എൻഡോമെട്രിയം എന്നത് സസ്തനികളുടെ ഗർഭപാത്രത്തിന് ഉള്ളിലെ മ്യൂക്കസ് മെംബ്രെൻ ഉൾപ്പടെയുള്ള എപ്പിത്തീലിയൽ പാളിയാണ്. ഇതിന് ഒരു ബേസൽ ലെയറും ഫങ്ഷണൽ ലെയറും ഉണ്ട്: അടിസ്ഥാന പാളിയിൽ സ്റ്റെം സെല്ലുകൾ അടങ്ങിയിരിക്കുന്നു, അത് ഫങ്ഷണൽ പാളിയെ പുനരുജ്ജീവിപ്പിക്കുന്നു. [1] മനുഷ്യരിലും കുരങ്ങുകൾ, ഓൾഡ് വേൾഡ് കുരങ്ങുകൾ, ചില ഇനം വവ്വാലുകൾ, എലിഫന്റ് ഷ്രൂ, കെയ്‌റോ സ്പൈനി മൗസ് എന്നിവയുൾപ്പെടെയുള്ള മറ്റ് ചില സസ്തനികളിലും, ആർത്തവസമയത്ത് ഫങ്ഷണൽ പാളി കട്ടിയാകുകയും പിന്നീട് ചൊരിയുകയും ചെയ്യുന്നു.[2][3] മറ്റ് മിക്ക സസ്തനികളിലും, ഈസ്ട്രസ് സൈക്കിളിൽ എൻഡോമെട്രിയം വീണ്ടും ആഗിരണം ചെയ്യപ്പെടുന്നു. ഗർഭാവസ്ഥയിൽ, എൻഡോമെട്രിയത്തിലെ ഗ്രന്ഥികളും രക്തക്കുഴലുകളും വലുപ്പത്തിലും എണ്ണത്തിലും കൂടുതൽ വർദ്ധിക്കുന്നു. വാസ്കുലർ സ്പേസുകൾ സംയോജിപ്പിച്ച് പരസ്പരം ബന്ധിപ്പിച്ച് പ്ലാസന്റ രൂപപ്പെടുന്നു, ഇത് ഭ്രൂണത്തിനും ഗർഭസ്ഥ ശിശുവിനും ഓക്സിജനും പോഷണവും നൽകുന്നു.[4][5] എൻഡോമെട്രിയൽ മൈക്രോബയോട്ടയുടെ സാന്നിദ്ധ്യം[6] എതിരായി വാദിക്കപ്പെടുന്നു.[7][8]

 
എൻഡോമെട്രിയത്തിന്റെ ഏറ്റവും ഉപരിപ്ലവമായ പാളിയുടെ ഹിസ്റ്റോളജി, ഒരു ലളിതമായ നിര എപിത്തീലിയം ഉൾക്കൊള്ളുന്നു. എച്ച്&ഇ സ്റ്റെയിൻ
 
എക്സോജനസ് പ്രൊജസ്റ്റിറോൺ (വായിലൂടെ കഴിക്കുന്ന ഗർഭനിരോധന ഗുളിക) കാരണം ഡെസിഡ്യുവലൈസ്ഡ് ആയ എൻഡോമെട്രിയത്തിന്റെ ഉയർന്ന മാഗ്നിഫിക്കേഷൻ മൈക്രോഗ്രാഫ്. എച്ച്&ഇ സ്റ്റെയിൻ
 
ഡെസിഡ്യുവലൈസ്ഡ് എൻഡോമെട്രിയത്തിന്റെ കുറഞ്ഞ മാഗ്നിഫിക്കേഷൻ മൈക്രോഗ്രാഫ്. എച്ച്&ഇ സ്റ്റെയിൻ

എൻഡോമെട്രിയത്തിൽ കോളംനാർ എപിത്തീലിയത്തിന്റെ ഒരു പാളിയും അത് ഇരിക്കുന്ന സ്ട്രോമയും അടങ്ങിയിരിക്കുന്നു. ഹോർമോൺ സ്വാധീനം അനുസരിച്ച് കനം വ്യത്യാസപ്പെടുന്ന ബന്ധിത ടിഷ്യുവിന്റെ ഒരു പാളിയാണ് സ്ട്രോമ. ഗർഭാശയത്തിൽ, ലളിതമായ ട്യൂബുലാർ ഗ്രന്ഥികൾ എൻഡോമെട്രിയൽ ഉപരിതലത്തിൽ നിന്ന് സ്ട്രോമയുടെ അടിഭാഗത്തേക്ക് എത്തുന്നു, രക്തവിതരണം സ്പൈറൽ ധമനികൾ വഴിയാണ്. പ്രത്യുൽപാദന പ്രായത്തിലുള്ള ഗർഭപാത്രമുള്ള ഒരു സ്ത്രീയിൽ, എൻഡോമെട്രിത്തിന്റെ രണ്ട് പാളികൾ വേർതിരിച്ചറിയാൻ കഴിയും. ഈ രണ്ട് പാളികളും ഗർഭാശയ അറയിലെ എൻഡോമെട്രിയത്തിൽ മാത്രമാണ് സംഭവിക്കുന്നത്, അല്ലാതെ ഫാലോപ്യൻ ട്യൂബുകളുടെ പാളിയിലല്ല.[4][5]

  • ഫങ്ഷണൽ പാളി ഗർഭാശയ അറയോട് ചേർന്നാണ് കാണുക. മുമ്പത്തെ ആർത്തവചക്രത്തിന്റെ ആദ്യ ഘട്ടത്തിൽ ആർത്തവം അവസാനിച്ചതിന് ശേഷമാണ് ഈ പാളി നിർമ്മിക്കുന്നത്. ഈസ്ട്രജൻ (ആർത്തവ ചക്രത്തിന്റെ ഫോളികുലാർ ഘട്ടം) വഴി വ്യാപനം പ്രേരിപ്പിക്കുന്നു, പിന്നീട് ഈ പാളിയിലെ മാറ്റങ്ങൾ കോർപ്പസ് ല്യൂട്ടിയത്തിൽ നിന്ന് (ല്യൂട്ടൽ ഘട്ടം) പ്രോജസ്റ്ററോൺ ഉണ്ടാക്കുന്നു. ഭ്രൂണത്തിന്റെ ഇംപ്ലാന്റേഷനും വളർച്ചയ്ക്കും അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനാണ് ഇത് അനുയോജ്യമാക്കുന്നത്. ആർത്തവസമയത്ത് ഈ പാളി പൂർണ്ണമായും ചൊരിയുന്നു.
  • മയോമെട്രിയത്തോട് ചേർന്നുള്ളതും ഫംഗ്ഷണൽ ലെയറിനു താഴെയുള്ളതുമായ അടിസ്ഥാന പാളി, ആർത്തവചക്രത്തിൽ ഒരു സമയത്തും ചൊരിയുകയില്ല. ഫങ്ഷണൽ പാളിയെ പുനരുജ്ജീവിപ്പിക്കുന്ന സ്റ്റെം സെല്ലുകൾ ഇതിൽ അടങ്ങിയിരിക്കുന്നു, [1]

പ്രൊജസ്ട്രോണിന്റെ അഭാവത്തിൽ, ഫങ്ഷണൽ പാളിയിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികൾ ചുരുങ്ങുന്നു, അങ്ങനെ ആ പാളിയിലെ കോശങ്ങൾ ഇസ്കെമിക് ആകുകയും മരിക്കുകയും ചെയ്യുന്നു, ഇത് ആർത്തവത്തിലേക്ക് നയിക്കുന്നു.

ഓരോ ഘട്ടത്തിലും സൂക്ഷ്മമായ വ്യത്യാസങ്ങൾ നിരീക്ഷിച്ച് അണ്ഡാശയ ചക്രം അല്ലെങ്കിൽ ഗർഭാശയ ചക്രം എന്നിവയെ പരാമർശിച്ച് ആർത്തവ ചക്രത്തിന്റെ ഘട്ടം തിരിച്ചറിയാൻ കഴിയും-ഉദാഹരണത്തിന് അണ്ഡാശയ ചക്രത്തിൽ:

ഘട്ടം ദിവസങ്ങളിൽ കനം എപിത്തീലിയം
ആർത്തവ ഘട്ടം 1-5 നേർത്ത ഇല്ല
ഫോളികുലാർ ഘട്ടം 5-14 ഇന്റർമീഡിയറ്റ് കോളംനാർ
ല്യൂട്ടൽ ഘട്ടം 15-27 കട്ടിയുള്ള കോളംനാർ. ഗർഭപാത്രത്തിന്റെ ആർക്യൂവേറ്റ് വെസ്സലുകളും ദൃശ്യമാണ്
ഇസ്കെമിക് ഘട്ടം 27–28 കോളംനാർ. ഗർഭപാത്രത്തിന്റെ ആർക്യൂവേറ്റ് വെസ്സലുകളും ദൃശ്യമാണ്

ജീൻ, പ്രോട്ടീൻ എക്സ്പ്രഷൻ

തിരുത്തുക

ഏകദേശം 20,000 പ്രോട്ടീൻ കോഡിംഗ് ജീനുകൾ മനുഷ്യ കോശങ്ങളിൽ എക്സ്പ്രസ് ചെയ്യുന്നു, ഈ ജീനുകളുടെ 70% സാധാരണ എൻഡോമെട്രിയത്തിൽ എക്സ്പ്രസ് ചെയ്യുന്നു.[9][10] ഈ ജീനുകളിൽ 100-ലധികം എൻഡോമെട്രിയത്തിൽ കൂടുതൽ വ്യക്തമായി എക്സ്പ്രസ് ചെയ്യുന്നു, എന്നാൽ വളരെ സ്പെസിഫിക്കായത് ഒരുപിടി ജീനുകൾ മാത്രം. എൻഡോമെട്രിയൽ മ്യൂക്കോസയുടെ ഗ്രന്ഥി, സ്ട്രോമൽ സെല്ലുകളിൽ അനുബന്ധ നിർദ്ദിഷ്ട പ്രോട്ടീനുകൾ എക്സ്പ്രസ് ചെയ്യുന്നു. ഈ പ്രോട്ടീനുകളിൽ പലതിന്റെയും എക്സ്പ്രഷൻ ആർത്തവചക്രത്തെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു, ഉദാഹരണത്തിന്, പ്രോജസ്റ്ററോൺ റിസപ്റ്ററും തൈറോട്രോപിൻ-റിലീസിംഗ് ഹോർമോണും വ്യാപന ഘട്ടത്തിൽ എക്സ്പ്രസ് ചെയ്യുന്നു, കൂടാതെ PAEP സ്രവിക്കുന്ന ഘട്ടത്തിൽ എക്സ്പ്രസ് ചെയ്യുന്നു. സ്ത്രീകളുടെ ഫെർട്ടിലിറ്റിക്ക് ആവശ്യമായ HOX11 പ്രോട്ടീൻ പോലെയുള്ള മറ്റ് പ്രോട്ടീനുകൾ ആർത്തവ ചക്രത്തിലുടനീളം എൻഡോമെട്രിയൽ സ്ട്രോമ കോശങ്ങളിൽ പ്രകടമാണ്. ഈസ്ട്രജൻ റിസപ്റ്റർ പോലുള്ള ചില പ്രത്യേക പ്രോട്ടീനുകൾ സെർവിക്സ്, ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയങ്ങൾ, സ്തനങ്ങൾ എന്നിവ പോലുള്ള മറ്റ് തരത്തിലുള്ള സ്ത്രീ ടിഷ്യൂകളിലും പ്രകടമാണ്.[11]

എൻഡോമെട്രിയം ഗർഭപാത്രത്തിന്റെ ഏറ്റവും അകത്തെ പാളിയാണ്, മയോമെട്രിയത്തിന്റെ എതിർവശത്തുള്ള ഭിത്തികൾക്കിടയിലുള്ള അഡീഷനുകൾ തടയുന്നതിന് ഇത് പ്രവർത്തിക്കുന്നു, അതുവഴി ഗർഭാശയ അറയുടെ പേറ്റൻസി നിലനിർത്തുന്നു.[12] ആർത്തവചക്രം അല്ലെങ്കിൽ ഈസ്ട്രസ് സൈക്കിൾ സമയത്ത്, എൻഡോമെട്രിയം കട്ടിയുള്ളതും രക്തക്കുഴലുകളാൽ സമ്പന്നവും ഗ്രന്ഥികളുള്ളതുമായ ടിഷ്യു പാളിയായി വളരുന്നു. ഗർഭപാത്രത്തിൽ എത്തുമ്പോൾ ബ്ലാസ്റ്റോസിസ്റ്റ് സ്ഥാപിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ അന്തരീക്ഷത്തെ ഇത് പ്രതിനിധീകരിക്കുന്നു. എൻഡോമെട്രിയം സെൻട്രൽ, എക്കോജെനിക് (അൾട്രാസൗണ്ട് സ്കാനറുകൾ ഉപയോഗിച്ച് കണ്ടെത്താനാകും).

ഗർഭാവസ്ഥയിൽ, എൻഡോമെട്രിയത്തിലെ ഗ്രന്ഥികളും രക്തക്കുഴലുകളും വലുപ്പത്തിലും എണ്ണത്തിലും കൂടുതൽ വർദ്ധിക്കുന്നു. വാസ്കുലർ സ്പേസുകൾ സംയോജിപ്പിച്ച് പരസ്പരം ബന്ധിപ്പിച്ച് പ്ലാസന്റ രൂപപ്പെടുന്നു, ഇത് ഭ്രൂണത്തിനും ഗർഭസ്ഥ ശിശുവിനും ഓക്സിജനും പോഷണവും നൽകുന്നു.

എൻഡോമെട്രിയവുമായി ബന്ധപ്പെട്ട രോഗങ്ങൾ

തിരുത്തുക
 
ഹിസ്റ്റോപത്തോളജിക്കൽ, സൈറ്റോപാത്തോളജിക്കൽ ചിത്രങ്ങൾ.
A) പ്രൊലിഫെറേറ്റീവ് എൻഡോമെട്രിയം (ഇടത്: HE × 400), പ്രൊലിഫെറേറ്റീവ് എൻഡോമെട്രിയൽ സെല്ലുകൾ (വലത്: HE × 100)
(B) സ്രവിക്കുന്ന എൻഡോമെട്രിയം (ഇടത്: HE × 10), സ്രവിക്കുന്ന എൻഡോമെട്രിയൽ സെല്ലുകൾ (വലത്: HE × 10)
(C) അട്രോഫിക് എൻഡോമെട്രിയം (ഇടത്: HE × 10), അട്രോഫിക് എൻഡോമെട്രിയൽ സെല്ലുകൾ (വലത്: HE × 10)
(D) മിക്സഡ് എൻഡോമെട്രിയം (ഇടത്: HE × 10), മിക്സഡ് എൻഡോമെട്രിയൽ സെല്ലുകൾ (വലത്: HE × 10)
(ഇ): എൻഡോമെട്രിയൽ വിഭിന്ന ഹൈപ്പർപ്ലാസിയ (ഇടത്: HE × 10), എൻഡോമെട്രിയൽ വിഭിന്ന കോശങ്ങൾ (വലത്: HE × 200)
(എഫ്) എൻഡോമെട്രിയൽ കാർസിനോമ (ഇടത്: HE × 400), എൻഡോമെട്രിയൽ കാൻസർ കോശങ്ങൾ (വലത്: HE × 400).

കോറിയോണിക് ടിഷ്യു, അർബുദത്തിന് സമാനമായ രൂപത്തിലുള്ള, ഏരിയാസ്-സ്റ്റെല്ല പ്രതികരണം എന്നറിയപ്പെടുന്ന എൻഡോമെട്രിയൽ മാറ്റങ്ങൾക്ക് കാരണമാകും.[13] ചരിത്രപരമായി, ഈ മാറ്റം എൻഡോമെട്രിയൽ ക്യാൻസർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്, മാത്രമല്ല ഇത് ക്യാൻസറായി തെറ്റായി നിർണ്ണയിക്കപ്പെടാൻ പാടില്ലാത്തിടത്തോളം പ്രധാനമാണ്.

  • ഗർഭപാത്രത്തിന്റെ പേശി പാളിയിലേക്ക് (മയോമെട്രിയം) എൻഡോമെട്രിയം വളരുന്നതാണ് അഡെനോമിയോസിസ്.
  • എൻഡോമെട്രിയോസിസ് ഗർഭാശയത്തിന് പുറത്തെ എൻഡോമെട്രിയത്തിന് സമാനമായ ടിഷ്യുവിന്റെ വളർച്ചയാണ്.[14]
  • എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ
  • എൻഡോമെട്രിയൽ ക്യാൻസർ മനുഷ്യ സ്ത്രീകളുടെ ജനനേന്ദ്രിയത്തിലെ ഏറ്റവും സാധാരണമായ അർബുദമാണ് ഇത്.
  • ഇൻട്രൂട്ടറിൻ അഡീഷൻസ് എന്നും അറിയപ്പെടുന്ന ആഷെർമാൻസ് സിൻഡ്രോം, ഇൻസ്ട്രുമെന്റേഷൻ (ഉദാ, ഡി & സി ) അല്ലെങ്കിൽ അണുബാധ (ഉദാ, എൻഡോമെട്രിയൽ ട്യൂബർകുലോസിസ് ) മൂലം എൻഡോമെട്രിയത്തിന്റെ ബേസൽ പാളിക്ക് കേടുപാടുകൾ സംഭവിക്കുന്നു.

നേർത്ത എൻഡോമെട്രിയം 8മില്ലി മീറ്റർ-ൽ താഴെയുള്ള എൻഡോമെട്രിയൽ കനം എന്ന് നിർവചിക്കാം. ഇത് സാധാരണയായി ആർത്തവവിരാമത്തിന് ശേഷമാണ് സംഭവിക്കുന്നത്. എൻഡോമെട്രിയൽ കനം മെച്ചപ്പെടുത്താൻ കഴിയുന്ന ചികിത്സകളിൽ വിറ്റാമിൻ ഇ, എൽ-അർജിനൈൻ, സിൽഡെനാഫിൽ സിട്രേറ്റ് എന്നിവ ഉൾപ്പെടുന്നു. [15]

എൻഡോമെട്രിയൽ ഡിസോർഡേഴ്സ് രോഗനിർണ്ണയത്തിന് cDNA മൈക്രോഅറേ ഉപയോഗിച്ച് ജീൻ എക്സ്പ്രഷൻ പ്രൊഫൈലിംഗ് ഉപയോഗിക്കാം. [16] യൂറോപ്യൻ മെനോപോസ് ആൻഡ് ആൻഡ്രോപോസ് സൊസൈറ്റി (EMAS) എൻഡോമെട്രിയം വിലയിരുത്തുന്നതിനുള്ള വിശദമായ വിവരങ്ങളടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. [17]

ഭ്രൂണ കൈമാറ്റം

തിരുത്തുക

7 മില്ലീ മീറ്ററില് ൽ കൂടുതലുള്ള EMT-യുമായി താരതമ്യപ്പെടുത്തുമ്പോൾ എൻഡോമെട്രിയൽ കനം (EMT) 7മി. മീ-ൽ താഴെയായാൽ വിട്രോ ബീജസങ്കലനത്തിലെ ഗർഭധാരണ നിരക്ക് ഏകദേശം 0.4 ഓട്സ് റേഷ്യോ എന്ന അനുപാതത്തിൽ കുറയുന്നു. എന്നിരുന്നാലും, അത്തരം കുറഞ്ഞ കനം വളരെ അപൂർവമായി മാത്രമേ സംഭവിക്കൂ, ഈ പരാമീറ്ററിന്റെ ഏതെങ്കിലും പതിവ് ഉപയോഗം ന്യായീകരിക്കപ്പെടുന്നില്ല. [18]

 
7 മില്ലിമീറ്റർ വലിപ്പമുള്ള ട്രിപ്പിൾ-ലൈൻ എൻഡോമെട്രിയം.

ഇൻ വിട്രോ ഫെർട്ടിലൈസേഷൻ പോലുള്ള ഫെർട്ടിലിറ്റി മരുന്നുകൾ നൽകുമ്പോൾ ട്രാൻസ്വാജിനൽ അൾട്രാസോണോഗ്രാഫി ഉപയോഗിച്ച് എൻഡോമെട്രിയം നിരീക്ഷിക്കുന്നു. ഭ്രൂണ കൈമാറ്റ സമയത്ത്, ട്രിപ്പിൾ-ലൈൻ കോൺഫിഗറേഷനോടുകൂടിയ 7 മുതൽ 14 മില്ലിമീറ്റർ വരെ കട്ടിയുള്ള എൻഡോമെട്രിയം ഉണ്ടായിരിക്കുന്നത് അനുകൂലമാണ്, [19] അതായത് എൻഡോമെട്രിയത്തിൽ ഒരു ഹൈപ്പർകോയിക് (സാധാരണയായി പ്രകാശമായി പ്രദർശിപ്പിക്കും) ലൈൻ അടങ്ങിയിരിക്കുന്നു. മധ്യഭാഗം രണ്ട് ഹൈപ്പോകോയിക് (ഇരുണ്ട) വരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഒരു ട്രിപ്പിൾ-ലൈൻ എൻഡോമെട്രിയം ബേസൽ ലെയറിന്റെയും ഫങ്ഷണൽ ലെയറിന്റെയും വേർതിരിവിനെ പ്രതിഫലിപ്പിക്കുന്നു, കൂടാതെ എസ്ട്രാഡിയോളിന്റെ അളവ് വർദ്ധിക്കുന്നതിന്റെ പെരിയോവുലേറ്ററി കാലഘട്ടത്തിലും ഇത് നിരീക്ഷിക്കപ്പെടുന്നു, അണ്ഡോത്പാദനത്തിനുശേഷം ഇത് അപ്രത്യക്ഷമാകുന്നു. [20]

എൻഡോമെട്രിയൽ സംരക്ഷണം

തിരുത്തുക

ഈസ്ട്രജൻ എൻഡോമെട്രിയൽ വ്യാപനത്തെയും അർബുദത്തെയും ഉത്തേജിപ്പിക്കുന്നു.[21][22][23] നേരെമറിച്ച്, പ്രോജസ്റ്റോജനുകൾ ഈസ്ട്രജൻ മൂലമുണ്ടാകുന്ന എൻഡോമെട്രിയൽ വ്യാപനത്തെയും അർബുദത്തെയും തടയുകയും എൻഡോമെട്രിയത്തെ ഡെസിഡുവയായി വേർതിരിക്കുന്നതിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു, ഇതിനെ എൻഡോമെട്രിയൽ പരിവർത്തനം അല്ലെങ്കിൽ ഡെസിഡ്യൂലൈസേഷൻ എന്ന് വിളിക്കുന്നു.[21] [22][23] ഈ ടിഷ്യുവിലെ പ്രോജസ്റ്റോജനുകളുടെ പ്രോജസ്റ്റോജെനിക്, ഫങ്ഷണൽ ആന്റിസ്ട്രജനിക് ഇഫക്റ്റുകൾ വഴിയാണ് ഇത് മധ്യസ്ഥമാക്കുന്നത്. [22] പ്രോജസ്റ്റോജനുകളുടെ ഈ ഫലങ്ങളും ഈസ്ട്രജൻ മൂലമുണ്ടാകുന്ന എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ, എൻഡോമെട്രിയൽ കാൻസർ എന്നിവയിൽ നിന്നുള്ള സംരക്ഷണവും എൻഡോമെട്രിയൽ സംരക്ഷണം എന്ന് വിളിക്കപ്പെടുന്നു.[21][22][23]

അധിക ചിത്രങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Gargett, C.E.; Schwab, K.E.; Zillwood, R.M.; Nguyen, H.P.; Wu, D. (June 2009). "Isolation and culture of epithelial progenitors and mesenchymal stem cells from human endometrium". Biology of Reproduction (in ഇംഗ്ലീഷ്). 80 (6): 1136–1145. doi:10.1095/biolreprod.108.075226. PMC 2849811. PMID 19228591.
  2. Emera, D; Romero, R; Wagner, G (January 2012). "The evolution of menstruation: a new model for genetic assimilation: explaining molecular origins of maternal responses to fetal invasiveness". BioEssays. 34 (1): 26–35. doi:10.1002/bies.201100099. PMC 3528014. PMID 22057551.
  3. Bellofiore, N.; Ellery, S.; Mamrot, J.; Walker, D.; Temple-Smith, P.; Dickinson, H. (2016-06-03). "First evidence of a menstruating rodent: the spiny mouse (Acomys cahirinus)". bioRxiv (in ഇംഗ്ലീഷ്). 216 (1): 40.e1–40.e11. doi:10.1101/056895. PMID 27503621.
  4. 4.0 4.1 Blue Histology - Female Reproductive System Archived 2007-02-21 at the Wayback Machine.. School of Anatomy and Human Biology — The University of Western Australia Accessed 20061228 20:35
  5. 5.0 5.1 Guyton AC, Hall JE, eds. (2006). "Chapter 81 Female Physiology Before Pregnancy and Female Hormones". Textbook of Medical Physiology (11th ed.). Elsevier Saunders. pp. 1018ff. ISBN 9780721602400.
  6. Franasiak, Jason M.; Scott, Richard T. (2015). "Reproductive tract microbiome in assisted reproductive technologies". Fertility and Sterility. 104 (6): 1364–1371. doi:10.1016/j.fertnstert.2015.10.012. ISSN 0015-0282. PMID 26597628.
  7. Baker, JM; Chase, DM; Herbst-Kralovetz, MM (2018). "Uterine Microbiota: Residents, Tourists, or Invaders?". Frontiers in Immunology. 9: 208. doi:10.3389/fimmu.2018.00208. PMC 5840171. PMID 29552006.{{cite journal}}: CS1 maint: unflagged free DOI (link)
  8. Perez-Muñoz, ME; Arrieta, MC; Ramer-Tait, AE; Walter, J (28 April 2017). "A critical assessment of the "sterile womb" and "in utero colonization" hypotheses: implications for research on the pioneer infant microbiome". Microbiome. 5 (1): 48. doi:10.1186/s40168-017-0268-4. PMC 5410102. PMID 28454555.{{cite journal}}: CS1 maint: unflagged free DOI (link)
  9. "The human proteome in endometrium - The Human Protein Atlas". www.proteinatlas.org. Retrieved 2017-09-25.
  10. Uhlén, Mathias; Fagerberg, Linn; Hallström, Björn M.; Lindskog, Cecilia; Oksvold, Per; Mardinoglu, Adil; Sivertsson, Åsa; Kampf, Caroline; Sjöstedt, Evelina (2015-01-23). "Tissue-based map of the human proteome". Science (in ഇംഗ്ലീഷ്). 347 (6220): 1260419. doi:10.1126/science.1260419. ISSN 0036-8075. PMID 25613900.
  11. Zieba, Agata; Sjöstedt, Evelina; Olovsson, Matts; Fagerberg, Linn; Hallström, Björn M.; Oskarsson, Linda; Edlund, Karolina; Tolf, Anna; Uhlen, Mathias (2015-10-21). "The Human Endometrium-Specific Proteome Defined by Transcriptomics and Antibody-Based Profiling". OMICS: A Journal of Integrative Biology. 19 (11): 659–668. doi:10.1089/omi.2015.0115. PMID 26488136.
  12. "Dictionary - Normal: Endometrium - The Human Protein Atlas". www.proteinatlas.org. Retrieved 28 December 2022.
  13. Arias-Stella, J. (Jan 2002). "The Arias-Stella reaction: facts and fancies four decades after". Adv Anat Pathol. 9 (1): 12–23. doi:10.1097/00125480-200201000-00003. PMID 11756756.
  14. Laganà, AS; Garzon, S; Götte, M (10 Nov 2019). "The Pathogenesis of Endometriosis: Molecular and Cell Biology Insights". International Journal of Molecular Sciences. 20 (22): 5615. doi:10.3390/ijms20225615. PMC 6888544. PMID 31717614.{{cite journal}}: CS1 maint: unflagged free DOI (link)
  15. "Endometrial growth and uterine blood flow: a pilot study for improving endometrial thickness in the patients with a thin endometrium". Fertil. Steril. 93 (6): 1851–8. April 2010. doi:10.1016/j.fertnstert.2008.12.062. PMID 19200982.
  16. Tseng, L.; Chen, I.; Chen, M.; Yan, H.; Wang, C.; Lee, C. (2010). "Genome-based expression profiling as a single standardized microarray platform for the diagnosis of endometrial disorder: an array of 126-gene model". Fertility and Sterility. 94 (1): 114–119. doi:10.1016/j.fertnstert.2009.01.130. PMID 19328470.
  17. "EMAS clinical guide: Assessment of the endometrium in peri and postmenopausal women". Maturita. 75 (2): 181–90. 2013. doi:10.1016/j.maturitas.2013.03.011. PMID 23619009.
  18. Kasius, A.; Smit, J. G.; Torrance, H. L.; Eijkemans, M. J. C.; Mol, B. W.; Opmeer, B. C.; Broekmans, F. J. M. (2014). "Endometrial thickness and pregnancy rates after IVF: a systematic review and meta-analysis". Human Reproduction Update. 20 (4): 530–541. doi:10.1093/humupd/dmu011. ISSN 1355-4786. PMID 24664156.
  19. Zhao, Jing; Zhang, Qiong; Li, Yanping (2012). "The effect of endometrial thickness and pattern measured by ultrasonography on pregnancy outcomes during IVF-ET cycles". Reproductive Biology and Endocrinology. 10 (1): 100. doi:10.1186/1477-7827-10-100. ISSN 1477-7827. PMC 3551825. PMID 23190428.{{cite journal}}: CS1 maint: unflagged free DOI (link)
  20. Baerwald, A. R.; Pierson, R. A. (2004). "Endometrial development in association with ovarian follicular waves during the menstrual cycle". Ultrasound in Obstetrics and Gynecology. 24 (4): 453–460. doi:10.1002/uog.1123. ISSN 0960-7692. PMC 2891966. PMID 15343603.
  21. 21.0 21.1 21.2 "Hormonal contraception and risk of endometrial cancer: a systematic review". Endocr Relat Cancer. 17 (4): R263–71. December 2010. doi:10.1677/ERC-10-0076. PMID 20870686.
  22. 22.0 22.1 22.2 22.3 "Pharmacology of estrogens and progestogens: influence of different routes of administration". Climacteric. 8 Suppl 1: 3–63. August 2005. doi:10.1080/13697130500148875. PMID 16112947.
  23. 23.0 23.1 23.2 "British Menopause Society tools for clinicians: Progestogens and endometrial protection". Post Reprod Health. 28 (1): 40–46. March 2022. doi:10.1177/20533691211058030. PMID 34841960.

പുറം കണ്ണികൾ

തിരുത്തുക
  • Anatomy figure: 43:05-15 at Human Anatomy Online, SUNY Downstate Medical Center - "The uterus, uterine tubes and ovary with associated structures."
  • Histology image: 18902loa – Histology Learning System at Boston University - "Female Reproductive System uterus, endometrium"
  • Swiss embryology (from UL, UB, and UF) gnidation/role02
  • Histology image: 20_01 at the University of Oklahoma Health Sciences Center
  • Histology at utah.edu. Slide is proliferative phase - click forward to see secretory phase
"https://ml.wikipedia.org/w/index.php?title=എൻഡോമെട്രിയം&oldid=3931957" എന്ന താളിൽനിന്ന് ശേഖരിച്ചത്