പൊങ്കാല

വിക്കിപീഡിയ വിവക്ഷ താൾ

പൊങ്കാല' കേരളത്തിലേയും തമിഴ്നാട്ടിലേയും കൊയ്ത്തുത്സവമാണ്. പൊങ്കാല എന്ന് വാക്കിനർത്ഥം തിളച്ചു മറിയുക എന്നാണ്. മനം ഉരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃത്വസ്നേഹം നിറഞ്ഞു തുളുമ്പുന്ന നൈവേദ്യമാണ് പൊങ്കാല. അമ്മയുടെ തിരുസന്നിധിയിൽ മകൾ അമ്മയോടെന്ന പോലെ തന്റെ ദു:ഖങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രതീക്ഷയോടുകൂടി അർപ്പിക്കുന്ന പൊങ്കാല ഒരു ദിവ്യൌഷധമയാണ് കരുതിപ്പോരുന്നത്. ആചാരപരമായി അരിയും ശർക്കരനീരും നാളികേരം ചിരകിയതും അണ്ടിപരിപ്പുകളും ഉണക്ക മുന്തിരിയും ചേർത്തുണ്ടാകുന്ന വിഭവം ദൈവത്തിനു നേദിക്കലാണ്. പ്രധാനമായും സ്ത്രീ വിശ്വാസികളാണ് ഇതിൽ പങ്കെടുക്കുന്നത്. തമിഴ്നാട്ടിൽ ‘’’തൈപ്പൊങ്കൽ’’’ ആഘോഷിക്കുന്നു.[1]

ചരിത്രം

തിരുത്തുക

ആയിരം വർഷങ്ങക്കു മുൻപാണ് പൊങ്കൽ തുടങ്ങിയത്.[2] ചോളഭരണകാലത്തിന്റെമദ്ധ്യകാലത്ത് പുതിയീട് ആഘോഷിച്ചിരുന്നതായി ശിലാലിഖിതങ്ങൾ പറയുന്നു.[ പുതിയീട് കൊല്ലത്തിലെ ആദ്യത്തെ വിളവെടുപ്പാണ്. [3]

ആറ്റുകാൽ ഭഗവതി ക്ഷേത്രം

തിരുത്തുക

ഏറ്റവും പേരുകേട്ടതും പ്രധാനവും തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേതാണ്.ഇത് ആറ്റുകാൽ പൊങ്കാല എന്ന് അറിയപ്പെടുന്നു.

  1. "Pongal - Tamil festival". Tamilnadu.com. 12 January 2013. Archived from the original on 2014-07-05. Retrieved 2017-03-23.
  2. "Meaning of 'Thai Pongal' - Tamil Nadu - The Hindu". Retrieved 4 July 2015.
  3. "Thai Pongal". sangam.org.
"https://ml.wikipedia.org/w/index.php?title=പൊങ്കാല&oldid=3930980" എന്ന താളിൽനിന്ന് ശേഖരിച്ചത്