തെക്കേപ്പുറം
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
കോഴിക്കോട് നഗരത്തിനടുത്തുള്ള ചെറിയ ഗ്രാമമാണു് തെക്കേപ്പുറം[1]. തെക്കെപ്പുറത്തിന്റെ തെക്കുഭാഗത്തുടെ കല്ലായിപ്പുഴ ഒഴുകുന്നു. ബ്രിട്ടീഷുകാർ നിർമ്മിച്ച ഇരുമ്പു് തീവണ്ടി മേൽപ്പാലം തെക്കേപ്പുറത്തിന്റെ തെക്കുഭാഗത്താണു്. ഇന്ത്യൻ റെയിൽവേ ഇതു് മാറ്റിപ്പണിതു. തെക്കേപ്പുറത്തെ അതിമനോഹരമായ തടാകമാണു് കുറ്റിച്ചിറ. ഇവിടെ നിരവധി സന്ദർശകരെത്താറുണ്ടു്. ചരിത്ര പ്രസിദ്ധങ്ങളായ മുച്ചുന്തിപളളിയും മിഷ്കൽപ്പള്ളിയും ഇവിടെയാണു് സ്ഥിതിചെയ്യുന്നതു്. മലബാറിലെ ചരിത്രപ്രസിദ്ധമായ വലിയചന്ത വ്യാപാരതെരുവു് തെക്കെപ്പുറത്താണു് സ്ഥിതിചെയ്യുന്നതു്. ധാരാളം പരമ്പരാഗത കൂട്ടുകുടുംബ തറവാടുകൾ ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നുണ്ടു്.
അതിരുകൾ
തിരുത്തുക- പടിഞ്ഞാറു് - അറബിക്കടൽ
- കിഴക്കു് -കോഴിക്കോടു് നഗരം
- തെക്കു് - കല്ലായിപ്പുഴ
- വടക്കു് - വെള്ളയിൽ (മത്സ്യ ബന്ധന പ്രദേശം)
വലിയങ്ങാടി
അവലംബം
തിരുത്തുക- ↑ "'ഔദ്യേഗിക വെബ്സൈറ്റ്'". Archived from the original on 2009-02-28. Retrieved 2012-12-25.
- The Official Thekkepuram website Archived 2009-02-28 at the Wayback Machine.
- The Thekkepuram Times - Online Daily News Magazine Archived 2009-01-20 at the Wayback Machine.