ആർത്തവചക്രം
ആർത്തവ രക്തസ്രാവം കണ്ടുതുടങ്ങുന്ന ദിവസം മുതൽ അടുത്ത തവണ വീണ്ടും രക്തസ്രാവം കണ്ടുതുടങ്ങുന്നതു വരെയുള്ള സമയമാണ് ഒരു ആർത്തവചക്രം എന്നു പറയുന്നത്. 28, 30 ദിവസമുള്ള ആർത്തവചക്രമാണ് മിക്ക സ്ത്രീകൾക്കുമുള്ളത്. 28 ദിവസങ്ങളുള്ള ആർത്തവചക്രത്തിൽ 14-മതു ദിവസമാണ് അണ്ഡവിസർജനം (ഓവുലേഷൻ) നടക്കുന്നത്. ചെറിയ വ്യത്യാസങ്ങൾ വന്നാലും 12 - 16 ദിവസങ്ങൾക്കിടയിൽ അണ്ഡവിസർജനം നടന്നിരിക്കും.
ഗർഭാശയമുഖം തൊട്ടുനോക്കിയാൽ മൃദുവായതായി തോന്നുന്നതാണ് അണ്ഡവിസർജനം നടന്നതിന്റെ ഒരു സൂചന. ഇവിടെ കാണപ്പെടുന്ന മുട്ടയുടെ വെള്ള പോലെയുള്ള സ്രവം കൂടുതൽ നേർത്തു കാണപ്പെടുകയും ചെയ്യും. അണ്ഡവിസർജന സമയത്ത് ശരീര താപനിലയിൽ നേരിയ ഉയർച്ചയും കാണാം. ഈ സമയത്ത് ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത കൂടുതലാണ്.