ഫ്ലോറൻസ്
ഇറ്റാലിയൻ പ്രദേശമായ ടസ്കാനിയുടേയും ഫ്ലോറൻസ് പ്രവിശ്യയുടേയും തലസ്ഥാന നഗരമാണ് ഫ്ലോറൻസ്. ടസ്കാനിയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണിത്. 364,779 ആണ് ഫ്ലോറൻസിലെ ജനസംഖ്യ.
കൊമ്യൂണെ ഡി ഫിറെൻസെ | |
---|---|
Municipal coat of arms | |
രാജ്യം | ഇറ്റലി |
പ്രദേശം | ടസ്കനി |
പ്രവിശ്യ | ഫ്ലോറൻസ് (FI) |
മേയർ | ലിയോണാർഡോ ദൊമെനീച്ചി (ഡെമോക്രാറ്റിക് പാർട്ടി) |
Elevation | 50 മീ (164 അടി) |
വിസ്തീർണ്ണം | 102 കി.m2 (39 ച മൈ) |
ജനസംഖ്യ (2006-06-02ലെ കണക്കുപ്രകാരം) | |
- മൊത്തം | 3,66,488 |
- സാന്ദ്രത | 3,593/km² (9,306/sq mi) |
സമയമേഖല | CET, UTC+1 |
Coordinates | |
Gentilic | ഫിയോറെന്തീനി |
ഡയലിംഗ് കോഡ് | 055 |
പിൻകോഡ് | 50100 |
Frazioni | Galluzzo, Settignano |
പേട്രൺ വിശുദ്ധൻ | വി. സ്നാപകയോഹന്നാൻ |
- ദിവസം | ജൂൺ 24 |
വെബ്സൈറ്റ്: www.comune.firenze.it |
1865 മുതൽ 1870 വരെ ഇറ്റലി രാജ്യത്തിന്റേയും തലസ്ഥാനമായിരുന്നു ഈ നഗരം. ആർണോ നദിയുടെ തീരത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. മദ്ധ്യ കാലഘട്ടത്തിലും നവോത്ഥാന കാലഘട്ടത്തിലും വളരെ പ്രാധാനപ്പെട്ട ഒരു നഗരമായിരുന്നു ഇത്. ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ജന്മസഥലമായി കണക്കാക്കുന്നത് ഫ്ലോറൻസിനേയാണ്. ഇവിടുത്തെ കലയും വാസ്തുകലയും പ്രശസ്തമാണ്. മിഡീവൽ കാലഘട്ടത്തിൽ യൂറോപ്പിലെ ഒരു പ്രധാന വ്യാപാര-ധനകാര്യ കേന്ദ്രമായിരുന്നു ഫ്ലോറൻസ്. വലരെ കാലത്തേക്ക് ഈ നഗരം ഭരിച്ചിരുന്നത് മെഡിചി കുടുംബമാണ്. മദ്ധ്യകാലഘട്ടത്തിലെ ഏഥൻസ് എന്നും ഈ നഗരം വിളിക്കപ്പെടുന്നു.
"ഹിസ്റ്റോറിക് സെന്റർ ഓഫ് ഫ്ലോറൻസസി"നെ 1982ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായി പ്രഖ്യാപിച്ചു.