എം. മൊയ്തീൻ കുട്ടി
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു മേലേവീട്ടിൽ മൊയ്തീൻ കുട്ടി ഹാജി എന്ന എം. മൊയ്തീൻ കുട്ടി ഹാജി (ജീവിതകാലം:ജൂൺ 1929 - 06 സെപ്റ്റംബർ 1983)[1]. താനൂർ നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരള നിയമസഭയിലേക്കും മങ്കട നിയമസഭാമണ്ഡലത്തിൽ നിന്നും നാലാം നിയമസഭയിലേക്കും മുസ്‌ലീം ലീഗിനെ പ്രതിനീധീകരിച്ച് ഇദ്ദേഹം അംഗമായിട്ടുണ്ട്. 1929 ജൂൺ 15ന് ജനിച്ചു, സി.എച്ച്. ഫാത്തിമ ആയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് നാല് ആണ്മക്കളും മൂന്ന് പെണ്മക്കളുമാണുണ്ടായിരുന്നത്.
എം. മൊയ്തീൻ കുട്ടി ഹാജി | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഒക്ടോബർ 4 1970 – മാർച്ച് 22 1977 | |
മുൻഗാമി | സി.എച്ച്. മുഹമ്മദ്കോയ |
പിൻഗാമി | കൊരമ്പയിൽ അഹമ്മദ് ഹാജി |
മണ്ഡലം | മങ്കട |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
മുൻഗാമി | സി. മുഹമ്മദ് കുട്ടി |
പിൻഗാമി | സയ്യിദ് ഉമ്മർ ബാഫക്കി |
മണ്ഡലം | താനൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മേലേവീട്ടിൽ മൊയ്തീൻ കുട്ടി ഹാജി ജൂൺ , 1929 |
മരണം | സെപ്റ്റംബർ 6, 1983 | (പ്രായം 54)
രാഷ്ട്രീയ കക്ഷി | മുസ്ലിം ലീഗ് |
പങ്കാളി | സി.എച്ച്. ഫാത്തിമ |
കുട്ടികൾ | 4 മകൻ, 3 മകൾ |
As of ജനുവരി 17, 2021 ഉറവിടം: നിയമസഭ |
ജീവിത രേഖ
തിരുത്തുകമദ്രാസ് ലോ കോളേജിൽ 1952-ൽ പഠിക്കുന്ന കാലത്ത് രൂപീകൃതമായ മുസ്ലിം സ്റ്റുഡൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് അദ്ദേഹം പൊതുപ്രവർത്തനത്തിലേക്ക് കടന്നു വരുന്നത്[2]. മുസ്ലീം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി, മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ചരിത്രം
തിരുത്തുകക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1977[3] | പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം | ജി.എം. ബനാത്ത്‌വാല | മുസ്‌ലീം ലീഗ് | 269,491 | 117,546 | എം. മൊയ്തീൻ കുട്ടി | മുസ്‌ലീം ലീഗ് (ഒ) | 151,945 |
2 | 1970[4] | മങ്കട നിയമസഭാമണ്ഡലം | എം. മൊയ്തീൻ കുട്ടി | മുസ്‌ലീം ലീഗ് | 40,208 | 15,770 | പാലോളി മുഹമ്മദ് കുട്ടി | സി.പി.ഐ.എം. | 24,438 |
3 | 1967[5] | താനൂർ നിയമസഭാമണ്ഡലം | എം. മൊയ്തീൻ കുട്ടി | മുസ്‌ലീം ലീഗ് | 29,219 | 18,728 | റ്റി.എ. കുട്ടി | കോൺഗ്രസ് | 10,491 |
4 | 1965[6] | കൊണ്ടോട്ടി നിയമസഭാമണ്ഡലം | എം. മൊയ്തീൻ കുട്ടി | മുസ്‌ലീം ലീഗ് | 24,757 | 9,583 | എം. ഉസ്മാൻ | കോൺഗ്രസ് | 15,174 |
5 | 1960[7] | പെരിന്തൽമണ്ണ നിയമസഭാമണ്ഡലം | ഇ.പി. ഗോപാലൻ | സി.പി.ഐ. | 24,866 | 4,527 | എം. മൊയ്തീൻ കുട്ടി | മുസ്‌ലീം ലീഗ് | 20,339 |
അവലംബം
തിരുത്തുക- ↑ "Members - Kerala Legislature". Retrieved 2021-01-18.
- ↑ "അഡ്വ. എം. മൊയ്തീൻ കുട്ടി ഹാജി: 35 വർഷംകൊണ്ട് ചാരമാകാവതല്ല ആ ഓർമ്മകൾ | MilliReport" (in ഇംഗ്ലീഷ്). Retrieved 2021-01-18.
- ↑ "Indian Parliament Election Results- Kerala 1977". Archived from the original on 2022-05-16. Retrieved 2021-01-18.
- ↑ "Kerala Assembly Election Results in 1970". Retrieved 2021-01-18.
- ↑ "Kerala Assembly Election Results in 1967". Retrieved 2020-12-11.
- ↑ "Kerala Assembly Election Results in 1965". Retrieved 2021-01-18.
- ↑ "Kerala Assembly Election Results in 1960". Retrieved 2021-01-18.