സി. മുഹമ്മദ് കുട്ടി
ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ കേരള നിയമസഭാംഗവുമാണ് ഡോ. സി.എം. കുട്ടി എന്ന സി. മുഹമ്മദ് കുട്ടി (1922 - 2000). ഒരു ഡോക്ടറായിരുന്ന ഇദ്ദേഹം രണ്ടാം നിയമസഭയിലും മൂന്നാം നിയമസഭയിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്[1]. 1962 ഏപ്രിൽ 29-ന് താനൂർ നിയോജകമണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ടാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്. മൂന്നാം കേരള നിയമസഭയിലേക്കുള്ള 1965-ലെ പൊതുതെരുഞ്ഞടുപ്പിൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നു വിജയിച്ചെങ്കിലും ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ നിയമസഭ ചേരാത്തതിനാൽ എം.എൽ.എ ആവാൻ കഴിഞ്ഞില്ല അടിയന്തരാവസ്ഥയ്ക്കുശേഷം 1977ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിലേന്ത്യ ലീഗിന്റെ ബാനറിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ യുഎ ബീരാനോട് പരാജയപ്പെട്ടു.[1] മുസ്ലിം ലീഗിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും ചന്ദ്രിക ദിനപത്രത്തിന്റെ സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2000-ത്തിൽ അന്തരിച്ചു.[1]
സി.എം. കുട്ടി | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
മുൻഗാമി | മോഹ്സിൻ ബിൻ അഹമ്മദ് |
പിൻഗാമി | ചാക്കീരി അഹമ്മദ് കുട്ടി |
മണ്ഡലം | കുറ്റിപ്പുറം |
ഓഫീസിൽ ജൂലൈ 5 1962 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | സി.എച്ച്. മുഹമ്മദ്കോയ |
പിൻഗാമി | എം. മൊയ്തീൻ കുട്ടി |
മണ്ഡലം | താനൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജനുവരി , 1922 |
മരണം | മേയ് 12, 2000 | (പ്രായം 78)
രാഷ്ട്രീയ കക്ഷി | മുസ്ലിംലീഗ് |
കുട്ടികൾ | 3 |
As of ഒക്ടോബർ 14, 2022 ഉറവിടം: കേരളനിയമസഭ |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Members - Kerala Legislature". Retrieved 2022-10-13.