ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനൽ

ഏകദിന ക്രിക്കറ്റും, ടെസ്റ്റ് ക്രിക്കറ്റും ലോകമെമ്പാടും നിയന്ത്രിക്കുന്നതിനായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി നിയോഗിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർമാരുടെ ഒരു സംഘമാണ് ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനൽ. 2002ലാണ് 8 അംഗങ്ങളുമായി ഈ പാനൽ നിലവിൽ വന്നത്.[1] അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റ് അമ്പയറിങ്ങിന്റെ നിലവാരം വർദ്ധിപ്പിക്കുന്നതിനാണ് ഐ.സി.സി. ഈ പാനൽ രൂപവത്കരിച്ചത്. ഈ പാനലിൽ ഉൾപ്പെടുന്ന അമ്പയർമാർ ക്രിക്കറ്റ് രംഗത്തെ ഏറ്റവും മികച്ച അമ്പയർമാരായാണ് ഗണിക്കപ്പെടുന്നത്.

ഇപ്പോഴത്തെ അംഗങ്ങൾതിരുത്തുക

ഈ പാനലിൽ ഇപ്പോൾ 12 അംഗങ്ങളാണ് ഉള്ളത്. ഏറ്റവുമധികം അമ്പയർമാരുള്ളത് ഓസ്ട്രേലിയയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നുമാണ്. ഏറ്റവും അധികം കാലമാായി ഈ പാനലിൽ തുടരുന്ന അമ്പയർ അലീം ദാറാണ്.

ഐ.സി.സി. എലൈറ്റ് പാനലിലുള്ള അമ്പയർമാരുടെ പട്ടിക
അമ്പയർ ജനനം പ്രായം (14 ഓഗസ്റ്റ് 2022 പ്രകാരം) തിരഞ്ഞെടുത്ത വർഷം ടെസ്റ്റ് ഏകദിനം ട്വന്റി20 രാജ്യം
റിച്ചാഡ് ഇല്ലിങ്വർത്ത് 23 ഓഗസ്റ്റ് 1963 58 വർഷം, 314 ദിവസം 2013 4 16 7   ഇംഗ്ലണ്ട്
ബ്രൂസ് ഓക്സെൻഫോഡ് 5 മാർച്ച് 1960 62 വർഷം, 162 ദിവസം 2012 8 39 12   ഓസ്ട്രേലിയ
അലീം ദാർ 6 ജൂൺ 1968 54 വർഷം, 69 ദിവസം 2004 74 150 18   പാകിസ്താൻ
സ്റ്റീവ് ഡേവിസ് 9 ഏപ്രിൽ 1952 70 വർഷം, 127 ദിവസം 2008 36 111 14   ഓസ്ട്രേലിയ
ഇയാൻ ഗൗൾഡ് 19 ഓഗസ്റ്റ് 1957 64 വർഷം, 360 ദിവസം 2009 27 72 15   ഇംഗ്ലണ്ട്
ബില്ലി ബൗഡൻ 11 ഏപ്രിൽ 1963 59 വർഷം, 125 ദിവസം 2003 76 189 21   ന്യൂസിലൻഡ്
മറൈസ് ഇറാസ്മസ് 27 ഫെബ്രുവരി 1964 58 വർഷം, 168 ദിവസം 2010 12 41 13   ദക്ഷിണാഫ്രിക്ക
റോഡ് ടക്കർ 28 ഓഗസ്റ്റ് 1964 57 വർഷം, 351 ദിവസം 2010 19 26 18   ഓസ്ട്രേലിയ
കുമാർ ധർമസേന 24 ഏപ്രിൽ 1971 51 വർഷം, 112 ദിവസം 2011 9 35 3   ശ്രീലങ്ക
റിച്ചാഡ് കെറ്റിൽബെറോ 15 മാർച്ച് 1973 49 വർഷം, 152 ദിവസം 2011 9 18 3   ഇംഗ്ലണ്ട്
നൈജൽ ലോങ് 11 ഫെബ്രുവരി 1969 53 വർഷം, 184 ദിവസം 2012 4 19 10   ഇംഗ്ലണ്ട്
പോൾ റീഫൽ 19 ഏപ്രിൽ 1966 56 വർഷം, 117 ദിവസം 2013 4 30 9   ഓസ്ട്രേലിയ

2013നും 2014നും മദ്ധ്യേ ബില്ലി ബൗഡൻ എലൈറ്റ് പാനലിൽ ഉണ്ടായിരുന്നില്ല.

മുൻ അംഗങ്ങൾതിരുത്തുക

ഐ.സി.സി. എലൈറ്റ് പാനലിലെ മുൻ അംഗങ്ങൾ
അമ്പയർ ജനനം അംഗമായത് ഒഴിവായത് ടെസ്റ്റ് ഏകദിനം ട്വന്റി20 രാജ്യം
സ്റ്റീവ് ബക്നർ 31 മേയ് 1946 2002 2009 128 181   ജമൈക്ക (വെസ്റ്റ് ഇൻഡീസ്)
അശോക ഡി സിൽവ 28 മാർച്ച് 1956 2002 2011 49 121 11   ശ്രീലങ്ക
ബില്ലി ഡോക്ട്രോവ് 3 ജൂലൈ 1955 2006 2012 38 112 17  ഡൊമിനിക്ക (വെസ്റ്റ് ഇൻഡീസ്)
ഡാരിൽ ഹാർപർ 23 ഒക്ടോബർ 1951 2002 2011 94 174 10   ഓസ്ട്രേലിയ
റൂഡി കോർട്ട്സൺ 26 മാർച്ച് 1949 2002 2010 108 206 14   ദക്ഷിണാഫ്രിക്ക
ഡേവ് ഓർച്ചാഡ് 24 ജൂൺ 1948 2002 2004 44 107   ദക്ഷിണാഫ്രിക്ക
ഡേവിഡ് ഷെപ്പേർഡ് 27 ഡിസംബർ 1940 2002 2005 92 172   ഇംഗ്ലണ്ട്
റസൽ ടിഫിൻ 4 ജൂൺ 1959 2002 2004 44 126 4   സിംബാബ്വെ
എസ്. വെങ്കട്ടരാഘവൻ 21 ഏപ്രിൽ 1945 2002 2004 73 52   ഇന്ത്യ
ഡാരൽ ഹെയർ 30 സെപ്റ്റംബർ 1952 2003 2008 78 135 6   ഓസ്ട്രേലിയ
മാർക് ബെൻസൺ 6 ജൂലൈ 1958 2006 2010 27 72 19   ഇംഗ്ലണ്ട്
സൈമൺ ടോഫൽ 21 ജനുവരി 1971 2003 2012 74 174 34   ഓസ്ട്രേലിയ
ആസാദ് റൗഫ് 12 മേയ് 1956 2006 2013 47 98 23   പാകിസ്താൻ
ടോണി ഹിൽ 26 ജൂൺ 1951 2009 2014 40 96 17   ന്യൂസിലൻഡ്

അവലംബംതിരുത്തുക