Palme del Madagascar descritte ed illustrate (1912).
- Nova Guinea, Selebes e Molucche. Diari di viaggio ordinati dal figlio Prof. Dott. Nello Beccari (La Voce, Florence, 1924).
ഒഡോആർഡോ ബെക്കാരിയുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട ജനുസുകളും സ്പീഷിസുകളും
തിരുത്തുകസസ്യങ്ങൾ
തിരുത്തുക- Beccarianthus, a genus in the family Melastomataceae
- Beccarinda, a genus in the family Gesneriaceae
- Beccariophoenix, a genus in the family Arecaceae
- Aglaia beccarii, a tree in the family Meliaceae
- Aulandra beccarii, a tree in the family Sapotaceae
- Bulbophyllum beccarii, an orchid
- Coelogyne odoardi, an orchid[5]
- Dacrydium beccarii, a conifer in the family Podocarpaceae
- Dryobalanops beccarii or Kapur Keladan, a tree in the family Dipterocarpaceae
- Durio beccarianus, a species of durian
- Haplolobus beccarii, a plant in the family Burseraceae
- Holochlamys beccarii, a plant in the family Araceae
- Lithocarpus beccarianus, a tree in the family Fagaceae
- Musa beccarii, a wild banana in the family Musaceae
- Myrmecodia beccarii, a plant in the family Rubiaceae
- Palaquium beccarianum, a tree in the family Sapotaceae
- Pritchardia beccariana, a tree in the family Arecaceae
ജീവികൾ
തിരുത്തുക- Acanthopelma beccarii, a tarantula
- Carlia beccarii, a skink[6]
- Clinidium beccarii, a ground beetle in the family Carabidae
- Cochoa beccarii, a bird in the family Turdidae
- Conraua beccarii, frog in the family Ranidae
- Crocidura beccarii, a shrew
- Draco beccari, a "flying dragon" lizard[6]
- Emballonura beccarii, a bat in the family Emballonuridae
- Gallicolumba beccarii, a bird in the family Columbidae
- Harpesaurus beccarii, a lizard in the family Agamidae[6]
- Margaretamys beccarii, a rat in the family Muridae
- Mormopterus beccarii, a bat in the family Molossidae
- Otus beccarii, an owl in the family Strigidae
- Scopula beccarii, a moth in the family Geometridae
- Sericornis beccarii, a bird in the family Acanthizidae
- Tropidophorus beccarii, a skink[6]
- Varanus beccarii, a monitor lizard[6]
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Brummitt RK, Powell CE (1992). Authors of Plant Names. Royal Botanic Gardens, Kew. ISBN 1-84246-085-4.
- ↑ SOCHOR, MICHAL; EGERTOVÁ, ZUZANA; HRONEŠ, MICHAL; DANČÁK, MARTIN (2018-02-21). "Rediscovery of Thismia neptunis (Thismiaceae) after 151 years". Phytotaxa (in ഇംഗ്ലീഷ്). 340 (1). ISSN 1179-3163.
- ↑ Gilman, D. C.; Peck, H. T.; Colby, F. M., eds. (1905). . New International Encyclopedia (1st ed.). New York: Dodd, Mead.
{{cite encyclopedia}}
: Cite has empty unknown parameters:|HIDE_PARAMETER2=
,|HIDE_PARAMETER21=
,|HIDE_PARAMETER23=
,|HIDE_PARAMETER28=
,|HIDE_PARAMETER32=
,|HIDE_PARAMETER18=
,|HIDE_PARAMETER17=
,|HIDE_PARAMETER31=
,|HIDE_PARAMETER26=
,|HIDE_PARAMETER19=
,|HIDE_PARAMETER30=
,|HIDE_PARAMETER22=
,|HIDE_PARAMETER29=
,|HIDE_PARAMETER25=
,|HIDE_PARAMETER33=
,|HIDE_PARAMETER24=
,|HIDE_PARAMETER20=
,|HIDE_PARAMETER1=
, and|HIDE_PARAMETER27=
(help) - ↑ "Inventory of Beccari's documents at the Museo Galileo library" (PDF). Archived from the original (PDF) on 2014-03-25. Retrieved 2018-04-14.
- ↑ http://www.orchidspecies.com
- ↑ 6.0 6.1 6.2 6.3 6.4 Beolens B, Watkins M, Grayson M (2011). The Eponym Dictionary of Reptiles. Baltimore: Johns Hopkins University Press. iii + 296 pp. ISBN 978-1-4214-0135-5. ("Beccari", pp. 20-21).
- ↑ "Author Query for 'Becc.'". International Plant Names Index.
- ↑ Rock JF (April 1916). "Palmyra Island, with a Description of its Flora". Bulletin Number 4. College of Hawaii.
അധികവായനയ്ക്ക്
തിരുത്തുക- Nalesini O (2009). L'Asia Sud-orientale nella cultura italiana. Bibliografia analitica ragionata, 1475–2005. Roma: Istituto Italiano per l'Africa e l'Oriente. pp. 17–18 (Biography), 64–65 (travels), 385–390 (Botany). ISBN 978-88-6323-284-4978-88-6323-284-4.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- IMHS
- Palm and Cycad Societies of Australia Archived 2005-10-31 at the Wayback Machine.
- [1] Archived 2013-06-27 at the Wayback Machine.
- Archive of Museo Galileo Archived 2017-11-13 at the Wayback Machine.