എൻ.എഫ്. വർഗ്ഗീസ്
മലയാളചലച്ചിത്രത്തിലെ പ്രമുഖ നടനായിരുന്നു നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ് എന്ന എൻ. എഫ്. വർഗ്ഗീസ് (1949 - 2002).[1] ശബ്ദഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും ശ്രദ്ധിക്കപ്പെട്ട അദ്ദേഹം കാറോടിക്കുന്നതിനിടയിലുണ്ടായ ഹൃദയാഘാതം മൂലം 2002 ജൂൺ 19-ന് മരണമടഞ്ഞു.[2]
എൻ.എഫ്. വർഗ്ഗീസ് | |
---|---|
ജനനം | നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ് ജനുവരി 6, 1949 |
മരണം | 19 ജൂൺ 2002 | (പ്രായം 53)
ദേശീയത | ഇന്ത്യ |
തൊഴിൽ | നടൻ |
സജീവ കാലം | 1989 - 2002 |
ജീവിതപങ്കാളി(കൾ) | റോസി |
കുട്ടികൾ | സോഫിയ, സോണി, സുമിത, സൈറ |
മാതാപിതാക്ക(ൾ) | ഫ്രാൻസിസ്, ആലീസ് |
നരസിംഹം എന്ന ചിത്രത്തിലെ മണപ്പള്ളി പവിത്രൻ,പത്രത്തിലെ വിശ്വനാഥൻ,പ്രജയിലെ ളാഹയിൽ വക്കച്ചൻ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചില കഥാപാത്രങ്ങളാണ്.
അഭിനയജീവിതം
തിരുത്തുക1949 ജനുവരി 6-ന് എറണാകുളം ജില്ലയിൽ ആലുവയ്ക്കടുത്ത് ചൂർണ്ണിക്കരയിൽ പരേതരായ നടക്കപ്പറമ്പിൽ ഫ്രാൻസിസിന്റെയും ആലീസിന്റെയും മകനായി ജനിച്ച വർഗ്ഗീസ് കടുങ്ങല്ലൂർ രാജശ്രീ എസ്.എം. മെമ്മോറിയൽ സ്കൂൾ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ആദ്യകാലങ്ങളിൽ മിമിക്രിനടനായിട്ടാണ് അദ്ദേഹം കലാരംഗത്തേക്ക് വന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് ചലച്ചിത്ര രംഗത്ത് തന്റേതായ ഒരു വ്യക്തിത്വം വർഗ്ഗീസ് സ്ഥാപിച്ചെടുത്തു. തുടർന്ന് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ എൻ.എഫ്.വർഗ്ഗീസ് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു. തിരക്കേറിയ സിനിമാതാരമായിരിക്കുമ്പോഴും ആകാശവാണിയിൽ റേഡിയോ നാടകത്തിൽ അഭിനയിക്കുകയുണ്ടായി. തന്റെ തന്റെ മികച്ച അഭിനയ വേഷങ്ങളിൽ പ്രധാനം പത്രം എന്ന ചിത്രത്തിലെ വിശ്വനാഥൻ എന്ന കഥാപാത്രം വളരെ മികച്ചതാണ്.പപ്പൻ പ്രിയപ്പെട്ട പപ്പൻ, റാംജിറാവ് സ്പീക്കിങ് എന്നീ ചലച്ചിത്രങ്ങളിൽ വർഗീസ് അവതരിപ്പിച്ചിരുന്ന വേഷങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആകാശദൂത് എന്ന ചലച്ചിത്രത്തിലെ കേശവൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അദ്ദേഹം മലയാളത്തിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ചു തുടങ്ങിയത്. നരസിംഹം എന്ന ചിത്രത്തിലെ മണപ്പള്ളി പവിത്രൻ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വേഷമായിരുന്നു.
റോസിയാണ് വർഗ്ഗീസിന്റെ ഭാര്യ. 1978-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് സോഫിയ, സോണി, സുമിത, സൈറ എന്നിങ്ങനെ നാല് മക്കളുണ്ട്.
സിനിമകൾ
തിരുത്തുക- സഹോദരൻ സഹദേവൻ (2003) .... ഡോക്ടർ
- ചന്ദ്രമുഖി (2003)
- നന്ദനം (2002) .... ശ്രീധരൻ
- ചിരിക്കുടുക്ക (2002) .... ഡോ. നൈനാൻ
- ഡാനി .... പ്രൊ. പത്മനാഭ മേനോൻ
- ശിവം (2002) .... സുകുമാരൻ നായർ
- സ്നേഹിതൻ (2002) .... പത്മനാഭൻ
- ഫാന്റം (2002)
- കനൽക്കിരീടം (2002)
- ദ ഗിഫ്റ്റ് ഓഫ് ഗോഡ് (2002)
- കാശില്ലാതെയും ജീവിക്കാം (2002)
- സ്വർണ്ണ മെഡൽ (2002)....ദേവദാസ്
- വൺ മാൻ ഷോ (2001) .... ഡോ. നമ്പ്യാർ
- നരിമാൻ (2001) .... ഡോ. ഗിരി
- സുന്ദരപുരുഷൻ (2001) .... രാമചന്ദ്ര മേനോൻ
- നരസിംഹ (Tamil)
- രാവണപ്രഭു (2001) .... പോൾ
- ഈ നാട് ഇന്നലെവരെ (2001)....Gauridas Ambalakkadan
- ദുബായ് (2001) .... Chandran Nair
- നഗരവധു (2001) .... Parameswaran Nampoothiri
- പ്രജ (2001)....Lahayil Vakkachan
- ഉന്നതങ്ങളിൽ (2001).... Velu Bhai
- കോരപ്പൻ ദ ഗ്രേറ്റ് (2001)
- കവർ സ്റ്റോറി (2000)
- മാർക്ക് ആന്റണി (2000)
- നരസിംഹം (2000) .... Manappally Pavithran
- പ്രിയം (2000)...Thomachan
- നാടൻ പെണ്ണും നാട്ടു പ്രമാണിയും (2000) ....Bheeran
- വിനയപൂർവ്വം വിദ്യാധരൻ (2000) .... M.S.Nair
- സത്യമേവ ജയതേ (2000)
- സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം (2000)
- വല്ല്യേട്ടൻ (2000) .... Mambaram Bava
- വർണ്ണക്കാഴ്ച്ചകൾ (2000) .... Sudhakara Menon
- ചന്ദാമാമ (1999) .... Mampulli
- ക്രൈം ഫയൽ (1999) .... James George
- എഫ്.ഐ.ആർ (1999)...CM's Doctor
- ഞങ്ങൾ സന്തുഷ്ടരാണ് (1999) .... Kurukkal
- പല്ലാവൂർ ദേവനാരായണൻ (1999) .... Mezhathoor Vaidyamatam Nampoothiri
- പത്രം (1999) .... Viswanathan
- സ്വസ്ഥം ഗ്രഹഭരണം (1999) .... Pattatharayil Bhargava Kurup
- ഉസ്താദ് (1999) .... Mohan Thampy
- ചന്ദ്രനുദിക്കുന്ന ദിക്കിൽ (1999)
- സ്റ്റാലിൻ ശിവദാസ് (1999) .... Sakhavu Anandan
- വാഴുന്നോർ (1999) .... Thevakattu Kuruvilla
- ദ ട്രൂത്ത് (1998)
- അമ്മ അമ്മായിയമ്മ (1998) .... Kaimal
- ഗ്രാമ പഞ്ചായത്ത് (1998) .... Gunashekharan
- മായാജാലകം (1998) .... Sankaran Nair
- അച്ചാമ്മക്കുട്ടിയുടെ അച്ചായൻ (1998)
- ഓരോ വിളിയും കോതോർത്ത് (1998) .... Padmanabhan Nair
- പഞ്ചാബി ഹൌസ് (1998) .... Sujatha's Father
- വർണ്ണപ്പകിട്ട് (1997) .... Priest
- ആറ്റുവേല (1997)
- മാസ്മരം (1997)
- ഭൂപതി (1997) .... Moosa
- ഇതാ ഒരു സ്നേഹഗാഥ (1997)
- ഗജരാജ മന്ത്രം (1997)
- കല്ല്യാണക്കച്ചേരി (1997)
- ഒരു യാത്രാമൊഴി (1997)
- ഒരു മുത്തം മണിമുത്തം (1997)
- കുടമാറ്റം (1997)
- ലേലം (1997) .... Kadayadi Raghavan
- മന്ത്രമോതിരം (1997) .... Kurup
- എക്സ്ക്യൂസ് മി ഇതു കോളേജില (1996)
- മിസ്റ്റർ. ക്ലീൻ (1996) .... Dr. Alex
- ലാളനം (1996)
- മഹാത്മ (1996)
- രാജപുത്രൻ (1996) .... Isaac Thomas
- സല്ലാപം (1996) .... Chandran Nair
- മഴയെത്തും മുമ്പേ (1995) .... Kaimal
- അക്ഷരം (1995) .... Valappadu Balakrishnan
- കർമ്മ (1995)
- സ്പെഷ്യൽ സ്വാഡ് (1995).... Ahammed
- രാജകീയം (1995)...Rajadeva Varman
- അഗ്രജൻ (1995)
- സമുദായം (1995)... Saithali
- പീറ്റർ സ്കോട്ട് (1995) .... George Mathew
- സിപായി ലഹള (1995) .... Varma
- സ്ഫടികം (1995) .... Pachu Pillai
- സാഗരം സാക്ഷി (1994)
- പുത്രൻ (1994) .... Thankachan
- ചുക്കാൻ (1994) .... S.I. Chandran
- കടൽ (1994)...... Anandan
- കമ്മീഷണർ (1994) .... Menon
- മാനത്തെ വെള്ളിത്തേര് (1994) .... Abdulla
- ആകാശദൂത് (1993) .... Kesavan
- ബട്ടർഫ്ലൈസ് (1993)
- ഭൂമിഗീതം (1993)
- ഉപ്പുകണ്ടം ബ്രദേർസ്(1993)
- ഒരു കൊച്ചു ഭൂമികുലുക്കം (1992)
- റാംജി റാവ് സ്പീക്കിംഗ് (1989) .... Office Staff
- സൈമൺ പീറ്റർ നിനക്കുവേണ്ടി (1988).... Police Officer
- പൂവിനു പുതിയ പൂന്തെന്നൽ (1986)... Benny's fake father
- പപ്പൻ പ്രിയപ്പെട്ട പപ്പൻ (1986)
അവലംബം
തിരുത്തുക- ↑ http://www.cochinkalabhavan.com/contribution.html
- ↑ "Actor N F Varghese dead". The Times of India. 2002-06-19.