മ്യൂസേസീ
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് മ്യൂസേസീ (Musaceae). ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ഈ സസ്യകുടുംബത്തിൽ ഏകദേശം 2 ജീനസ്സുകളിലായി ഏകദേശം 200ഓളം സ്പീഷിസുകളും ഉൾപ്പെടുന്നു. ബഹുവർഷി ചെടികൾ (മരങ്ങളോടു സാമ്യമുള്ള) ഉൾപ്പെടുന്ന സസ്യകുടുംബമാണ് മ്യൂസേസീ. ഒറ്റ പരിപ്പു (Monocot)സസ്യങ്ങളിലാണിൽപ്പെടുന്ന സസ്യകുടുംബമാണിത്.
Musaceae | |
---|---|
Musa × paradisiaca | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Musaceae |
Genera | |
Musaceae distribution
|
വാഴ, കല്ലുവാഴ, കണ്ടമണിവാഴ തുടങ്ങിയവയെല്ലാം ഈ സസ്യകുടുംബത്തിൽ ഉൾപ്പെടുന്നവയാണ്.
സവിശേഷതകൾ
തിരുത്തുകഇലകൾ ലഘുപത്രങ്ങളോടു കൂടിയവയും, ഏകാന്തരന്യാസത്തിൽ (alternate phyllotaxis) ക്രമീകരിച്ചതും, വലുതുമായിരിക്കും. ഇലകളിലെ സിരാവിന്യാസം സമാന്തര സിരാവിന്യാസവുമാണ്. മധ്യ സിര ഉയർന്നു നിൽക്കുന്നതും വലുതുമാണ്. ഇലയുടെ തണ്ടുകൾ പരസ്പരം ഒന്നിനുമുകളിൽ ഒന്നായി കൂടുച്ചേർന്ന് മിഥ്യാകാണ്ഡം രൂപപ്പെടുന്നു. ഇവയുടെ യഥാർത്ഥകാണ്ഡം ഭൂമിക്കടിയിലാണ് വളരുന്നത്. ഭുമിക്കടിയിൽ വളരുന്ന കാണ്ഡത്തിൽ നിന്നും പുങ്കുലയുടെ ഞെട്ട് മിഥ്യാകാണ്ഡത്തിന്റെ മധ്യഭാഗത്തുകൂടെ മുകളിലേക്ക് വളർന്ന് ഇലകൾക്കിടയിലൂടെ പുറത്തേക്ക് വളരുന്നു. ഇവയുടെ പൂങ്കുലയിൽ കാഴ്ചയിൽ സുന്ദരവും വലുതുമായ ഉപപർണ്ണങ്ങൾ കാണപ്പെടുന്നു.
ഏകലിംഗ സ്വഭാവത്തോടുകൂടിയ ഇവയുടെ പൂക്കൾ സമമിതി (zygomorphic) പാലിക്കുന്നവയുമാണ്. ഇവയുടെ ദളമണ്ഡലത്തിൻ ദളമണ്ഡലത്തിൽ രണ്ട് ലിരകളിലായി ക്രമീകരിച്ചുരിക്കുന്ന ദളങ്ങളും വിദളങ്ങളും വേർതിരിക്കാൻ പറ്റാത്തരീതിയിലുള്ള 6 ടെപ്പൽസ് (Tepals) ആണ് ഉള്ളത്. ഇവയുടെ കേസരപുടത്തിൽ 5 പുംബീജപ്രധാനമായ കേസരങ്ങൾ (stamen) കാണപ്പെടുന്നു, അവ ടെപ്പലുകൾക്ക് വിപരീതമായി വിന്യസിച്ചിരിക്കുന്നവയും എല്ലാ കേസരങ്ങളും പ്രത്യുൽപാദന ശേഷിയുള്ളവയുമാണ്. സ്ത്രീബീജപ്രധാനമായ ജനിപുടത്തിൽ (Gynoecium) മുന്ന് അറകളോടുകൂടിയ അണ്ഡാശയവും ജനിദണ്ഡും(style) അതിന്റെ അഗ്രഭാഗത്തായി പരാഗണസ്ഥലവും (stigma) ഉൾപ്പെടുന്നു. ഇവ താഴ്ന്ന അണ്ഡശയത്തോടുകൂടിവയായിരിക്കും. സാധാരണ മാംസളമായ പഴങ്ങളാണിവയ്ക്കുള്ളത്.
അവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-06-26.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Preliminary analysis of the literature on the distribution of wild Musa species Archived 2008-10-11 at the Wayback Machine.
- Musaceae at the Angiosperm Phylogeny Website
- Musaceae Archived 2007-04-05 at the Wayback Machine. in the Flora of China
- Musaceae Archived 2007-04-05 at the Wayback Machine. in L. Watson and M.J. Dallwitz (1992 onwards). The families of flowering plants Archived 2007-01-03 at the Wayback Machine.: descriptions, illustrations, identification, information retrieval. Version: 27 April 2006. http://delta-intkey.com Archived 2007-01-03 at the Wayback Machine..
- Monocot families (USDA)
- NCBI Taxonomy Browser
- links at CSDL Archived 2007-05-17 at the Wayback Machine.
- The Musaceae - an annotated list of the species [1]