ഇ.പി. ഗോപാലൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരള നിയമസഭയിലെ മുൻ അംഗവും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു ഇ.പി. ഗോപാലൻ (1912- 01 നവംബർ 2001). ഒന്നും അഞ്ചും കേരളാ നിയമസഭകളിൽ ഇദ്ദേഹം പട്ടാമ്പി നിയോജകമണ്ഡലത്തേയാണ് പ്രതിനിധീകരിച്ചത്; രണ്ടാം നിയമസഭയിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തേയാണ് ഇ.പി. ഗോപാലാൻ നിയമസഭയിൽ പ്രതിനിധീകരിച്ചത്[1]. ചാത്തുണ്ണി നായർ എന്നായിരുന്നു പിതാവിന്റെ പേര്, പദ്മാവതിയാണ് ഭാര്യ; രണ്ട് ആൺമ്മക്കളും, രണ്ട് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്[2].

ഇ.പി. ഗോപാലൻ
E.P. Gopalan.jpg
കേരള നിയമസഭ അംഗം
ഔദ്യോഗിക കാലം
മാർച്ച് 22 1977 – നവംബർ 30 1979
മുൻഗാമിഇ.എം.എസ്. നമ്പൂതിരിപ്പാട്
പിൻഗാമിഎം.പി. ഗംഗാധരൻ
മണ്ഡലംപട്ടാമ്പി
കേരള നിയമസഭ അംഗം
ഔദ്യോഗിക കാലം
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിപി. ഗോവിന്ദൻ നമ്പ്യാർ
പിൻഗാമിപാലോളി മുഹമ്മദ് കുട്ടി
മണ്ഡലംപെരിന്തൽമണ്ണ
കേരള നിയമസഭ അംഗം
ഔദ്യോഗിക കാലം
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിഇ.എം.എസ്. നമ്പൂതിരിപ്പാട്
മണ്ഡലംപട്ടാമ്പി
വ്യക്തിഗത വിവരണം
ജനനം
ഇറശ്ശീരി പുത്തൻവീട്ടിൽ ഗോപാലൻ നായർ

1912
മരണംനവംബർ 1, 2001(2001-11-01) (പ്രായം 88–89)
രാഷ്ട്രീയ പാർട്ടിസി.പി.ഐ.
പങ്കാളിപദ്മാവതി
മക്കൾരണ്ട് ആൺ, രണ്ട് പെൺ
അച്ഛൻചാത്തുണ്ണി നായർ
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

1930കളിൽ തദ്ദേശീയമായി നടന്ന പല സമരങ്ങളിലും പങ്കെടുത്താണ് ഇ.പി. ഗോപാലൻ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്; 1939-ൽ ഇദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായി. 1939-ൽ യുദ്ധത്തിനെതിരെ പ്രസംഗം നടത്തിയതിന് 21 മാസത്തോളം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. മലബാർ ജില്ലാബോർഡംഗം, പാലക്കാട് ജില്ലാം കർഷകസംഗം പ്രസിഡന്റ്, ആഗ്രോ ഇൻഡസ്ട്രീസിന്റെ ആദ്യത്തെ നോൺ ഒഫീഷൻ ചെയർമാൻ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2001 നവംബർ 01ന് ഇ.പി. ഗോപാലൻ അന്തരിച്ചു.

അവലംബംതിരുത്തുക

  1. http://niyamasabha.org/codes/members/m187.htm
  2. Staff (2001-11-01). "ഇ.പി. ഗോപാലൻ അന്തരിച്ചു". ശേഖരിച്ചത് 2020-10-30.
"https://ml.wikipedia.org/w/index.php?title=ഇ.പി._ഗോപാലൻ&oldid=3495652" എന്ന താളിൽനിന്ന് ശേഖരിച്ചത്