ഉപയോക്താവ്:RajeshUnuppally/Workshop
ഹരീഷ് എഇ
തിരുത്തുകഇലവന്തി തീർത്ഥം
തിരുത്തുകവാഴപ്പള്ളി മതിലകത്തെ കുളം, ഇലവന്തി തീർത്ഥം എന്നറിയപ്പെടുന്നു. ഈ പുണ്യതീർത്ഥത്തിൽ കുളിച്ചുവേണം ശാന്തിക്കാർ (മുൻപ് കുടാശാന്തി ആയിരുന്നു) ക്ഷേത്ര പൂജാകാര്യങ്ങളിലേർപ്പടേണ്ടത്. ഈ തീർത്ഥസ്ഥാനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്; ഈ ക്ഷേത്രക്കുളത്തിൽ നിന്നുമെടുത്ത കല്ലാണ് ഗണപതി പ്രതിഷ്ഠക്കായി തന്ത്രിയായ തരണല്ലൂർ നമ്പൂതിരി ഉപയോഗിച്ചത്. പ്രതിഷ്ഠാ കലശാവസാനത്തിൽ ഈ കല്ലാണ് രൂപമാറ്റം വന്നുചേർന്ന് ഗണപതി പ്രതിഷ്ഠയായത് എന്നു വിശ്വസിക്കുന്നു. തന്മൂലം ഗണപതി പ്രതിഷ്ഠ സ്വയംഭൂവായി കണക്കാക്കപ്പെടുന്നു. ഇലവന്തിതീർത്ഥ കുളപ്പുര ഏകദേശം 30 വർഷങ്ങൾക്ക് മുൻപ് പുതുക്കി പണിയാനായി പൊളിച്ചെങ്കിലും അതെങ്ങും എത്താതെ പുതിക്കിപണിയൽ നിലച്ചു പോയി. ക്ഷത്രേശനു പ്രിയപ്പെട്ട പവിത്രമായ ഇലവന്തിതീർത്ഥം കുളപ്പുരയോടുകൂടി സംരക്ഷിക്കേണ്ടതാവശ്യമാണ്.
ഹരീഷ് എഇ
തിരുത്തുകഅതിപുരാതനവും, ചരിത്രപ്രസിദ്ധവും, നൂറ്റെട്ട് ശിവാലയങ്ങളിൽ പ്രതിഷ്ഠാ കാലഘട്ടമനുസരിച്ച് പ്രഥമസ്ഥാനവും അലങ്കരിക്കുന്ന, മഹാശിവക്ഷേത്രം. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് വീണ്ടും ഹിന്ദുക്ഷേത്രമാക്കി മാറ്റി ക്ഷേത്ര പുനർ നിർമ്മാണം നടത്തിയത്. കണ്ടെടുക്കപെട്ടതിൽ, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യ രേഖയായ, കേരളത്തിന്റെ ചരിത്ര രചനാ പാരമ്പര്യത്തിന് നിർണായക സംഭാവന നൽകിയ വാഴപ്പള്ളി ശാസനം (എ.ഡി.832) പിറന്നത് ഈ ക്ഷേത്രമുറ്റത്താണ്.
ക്രി.വ. 820 മുതൽ 844 വരെ മഹോദയപുരം ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകന്റെ കാലത്താണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടിട്ടുള്ളത്. മറ്റുള്ള ശാസനങ്ങളിൽ സ്വസ്തിശ്രീ എന്ന നാമപദത്താൽ തുടങ്ങുമ്പോൾ വാഴപ്പള്ളി ശാസനം തുടങ്ങുന്നത് നമഃശ്ശിവായ എന്ന് തിരുവാഴപ്പള്ളിലപ്പനെ വാഴ്ത്തി സ്തുതിച്ചാണ്. ചെമ്പുപാളിയിലുള്ള ഈ ശാസനം 1920-ൽ ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഭാഷയുടെ ചരിത്രം ദേശത്തിൻറെ ചരിത്രമാണ്, ഭാഷയുടെ സ്വഭാവം ജനതയുടെ സ്വഭാവവും. അക്കാദമികമായി ഒരു ഭാഷയുടെ ഉൽപ്പത്തികാലമായി കണക്കാക്കുന്നത് ആ ഭാഷ ആദ്യമായി എഴുതപ്പെട്ട കാലമാണ്. ആ നിലയ്ക്ക് മലയാള ഭാഷയുടെ പ്രഭവം വാഴപ്പള്ളി ശാസനത്തിന്റെ കാലമായ എ. ഡി. 832-ആണ് എന്നു നിജപ്പെടുത്തേണ്ടിയിരിക്കുന്നു.
മറ്റുശിവക്ഷേത്രങ്ങളെ അപേക്ഷിച്ച് വളരെ പ്രത്യേകതകളുള്ള ഈ ക്ഷേത്ര മതിലകം രണ്ടു നാലമ്പലങ്ങളും, രണ്ടു നമസ്കാരമണ്ഡപങ്ങളും, രണ്ടു കൊടിമരങ്ങളും, രണ്ടു ശ്രീകോവിലുകളും, മൂന്നു ക്ഷേത്രക്കുളങ്ങളും ഉൾക്കൊള്ളുന്നതാണ്. ഒറ്റക്കൽ തൂണുകളുള്ള കുക്കുടാകൃതിയിലെ നമസ്കാരമണ്ഡപവും, വർത്തുളാകൃതിയിലെ ശ്രീകോവിലും ദാരുശില്പങ്ങളാൽ സമ്പന്നമാണ്.
ഇലവന്തി തീർത്ഥം
തിരുത്തുകവാഴപ്പള്ളി അമ്പലം മതിലകത്തെ കുളം, ഇലവന്തി തീർത്ഥം എന്നറിയപ്പെടുന്നു. ഈ പുണ്യതീർത്ഥത്തിൽ കുളിച്ചുവേണം ശാന്തിക്കാർ (മുൻപ് കുടാശാന്തി ആയിരുന്നു) ക്ഷേത്ര പൂജാകാര്യങ്ങളിലേർപ്പടേണ്ടത്. ഈ തീർത്ഥസ്ഥാനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്; ഈ ക്ഷേത്രക്കുളത്തിൽ നിന്നുമെടുത്ത കല്ലാണ് ഗണപതി പ്രതിഷ്ഠക്കായി തന്ത്രിയായ തരണല്ലൂർ നമ്പൂതിരി ഉപയോഗിച്ചത്. പ്രതിഷ്ഠാ കലശാവസാനത്തിൽ ഈ കല്ലാണ് രൂപമാറ്റം വന്നുചേർന്ന് ഗണപതി പ്രതിഷ്ഠയായത് എന്നു വിശ്വസിക്കുന്നു. തന്മൂലം ഗണപതി പ്രതിഷ്ഠ സ്വയംഭൂവായി കണക്കാക്കപ്പെടുന്നു. ഇലവന്തിതീർത്ഥ കുളപ്പുര ഏകദേശം 30 വർഷങ്ങൾക്ക് മുൻപ് പുതുക്കി പണിയാനായി പൊളിച്ചെങ്കിലും അതെങ്ങും എത്താതെ പുതിക്കിപണിയൽ നിലച്ചു പോയി. ക്ഷത്രേശനു പ്രിയപ്പെട്ട പവിത്രമായ ഇലവന്തിതീർത്ഥം കുളപ്പുരയോടുകൂടി ദുബായ്
സർപ്പസത്രം
തിരുത്തുകഹൈന്ദവ വിശ്വാസപ്രകാരം സർപ്പങ്ങളെ ഒന്നോടെ നശിപ്പിക്കാനായി ചന്ദ്രവംശ രാജാവായിരുന്ന ജനമേജയൻ നടത്തിയ യാഗമാണ് സർപ്പസത്രം. മഹാഭാരതത്തിലും, ഭാഗവതത്തിലും, ഇതരപുരാണങ്ങളിലും സർപ്പസത്രയാഗത്തെപറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്.[2] [3]. തക്ഷകന്റെ സർപ്പദംശം മൂലം മരണമടഞ്ഞ പരീക്ഷിത് മഹാരാജാവിനു ശേഷം രാജഭാരമേറ്റ ജനമേജയൻ ഉദങ്കമഹർഷിയുടെ ഉപദേശപ്രകാരം തക്ഷശിലയിൽ വെച്ച് സർപ്പസത്രയാഗം നടത്തിയതായി മഹാഭാരതത്തിൽ ആദിപർവ്വത്തിൽ പറയുന്നു. ശ്രുതശ്രവസ്സ് മഹർഷിയുടെ പുത്രനായ സോമശ്രവസ്സ് ആയിരുന്നു അന്ന് ജനമേജയന്റെ പുരോഹിതൻ. യാഗാചാര്യനായത് ചണ്ഡഭാർഗ്ഗവൻ എന്നമഹർഷിയായിരുന്നു. വ്യാസൻ തുടങ്ങീയ മുനിജനങ്ങൾ പരികർമ്മികളായും യാഗത്തിൽ പങ്കെടുത്തിരുന്നു. സർപ്പസത്രയാഗം പൂർണ്ണമാവാതെ അസ്തികൻ എന്ന മുനികുമാരന്റെ ഉപദേശപ്രകാരം തടസ്സപെട്ടു.[4] അഷ്ടനാഗങ്ങളിൽ ഒരാളായ തക്ഷകനിഗ്രഹം ആയിരുന്നു യാഗത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.[5]
യാഗം തക്ഷശിലയിൽ യാഗം ചെയ്യാൻ ജനമേജയൻ ഉദ്ദഗമഹർഷിയുടെ അനുവാദത്തോടെ യാഗശാല പണിതീർത്തു. തക്ഷക്ന്റെ പേരിനോട് സാമ്യമുള്ളതിനാലാവാം തക്ഷശില യാഗത്തിനായി തിരഞ്ഞെടുത്തത്. യാഗശാലയുടെ പണിപൂർത്തിയായപ്പോൾ ശാല പണിത തച്ചൻ മുഹൂർത്തലക്ഷണത്താൽ യാഗം ഇടയ്ക്കുവെച്ച തടസ്സപെടുമെന്നു അഭിപ്രായപ്പെട്ടു. ഈ കാരണത്താൽ ജനമേജയൻ തന്റെ അനുജന്മാരായ ശ്രുതസേനൻ, ഉഗ്രസേനൻ, ഭീമസേനൻ എന്നിവരെ യാഗശാലക്ക് ചുറ്റും കാവൽ ഏർപ്പെടുത്തി. യാഗം തുടങ്ങി കഴിഞ്ഞാൽ തീരുന്നതുവരെ പുറത്തു നിന്നു ആരെയും അകത്തേക്ക് പ്രവിശിപ്പിക്കരുത്. പ്രധാനഹോതാവായി ചണ്ഡഭാർഗവനേയും മറ്റു ഹോതാക്കളായി അദ്ധ്വര്യൻ, ഹോതാ, ഉത്ഗതൻ, ബ്രഹ്മ എന്നീ മഹർഷിമാരെയും നിയുക്തരാക്കി. ഉദ്ദഗമഹർഷിയായിരുന്നു ഇതിനെല്ലാം നേതൃത്വം കൊടുത്തത്. ഉദങ്കമഹർഷിക്ക് തക്ഷകനോടുണ്ടായിരുന്ന ശത്രുതയായിരുന്നു ഇതിനുള്ള കാരണം. ശ്രുതശ്രവസ്സ് മഹർഷി കുലഗുരുവായി യാഗത്തിനുവേണ്ട മറ്റു ഉപദേശങ്ങൾ നടത്തി (ധൗമ്യമഹർഷിക്കുശേഷം കുരുവംശത്തിന്റെ പുരോഹിതനായത് ശ്രുതശ്രവസ്സ് ആയിരുന്നു).
ജനമേജയന്റെ സഹോദരന്മാർ യാഗശാലയിൽ കാവൽ നിൽക്കുന്നു
യാഗത്തെ തുടർന്ന് നിരവധി നാഗങ്ങൾ യാഗാഗ്നിയിൽ വന്നു പതിച്ചു ഇല്ലാതായി. മറ്റു പലനാഗങ്ങളും അഗ്നിയിൽ വീണിട്ടും തക്ഷകൻ വീഴാത്തതിനാൽ, ജനമേജയ നിർദ്ദേശത്താൽ ചണ്ഡഭാർഗ്ഗവൻ തക്ഷകനെ പ്രത്യേകമായി ആവാഹിച്ചു. ജനമേജയൻ സർപ്പസത്രയാഗം നടത്തുന്നതു മനസ്സിലാക്കി തക്ഷകൻ ഇതിനോടകം ദേവേന്ദ്രന്റെ സഹായം തേടിയിരുന്നു. തക്ഷകന്റെ സുഹൃത്തായതിനാലാൽ ദേവേന്ദ്രൻ സഹായം വാഗ്ദാനം ചെയ്തു. ദേവേന്ദ്രൻ തന്റെ അർദ്ധസിംഹാസനം നല്കി തക്ഷകനെ സംരക്ഷിച്ചതറിഞ്ഞ ഉദങ്കൻ ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും ഒന്നായി യാഗാഗ്നിയിലേക്ക് ആവാഹിച്ചു. ദേവസിംഹാസനം ഉൾപ്പടെ ദേവേന്ദ്രനും അഗ്നിയിൽ വീഴുമെന്നഘട്ടത്തിൽ തക്ഷകനെ ഉപേക്ഷിച്ച് ദേവേന്ദ്രൻ രക്ഷപെട്ടു.[6] ഈ സമയത്ത് യാഗശാലയുടെ കവാടത്തിൽ ചെറിയ ഒരു ബ്രാഹ്മണബാലൻ (അസ്തികൻ) എത്തുകയും, ബാലന്റെ ദിവ്യതേജസ്സിൽ ജനമേജയന്റെ അനുജൻ ശ്രുതസേനൻ അകത്തേക്ക് കടത്തിവിടുകയും ചെയ്തു. (അല്പനേരത്തേക്ക് ശ്രുതസേനൻ ജനമേജയന്റെ വാക്കുകൾ മറന്നുപോയി).
നാഗസ്ത്രീയായ ജരൽകാരുവിന്റെ പുത്രനായിരുന്നു അസ്തികൻ. അസ്തികന്റെ പിതാവിന്റെ പേരും ജരൽകാരുവെന്നു തന്നെയായിരുന്നു. തേജസ്വിയായ ബ്രാഹ്മണബാലനെ കണ്ട് അവിടെയുണ്ടായിരുന്ന എല്ലാവരും ബഹുമാനപുരസ്സരം വന്ദിച്ചു. അസ്തികൻ യാഗശാലയിൽ പ്രവേശിച്ച് പാപകരമായ പ്രാണിഹിംസ നിർത്തിവെക്കാൻ ജനമേജയന്റെ പുരോഹിതനായ ശ്രുതശ്രവസ്സിനോട് പറഞ്ഞു.
പ്രമാണം:Janamejayasnakes.jpg സിംഹാസനസ്ഥനായ ജനമേജയനും, യാഗാഗ്നിയിൽ വന്നുവീഴുന്ന സർപ്പങ്ങളും (ചിത്രകാരന്റെ ഭാവനയിൽ) അഹിംസാ പരമോ ധർമ്മഃ ("മനസ്സുകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും, ഒരു ജീവിക്കുപോലും യാതൊരു തരത്തിലുള്ള ക്ലേശമോ വേദനയോ ഉണ്ടാകാതിരിക്കുന്നതാണ് അഹിംസ. അതിനുമേൽ വേറൊരു സുഖവും ഇല്ല")
ഏറ്റവും പാപകരം പ്രാണിഹിംസയാണ്. നിരപരാധികളായ സർപ്പങ്ങളെ ഹോമിച്ചതു കൊണ്ട് രാജാവിന് പ്രയോജനം എന്താണ്? അവയും ബ്രഹ്മസൃഷ്ടികളല്ലേ? തുടങ്ങീയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാതെ, ബ്രാഹ്മണബാലന്റെ ആപ്തവാക്യത്തിൽ സംപ്രീതനായി യാഗം അവസാനിപ്പിക്കാൻ ജനമേജയനേയും ചണ്ഡഭാർഗ്ഗവനേയും ശ്രുത്രശ്രവസ്സ് ഉപദേശിച്ചു. വേദവ്യാസനും ഇതിനോട് പൂണ്ണമായി യോജിച്ചു. വ്യാസഭഗവാന്റെയും, രാജപുരോഹിതന്റെ ആഞ്ജയാൽ ജനമേജയൻ സർപ്പസത്രം നിർത്തിവെക്കാൻ ഉത്തരവിടുകയും തക്ഷകനെ മോചിപ്പിക്കുകയും ചെയ്തു. നാഗവംശത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിൽനിന്നും ഇതിനെതുടർന്ന് അദ്ദേഹം പിന്തിരിഞ്ഞുവെന്ന് മഹാഭാരതത്തിൽ പറയുന്നു.
യാഗാന്ത്യം ജനമേജയൻ അസ്തികനു ദക്ഷിണാദികൾ നൽകി അദ്ദേഹത്തിനെ യാത്രയാക്കി. ജനമേജയനു അനുഗ്രഹങ്ങൾ കൊടുത്ത് തക്ഷകൻ സന്തോഷപൂർവ്വം മടങ്ങി. സർപ്പരക്ഷകൻ എന്ന നിലയിൽ അസ്തികനെ എല്ലാവരും അനുഗ്രഹിക്കുകയുണ്ടായി.[7] മാതൃശാപത്തിൽ നിന്നും രക്ഷിച്ചതിനു നാഗങ്ങൾ അസ്തികനു അനുഗ്രഹാദികൾ നൽകി ആദരിച്ചു.
മാതൃശാപം നാഗങ്ങളുടെ മാതാവായ കദ്രുവാണ് മക്കളായ നാഗങ്ങൾ തീയിൽ വീണു മരിക്കുമെന്ന് ശപിച്ചത്. മാതാവായ കദ്രുവിന്റെ വാക്കിനെ അനുസരിക്കാഞ്ഞതിനാലാണ് ഈ ശാപം നൽകിയത് എന്നു മഹാഭരതത്തിൽ പറയുന്നു. (ആദി പർവ്വം - മഹാഭാരതം) ഉച്ചൈശ്രവസ്സ് എന്ന കുതിരയുടെ ശരീരത്തിൽ കറുത്തപുള്ളിയായി കിടന്ന് കള്ളത്തരം കാണിക്കാനാണ് മാതാവ് ആവശ്യപ്പെട്ടത്. (വെളുത്ത നിറത്തിലുള്ള കുതിരയ്ക്ക് കറുത്ത പുള്ളിയുണ്ട് എന്നു വരുത്താൻ). നാഗങ്ങൾ കള്ളത്തരം ചെയ്യാൻ മടിച്ചതിനാൽ തീയിൽ വീണു മരിക്കട്ടെ എന്നു ശപിച്ചു. പിന്നിട് മാതൃശാപത്തെ ഭയന്ന് ചെറിയ ഒരു നാഗം ഈ കള്ളത്തരം ചെയ്തു അമ്മയെ സഹായിച്ചതിനാൽ ജരൽകാരുവിന്റെ പുത്രൻ നിങ്ങളെ ശാപത്തിൽ നിന്നും രക്ഷിക്കുമെന്നു ശാപമോക്ഷം നൽകിയിരുന്നു.[8] ഈ ശാപമോക്ഷത്തിനാണ് അസ്തികൻ തക്ഷശിലയിലെ യാഗശാലയിൽ വന്നതും യാഗം അവസാനിപ്പിക്കാൻ കാരണമായതും.
കൽക്കുളത്തുകാവിലമ്മയുടെ പുതിയ പള്ളിവാൾ സമർപ്പണം
തിരുത്തുകകൽക്കുളത്തുകാവിലമ്മയുടെ പുതിയ പള്ളിവാൾ സമർപ്പണം മീനസൂര്യൻ ഉദിച്ചുയരുന്ന ഭരണിനാളിൽ (വെളളിയഴ്ച, മാർച്ച് 25-നു) കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ നിന്നും രാവിലെ 7:30-നു എഴുന്നള്ളിച്ച്, തിരുവാഴപ്പള്ളി തേവരെ വണങ്ങി, കൽക്കുളത്തുകാവിലെത്തി സമർപ്പിക്കുന്നു. സമർപ്പണം: മണികണ്ഠൻ മാടത്താനി.
മാതൃഭൂമി
തിരുത്തുകതിരുവാഴപ്പള്ളി ശ്രീ ശിവപ്പെരുമാൾക്ക് പുതിയ തങ്കതിടമ്പ്
ചങ്ങനാശ്ശേരി തിരുവാഴപ്പള്ളി ശ്രീ മഹാദേവർ ക്ഷേത്രത്തിലേക്ക് പുതിയ തങ്കത്തിടമ്പ് നിർമ്മാണം പൂർത്തിയായി. മാർച്ച് 20-നു തിങ്കളാഴ്ച രാവിലെ കൊടിയേറ്റിനു മുൻപായി ക്ഷേത്രേശനു സമർപ്പിക്കും. വാഴപ്പള്ളി തേവരുടെ ഭക്തനാണ് തന്റെ ചിരകാല സ്വപ്നം തങ്കത്തിടമ്പ് സമർപ്പണതോടെ പൂർത്തീകരിക്കുന്നത്. വാഴപ്പള്ളി തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും തിങ്കളാഴ്ച് രാവിലെ 7-മണിയ്ക്ക്
തലക്കെട്ടാകാനുള്ള എഴുത്ത്
തിരുത്തുകആനപ്പുറത്ത് എഴുന്നള്ളിച്ച് മഹാദേവക്ഷേത്രത്തിലെത്തി നടക്ക് സമർപ്പിക്കും.
തിടമ്പ് എഴുന്നള്ളത്ത് പുറപ്പെടും.
സ്വീകരിച്ച് ക്ഷേത്രത്തിലെത്തി നടയ്ക്കു വെക്കണം എന്നാണ് ആഗ്രഹം. ഈ തിടമ്പ് ക്ഷേത്രത്തിൽ തന്നെ വെക്കുകയും ക്ഷേത്ര ആവശ്യങ്ങൾക്ക് സമയാസമയങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നതിനു അനുവദിക്കണം. 20 മാർച്ച് തിങ്കളാഴ്ച, രാവിലെ 7:00 നു തിരുവെങ്കിടപുരത്തപ്പന്റെ തിരുസന്നിധിയിൽ നിന്നും പുറപ്പെടും
പ്പെരുമാളിനു തങ്കത്തിൽ പൊതിഞ്ഞ ഒരു തിടമ്പ് നടയ്ക്കുവെക്കുന്നതിനു ഈ എളിയ ഭക്തനാഗ്രഹം ഉണ്ട്. ഈ മലയാളവർഷം 1198 മീനമാസം 6- ആം തീയതി തിങ്കളാഴ്ച (2023 മാർച്ച് 20) രാവിലെ കൊടിയേറ്റിനു മുൻപായി തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിലെത്തി നടയ്ക്കു വെക്കണം എന്നാണ് ആഗ്രഹം. ഈ തിടമ്പ് ക്ഷേത്രത്തിൽ തന്നെ വെക്കുകയും ക്ഷേത്ര ആവശ്യങ്ങൾക്ക് സമയാസമയങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നതിനു അനുവദിക്കണം.
അതിനായി താങ്കളുടെയും ഉപദേശക സമിതിയുടെയും എല്ലാ ഭക്തരുടെയും, തിരുവിതാംകൂർ ദേവസ്വത്തിന്റേയും അനുവാദവും സഹകരണവും പ്രതിക്ഷിക്കുന്നു.
മനോരമ
തിരുത്തുകജന്മഭൂമി
തിരുത്തുകകരയോഗം ലെറ്റർ
തിരുത്തുകജനുവരി 19, 2023
സെക്രട്ടറി, എൻ.എസ്.എസ്. കരയോഗം കരയോഗം നം. 5646 (വാഴപ്പള്ളി തെക്ക്) വാഴപ്പള്ളി, ചങ്ങനാശ്ശേരി
വിഷയം: പ്രസ്തുത കരയോഗത്തിൽ നിന്നും സാക്ഷ്യപത്രം ലഭിക്കുന്നതിന്.
ശ്രീമാൻ,
ഞാൻ, രാജേഷ് കുമാർ കേശവപിള്ള, മുൻപ് ഞാൻ താമസിച്ചിരുന്നത് എന്റെ പിതാവിനൊപ്പം ശ്രീ സി. കേശവപിള്ള (തെക്കെ ഉണുപ്പള്ളിൽ വീട്) അംഗമായിരുന്ന എൻ.എസ്.എസ്. കരയോഗം നമ്പർ 5646 ലായിരുന്നു. ഇപ്പോൾ ഞാൻ എൻ.എസ്.എസ്. കരയോഗം നമ്പർ 1798 ഉൾപ്പെടുന്ന വാഴപ്പള്ളി പടിഞ്ഞാറ് ഭാഗത്ത് പുതിയതായി വീട് വെച്ച് താമസിക്കുന്നു. ആയതിനാൽ 5646 നമ്പർ കരയോഗത്തിൽ നിന്നും ഒരു സാക്ഷ്യപത്രം നൽകി എനിക്ക് 1798 നമ്പർ (വാഴപ്പളളി പടിഞ്ഞാറ്) കരയോഗത്തിൽ ചേരുവാനുള്ള അനുവാദം നൽകണം എന്ന് അഭ്യർത്ഥിക്കുന്നു.
രാജേഷ് കുമാർ കേശവപിള്ള
ശാരദാസ്
വാഴപ്പള്ളി പടിഞ്ഞാറ്
തിരുവാഴപ്പള്ളി ശ്രീ ശിവപ്പെരുമാൾ=
തിരുത്തുകതിരുവാഭരണം
തിരുത്തുകതങ്ക തിടമ്പ്
തിരുത്തുകദേവസ്വം
തിരുത്തുകഓം നമഃശിവായ, ഓം തിരുവാഴപ്പള്ളിലപ്പൻ ശരണം
ജനുവരി 17, 2023 സബ് ഗ്രൂപ്പ് ഓഫീസർ, വാഴപ്പള്ളി ദേവസ്വം ചങ്ങനാശ്ശേരി
വിഷയം: തിരുവാഴപ്പള്ളി ശിവപ്പെരുമാൾക്ക് തങ്കത്തിൽ പൊതിഞ്ഞ തിടമ്പ് നടയ്ക്കു വെക്കുന്നതിന്.
ശ്രീമാൻ, തിരുവാഴപ്പള്ളി ശ്രീ ശിവപ്പെരുമാളിനു തങ്കത്തിൽ പൊതിഞ്ഞ ഒരു തിടമ്പ് നടയ്ക്കുവെക്കുന്നതിനു ഈ എളിയ ഭക്തനാഗ്രഹം ഉണ്ട്. ഈ മലയാളവർഷം 1198 മീനമാസം 6- ആം തീയതി തിങ്കളാഴ്ച (2023 മാർച്ച് 20) രാവിലെ കൊടിയേറ്റിനു മുൻപായി തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിലെത്തി നടയ്ക്കു വെക്കണം എന്നാണ് ആഗ്രഹം. ഈ തിടമ്പ് ക്ഷേത്രത്തിൽ തന്നെ വെക്കുകയും ക്ഷേത്ര ആവശ്യങ്ങൾക്ക് സമയാസമയങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നതിനു അനുവദിക്കണം.
അതിനായി താങ്കളുടെയും ഉപദേശക സമിതിയുടെയും എല്ലാ ഭക്തരുടെയും, തിരുവിതാംകൂർ ദേവസ്വത്തിന്റേയും അനുവാദവും സഹകരണവും പ്രതിക്ഷിക്കുന്നു.
ഭക്തൻ രാജേഷ് ഉണുപ്പള്ളി, ശാരദാസ് kpillairajesh@gmail.com +91-4812 - 42 42 52 +971-565 - 221898
ഉപദേശക സമിതി
തിരുത്തുകഓം നമഃശിവായ, ഓം തിരുവാഴപ്പള്ളിലപ്പൻ ശരണം
ജനുവരി 17, 2023 പ്രസിഡന്റ് ഉപദേശക സമിതി തിരുവാഴപ്പള്ളി ശ്രീ മഹാദേവർ ക്ഷേത്രം ചങ്ങനാശ്ശേരി
വിഷയം: തിരുവാഴപ്പള്ളി ശിവപ്പെരുമാൾക്ക് തങ്കത്തിൽ പൊതിഞ്ഞ തിടമ്പ് നടയ്ക്കു വെക്കുന്നതിന്.
ശ്രീമാൻ തിരുവാഴപ്പള്ളി ശ്രീ ശിവപ്പെരുമാളിനു തങ്കത്തിൽ പൊതിഞ്ഞ ഒരു തിടമ്പ് നടയ്ക്കുവെക്കുന്നതിനു ഈ എളിയ ഭക്തനാഗ്രഹം ഉണ്ട്. ഈ മലയാളവർഷം 1198 മീനമാസം 6- ആം തീയതി തിങ്കളാഴ്ച (2023 മാർച്ച് 20) രാവിലെ കൊടിയേറ്റിനു മുൻപായി തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിലെത്തി നടയ്ക്കു വെക്കണം എന്നാണ് ആഗ്രഹം. അതുകൂടാതെ, തിടമ്പ് ശില്പി ശ്രീ ഗിരീഷ് ബാലകൃഷ്ണനു ഈ സന്ദർഭത്തിൽ ആദരവു നൽകാനും ആഗ്രഹിക്കുന്നു.
അതിനായി താങ്കളുടെയും ഉപദേശക സമിതിയുടെയും എല്ലാ ഭക്തരുടെയും, തിരുവിതാംകൂർ ദേവസ്വത്തിന്റേയും അനുവാദവും സഹകരണവും പ്രതിക്ഷിക്കുന്നു.
ഭക്തൻ രാജേഷ് ഉണുപ്പള്ളി, ശാരദാസ് kpillairajesh@gmail.com +91-4812 - 42 42 52 +971-565 - 221898
തിരുവെങ്കിടപുരം
തിരുത്തുകഓം നമഃശിവായ, ഓം തിരുവാഴപ്പള്ളിലപ്പൻ ശരണം ഓം നമോ നാരായണായ
ഫെബ്രുവരി 28, 2023
To, പ്രസിഡന്റ് / സെക്രട്ടറി തിരുവെങ്കിടപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷ്ണ സമിതി വാഴപ്പള്ളി, ചങ്ങനാശ്ശേരി
വിഷയം: തിരുവാഴപ്പള്ളി ശിവപ്പെരുമാൾക്ക് തങ്കത്തിൽ പൊതിഞ്ഞ തിടമ്പ് നടയ്ക്കു വെക്കുന്നതിന്.
ശ്രീമാൻ, തിരുവാഴപ്പള്ളി ശ്രീ ശിവപ്പെരുമാളിനു തങ്കത്തിൽ പൊതിഞ്ഞ ഒരു തിടമ്പ് നടയ്ക്കുവെക്കുന്നതിനു ഈ എളിയ ഭക്തനാഗ്രഹം ഉണ്ട്. ഈ മലയാളവർഷം 1198 മീനമാസം 6- ആം തീയതി തിങ്കളാഴ്ച (2023 മാർച്ച് 20) രാവിലെ കൊടിയേറ്റിനു മുൻപായി തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും തുടങ്ങി വാഴപ്പള്ളി ശ്രീ മഹാദേവർ ക്ഷേത്രത്തിലെത്തി നടയ്ക്കു വെക്കണം എന്നാണ് ആഗ്രഹം.
തിരുവെങ്കിടപുരത്തപ്പന്റെ അനുഗ്രഹാശിസുകളോടെ വേണം എതിരേൽപ്പു തുടങ്ങേണ്ടത് എന്നതിനാൽ അന്നേ ദിവസം രാവിലെ തിരുവെങ്കിടപുരം ക്ഷേത്രത്തിലെത്തി, താലപ്പൊലിയുടേയും, വാദ്യമേളങ്ങളോടെയും അകമ്പടിയോടെ ആനപ്പുറത്ത് എഴുന്നള്ളിച്ച് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. അതിനായി താങ്കളുടെയും, എല്ലാ ഭക്തരുടെയും, തിരുവെങ്കിടപുരം ശ്രീമഹാവിഷ്ണു ക്ഷേത്രസംരക്ഷ്ണസമിതിയുടെയും, അനുവാദവും, എല്ലാവിധ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.
ഭക്തൻ രാജേഷ് ഉണുപ്പള്ളി, ശാരദാസ് kpillairajesh@gmail.com +91-4812 - 42 42 52 +971-565 - 221898
- മറുപടി
ശ്രീ പ്രതാപ് ചന്ദ്രൻ വി - പ്രസിഡന്റ് ശ്രീ മധുസൂദനൻ പിള്ള - സെക്രട്ടറി
സന്തോഷം. നന്ദിയോടെ. രാജേഷ് ഉണിപ്പളളി, ശാരദാസ്, വാഴപ്പള്ളി
അന്നപൂർണ്ണേശ്വരി
തിരുത്തുകഓം നമഃശിവായ, ഓം തിരുവാഴപ്പള്ളിലപ്പൻ ശരണം ഓം അന്നപൂർണ്ണേശ്വരി നമഃ
ഫെബ്രുവരി 28, 2023
To, പ്രസിഡന്റ് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം വാഴപ്പള്ളി, ചങ്ങനാശ്ശേരി
വിഷയം: തിരുവാഴപ്പള്ളി ശിവപ്പെരുമാൾക്ക് തങ്കത്തിൽ പൊതിഞ്ഞ തിടമ്പ് നടയ്ക്കു വെക്കുന്നതിന്.
ശ്രീമാൻ, തിരുവാഴപ്പള്ളി ശ്രീ ശിവപ്പെരുമാളിനു തങ്കത്തിൽ പൊതിഞ്ഞ ഒരു തിടമ്പ് നടയ്ക്കുവെക്കുന്നതിനു ഈ എളിയ ഭക്തനാഗ്രഹം ഉണ്ട്. ഈ മലയാളവർഷം 1198 മീനമാസം 6-ആം തീയതി തിങ്കളാഴ്ച (2023 മാർച്ച് 20) രാവിലെ കൊടിയേറ്റിനു മുൻപായി വാഴപ്പള്ളി ശ്രീ മഹാദേവർ ക്ഷേത്രത്തിലെത്തി നടയ്ക്കു വെക്കണം എന്നാണ് ആഗ്രഹം.
അന്നേ ദിവസം രാവിലെ തിരുവെങ്കിടപുരം ക്ഷേത്രത്തിൽനിന്നും ആരംഭിച്ച്, താലപ്പൊലിയുടേയും, വാദ്യമേളങ്ങളോടെയും അകമ്പടിയോടെ ആനപ്പുറത്ത് എഴുന്നള്ളിച്ച് കൊണ്ടുപോയി സമർപ്പിക്കണം എന്നാണാഗ്രഹിക്കുന്നത്. ദേശനാഥനുള്ള സമർപ്പണമായതിനാൽ അന്നപൂർണ്ണേശ്വരി ദേവിയുടെ അനുഗ്രഹാശിസ്സുകൾ അനിവാര്യമാണ്. അതുപോലെതന്നെ താങ്കളുടെയും, അന്നപൂർണ്ണേശ്വരി ക്ഷേത്ര ദേവസ്വത്തിന്റേയും, എല്ലാ ഭക്തരുടെയും എല്ലാവിധ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.
ഭക്തൻ രാജേഷ് ഉണുപ്പള്ളി, ശാരദാസ് kpillairajesh@gmail.com +91-4812 - 42 42 52 +971-565 - 221898
വാഴപ്പള്ളി
തിരുത്തുകഓം ഹരി ശ്രീ ഗണപതയെ നമഃ
ഓം നമഃശിവായ
ഓം തിരുവാഴപ്പള്ളി ശിവപ്പെരുമാളെ നമഃ
ഓം വാഴപ്പള്ളി ശ്രീ മഹാഗണപതയെ നമഃ
ഓം വാഴപ്പള്ളി ശ്രീ ഭഗവതി നമഃ
ദക്ഷിണഭാരതത്തിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി മഹാശിവക്ഷേത്രം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ ദ്രാവിഡ ക്ഷേത്രമാണ് വാഴപ്പള്ളി. ആദ്യ നൂറ്റാണ്ടുകൾ ശൈവാരാധന ദ്രാവിഡീയരും, ജൈനമതം
കേരളത്തിൽ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി നഗരത്തിൽ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചു നാടുവാണിരുന്ന ചേരസാമ്രാജ്യ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ഹിന്ദുക്ഷേത്രമാക്കിമാറ്റി ക്ഷേത്രനിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. അതിനുമുൻപ് ഇതൊരു ദ്രാവിഡക്ഷേത്രവും, പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു. എ.ഡി. 830-കളിലെ ചേരരാജാവായിരുന്ന രാജശേഖരന്റെ കാലത്തെ ചെപ്പേട് (ശാസനം) ഈ ക്ഷേത്രത്തിൽ നിന്നാണ് ലഭിച്ചത്. വാഴപ്പള്ളി ശാസനം എന്നറിയപ്പെടുന്ന ഈ ലിഖിതം, കേരളത്തിൽനിന്നും കിട്ടിയിരിക്കുന്നതിൽ വെച്ച് ഏറ്റവും പുരാതനലിഖിത രേഖയാണ്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നഐതിഹ്യമുള്ള ക്ഷേത്രത്തിൽ നിത്യവും പരശുരാമപൂജ നാലമ്പലത്തിന്റെ തെക്കുകിഴക്കെ മൂലയിൽ നടത്തുന്നുണ്ട്. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ വാഴപ്പള്ളി ക്ഷേത്രത്തിലെ മൂർത്തി തിരുവാഴപ്പള്ളിലപ്പൻ എന്നപേരിലാണ് അറിയപ്പെടുന്നു.
ശ്രീ നാരായണന്റെ ആറാമത്തെ അവതാരമായ പരശുരാമനാൽ പ്രതിഷ്ഠിച്ച മഹാശിവലിംഗ പ്രതിഷ്ഠയാണ് തിരുവാഴപ്പള്ളി മഹാശിവക്ഷേത്രത്തിലേത്. പരശുരാമഭൂമിയെന്ന് കേൾവികേട്ട കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരത്തിൽ സ്ഥിതിചെയ്യുന്ന വാഴപ്പള്ളി ക്ഷേത്രം.
ഓം നമഃശിവായ
തിരുത്തുകന = നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം മ = മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം ശി = ശിവപേരൂർ വടക്കുന്നാഥ ക്ഷേത്രം വാ = വാഴപ്പള്ളി മഹാശിവക്ഷേത്രം യ = രവീശ്വരപുരം ശിവക്ഷേത്രം
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം Responsive imageശ്രീ സുന്ദരേശ്വരൻഈ ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠക്കു ശ്രീ നാരായണ ഗുരു നൽകിയ പേരാണ് ശ്രീ സുന്ദരേശ്വരൻ. പ്രതിഷ്ടാവേളയിൽ " ഇത് സുന്ദരമായ സ്ഥലം. കണ്ണൂരിലെ ജനങ്ങളും സൗന്ദര്യമുള്ളവർ ക്ഷേത്രങ്ങളിലെ കൊത്തുപണികളും സുന്ദരം എന്നു പറഞ്ഞുകൊണ്ട് സുന്ദരന്മാരുടെ ഭഗവാന് ശ്രീ സുന്ദരേശ്വരൻ എന്ന് പേരിരിക്കട്ടെ "എന്ന ഗുരുവചനത്തോടെ ശ്രീ സുന്ദരേശ്വരൻ എന്ന പേരും ശിവഭഗവാന് സിദ്ധിച്ചു. ഒന്നോർത്താൽ സത്യം ശിവം സുന്ദരം എന്ന വചനത്തിലെ മൂന്നാമത്തെ പ്രപഞ്ചതത്വമായ സൗന്ദര്യത്തിന്റെ കാരണഭൂതനും പരിപാലയന്താവുമായ ശിവന് ശ്രീസുന്ദരേശ്വരൻ എന്ന പേരിനേക്കാൾ ഉചിതമായ മറ്റെന്തൊരു പേരുണ്ട്. ശ്രീസുന്ദരേശ്വരൻ എന്ന പേരിടാൻ കാരണമായ ഗുരു ധിഷണയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു താന്താങ്ങളുടെ ശരീരവും മനസ്സും ആത്മാവും ഭവനവും പരിസരവും സമൂഹവും സുന്ദരമായി നിലനിർത്താൻ ഓരോ ശ്രീസുന്ദരേശ്വര ഭക്തനും അനാവതരം യത്നിക്കുന്നു. Responsive imageപരമശിവൻഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ "പരമശിവൻ". ശിവം എന്നതിന്റെ പദാർത്ഥം "മംഗളകരമായത്" എന്നും ശിവൻ എന്നാൽ "മംഗളകാരി" എന്നും അർത്ഥമുണ്ട്.ത്രിമൂർത്തികൾ ഉൾപ്പെടെ അഞ്ചുമുഖങ്ങളും ചേർന്ന ബ്രഹ്മം അഥവാ പരബ്രഹ്മം ശിവനാകുന്നു. ശിവൻ എന്നാൽ മംഗളകരമായത്, സത്യമായത്, സുന്ദരമായത് എന്നാണ് അർത്ഥം. ശിവന്റെ അഞ്ച് മുഖങ്ങൾ തന്നെ ആണ് സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങൾക്ക് ആധാരം. അതിനാൽ ശിവനെ പഞ്ച വക്ത്രൻ എന്ന് വിളിക്കുന്നു. ബ്രഹ്‌മാവ്, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സദാശിവൻ ഇവയാണ് പരബ്രഹ്മമൂർത്തിയായ പരമേശ്വരന്റെ അഞ്ച് മുഖങ്ങൾ.നിർഗുണ പരബ്രഹ്മവും, പരമാത്മാവും, ഓംകാരവും, സച്ചിദാനന്ദ സ്വരൂപവും, സർവേശ്വരനും, ആദിദേവനും, ദേവാദിദേവനും എല്ലാം ശിവൻ തന്നെ ആകുന്നു. അതിനാൽ തന്നെ സർവ്വ ചരാചരവും ശിവശക്തിമയമാണ്. ബ്രഹ്‌മാവിനും, മഹാവിഷ്ണുവിനും കോടി സൂര്യ തേജസ്സുള്ള ശിവലിംഗത്തിന്റെ ആദിയും, അന്തവും കാണാൻ സാധിക്കാതെ വന്നപ്പോൾ മഹേശ്വരൻ ആദിശക്തി സമേതനായി ശിവശക്തി സ്വരൂപത്തിൽ പ്രത്യക്ഷമായി ദർശനം നൽകി എന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു അതിനാൽ മഹാദേവനെ ആദിദേവൻ എന്ന് വിളിക്കുന്നു. ലോകരക്ഷാർത്ഥം കാളകൂടവിഷം പാനം ചെയ്ത് ത്യാഗത്തിന്റെ മകുടോദാഹരണം ഭഗവാൻ ലോകത്തിന് കാണിച്ചു കൊടുത്തു അതിനാൽ മഹാദേവനെ നീലകണ്ഠൻ എന്ന് വിളിക്കുന്നു. സർവ്വ ചരാചരത്തിന്റെയും, സർവ്വ ഗുരുക്കന്മാരുടെയും, വേദങ്ങളുടെയും മൂലഗുരു ആയതിനാൽ മഹേശ്വരനെ ദക്ഷിണാമൂർത്തി എന്ന് വിളിക്കുന്നു. സർവ്വവും ശിവനിൽ അടങ്ങുന്നു എന്നതിനാൽ പരമശിവൻ, പരമേശ്വരൻ,സർവേശ്വരൻ, ഈശ്വരൻ, മഹേശ്വരൻ, സാംബ സദാശിവൻ എന്നീ എണ്ണമറ്റ അനന്തമായ നാമങ്ങളിൽ ഭഗവാൻ അറിയപ്പെടുന്നു.
പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസ്സിലാവുന്നത്. പരബ്രഹ്മം, ഓംകാരം, ലോകനാഥൻ എന്നിവ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ ആദിപരാശക്തിയുമായ ദേവി പാർവ്വതിയുമായി വിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതി-പുരുഷൻ) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്.
ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ആരാധിക്കുന്നത്. അതിനാൽ ദേവാധിദേവൻ, മഹേശ്വരൻ എന്ന് വിളിക്കപ്പെടുന്നു. ബ്രഹ്‌മാവും വിഷ്ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങൾ തന്നെയാണെന്നും ശൈവർ വിശ്വസിക്കുന്നു.ബ്രഹ്മാവ്, വിഷ്ണു, സരസ്വതി, ലക്ഷ്മി തുടങ്ങിയ എല്ലാ ദേവതകളും സർവ്വ ചരാചരങ്ങളും ശിവശക്തി (അർദ്ധനാരീശ്വരൻ)യാണ് സൃഷ്‌ടിച്ചു പരിപാലിക്കുന്നതെന്ന് ശിവപുരാണം, സ്കന്ദപുരാണം എന്നിവയിൽ പ്രതിപാദിക്കുന്നു. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ 'വിജയം' എന്ന ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്ദി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ഭസ്മധാരിയാണ് ശിവൻ. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവന്റെ കണ്ഠാഭരണമാണ് നാഗരാജാവായ വാസുകി. ശിവൻ ദേവാസുരയുദ്ധങ്ങളിൽ പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിനെക്കാൾ ഇരട്ടിയുണ്ടെന്നാണ് ശൈവർ കരുതുന്നത്.
രജോഗുണമുള്ള ബ്രഹ്മാവ്, സത്വഗുണമുള്ള മഹാവിഷ്ണു, തമോഗുണമുള്ള ശിവൻ എന്നിവരാണ് ത്രിമൂർത്തികൾ. ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ, ഗണ്ഠാകർണ്ണൻ എന്നിവരാണ് ശിവഗണങ്ങളിൽ പ്രധാനികൾ. മാടൻ തമ്പുരാൻ, മുത്തപ്പൻ എന്നിവർ ശിവാംശങ്ങൾ ആണ്. ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ. ഗണപതി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, ഹനുമാൻ എന്നിവർ പുത്രന്മാർ. ലോകരക്ഷാർത്ഥം കാളകൂട വിഷം സേവിച്ചു കടും നീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ "നീലകണ്ഠൻ" എന്നും അറിയപ്പെടാറുണ്ട്. മാർക്കണ്ഡേയ മഹർഷിയെ മരണത്തിൽ നിന്നും രക്ഷിച്ചു ദീർഘായുസ് നൽകിയതിനാൽ ശിവനെ "മൃത്യുഞ്ജയൻ" എന്നും വിളിക്കുന്നു. ആയുരാരോഗ്യ വർദ്ധനവിനായി നടത്തപ്പെടുന്ന "മൃതുഞ്ജയഹോമം" ശിവനെ പ്രീതിപ്പെടുത്താൻ ഉള്ളതാണ്.
ശ്രീ പാർവ്വതി ദേവി പഞ്ചകൃത്യങ്ങൾ നിർവഹിക്കാൻ ഭഗവാനെ സഹായിക്കുന്നു . ലളിത സഹസ്ര നാമത്തിൽ ശ്രീ മഹാ ലളിതാ ത്രിപുരസുന്ദരിയായും, ശ്രീ മഹാ ശികാമേശ്വരനായും ശിവനെയും പാർവതിയെയും വർണ്ണിക്കുന്നു. ഇന്ന് ലോകത്ത് ആരാധിക്കുന്ന ദൈവ സങ്കല്പങ്ങളിൽ ചരിത്രപരമായും ഏറ്റവും പഴക്കം ഉള്ള ഈശ്വര സ്വരൂപവും ശിവനാണ് അതിനാൽ ചരിത്രപരമായും ശിവസങ്കല്പത്തെ പരബ്രഹ്മം ആയി കണക്കാക്കുന്നു. Responsive imageകൈലാസം - ശിവന്റെ വാസസ്ഥാനംഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു.അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു.വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം. ഏഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്.കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രാക്ഷസതാൾ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. Responsive imageശിവലിംഗം - ശിവന്റെ പ്രതിരൂപം.ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നുഇതിന് ജ്യോതിർലിംഗം എന്ന മറ്റൊരു പേരുമുണ്ട്. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. പരബ്രഹ്മസങ്കൽപ്പത്തിലാണ് ശിവപൂജ. കേരളത്തിലെ ആദിയും അന്തവുമില്ലാത്ത പരബ്രഹ്മത്തിന്റെ പ്രതീകമായിട്ടാണ് ജ്യോതിർലിംഗത്തെ സങ്കല്പിച്ചിരിക്കുന്നത്. ബ്രഹ്‌മാവും വിഷ്ണുവും പരാശക്തിയും കൂടി ശിവലിംഗത്തിൽ കുടികൊള്ളുന്നതായി വിശ്വസിക്കപ്പെടുന്നു.കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠ ഉള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്. ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു പാദുകം, ജഗതി, കുമുദം, ഗളം, ഗളപ്പടി, ലിംഗം, ഓവ്, ശിവന്റെ സ്വയംഭൂലിംഗം ആരാധിക്കുന്ന ക്ഷേത്രമാണ് ശ്രീ കൊട്ടിയൂർ മഹാദേവക്ഷേത്രം. ഭാരതത്തിൽ അങ്ങിങ്ങായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള 12 ജ്യോതിർലിംഗങ്ങൾ പ്രധാനമാണ്. ഇതിൽ രാമേശ്വരവും മല്ലികാർജ്ജുനവും തെക്കേ ഇന്ത്യയിൽ ഉള്ളതാണ്. Responsive imageനൂറ്റെട്ട് ശിവാലയങ്ങൾമഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്ന് കേരളഭൂമി വീണ്ടെടുത്ത പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കും അഭിവൃദ്ധിക്കുമായി നൂറ്റെട്ട് ശിവാലയങ്ങൾ സ്ഥാപിച്ചതായാണ് ഐതിഹ്യം. അതിപുരാതനമായ ഈ നൂറ്റെട്ട് ക്ഷേത്രങ്ങളുടെ പേരുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിൽ ഒരു സ്തോത്രം രചിച്ചിട്ടുണ്ട്. തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രമാണ് ഇവയിൽ ഒന്നാം സ്ഥാനത്തുള്ളത്. അങ്കമാലിയിലെ ചിറയ്ക്കൽ മഹാദേവക്ഷേത്രം അവസാനത്തേതും. വൈക്കം, ഏറ്റുമാനൂർ, തിരുനക്കര, എറണാകുളം തുടങ്ങി വേറെയും പ്രസിദ്ധ ക്ഷേത്രങ്ങൾ ഈ പട്ടികയിലുണ്ട്. Responsive imageഅഘോരമൂർത്തിയായ ശിവൻഅഘോരൻ എന്നതിന് ഘോരനല്ലാത്തവൻ, അതായത് സൗമ്യൻ എന്നും യാതൊരുവനെക്കാൾ ഘോരനായി മറ്റൊരുവൻ ഇല്ലയോ അവൻ, അതായത് ഏറ്റവും ഘോരൻ, എന്നും രണ്ടു വ്യുത്പത്തികളുണ്ട്. ഭക്തന്മാർക്ക് സൗമ്യനായും ദുഷ്ടന്മാർക്ക് അത്യന്തഘോരനായും സങ്കല്പിതനായിരിക്കുന്ന ശിവന് ഇവ രണ്ടും അനുയോജ്യമാകുന്നു. ശിവന്റെ പഞ്ചമുഖങ്ങൾ യഥാക്രമം ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയാണ്. നടുവിലത്തേതായ അഘോരരൂപത്തെ ആശ്രയിച്ചാണ് അഘോരശിവൻ എന്ന സംജ്ഞ ശിവനു ലഭിച്ചിട്ടുള്ളത്. Responsive imageശിവസംജ്ഞകളും ഗുണങ്ങളുംശിവരൂപം : മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. ശിവന്റെകയ്യിലെപ്പോഴും ത്രിശൂലം കാണപ്പെടുന്നു. കൂടാതെ ജടയിൽ ചന്ദ്രക്കല വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും അണിഞ്ഞ നിലയിലാണ് ഭഗവാൻ ശിവന്റെ രൂപം.തൃക്കണ്ണ് : ശിവഭഗവാന്റെ മറ്റൊരു പ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽ നിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), എന്ന നാമത്തിലും അറിയപ്പെടുന്നു.ചന്ദ്രകല : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം.അതിനാൽതന്നെ ചന്ദ്രശേഖരൻ, ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.ഭസ്മം : ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും, എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ശിവൻ അഥവാ ജീവൻ ഇല്ലെങ്കിൽ ശരീരം വെറും ശവം ആണെന്ന് ഇത് സൂചിപ്പിക്കുന്നു. അതിനാൽ ശിവനെ മരണത്തെ ജയിച്ചവൻ എന്ന അർത്ഥത്തിൽ "മൃത്യുഞ്ജയൻ" എന്ന് അറിയപ്പെടുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.ജട : ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.നീലകണ്ഠം : പാലാഴി മഥനത്തിനിടയിൽ വാസുകി എന്ന നാഗം "കാളകൂടം"എന്ന മാരകവിഷം പുറത്തേക്കു ച്ഛർദ്ധിച്ചു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ കഴിയുമായിരുന്നുള്ളൂ. ലോകരക്ഷയ്ക്കായി ഹാലാഹലം അല്ലെങ്കിൽ കാളകൂടവിഷം കുടിച്ച ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.ഗംഗാനദി : സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് രാജർഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.നാഗങ്ങൾ : നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗരാജാവിനെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.മാൻ : കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചിത്തചഞ്ചലതയിൽ നിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞനും നിർവികാരനും നിർവികല്പനുമാണ്.തൃശൂലം : ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.ഢമരു : ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷ ഉദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു. നൃത്തം ചെയ്യുന്ന ശിവന്റെ രൂപം നടരാജൻ എന്നറിയപ്പെടുന്നു.നന്ദികേശ്വരൻ : ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. പശു എന്ന വാക്കിന് മൃഗം എന്നാണ് അർഥം. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്ദി.
പേർ =
തിരുത്തുകപ്രശസ്തചക്രവർത്തിമാർ താമസിച്ചിരുന്ന ഗ്രാമം എന്ന അർത്ഥത്തിലും ആഴത്തിന് (കടലിന് അടുത്തുള്ള ഗ്രാമം) എന്ന അർത്ഥത്തിലും വാഴപ്പള്ളി എന്ന പേരു വന്നുവെന്നാണ് ചരിത്രം.
എയർകണ്ടീഷൻ റോഡ്
തിരുത്തുക1.
തിരുത്തുകജല ഗതാഗത ത്തിൽ നിന്നും റോഡ് ഗതാഗത ത്തിലേക്ക് കുട്ടനാടിനെ നെടുകെ പിളർന്നു കൊണ്ട് അവിടുത്തെ ജനതയെ കൈപിടിച്ചു കയറ്റിയ റോഡ്. മലയോരപട്ടണമായ ചങ്ങനാശ്ശേരിയെ തുറമുഖ നഗരമായ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന റോഡ്. കുട്ടനാടിന്റെ സ്വന്തം ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്. കുട്ടാനാട്ടുകാരുടെ മാത്രമല്ല, ചങ്ങനാശ്ശേരിക്കാരുടേയും, ആലപ്പുഴക്കാരുടേയും സ്വകാര്യ അഹങ്കാരമാണ് ഈ ഏ.സി. റോഡ്. ആലപ്പുഴ-ചങ്ങനാശ്ശേരിറോഡ് എന്ന എയർകണ്ടീഷൻ റോഡ്. ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴ വരെ പോകുന്ന സംസ്ഥാന ഹൈവേ 11; ദൈർഘ്യം 24.2 കി.മി. ആലപ്പുഴയിലെ കളർകോട്ടു നിന്നും ആരംഭിച്ച്, ചങ്ങനാശ്ശേരി പെരുന്നയിൽ അവസാനിക്കുന്ന റോഡ്.
ഇതൊക്കെയാണ് ഈ എ.സി റോഡ്. പക്ഷെ; ഈ റോഡിനു മനോഹരമായ ഒരു ചരിത്രം ഉണ്ട്. പലരുടെ മനസ്സിൽ നിന്നും മുഴുവനായും മറയാത്ത ചരിത്രം. ആ ചരിത്രകഥ ഇങ്ങനെയാണ്.. ആരും കേൾക്കാൻ ആഗ്രഹിക്കുന്ന... കുട്ടനാടിന്റെ പറയാത്ത കഥ. എയർക്കണ്ടീഷൻ റോഡിന്റെ കഥ.
2.
തിരുത്തുകഎന്നാൽ; 1951-ൽ തിരു-കൊച്ചി രാജപ്രമുഖൻ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിർമ്മാണം തുടങ്ങിയത്. അന്നത്തെ പ്രധാന തുറമുഖപട്ടണമായ ആലപ്പുഴയെയും മധ്യകേരളത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ചങ്ങനാശ്ശേരിയേയും കരമാർഗ്ഗം കുട്ടനാട്ടിലൂടെ ബന്ധിപ്പിക്കുന്നതുമൂലം ഉണ്ടാവുന്ന പുരോഗതികൾ പഠന വിധേയമാക്കുകയുണ്ടായി. തുടർന്ന് വന്ന 1954-ലെ കുട്ടനാട് വികസന സമിതി [കുട്ടനാട് ഡവലപ്പ്‌മെന്റ് സ്‌കീം] പഠന റിപ്പോർട്ട് ഈ വസ്തുത സാധൂകരിക്കുകയും ചെയ്തു. പുതിയ റോഡു സംരംഭത്തെ അന്ന് കുട്ടനാട്ടിലെ സർവ്വജനങ്ങളും പിന്തുണച്ചു. പലരുടെ സ്ഥലങ്ങൾ ഇതുമൂലം നഷ്ടപ്പെട്ടെങ്കിലും പൊതുവായി ആരും തന്നെ ഇതിനെ എതിർത്തില്ല. കുട്ടനാട്ടിലെ ആദ്യ റോഡായ എ.സി.റോഡിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചത് ചങ്ങനാശ്ശേരിയിലെ പെരുന്ന മനയ്ക്കച്ചിറയിൽ നിന്നാണ്.
അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രി സി.കേശവനാണ് റോഡ് പണി പെരുന്നയിൽ ഉത്ഘാടനം ചെയ്തത്. 1951 ജൂൺ മൂന്നിനു റോഡുപണിയുടെ ആരംഭത്തിനായി പെരുന്നയിലെ റെഡ് സ്ക്വയറിൽ ശിലാസ്ഥാപനം നടത്തി. പക്ഷെ 1959-ൽ നടന്ന വിമോചനസമരത്തിന്റെ അലയൊടികളിൽ പെരുന്ന ജം. നിലെ ഈ റൗഡാനയും ഉത്ഘാടന ശിലാസ്ഥാപന ഫലകവും തകർക്കപ്പെട്ടു. പിന്നീട് ഈ റെഡ് സ്ക്വയർ, പെരുന്ന മന്നം സ്ക്വയർ എന്നറിയപ്പെട്ടു.
- (ടിവി തോമസിന്റെയും. ഇഎംഎസ് ന്റെയും ഫലകം ഉണ്ടായിരുന്നു.കുപ്രസിദ്ധമായ വിമോചന സമരത്തിന് അത് തകർത്തു ഇപ്പോളും പേര് അങ്ങിനെ തന്നെ)--
- തച്ചടി പ്രഭാകരൻ മന്ത്രി ആയപ്പോൾ.പാലങ്ങൾ വന്ന് തൂറന്നു
- ഈ റോഡ് ആദ്യം സർവേ ചെയ്തിരുന്നത് പെരുന്നയിൽ നിന്നും തെക്കൻ വെളിയനാട് പുളീംകുന്നു ചതുർത്ഥ്യാകരി വഴി നേരെ കളർകോട് ചെന്നു ചേരത്തക്ക വിധത്തിലായിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നാൽ ഈ റൂട്ട് അന്ന് മന്ത്രിയായിരുന്ന കോരയുടെ തമാസസ്ഥലമായ മമ്പുഴക്കരിയിൽ നിന്നും വളരെ അകലത്തിൽ കൂടി ആയിരുന്നതിനാൽ റൂട്ട് പരിഷ്‌കരിച്ചു മമ്പുഴക്കരി വഴി ആക്കിയപ്പോഴാണ് ഈ വളവ് വന്നത്. മന്ത്രി കോരയുടെ താത്പര്യപ്രകാരമാണ് A C റോഡിനു ഇങ്ങനെയൊരു വളവ് ഉണ്ടാക്കേണ്ടതായി വന്നത് എന്നതുകൊണ്ടാണ് ഈ വളവിനു കോരവളവ് എന്നു പേര് വന്നത് എന്നാണ് എന്റെ അറിവ്.
- പണ്ട് ചെറുപ്പത്തിൽ 3 കടത്ത് മാറികയറി ആലപ്പുഴക്ക്‌പോയിട്ടുണ്ട്
- ജർമ്മൻ ഭാഷയിലെ വിനോദസഞ്ചാരഗൈഡിൽ കേരളത്തിലെ ഏറ്റവും മനോഹരമായ പാത എന്നാണ് AC road വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.
- എന്റെ അറിവിൽ രാജ ഭരണ കാലത്തു ആലപ്പുഴ ചങ്ങനാശ്ശേരി റോഡിനെ കുറിച്ച് ആലോചിച്ചിട്ട് പോലും ഇല്ല .തിരുവിതാംകൂർ -കൊച്ചി സാം യോജനത്തിനു ശേഷം 1949 നു ശേഷം ഭക്ഷ്യ മന്ത്രി ആയിരുന്ന ശ്രീ കെ.എം..കോര റോഡ് സംബന്ധിച്ച് ചില നിർദേശങ്ങൾ വച്ചു.അങ്ങിനെ ആണ് റോഡിനു വളവു വന്നത്.ശ്രീ ഇ.എം.എസ് നമ്പൂതിരിപ്പാട് ആണ് റോഡ് ഉത്ഘാടനം നടത്തിയത് .അത് കൊണ്ടാണ് പെരുന്ന ജംക്ഷൻ റെഡ് SQARE എന്നറിയപ്പെട്ടത് .മനക്ക ചിറ മുതൽ ഒന്നാം കര വരെ തെക്കു വശം 5 സെന്റ് കോളനി അനുവദിച്ചതുംഅക്കാലത്താണ്
- സത്യം അങ്ങനെ അല്ല സുധീഷ്.. അദ്ദേഹത്തിന് (കോര) ഈ റോഡ് തനിക്കു വളരെ ഏറെ ബന്ധങ്ങളും സുഹൃത്തുക്കളും (മന്നത്തു പദ്മനാഭൻ അടക്കം) ഉള്ള ചങ്ങനാശ്ശേരി പട്ടണത്തില് കൊണ്ട് പോയി മുട്ടിക്കണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ട് ആണ് ഈ റോഡ് പെരുന്നായില് എത്തിയതെന്ന് പഴയ കാല അധ്യാപകനും എന്റെ ഗുരുനാഥനമായുള്ള ജോസെഫ് കൂട്ടുമ്മേൽ (Joseph Koottumel) ഞങ്ങളോട് സ്കൂളില് വച്ച് പറഞ്ഞത് ഓർക്കുന്നു. കോരയുടെ സ്ഥലവും നഷ്ടപ്പെട്ടിരുന്നു എന്നുള്ളതാണ് സത്യം. ഈ കാര്യം ഇവിടെ ചർച്ചക്ക് കൊണ്ടുവന്ന അജി ക്കു പ്രിത്യേകം നന്ദി. ആയിരത്തി തോലായിരത്തി എൺപത്തി രണ്ടു ജൂലൈ (1982 July) മാസത്തിലാണ് കിടാങ്ങര പാലം ഗതാഗതത്തിനു തുറന്നു കൊടുത്തത്. അഞ്ചു വർഷത്തിന് ശേഷം ആയിരത്തി തോലായിരിത്തി എൺപത്തി ഏഴു ജൂൺ മാസം പതിനേഴാം തിയതി (June 17,1987) ഇ കെ നായനാർ നെടുമുടി, പള്ളാത്തുരുത്തി പാലങ്ങളും തുടങ്ങു കൊടുത്തു ആലപ്പുഴ-ചങ്ങനാശ്ശേരി ഡയറക്ട് K S R T സി ബസുകൾ ആദ്യമായി ഓടിച്ചു.
- ഈ മൂന്നു മേജർ പാലങ്ങൾ വരുന്നത് വരെ ആലപ്പുഴ, ചങ്ങനാശ്ശേരി കെ എസ് ആർ ടീ സീ ഡിപ്പോകളിലെ ഏറ്റവും പഴഞ്ചൻ ബസ്സുകൾ ആണ് ഈ പാലങ്ങൾക്കിടയില് നിന്ന് സർവീസ് നടത്തികൊണ്ടിരുന്നത്.
- ബോട്ടിൽ രണ്ടു വലിയ വള്ളങൾ കെട്ടിയ സർക്കാർ കടത്ത് ഉണ്ടായിരുന്നെങ്കിലും പെട്ടെന്നു അക്കരെ എത്തി ബസ്സ് പിടിക്കാൻ സ്വകാര്യ വള്ളങ്ങൾക്ക് അഞ്ചു പൈസ വള്ളപ്പടിയിൽ കടത്ത് കൂലി വച്ചായിരുന്നു അന്നൊക്കെ യാത്ര. അയാളുടെ പാടം നഷ്ടപ്‌പെടാതിരിക്കാൻ വളച്ചതാണെന്നാണ് അന്ന് കോരവളവിനെക്കുറിച്ച് കേട്ടിരുന്നത്.
- കിടങ്ങറ , നെടുമുടി , പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ വള്ളത്തിൽ അക്കരെ കടക്കുന്നതിനു പത്തു പൈസ കൊടുക്കണം . ഇതു ഉപജീവനം ആയി പലരും കണ്ടിരുന്നു . പാലം വന്നാൽ ഞങ്ങൾ പട്ടിണി ആകും എന്നും പറഞ് സമരം വരയും ഉണ്ടായിരുന്നു
- വിശാലമായ പാടങ്ങൾക്ക് നടുവിലുടെ 18 കിലോമീറ്ററോളം നീളത്തിൽ റോഡും തോടും സമാന്തരമായി പോകുന്ന,രാവിലെ കിഴക്കോട്ടു നോക്കിയാൽ ഉദയവും വൈകിട്ട് പടിഞ്ഞാറോട്ട് നോക്കിയാൽ അസ്തമായവും കടൽ തീരത്ത് എന്ന പോലെ കാണാവുന്ന,റോഡിലെ പാലങ്ങൾക്ക് അടിയിൽകൂടി ബോട്ടുകൾ സഞ്ചരിക്കുന്ന AC റോഡ് പോലെ മറ്റൊന്ന് എവിടെങ്കിലും ഉള്ളതായി കേട്ടിട്ടില്ല. ഏതായാലും ഇത് സിംഗപ്പുരോ ജപ്പാനിലോ ആയിരുന്നെങ്കിൽ
- പച്ച പരവതാനിക്ക് നടുവിലൂടെ കറുത്ത കര വരച്ച് മനോഹരമാക്കിയ ഈ കാഴ്ച അതി ഗംഭീരം തന്നെ ! കനാൽ എന്നും ശുദ്ധമായിരുന്നുവെങ്കിൽ
- അതെ.... പണിമുഴുവനും തീർത്തപ്പോൾ കേരളത്തിൽ ഭരണം മാറി, ഉത്ഘാടനം ചെയ്യാൻ ഭാഗ്യം കിട്ടിയത് നായനാർക്കും.
- DEAR RAJESH I WILL NEVER FORGET THE DAY MY MOTHER DELIVERED ME CHRY GOVT HOSPITAL IN JUNE 3 1951 ALWAYS MY BELOWED MOTHER SAYS . NOW I WILL COME TO THE POINT SAME DAY MORNING LATE SRY C KESAVAN AND HIS BELOWED WIFE CHIEF MINISTER OF KERALA PUT THE FOUNDATION STONE IN PERUNNAI JUNCTION NOW TO THE ALLEPPEY ROAD . THE ORIGINAL PLAN OF THE ROAD WAS TO EDUTAUA HOWEVER LATE SRY K.M KOREA WAS THE MINISTER THAT TIME HIS FAMILY WAS IN MAMPUZHAKARY NOW NEAR BLOCK JUNCTION MR/ KOREA HAS DIVERTED THE ROAD TO ALLEPPEY THAT IS WHY KOREA @@ VALAVU,@@ PLS INVESTIGATE AND LET ME KNOW SRY MR VINOD PANIKER ALSO INVESTGATE AS VINOD PUT DOWN LOT OF CHGRY HISTORY
സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് കുട്ടനാടിന്റെ ഉയരം. സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടിൽ റോഡ് നിർമ്മാണം ദുഷ്കരമായിരുന്നു. കുട്ടനാട്ടിലെ ചതുപ്പു നിറഞ്ഞ മണ്ണ് (ചെളി) ഒരു വശത്തു നിന്നും എടുത്ത് മറുവശത്തിട്ട് സമാന്തരമായി റോഡ് വെട്ടിതുടങ്ങി. ചങ്ങനാശ്ശേരി പെരുന്നയിൽ നിന്നും തുടങ്ങിയ റോഡ് പണി, കോട്ടയം തോട് പിന്നിട്ട്, മണിമലയാർ (കിടങ്ങറാ പാലം) കഴിഞ്ഞ് മാമ്പുഴക്കരിയിൽ എത്തിയപ്പോഴാണ് അറിയുന്നത് ഈ ദിശയിൽ മുൻപോട്ട് റോഡ് വെട്ടിയാൽ ആലപ്പുഴയ്ക്കു പകരം അമ്പലപ്പുഴയിലാണ് എത്തുന്നതെന്ന്.
ഇന്നുള്ള പല നല്ല സർവ്വേ എക്കുപ്മെൻസ്സുകളും അന്നില്ലാഞ്ഞതിനാൽ ഇതുമനസ്സിലാക്കാൻ താമസിച്ചുപോയിരുന്നു. അതുവരെ വളവുകളോ, തിരിവോ ഇല്ലാത്ത റോഡിനു ഒരു വലിയ വളവ് അതുമൂലം മാമ്പുഴക്കരിയിൽ ഉണ്ടായി. തന്മൂലം മാമ്പുഴക്കരിയിൽ നിന്നും റോഡിന്റെ ദിശ അല്പം വടക്കോട്ട് മാറ്റുകയും ചെയ്തു.
ഇതിനോടകം തിരു-കൊച്ചി മുഖ്യമന്ത്രിയായി പട്ടം താണുപിള്ളയെത്തിയിരുന്നു. പട്ടം മന്ത്രി സഭയിലെ കൃഷി മന്ത്രിയായിരുന്ന കെ.എം.കോരയുടെ കുടുംബവീട് മാമ്പുഴക്കരിയിലായിരുന്നു. അദ്ദേഹം ചങ്ങനാശ്ശേരിയെ പ്രതിനിധീകരിച്ചാണ് എം.എൽ.എ. ആയതും പിന്നീട് മന്ത്രിയായതും. മന്ത്രിയുടെ പാടശേഖരവും മറ്റു സ്ഥലങ്ങളും നഷ്ടമാവാതിരിക്കാൻ മന്ത്രി കോര നടത്തിയ കളിയാണന്നാണ് നാട്ടുകാർ കരുതിയത്.
മന്ത്രിക്കെതിരെ നാട്ടുകാർ പ്രക്ഷോഭവുമായിറങ്ങി. പാവം മന്ത്രി…. (അന്ന് ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു, കുട്ടനാട്). മന്ത്രിയുടെ വിശദീകരണമൊന്നും കേൾക്കാൻ കുട്ടനാട്ടുകാർ ക്ഷമകാണിച്ചില്ല. എന്തായാലും, ആ വളവിനു മന്ത്രിയുടെ പേർ ചാർത്തികൊടുത്തു നാട്ടുകാർ. കോരവളവ്… എ.സി. റോഡിലെ കോരവളവ്. ആലപ്പുഴയിൽ നിന്നും വരുമ്പോൾ കിടങ്ങറപാലത്തിനു പടിഞ്ഞാറുവശത്ത് ഈ വളവിൽ ബസിലിറങ്ങാൻ കോരവളവ് ജം. ലേക്കുള്ള ടിക്കറ്റാണ് എടുക്കേണ്ടത്.
ഒരു വശത്തു നിന്നും ചെളിയെടുത്ത് മറുവശത്ത് ഇട്ട് ഉണ്ടാക്കിയ ഈ റോഡിനു സമാന്തരമായി തെക്കുവശത്ത് ഒരു പുതിയ നദി രൂപാന്തരം കൊണ്ടു. പുതിയ ആർ എന്നർത്ഥം വരുന്ന പുത്തനാർ എന്നു പേരിട്ടു ഈ പുതിയ നദിയെ. എ.സി. റോഡിൽ ചങ്ങനാശ്ശേരിയിലെ മനയ്ക്കച്ചിറ മുതൽ ആലപ്പുഴയിലെ കൈതവന വരെ പുത്തനാർ റോഡിനു സമാന്തരമായിട്ടുണ്ട്. അതിനാൽ എ.സി.റോഡ് അതിമനോഹര കാഴ്ച യാത്രക്കാർക്ക് വിരുന്നൊരുക്കുന്നു.
എ.സി.റോഡിൽ ആകെ പതിനാലു പാലങ്ങളാണുള്ളത് (1.മനയ്ക്കച്ചിറപാലം [ഒന്നാം പാലം]; 2.കോട്ടയംതോട് പാലം [ആലപ്പുഴ, കോട്ടയം ജില്ലകളെ തിരിക്കുന്ന തോടാണിത്]; 3.കിടങ്ങറബസാർപാലം [റോഡിനുപൊക്കം കൂടിയപ്പോൾ ഇന്ന് കലുങ്കാണ്]; 4.കിടങ്ങറപാലം [മണിമലയാർ]; 5.മാമ്പുഴക്കരിപാലം; 6.രാമങ്കരിപാലം; 7.പള്ളികൂട്ടുമ്മപാലം [ഇന്ന് കലുങ്കാണ്]; 8.ഒന്നാംകരപാലം; 9.മങ്കൊമ്പ്പാലം; 10.നെടുമുടിപാലം [പമ്പാനദി]; 11.പൊങ്ങപാലം; 12.പണ്ടാരക്കളംപാലം; 13.പള്ളാത്തുരുത്തിപാലം [പമ്പാനദി]; 14.കൈതവനപാലം [ഒന്നാം പാലം]).
അതിലെ പതിനൊന്നു പാലങ്ങളുടെ പണിപൂർത്തിയാക്കി 1958-ൽ എ.സി. റോഡ് പൊതു ജനങ്ങൾക്കായി മുഖ്യമന്ത്രി ഇ.എം.എസ്. തുറന്നു കൊടുത്തു. നവകേരളത്തിലെ ആദ്യ റോഡുകളിൽ ഒന്നായിരുന്നു ഇത്. പക്ഷേ അപ്പോഴും മൂന്നു വലിയപാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ചങ്ങനാശ്ശേരിയിൽ നിന്നും കിടങ്ങറ വരെയും, അവിടെ നിന്നും ജങ്കാർ കയറി അക്കരെയെത്തി അടുത്ത ബസിൽ നെടുമുടിവരെയും, വീണ്ടും ജങ്കാർ കടത്ത് കയറിയിറങ്ങി അടുത്ത ബസ് പിടിച്ച് പള്ളാത്തുരുത്തി വരെയും, വീണ്ടും മൂന്നാമത്തെ ജങ്കാറിൽ കടത്തു കടന്ന് ആലപ്പുഴയ്ക്കുള്ള ബസിൽ യാത്ര ചെയ്താണ് കുട്ടനാട്ടുകാർ എ.സി. റോഡിൽ വർഷങ്ങളോളം യാത്ര ചെയ്തത്.
1982 ജൂലൈ മാസത്തിലെ പെരുമഴക്കാലത്ത് മണിമലയാറ്റിനു മുകളിലൂടെയുള്ള കിടങ്ങറ പാലം പൂർത്തിയാക്കി. കെ.കരുണാകരനായിരുന്നു അന്ന് കേരളാ മുഖ്യമന്ത്രി. വീണ്ടും വളരെ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു ചങ്ങനാശ്ശേരിയ്ക്ക് ആലപ്പുഴയെ കൈകോർത്ത് മുറുകെപ്പിടിക്കാൻ. 1987-ൽ കരുണാകരന്റെ ആ മന്ത്രിസഭാകാലത്തുതന്നെ മറ്റു രണ്ടു പാലങ്ങളും പൂർത്തിയാക്കി. ഈ പാലങ്ങളുടെ നിർമ്മാണത്തിൽ കരുണാകര മന്ത്രിസഭയിലെ തച്ചടി പ്രഭാകരന്റെ പ്രയത്നം അഭിനന്ദനാർഹമയിരുന്നു. പക്ഷെ പാലം ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിനും മുൻപെ അടുത്ത ഇലക്ഷനെത്തി.
1987 മാർച്ച് ഇരുപത്തിമൂന്നിനു നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ഇ.കെ.നായനാർ കേരളത്തിന്റെ എട്ടാം മന്ത്രിസഭ രൂപീകരിക്കുകയും, മുഖ്യമന്ത്രിയാവുകയും ചെയ്തു. തുടർന്ന് വന്ന ജൂൺ 17-ാം തിയതി (1987) പമ്പാനദിക്കു മുകളിലൂടെയുള്ള നെടുമുടിപാലവും, പള്ളാത്തുരുത്തിപാലവും പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. ആദ്യമായി ആലപ്പുഴയെന്ന ബോർഡും വെച്ച് ചങ്ങനാശ്ശേരി ഡിപ്പോയിലെ നാലു ആനവണ്ടികൾ ആലപ്പുഴ ലക്ഷ്യമാക്കി കുതിച്ച് ആ പെരുമഴയത്ത് യാത്ര തുടക്കം കുറിച്ചു.
കുട്ടനാടിനെ നെടുകെ പിളർന്നുകൊണ്ട് ആദ്യമായി നിർമ്മിച്ച റോഡാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്. എ.സി.റോഡിന്റെ വരവോടെ തുടക്കമിട്ട ഗതാഗത വിപ്ലവം കുട്ടനാടിനേയും ആലപ്പുഴയേയും ഒരുപോലെ പുരോഗതി കൈവരിക്കുന്നതിൽ സഹായിച്ചു. ഇത്രയും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന വേറൊരു റോഡ് കേരളത്തിലുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം.
ഇന്നും ചങ്ങനാശ്ശേരിക്കാരുടേയും, കുട്ടനാടിന്റേയും സ്വകാര്യ അഹങ്കാരമാണ് ഈ ആലപ്പുഴ-ചങ്ങനാശ്ശേരിറോഡ് എന്ന എയർകണ്ടീഷൻ റോഡ് (AC റോഡ്).
ശിവനടനം
തിരുത്തുക"ബലിക്കൽപ്പുരയിൽ നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിരുവശവും മൂന്ന് ചുവർച്ചിത്രങ്ങളുണ്ട്. വടക്കുവശത്ത് അനന്തശയനഭാവത്തിലുള്ള മഹാവിഷ്ണുവും തെക്കുഭാഗത്ത് അഘോരമൂർത്തിയും നടരാജമൂർത്തിയുമാണ് ചുവർച്ചിത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്. എട്ടുകൈകളിൽ ത്രിശൂലം, മഴു, വാൾ, അമ്പ്, ഉടുക്ക്, കപാലം, പരിച, വില്ല് എന്നിവ ധരിച്ച് മൂന്നാം തൃക്കണ്ണിൽ നിന്ന് അഗ്നിജ്വാലകൾ വർഷിച്ചുനിൽക്കുന്ന ഭാവമാണ് അഘോരമൂർത്തിയുടെ ചിത്രത്തിന്.
ഇത്തരത്തിലൊരു ചുവർ ചിത്രം ലോകത്ത് മറ്റൊരിടത്തുമില്ല. നടരാജമൂർത്തിയുടെ ചിത്രത്തിന് തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ നടരാജചിത്രവുമായി രൂപത്തിൽ നല്ല സാദൃശ്യമുണ്ട്.
ഇരുപതുകൈകളോടുകൂടിയ ഭഗവാൻ അവയിൽ പതിനെട്ടിലും ആയുധങ്ങളേന്തി തന്റെ മറ്റ് രണ്ടുകൈകൾ നൃത്തമുദ്രയിൽ പിടിച്ചിരിയ്ക്കുന്നു.
നടരാജനൃത്തം കാണാൻ ഇന്ദ്രാദിദേവകൾ കൈലാസത്തിലെത്തിയതും ചിത്രത്തിൽ തെളിഞ്ഞുകാണാം." ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ മലയാളം വിക്കിപീഡിയ പേജിൽ നോക്കിയാൽ അവിടുത്തെ ചുവർ ചിത്രങ്ങളെ പറ്റി ഇങ്ങനെയൊരു വിവരണം കാണാം.
ഇപ്പോഴെങ്കിലും അവയെ നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയുള്ള കാലം അതിങ്ങനെ വിക്കി പേജിൽ വായിക്കാനും ഗൂഗിൾ ഇമേജസിൽ കാണാനും മാത്രമേ പറ്റുള്ളൂ. ക്ഷേത്രത്തിൽ പോയി നേരിട്ടറിയാൻ സാധിക്കില്ല. അത്ര അലക്ഷ്യമായും അശ്രദ്ധയോടു കൂടിയുമാണ് നമ്മുടെ പൈതൃക സമ്പത്തായ ഈ അമൂല്യ ചിത്രങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നത്.
ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ നടക്കുന്ന പെയിന്റിംഗ് ഉൾപ്പെടെയുള്ള മരാമത്ത് പണിയുടെ ഭാഗമായി ഈ ചുവർ ചിത്രങ്ങൾ ഓരോന്നിനും പലതരം കേടുപാടുകൾ സംഭവിച്ചതായി കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു.
അനന്തശായിയുടെ ഒരു വശത്തായി അപ്പടി ഇലക്ട്രിക് സാമഗ്രികളും പെട്ടികളും തറച്ചു വെച്ചിരിക്കുകയാണത്രെ. നടരാജന്റെ ചിത്രത്തിന് താഴെ ഭാഗത്ത് കുമ്മായം അടിച്ചത് ചിത്രത്തിലേക്കും കയറിയിട്ടുണ്ട്. പ്രദോഷ മൂർത്തിയായ അഘോര രുദ്രന്റെ ചിത്രത്തിലേക്ക് മുകളിൽ നിന്ന് വെള്ളമിറങ്ങി നിറം മായ്ഞ്ഞു തുടങ്ങിയിരിക്കുന്നു.
ചിത്രങ്ങളെല്ലാം ചെളിയിലും പൊടിയിലും പുതഞ്ഞു കിടക്കുകയാണ്. സിലോണീസ്/തമിഴ് തത്വചിന്തകനും ചരിത്രകാരനും പ്രാചീനകലാ പണ്ഡിതനും ആയിരുന്ന ആനന്ദ കുമാരസ്വാമി 1913ൽ "An Introduction to Indian Art" എന്ന തന്റെ ഗ്രന്ഥത്തിലൂടെ ലോകത്തിന് മുഴുവൻ പരിചയപ്പെടുത്തി വിഖ്യാതമാക്കിയ ഭാരതീയ ചുവർ ചിത്രങ്ങളാണിവ. ആ ഗ്രന്ഥത്തിൽ കുമാരസ്വാമി ഏറ്റുമാനൂരിലെ നടരാജ മൂർത്തിയെ പരിചയപ്പെടുത്തുന്നത് "പ്രാഗ് ദ്രാവിഡ ചിത്രകലാ രീതിയുടെ ഒരേയൊരു അവശേഷിക്കുന്ന അടയാളം" എന്നാണ്.
പിന്നീടിങ്ങോട്ട് നൂറു വർഷം നീണ്ട ഗവേഷണത്തിനിടയിൽ ഇതിനേക്കാൾ പഴക്കം അവകാശപ്പെടാവുന്ന ദ്രാവിഡ രീതിയിലെ മ്യൂറൽ ചിത്രങ്ങളായി കണ്ടെടുക്കപ്പെട്ടിട്ടുള്ളത് 7ആം നൂറ്റാണ്ടിലേത് എന്ന് പറയപ്പെടുന്ന ചിത്തനവാസലിലെയും കാഞ്ചിപുരത്തെയും ക്ഷേത്ര ചുവർ ചിത്രങ്ങൾ മാത്രമാണ്. കുമാരസ്വാമിയുടെ പഠനത്തെ തുടർന്ന് സ്റ്റെല്ലാ ക്രാംരിഷ്, ഫുക്കോ അകിനോ, സി. ശിവരാമ മൂർത്തി, പ്രൊഫ. എം.ജി ശശിഭൂഷൺ തുടങ്ങി ധാരാളം വിദഗ്ദർ ഏറ്റുമാനൂർ മ്യൂറലുകളെ പറ്റി പഠനം നടത്തുകയും പണ്ഡിത പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ഉണ്ടായിട്ടുണ്ട്.
ഓസ്ട്രിയയിൽ ജനിച്ച, ഹിന്ദു ധർമ്മത്തോടും ഇന്ത്യൻ കലകളോടും ഭാരതീയ സംസ്കാരത്തോടും ഉള്ള അഭിനിവേശം മൂലം ഇവിടെ എത്തി ദീർഘകാലം ജീവിച്ച, ആദ്യം ശാന്തിനികേതനിലും പിന്നെ കൽക്കത്താ സർവകലാശാലയിലും ഒടുവിൽ പെൻസിൽവാനിയ യൂനിവേഴ്സിറ്റിയിലും ആർട്സ് പ്രൊഫസർ ആയിരുന്ന സ്റ്റെല്ലാ ക്രാംരിഷ് തന്റെ കൃതിയിൽ അപസ്മാര യക്ഷനെ ചവിട്ടി മെതിക്കുന്ന ഏറ്റുമാനൂർ നടരാജനെ വിശേപ്പിക്കുന്നത് "നിറമുള്ള ചില്ല് കൂട്ടിൽ അകപ്പെട്ടൊരു ഭീമാകാര ചിത്രശലഭം അതിലെ പ്രകാശപൂർണ്ണിമയിലേക്ക് സ്വയം അലിഞ്ഞൊന്നായത് പോലെ തോന്നിക്കും ശിവന്റെയാ മോഹന നൃത്തം" എന്നാണ്.
ഏറ്റുമാനൂർ ചിത്രങ്ങളുടെ ചരിത്രപരതയും ദർശനവും ബിംബ പഠനവും ഉൾപ്പെടുന്ന എം.ജി ശശിഭൂഷന്റെ ലേഖന സമുച്ചയം "Murals of Kerala" എന്ന കൃതിയായി പുറത്തിറങ്ങിയിട്ടുണ്ട്.
പ്രസിദ്ധമായ അകം ഭിത്തിയിലെ ഈ ചിത്രങ്ങൾക്ക് പുറമെ ക്ഷേത്രത്തിന്റെ പുറം ഭിത്തിയിൽ ഗോപികാ വസ്ത്രാപഹരണത്തിന്റെയും ശാസ്താവിന്റെ പള്ളി നായാട്ടിന്റെയും രണ്ടു ചിത്രങ്ങളുമുണ്ട്.
ലോകാത്ഭുതങ്ങളായ ഈ ചുവർ ചിത്രങ്ങളും ക്ഷേത്ര ശ്രീകോവിലിനു ചുറ്റുമുള്ള രാമായണ ദാരുശില്പങ്ങളും ചേർന്ന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തെ ഭാരതീയ കലാപൈതൃകത്തിന്റെ ഒരു വിളംബര ശാല കൂടിയാക്കി മാറ്റുന്നുണ്ട്. അഭിമാനത്തോടെ സംരക്ഷിക്കപ്പെടേണ്ടതാണ് അതിന്റെ തനിമ. ആ തനിമയെയാണ് നമ്മുടെ അശ്രദ്ധ ഇല്ലാതാക്കുന്നത്.
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്ര ഗോപുരത്തിലെ പുരാതന കൊത്തുപണികൾ ഭംഗി പോരെന്നു പറഞ്ഞു സേവാസമിതിക്കാർ ചുവന്ന ചായം പൂശി മറച്ചു കളഞ്ഞ ദുരനുഭവം നമുക്ക് മുന്നിലുണ്ട്. എന്നാൽ പൂർണ്ണത്രയീശന്റെ പുരാതന സ്വർണ്ണ നെറ്റിപ്പട്ടം ഉരുക്കി വിറ്റു കളഞ്ഞ അതേ ശക്തികൾ ഏറ്റുമാനൂരപ്പന്റെ ഏഴര പൊന്നാനയിൽ കണ്ണ് വെച്ച് വന്നപ്പോൾ ഒന്നിച്ചെതിർത്തു നിന്ന് അതിനെ തടഞ്ഞതിന്റെ ചരിത്രവും നമുക്കുണ്ട്.
ക്ഷേത്ര പദ്ധതികളോടും പൈതൃകത്തോടും അനുഷ്ഠാന വിശേഷങ്ങളോടും യാതൊരു പ്രതിബദ്ധതയുമില്ലാത്ത ആളുകൾ ക്ഷേത്ര ഭരണാധികാരികൾ ആയി വിലസുന്ന കാലത്ത് അഭിമാനങ്ങളായ അവയോരോന്നിനേയും സംരക്ഷിക്കേണ്ട ബാധ്യത വിശ്വാസി സമൂഹത്തിന്റെ ചുമലിൽ തന്നെയാണ്. ഏറ്റുമാനൂരപ്പന്റെ പ്രജകൾ ഒന്നിച്ചു ഉയർന്നെഴുന്നേറ്റാലേ ഏറ്റുമാനൂരിലെ ഈ വിശേഷങ്ങൾക്കൊക്കെയും നാളെയുള്ളൂ.
അഘോരനായും നടരാജനായും, നരസിംഹന്റെ കോപം ശമിപ്പിച്ച ശരഭേശ്വരനായും, അർജ്ജുനനെ പരീക്ഷിച്ചു പാശുപതം പകർന്ന കിരാത മൂർത്തിയായും, മുച്ചൂടും മുടിക്കുന്ന സംഹാര രുദ്രനായും, ശിവശക്തീ ഐക്യരൂപമായ അർദ്ധനാരീശ്വരനായും ഭാവ വിളയാട്ട് നടത്തുന്ന ഏറ്റുമാനൂരുഗ്രമൂർത്തി അതിന് അനുഗ്രഹിക്കട്ടെ.
- ശിവൻ ( മംഗള മൂർത്തി ) = സ്വാതിക ഭാവം * തൃപുരാന്തകൻ (തൃപുരാസുരന്മാരെ വധിച്ചവൻ ) = രാജസ ഭാവം * മഹാകാലേശ്വരൻ, അഘോര മൂർത്തി(സംഹാര മൂർത്തി , മൃതുഞ്ജയൻ)= താമസ ഭാവം
കെ. ചെല്ലപ്പൻ പിള്ള
തിരുത്തുകകേരളത്തിലെ സാമൂഹിക സാംസ്കാരിക നായകൻമാർ
രാമാ
തിരുത്തുകകർക്കിടക സന്ധ്യകളിൽ വീടുകളിൽ മുഴങ്ങുന്ന രാമനാമത്തിലെ ഈ രണ്ടക്ഷരങ്ങൾ അതിദിവ്യമായ രണ്ടു മൂലമന്ത്രങ്ങളിലെ പ്രധാന അക്ഷരങ്ങളാണ്. മഹാവിഷ്ണുവിന്റെ മൂലമന്ത്രം= ‘ഓം നമോ നാരായണായ’; ശ്രീ മഹാദേവന്റെ മൂലമന്ത്രം= ‘ഓം നമഃ ശിവായ’ എന്നിവയിൽ നിന്നുള്ള പ്രധാന അക്ഷരങ്ങളായ ‘രാ’ 'മ' എന്നതിൽ നിന്നാണ് രാമന്റെ പേര് ഉരുത്തിരിഞ്ഞിരിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വൈഷ്ണവ-ശൈവശക്തികൾ രാമനിൽ ഒത്തുചേരുന്നു. ‘നമഃശിവായ-യിൽ നിന്ന് ‘മ’ നീക്കംചെയ്യുമ്പോൾ, ‘നശിവായ’ ആയി മാറുന്നു, അതായത് ശിവം ഇല്ലാത്തത്. നാശം സംഭവിക്കുന്നത് എന്നാവും; ‘എല്ലാം നശിക്കട്ടെ’ എന്നർത്ഥം നമോ നാരായണായ-നിന്ന് ‘രാ’ ഇല്ലാതാകുമ്പോൾ, അത് ‘നായണായ’ ആയി മാറുന്നു, അതായത് മാർഗ്ഗങ്ങൾ ഇല്ലാത്തത്. ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു വ്യക്തിയുടെ മുമ്പിൽ മറ്റ് മാർഗങ്ങളില്ല എന്നർത്ഥം.
സപ്തർഷികളുടെ ഉപദേശാത്താൽ വേട്ടക്കാരനായിരുന്ന രത്നാകരൻ ഈ രണ്ടക്ഷരങ്ങൾ ജപിച്ച്... അതായത് മരാ... മരാ എന്ന് നിരന്തരം ജപിച്ച് രാമാ രാമാ എന്നായി തുടർന്ന് ആദ്യകാവ്യം രചിച്ചു. രാമായണം രചിച്ചു. അതുപോലെതന്നെ; മന്ത്രങ്ങളിലെ മാതാവായ ഗായത്രി മന്ത്രം, സൂര്യദേവന് സമർപ്പിക്കുന്നതാണല്ലൊ. എല്ലാ മന്ത്രങ്ങളിലും ഏറ്റവും ദിവ്യമായ ഗായത്രി മന്ത്രത്തിൽ 24 അക്ഷരങ്ങളാണ്. ആ 24-നെ 24,000 ചരണങ്ങളായി വാത്മീകി വികസിപ്പിച്ചെടുത്ത് 24000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന രാമായണമാക്കി.
ഭക്തൻ രാമന്റെ പേര് ചൊല്ലുമ്പോൾ, ശ്രീപരമേശ്വരനായ തിരുവാഴപ്പള്ളി തേവരേയും, ശ്രീഗുരുവായൂരപ്പനേയും ഒന്നിച്ചു പ്രാർത്ഥിക്കുന്നു. അവനിൽ മൂവരുടേയും അനുഗ്രഹം ചൊരിയപ്പെടുന്നു. ശ്രീരാമ... രാമ....രാമ ശ്രീരാമ... രാമ....ജയ...
പ്രാഡോ
തിരുത്തുക2019 ഡിസംബർ 31.... ഡ്യൂട്ടി കഴിഞ്ഞ്, ഓഫീസിൽ നിന്നും നേരത്തെ വീട്ടിലെത്തിലെത്തുമെന്നും തുടർന്ന് റാസൽക്കൈമയിലെ ഗിന്നസ്സ് ഫയർ വർക്ക് കാണാൻ പോകാമെന്നും രേണുവിനോട് രാവിലെ തന്നെ ഞാൻ പറഞ്ഞിരുന്നു. അതിനാൽ രേണുവും, മക്കളും (ഭൂമി & ആദു) എന്നെയും കാത്ത് റെഡിയായി ഇരിക്കുവായിരുന്നു. അൽ-നാഹ്ദായിൽ നിന്നും റാസൽക്കൈമയിലെ അൽ-മർജാൻ-ഐലന്റ് വരെ ഒരു മണിക്കൂറിൽ കുറയാത്ത ദൂരമുണ്ട്. അൽ മർജ്ജാൻ ഐലന്റിൽ കയറണമെങ്കിൽ രാവിലെ തന്നെ പോകണം, ഞങ്ങളുടെ പ്ലാൻ ഐലന്റിൽ കയറാതെ പുറത്തു നിന്നും വെടിക്കെട്ട് കാണാനാണ്. ഏകദേശം ഏഴു മണി കഴിഞ്ഞുകാണും, ഞങ്ങൾ യാത്രയുടെ പകുതി ദൂരം എത്തിയപ്പോൾ, പുറകിലൂടെ പാഞ്ഞുവന്ന കാർ എന്റെ കാറിന്റെ പുറകിൽ വന്നു ഇടിച്ചു കേറി. പുറകിലുള്ളവന്റെ അല്പ സമയത്തെ അശ്രദ്ധ നമ്മുക്ക് വിനയായി. പുറകിൽ നിന്നും പെട്ടന്നുള്ള ഇടിയിൽ കുറച്ചു നേരത്തേക്ക് ആർക്കും ഒന്നും മനസ്സിലായില്ല. മുൻപിലിരുന്ന ഞാനും രേണുവും മാത്രമെ സീറ്റ് ബെൽറ്റ് ഇട്ടിരുന്നുള്ളു. പുറകിലെ സീറ്റിലിരുന്ന ഭൂമിയും, ആദുവും എന്നത്തേയുംപോലെ അന്നും സീറ്റ് ബെൽറ്റിട്ടിരുന്നില്ല. പെട്ടന്നുള്ള ശക്തിയായ ഇടിയിൽ മക്കൾ രണ്ടുപേരും മുൻപോട്ടാഞ്ഞു, അവരുടെ തല മുൻസീറ്റിൽ വന്നു ഇടിച്ചു. ഇടിയുടെ ശക്തികൊണ്ടാവാം, അല്ലങ്കിൽ പടക്കം പൊട്ടുന്നപോലുള്ള ശബ്ദം കൊണ്ടാവാം, മോൻ ആദു പേടിച്ച് കരയാനും തുടങ്ങി. തല ചെന്ന് ശക്തിയായി സീറ്റിലിടിച്ചതാവാം മകൾ ഭൂമിക്ക് തലകറങ്ങുന്നുവെന്നു അവളും വിഷമം പറഞ്ഞു. ഇടിയുടെ ശക്തിയിൽ മുൻപിലുള്ള അടുത്ത കാറിൽ ചെന്ന് എന്റെ വണ്ടിയും ഇടിച്ചു. ഇടിച്ച് കാറുകൾ എല്ലാം ഫാസ്റ്റ് റാക്കിലാണ്, ഈ ആക്സിഡന്റിൽ പെട്ടന്ന് തന്നെ റോഡ് ബ്ലോക്കായി. എല്ലാവരേയും ഓരോരുത്താരായി പുറത്തിറക്കി നോക്കുമ്പോൾ കാണുന്നത് കാറിന്റെ ഡിക്കി തകർന്നിരിക്കുന്നതാണ്. നമ്മുടെ സമയദോഷം അല്ലാതെന്താ.... എങ്കിലും തിരുവാഴപ്പള്ളി തേവരുടെ അനുഗ്രഹം കൊണ്ടും, അപ്പൻ-അപ്പുപ്പന്മാർ ചെയ്ത് പുണ്യപ്രവർത്തികൊണ്ടും ആർക്കും ഒന്നും സംഭവിച്ചല്ലല്ലൊ എന്നാശ്വസിച്ചു. അതിനോടകം ആദുവിന്റെ കരച്ചിലൊക്കെമാറി.
പുറകിലിടിച്ച കാറിന്റെ മുൻ വശവും നല്ലപോലെ ഡാമേജായിട്ടുണ്ട്. അതിൽ നിന്നും രണ്ടു ലോക്കൽ അറബി പിള്ളേർ പുറത്തിറങ്ങി എന്നോട് സലാമലേക്കും പറഞ്ഞു.... അവർക്ക് പത്തിരുപതു വയസ്സ് കാണും..... അലേക്കും അസ്ലാം; ബട്ട് യു സ്പോയിൽഡ് മൈ കാർ.... എന്നു ഞാൻ. നമ്മുടെ സമയദോഷം അല്ലാതെന്താ.... ഇടികൊണ്ട് ഡാമേജായ എന്റെ കാർ കണ്ട് ആദു പിന്നെയും കരയാൻ തുടങ്ങി. എന്തൊക്കെ പറഞ്ഞിട്ടും അവൻ കരച്ചിലു നിർത്തുന്നില്ല. എന്റെ പേടി, ഇടിയുടെ ശക്തിക്ക് അവന്റെ തലയെവിടെയെങ്കിലും തട്ടിയൊ, അങ്ങനെ പലതുമായിരുന്നു. ന്യൂയർ തലേന്നായതിനാലാവാം ട്രാഫിക്ക് പോലീസ് വരാൻ സമയമെടുത്തു. ഷാർജ്ജാ പോലീസ് എത്തി എനിക്കും, മുൻപിലുള്ള കാർ ഡ്രൈവർക്കും ഗ്രീൻ പേപ്പറും, പ്രകിലു വന്നു ഇടിച്ചവനു റെഡ്പേപ്പറും കൊടുത്തു. എന്തൊക്കെ പേപ്പറായലെന്താ ഏറ്റവും കൂടുതൽ കാറ് ഡാമേജായത് എന്റെ കാറായിരുന്നു. പോലീസിന്റെ നടപടിക്രമങ്ങൾ പെട്ടന്നു കഴിഞ്ഞു; ആദു ആദ്യമായാണ് ഒരു പോലീസിനെ നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും. അതിനോടകം ആദു കരച്ചിലൊക്കെ മാറ്റി ഹാപ്പിയായി. മുൻപിലുളളവനും, പുറകിൽ വന്ന് ഇടിപ്പിച്ചവുനും, അവരുടെ പ്രോഗ്രാമിനു ഒരുമാറ്റവും വരുത്താതെ ന്യൂഇയർ ആഘോഷിക്കാൻ പോകുന്നു. അപ്പോൾ നമ്മൾ ആരായി.. ചങ്ങനാശ്ശേരിക്കാരനായിട്ട് തോറ്റുകൊടുക്കാൻ പറ്റില്ലല്ലൊ... ഇടിച്ച് കാറുമായി ഞങ്ങളും പുറപ്പെട്ടു ന്യൂയർ ആഘോഷിക്കാൻ. ഇടിയുടെ പ്രഹരത്തിൽ നിന്നും മനസ്സ് പൂർണ്ണമായി മുക്തമായില്ല, എങ്കിലും... ഹാപ്പി ന്യൂയർ 2020 !!
പിറ്റേന്ന് ജനുവരി ഒന്ന്, അവധി ദിവസം; എനിക്കും, ഇൻഷുറൻസ് കമ്പനിക്കും. അതിന്റെ പിറ്റേന്ന് ഇൻഷുറൻസ് ഓഫീസിൽ വിളിച്ച് കാറു റിപ്പയർ ചെയ്യാനുള്ള അപ്രൂവൽ മേടിച്ചു, എന്നിട്ട് അവരു പറഞ്ഞ ഗാരേജിൽ കാർ കൊണ്ടുപോയി കൊടുത്തു. റെന്റെ കാറിനായി നേരത്തെ പറഞ്ഞിരുന്നതിനാൽ അവർ കാറുമായെത്തിയിരുന്നു. അവിടെനിന്നും ഞാൻ എന്റെ ഓഫിസിലും പോയി. എല്ലാം മാറിമറിയാൻ രണ്ടു ദിവ്സം കൂടിവേണ്ടി വന്നു. ഇൻഷുറൻസ് ഓഫീസിൽ നിന്നും വിളിച്ചു, കാറിന്റെ ചെയ്സ്സിസ് ഡാമേജ് ആയതിനാൽ കാർ റിപ്പയർ ചെയ്യാൻ പറ്റില്ല; കാർ ടോട്ടൽ ലോസാണ്... ദൈവമെ..... ഇനി എന്തുചെയ്യും. ഇൻഷറൻസ് ഓഫീസ് പറയുന്നത്, കാറിന്റെ ഇപ്പൊഴത്തെ വിലയുടെ 80% നഷ്ടപരിഹാരം തരുമെന്ന്. അതായത് 2012-ൽ മേടിച്ച കാർ, 2020 ആയപ്പോഴേക്കും അതിന്റെ വില 24% ആയി മാറി, അതിന്റെ 80% തരാമെന്ന്. എന്നുവെച്ചാൽ അങ്ങനത്തെ ഒരു കാറുമേടിക്കാൻ എത്രരൂപാ വേണൊ അതിന്റെ 20% മാത്രമെ നഷ്ടപരിഹാരം കിട്ടൂ. ഇടിമിന്നലേറ്റവനെ പാമ്പുകടിച്ചാലുള്ള അവസ്ഥ. എങ്കിലും വീണ്ടും സമാധാനിച്ചു... വാഴപ്പള്ളി തേവരെ.... ആർക്കും ഒരു അപകടവും സംഭവിച്ചില്ലല്ലൊയെന്ന്ന്നും......
റെന്റ്റ്-എ-കാർ കൂടുതൽ ദിവസം ഓടിക്കാൻ സാമ്പത്തികം അനുവദിക്കില്ല.... ഇൻഷുറൻസിൽ, റെന്റെ-എ-കാർ കവർ ചെയ്യുമെന്നു കരുതിയതും... തീർന്നു.. എങ്ങനെയും ഒരു കാർ മേടിക്കണം... അങ്ങനെ ഞാൻ ഒരു പുതിയ കാർ മേടിച്ചു കഴിഞ്ഞ ജനുവരി 20-നു. 2020 മോഡൽ....ലാൻഡ്ക്രൂസർ പ്രാഡൊ.. എല്ലാവരും പ്രാർത്ഥിക്കണം.
ഞായർ മുതൽ ശനി വരെ
തിരുത്തുകദനം ആണ് മെറ്റീരിയലുകൾ മേടിക്കുന്നതെങ്കിൽ, ദനം തന്നെ ടെസ്റ്റ് മെറ്റീരിയലിന്റെ ക്വാളിറ്റി ഉറപ്പു വരുത്തണം. ദനം മേടിക്കാത്ത മെറ്റീരിയലുകൾക്ക് ദനം ഉത്തരവാദിയല്ല.
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ
തിരുത്തുകചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലൂടെ ആദ്യ തീവണ്ടി ഓടിയത് കേരളപ്പിറവിക്കു ശേഷം 1958-ലാണ്. ബ്രിട്ടീഷ് പ്രസിഡൻസിയുടെ ഭാഗമായിരുന്നതിനാൽ പാലക്കാട് വഴി കോഴിക്കോട്ടേക്കും; തിരുവിതാംകൂർ ഭരണാധികാരികൾ ചെങ്കൊട്ട വഴി കൊല്ലം-തിരുവനന്തപുരം വരെയും റെയിൽവെ ലൈൻ നിർമ്മിച്ചിരുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ പതിനാലു നെറ്റിപ്പട്ടങ്ങൾ വിറ്റുകിട്ടിയ രൂപയിൽ കൊച്ചിരാജാവ് ഷൊർണ്ണൂരിൽ നിന്നും കൊച്ചിയിലേക്കും റെയിൽവെ ലൈൻ നിർമ്മിച്ചിരുന്നു. കേരളം രൂപം കൊള്ളുന്ന അവസരത്തിൽ എറണാകുളത്തും, തിരുവനന്തപുരത്തും റെയിൽ ഗതാഗതം സജ്ജമായിരുന്നെങ്കിലും ഇവ തമ്മിൽ നേരിട്ടു ബന്ധിപ്പിച്ചിരുന്നില്ല. കേരളത്തിലെ ആദ്യത്തെ റെയിൽവെ ലൈനായ തിരൂർ-ബേപ്പൂർ പാത 1861, മാർച്ച്, 12ന്ന് പ്രവർത്തനം തുടങ്ങിയെങ്കിലും, 1958-ലാണ് ചങ്ങനാശ്ശേരിയുടെ മണ്ണിലൂടെ ആദ്യമായി ട്രെയിൻ ഓടിയതും, എറണാകുളത്തെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്നതും. ചങ്ങനാശ്ശേരിയിലൂടെ ഉള്ള മീറ്റർ ഗേജ് പാത ബ്രോഡ് ഗേജാക്കി മാറ്റി റെയിൽ ഗതാഗതം ആരംഭിച്ചത് 1976-ൽ കേരളാ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്താണ്. ചങ്ങനാശ്ശേരി പാതയിൽ 2003-ൽ വൈദ്യുതീകരണം നടന്നു, തുടർന്ന് 2005-മുതൽ ഇലക്ട്രിക് ട്രെയിനുകളും ചൂളം വിളിച്ചോടി. കായംകുളം-എറണാകുളം പാത 2017-ൽ ഇരട്ടിപ്പിച്ചതിലൂടെ ചങ്ങനാശ്ശേരിയ്ക്ക് പുതിയ റെയിൽവേമന്ദിരവും കിട്ടി. രണ്ടു വരി പാത വന്നതോടെ ചങ്ങനാശ്ശേരിയ്ക്ക് നാലു വർക്കിംഗ് പ്ലാറ്റ്ഫോമുകൾ ഉണ്ടാവുകയും,കോട്ടയം ജില്ലയിലെ (ചങ്ങനാശ്ശേരി, ചിങ്ങവനം, കോട്ടയം, കുമാരനല്ലൂർ, ഏറ്റുമാനൂർ, കുറുപ്പുന്തറ, കടുത്തുരുത്തി, വൈക്കം റോഡ്, പിറവം റോഡ്) ഒൻപതു സ്റ്റേഷനുകളിൽ എറ്റവും വലിയ സ്റ്റേഷനും ആയിമാറി നമ്മുടെ ഈ ചങ്ങനാശ്ശേരി.
അപ്പോളൊ...(Then) മനുഷ്യൻ പോയിരുന്നൊ ചന്ദ്രനിൽ
തിരുത്തുകചന്ദ്രനെ കാണാനും കാണാതിരിക്കാനും കാരണം സൂര്യനാണ്. അതിനാലാവാം ചാന്ദ്രയാത്രകൾക്ക് അമേരിക്ക, അപ്പോളൊ എന്നു പേരിട്ടത്. യവനപുരാണത്തിലെ സൂര്യദേവനാണ് അപ്പോളൊ. 1967 മുതൽ 1972 വരെയായി അമേരിക്ക പതിനേഴ് തവണയാണ് അപ്പോളൊ പദ്ധതികൾ പരീക്ഷിച്ചത്. ചാന്ദ്രയാത്രകൾക്ക് തുടക്കം കുറിച്ചു കൊണ്ട് 1967 ജനുവരി 21-നു അപ്പോളൊ-1 യാത്ര തിരിച്ചു. രണ്ടാഴ്ച ബഹിരാകാശത്തിൽ പറക്കാനായിരുന്നു പദ്ധതി. മൂന്നുപേരു ബഹിരാകാശയാത്രികരുമായി (വെർജിൽ ഗ്രിസ്സം, എഡ്വേർഡ് വൈറ്റ്, റോജർ ചാഫി) യാത്ര തിരിച്ച അപ്പോളൊ-1 പരിക്ഷണവേളയിൽ തീ പിടിച്ച് മൂന്നു ബഹിരാകാശ യാത്രികരോടൊപ്പം കത്തി എരിഞ്ഞു പോയി. ആദ്യ പരീക്ഷണം ദയനീയമായി പരാജയപ്പെട്ടതിനാൽ അപ്പോളൊ-2 പദ്ധതിയിൽ യാത്രികരെ കയറ്റാതെ പറക്കാൻ അമേരിക്ക പദ്ധതിയിട്ടു.
വൈദ്യുത ബന്ധങ്ങൾക്കു നേരിട്ട തകരാറുകളാണ് ഈ ദുരന്തത്തിനു കാരണമായത്. തുടർന്ന് നടന്ന മൂന്ന് അപ്പോളോ ദൌത്യങ്ങളിലും മനുഷ്യൻ കയറിയിരുന്നില്ല; അപ്പോളോ 4[15] (1967 നവംബർ 9) മാതൃപേടക എൻജിനുകളും സാറ്റേൺ V വിക്ഷേപിണിയും പരീക്ഷിക്കുന്നതിനായി പറന്നു; അപ്പോളോ 5[16] (1968 ജനുവരി 22) ബഹിരാകാശത്ത് ചാന്ദ്രപേടകത്തിന്റെ ആരോഹണ അവരോഹണങ്ങൾ പരീക്ഷണവിധേയമാക്കി; അപ്പോളോ 6[17] (1968 ഏപ്രിൽ 4) അപ്പോളോ വാഹനത്തിന്റെ പ്രവർത്തനം പൂർണമായി നിരീക്ഷണ വിധേയമാക്കി.
അറബിക്കഥ
തിരുത്തുകഅറബിക്കഥകൾ അഥവാ ആയിരത്തൊന്നു രാത്രികൾ (ശരിയായ പേര് അൽഫ് ലെയ്‌ലാ വ ലെയ്‌ലാ - ആയിരം രാത്രികളും പിന്നെയൊരു രാത്രിയും). നമ്മൾ ഏവരും കേട്ടിട്ടുണ്ട് ഈ കഥകൾ പലതും.... അലവുദ്ദീനും അത്ഭുതവിളക്കും, ആലിബാബയും 41 കള്ളന്മാരും,
ഇന്ത്യാ ചൈനാ ദ്വീപുകൾ പണ്ട് അടക്കി വാണിരുന്ന ഒരു രജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് പുത്രന്മാരും. ഒന്നാമത്തവൻ ഷഹരിയാർ, രണ്ടാമൻ ഷാസമാൻ. രാജാവിന്റെ കാലശേഷം മക്കൾ രണ്ട് പേരും രാജ്യം തുല്യമായി വീതിച്ച് ഐക്യത്തോടെ ഭരണം നടത്തി വന്നു. 20- വർഷങ്ങൾ കഴിഞ്ഞപ്പോൾ മൂത്തയാൾ ഷരിയാറിന് അനുജൻ ഷാസമാനെ കാണാൻ ആഗ്രഹം ഉണ്ടായി. ദൂതന്മാരെ വിട്ട് ഷാസമാനോട് വിവരങ്ങൾ ധരിപ്പിച്ചു. ഷാസമാൻ വരാമെന്നേൽക്കുകയും അതിനായി ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പരിവാരങ്ങളും സമ്മാനങ്ങളുമായി ഷാസമാന്റെ സംഘം ജ്യേഷ്ഠൻ ഷഹരിയാറിനെ കാണാനായി പുറപ്പെട്ടു.
വൈകുന്നേരമായപ്പോൾ വഴിയിൽ ഒരിടത്ത് വിശ്രമത്തിനായി സംഘം തമ്പടിച്ചു. രാത്രിയായപ്പോഴാണ് ഷാസമാന് ഒരു കാര്യം ഓർമ്മ വന്നത്, ജ്യേഷ്ഠന് കൊടുക്കാനുള്ള വിശേഷപ്പെട്ട സമ്മാനം എടുത്തിട്ടില്ല. അങ്ങനെ അദ്ദേഹം പരിവാരങ്ങളെ ഒന്നുമറിയിക്കാതെ കൊട്ടാരത്തിലേക്ക് തിരിച്ചു. കൊട്ടാരത്തിൽ തിരിച്ചെത്തിയ ഷാസമാൻ മനം പിളർക്കുന്ന ഒരു കാഴ്ചയാണ് അവിടെ കണ്ടത്, തന്റെ പത്നി പരിചാരകനായ ഒരു കറുമ്പന്റെ കൂടെ തന്റെ കിടപ്പറയിൽ രമിക്കുന്നു. കോപാകുലനായ ഷാസമാൻ രണ്ട് പേരേയും അവിടെവെച്ച് തന്നെ വധിച്ചു. ശേഷം ജ്യേഷ്ഠനുള്ള സമ്മാനവുമെടുത്തുകൊണ്ട് ആരാത്രി തന്നെ ഏറെ ദൂരം യാത്ര ചെയ്ത് ഷഹരിയാറിനടുത്തെത്തി.
ഷഹരിയാർ എല്ലാ ഉപചാരങ്ങളോടേയും അനുജനെ സ്വീകരിച്ചു. പക്ഷെ ദുഖാകുലനായ അനുജന്റെ മുഖം കണ്ട് ഷഹരിയാർ കാര്യം തിരക്കുകയും ചെയ്തു. പക്ഷെ ഷാസമാൻ കാര്യങ്ങളൊന്നും പറഞ്ഞില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അനുജന്റെ ദുഃഖം തീർക്കാനും അവനെ ഉന്മേഷവാനാകാനുമായി രാജാവ് നമുക്ക് നായാട്ടിന് പോകാം എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ അതിനും താത്പര്യം കാണിക്കതിരുന്ന ഷാസമാൻ ജ്യേഷ്ഠൻ പൊയ്ക്കോളൂ എന്നു പറഞ്ഞു. രജാവ് നായാട്ടിനു പുറപ്പെട്ട ഉടനെ തന്റെ മുറിയിൽ കയറി. ആ മുറിയിലെ ഒരു കിളിവാതിലിലൂടെ നോക്കിയാൽ കൊട്ടാരത്തിലെ ഉദ്യാനവും അവിടുത്തെ കുളവും കാണാം. ഷാസമാൻ വെറുതെ പുറത്ത് നോക്കികൊണ്ടിരിന്നപ്പോൾ രാജ്ഞിയും പരിവാരങ്ങളും കുളിക്കാനായി വരുന്നത് കണ്ടു. അടിമകളായ 20 പുരുഷന്മാരും 20 സ്ത്രീകളും അടങ്ങുന്നതായിരുന്നു രാജ്ഞിയുടെ സംഘം. അവരെല്ലാം വിവസ്ത്രരാവുകയും കുളത്തിൽ ഇറങ്ങി കുളിക്കാൻ ആരംഭിക്കുകയു ചെയ്തു. ഈ സമയം രാജ്ഞി 'ഓ മസൂദ്, ഇവിടെ വരൂ' എന്നാജ്ഞാപിച്ചു. അപ്പോൾ ഒരു കറുത്ത അടിമ ഓടി വരികയും രാജ്ഞിയെ ചുമ്പിക്കുകയും വിവസ്ത്രനായിക്കൊണ്ട് പൊയ്കയിലേക്ക് ഇറങ്ങിക്കൊണ്ട് രാജ്ഞിയുമായി ക്രീഡകളിൽ ഏർപ്പെടുകയും ചെയ്തു.
ഇതുകണ്ടപ്പോൾ ഷാസമാന്റെ ദുഃഖത്തിന് അല്പം അയവു വന്നു. തന്റേതിനേക്കാൾ മോശം അവസ്ഥയാണ് ജ്യേഷ്ഠന് എന്നു മനസ്സിലാക്കിയ ഷാസമാന് ഷഹരിയാറിന്റെ കാര്യത്തിൽ സഹതാപം തോന്നുകയും ചെയ്തു. നായാട്ട് കഴിഞ്ഞെത്തിയ ഷഹരിയാർ അനുജന്റെ മുഖത്തെ സന്തോഷവും പ്രസാദാത്മകതയും ശ്രദ്ധിച്ചു. അതിനെ കാരണമാരാഞ്ഞ ഷഹരിയാറിനോട് നാലുനാൾ മുൻപ് ഞാൻ അനുഭവിച്ച വേദന എന്തായിരുന്നു എന്ന് വ്യക്തമാക്കി. ഇപ്പോൾ അതെങ്ങിനെ മാറി എന്നുമാത്രം എന്നോട് ചോദിക്കരുത് എന്നു ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അതിന്റെ കാരണം അറിയാൻ ഔത്സുക്യം കാണിച്ച രജാവ് അതിനായി ഷാസമാനെ നിർബന്ധിച്ചു. നിർബന്ധത്തിനു വഴങ്ങി ഷാസമാൻ താൻ കൊട്ടാരത്തിൽ കണ്ട കാര്യങ്ങൾ ഷഹരിയാറിനോട് വിശദീകരിച്ചു.
ഇതു താൻ വിശ്വസിക്കില്ലെന്നും, നേരിട്ടുകണ്ടാൽ മാത്രമേ വിസ്വാസം വരൂ എന്നും ഷഹരിയാർ ഷാസമാനോട് പറഞ്ഞു. അതിനായി ഒരു വഴി ഷാസമാൻ തന്നെ ഷരിയാറിനു ഉപദേശിച്ചു. നായാട്ടിനു പോവുകയാണെന്ന വ്യാജ വാർത്ത ഉണ്ടാക്കുക, ശേഷം കൊട്ടരത്തിൽ ഒളിഞ്ഞിരിക്കുക, അപ്പോഴറിയാം കാര്യങ്ങൾ. രാജാവ് അങ്ങനെ തന്നെ ചെയ്തു. അങ്ങനെ തന്റെ രാജ്ഞിയുടെ ചതി മനസ്സിലാക്കിയ ഷഹരിയാർ തങ്ങളെപ്പോലെ ദുഃഖമനുഭവിക്കുന്ന മറ്റൊരാളെ കണ്ടെത്തുന്നത് വരെ നമുക്ക് രാജപദവിയും അധികാരങ്ങളും ഒന്നും വേണ്ട എന്നു തീരുമാനിച്ചു.
അവർ ഒരു യാത്ര പുറപ്പെട്ടു. ഒരു രാത്രിയും ഒരു പകലും യാത്ര ചെയ്തതിനു ശേഷം അവർ ഒരു കടൽതീരത്ത് എത്തി. ആ കടൽതീരത്തെ ഒരു വന്മരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരരുവിയിൽ നിന്ന് തെളിനീർ കുടിച്ച് ദാഹമകറ്റി വിശ്രമത്തിനായി ഇരുവരും ആ മരച്ചുവട്ടിൽ ഇരുന്നു. പെട്ടെന്ന് കടൽ പ്രക്ഷുബ്ധമാകുകയും അതിൽ നിന്ന് ഒരു ഭൂതം തലയിൽ ഒരു വലിയ പെട്ടിയുമായി കരയിലേക്ക് വരികയും ചെയ്തു. ഇതു കണ്ട് പേടിച്ച രജാക്കന്മാർ ഇരുവരും ആ മരത്തിൽ കയറി ഒളിച്ചു. ഭൂതം നടന്നു വന്ന് അവരിരിക്കുന്നമരത്തിനു കീഴെ ഇരുന്ന് പെട്ടി തുറന്നു. അപ്പോൾ അതിൽ നിന്ന് ഒരു സുന്ദരിയായ സ്ത്രീ ഇറങ്ങി വന്നു. ഭൂതം ആ സ്ത്രീയുടെ മടിയിൽ തല വെച്ച് ഉറങ്ങാൻ ആരംഭിച്ചു. ഈ സമയം മുകളിലേക്ക് നോക്കിയ ആസ്ത്രീ രണ്ട് രാജാക്കന്മാരേയും കണ്ടു. അവൾ അവരെ താഴേക്ക് ആംഗ്യത്തിലൂടെ വിളിച്ചു. പേടിയോടെ അവർ ഇറങ്ങിച്ചെന്നു. അവൾ അവളുടെ കാമം ശമിപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടു. അവർ വഴങ്ങാതിരുന്നപ്പോൾ ഭൂതത്തിനെ ഉണർത്തുമെന്നും അയാൾക്ക് തിന്നാൻ നിങ്ങളെ നൽകുമെന്നും ആ സ്ത്രീ അറിയിച്ചു. ആ ഭീഷണിക്ക് അവർ വഴങ്ങി. തുടർന്ന് ആ സ്ത്രീ അവളുടെ മാല അവരെ കാണിച്ചു. അതിൽ കുറേ മുദ്ര മോതിരങ്ങൾ കോർത്തിട്ടിരിക്കുന്നു. അവൾ പറഞ്ഞു: എന്നോടൊപ്പം ഒരുപ്രാവശ്യം ശയിച്ചവർ എനിക്ക് ഒരു മോതിരം തരണം. നിങ്ങളും അതുപോലെ തന്നേ പറ്റൂ. അവർ രണ്ടു പേരും ഓരോ മോതിരം അവൾക്കു നൽകി.
പിന്നീട് ആ സ്ത്രീ അവളുടെ കഥ പറഞ്ഞു. തന്റെ വിവാഹ ദിനത്തിൽ ഈ ഭൂതം തന്നെ തട്ടിക്കൊണ്ട് വന്ന് തടവിലാക്കിയതാണ്. ഒരു പെട്ടിയിലാക്കി ഏഴ് ചങ്ങലകൾ കൊണ്ട് പൂട്ടി കടലിലാണ് ഈ ഭൂതം എന്നെ ഒളിപ്പിക്കാറ്. വല്ലപ്പോഴും മാത്രമേ എന്നെ പുറത്തിറക്കൂ. എന്നാൽ ഞാൻ ആ ഭൂതത്തിനെ പറ്റിച്ച് മനുഷ്യരുമായി രമിക്കും. രജാക്കന്മാർ രണ്ട് പേരും അത്ഭുത പരവശരായി. ഇതാ തങ്ങൾ തേടിയത് കണ്ടെത്തിയിരിക്കുന്നു. ഇവളുടെ ചതി ആ ഭൂതം അറിയുന്നില്ലല്ലോ. തുല്യ ദുഖിതനായ ഒരാളെ കൂടി കണ്ടെത്തിയതോടെ അവരുടെ ദുഖഭാരം കുറഞ്ഞു. രണ്ടു പേരും അവരവരുടെ രാജ്യത്തേക്ക് തിരിച്ചു പോയി. തന്റെ രാജ്യത്ത് തിരിച്ചെത്തിയ ഷഹരിയാർ രാജ്ഞിയേയും പരിവാരങ്ങളേയും ഒന്നടങ്കം കഴുത്ത് വെട്ടിക്കൊന്നു.
അന്നു മുതൽ ഓരോ രാത്രിയും ഓരോ കന്യകമാരെ തന്റെ അന്തഃപുരത്തിൽ എത്തിക്കണമെന്ന് മന്ത്രിയോട് കല്പിച്ചു. രാത്രിയിൽ ഓരോ കന്യകമാരുടേയും ചാരിത്ര്യം നശിപ്പികുകയും രാവിലെ അവളെ കൊന്നു കളയുക എന്നതുമായിരുന്നു രാജാവിന്റെ രീതി. ഇങ്ങനെ 3 വർഷം ക്ഴിഞ്ഞപ്പോൾ നാട്ടിൽ കന്യകമാർ ഇല്ലാതായി. കുറെ മാതാപിതാക്കൾ അവരുടെ മക്കളുമായി രാജ്യം വിട്ടുപോയി. ഈ അവസ്ഥയിൽ മന്ത്രിക്ക് ഉത്കണ്ഠയായി. ഇനി ആരെ രാജാവിന്റെ പത്നിയാക്കും എന്ന് ചിന്തിച്ച് ഭയപ്പെട്ട മന്ത്രി തന്റെ വീട്ടിലെത്തി. മന്ത്രിക്ക് രണ്ട് പെൺമക്കളാണ് ഉണ്ടായിരുന്നത്. മൂത്തവൾ ഷഹറസാദ്, രണ്ടാമത്തവൾ ദുനിയാസാദ്. രണ്ടു പേരും ബുദ്ധിശക്തിയിലും സൗന്ദര്യത്തിലും മികച്ചു നിൽക്കുന്നവർ. മൂത്തവൾക്ക് വിജ്ഞാനത്തിലും കലയിലും കഴിവുണ്ടായിരുന്നു. ഇന്നുവരെ ജീവിച്ചിരുന്ന എല്ലാ രാജാക്കൻമാരുടേയും കവികളുടേയും കഥകൾ അവൾക്കറിയാമായിരുന്നു. 1000- കഥാ ഗ്രന്ഥങ്ങൾ സ്വന്തമായുള്ളവൾ. അവൾ പിതാവിനോട് ദുഃഖത്തിന്റെ കാരണം തിരക്കി. കാര്യമറിഞ്ഞ അവൾ പിതാവിനോട് പറഞ്ഞു: "അല്ലാഹു വിന്റെ കൃപകൊണ്ട് ഞാൻ ഒരു പരിഹാരം ഉണ്ടാക്കാം. ഞാൻ കൊല്ലപ്പെട്ടാലും, ജീവിച്ചിരുന്നാലും അത് മുസൽമാൻമാരുടെ പെൺമക്കളുടെ മോചനത്തിന് കാരണമായേക്കും.ഇന്നു ഞാനാകാം രാജാവിന്റെ പത്നി".
ഇത് കേട്ട് സ്തബ്ധനായ മന്ത്രി അതിനു സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു: ഏതൊരു പിതാവും തന്റെ മക്കൾ മരിക്കുന്നത് ഇഷ്ടപ്പെടില്ല.അതിനാൽ തന്നെ ഞാനതിന് സമ്മതിക്കില്ല.
പക്ഷ ഷഹറസാദ് വാശി പിടിച്ചു. പിതാവ് പറഞ്ഞു, " നിന്റെ വാശി കാണുമ്പോൾ ഒരു കഴുതയും കാളയും സ്വന്തമായുള്ള ഒരു കർഷകന്റെ കഥയാണ് ഓർമ്മ വരുന്നത്." എന്താണാ കഥ എന്ന് ഷഹറസാദ് ചോദിച്ചു. മന്ത്രി ആകഥ പറഞ്ഞു. കർഷകന് പക്ഷിമൃഗാദികളുടെ ഭാഷ അറിയാമായിരുന്നു. ഒരിക്കൽ കാളയും കഴുതയും സംസാരിക്കുന്നത് അദ്ദേഹം കേൾക്കാനിടയായി.കാള നിലം ഉഴുന്നതുമായി ബന്ധപ്പെട്ട് തന്റെ ബുദ്ധിമുട്ടുകളെയാണ് കഴുതയോട് പറഞ്ഞത്. കഴുത അതിൽ നിന്ന് രക്ഷപ്പെടാൻ കാളക്ക് ഒരു ബുദ്ധി ഉപദേശിച്ചു. നാളെ കർഷകൻ നിലം ഉഴാനായി നുകം കെട്ടാൻ നിന്റെ അടുത്ത് വരുമ്പോൾ നീ രോഗം അഭിനയിച്ച് നിലത്ത് വീഴണം, അങ്ങനെ തനിക്ക് രക്ഷപ്പെടാം. ഈ സംസാരം കർഷകൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിറ്റെ ദിവസം കാള അസുഖം അഭിനയിച്ചപ്പോൾ കർഷകൻ മകനോട് പറഞ്ഞു, "ഇന്ന് നമുക്ക് കഴുതയെ വെച്ച് നിലം ഉഴാം".
വൈകുന്നേരമായപ്പോൾ കഴുത തളർന്ന് ആലയിലേക്ക് വന്നു. കാള കഴുതക്ക് നന്ദി പറഞ്ഞു. എന്നാൽ കഴുത തന്റെ ബുദ്ധിമോശമോർത്ത് ഉള്ളാലെ വിലപിച്ചു.രണ്ടു ദിവസം ഇങ്ങനെ ആവർത്തിച്ചപ്പോൾ കഴുത മറ്റൊരു വാർത്തയുമായാണ് ജോലി അവസാനിപ്പിച്ച് വന്നത്. "സ്നേഹിതാ നീ ഇങ്ങനെ അസുഖ ബാധിതനായി തുടരുകയാണെങ്കിൽ നിന്നെ കശാപ്പ്കാരന് നൽകി തൊലിയുരിച്ച് മേശവിരിയുണ്ടാക്കാനാണ് ഇന്ന് തീരുമാനിച്ചിരിക്കുന്നത്." ഇത് കേട്ട് കാള പേടിച്ച് പോയി. അന്ന് കാള പുല്ലും വൈക്കോലും നന്നായി തിന്നു.കർഷകൻ അടുത്തൂടെ പോയപ്പോൾ കാള തുള്ളിച്ചാടിക്കാണിക്കാൻ തുടങ്ങി. ഇത് കണ്ട കർഷകന് ചിരി വന്നു.
കർഷകൻ ചിരിച്ചത് അയാളുടെ ഭാര്യ കണ്ട്, അവൾ കർഷകനുമായി വഴക്കിട്ടു. "നിങ്ങൾ എന്നെ കളിയാക്കിയാണ് ചിരിച്ചത്". കർഷകൻ അങ്ങനെയല്ല എന്ന് പറഞ്ഞപ്പോൾ എങ്കിൽ പിന്നെ എന്തിന് എന്നായി അവൾ. ആ രഹസ്യം ഒരാളോടും എനിക്ക് പറയാൻ പറ്റില്ല എന്നും അഥവാ പറത്താൻ അന്ന് ഞാൻ മരിക്കും എന്നും കർഷകൻ ഭാര്യയെ അറിയിച്ചു. പക്ഷെ അവൾ സമ്മതിച്ചില്ല. അവളുടെ വാശി സഹിക്കവയ്യാതെ കർഷകൻ അത് പറയാൻ തീരുമാനിച്ചു. മരണം ഉറപ്പായ കർഷകൻ വില്പത്രമെല്ലാം എഴുതി തയ്യാറാക്കി.
അദ്ദേഹത്തിന്റെ കോഴിക്കൂട്ടിൽ ഒരു പൂവൻകോഴിയും 50 പിടകളും ഉണ്ടായിരുന്നു. അവരുടെ കലപില ശബ്ദം കേട്ട് കർഷകന്റെ നായ കോഴികളോട് ദേഷ്യപ്പെടുന്നത് കർഷകൻ ശ്രദ്ധിച്ചു: "നമ്മുടെ യജമാനൻ മരിക്കാൻ പോകുന്നു, അപ്പോൾ നിങ്ങളിവിടെക്കിടന്ന് ബഹളമുണ്ടാക്കുകയാണോ?" പൂവൻ നായയോട് വിവരങ്ങൾ ചോദിച്ചു. വിവരമറിഞ്ഞ പൂവൻ പറഞ്ഞു: "നമ്മുടെ യജമാനൻ എത്ര മണ്ടനാണ്, ഞാൻ 50 ഭാര്യമാരെ പോറ്റുന്നു, മൾബറിയുടെ നല്ല വടിയെടുത്ത് എനിക്ക് രഹസ്യം കേൾക്കണ്ടേ എന്ന് പറയുന്നത് വരെ ചുട്ട അടി കൊടുക്കാത്തത് കൊണ്ടാണ്".
ഈ സംസാരം കേട്ട കർഷകൻ ഒരു തീരുമാനത്തിലെത്തി. നല്ല മൾബറി വടിയുമായി ഭാര്യയുടെ അടുത്ത് ചെന്ന് ഒരു മുറിയിൽ കയറി വാതിലടച്ചു. അവസാനം എനിക്ക് രഹസ്യമൊന്നും കേൾക്കേണ്ടേ" എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ട് വന്ന ആ സ്ത്രീയെയാണ് മക്കളും ബന്ധുക്കളും കണ്ടത്.
മന്ത്രി മകളോട് പറഞ്ഞു: "കണ്ടല്ലോ സ്ത്രീയുടെ വാശിക്കുള്ള ശിക്ഷ, അതായിരിക്കും നിന്റെയും പരിണതി." പക്ഷെ ഷഹറസാദ് വാശി കൈവിട്ടില്ല. മരിച്ചാലും വേണ്ടില്ല, താൻ രാജാവിന്റെ പത്നിയാകും എന്ന് മകൾ പറഞ്ഞപ്പോൾ മന്ത്രി മകളുമായി കൊട്ടാരത്തിലേക്ക് പോയി. അതിനിടെ ഷഹറസാദ്, ആളയച്ചാൽ നീ കൊട്ടാരത്തിലേക്ക് വരണമെന്ന് ദുനിയാസാദിനോട് ചട്ടം കെട്ടിയിരുന്നു. കൊട്ടാരത്തിലെത്തിയപ്പോൾ ഇന്നത്തെ പെൺകുട്ടി തയ്യാറായിട്ടുണ്ടോ എന്ന് രാജാവ് ചോദിച്ചു. ഉണ്ടെന്ന് മന്ത്രി ഉണർത്തിച്ചു. എവിടെ, കാണട്ടെ എന്ന് രാജാവ് ചോദിച്ചപ്പോൾ മന്ത്രിയുടെ പിറകിൽ മറഞ്ഞിരുന്ന ഷഹറസാദ് മുന്നോട്ട് വരികയും ഏങ്ങലടിച്ച് കരയാൻ ആരംഭിക്കുകയും ചെയ്തു. എന്തിനാണ് കരയുന്നത് എന്ന് ചോദിച്ച രാജാവിനോട് ഷഹറസാദ് പറഞ്ഞു: "എനിക്കൊരനിയത്തിയുണ്ട്, അവളോട് യാത്ര പറയണം". രാജാവ് സമ്മതിച്ചു. വൈകുന്നേരമായപ്പോൾ കൊട്ടാരത്തിലെത്തിയ ദുനിയാസാദ് വേഗം മണിയറയിൽ കയറി ഉറക്കം ആരംഭിച്ചു. അന്ന് രാത്രി ഷഹരിയാർ ഷഹറസാദയുടെ കന്യകാത്വം അപഹരിച്ചു. രാത്രി അവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ദുനിയാസാദ് ഉണർന്നു. അവൾ പറഞ്ഞു: "ചേടത്തി നിങ്ങൾക്ക് കുറെ കഥകൾ അറിയാലോ, നമുക്ക് കഥ പറഞ്ഞ് നേരം വെളുപ്പിച്ചാലോ?"
ഷഹറസാദ് പറഞ്ഞു: "രാജാവ് തിരുമനസ്സ് സമ്മതിക്കുകയാണെങ്കിൽ ഞാൻ കഥ പറയാം". ഉറക്കം വരാതിരുന്ന രാജാവ് കഥ പറയാൻ സമ്മതം മൂളി. ആയിരത്തൊന്ന് രാത്രികളിലെ വിസ്മയം ഇവിടം മുതൽ ആരംഭിക്കുന്നു.
തെക്കുംകൂർ
തിരുത്തുക- 12 നൂറ്റാണ്ട് - കുമരൻ ഇയക്കൻ - തിരുവല്ലാ ശാസനം
- 1350-1375 - രാമവർമ്മൻ - ഉണ്ണുനീലി സന്ദേശം
- 1419 - കോത വർമ്മൻ - പൂഞ്ഞാർ വിറ്റു
- 1550 - ആദിത്യ വർമ്മൻ - കോട്ടയം വലിയപള്ളി
- 1579 - കോത വർമ്മൻ - ചെറിയ പള്ളി
- 1650-1674 - കേരളര് കോത വർമ്മൻ - മിഴാവ്
- 1674-1691 - ഉണ്ണി കേരള വർമ്മൻ
- 1691-1717 - ഉദയ മാർത്താണ്ഡവർമ്മ - ചിത്രക്കുളം
- 1717-1750 - ആദിത്യവർമ്മ - ചങ്ങനാശ്ശേരി യുദ്ധം
കെരുളര് കോതര് 1661
സിപ്ല
തിരുത്തുകമുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ബയോടെക്നോളജി കമ്പനിയാണ് സിപ്ല ലിമിറ്റഡ്. സിപ്ല പ്രധാനമായും നിർമ്മിക്കുന്നത് ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായ മരുന്നുകളും, മറ്റു മെഡിക്കൽ ഉത്പന്നങ്ങളും ആണ്. ഖ്വാജ അബ്ദുൽ ഹമീദാണ് സിപ്ല കമ്പനി ബേംബെയിൽ 1935-ൽ സ്ഥാപിച്ചത്. ജർമ്മനിയിലെ ഹംബോൾട്ട് സർവ്വകലാശാലയിൽ നിന്നുമാണ് അദ്ദേഹം ഡോക്ടറേറ്റ് എടുത്തത്. കേംബ്രിഡ്ജിൽ നിന്നും പഠിച്ചിറങ്ങിയ ഖ്വാജയുടെ മൂത്ത മകൻ യൂസഫ് ഹമീദിന്റെ നേതൃത്വത്തിൽ സിപ്ല കുറഞ്ഞ വിലക്ക് ഇന്ത്യക്കു പുറമെ മറ്റു വികസ്വര രാജ്യങ്ങളിലേക്കു വേണ്ടിയും അന്നും ഇന്നും മരുന്നുകൾ ഉത്പാദിപ്പിക്കുന്നു.
പറഞ്ഞു വരുന്നത്...ഖ്വാജ ആരംഭിച്ച ബോംബെയിലെ ഈ സിപ്ല ലിമിറ്റഡാണ് മലേറിയ, ല്യൂപ്പസ്, റൂമറ്റോയ്ഡ്, ആർത്രൈറ്റിസ് എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക് സി ക്ലോറോക്വിൻ ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ സുപ്രധാന കമ്പനി. അമേരിക്കക്ക് സഹായ ഹസ്തവുമായി പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശത്തിൽ ഹൈഡ്രോക് സി ക്ലോറോക്വിൻ കയറ്റുമതി ചെയ്ത കമ്പനി സിപ്ലയാണ്.
ഒരു ചെറിയ ചരിത്രം.... 1960-കളുടെ അവസാനത്തിൽ, മരുന്നുകളുടെ പേറ്റന്റ് ഉടമയായ ഇംപീരിയൽ കെമിക്കൽ ഇൻഡസ്ട്രീസിന്റെ (ഐ.സി.ഐ) അനുമതിയില്ലാതെ പുതിയ പേറ്റന്റ് ലഭിച്ച മരുന്ന് (പ്രൊപ്രനോലോൾ) നിർമ്മിക്കാൻ സിപ്ല തുടങ്ങി. ഇത് മനസ്സിലാക്കിയ അമേരിക്ക ഇന്ത്യൻ സർക്കാരിനെതിരെ കടുത്ത പ്രതിഷേധം അറിയിച്ചു. സിപ്ലയുടെ ഉത്പാദനം നിർത്തിവെക്കാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അമേരിക്കാ നിരന്തരമായ സമ്മർദ്ദം ചെലുത്തിയിരുന്നു. വിലകുറഞ്ഞ മരുന്നുകൾ പാവപ്പെട്ടവരിൽ എത്തിക്കുകയാണ് കമ്പനിയുടെ ആശയം; തന്റെ പിതാവും ഫൗണ്ടറുമായ ഖ്വാജയുടെ ലക്ഷ്യം അതുമാത്രമാണന്ന് കമ്പനിയുടെ അന്നത്തെ സി.എ.ഒ. ഇന്ത്യൻ സർക്കാറിനെ ധരിപ്പിച്ചു. അതു മനസ്സിലാക്കി കമ്പനിയെ സഹായിക്കുന്നതിനായി ഇന്ദിരാഗാന്ധി ഇന്ത്യയുടെ പേറ്റന്റ് നിയമങ്ങൾ മാറ്റി എഴുതി. പക്ഷെ 2005-ൽ ഇന്ത്യൻ പേറ്റന്റ് നിയമങ്ങൾ മൻ മോഹൻ സിംഗ് സർക്കാർ പുനഃസ്ഥാപിക്കുകയുണ്ടായി. സിപ്ലയെ പോലെ ഇന്ത്യയിലോ ലോകത്തിലെയോ മറ്റൊരു കമ്പനിയും, പാവപ്പെട്ടവർക്ക് മിതമായ നിരക്കിൽ ആരോഗ്യ സംരക്ഷണം എത്തിക്കുന്നതിന് വേണ്ടത്ര ശ്രമം നടത്തിയിട്ടില്ല. ഒരു കാര്യം കൂടി; സിപ്ലയുടെ സ്ഥാപകനായ ഖ്വാജയും പാക്കിസ്ഥാൻ സ്ഥാപകനുമായ ജിന്നയും ഫാമിലി സുഹൃത്തുക്കളായിരുന്നു. ഇരുവരും ബേംബെക്കാർ. സ്വതന്ത്ര്യാനന്തരമുണ്ടായ വിഭജനത്തിൽ ഖ്വാജയെയും കുടുംബത്തേയും പാക്കിസ്ഥാനിലേക്ക് ക്ഷണം അറിയിച്ച് നിരന്തരം പ്രലോഭനങ്ങൾ മുഹമ്മദാലി ജിന്ന നടത്തുകയുണ്ടായി. പക്ഷെ ജിന്നയ്ക്ക് നിരാശ നൽകി അദ്ദേഹവും കുടുംബവും ഭാരതത്തിൽ തന്നെ തങ്ങി. ഗാന്ധിജിയുടെ നല്ല ശിഷ്യനായിരുന്നു ഖ്വാജ അബ്ദുൾ ഹമീദ് എന്നതായിരുന്നു ഇതിനു കാരണം.
വിഷുവം
തിരുത്തുകസൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ് വിഷുവം (Equinox) എന്നു പറയുന്നത്. ഇതു മാർച്ച് 20നും സെപ്റ്റംബർ 23നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ ക്രാന്തിവൃത്തവും (ecliptic) ഖഗോളമദ്ധ്യരേഖയും (ഘടികാമണ്ഡലം) (celestial equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് വിഷുവങ്ങൾ എന്ന് പറയുന്നത്. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്. പണ്ട് (ഏതാണ്ട് 1000 വർഷങ്ങൾക്ക് മുൻപ്) മേഷാദി മേടമാസത്തിലായിരുന്നു. സൂര്യൻ മേഷാദിയിൽ വരുന്ന ദിവസം ആയിരുന്നു കേരളത്തിൽ വിഷുവായി ആഘോഷിച്ചിരുന്നത്. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം നിമിത്തം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്. എങ്കിലും ഇപ്പോഴും വിഷു ആഘോഷിക്കുന്നത് മേടത്തിൽ തന്നെയാണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്.
വിഷു അല്ലെങ്കിൽ വിഷുവം (Equinox) എന്നു പറയുന്നത് ജ്യോതിശാസ്ത്രത്തിലെ ഒരു സ്ഥാന നിർണ്ണയസങ്കേതമാണ്. ഖഗോളമധ്യരേഖയും (ഭൂമധ്യരേഖക്ക് സമാന്തരമായി ആകാശഗോളത്തിൽ നടത്തുന്ന വിഭജനം-Celestial Equator) സൂര്യനുചുറ്റുമുളള ഭൂമിയുടെ പരിക്രമണപഥവും (ക്രാന്തിവൃത്തം-Ecliptic) തമ്മിൽ 23.4 ഡിഗ്രി ചരിവുണ്ട്. ഇവ ആകാശത്ത് രണ്ടിടത്തു ഖണ്ഡിക്കും (Intercept). വസന്തത്തിലെ സമ്മേളന സ്ഥാനം വസന്ത വിഷു/വിഷുവം(Vernal Equinox) എന്നും ശരത്തിലേത് ശരത് വിഷു/വിഷുവം(Autumnal Equinox) എന്നും അറിയപ്പെടുന്നു. ഈ ദിവസങ്ങൾ സമരാത്ര ദിനങ്ങളായിരിക്കും. മേടം രാശിയിലും തുലാം രാശിയിലുമാണ് ഈ സമ്മേളനങ്ങൾ നടന്നിരുന്നത്. അതുകൊണ്ട് ഇവ മേടബിന്ദു എന്നും തുലാബിന്ദു എന്നും അറിയപ്പെട്ടു പോന്നു. മേടമാസം ഒന്നാം തീയതി സൂര്യൻ മേടബിന്ദുവിലെത്തുമായിരുന്നു. ആ ദിവസം മലയാളം വർഷാരംഭമായി കണക്കാക്കുകയും അതോടനുബന്ധിച്ച് വ്യത്യസ്തമായ ഒട്ടേറെ ആചാരങ്ങളും ആഘോഷങ്ങളും നിലവിൽ വരുകയും ചെയ്തു. ഉദാഹരണത്തിന് അന്ന് തമ്പുരാൻ ചെറുമക്കൾക്ക് നെല്ലും ചക്കയും മാങ്ങയുമൊക്കെ സമ്മാനിക്കും. ഇതിന് “വിഷുവെടുക്കൽ” എന്നു പറയും. വിഷുവെടുത്തു കഴിഞ്ഞാൽ ആ വർഷം മുഴുവൻ അവർ തമ്പുരാൻറെ ഭൂമിയിൽ പണിയെടുത്തുകൊള്ളണം.
പക്ഷെ പ്രപഞ്ചത്തിൽ ഒന്നും സ്ഥിരമായി നിൽക്കി ല്ലല്ലോ. മുൻനീക്കം(Precession) എന്ന പ്രതിഭാസം മൂലം ഈ ബിന്ദുക്കളും പതിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും. ഭൂമിയുടെ അച്ചുതണ്ടിൻറെ തന്നെ ഭ്രമണമാണ് ഇതിനു കാരണം. ഒരു ഭ്രമണത്തിന് 26000 വർഷ ങ്ങളെടുക്കും. ഇപ്പോൾ വസന്തവിഷുവം സംഭവിക്കുന്നത് മീനം രാശിയിലും ശരത് വിഷുവം കന്നി രാശിയിലുമാണ്. പക്ഷെ ആഘോഷങ്ങൾ ആചാരങ്ങളായിക്കഴിഞ്ഞാൽ പിന്നെ അവക്ക് മാറ്റം വരുത്താനാവില്ലല്ലോ. അവക്ക് മതപരമായ ഒരു പരിവേഷം കൂടി നല്കിയാൽ പിന്നെ നമ്മൾ ജീവന്കൊടുത്തും അവക്ക് മാറ്റമില്ലാതെ സംരക്ഷിച്ചുകൊള്ളുമല്ലോ. അതുകൊണ്ട് നാമിന്നും മേടം ഒന്നാം തീയതി മുറതെറ്റാതെ വിഷു ആഘോഷിച്ചു വരുന്നു. എല്ലാ സുഹൃത്തുക്കൾക്കും വിഷു ആശംസകൾ.
ചങ്ങനാശ്ശേരി യുദ്ധം
തിരുത്തുകതെക്കുംകൂർ രാജ്യം പിടിച്ചെടുക്കുവാനായി, രാജ്യ തലസ്ഥാന നഗരികളിലൊന്നായ ചങ്ങനാശ്ശേരിയെ ആക്രമിച്ച യുദ്ധമാണ് ചങ്ങനാശ്ശേരിയുദ്ധം. 1749 സെപ്തംബറിൽ നടന്ന ഈ യുദ്ധത്തിൽ തെക്കുംകൂർ പരാജയപ്പെട്ട്, തിരുവിതാംകൂറിൽ ലയിച്ചു. തെക്കുംകൂർ രാജാവായിരുന്ന ആദിത്യ വർമ്മൻ മണികണ്ഠനു രാജ്യാധിപത്യം നഷ്ടപ്പെടുകയും തിരുവിതാംകൂർ രാജ്യവിസ്തൃതി വടക്ക് മീനാച്ചിലാർ നദിയുടെ തെക്കേ അതിർത്തിയിലേക്ക് വ്യാപിക്കുകയും ചെയ്തു. രാമയ്യൻ ദളവയുടെ (തിരുവിതാംകൂറിലെ ദിവാൻ) നേതൃത്വത്തിൽ കായംങ്കുളം, അമ്പലപ്പുഴ എന്നീ നാട്ടുരാജ്യങ്ങൾ തിരുവിതാംകൂർ രാജ്യം കീഴടക്കി. തിരുവിതാംകൂറിന്റെ ആക്രമണത്തെ ചെറുക്കാൻ തെക്കുംകൂറിന്റെ സഹായം തേടിയിരുന്നതിനാൽ, അമ്പലപ്പുഴ രാജ്യത്തിന്റെ പതനത്തെത്തുടർന്ന് അനിഴം തിരുനാൾ മാർത്താണ്ടവർമ്മ തെക്കുംകൂർ ആക്രമിച്ചു.
ആദിത്യവർമ്മയും ഇളയ സഹോദരൻ ഗോദവർമ്മനും തമ്മിൽ ചെറിയ ഒരു പിടലപിണക്കം ഉണ്ടായിരുന്ന കാലമായിരുന്നു അത്. കൊച്ചിയുമായുള്ള സഖ്യത്തിന് രാജാവ് സന്നദ്ധനായിരുന്നു, എന്നിരുന്നാലും കിരീടാവകാശി തിരുവിതാംകൂറിനോടും മാർത്താണ്ടവർമ്മയോടും അനുഭാവം പുലർത്തി. തന്റെ കൗമാരകാലത്ത് രാജ്യധർമ്മത്തെക്കുറിച്ച് പഠിക്കുമ്പോൾ ഗോദവർമ്മനും (തെക്കുംകൂറിലെ കിരീടാവകാശി) തിരുവിതാംകൂറിലെ മാർത്താണ്ടവർമ്മയും മധുരയില്വെച്ച് സഹപാഠികളായിരുന്നു. രാമയ്യൻ ദളവയുടെയും ക്യാപ്ടൻ ഡിലാനോയിയുടെയും നേതൃത്വത്തിലുള്ള തിരുവിതാംകൂറിന്റെ സൈനിക മുന്നേറ്റത്തെക്കുറിച്ച് അറിഞ്ഞ്; തിരുവിതാംകൂർ രാജ്യവുമായി ചങ്ങാത്തം കൂടാൻ ആദിത്യവർമ്മൻ തീരുമാനിച്ചു. കയാംകുളവും ചെമ്പകശ്ശേരിയും തിരുവിതാംകൂർ പിടിച്ചെടുത്തപ്പോൾ, തങ്ങൾ അടുത്ത ഇരകളാണെന്ന് തിരിച്ചറിഞ്ഞ ആദിത്യ വർമ്മൻ സഹോദരനെ സമാധാന ദൗത്യത്തിനായി തിരുവനന്തപുരത്തേക്ക് അയക്കുകയും അനിഴം തിരുനാളിനെ കാണുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
നിർഭാഗ്യവശാൽ, അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ മറുപടി നേരെ വിപരീതമായിരുന്നു. തെക്കുംകൂർ രാജാവായ ആദിത്യവർമ്മനെ പുറത്താക്കിയാൽ അനുജനെ സാമന്തനായി വാഴിക്കാമെന്ന് അനിഴം തിരുനാൾ ഗോദവർമ്മനോട് ആവശ്യപ്പെട്ടു. സഹോദരങ്ങൾ തമ്മിലുള്ള ചെറിയ പിണക്കം മാർത്താണ്ടവർമ്മ നേരത്തെ കേട്ടിരുന്നു. തെക്കുംകൂർ രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് ഇളയ രാജാവിന് നല്ല സ്വീകാര്യത ലഭിച്ചിരുന്നതും അദ്ദേഹത്തിനറിയാമായിരുന്നു. അതിനോട് വിയോജിപ്പ് അറിയിച്ച് നീതിമാനായ അനുജൻ തിരിച്ച് തെക്കുംകൂറിലേക്ക് മടങ്ങാൻ തീരുമാനിച്ചു. മാർത്താണ്ടവർമ്മയുടെയും രാമയ്യൻദളവയുടെയും ദുഷിച്ച ബുദ്ധി ഒന്നിച്ചു ഉണർന്നു. ഇളയ രാജാവിന് ഒരു ദൂതനെ അയച്ച് വ്യാജ വാർത്ത അറിയിച്ചു; "ഉടനെ കോട്ടയത്തിലേക്ക് (തളിയന്താനപുരം) പുറപ്പെടുക; അമ്മയുടെ ആരോഗ്യം മോശമാണ്". കിരീടാവകാശി ഗോദ വർമ്മൻ തളിക്കോട്ടയിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചു, വള്ളത്തിൽ കയറി യാത്രയായി; തെക്കുംകൂർ രാജാവായ ആദിത്യ വർമ്മൻ മണികണ്ഠനു നൽകാനായി, മാർത്താണ്ടവർമ്മ അദ്ദേഹത്തിന് ചില സമ്മാനങ്ങൾ നൽകിയാണ് യാത്രയാക്കിയിരുന്നത്. അദ്ദേഹം വരുന്ന വഴിയിൽ അഞ്ചുതെങ്ങു കോട്ടയിൽ ഇറങ്ങിയതായി ചരിത്രം പറയുന്നു. കോട്ടയിലെ ബ്രിട്ടീഷുകാർ പതിനൊന്ന് ആചാരവെടികൾ മുഴക്കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അവിടെ നിന്ന് തിരിച്ചു പിറ്റേന്ന് തളിക്കോട്ടയിലെ ഇല്ലിക്കൽ കടവിൽ എത്തി. പക്ഷെ തിരുവിതാംകൂറിലെ രാമയ്യന്റെ പടയാളികൾ അദ്ദേഹത്തെ പിന്തുടർന്ന് വള്ളത്തിൽ നിന്നും കരക്കിറങ്ങുന്ന അവസരത്തിൽ കൊന്നുകളഞ്ഞു. അടുത്ത ദിവസം തിരുവിതാംകൂറിന്റെ യുദ്ധ പ്രഖ്യാപനമായിരുന്നു. ഇളയ സഹോദരനെ വഞ്ചിച്ചതിനും, കൊന്നതിനും കിരീടാവകാശിയുടെ "സഹപാഠിയായ" മാർത്താണ്ഡവർമ്മൻ, തെക്കുംകൂർ രാജാവ് ആദിത്യവർമ്മനെ വെല്ലുവിളിക്കുന്നു.
തെക്കുംകൂർ രാജാവ്, ആദിത്യവർമ്മൻ കിരീടാവകാശിയായ ഗോദവർമ്മനെ കൊന്നതായി രാമയ്യൻ ദളവ വാർത്ത പ്രചരിപ്പിച്ചു. 1749 സെപ്റ്റംബറിൽ തെക്കുംകൂർ കോട്ടയും ചങ്ങനാശ്ശേരിയിലെ നീരാഴി കൊട്ടാരവും ആക്രമിക്കപ്പെട്ടു. ആദിത്യ വർമ്മൻ രാജാവ്, നീരാഴി കൊട്ടാരത്തിൽ നിന്നും കോട്ടയത്തെ നട്ടാശ്ശേരിയിലേക്ക് രക്ഷപ്പെട്ടു. വാഴപ്പള്ളി ക്ഷേത്രത്തിലെ ഊരാണ്മക്കാരായിരുന്ന പത്തില്ലത്തിൽ പോറ്റിമാരാണ് ആദിത്യ വർമ്മനെ രക്ഷപെടാനായി സഹായിച്ചത്. കൂടാതെ തിരുവിതാംകൂർ സൈനികർ അദ്ദേഹത്തെ പിന്തുടരുന്നത് തടയാനായി വാഴപ്പള്ളിയിലെ കണ്ണമ്പേരൂർ പാലം നശിപ്പിച്ചു കളഞ്ഞു. തിരുവിതാകൂർ സൈന്യം നട്ടാശ്ശേരിയിലെത്തുന്നതിനു മുൻപ് ആദിത്യ വർമ്മൻ കോഴിക്കോട് സാമൂതിരിയുടെ അഭയം തേടി. 1749 സെപ്റ്റംബർ 11 ലായിരുന്നു, തിരുവിതാംകൂർ നീരാഴിക്കൊട്ടാരം പിടിച്ചെടുത്തത്. അതുകൊണ്ടും തീരാതെ രാമയ്യന്റെ പടയാളികൾ വാഴപ്പള്ളിയിലെ പത്തില്ലത്തിൽ പോറ്റിമാരുടെ (ചങ്ങഴിമുറ്റത്തുമഠം, കൈനിക്കരമഠം, ഇരവിമംഗലത്തുമഠം, കുന്നിത്തിടശ്ശേരിമഠം, ആത്രശ്ശേരിമഠം, കോലൻചേരിമഠം, കിഴങ്ങേഴുത്തുമഠം, കണ്ണഞ്ചേരിമഠം, തലവനമഠം) ഗൃഹങ്ങൾ എല്ലാം തീയിട്ട് നശിപ്പിച്ച് അവിടുത്തെ പുരുഷന്മാരെ കൊന്നുകളഞ്ഞു. കാപ്ട്യൻ ഡിലനോയിയുടെ പീരങ്കികൾ വാഴപ്പള്ളി ക്ഷേത്രത്തിലെ കോട്ടമതിൽ തകർത്തു, തരിപ്പണമാക്കി. അതും പോരാഞ്ഞ്, കോട്ടമതിലിന്റെ മൂലയിൽ ഇങ്ങനെ എഴുതി... ഈ പത്തു ഇല്ലങ്ങളുടെ പേർ ഉച്ചരിക്കുന്നവരുടെ നാവു പിഴുതെടുക്കുമത്രെ.. ആ ബോർഡ് സ്ഥാപിച്ചിരുന്ന കോട്ടമതിൽ മൂലയാണ് ഇന്നത്തെ മതുമൂല. വാഴപ്പള്ളിക്ഷേത്രത്തിൽ ഇന്നു കാണുന്ന മതിൽക്കെട്ട് പിന്നീട് പണിതുയർത്തിയതാണ്. 1789-ൽ ടിപ്പു സുൽത്താൻ കൊച്ചി-തിരുവിതാംകൂർ ആക്രമിക്കുന്നതിനായി പുറപ്പെട്ടതറിഞ്ഞാണ് ക്ഷേത്ര സംരക്ഷണത്തിനായി ഈ മതിൽക്കെട്ട് നിർമ്മിച്ചത്. ചങ്ങനാശ്ശേരിയുദ്ധം കഴിഞ്ഞിട്ട് ഇപ്പോൾ 270 വർഷങ്ങൾ കഴിഞ്ഞു.
തെക്കുംകൂർ രാജ്യം പിടിച്ചെടുക്കുവാനായി, രാജ്യ തലസ്ഥാന നഗരികളിലൊന്നായ ചങ്ങനാശ്ശേരിയെ ആക്രമിച്ച യുദ്ധമാണ് ചങ്ങനാശ്ശേരിയുദ്ധം. 1749 സെപ്തംബറിൽ നടന്ന ഈ യുദ്ധത്തിൽ തെക്കുംകൂർ പരാജയപ്പെട്ട്, തിരുവിതാംകൂറിൽ ലയിച്ചു. തെക്കുംകൂർ രാജാവായിരുന്ന ആദിത്യ വർമ്മൻ മണികണ്ഠനു രാജ്യാധിപത്യം നഷ്ടപ്പെടുകയും
തിരുവിതാംകൂർ അതിന്റെ രാജ്യ വിസ്തൃതി വടക്ക് മീനാച്ചിലാർ നദിയുടെ തെക്കേ അതിർത്തിയിലേക്ക് വ്യാപിക്കുകയും ചെയ്തു. രാമയ്യൻ ദളവയുടെ (തിരുവിതാംകൂറിലെ ദിവാൻ) നേതൃത്വത്തിൽ കായംങ്കുളം, അമ്പലപ്പുഴ എന്നീ നാട്ടുരാജ്യങ്ങൾ തിരുവിതാംകൂർ രാജ്യം കീഴടക്കി. തിരുവിതാംകൂറിന്റെ ആക്രമണത്തെ ചെറുക്കാൻ തെക്കുംകൂർ സഹായം തേടിയിരുന്നതിനാൽ, അമ്പലപ്പുഴ രാജ്യത്തിന്റെ പതനത്തെത്തുടർന്ന് അനിഴം തിരുനാൾ മാർത്താണ്ടവർമ്മ രാജാവ് തെക്കുംകൂർ ആക്രമിച്ചു.
ആദിത്യവർമ്മയും ഇളയ സഹോദരൻ ഗോദവർമ്മനും തമ്മിൽ ചെറിയ ഒരു പിടലപിണക്കം ഉണ്ടായിരുന്ന കാലമായിരുന്നു അത്. കൊച്ചിയുമായുള്ള സഖ്യത്തിന് രാജാവ് സന്നദ്ധനായിരുന്നു, എന്നിരുന്നാലും കിരീടാവകാശി തിരുവിതാംകൂറിനോടും മാർത്താണ്ടവർമ്മയോടും അനുഭാവം പുലർത്തി. തന്റെ കൗമാരകാലത്ത് രാജ്യധർമ്മത്തെക്കുറിച്ച് പഠിക്കുമ്പോൾ ഗോദ വർമ്മനും (തേക്കുംകൂരിലെ കിരീടാവകാശി) തിരുവിതാംകൂറിലെ മാർത്തണ്ട വർമ്മയും മധുരയില്വെച്ച് സഹപാഠികളായിരുന്നു.
രാമയ്യൻ ദളവയുടെയും ക്യാപ്ടൻ ഡിലാനോയിയുടെയും നേതൃത്വത്തിലുള്ള തിരുവിതാംകൂറിന്റെ സൈനിക മുന്നേറ്റത്തെക്കുറിച്ച് അറിഞ്ഞ്; തിരുവിതാംകൂർ രാജ്യവുമായി ചങ്ങാത്തം കൂടാൻ ആദിത്യവർമ്മനെ അനുജൻ ഗോദ വർമ്മൻ ഉപദേശിച്ചു. കയാംകുളവും ചെമ്പകശ്ശേരിയും തിരുവിതാംകൂർ പിടിച്ചെടുത്തപ്പോൾ, തങ്ങൾ അടുത്ത ഇരകളാണെന്ന് തിരിച്ചറിഞ്ഞ ആദിത്യ വർമ്മൻ സഹോദരനെ നിരുപാധികമായ സമാധാന ദൗത്യത്തിനായി തിരുവനന്തപുരത്തേക്ക് അയക്കുകയും അനിഴം തിരുനാളിനെ കാണുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
നിർഭാഗ്യവശാൽ, മാർത്താണ്ഡ വർമ്മയുടെ മറുപടി നേരെ വിപരീതമായിരുന്നു. തെക്കുംകൂർ രാജാവായ ആദിത്യ വർമ്മനെ പുറത്താക്കിയാൽ അനുജനെ സാമന്തനായി വാഴിക്കാമെന്ന് അനിഴം തിരുനാൾ ഗോദവർമ്മനോട് ആവശ്യപ്പെട്ടു. സഹോദരങ്ങൾ തമ്മിലുള്ള ചെറിയ പിണക്കം മാർത്തണ്ട വർമ്മ നേരത്തെ കേട്ടിരുന്നു. തെക്കുംകൂർ രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് ഇളയ രാജാവിന് നല്ല സ്വീകാര്യത ലഭിച്ചിരുന്നതും അദ്ദേഹത്തിനറിയാമായിരുന്നു. അതിനോട് വിയോജിപ്പ് അറിയിച്ച് നീതിമാനായ അദ്ദേഹം തിരിച്ച് തെക്കുംകൂരിലേക്ക് മടങ്ങാൻ തീരുമാനിച്ചു. മാർത്തണ്ട വർമ്മയുടെയും രാമായണ ദളവയുടെയും ദുഷിച്ച ബുദ്ധി ഒന്നിച്ചു ഉണർന്നു. ഇളയ രാജാവിന് ഒരു ദൂതനെ അയച്ച് വ്യാജ വാർത്ത അറിയിച്ചു; "ഉടനെ കോട്ടയത്തിലേക്ക് (തളിയന്താനപുരം) പുറപ്പെടുക; അമ്മയുടെ ആരോഗ്യം മോശമാണ്". കിരീടാവകാശി ഗോദ വർമ്മൻ തളിക്കോട്ടയിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചു, വള്ളത്തിൽ കയറി യാത്രയായി; തെക്കുംകൂർ രാജാവായ ആദിത്യ വർമ്മ മണികണ്ഠനു നൽകാനായി, മാർത്താണ്ട വർമ്മ അദ്ദേഹത്തിന് ചില സമ്മാനങ്ങൾ നൽകിയിരുന്നു. അദ്ദേഹം വരുന്ന വഴിയിൽ അഞ്ചുതെങ്ങു കോട്ടയിൽ ഇറങ്ങിയതായി ചരിത്രം പറയുന്നു. അദ്ദേഹത്തെ കോട്ടയിലെ ബ്രിട്ടീഷുകാർ പതിനൊന്ന് ആചാരവെടികൾ മുഴക്കിയാണ് സ്വീകരിച്ചത്. അവിടെ നിന്ന് തിരിച്ചു പിറ്റേന്ന് തളിക്കോട്ടയിലെ ഇല്ലിക്കൽ കടവിൽ എത്തി. പക്ഷെ തിരുവിതാംകൂറിലെ രാമയ്യന്റെ പടയാളികൾ അദ്ദേഹത്തെ പിന്തുടർന്ന് വള്ളത്തിൽ നിന്നും കരക്കിറങ്ങുന്ന അവസരത്തിൽ കൊന്നുകളഞ്ഞു. അടുത്ത ദിവസം തിരുവിതാംകൂറിന്റെ യുദ്ധ പ്രഖ്യാപനമായിരുന്നു. ഇളയ സഹോദരനെ വഞ്ചിച്ചതിനും, കൊന്നതിനും കിരീടാവകാശിയുടെ "സഹപാഠിയായ" മാർത്താണ്ഡവർമ്മൻ, തെക്കുംകൂർ രാജാവ് ആദിത്യവർമ്മനെ വെല്ലുവിളിക്കുന്നു.
തെക്കുംകൂർ രാജാവ്, ആദിത്യ വർമ്മൻ കിരീടാവകാശിയായ ഗോദവർമ്മനെ കൊന്നതായി രാമയ്യൻ ദളവ വാർത്ത പ്രചരിപ്പിച്ചു. 1749 സെപ്റ്റംബറിൽ തെക്കുംകൂർ കോട്ടയും ചങ്ങനാശ്ശേരിയിലെ നീരാഴി കൊട്ടാരവും ആക്രമിക്കപ്പെട്ടു. ആദിത്യ വർമ്മൻ രാജാവ്, നീരാഴി കൊട്ടാരത്തിൽ നിന്നും കോട്ടയത്തെ നട്ടാശ്ശേരിയിലേക്ക് രക്ഷപ്പെട്ടു. വാഴപ്പള്ളിക്ഷേത്രത്തിലെ ഊരാണ്മക്കാരായിരുന്ന പത്തില്ലത്തിൽ പോറ്റിമാരാണ് ആദിത്യ വർമ്മനെ രക്ഷപെടാനായി സഹായിച്ചത്. കൂടാതെ തിരുവിതാംകൂർ സൈനികർ അദ്ദേഹത്തെ പിന്തുടരുന്നത് തടയാനായി വാഴപ്പള്ളിയിലെ കണ്ണമ്പേരൂർ പാലം നശിപ്പിച്ചുകളഞ്ഞു. തിരുവിതാകൂർ സൈന്യം നട്ടാശ്ശേരിയിലെത്തുന്നതിനുമുൻപ് ആദിത്യ വർമ്മൻ കോഴിക്കോട് സാമൂതിരിയുടെ അഭയം തേടി. 1749 സെപ്റ്റംബർ 11 ലായിരുന്നു, തിരുവിതാംകൂർ നീരാഴിക്കൊട്ടാരം പിടിച്ചെടുത്തത്. അതുകൊണ്ടും തീരാതെ രാമയ്യന്റെ പടയാളികൾ വാഴപ്പള്ളിയിലെ പത്തില്ലത്തിൽ പോറ്റിമാരുടെ (ചങ്ങഴിമുറ്റത്തുമഠം, കൈനിക്കരമഠം, ഇരവിമംഗലത്തുമഠം, കുന്നിത്തിടശ്ശേരിമഠം, ആത്രശ്ശേരിമഠം, കോലൻചേരിമഠം, കിഴങ്ങേഴുത്തുമഠം, കണ്ണഞ്ചേരിമഠം, തലവനമഠം) ഗൃഹങ്ങൾ എല്ലാം തീയിട്ട് നശിപ്പിച്ച അവിടുത്തെ പുരുഷന്മാരെ കൊന്നുകളഞ്ഞു. കാപ്ട്യൻ ഡിലനോയിയുടെ പീരങ്കികൾ വാഴപ്പള്ളി ക്ഷേത്രത്തിലെ കോട്ടമതിൽ തകർത്തു, തരിപ്പണമാക്കി. അതും പോരാഞ്ഞ്, കോട്ടമതിലിന്റെ മൂലയിൽ ഇങ്ങനെ എഴുതി... ഈ പത്തു ഇല്ലങ്ങളുടെ പേർ ഉച്ചരിക്കുന്നവരുടെ നാവു പിഴുതെടുക്കുമത്രെ.. ആ ബോർഡ് സ്ഥാപിച്ചിരുന്ന കോട്ടമതിൽ മൂലയാണ് ഇന്നത്തെ മതുമൂല. ചങ്ങനാശ്ശേരിയുദ്ധം കഴിഞ്ഞിട്ട് ഇപ്പോൾ 270 വർഷങ്ങൾ കഴിഞ്ഞു.
രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിന്റെ സൈനിക മുന്നേറ്റത്തെക്കുറിച്ചറിഞ്ഞ ; രാജകീയ സംസ്ഥാനമായ അമ്പലപുഴയുടെ (ചെമ്പകശ്ശേരി) പതനവും കയാംകുളം രാജഭരണത്തിന്റെ പതനവും മനസിലാക്കിക്കൊണ്ട് തിവുംകൂർ കിരീടാവകാശി തിരുവിതാംകൂർ രാജ്യവുമായി ചങ്ങാത്തം കൂടാൻ ഉപദേശിച്ചു. [6]
തുടർന്ന് കിരീടാവകാശി (ഇളയ രാജ) തിരുവനന്തപുരത്ത് പോയി അനിഷാം തിരുനാൽ മാർത്തണ്ട വർമ്മയെ കണ്ടു സഹായം അഭ്യർത്ഥിച്ചു. കിരീടാവകാശിയുടെ നടപടിയോട് പ്രകോപിതനായ ആദിത്യവർമ മാണിക്കന്ദൻ തിരുവനന്തപുരത്തേക്ക് ഒരു സന്ദേശവാഹകനെ അയച്ചു. രോഗിയായ അമ്മ എഴുതിയ ഒരു കത്ത്. [7] തന്നെ ഉന്മൂലനം ചെയ്യാനുള്ള തന്ത്രമാണിതെന്ന് കിരീടാവകാശി രാജാവ് മാർത്തണ്ട വർമ്മയോട് പറഞ്ഞിരുന്നുവെങ്കിലും രോഗിയായ അമ്മയെ കാണാൻ ചങ്കനശ്ശേരിയിലേക്ക് പോകാൻ രാജാവ് അദ്ദേഹത്തെ പ്രേരിപ്പിക്കുകയും തേക്കുംകൂർ രാജാവ് ആദിത്യ വർമ്മ മണികന്ദന് ചില സമ്മാനങ്ങൾ നൽകുകയും ചെയ്തു.
യുവ രാജകുമാരൻ തേക്കുംകൂരിലെത്തിയപ്പോൾ, മൂത്ത സഹോദരന്റെ നിർദേശപ്രകാരം രാജകീയ കാവൽക്കാർ അദ്ദേഹത്തെ വധിച്ചു. [8] കോതവർമ രാജകുമാരൻ പാമ്പുകടിയേറ്റ് മരിച്ചുവെന്ന വാർത്ത രാജാവ് പ്രചരിപ്പിച്ചു. തെക്കുംകൂർ രാജാവിന്റെ തെറ്റായ തീരുമാനത്തെക്കുറിച്ചുള്ള തെക്കുംകൂരിൽ നിന്നുള്ള വാർത്ത തിരിച്ചറിഞ്ഞ തിരുവിതാംകൂറിലെ മാർത്തണ്ട വർമ്മ രാമയ്യൻ ദളവയോട് തെക്കുംകൂരിലേക്ക് മാർച്ച് ചെയ്ത് ആദിത്യ വർമ്മ മണികന്ദനെ പിടികൂടാൻ ഉത്തരവിട്ടു [9] [10]
എയർ കണ്ടീഷൻ റോഡിലെ കോര വളവ്
തിരുത്തുകചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴ വരെ പോകുന്ന സംസ്ഥാന ഹൈവേ പതിനൊന്നാണ് എ.സി. റോഡ് എന്ന 24.2 കിലോമീറ്റർ നീളമുള്ള ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്. ആലപ്പുഴയിലെ കളർകോട്ടു നിന്നും ആരംഭിച്ച് ചങ്ങനാശ്ശേരി നഗരത്തിൽ പെരുന്ന മന്നം സ്ക്വയറിൽ ഈ പാത അവസാനിക്കുന്നു. കുട്ടനാടിനെ നെടുകെ പിളർന്നു പോകുന്ന ഈ റോഡ്; പ്രധാനമായും ദേശീയപാത-47 നേയും, എം.സി.റോഡിനേയും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന റോഡുകൂടിയാണ്. ഇതാണ് പൊതുവെ എല്ലാവർക്കും അറിയുന്നകാര്യങ്ങൾ..
എന്നാൽ; 1951-ൽ തിരു-കൊച്ചി രാജപ്രമുഖൻ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിർമ്മാണം തുടങ്ങിയത്. അന്നത്തെ പ്രധാന തുറമുഖപട്ടണമായ ആലപ്പുഴയെയും മധ്യകേരളത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ചങ്ങനാശ്ശേരിയേയും കരമാർഗ്ഗം കുട്ടനാട്ടിലൂടെ ബന്ധിപ്പിക്കുന്നതുമൂലം ഉണ്ടാവുന്ന പുരോഗതികൾ പഠന വിധേയമാക്കുകയുണ്ടായി. തുടർന്ന് വന്ന 1954-ലെ കുട്ടനാട് വികസന സമിതി [കുട്ടനാട് ഡവലപ്പ്‌മെന്റ് സ്‌കീം] പഠന റിപ്പോർട്ട് ഈ വസ്തുത സാധൂകരിക്കുകയും ചെയ്തു). പുതിയ റോഡു സംരംഭത്തെ അന്ന് കുട്ടനാട്ടിലെ സർവ്വജനങ്ങളും പിന്തുണച്ചു. പലരുടെ സ്ഥലങ്ങൾ ഇതുമൂലം നഷ്ടപ്പെട്ടെങ്കിലും പൊതുവായി ആരും തന്നെ ഇതിനെ എതിർത്തില്ല. കുട്ടനാട്ടിലെ ആദ്യ റോഡായ എ.സി.റോഡിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചത് ചങ്ങനാശ്ശേരിയിലെ പെരുന്ന മനയ്ക്കച്ചിറയിൽ നിന്നാണ്. അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രി സി.കേശവനാണ് റോഡ് പണി പെരുന്നയിൽ ഉത്ഘാടനം ചെയ്തത്. 1951 ജൂൺ മൂന്നിനു റോഡുപണിയുടെ ആരംഭത്തിനായി പെരുന്നയിലെ റെഡ് സ്ക്വയറിൽ ശിലാസ്ഥാപനം നടത്തി. പക്ഷെ 1959-ൽ നടന്ന വിമോചനസമരത്തിന്റെ അലയൊടികളിൽ പെരുന്ന ജം. നിലെ ഈ റൗഡാനയും ഉത്ഘാടന ശിലാസ്ഥാപന ഫലകവും തകർക്കപ്പെട്ടു. പിന്നീട് ഈ റെഡ് സ്ക്വയർ, പെരുന്ന മന്നം സ്ക്വയർ എന്നറിയപ്പെട്ടു. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് കുട്ടനാടിന്റെ ഉയരം. സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടിൽ റോഡ് നിർമ്മാണം ദുഷ്കരമായിരുന്നു. കുട്ടനാട്ടിലെ ചതുപ്പു നിറഞ്ഞ മണ്ണ് (ചെളി) ഒരു വശത്തു നിന്നും എടുത്ത് മറുവശത്തിട്ട് സമാന്തരമായി റോഡ് വെട്ടിതുടങ്ങി. ചങ്ങനാശ്ശേരി പെരുന്നയിൽ നിന്നും തുടങ്ങിയ റോഡ് പണി, കോട്ടയം തോട് പിന്നിട്ട്, മണിമലയാർ (കിടങ്ങറാ പാലം) കഴിഞ്ഞ് മാമ്പുഴക്കരിയിൽ എത്തിയപ്പോഴാണ് അറിയുന്നത് ഈ ദിശയിൽ മുൻപോട്ട് റോഡ് വെട്ടിയാൽ ആലപ്പുഴയ്ക്കു പകരം അമ്പലപ്പുഴയിലാണ് എത്തുന്നതെന്ന്. ഇന്നുള്ള പല നല്ല സർവ്വേ എക്കുപ്മെൻസ്സുകളും അന്നില്ലാഞ്ഞതിനാൽ ഇതുമനസ്സിലാക്കാൻ താമസിച്ചുപോയിരുന്നു. അതുവരെ വളവുകളോ, തിരിവോ ഇല്ലാത്ത റോഡിനു ഒരു വലിയ വളവ് അതുമൂലം മാമ്പുഴക്കരിയിൽ ഉണ്ടായി. തന്മൂലം മാമ്പുഴക്കരിയിൽ നിന്നും റോഡിന്റെ ദിശ അല്പം വടക്കോട്ട് മാറ്റുകയും ചെയ്തു. ഇതിനോടകം തിരു-കൊച്ചി മുഖ്യമന്ത്രിയായി പട്ടം താണുപിള്ളയെത്തിയിരുന്നു. പട്ടം മന്ത്രി സഭയിലെ കൃഷി മന്ത്രിയായിരുന്ന കെ.എം.കോരയുടെ കുടുംബവീട് മാമ്പുഴക്കരിയിലായിരുന്നു. അദ്ദേഹം ചങ്ങനാശ്ശേരിയെ പ്രതിനിധീകരിച്ചാണ് എം.എൽ.എ. ആയതും പിന്നീട് മന്ത്രിയായതും. മന്ത്രിയുടെ പാടശേഖരവും മറ്റു സ്ഥലങ്ങളും നഷ്ടമാവാതിരിക്കാൻ മന്ത്രി കോര നടത്തിയ കളിയാണന്നാണ് നാട്ടുകാർ കരുതിയത്. മന്ത്രിക്കെതിരെ നാട്ടുകാർ പ്രക്ഷോഭവുമായിറങ്ങി. പാവം മന്ത്രി.... (അന്ന് ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു, കുട്ടനാട്). മന്ത്രിയുടെ വിശദീകരണമൊന്നും കേൾക്കാൻ കുട്ടനാട്ടുകാർ ക്ഷമകാണിച്ചില്ല. എന്തായാലും, ആ വളവിനു മന്ത്രിയുടെ പേർ ചാർത്തികൊടുത്തു നാട്ടുകാർ.... കോരവളവ്... എ.സി.റോഡിലെ കോരവളവ്. ആലപ്പുഴയിൽ നിന്നും വരുമ്പോൾ കിടങ്ങറപാലത്തിനു പടിഞ്ഞാറുവശത്ത് ഈ വളവിൽ ബസിലിറങ്ങാൻ കോരവളവ് ജം. ലേക്കുള്ള ടിക്കറ്റാണ് എടുക്കേണ്ടത്. ഒരു വശത്തു നിന്നും ചെളിയെടുത്ത് മറുവശത്ത് ഇട്ട് ഉണ്ടാക്കിയ ഈ റോഡിനു സമാന്തരമായി തെക്കുവശത്ത് ഒരു പുതിയ നദി രൂപാന്തരം കൊണ്ടു. പുതിയ ആർ എന്നർത്ഥം വരുന്ന പുത്തനാർ എന്നു പേരിട്ടു ഈ പുതിയ നദിയെ. എ.സി. റോഡിൽ ചങ്ങനാശ്ശേരിയിലെ മനയ്ക്കച്ചിറ മുതൽ ആലപ്പുഴയിലെ കൈതവന വരെ പുത്തനാർ റോഡിനു സമാന്തരമായിട്ടുണ്ട്. അതിനാൽ എ.സി.റോഡ് അതിമനോഹര കാഴ്ച യാത്രക്കാർക്ക് വിരുന്നൊരുക്കുന്നു. എ.സി.റോഡിൽ ആകെ പതിനാലു പാലങ്ങളാണുള്ളത് (1.മനയ്ക്കച്ചിറപാലം [ഒന്നാം പാലം]; 2.കോട്ടയംതോട് പാലം [ആലപ്പുഴ, കോട്ടയം ജില്ലകളെ തിരിക്കുന്ന തോടാണിത്]; 3.കിടങ്ങറബസാർപാലം [റോഡിനുപൊക്കം കൂടിയപ്പോൾ ഇന്ന് കലുങ്കാണ്]; 4.കിടങ്ങറപാലം [മണിമലയാർ]; 5.മാമ്പുഴക്കരിപാലം; 6.രാമങ്കരിപാലം; 7.പള്ളികൂട്ടുമ്മപാലം [ഇന്ന് കലുങ്കാണ്]; 8.ഒന്നാംകരപാലം; 9.മങ്കൊമ്പ്പാലം; 10.നെടുമുടിപാലം [പമ്പാനദി]; 11.പൊങ്ങപാലം; 12.പണ്ടാരക്കളംപാലം; 13.പള്ളാത്തുരുത്തിപാലം [പമ്പാനദി]; 14.കൈതവനപാലം [ഒന്നാം പാലം]). അതിലെ പതിനൊന്നു പാലങ്ങളുടെ പണിപൂർത്തിയാക്കി 1958-ൽ എ.സി. റോഡ് പൊതു ജനങ്ങൾക്കായി മുഖ്യമന്ത്രി ഇ.എം.എസ്. തുറന്നു കൊടുത്തു. നവകേരളത്തിലെ ആദ്യ റോഡുകളിൽ ഒന്നായിരുന്നു ഇത്. പക്ഷേ അപ്പോഴും മൂന്നു വലിയപാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ചങ്ങനാശ്ശേരിയിൽ നിന്നും കിടങ്ങറ വരെയും, അവിടെ നിന്നും ജങ്കാർ കയറി അക്കരെയെത്തി അടുത്ത ബസിൽ നെടുമുടിവരെയും, വീണ്ടും ജങ്കാർ കടത്ത് കയറിയിറങ്ങി അടുത്ത ബസ് പിടിച്ച് പള്ളാത്തുരുത്തി വരെയും, വീണ്ടും മൂന്നാമത്തെ ജങ്കാറിൽ കടത്തു കടന്ന് ആലപ്പുഴയ്ക്കുള്ള ബസിൽ യാത്ര ചെയ്താണ് കുട്ടനാട്ടുകാർ എ.സി. റോഡിൽ വർഷങ്ങളോളം യാത്ര ചെയ്തത്, ഈയുള്ളവനും... 1982 ജൂലൈ മാസത്തിലെ പെരുമഴക്കാലത്ത് മണിമലയാറ്റിനു മുകളിലൂടെയുള്ള കിടങ്ങറ പാലം പൂർത്തിയാക്കി. കെ.കരുണാകരനായിരുന്നു അന്ന് കേരളാ മുഖ്യമന്ത്രി. വീണ്ടും വളരെ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു ചങ്ങനാശ്ശേരിയ്ക്ക് ആലപ്പുഴയെ കൈകോർത്ത് മുറുകെപ്പിടിക്കാൻ. 1987-ൽ കരുണാകരന്റെ ആ മന്ത്രിസഭാകാലത്തുതന്നെ മറ്റു രണ്ടു പാലങ്ങളും പൂർത്തിയാക്കി. ഈ പാലങ്ങളുടെ നിർമ്മാണത്തിൽ കരുണാകര മന്ത്രിസഭയിലെ തച്ചടി പ്രഭാകരന്റെ പ്രയത്നം അഭിനന്ദനാർഹമയിരുന്നു. പക്ഷെ പാലം ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിനും മുൻപെ അടുത്ത ഇലക്ഷനെത്തി. 1987 മാർച്ച് ഇരുപത്തിമൂന്നിനു നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ഇ.കെ.നായനാർ കേരളത്തിന്റെ എട്ടാം മന്ത്രിസഭ രൂപീകരിക്കുകയും, മുഖ്യമന്ത്രിയാവുകയും ചെയ്തു. തുടർന്ന് വന്ന ജൂൺ 17-ാം തിയതി (1987) പമ്പാനദിക്കു മുകളിലൂടെയുള്ള നെടുമുടിപാലവും, പള്ളാത്തുരുത്തിപാലവും പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. ആദ്യമായി ആലപ്പുഴയെന്ന ബോർഡും വെച്ച് ചങ്ങനാശ്ശേരി ഡിപ്പോയിലെ നാലു ആനവണ്ടികൾ ആലപ്പുഴ ലക്ഷ്യമാക്കി കുതിച്ച് ആ പെരുമഴയത്ത് യാത്ര തുടക്കം കുറിച്ചു. കുട്ടനാടിനെ നെടുകെ പിളർന്നുകൊണ്ട് ആദ്യമായി നിർമ്മിച്ച റോഡാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്. എ.സി.റോഡിന്റെ വരവോടെ തുടക്കമിട്ട ഗതാഗത വിപ്ലവം കുട്ടനാടിനേയും ആലപ്പുഴയേയും ഒരുപോലെ പുരോഗതി കൈവരിക്കുന്നതിൽ സഹായിച്ചു. ഇത്രയും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന വേറൊരു റോഡ് കേരളത്തിലുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ചങ്ങനാശ്ശേരിക്കാരുടേയും, കുട്ടനാടിന്റേയും സ്വകാര്യ അഹങ്കാരമാണ് ഈ ആലപ്പുഴ-ചങ്ങനാശ്ശേരിറോഡ് എന്ന എയർകണ്ടീഷൻ റോഡ്...
കായൽ രാജാവ് മുരിക്കൻ
തിരുത്തുകകുട്ടനാടൻ കായൽപ്പരപ്പും അവിടുത്തെ ജനങ്ങളും അവരുടെ ജീവിതവും പുറംലോകത്തിന് എന്നും വിസ്മയമാണ്. സമുദ്രനിരപ്പിൽ നിന്നും താഴെ 2.2 മീറ്റർ മുതൽ 0.6 മീറ്റർ മുകളിൽ വരെയാണ് കുട്ടനാടിന്റെ ഉയരം. സമുദ്രനിരപ്പിനു താഴെയുള്ള സ്ഥലത്ത് കൃഷിചെയ്യുന്ന ലോകത്തിലെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. ജലസമൃദ്ധിയുടെ അനുഗ്രഹത്തോടൊപ്പം, പ്രകൃതിയുടെ കലിയാട്ടങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കിമാറ്റിയ കഠിനാധ്വാനികളായ ഒരു ജനതയുടെ നാടാണ് കുട്ടനാട്. കുട്ടനാടൻ കായൽ നിലങ്ങൾ മനുഷ്യർ സൃഷ്ടിച്ചതാണ്. നോക്കെത്താ ദൂരത്തോളം കായൽപ്പരപ്പിനെ കൃത്രിമമായി നികത്തിയെടുത്ത് കുട്ടനാടിനെ പച്ചവിരിപ്പിച്ച് നെല്പ്പാടങ്ങളാക്കിയ ഒരു രാജാവിന്റെ കഥയുണ്ട്; മുരിക്കുമ്മൂട്ടിൽ ഔതച്ചൻ എന്ന കായൽ രാജാവ് ജോസഫ് മുരിക്കൻ.
തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസൻ ആലപ്പുഴ തുറമുഖം നിർമ്മിച്ചതോടുകൂടിയാണ് കുട്ടനാടിന്റെ കാർഷിക ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം ആരംഭിക്കുന്നത്. ഹൈറേഞ്ചിൽ ഉത്പാദിപ്പിക്കുന്ന സുഗന്ധ-വ്യഞ്ജനങ്ങൾ, കയറ്റുമതി പ്രാധാന്യമുള്ള മറ്റു കാർഷികവിളകൾ എന്നിവ ചങ്ങനാശ്ശേരി ചന്തവഴി കുട്ടനാടൻ ജലാശയങ്ങളിലൂടെയായിരുന്നു ആലപ്പുഴ തുറമുഖത്ത് എത്തിക്കപ്പെട്ടിരുന്നത്. തിരുവിതാംകൂറിന്റെ ഒരേയൊരു നെല്ലറ കന്യാകുമാരി ജില്ലയുടെ ഭാഗമായ നാഞ്ചിനാട് ആയിരുന്നു. വർദ്ധിച്ചു വരുന്ന ധാന്യലഭ്യതി നിറവേറ്റുന്നതിന് കൂടുതൽ നെൽപ്പാടങ്ങൾ പടുത്തുയർത്തേണ്ടതുണ്ട്. ജലസമൃദ്ധവും, ഫലഭൂയിഷ്ഠവുമായ കുട്ടനാടൻ പ്രദേശങ്ങളാണ് അതിനു ഏറ്റവും അനുയോജ്യം എന്നുള്ള തിരിച്ചറിവാണ് തിരുവിതാംകൂർ ഭരണാധികാരികൾ കുട്ടനാടിനെ കേരളത്തിന്റെ മറ്റൊരു നെല്ലറയാക്കിമാറ്റിയത്.
1880-ൽ അന്നത്തെ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മ നാടുനീങ്ങുകയും, അനുജൻ വിശാഖം തിരുനാൾ തിരുവിതാംകൂർ മഹാരാജാവാകുകയും ചെയ്തു. പണ്ഡിത ശ്രേഷ്ഠനായ അദ്ദേഹത്തിന്റെ അഞ്ചു വർഷം മാത്രം നീണ്ട ഭരണം വിദ്യാഭ്യാസത്തിനും കൃഷിക്കും നീയമ വ്യവസ്ഥയ്ക്കും മുൻതൂക്കം ഉള്ളവയായിരുന്നു. രാജ്യത്തെ പട്ടിണി മരണങ്ങൾക്കു തടയിടാനായി ജനങ്ങൾക്ക് പ്രയോജനകരമായ പല ഭരണപരിഷ്കാരങ്ങളും അദ്ദേഹം കൊണ്ടുവന്നു. കാലാവസ്ഥ ഭൂപ്രകൃതി മനസ്സിലാക്കി ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും വേഗത്തിൽ മികച്ച ഭക്ഷ്യവസ്തു കൃഷി ചെയ്യുവാനുള്ള ഉപാധിയായി മരച്ചീനികൃഷി തിരുവിതാംകൂറിൽ വ്യാപകമാക്കിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. തന്റെ രാജ്യത്ത് കൂടുതൽ ഭക്ഷ്യോത്പാദനം നടത്തുവാനായി വിശാലമായ കായൽഭാഗങ്ങൾ നികത്തി നെൽ കൃഷി ചെയ്യുന്നതിന് വിശാഖം തിരുനാൾ രാമവർമ്മ അനുമതി നൽകി. കൂടാതെ കായൽ പ്രദേശങ്ങൾ നികത്തുന്നതിനു സർക്കാർ നാലു ശതമാനം പലിശ നിരക്കിൽ വായ്പ അനുവദിക്കുകയും, ഇപ്രകാരം നികത്തിയെടുക്കപ്പെട്ട നിലങ്ങൾക്ക് ആദ്യ അഞ്ചു വർഷം ഭൂനികുതി ഇളവു ചെയ്തു കൊടുക്കുകയും ചെയ്തു. കാവാലം വില്ലേജിലെ ചാലയിൽ തറവാട്ടിൽ ഇരവി കേശവപ്പണിക്കർ എന്ന നായർ കുടുംബം; ചേന്നങ്കരിയിൽ ചിറ കെട്ടി, കായൽ നികത്തലിന് വീണ്ടും തുടക്കം കുറിച്ചു. ഇങ്ങനെ രൂപംകൊണ്ട കായൽ നിലത്തിന് ആറ്റുമുട്ടുകായൽ എന്ന് നാട്ടുകാർ പേരുനല്കി. പമ്പാനദി വേമ്പനാട്ട് കായലിൽ പതിക്കുന്ന ഭഗമായതിനാലാണ് ഈ പേരു കിട്ടിയത്. കായൽ കുത്തിയെടുത്ത് നിലമാക്കാൻ നെഞ്ചുറപ്പുള്ളവർക്കെല്ലാം ശ്രീവിശാഖം തിരുനാൾ മഹാരാജാവ് കായൽ പതിച്ചു നൽകി. തന്മൂലം ആഴം കുറഞ്ഞ നിരവധി കായൽ പ്രദേശങ്ങൾ നികത്തി നെൽകൃഷി പാടശേഖരങ്ങളാക്കി. 1880-ലെ ഈ നിയമം കായൽ നികത്തലിനു ഉത്തേജകമായി. മങ്കൊമ്പ് കുളങ്ങരമഠം സ്വാമിമാർ, ചാലയിൽ പണിക്കർമാർ, കണ്ടക്കുടി, പുത്തൻപുരയിൽ, കളപ്പുരയ്ക്കൽ, കൊച്ചുതറ, എട്ടുപറ, പുല്ലാത്തശ്ശേരി തുടങ്ങിയ നിരവധി കർഷക കുടുംബങ്ങളാണ് കായൽ കൃഷിയിലെ തുടക്കക്കാർ.
വിശാഖം തിരുനാൾ 1885 ആഗസ്ത് 4-നു തന്റെ 48-മത്തെ വയസ്സിൽ നാടുനീങ്ങി. തുടർന്ന് ശ്രീമൂലം തിരുനാൾ രാമവർമ്മ തിരുവിതാംകൂറിൽ അധികാരത്തിലേറി. അദ്ദേഹത്തിന്റെ കാലത്ത് പൂർവ്വാധികം ശക്തിയോടെ കായൽ നികത്തലിന്റെ രണ്ടാം ഘട്ടം പുനഃരാരംഭിച്ചു. അങ്ങനെ കാവാലം വില്ലേജിലെ രാജാ രാമപുരം, മാണിക്യമംഗലം കായലുകൾ, കൈനകരി വില്ലേജിലെ ആറുപങ്ക്, ചെറുകാലി കായലുകൾ, പുളിങ്കുന്നു വില്ലേജിലെ മതികായൽ എന്നിവ ഈകാലത്ത് നിർമ്മിച്ചവയാണ്. പക്ഷെ 1903-ൽ മദ്രാസ് പ്രസിഡൻസിയുടെ സമ്മർദ്ധത്തെ തുടർന്ന്, ശ്രീമൂലം തിരുനാൾ കായൽ നികത്തൽ നിർത്തിവെച്ചു. അന്ന് ബ്രിട്ടീഷ് റെസിഡൻസിയുടെ ഭാഗമായിരുന്ന കൊച്ചി തുറമുഖത്തിൽ മണ്ണടിഞ്ഞ് തുറമുഖത്തിന്റെ ആഴം കുറയുമെന്നുള്ള ആശങ്കയാണ് മദ്രാസ് റെസിഡൻസിക്ക് പ്രേരണയായത്.
വർഷങ്ങൾ വീണ്ടും കടന്നു പോയി. തിരുവിതാംകൂറിൽ ശ്രീമൂലം തിരുനാൾ മാറി പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായിയും തുടർന്ന് ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മയും ഭരണത്തിലേറി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ രണ്ട് ലോകമഹായുദ്ധങ്ങൾ സൃഷ്ടിച്ച ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ഇടയ്ക്ക് നിർത്തിവെച്ച കായൽ നികത്തൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ പുനഃരാരംഭിച്ചു. ലോകത്തെമ്പാടുമുണ്ടായ ഭക്ഷ്യക്ഷാമം അന്നത്തെ നാട്ടുരാജ്യമായ തിരുവിതാംകൂറിനെയും ബാധിച്ചു. കടുത്ത ഭക്ഷ്യഷാമവും അതിനെത്തുടർന്നുണ്ടായ വിശപ്പും അതിസാഹസികതയുമാണ് ഇതിന് കാരണമായത്. അന്നുണ്ടായ കായൽ നികത്തലിൽ എടുത്തു പറയേണ്ട പേരാണ് മുരിക്കുമ്മൂട്ടിൽ ഔതച്ചൻ അഥവാ ജോസഫ് മുരിക്കന്റേത്. ശ്രീചിത്തിര തിരുനാളിന്റെ ആശിർവാദത്തോടെ കായലുകൾ നികത്തി ഒരു ദേശത്തെ ജനങ്ങൾക്ക് നെല്ല് വിളയിച്ച് അരിയും പണിയും ലഭ്യമാക്കി അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിൽ ജോസഫ് മുരിക്കൻ മുഖ്യപങ്ക് വഹിച്ചു. ആയിരം ഏക്കറിലേറെ കായൽ പ്രദേശങ്ങൾ പുതുതായി ഉയർത്തി മുരിക്കൻ കൃഷിനിലങ്ങളാക്കി മാറ്റി. മുതൽമുടക്കും മനുഷ്യാദ്ധ്വാനവും ഏറെ ആവശ്യമായ ഒന്നായിരുന്നു കായൽ നികത്തൽ. അതിങ്ങനെയാണ്; ബണ്ട് നിർമ്മാണമാണ് ആദ്യഘട്ടം. മുപ്പത് അടി നീളത്തിൽ തെങ്ങിൻകുറ്റികൾ മുറിച്ച് നാലായി കീറി കൂർപ്പിച്ച ശേഷം കായലിന്റെ അടിത്തട്ടിലെ ചെളിയിൽ അടിച്ചുതാഴ്ത്തിയാണ് ബണ്ടിന്റെ ഇരുവശവും ഭദ്രമാക്കുക. ഈ നിർമ്മിക്കുന്ന ബണ്ടിന്റെ അടിത്തട്ടിൽ ഇരുപത് അടി വീതിയും, മുകളിൽ അഞ്ച് അടി വീതിയുമാണ്. തെങ്ങിൻകുറ്റികളുടെ നിരയുടെ ഉൾഭാഗത്ത് മുള ചതച്ചുണ്ടാക്കിയ ചെറ്റ നിരത്തിക്കെട്ടിയാണ് ഭിത്തി നിർമ്മിക്കുക. ഭിത്തിക്കുള്ളിൽ ആദ്യം ഒരടി കനത്തിൽ കടപ്പുറം മണ്ണ് വിരിക്കും. അതിന് മുകളിൽ മൂന്നടി കനത്തിൽ കായലിൽനിന്നുള്ള ചെളിക്കട്ടയും, അതിനു മുകളിൽ കുറ്റിച്ചെടികളും മരക്കൊമ്പുകളും കൊണ്ട് കെട്ടിയുണ്ടാക്കുന്ന കറ്റകളും നിരത്തും. അതിനു മുകളിൽ വീണ്ടും ചെളികട്ടയും മണലുമിട്ട് ചിറയാക്കും.
പതിനായിരക്കണക്കിന് തെങ്ങും, മുളകളും ഈ കായലുകളിൽ എത്തിച്ചാണ് മുരിക്കൻ പണിതുടങ്ങിയത്. മുരിക്കന്റെ കണക്കനുസരിച്ച്, ഒരു കോൽ നീളമുള്ള ചിറ കെട്ടാൻ പതിനാറ് തെങ്ങിൻകുറ്റി, എട്ട് മുളയുടെ ചെറ്റ, അഞ്ഞൂറ് കറ്റ, പതിനാറു ടൺ ചെളിക്കട്ടയും, മണലും, എൺപത് തൊഴിലാളികളുടെ അദ്ധ്വാനം എന്നിവയായിരുന്നു വേണ്ടിയിരുന്നത്. ബോയിലറുകളിൽ മരക്കരിയിട്ട് കത്തിച്ചുണ്ടാക്കുന്ന ആവിയിൽ പ്രവർത്തിക്കുന്ന പമ്പുകൾ ഉപയോഗിച്ചാണ് ഈ ചിറയ്ക്കുള്ളിലെ വെള്ളം പുറത്തേക്കൊഴുക്കി വറ്റിക്കുക. വെള്ളം വറ്റിക്കഴിഞ്ഞാൽ ചിറയ്ക്കകത്ത് കട്ടി കുറഞ്ഞ ചെളിയിറക്കി കായൽ നികത്തി പൊക്കം കൂട്ടിയെടുക്കും. എട്ടു-പത്തു ആൾ താഴ്ചയുള്ള കായലിൽ തെങ്ങിൻ കുറ്റിയും, മുളയും, ചെളിയും മാത്രം കൊണ്ട് ചിറകെട്ടി കൃഷി നിലം പടുത്തുയർത്തിയ, ആ കർഷക പ്രമാണിയുടെ നിശ്ചയ ദാർഢ്യത്തിന്റേയും, അവിരാമമായ പരിശ്രമത്തിന്റെയും മുൻപിൽ വേമ്പനാട്ടുകായൽ ഒടുവിൽ മുരിക്കനു കീഴടങ്ങി. വേമ്പനാട്ടുകായലിലെ മൂന്നു പ്രദേശങ്ങൾ ഇങ്ങനെ ചിറക്കെട്ടി ഉയർത്തി മുരിക്കൻ കൃഷിക്കനുയോജ്യമായ പാടശേഖരങ്ങളാക്കിമാറ്റി.
1940-ലായിരുന്നു ആദ്യ വിളവെടുപ്പ്. നെൽ വിതയ്ക്കാനും ഈ കായലുകളുടെ ഉത്ഘാടനത്തിനുമായി മുരിക്കൻ തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മയേയും, ഇളയരാജാവ് ഉത്രാടം തിരുനാൾ മാർത്താണ്ട വർമ്മയേയും, അമ്മ മഹാറാണി ശ്രീസേതു പാർവ്വതി ബായിയേയും കൊണ്ടുവന്നു. ഒരോ കായലിലും ഒരോരുത്തരായി നെല്ലു വിതച്ചു; അതിനാൽ ആ കായലുകൾ പിന്നീട് ഉത്ഘാടകരുടെ പേരായ ചിത്തിര, മാർത്താണ്ടം, റാണി എന്നിങ്ങനെ അറിയപ്പെട്ടു. ചിത്തിര കായൽ (900 ഏക്കറും), മാർത്താണ്ഡം (652 ഏക്കറും), റാണി കായൽ (600 ഏക്കറും) വിസ്താരമേറിയതാണ്. മുരിക്കൻ എന്ന ഈ കർഷകപ്രമാണി മൂന്നു കായലുകളിൽ അത്ഭുതകരമായ രീതിയിൽ കൃഷിയിറക്കി ലാഭമുണ്ടാക്കി. മുരിക്കന്റെ ജോലിക്കാരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളായിരുന്നു. അവരിൽ പലരും അവിടെ താമസിച്ചു കൃഷിയിലേർപ്പെട്ടു. കായലിൽ കൃഷിക്കായി എത്തിയ നൂറുകണക്കിന് കുടുംബങ്ങൾക്കും മുരിക്കനും പ്രാർത്ഥന നടത്തുന്നതിനായി 1955-ൽ ചിത്തിരക്കായൽ തീരത്ത് മുരിക്കൻ പള്ളി പണിതു. ചിത്തിര പള്ളിയോടു ചേർന്ന് തന്നെ രണ്ടേക്കറോളം വരുന്ന കുളമുണ്ടക്കി. കായലിൽ പണിക്കെത്തുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ കുടിവെള്ളത്തിനു ഏക ആശ്രയമായിരുന്നു ഈ കുളം. ചുറ്റും കൽകെട്ടു നിർമിച്ചു കുളത്തിനുള്ളിൽ ചരൽമണൽ ഇറക്കിയാണ് കുളം നിർമ്മിച്ചത്. കായൽ മുഴുവൻ ഉപ്പുവെള്ളം നിറയുമ്പോഴും ചിത്തിര കായലിലെ കുളത്തിൽ അൽപ്പംപോലും ഉപ്പുരസം ഇല്ലായിരുന്നു. എല്ലു നുറുങ്ങി പണിയുന്ന കഠിനാദ്വാനി, ചെറുപ്പത്തിന്റെ ചുറുചുറുക്ക്, ചോര തിളക്കുന്ന കരുത്ത്, ഒരു ഒറ്റയാൻ പ്രസ്ഥാനം ഇതൊക്കെയാണ് മുരിക്കൻ. കടൽ പോലെ പരന്ന് ചക്രവാളം തൊട്ടു കിടന്ന വേമ്പനാട്ടു കായലിന്റെ ഓളങ്ങളിൽ മുങ്ങിയും പൊങ്ങിയും വളർന്ന ജോസഫ് മുരിക്കനെ മഹാരാജാവ് കാർഷിക രാജാവാക്കിയപ്പോൾ, നാട്ടുകാർ കായൽ രാജാവ് എന്നു വിളിച്ചു. അങ്ങനെ നീണ്ട 32-വർഷം മുരിക്കൻ ഇവിടെ നെൽക്കൃഷി ആദായകരമായി നടത്തി. നെല്ല് വിതയ്ക്കുന്നതിനും, കൊയ്യുന്നതിനും സംഭരിക്കുന്നതിനും ധാരാളം തൊഴിലാളികളും വള്ളങ്ങളും സംഭരണ ശാലകളുമടങ്ങുന്ന വിപുലമായ സംവിധാനം അദ്ദേഹത്തിനുണ്ടായിരുന്നു.
1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ചേർത്ത് തിരു-കൊച്ചിസംസ്ഥാനം രൂപം കൊണ്ടു. തുടർന്ന് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും, പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയും ചേർന്ന് 1956 നവംബർ 1-ന് കേരള സംസ്ഥാനവും രൂപം കൊണ്ടു. കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28-നായിരുന്നു. 126-സീറ്റുകളിലെ 60-സീറ്റുകളിൽ വിജയിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കമ്മ്യൂണിസ്റ്റ് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച അഞ്ചുപേർ കൂടി നിയമസഭയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേർന്ന്, ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. ഐക്യകേരളത്തിലെ ആദ്യമന്ത്രിസഭ രൂപീകരിച്ചപ്പോൾ തന്നെ ഭൂപരിഷ്കരണ നിയമത്തിന്റെ നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് വന്ന മന്ത്രിസഭാ കാലഘട്ടങ്ങളിലും കമ്യൂണിസ്റ്റ് സൈദ്ധ്യാന്തികനായിരുന്ന എ.കെ.ജി മിച്ചഭൂമി വിഷയം ഉന്നയിച്ച് തന്റെ സമരം ശക്തമാക്കിയിരുന്നു. ഇ.എം.എസ് മാറി പട്ടം താണുപിള്ള വന്നു, പട്ടം മാറി ആർ.ശങ്കർ വന്നു, വീണ്ടും ഇ.എം.എസ് മുഖ്യമന്ത്രിയായി എത്തി. അപ്പോഴേക്കും മിച്ചഭൂമി സമരങ്ങൾ അതിന്റെ ഉന്നതിയിലെത്തിയിരുന്നു. മുരിക്കന്റെ ആശ്രിതരായിരുന്ന കൃഷിക്കാർ മുരിക്കനെതിരായി മാറി.
നിർഭാഗ്യവശാൽ അദ്ദേഹവും തൊഴിലാളികളിൽ ഒരു വിഭാഗവും തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസവും തുടർന്നു നടന്ന സംഘർഷങ്ങളും മുരിക്കനെ കളങ്കപ്പെടുത്തുന്നതിനു കാരണമായി. ചിത്തിര കായലിൽ കൃഷിപ്പണിചെയ്ത തന്റെ തൊഴിലാളികൾ തനിക്കെതിരായി സംഘടിക്കുന്നത് മുരിക്കനു നോക്കി നിൽക്കേണ്ടിവന്നു. അവർ മുരിക്കനെതിരെ ഇങ്ങനെ പാടി....
ചിത്തിര കായലിൽ ചിറകറ്റു വീഴുന്ന പട്ടിണി പാവങ്ങൾ ഞങ്ങൾ.... മാർത്താണ്ടം കായലിൽ കൈതവരമ്പത്ത് നാട്ടിയ കൊടി മാറ്റുകില്ലൊരുനാളും....
പുന്നപ്ര-വയലാർ സമരകാലത്തെ പൊരാട്ടവീര്യം, കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും മിച്ചഭൂമി സമരകാലത്ത് ഉയർത്തെഴുന്നേറ്റു. കുറഞ്ഞ കൂലിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ തൊഴിലാളിപ്രസ്ഥാനങ്ങൾ മുരിക്കനെതിരെ കൂടുതൽ സമര മാർഗ്ഗങ്ങൾ അവലംബിച്ചു. ഈ സമരങ്ങൾ നിത്യസമരങ്ങളായി മാറാനും കൃഷി നിർത്തിവെക്കാനും അധിക ദിവസങ്ങളെടുത്തില്ല. 1973-ൽ രാജ്യരക്ഷാനിയമം ഉപയോഗിച്ച് മുരിക്കന്റെ കായൽനിലങ്ങൾ തുടർന്നുവന്ന അച്യുതമേനോൻ സർക്കാർ ഏറ്റെടുത്തു. മുരിക്കനും കുടുംബവും സ്വകാര്യ സ്വത്തായി അനുഭവിച്ചു കൊണ്ടിരുന്ന മൂന്നു കായലുകളും സർക്കാർ കണ്ടുകെട്ടി, പാവപ്പെട്ട കൃഷിക്കാർക്കും പാർട്ടിക്കാർക്കും വീതം വെച്ചു നൽകി.
1973-ൽ കായലുകൾ ഏറ്റെടുത്ത സർക്കാർ ആദ്യവർഷം കൃഷി ലാഭമാക്കിയെങ്കിലും, അടുത്ത രണ്ടുവർഷവും നഷ്‌ടമായി. തുടർന്ന് കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി സർക്കാർ 1976-ൽ കൃഷി ഇറക്കി, അതും ദയനീയ പരാജയമായിമാറി. തുടർച്ചയായി നഷ്ടത്തിലാകുന്ന നെൽകൃഷി തുടർന്ന് നടത്താൻ സർക്കാർ താല്പര്യപ്പെട്ടില്ല. കായലിനെ തന്റെ വരുതിയിൽ നിർത്തി ലാഭമാക്കിയിരുന്ന മുരിക്കന്റെ വിജയഗാഥയായുന്നില്ലാ, സർക്കാറിനു നേരിടേണ്ടിവന്നത്. ഏറ്റെടുത്ത നാലാം വർഷം തന്നെ സർക്കാർ ചിത്തിരകായലിൽ മുട്ടുമടക്കി. അതിനടുത്ത വർഷം സർക്കാർ ഭൂരഹിത കർഷകത്തൊഴിലാളികൾക്ക് അര ഏക്കർ പാടം വീതം നൽകി കൂട്ടുകൃഷി നടത്തി. പിന്നീട് പാട്ടക്കൃഷി പരീക്ഷിച്ചുവെങ്കിലും മാർത്താണ്ടം കായൽ ഒഴികെയുള്ള നിലങ്ങളിൽ കൃഷി ദയനീയമായി പരാജയപ്പെട്ടു. ഭക്ഷ്യക്ഷാമം ഇല്ലാതാക്കാൻ നെൽകൃഷി തുടങ്ങിയ ഈ കായലുകളിൽ ആരംഭത്തിലുണ്ടായിരുന്ന ഉദ്ദേശശുദ്ധിയും ലക്ഷ്യങ്ങളും മറന്ന് കക്കാ കൃഷി തുടങ്ങി. അടിത്തട്ടിലെ കക്കാ വാരൽ ചിത്തിര, റാണി കായലുകളിലെ ബണ്ടുകൾ തകർത്തു. അധികം വൈകാതെ തന്നെ കായലുകൾ ഉപയോഗശൂന്യമായി മാറി. മുരിക്കൻ തന്റെ അവസാന കാലത്ത് തിരുവനന്തപുരത്തുള്ള മകന്റെ വസതിയിലായിരുന്നു. 1974 ഡിസംബർ ഒൻപതിന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ വാർഡിൽ വച്ച് തന്റെ 74-ആം വയസ്സിൽ ജോസഫ് മുരിക്കൻ അന്തരിച്ചു. കുട്ടനാടിനെ ലോക ഭൂപടത്തിൽ ഒരു പ്രധാന സ്ഥാനമാക്കി മാറ്റുന്നതിൽ കായൽ രാജാവായ മുരിക്കന്റെ പങ്ക് പ്രശസനീയമാണ്. എട്ടു-പത്തു ആൾ താഴ്ചയുള്ള കായലിൽ തെങ്ങിൻ കുറ്റിയും, മുളയും, ചെളിയും, തന്റെ ചങ്കൂറ്റവും കൊണ്ട് ചിറകെട്ടി കൃഷി നിലം പടുത്തുയർത്തി, അന്നുണ്ടായിരുന്ന ഭക്ഷ്യഷാമത്തെ ഒരു പരിധിവരെ പിടിച്ചു നിർത്തിയത്, ദാർശനികൻ ആയ ഈ കർഷകപ്രമാണിയുടെ നിശ്ചയ ദാർഢ്യവും, അവിരാമം ആയ പരിശ്രമവുമാണ്.
സേതു ലക്ഷ്മി ബായി
തിരുത്തുകഒരു രാജ്ഞിയുടെ പടിയിറക്കത്തിന്റെ കഥ... ഒരു രാജ്യത്തിന്റെയും.. സേതു ലക്ഷ്മി ബായി തിരുവിതാംകൂർ രാജ്യം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കെയറ്റത്തായി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെയുണ്ടായിരുന്ന നാട്ടുരാജ്യം. ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് എന്നറിയപ്പെട്ടു. ശ്രീവാഴുംകോട്, തിരുവിതാംകൂറായി മാറി. ഇംഗ്ലീഷുകാർ ഈനാടിനെ ട്രാവൻകൂർ എന്നു വിളിച്ചു.
എഴുതപ്പെട്ട ചരിത്രത്തിൽ ഏറെ പരാമർശിക്കാത്ത കേരളം കണ്ട ഭരണകർത്താക്കൾക്കിടയിൽ വേറിട്ടു നിൽക്കുന്ന ശബ്ദമാണ് മഹാറാണി സേതു ലക്ഷ്മി ബായി. മനഃപൂർവ്വമായൊ അല്ലാതെയൊ മലയാളികൾ ഈ ഭരണാധികാരിയെ മറന്നു. അല്ലങ്കിൽ സേതുലക്ഷ്മി ബായിയോട് പ്രതികാരം ചെയ്യാനുള്ള അജണ്ടയുടെ ഭാഗമായി ഇളയറാണി സേതു പാർവ്വതി ബായിയും, ദിവാൻ സർ സി.പി. രാമസ്വാമി അയ്യരും ചേർന്ന് തയ്യാറാക്കിയ തിരക്കഥയാവാം. മുൻവിധികൾ അങ്ങനെയാണ്. നാമറിയാതെ നമ്മളെ പിടികൂടും, അബദ്ധ ധാരണയായി മനസിലുറയ്ക്കും. കുറച്ചുകാലം കഴിഞ്ഞാൽ അതാണ് സത്യമെന്ന് നമ്മൾ സ്വയം വിശ്വസിച്ചു തുടങ്ങും. അതെന്തായാലും 1931 നവംബർ മാസം 6-ആം തീയതി തിരുവിതാംകൂറിന്റെ രാജാധികാരം തന്റെ അനുജത്തിയുടെ മകനായ ശ്രീ ചിത്തിര തിരുനാളിനു കൈമാറുമ്പോൾ ഏഴു വർഷം നീണ്ട ഭരണത്തിലൂടെ മഹാറാണി സേതുലക്ഷ്മി ബായി തിരുവിതാംകൂറിന്റെ ചരിത്രത്തിൽ തന്റേതായ ഇടം ഉണ്ടാക്കി കഴിഞ്ഞിരുന്നു.
തിരുവിതാംകൂറിന്റെ ചരിത്രത്തിൽ നാലു മഹാറാണിമാർ നേരിട്ട് രാജ്യഭരണം നടത്തി. അതിൽ ആദ്യത്തേത് 1677 മുതൽ ഏഴു വർഷം വേണാട് ഭരിച്ച അശ്വതി തിരുനാൾ ഉമയമ്മ റാണിയാണ്. അന്നത്തെ രാജാവ് ആദിത്യവർമ്മ മരിക്കുമ്പോൾ വേണാട്ടിൽ പുരുഷ സന്താനങ്ങൾ ഇല്ലാതിരുന്നതിനാൽ ആറ്റിങ്ങൽ റാണി ഉമയമ്മ രാജ്യഭരണം ഏറ്റെടുത്തു. ഉമയമ്മയ്ക്ക് 1678-ൽ രവിവർമ്മ ജനിക്കുകയും തുടർന്ന് അദ്ദേഹത്തിനുവേണ്ടി റിജന്റായി റാണി ഭരണം തുടർന്നു. വർഷങ്ങൾ കഴിഞ്ഞ് വീണ്ടും സ്ത്രീഭരണം വന്നത് 1810-ൽ അവിട്ടം തിരുനാൾ ബാലരാമവർമ്മ നാടുനീങ്ങുന്ന അവസരത്തിലാണ്. അന്ന് തിരുവിതാംകൂർ തായ്-വഴിയിൽ പുരുഷ സന്താനങ്ങൾ ആരും ഇല്ലായിരുന്നതിനാൽ അന്നത്തെ ആറ്റിങ്ങൽ റാണി ആയില്യം തിരുനാൾ ഗൌരി ലക്ഷ്മി ബായി 1810 മുതൽ അഞ്ചു വർഷം ഭരണം നടത്തി. ഗർഭശ്രീമാനെന്ന് ലോകം പേരു നൽകിയ സ്വാതിതിരുനാളിനു 1813-ൽ റാണി ജന്മം നൽകുകയും, റീജന്റായി ഭരണം തുടരുകയും ചെയ്തു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുൻപിലെ ഈ ആൾക്കൂട്ടം സ്വതിതിരുനാളിന്റെ ജനനം അറിഞ്ഞെത്തിയവരാണ്. 1815-ൽ രണ്ടാമത്തെ ആൺ കുഞ്ഞിനു ജന്മം നൽകി ദിവസങ്ങൾക്കുള്ളിൽ റാണി മരണപ്പെട്ടു. തുടർന്ന് അനുജത്തി ഗൗരി പാർവ്വതി ബായി സ്വാതി തിരുനാളിനു പതിനാറു വയസ്സാകുന്നതുവരെ ഭരണം തുടർന്നു. വർഷങ്ങൾ വീണ്ടും കടന്നുപോയി. 1924-ൽ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മ നാടുനീങ്ങുകയും യുവരാജാവായ ശ്രീചിത്തിര തിരുനാളിനു പ്രായപൂർത്തി ആകാതിരുന്നതിനാൽ ഭരണ ചുമതല ആറ്റിങ്ങൽ സീനിയർ റാണി സേതു ലക്ഷ്മി ബായി ഏറ്റെടുത്തു.
തിരുവിതാംകൂറിലെ പിന്തുടർച്ചാവകാശം മഹാരാജാവിന്റെ പുത്രന്മാർക്കായിരുന്നില്ല, മറിച്ച് രാജാവിന്റെ സഹോദരി പുത്രനൊ, പുത്രന്മാർക്കൊ ആണ്. ശ്രീമൂലം തിരുനാളിനുശേഷം കിരീടാവകാശി ആയി ആരും ഇല്ലായിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് പുരാതനകാലം മുതൽ കോലത്തിരി വംശത്തിൽ നിന്നും കുട്ടികളെ വംശരക്ഷക്കായി ദത്തെടുക്കാറുണ്ട്. അതിനാൽ മാതൃഗൃഹമായ ആറ്റിങ്ങൽ കൊട്ടാരത്തിലെ സീനിയർ റാണി ലക്ഷ്മി ബായി തന്റെ ഇളയ സഹോദരി ഉത്സവമഠം കൊട്ടാരത്തിലെ ഭാഗീരഥിയുടെ പുത്രിമാരുടെ മക്കളെ തിരുവിതാംകൂറിലേക്ക് ദത്തെടുക്കാൻ തീരുമാനിച്ചു.
ഭരണി തിരുനാൾ ലക്ഷ്മി ബായിയെയും അനുജത്തി ഭരണി തിരുനാൾ പാർവ്വതിബായിയെയും തിരുവിതാംകൂറിലേക്ക് മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും 1857-ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് ദത്തെടുത്തതായിരുന്നു. മലബാറിലെ കോലത്തുനാടു നിന്നും ടിപ്പുവിന്റെ പടയോട്ടത്തെ തുടർന്ന് തിരുവിതാംകൂറിൽ വന്നു താമസിച്ച കോലത്തിരി രാജകുടുംബക്കാർക്കുവേണ്ടി മാവേലിക്കരയിൽ നിർമ്മിച്ച കൊട്ടാരമാണ് ഉത്സവമഠം കൊട്ടാരം. ലക്ഷ്മിബായിയെ ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ കേരള വർമ്മയും, അനുജത്തി പാർവ്വതിബായിയെ കിളിമാനൂർ കേരളവർമ്മയും വിവാഹം ചെയ്തു. ലക്ഷ്മിബായിക്ക് കേരളവർമ്മയിൽ ഒരു പെൺകുട്ടി ജനിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ മരണപ്പെട്ടു. പാർവ്വതി ബായിക്ക് കുട്ടികൾ ജനിക്കുന്നതിനും മുൻപെ കേരളവർമ്മ നാടുനീങ്ങി. തുടർന്ന് കേരളവർമ്മയുടെ അനുജൻ രാജരാജ വർമ്മയെ അവർ വിവഹം കഴിച്ചു. അതിൽ ജനിച്ച നാലു രാജകുമാരന്മാരും അകാല ചരമം പ്രാപിച്ചു. പാർവ്വതി ബായിക്ക് രുക്മിണി ബായി എന്ന മകൾ ജനിച്ചുവെങ്കിലും വിവാഹത്തിനു മുൻപെ അവരും മരണപ്പെട്ടു. വംശവർദ്ധനക്കായി ദത്തെടുത്ത രണ്ടു രാജകുമാരിമാർക്കും പുൻതുടച്ച അവകാശികൾ ഇല്ലാതായതിനാൽ വീണ്ടും കുട്ടികളെ ദത്തെടുക്കുന്നതിനു ശ്രീമൂലം തിരുനാളിന്റെ കാലത്ത് കാരണമായി.
1857-ൽ ദത്തെടുത്ത ഈ രാജകുമാരിമാർക്ക് ഒരു അനുജത്തികൂടി ഉണ്ടായിരുന്നു. പൂരൂരുട്ടാതി തിരുനാൾ ഭാഗീരഥി തമ്പുരാട്ടി എന്ന കൊച്ചു പങ്കി.
ലോക പ്രസിദ്ധ ചിത്രകാരനായ രാജാ രവിവർമ്മയാണ് ഭാഗീരഥിയുടെ ഭർത്താവ്. ഇവർക്ക് ജനിച്ച മഹാപ്രഭയുടെയും, ഉമ-കൊച്ചുകുഞ്ഞിയുടെയും മക്കളെ ദത്തെടുക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ സീനിയർ റാണി ലക്ഷ്മി ബായി 1895-ൽ ഇരുവരെയും രാമേശ്വരവും സേതുബന്ധനദർശനം നടത്തി. തുടർന്ന് ഇരുവരും ഒരോ പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സേതുസ്നാനാനന്തരം ജനിച്ച കുട്ടികളായതിനാൽ അവരുടെ പേരിനു മുൻപിൽ സേതു എന്ന പദം ചേർത്ത് മഹാപ്രഭയുടെ മകളെ സേതു ലക്ഷ്മി ബായി എന്നും കൊച്ചുകുഞ്ഞിയുടെ മകളെ സേതു പാർവ്വതി ബായി എന്നും വിളിച്ചു. ഈ രാജകുമാരിമാരെയാണ് ശ്രീമൂലം തിരുനാൾ രാമവർമ്മ 1900-മാണ്ട് ആഗസ്ത് മാസം 31-ആം തീയതി ബ്രിട്ടീഷ് സർക്കാറിന്റെ അനുവാദത്തോടെ തിരുവിതാംകൂറിലേക്ക് ദത്തെടുത്തത്.
ദത്തെടുക്കപ്പെട്ട രാജകുമാരിമാർ ആറ്റിങ്ങൽ സീനിയർ റാണി ലക്ഷ്മിബായിയോടും ഭർത്താവ് കേരളവർമ്മ വലിയ കോയിത്തമ്പുരാനും ഒപ്പം തിരുവനന്തപുരത്ത് സരസ്വതി വിലാസം കൊട്ടാരത്തിൽ താമസം ആരംഭിച്ചു. സീനിയർ റാണിയെ കൂടാതെ തിരുവിതാംകൂർ താവഴിയിൽ വേറെ സ്ത്രികൾ ഇല്ലാഞ്ഞതിനാൽ ദത്തെടുത്തനാൾ സേതുലക്ഷ്മി ബായി ആറ്റിങ്ങൽ ഇളയറാണിയായിമാറി. ഏതാനും മാസങ്ങൾക്ക് കഴിഞ്ഞപ്പോൾ സീനിയർ റാണി ലക്ഷ്മിബായി നാടുനീങ്ങി. അങ്ങനെ അഞ്ചുവയസ്സിൽ സേതുലക്ഷ്മി ബായി ആറ്റിങ്ങൽ സീനിയർ റാണിയായും, നാലരവയസ്സിൽ സേതു പാർവ്വതിബായി ആറ്റിങ്ങൽ ജൂനിയർ റാണിയായയും അവരോധിക്കപ്പെട്ടു.
ദത്തെടുത്ത രാജകുമാരിമാരുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഡി.എച്ച്.വാട്സിന്റെ നേതൃത്ത്വത്തിലായിരുന്നു. 1906 മേയ് മാസം 6-ആം തീയതി ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ രാമ വർമ്മയുമായി മഹാറാണി സേതുലക്ഷ്മിബായിയുടെ വിവാഹം നടന്നു. അതിനടുത്ത വർഷം ഏപ്രിൽ മാസം 25-ആം തീയതി ജൂനിയർ റാണി സേതു പാർവ്വതിബായിയെ കിളിമാനൂർ കൊട്ടാരത്തിലെ രവിവർമ്മയും വിവാഹം ചെയ്തു. 1912 നവംബർ 12-ആം തീയതി ജൂനിയർ റാണി ഒരു ആൺകുഞ്ഞിനു ജന്മം നൽകി. ചിത്തിര തിരുനാൾ. തിരുവിതാംകൂറിനു പിന്തുടർച്ചാവകാശി ജനിച്ചതറിഞ്ഞ മഹാരാജാവ് മൂലം തിരുനാൾ ജൂനിയർ റാണിക്കായി കവടിയാറിൽ പുതിയ കൊട്ടാരം നിർമ്മിച്ചു. ചിത്തിര തിരുനാളിനെ കൂടാതെ ജൂനിയർ റാണിയ്ക്ക് കാർത്തിക തിരുനാൾ എന്ന മകൾ 1916-ലും, ഉത്രാടം തിരുനാൾ എന്ന രണ്ടാമത്തെ മകൻ 1922-ലും ജനിച്ചു. സീനിയർ റാണി സേതു ലക്ഷ്മിബായി ഇതിനോടകം ഒരു ആൺകുഞ്ഞിനു ജന്മം നൽകിയെങ്കിലും പ്രസവത്തോടെ കുട്ടി മരണപ്പെട്ടു.
വളർത്തച്ഛൻ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ കായങ്കുളത്തുണ്ടായ കാറപകടത്തെ തുടർന്ന് 1914 സെപ്തംബർ 22-ആം തീയതി ഇഹലോകവാസം വെടിഞ്ഞു. നിരവധി വർഷങ്ങൾ കുട്ടികളില്ലാതെ ഇരുന്ന സീനിയർ റാണിക്ക് 1923 ഡിസംബർ മാസം 30-ആം തീയതി ഒരു പെൺകുഞ്ഞ് ജനിച്ചു. ഉത്രം തിരുനാൾ ലളിതാംബ ബായി. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ മഹാരാജാവ് ശ്രീമൂലം തിരുനാൾ രോഗബാധിതനാവുകയും 1924 ആഗസ്ത് 7-ആം തീയതി നാടുനീങ്ങുകയും ചെയ്തു.
ചിത്തിര തിരുന്നാളിന് പ്രായപൂർത്തിയാകാത്തിനാൽ, ആറ്റിങ്ങൽ സീനിയർ റാണി സേതുലക്ഷ്മി ബായി രാജാവിന് വേണ്ടി റീജന്റ് മഹാറാണിയായി 1924-മാണ്ട് സെപ്തംബർ മാസം 6-ആം തീയതി ഭരണം ഏറ്റെടുത്തു. അന്യോന്യം മത്സരബുദ്ധി വച്ചുപുലർത്തിയിരുന്ന ഉത്സവമഠം കൊട്ടാരത്തിലെ ഭാഗീരഥി ബായിയുടെ പെൺമക്കളുടെ കാലുഷ്യം അവരുടെ മക്കളിലേക്കും അവിടെനിന്ന് തിരുവിതാംകൂറിന്റേയും കേരളചരിത്രത്തിന്റ്റെയും ചരിത്രതാളുകളിലേക്ക് പരക്കുന്നതാണ് പിന്നെ നാം കണ്ടത്. പുറമെ ശാന്തമായി കാണപ്പെടുമ്പോഴും കൊട്ടാരത്തിനകത്ത് കൊടുമ്പിരിക്കൊണ്ടു കൊണ്ടിരുന്ന അധികാര വടംവലികൾ പതുക്കെ പുറത്തേക്കു വന്നുതുടങ്ങി. ഉത്തരഭാരതത്തിലെ മറ്റു നാട്ടുരാജ്യങ്ങളിലെതുപോലെ കിരീടാവകാശിയുടെ അമ്മയായിരിക്കണം രാജ്യഭരണം എന്ന് ജൂനിയർ റാണി സേതു പാർവ്വതി ബായി വാദിച്ചു. അതിനായി അവർ നിരവധി എഴുത്തുകൾ ബ്രിട്ടീഷ് സർക്കാറിനെഴുതി.
1924 മുതൽ 1931 വരെ ഏഴു വർഷങ്ങൾ തിരുവിതാംകൂർ ഭരിച്ച മഹാറാണി സേതുലക്ഷ്മിബായി ഒരു അസാമാന്യ ഭരണാധികാരി ആയിരുന്നു. സേതു ലക്ഷ്മി ബായിയുടെ മുഴുവൻ പേർ ഇങ്ങനെയാണ്: ഹേർ ഹൈനസ് ശ്രീ പദ്മനാഭ സേവിനി, വഞ്ചിധർമ്മ വർദ്ധിനി, രാജ രാജേശ്വരി, മഹാറാണി പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായി, മഹാരാജാ, ആറ്റിങ്ങൽ മൂത്ത തമ്പുരാൻ, കമ്പാനിയൻ ഓഫ് ദി ഇംപീരിയൽ ഓർഡർ ഓഫ് ദി ക്രൗൺ ഓഫ് ഇന്ത്യ, തിരുവിതാംകൂർ റീജന്റ് മഹാറാണി.
തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് 1729 മുതൽ വേണാട് ഭരിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയിൽ നിന്നാണ്. പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന രക്ഷരൂക്ഷിതമായ യുദ്ധവിജയങ്ങളിലൂടെ പല നാട്ടുരാജ്യങ്ങളും മാർത്താണ്ഡവർമ്മ പിടിച്ചടക്കി. കായംകുളം, ചെമ്പകശ്ശേരി തുടങ്ങിയ നാട്ടുരാജ്യങ്ങൾ വലിയ ആയാസമില്ലാതെ കിഴടക്കി. 1750-ൽ നടന്ന ചങ്ങനാശ്ശേരി യുദ്ധത്തിലൂടെ തെക്കുംകൂർ രാജ്യം അധീനപ്പെടുത്തി. തുടർന്ന് തൃപ്പടിദാനത്തിലൂടെ തിരുവിതാംകൂർ രാജാക്കന്മാർ പത്മനാഭദാസന്മാരായി. മാർത്താണ്ടവർമ്മയ്ക്കു ശേഷം സഹോദരി പുത്രൻ കാർത്തിക തിരുനാൾ നീണ്ട നല്പതു വർഷം തിരുവിതാംകൂർ ഭരിച്ചു. അദ്ദേഹത്തിന്റെ കാലത്ത് തിരുവിതാംകറിന്റെ വടക്കെ അതിർത്തി ചാലക്കുടിപ്പുഴവരെയായി. കാർത്തിക തിരുനാളിന്റെ കാലത്താണ് മൈസൂർ സുൽത്താൻ ടിപ്പു തിരുവിതാംകൂർ ആക്രമിക്കുന്നത്. ചാലക്കുടിപുഴയോരത്തെ നെടുംകോട്ടയിലുണ്ടായ യുദ്ധത്തിൽ ടിപ്പുവിന്റെ ഇടത്തെകാൽ ഒടിഞ്ഞു മുടന്തനായി, മൈസൂർ പട തോൽവി സമ്മതിച്ച് പിന്തിരിഞ്ഞു. ശ്രീപത്മാനാഭസ്വാമിക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമരത്തിൽ തന്റെ കുതിരയെക്കെട്ടുമെന്നു വാദം മുഴക്കിയ മൈസൂർ സുൽത്താന്റെ കൊടി പരാജയം സമ്മതിച്ച് അന്നു മുതൽ ശ്രീപത്മനാഭസ്വാമിക്ക് എല്ലാ എഴുന്നള്ളിപ്പുകളിലും അകമ്പടി സേവിച്ചു. കാർത്തിക തിരുനാളിന്റെ മരണശേഷം അനിന്തരവൻ അവിട്ടം തിരുനാൾ 1798-ൽ രാജാധികാരം ഏറ്റു. തിരുവിതാംകൂർ രാജ്യം ഏറെ പ്രക്ഷുബ്ധമായ കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. അതുകൊണ്ടുതന്നെ കഴിവുകുറഞ്ഞ ഭരണാധികാരിയായി അദ്ദേഹത്തെ ചരിത്രത്താളുകളിൽ എഴുതി ചേർത്തു. യുവാവായിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മ അധികകാലം തന്റെ ഭരണം നീണ്ടുനിൽക്കാതെ 1810-ൽ അന്തരിച്ചു. അദ്ദേഹം അന്തരിക്കുമ്പോൾ തിരുവിതാംകൂറിൽ അനന്തരവകാശികളായി പുരുഷന്മാർ ആരും ഇല്ലാതിരുന്നതിനാൽ ആറ്റിങ്ങൽ സീനിയർ റാണി ഗൗരിലക്ഷ്മി ബായി രാജഭരണം ഏറ്റെടുത്തു. ഈ റാണിയുടെ ആദ്യപുത്രനാണ് സ്വാതി തിരുനാൾ. റാണി തന്റെ രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകി 1815-ൽ അന്തരിച്ചു. തുടർന്ന് അനുജത്തി ഗൗരി പാർവ്വതി ബായി ഭരണത്തിലേറി. 1829-ൽ സ്വാതി തിരുനാളിനു പതിനാറു വയസാകുകയും നേരിട്ട് ഭരണം തുടർന്നു.
8.1
തിരുത്തുകപതിനെട്ട് വർഷം രാജ്യം ഭരിച്ച സ്വാതി തിരുനാൾ കലാകാരന്മാരിൽ രാജാവും രാജാക്കന്മാർക്കിടയിൽ കലാകാരനുമായിരുന്നു. തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ 1846 -ആം മാണ്ട് അദ്ദേഹം നടുനീങ്ങി, തുടർന്ന് അനുജൻ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ ഭരണത്തിലേറി. വൈദ്യ ശാസ്ത്രത്തിൽ ഉത്രം തിരുനാളിനുണ്ടായിരുന്ന അറിവ് ആതുരരംഗത്തെ പുരോഗതിക്കും പിന്നീട് രാജാവായ ആയില്യം തിരുനാളിന്റെ കാലത്തെ മെച്ചപ്പെട്ട സേവനത്തിനും വഴിതെളിച്ചു. കഥകളി സംഗീതം ഉത്തുംഗശൃഗമേറിയ കാലമായിരുന്നു ഉത്രം തിരുനാളിന്റെ ഭരണകാലം. കേരളത്തിലെ ആദ്യ കോൺക്രീറ്റ് പാലമായ കരമന വലിയപാലം നിർമ്മിക്കുന്നതും, അനന്ത-മാർത്താണ്ഡ-വിക്‌ടോറിയ കനാൽ നിർമ്മാണവും ഇദ്ദേഹത്തിന്റെ കാലത്താണ്. 1860-മാണ്ട് ആഗസ്റ്റ് മാസം 18-ആം തീയതി തന്റെ 46-മത്തെ വയസ്സിൽ ഉത്രം തിരുനാൾ അന്തരിച്ചു. ഉത്രം തിരുനാളിന്റെ ജ്യേഷ്ഠ സഹോദരി ഗൗരി രുക്മിണി ബായിയുടെ ആദ്യപുത്രൻ ആയില്യം തിരുനാൾ ബാലരാമവർമ്മ അടുത്ത രാജാവായി. പുനലൂർ തൂക്കുപാലം, വർക്കല തുരങ്കം, ആലപ്പുഴ വിളക്കുമാടം എന്നിവ ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് നിർമ്മിച്ചത്. തിരുവിതാംകൂർ സാമ്പത്തികമായും സാമൂഹികമായും ഒരു മാതൃകാരാജ്യമായി അറിയപ്പെട്ടു. അന്നത്തെ ആറ്റിങ്ങൽ സീനിയർ റാണിയായിരുന്ന ഭരണി തിരുനാൾ ലക്ഷ്മി ബായിയും ഭർത്താവ് കേരളവർമ്മ വലിയ കോയി ത്തമ്പുരാനുമായി മഹാരാജാവിനുണ്ടായ കടുത്ത അസ്വാരസ്യം രാജ്യത്ത് അദ്ദേഹത്തിന്റെ ഭരണകാലം മുഴുവനും നിറഞ്ഞു നിന്നു. 1880-ൽ ആയില്യം തിരുനാൾ അന്തരിക്കുകയും അനുജൻ വിശാഖം തിരുനാൾ രാമവർമ്മ ഭരണത്തിലേറുകയും ചെയ്തു.
8.2
തിരുത്തുകപണ്ഡിതശ്രേഷ്ഠനായ വിശാഖം തിരുനാളിന്റെ അഞ്ചു വർഷം മാത്രം നീണ്ട ഭരണം വിദ്യാഭ്യാസത്തിനും കൃഷിക്കും നീയമവ്യവസ്ഥയ്ക്കും മുൻതൂക്കം ഉള്ളവയായിരുന്നു. രാജ്യത്തെ പട്ടിണി മരണങ്ങൾക്കു തടയിടാനായി കാലാവസ്ഥ ഭൂപ്രകൃതി മനസ്സിലാക്കി കുറഞ്ഞ ചെലവിൽ വേഗത്തിൽ മികച്ച ഭക്ഷ്യവസ്തു കൃഷി ചെയ്യുവാനുള്ള ഉപാധിയായി മരച്ചീനികൃഷി വ്യാപകമാക്കി. കുട്ടനാട്ടിലെ കായൽ പരപ്പുകൾ നെല്പാടങ്ങളാക്കാനായി ഉത്തരവു പുറപ്പെടുവിച്ചതും ഈ കാലത്താണ്. തുടർച്ചയായ അസുഖം മൂലം തന്റെ 48-മത്തെ വയസ്സിൽ 1885 ആഗസ്ത് 4-നു വിശാഖം തിരുനാൾ നാടുനീങ്ങി. തുടർന്ന് വിശാഖം തിരുനാളിന്റെ സഹോദരി പൂരാടം തിരുനാൾ ലക്ഷ്മി ബായിയുടെ രണ്ടാമത്തെ പുത്രൻ മൂലം തിരുനാൾ രാമവർമ്മ ഭരണത്തിലേറി. ഇന്ത്യയിലെ ആദ്യ നിയമ നിർമ്മാണസഭയായ തിരുവിതാംകൂർ ലെജിസ്ളേറ്റിവ് കൗൺസിൽ 1888-ൽ സ്ഥാപിച്ചു. 39 വർഷങ്ങൾ നീണ്ട ശ്രീമൂലം തിരുനാളിന്റെ രാജഭരണം തിരുവിതാംകൂറിന്റെ സുവർണ്ണ കാലഘട്ടമെങ്കിലും നിരവധി ജനകീയ പ്രക്ഷോപങ്ങൾ ഉണ്ടായതും ഈ കാലത്താണ്. തിരുവിതാംകൂറിന്റെ എക്കാലത്തേയും തീരാദുഃഖമായ കുപ്രസിദ്ധിയാർജ്ജിച്ച 99-ലെ വെള്ളപ്പൊക്കം ഇദ്ദേഹത്തിന്റെ അവസാനകാലത്താണ് നടന്നത്. 1924-ൽ മൂലം തിരുനാൾ നാടുനീങ്ങി. ശ്രീ മൂലം തിരുനാളിന്റെ സഹോദരി പുത്രിമാരായി 1900 ആഗസ്ത് 31-നു മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്ത സേതു ലക്ഷ്മി ബായി പിന്നീട് തിരുവിതാംകൂർ ഭരിച്ചു. മൂലം തിരുനാൾ മരിക്കുന്ന അവസരത്തിൽ അടുത്ത അവകാശിയായ ചിത്തിര തിരുനാളിനു പ്രായപൂർത്തി ആവാതിരുന്നതിനാലാണ് അന്നത്തെ ആറ്റിങ്ങൽ സീനിയർ റാണി റീജന്റായി ഭരണത്തിലേറിയത്. സുവർണ്ണകാലഘട്ടങ്ങളിലൂടെ തിരുവിതാംകൂറിനെ നയിക്കാൻ സേതുലക്ഷ്മിബായിക്കു കഴിഞ്ഞു. ചിത്തിര തിരുനാളിനു 19 വയസ്സായ ദിവസം 1931-ൽ അദ്ദേഹം മഹാരാജാവായി നേരിട്ട് ഭരണം ഏറ്റെടുത്തു. പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം നടത്തിയത് ചിത്തിര തിരുനാളാണ്. 1949-ൽ തിരുവിതാംകൂർ രാജ്യം ഇല്ലാതായി ഇന്ത്യൻ യൂണിയനിൽ ലയിച്ചു.
8.3
തിരുത്തുക29-ആം വയസ്സിൽ ഭരണത്തിലേറിയ സേതുലക്ഷ്മിബായി തന്റെ രാജ്യത്തെ ആധുനീകരിക്കുന്നതിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വൈക്കം ക്ഷേത്രത്തിലേക്കുള്ള റോഡുകൾ ഹിന്ദുമതത്തിലെ അവർണ്ണ ജാതിക്കായി തുറന്നു കൊടുത്തതായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ പേരിൽ അതുവരെ അറസ്റ്റ് ചെയ്തിരുന്നവരെയൊക്കെ ജയിൽ മോചിതരാക്കി. ഹിന്ദു സമുദായത്തിലെ തൊട്ടു കൂടായ്മയ്ക്കും തീണ്ടികൂടായ്മയ്ക്കും എതിരെ തിരുവിതാംകൂറിൽ ഉയർന്നുവന്ന ആദ്യ ജനരോഷമായിരുന്നു ശ്രീമൂലം തിരുനാളിന്റെ കാലത്തെ വൈക്കം സത്യാഗ്രഹം. സമരം തുടരുന്ന കാലത്താണ് ശ്രീമൂലം തിരുനാൾ നാടുനീങ്ങുന്നതും സേതുലക്ഷ്മിബായി റീജന്റായി ഭരണത്തിലേറുന്നതും. ചെറുതും വലുതുമായി നിരവധി പ്രക്ഷോഭസമരങ്ങൾ അതിനോടനുബന്ധിച്ച് നടന്നു.
മന്നത്ത് പദ്മനാഭന്റെ നേതൃത്ത്വത്തിൽ 500 പേരടങ്ങിയ സവർണ്ണ പദയാത്ര 1924 നവംബർ ഒന്നിന് വൈക്കം ക്ഷേത്രത്തിനിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അതിനെ തുടർന്ന് 1924 നവംബർ 13-ന് ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഒരു സംഘം റീജന്റ് മഹാറാണി ലക്ഷ്മിബായിയെ കണ്ട് 25,000 സവർണർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സമർപ്പിച്ചു.
8.4
തിരുത്തുകഈ സമയത്ത് വൈക്കം സത്യാഗ്രഹത്തിനു പിന്തുണയുമായി 1925 മാർച്ചിൽ മഹാത്മാഗാന്ധി തിരുവിതാംകൂറിലെത്തുന്നത്. വർക്കലയിൽ വെച്ച് റീജന്റ് മഹാറാണിയുമായി ഗാന്ധിജി കൂടികാഴ്ച നടത്തി. ഉത്തര ഭാരതത്തിലെ രാജപ്രതിനിധികളുടെ വേഷഭൂഷാധികളും, അഹങ്കാരം നിറഞ്ഞ സംഭാഷണങ്ങളും കണ്ടിരുന്ന ഗാന്ധിജിക്ക് സീനിയർ റാണിയുടെ ലാളിത്യനിറഞ്ഞ വേഷവും ബഹുമാനപുരസമാർന്ന സംഭാഷണവും അദ്ദേഹത്തിനു ഒരു പുതിയ അനുഭവമായിരുന്നു. ഗാന്ധിജി പിന്നീട് young India-യിൽ ഇങ്ങനെ എഴുതി.
My visit to Her Highness was an agreeable surprise for me. Instead of being ushered into the presence of an over-decorated woman, sporting diamond pendants and necklaces, I found myself in the presence of a modest young woman who relied not upon jewels or gaudy dresses for beauty but on her own naturally well-formed features and exactness of manners. Her room was as plainly furnished, as she was plainly dressed. Her severe simplicity became an object of envy.
റീജന്റ് മഹാറാണിയുമായുള്ള എന്റെ സന്ദർശനം എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. സൗന്ദര്യത്തിനായി ആഭരണങ്ങളൊ ഡയമണ്ട് പെൻഡന്റുകളൊ നെക്ലേസുകളൊ ഉപയോഗിക്കാതെ, ഭംഗിയുള്ള വസ്ത്രങ്ങളൊ ഇല്ലാതെ, മറിച്ച് സ്വാഭാവികമായി നന്നായി രൂപപ്പെടുത്തിയ സവിശേഷതകളെ ആശ്രയിച്ച ഒരു എളിമയുള്ള യുവതിയുടെ സാന്നിധ്യമാണ് ഞാൻ അവിടെ കണ്ടത്. മര്യാദയുടെ കൃത്യത. എളിമയായി വസ്ത്രം ധരിച്ചതുപോലെ അവരുടെ മുറി വ്യക്തമായി സജ്ജീകരിച്ചിരുന്നു. അവരുടെ ലാളിത്യം എന്നെ അസൂയവാനാക്കി.
ഹിന്ദുമത നവോത്ഥാന ചരിത്രത്തിൽ തിരുവിതാംകൂറിലെ പുരുഷകേസരികളായ മഹാരാജാക്കാന്മാരാരും കാണിക്കാൻ ധൈര്യപ്പെടാത്ത ഉത്തരവുകൾക്കും തീരുമാനങ്ങൾക്കും തുല്യം ചാർത്താൻ ധൈര്യപ്പെട്ട വനിതാ ഭരണാധികാരിയായിരുന്നു സേതുലക്ഷ്മി ബായി. വൈക്കം സത്യഗ്രഹം ഒത്തുതീർപ്പാക്കിയത്, ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും തെക്കുമുള്ള വഴികൾ എല്ലാവർക്കുമായി തുറന്നുകൊടുക്കാൻ ഉത്തരവിട്ടുകൊണ്ടാണ്. തിരുവിതാംകൂറിലെ മറ്റ് ക്ഷേത്രനഗരങ്ങളിലും ഉത്തരവാദപ്പെട്ടവരോട് സംസാരിച്ച് ഇതേ നയം നടപ്പാക്കുമെന്നു റാണി വാഗ്ദാനം നൽകി. പൊതുവഴികൾ ഓരോന്നോരോന്നായി രാജ്യത്തെ പ്രജകൾക്ക് എല്ലാവർക്കുമായി തുറക്കപ്പെട്ടു. 1928 ആകുമ്പോഴേക്കും എട്ടുലക്ഷം സവർണർക്കുമാത്രം ലഭ്യമായിരുന്ന അടിസ്ഥാന സൗകര്യങ്ങൾ ഏകദേശം 1.7 ലക്ഷം വരുന്ന അവർണർക്കും തുറന്നുകിട്ടി.
ഗാന്ധിജി 1927 ഒക്ടോബർ മാസം 9-നു തിരുവനനന്തപുരത്ത് എത്തി റീജന്റ് മഹാറാണി സേതുലക്ഷ്മീ ബായിയെയും ശ്രീചിത്തിര തിരുനാളിനെയും സന്ദർശിച്ചു. ദളിതരുടെ ക്ഷേത്ര പ്രവേശനത്തെ പറ്റി ഇങ്ങനെ സംസാരിച്ചു. നായ്ക്കൾക്കും കന്നുകാലികൾക്കും ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള റോഡുകളിൽ നടക്കാൻ കഴിയും, പക്ഷെ ചില ആൾക്കാർക്ക് അവരുടെ ജാതി കാരണം അതിനു കഴിയുന്നില്ല. അതു ക്രൂരതയല്ലേ?. അത് തെറ്റാണ്, ഏറ്റവും നിർഭാഗ്യകരമാണ്, താൻ ഒരു റീജന്റ് മാത്രമാണ്, താങ്കൾ ഭാവി രാജാവായിരുന്ന ചിത്തിര തിരുനാളിനോട് ചോദിക്കു എന്ന് അഭ്യർത്ഥിച്ചു. പ്രായപൂർത്തിയാകാത്ത ചിത്തിര തിരുനാളിനോട് ചോദിക്കുകയും, തുറന്നു കൊടുക്കുമെന്ന് മറുപടി പറയുകയും ചെയ്തു.
10
തിരുത്തുകവൈക്കം സത്യാഗ്രഹം നടന്നത്, പ്രകൃതിയിലും സമൂഹത്തിലും ഒരുപോലെ മാറ്റത്തിന്റെയും ശുദ്ധീകരണത്തിന്റെയും പ്രളയകാലത്തായിരുന്നു. തിരുവിതാംകൂറിലെ ജനതയുടെ ചരിത്രസ്മൃതിയിൽ ഇന്നും പച്ചയായി നിൽക്കുന്ന "99-ലെ വെള്ളപ്പൊക്കം", സേതുലക്ഷ്മിബായി ഭരണത്തിലേറുന്നതിനു മാസങ്ങൾക്കു മുൻപായിരുന്നു. മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളിലെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു തിരുവിതാംകൂറിനു 1924-ൽ സാക്ഷിയാവേണ്ടിവന്നത്.
സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ വെള്ളപ്പൊക്കമെത്തി. 1924 ജൂലൈ മാസത്തിൽ മാത്രം മൂന്നാറിൽ രേഖപ്പെടുത്തിയ പേമാരിയുടെ അളവ് 171.2 ഇഞ്ചായിരുന്നു. തേയില കൊണ്ടുപോകാനായി 1902-ൽ സ്ഥാപിച്ച കുണ്ടളവാലി റെയിൽവെ എന്ന മൂന്നാറിലെ നാരോഗേജ് റെയിൽ ലൈനുകളും, സ്റ്റീം ലോക്കൊമോട്ടീവ് എൻജിനുകളും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഒലിച്ചുപോയി. റെയിൽവെ സ്റ്റേഷനുകൾ പരിപൂർണമായി ഇല്ലാതായി. നിരവധി പാലങ്ങൾ തകർന്നു. തേയില തോട്ടങ്ങളും, ഫാക്ടറികളും നശിച്ചു. മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല പൂർണ്ണമായും ഇല്ലാതായി. പഴയ ആലുവ-മൂന്നാർ രാജപാത കടന്നുപോയിരുന്നത് പെരിയാറിൻറെ കൈവഴിയായ കരിന്തിരി ആറിൻറെ കരയിലൂടെ ആയിരുന്നു. മലയിടിച്ചിൽ മൂന്നാർ റോഡിന്റെ പ്രധാനഭാഗവും പുനഃർനിർമ്മിക്കാക്കാൻ കഴിയാത്തവിധം നാമാവശേഷമായി.
11
തിരുത്തുകപ്രളയത്തിന്റെ ദുരിതവേളയിലാണ് 29 കാരിയായ സേതു ലക്ഷ്മി ബായി രാജ്യത്തിന്റെ ഭരണ ചുമതല ഏൽക്കുന്നത്. നശിച്ചുപോയ പഴയ മൂന്നാർ റോഡിനു പകരം പുതിയ റോഡ് പണിതു. എറണാകുളം – ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി പെരിയാറിനു മുകളിലൂടെ പുതിയ പാലം പണിയാരംഭിച്ചു. സേതുലക്ഷ്മിയുടെ പേരിലുള്ള നേര്യമംഗലം പാലം. ദക്ഷിണേന്ത്യയിലെ പ്രഥമ ആർച്ച് പാലമാണിത്. ശർക്കരയും ചുണ്ണാമ്പും കലർത്തിയുണ്ടാക്കിയ സുർഖി മിശ്രിതം ഉപയോഗിച്ച് നിർമ്മിച്ച നേര്യമംഗലം പാലം പത്തു വർഷം കൊണ്ടാണ് പൂർത്തിയായത്. കാന്റിലിവർ ആർച്ചുകൾ 5 സ്പാനുകളിലായി 214 മീറ്ററാണ് പാലത്തിന്റെ നീളം. 99-ലെ വെള്ളപ്പൊക്കത്തിനുശേഷം ഹൈറേഞ്ചിൽ ഉണ്ടായിട്ടുള്ള എല്ലാ വളർച്ചയിലും നേര്യമംഗലം പാലത്തിനു മുഖ്യപങ്കുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിനു വഴിയൊരുക്കി കൊടുത്തതും നേര്യമംഗലത്തെ സേതുലക്ഷ്മി പാലമാണ്. അടുത്ത അഞ്ചു വർഷം കൊണ്ട് രാജ്യത്ത് 28 ശതമാനം റെവന്യു വരുമാനം കൂടുന്നതിനു റാണിയുടെ ഈ ഡവെലപ്മെന്റുകൾ കാരണമായി. പാലത്തിന്റെ നിർമാണം പൂർത്തീകരിച്ച് 95 വർഷങ്ങൾ പിന്നിടുമ്പോളും അറ്റകുറ്റപ്പണികൾ ഒന്നുമില്ലാതെ രാജകീയ പ്രൗഢിയോടെ ഇന്നും തലയുയർത്തി നിൽക്കുന്നു സേതുലക്ഷ്മി ബ്രിഡ്ജ്.
12
തിരുത്തുക99-ലെ വെള്ളപ്പൊക്ക പ്രതിസന്ധി സമർഥമായി നേരിട്ടു എന്നു മാത്രമല്ല, അന്നുവരെ തിരുവിതാംകൂർ കാണാത്ത തരത്തിൽ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് സേതു ലക്ഷ്മി ബായിയുടെ ഭരണം അടിത്തറയിടുകയും ചെയ്തു. തിരുവനന്തപുരത്ത് വൈദ്യുതി കൊണ്ടുവരാനുള്ള നിർദ്ദേശം 1920-നു മുൻപായിവന്നെങ്കിലും 1924-വരെ പദ്ധതി നിഷ്ക്രിയമായിരുന്നു. ഇന്നു കാണുന്ന തിരുവനന്തപുരത്തെ ഈ പവർഹൗസ് നിർമ്മിച്ച് അവിടെ ജനറേറ്ററുകൾ സ്ഥാപിച്ച് വൈദ്യുതി ഉണ്ടാക്കി വിതരണം ചെയ്തു തുടങ്ങിയത് റാണിയുടെ നേതൃത്വത്തിലാണ്. 1929 ഫെബ്രുവരി 25-ആം തീയതി നാടിനു സമർപ്പിച്ച ഈ പവർ ഹൗസ് ഉത്ഘാടനം ചെയ്തത് അന്നത്തെ ദിവാൻ എം.ഇ. വാട്ട്സ് ആയിരുന്നു. ശ്രീ മൂലം പോപ്പുലർ അസംബ്ലി ഓഫ് ട്രാവൻകൂർ എന്ന ശ്രീമൂലം പ്രജാസഭയുടെ 25-ആം വാർഷികം കൂടിയായിരുന്നു അന്ന്. ഭാവിയിൽ കേരളത്തിന്റെ വൈദ്യുതാവശ്യം നിർവഹിക്കാനുള്ള പള്ളിവാസൽ പദ്ധതിക്ക് അടിത്തറയിടുന്നതും സേതുലക്ഷ്മിയുടെ കാലത്താണ്.
13
തിരുത്തുകസേതുലക്ഷ്മി ബായിയുടെ ഭരണ നിപുണത തെളിയിക്കുന്ന നിരവധി വസ്തുതകൾ ഉണ്ട്. അതിലൊന്നാണ് കൊച്ചി തുറമുഖ നിർമ്മാണത്തിനു ബ്രിട്ടീഷ് സർക്കാറിനൊപ്പം നേർതൃത്ത്വം നൽകിയത്. 1920-ൽ കൊച്ചി തുറമുഖം നിർമ്മിക്കുന്ന അവസരത്തിൽ ഈ പദ്ധതിയിൽ പങ്കാളിയാവാൻ ബ്രിട്ടീഷ് റെസിഡന്റ് അന്നത്തെ തിരുവിതാംകൂറിലെ രാജാവായ ശ്രീമൂലം തിരുനാളിനോട് അഭ്യർത്ഥിച്ചിരുന്നു. ചിലവേറിയ പദ്ധതിയ്ക്ക് സാമ്പത്തിക ഭദ്രതയുള്ള നാട്ടുരാജ്യമായ തിരുവിതാംകൂറിന്റെ സഹായം ആവശ്യമാണന്നു മനസ്സിലാക്കിയാണ് ബ്രിട്ടീഷ് സർക്കാർ അഭ്യർത്ഥന നടത്തിയത്. പക്ഷെ പലകാരണങ്ങൾ കൊണ്ടും തിരുവിതാംകൂർ ഈ പദ്ധതിയുടെ സ്വീകാര്യതയെ ചോദ്യം ചെയ്തു. സേതുലക്ഷ്മിബായി ഭരണത്തിലേറിയതിനുശേഷം മദ്രാസ് പ്രസിഡൻസി വീണ്ടും കൊച്ചിതുറമുഖം പ്രോജക്ട് അവതരിപ്പിച്ചു. പക്ഷെ നിരവധി എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും മഹാറാണി കൊച്ചി തുറമുഖം പദ്ധതിക്ക് തിരുവിതാംകൂറിന്റെ സഹായ ഹസ്തം നീട്ടി. തുടർന്ന്, 1925 ജൂലൈ 23-ആം തീയതി പദ്ധതിയിൽ മഹാറാണി ഒപ്പുവെച്ചു. അങ്ങനെ ദക്ഷിണ ഭാരതത്തിലെ ഏറ്റവും നിർണ്ണായകമായ വികസനത്തിനും, കൊച്ചിയെ അറബിക്കടലിന്റെ റാണിയെന്ന ബഹുമതിക്ക് പ്രാപ്തയാക്കുന്നതിനും സേതുലക്ഷ്മിബായിയുടെ പങ്ക് പ്രശംസനീയമാണ്.
14
തിരുത്തുകഭരണ നിപുണത തെളിയിക്കുന്ന നിരവധി വസ്തുതകൾ ഉണ്ട്. അതിലൊന്നാണ് തേയില തോട്ടങ്ങൾ ബ്രിട്ടീഷ്ക്കാർക്ക് വെറുതെ തീറെഴുതേണ്ടതില്ല എന്ന് തീരുമാനിക്കുന്നത്. വിദ്യാഭ്യാസത്തിനായി വലിയ മുതൽ മുടക്ക് നടത്തിയും, പൊതുമരാമത്ത് വികസിപ്പിച്ചും, തിരുവനന്തപുരത്ത് റെയിൽവെ സ്റ്റേഷൻ സ്ഥാപിച്ച് വേളിവരെ മാത്രമായിരുന്ന റെയിൽവെ ലൈൻ തമ്പാനൂരിലേക്ക് നീട്ടിയതും റാണിയുടെ ഭരണകാലത്താണ്. ക്ഷേത്രങ്ങളിലെ മൃഗബലി നിർത്തലാക്കി, ബഹുഭാര്യത്വം നിയമവിരുദ്ധമാക്കി, മരുമക്കത്തായ സമ്പ്രദായത്തിന് അന്ത്യംകുറിച്ചു വിളംബരമിറക്കി. മരുമക്കത്തായം അവസാനിക്കുന്ന കാലം വരെ കേരളത്തിൽ സ്ത്രീകൾക്ക് അവരുടെ ഭർത്താവ് എല്ലാക്കാലത്തേക്കുമുള്ള ഒരു ചരക്കായിരുന്നില്ല. വീട്ടിലെ മുതിർന്ന സ്ത്രീയും അവരുടെ സഹോദർന്മാരുമായിരുന്നു അധികാരികൾ. ഭർത്താക്കൻമാർ വല്ലപ്പോഴും വന്ന് പോകുന്നവർ മാത്രം. അത് ഒന്നിൽ കൂടുതലുമാവാം. അതുകൊണ്ടുതന്നെ ഭർത്താവ് ഇല്ലാതായാലും സ്ത്രീകൾക്ക് അത്ര വ്യാകുലതയില്ലായിരുന്നു, പുതിയൊരാളെ തിരഞ്ഞെടുക്കാൻ അവൾക്ക് വലിയ പ്രശ്‌നവും ഉണ്ടായിരുന്നില്ല. സേതു ലക്ഷ്മി ബായിയുടെ മുൻഗാമികളായ ആറ്റിങ്ങൾ റാണിമാർക്ക് പതിനേഴാം നൂറ്റാണ്ടിൽ എത്ര കാമുകന്മാരെ വേണമെങ്കിലും തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യവും അധികാരവുമുണ്ടായിരുന്നു. ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ പുരുഷൻമാർക്ക് മാത്രമുള്ള സവിശേഷ അധികാരമായിരുന്നു തനിക്കിഷ്ടപ്പെട്ട ഇണകളെ തിരഞ്ഞെടുക്കുക എന്നത്. എന്നാൽ തിരുവിതാംകൂറിൽ നേരെ തിരിച്ചായിരുന്നു എന്നു ചരിത്രം.
15
തിരുത്തുക1926 ഒക്ടോബർ 23-നു മഹാറാണി തന്റെ രണ്ടാമത്തെ മകളായ കാർത്തിക തിരുനാൾ ഇന്ദിര ബായിയ്ക്ക് ജന്മം നൽകി. സ്ത്രീകളും വിദ്യാഭ്യാസത്തിനും ജോലിക്കും മുന്നോട്ടുവരണം എന്ന നിലപാടെടുത്തതും, ഭരണത്തിലും ലെജിസ്ലേറ്റീവ് കൗൺസിലിലും മേൽജാതി ഹിന്ദുക്കൾക്കുണ്ടായിരുന്ന അപ്രമാദിത്വം അവസാനിപ്പിച്ച് താഴ്ന്ന ജാതിക്കാർക്കും മറ്റു മതസ്ഥർക്കും അർഹമായ പ്രാധിനിത്യം കൊടുത്തതും ഇന്ത്യയിലെ ഒരു നാട്ടുരാജ്യവും അന്നുവരെ കാണാത്ത പരിഷ്‌ക്കാരങ്ങളായിരുന്നു. തിരുവനന്തപുരം നഗരത്തിലെ ജലവിതരണത്തിനായി അരുവിക്കരയിൽ ഡാം കെട്ടുന്നതിനും ജലവിതരണ സിസ്റ്റം സ്ഥാപിക്കാനും മുൻകൈ എടുത്തത് റാണിയുടെ കാലത്താണ്. സേതുലക്ഷ്മിയുടെ ഭരണവൈഭവം തെളിയിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്. കേണൽ മൺറോയുടെ അഭ്യർത്ഥനപ്രകാരം അന്നത്തെ റാണി ഗൗരി ലക്ഷ്മി ബായി അഷ്ടമുടിക്കായലിനും കല്ലടയാറിനും മദ്ധ്യേയുളള തുരുത്ത് കോട്ടയത്തെ ചർച്ച് മിഷൻ സൊസൈറ്റിക്ക് ധനശേഖരണാർത്ഥം വിട്ടു കൊടുത്തിരുന്നു. ചർച്ച് സൊസൈറ്റി ഈ തുരുത്തിന് ബഹുമാനപൂർവ്വം മൺറോയുടെ പേരു നൽകി. മൺറൊ തുരുത്ത്. മൺറോതുരുത്തിനെ അവർ ചെറുഭൂമികളായി തിരിച്ച് കൃഷിക്കാർക്ക് പാട്ടത്തിന് നൽകി വൻ ആദായം കൈപ്പറ്റിയിരുന്നു. കൃഷിക്കാരിൽ നിന്നും പലപ്പോഴും പാട്ടതുക സൊസൈറ്റിക്ക് കിട്ടാതെ വരികയും കോടതിയിൽ അത് കേസായി വലിയ തർക്ക വിഷയമായി മാറി. മൺറോതുരുത്തിനെ സർക്കാറിൽ ചേർത്തു പ്രതിവർഷം 5,000 രൂപ സൈസൈറ്റിക്ക് കൊടുത്തുകൊണ്ട് റാണി സേതുലക്ഷ്മിബായി 1930-ൽ പരിഹരിച്ചു. വിഷയം പഠിച്ച് അതിനു ഉത്തരം കണ്ടെത്തുന്നതിൽ റാണിയുടെ കഴിവ് പ്രശംസനീയമായിരുന്നു.
16
തിരുത്തുകറീജന്റ് സേതുലക്ഷ്മി മഹാറാണിയ്ക്ക് ജനസമ്മതിയും ബ്രിട്ടിഷ് സർക്കാരിന് അവരുടെ ഭരണത്തോടുള്ള മതിപ്പും വലുതായിരുന്നു. സ്ത്രീകളെ പ്രത്യേക ജനവിഭാഗമായി അംഗീകരിച്ചുകൊണ്ട് അവരെ പ്രതിനിധീകരിക്കാൻ നാമനിർദ്ദേശംചെയ്യുന്ന രീതി കൊണ്ടുവന്നു. തിരുവിതാംകൂറിലെ നിയമസഭാ കൗൺസിലർ ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. മേരി പുന്നൻ ലൂക്കോസ് 1924-ൽ നിയമിതയായി. ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ ഏതെങ്കിലും നിയമനിർമ്മാണസഭയിലേക്കു് നാമനിർദ്ദേശം ചെയ്ത ആദ്യസംഭവമായിരുന്നു ഇത്. തിരുവിതാംകൂർ സ്റ്റേറ്റിന്റെ ആക്ടിംഗ് സർജൻ ജനറലായി സ്ഥാനക്കയറ്റം ലഭിച്ച മേരി പുന്നൻ, സർജൻ ജനറലായ ഇന്ത്യയിലെ ആദ്യ വനിതയായിമാറി. മദ്രാസ് മെയിലിന്റെ ഹെഡിംഗ് ഇങ്ങനെയിറങ്ങി... Feminism in Travancore.
1928-ൽ രണ്ടാമതൊരു വനിതയെ മഹാറാണി ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്തു, എലിസബത്ത് കുരുവിള ആയിരുന്നു അത്. വലിയ എതിർ അഭിപ്രായങ്ങൾ ഉണ്ടായെങ്കിലും അതൊക്കെ അവഗണിച്ച് 1927-ൽ പെൺകുട്ടികൾക്കും നിയമപഠനം വേണമെന്ന് പ്രഖ്യാപിക്കുന്നതും മഹാറാണി സേതുലക്ഷ്മി ബായിയാണ്. ഇന്ത്യയിലെ ആദ്യ വനിത ജഡ്ജിയായി അന്ന ചാണ്ടിക്ക് മാറാൻ കഴിഞ്ഞത് ആ പ്രഖ്യാപനത്തിന്റെ പരിണിതഫലമാണ്. ലക്ഷ്മി ബായി ചുമതലയേൽക്കുമ്പോൾ തിരുവിതാംകൂറിലെ സർക്കാർ സർവ്വീസിൽ സ്ത്രീകൾ തീരെ ഇല്ലായിരുന്നു, എന്നാൽ 1931-ൽ റാണി സ്ഥാനമൊഴിയുമ്പോൾ 412 സ്ത്രീകൾ സർക്കാർ ശമ്പളം പറ്റുന്നുണ്ടായിരുന്നു തിരുവിതാംകൂറിൽ.
17
തിരുത്തുകആഭിജാത്യം നിറഞ്ഞ ഒതുങ്ങിയ പ്രകൃതമായിരുന്നു സീനിയർ റാണി സേതു ലക്ഷ്മി ബായിയുടേത്. പരന്ന വായനയും ദിവസവുമുള്ള പ്രാർഥനയുമായി കുടുംബത്തോടൊപ്പം ജിവിതം ചെലവിട്ട വ്യക്തിത്വം. അതേസമയം ജൂനിയർ റാണി സേതു പാർവ്വതി ബായി അതിന്റെ എതിർ ധ്രുവത്തിലായിരുന്നു. ജീവിതം അടിച്ചു പൊളിച്ച് ചെലവിടാനുള്ളതാണെന്ന് അവർ വിശ്വസിച്ചു. മഹാരാജാവായ തന്റെ മകനു പ്രായ പൂർത്തിയാവാഞ്ഞതിനാൽ പകരം ഭരണം നടത്തുന്ന ഒരു റീജന്റ് മാത്രമാണ് സീനിയർ റാണിയെന്ന് അവർ പൂർണ്ണമായും വിശ്വസിച്ച് സീനിയർ റാണി സേതു ലക്ഷ്മിബായിയെ പരോക്ഷമായി എതിർത്തുകൊണ്ടിരുന്നു. ജൂനിയർ റാണി പാർവ്വതി ബായി തുടർച്ചയായി യാത്രകൾ ചെയ്തു. സർ. സി.പി. രാമസ്വാമി അയ്യരെ പോലുള്ള ശക്തരെ ചങ്ങാതിമാരാക്കി. സർ സിപിയും ഇളയറാണിയും തമ്മിലുള്ള ബന്ധത്തിന്റെ നിജസ്ഥതി അറിയാൻ ബ്രിട്ടീഷ് അധികാരികൾ ചാരൻമാരെ വരെ നിയോഗിച്ചു.
പുറമെ ശാന്തമായി കാണപ്പെടുമ്പോഴും കൊട്ടാരത്തിനകത്ത് അധികാര വടംവലികൾ കൊടുമ്പിരിക്കൊണ്ടു കൊണ്ടിരുന്ന കാലമായിരുന്നു അത്. സ്വന്തം മകൻ ജൂനിയറായിരിക്കുകയും രാജ്യത്തിന്റെ അധികാരം മൂത്ത റാണി കൈയാളുകയും ചെയ്യുന്നത് സഹിക്കാൻ ഇളയറാണിക്ക് തീരെ പറ്റിയിരുന്നില്ല. മാത്രമല്ല, ഇളയറാണിയുടെ ധാരാളിത്തത്തിന് ഖജനാവിൽ നിന്ന് കൂടുതൽ തുക അനുവദിക്കുന്നത് മൂത്തറാണി വിലക്കുകൗമ് ചെയ്തു. ദൂർത്ത് വെച്ചുപൊറുപ്പിക്കാൻ മഹാറാണി കൂട്ടാക്കിയില്ല. അതിനെ തുടർന്ന് എല്ലാ തരത്തിലുമുള്ള കുത്തിത്തിരിപ്പും ഉപജാപവും റീജന്റ് ഭരണത്തിനെതിരെ ഇളയറാണി നടത്തി. മൂത്തറാണിയെ പുറത്താക്കാൻ ബ്രാഹ്മണരെ കൊണ്ടുവന്ന് കവടിയാർ കൊട്ടാരത്തിൽ ദിവസങ്ങളോളം ദുർമന്ത്രവാദം നടത്തി.
18
തിരുത്തുകറീജൻസി ഭരണം അവസാനിപ്പിച്ച് തന്റെ മകനെ എത്രയും പെട്ടെന്നു മഹാരാജാവായി അധികാരത്തിലെത്തിക്കാൻ സേതു പാർവ്വതി ബായി പഠിച്ച പണി പലതും പയറ്റി. ചിത്തിര തിരുനാളിന് പതിനെട്ടു വയസ്സാകുന്ന 1930 നവംബറിൽ മഹാരാജാവായി അഭിഷേകം ചെയ്യാനുള്ള അഭ്യർത്ഥനയുമായി ജൂനിയർ റാണി ബ്രിട്ടീഷ് ഗവൺമെന്റിനെ സമീപിച്ചു. പക്ഷെ അനുകൂല മറുപടി ലഭിച്ചില്ല എന്നു മാത്രമല്ല, രാജകുമാരന് പത്തൊമ്പതര വയസ്സാകുന്ന 1932-വരെ കാത്തിരിക്കാനാണ് നിർദേശം വന്നത്. ഈയൊരു ഘട്ടത്തിലാണ് ജൂനിയർ റണി സർ സി.പി രാമസ്വാമി അയ്യരുടെ സഹായം തേടുന്നത്. രാജകുടുംബാംഗങ്ങൾക്കിടയിലുണ്ടായിരുന്ന പോരിന്റെയും ഉപജാപകവൃത്തികളുടേയും വ്യക്തമായ അറിവോടുകൂടി തിരുവിതാംകൂർ രാഷ്ട്രീയ ചരിത്രത്തിലേക്കു സർ സി.പി ആനയിക്കപ്പെട്ടു. 1879-ൽ മദ്രാസിലെ ഒരു തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച അദ്ദേഹം വളരെ കുറഞ്ഞ വർഷങ്ങൾ കൊണ്ട് മദ്രാസ് ഹൈക്കോടതിയിലെ ഏറ്റവും തിരക്കേറിയ അഭിഭാഷകനായിമാറിയിരുന്നു. ഒരു കേസ് തീർക്കാൻ അദ്ദേഹത്തിന് എത്രസമയം വേണ്ടിവരും എന്ന ജഡ്ജിയുടെ ചോദ്യത്തിനു 'നാല്പത്തിരണ്ട് മിനിറ്റ് മൈലോർഡ്' എന്നൊരിക്കൽ സർ സി.പി. പറയുകയുണ്ടായി. സർ സിപിയുടെ കൂർമ്മ ബുദ്ധിയും, കൃത്യമായി പെട്ടന്ന് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടി കയറ്റി. സമർത്ഥനായ സർ സി.പിയുടെ ബ്രിട്ടീഷ് ഉദ്യേഗസ്ഥരുമായുള്ള സൗഹൃദബന്ധം തന്നെ സഹായിക്കുമെന്ന് ഇളയറാണി കണക്കു കൂട്ടി. സർ സി.പി. ലണ്ടനിലെത്തി ബ്രിട്ടിഷ് ചക്രവർത്തി ജോർജ്ജ് അഞ്ചാമന്റെ ഓഫീസ് സന്ദർശിച്ചു സേതു പാർവ്വതിബായിക്കുവേണ്ടി നിവേദനം സമർപ്പിച്ചു. പിന്നീട് വൈസ്രോയിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കു കത്തയച്ചു. ഇതൊന്നും പക്ഷെ ഇളയറാണി സേതു പാർവ്വതിബായി വിചാരിച്ചതുപോലുള്ള ഫലങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ല. ഈ അവസരത്തിലാണ് ബ്രിട്ടീഷ് ചക്രവർത്തി ജോർജ്ജ് അഞ്ചാമൻ സീനിയർ റാണി സേതു ലക്ഷ്മി ബായിക്ക് ബഹുമാനാർത്ഥം ഇംപീരിയൽ ഓർഡർ ഓഫ് ദി ക്രൗൺ നൽകി 1929-ൽ ആദരിച്ചത്.
19
തിരുത്തുകഇതിനിടയിൽ ചിത്തിര തിരുനാളിനെക്കുറിച്ച് പലവിധ കിംവദന്തികളും ഉയർന്നു. അദ്ദേഹം അമ്മ പാർവ്വതി ബായിയുടെ സാരിത്തലപ്പിൽനിന്നു പിടിവിടാത്തവനും വേണ്ടത്ര മാനസിക വളർച്ചയില്ലാത്തവനും ഭരണാധികാരം ഏറ്റെടുക്കാൻ പ്രാപ്തനല്ലെന്നും ബ്രിട്ടീഷ് ഗവൺമെന്റിനെ പറഞ്ഞു ധരിപ്പിച്ചു. സമർത്ഥനായ സർ സി.പിയുടെ സഹായം, ഉന്നംവെക്കുന്ന ലക്ഷ്യപ്രാപ്തിയിലേക്കെത്താൻ തന്നെ സഹായിക്കുമെന്നു ജൂനിയർ റാണി സേതു പാർവ്വതിബായ് അപ്പോഴും കണക്കുകൂട്ടി. അമ്മറാണി സേതു പാർവ്വതിബായിയുടെ കർക്കശമായ സമീപനംകൊണ്ടാവാം കേവലമായ ചില ദൗർബല്യങ്ങൾ ചിത്തിരതിരുനാളിനു ഉണ്ടായിരുന്നെന്നു സ്തുതിപാഠകർപോലും സമ്മതിക്കുന്നുണ്ട്. ഈ കാലത്താണ് ചിത്തിര തിരുനാളിനെ അഡ്മിനിസ്ട്രേറ്റിവ് ട്രയിനിംഗിനായി മൈസൂരിലേക്ക് അയച്ചത്. ജൂനിയർ റാണി പാർവ്വതി ബായി യിൽ നിന്നും ചിത്തിര തിരുനാളിനെ അകറ്റി നിർത്താൻ ഒരു പരിധിവരെ സീനിയർ റാണിക്കു ഇതുമൂലം കഴിഞ്ഞു.
എന്നാൽ കാര്യങ്ങളുടെ ഗതി മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. 1931 ഏപ്രിൽ മാസം 18-നു ബ്രിട്ടീഷ് വൈസ്രോയ് ഇർവിൻ പ്രഭു സ്ഥാനമൊഴിഞ്ഞ് ലണ്ടനിലേക്ക് പോയി. കാനഡയുടെ ഗവർണർ ജനറൽ ആയിരുന്ന മർക്കസ് വില്ലിംഗ്ടൺ പ്രഭു വൈസ്രോയിയായി ഡൽഹിയിൽ നിയമിതനായി. കാനഡയുടെ ഗവർണർ ജനറൽ ആകുന്നതിനു മുൻപ് വില്ലിംഗ്ടൺ 1919-1924 കാലഘട്ടത്തിൽ മദ്രാസ് ഗവർണർ ആയിരുന്നു. 1920-ൽ സർ സി.പി. മദ്രാസ് ഗവൺമെന്റിന്റെ അഡ്വക്കറ്റ് ജനറലായും, 1923-മുതൽ നിയമം, വൈദ്യുതി, ജലസേചനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചിരുന്നു. 1931-ൽ വൈസ്രോയി വില്ലിംഗ്ടൺ-ന്റെ ക്ഷണം സ്വീകരിച്ച് സർ സി.പി. അദ്ദേഹത്തിന്റെ എക്‌സിക്യൂട്ടീവിൽ നിയമകാര്യങ്ങൾക്കുള്ള അംഗമായി ചേർന്നു. വൈസ്രോയിയുമായുള്ള സർ സി.പിയുടെ ബന്ധം പ്രയോജനപ്പെടുത്താൻ തന്നെ ജൂനിയർ റാണി സേതു പാർവതിബായ് തീരുമാനിച്ചു. സേതു പാർവതി ബായിയും ചിത്തിര തിരുനാളും വൈസ്രോയിയുമായി വെവ്വേറെ ചർച്ചനടത്തി. ചർച്ചകൾക്ക് ഒടുവിൽ വൈസ്രോയിയുടെ തീരുമാനമായി.
വില്ലിംഗ്ടൺ ഇങ്ങനെ എഴുതി: ചിത്തിര തിരുനാൾ ബാലരാമവർമ്മയെ കണ്ടു സംസാരിച്ചപ്പോഴും അദ്ദേഹത്തിന്റെ ഭരണപരമായ പരിശീലനത്തിന്റെ വിശകലനങ്ങളിലൂടെ കടന്നുപോയപ്പോഴും അധികാരം നൽകുന്നത് ഇനിയും വൈകിക്കുന്നത് ശരിയല്ല എന്നെനിക്കു തോന്നുന്നു. എന്റെ മുൻഗാമി ഇർവിൻപ്രഭു നിശ്ചയിച്ചിരുന്ന പൊതുവായ നയത്തിൽനിന്നു എനിക്കു കുറച്ചു മാറിചിന്തിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഓരോ വിഷയവും അതിന്റേതായ പ്രത്യേകതളോടെ കാണണം എന്നു ഞാൻ കരുതുന്നു. മഹാരാജാവിന്റെ പരിശീലന നടപടികൾ ഇനിയും മുൻപോട്ടു കൊണ്ടു പോകുന്നതുകൊണ്ട് പ്രത്യേകിച്ചു പ്രയോജനങ്ങളില്ലെന്നു തോന്നുന്നു.
ചിത്തിര തിരുനാളിന്റെ സ്ഥാനാരോഹണത്തിനു മാത്രമല്ല വില്ലിംഗ്ടൺ അനുമതി നൽകിയത്. ഭരണകാര്യങ്ങളിൽ മഹാരാജാവിനു മുൻപരിചയമില്ലാത്തതിനാൽ സർ സി.പി. രാമസ്വാമി അയ്യരെ മഹാരാജാവിന്റെ ലീഗൽ ആന്റ് കോൺസ്റ്റിറ്റിയൂഷനൽ അഡൈ്വസറായി നിയമിച്ചുകൊണ്ടും വൈസ്രോയി ഉത്തരവിട്ടു. അങ്ങനെ 1931 നവംബർ മാസം 6-നു തിരുവിതാംകൂറിലെ റീജൻസി ഭരണം അവസാനിച്ചു. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ നവംബർ 7-നു സ്ഥാനാരോഹിതനായി. കൂട്ടത്തിൽ സർ സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂറിൽ ഔദ്യോഗികമായി രംഗപ്രവേശനം ചെയ്തു.
20
തിരുത്തുകതനിക്കു ലഭിച്ച കുറഞ്ഞ കാലയളവിൽ കൃത്യനിഷ്ഠയോടെ തികഞ്ഞ ആത്മാർത്ഥതയോടെ മഹാറാണി തിരുവിതാംകൂർ ഭരണകർത്തവ്യം നിർവ്വഹിച്ചു. റീജൻസിക്ക് ശേഷം സേതു ലക്ഷ്മി ബായി രാജ്യ കാര്യങ്ങളിൽനിന്നും പൂർണ്ണമായും വിരമിച്ചു. ഇനിയുള്ള കാലം ശാന്തമായ ജീവിതമാണ് സേതു ലക്ഷ്മി ബായി ആഗ്രഹിച്ചത്. മഹാറാണിയുടെ ശ്രദ്ധ തന്റെ കുടുംബകാര്യങ്ങളിൽ മാത്രമായി ഒതുങ്ങി. തന്റെ ഭർത്താവിനും കുട്ടികൾക്കും വേണ്ടി ചിലവഴിക്കാൻ വേണ്ടത്ര സമയം ലഭിച്ചു. ഈ അവസരത്തിലാണ് 1935-ൽ ബ്രിട്ടീഷ് ചക്രവർത്തി ജോർജ്ജ് അഞ്ചാമന്റെ സിൽവർ ജൂബിലി മെഡലും, 1937-ൽ ജോർജ്ജ് ആറാമൻ കിരീടധാരണ മെഡലും മഹാറാണി സേതുലക്ഷ്മി ബായിക്കു ലഭിച്ചത്. 1938-ൽ മൂത്തമകൾ ഉത്രം തിരുനാൾ ലളിതാംബ ബായിക്ക് പതിനാലു വയസ് കഴിഞ്ഞപ്പോൾ കുമാരിയെ വിവാഹം കഴിപ്പിക്കുവാൻ തീരുമാനിച്ചു. അതിനെതുടർന്ന് കിളിമാനൂർ കൊട്ടാരത്തിലെ കേരള വർമ്മയുമായി ലളിതാംബയുടെ വിവാഹം സെപ്തംബർ മാസം 12-ആം തീയതി നടന്നു. കിളിമാനൂർ കൊട്ടാരത്തിലെ ചെറുകുട്ടി തമ്പുരാട്ടിയുടേയും, തിട്ടപ്പള്ളിമന വാസുദേവൻ നമ്പൂതിരിയുടേയും മകനായിരുന്നു കേരള വർമ്മ. രണ്ടാമത്തെ മകൾ കാർത്തിക തിരുനാൾ ഇന്ദിരാ ബായിക്ക് പതിനെട്ടു വയസ്സു തികഞ്ഞപ്പോൾ ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ രാമ വർമ്മ എന്ന കുട്ടൻ തമ്പുരാനുമായി 1945 മേയ് മാസം 9-ആം തീയതി വിവാഹം നടന്നു. പക്ഷെ 1949 മേയ് മാസം പീരുമേട്ടിൽ വെച്ച് രാമ വർമ്മ അന്തരിക്കുകയും. മൂന്നുവർഷങ്ങൾക്കുശേഷം ഇന്ദിര രണ്ടാമത് കിളിമാനൂർ കൊട്ടാരത്തിലെ കേരളവർമ്മയെ വിവാഹം കഴിച്ചു.
21
തിരുത്തുകനിശ്ചയിക്കപ്പെട്ടതിന് ഒരുവർഷം മുമ്പ് റീജന്റ് ഭരണം അവസാനിപ്പിക്കാൻ ഇളയ റാണിക്കായി. മഹാരാജാവായി ഇളയറാണിയുടെ മകൻ ശ്രീചിത്തിര തിരുന്നാൾ സ്ഥാനമേറ്റതോടെ, ശരിക്കുള്ള പ്രതികാരത്തിന് വേദിയൊരുങ്ങി. സർ സി.പി.യ്ക്കും ഇളയറാണിക്കുമായി തിരുവിതാംകൂർ ഭരണത്തിന്റെ ചുക്കാൻ. ഏഴുവർഷം രാജ്യം ഭരിച്ച സേതു ലക്ഷ്മി ബായിയ്ക്ക് കവടിയാർ കൊട്ടാരത്തിൽ നിന്നുള്ള എല്ലാത്തരം അടിച്ചമർത്തലിനും കുതന്ത്രങ്ങൾക്കും അപമാനത്തിനും ഇരയായി കഴിയേണ്ടി വന്നു. ശ്രീപാദം എസ്റ്റേറ്റിന്റെ കാര്യങ്ങൾ കുറച്ചുകാലം മഹാറാണി തുടർന്നു നോക്കിയിരുന്നെങ്കിലും, 1939-ൽ മഹാരാജാവ് ചിത്തിര തിരുനാൾ എസ്റ്റേറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഒരു ട്രസ്റ്റിൽ സ്ഥാപിക്കുകയും ചെയ്തു. അതിൽ നിന്ന് രാജകുടുംബത്തിലെ എല്ലാ വനിതാ അംഗങ്ങൾക്കും അലവൻസുകൾ ലഭിക്കും. അവരതെല്ലാം നിശബ്ദമായി സഹിച്ചു. പക്ഷെ തന്റെ അനുജത്തിയുടെ പുത്രനു ഓണക്കോടി അയക്കുന്നതിൽ അന്നും ഇന്നും ഒരു മുടക്കവും അവർ വരുത്തിയില്ല.
സർ സി.പിയെ ഭരണകാര്യ ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ പല ഭാഗങ്ങളിൽനിന്നും കുറ്റപ്പെടുത്തലും അടക്കം പറച്ചിലുമുയർന്നു. മാധ്യമങ്ങൾ പരിഹാസത്തോടെ കളിയാക്കി. ഊതിപ്പെരുപ്പിച്ച ഈ പദവി സർ സി.പി.ക്കുവേണ്ടി നിർമ്മിച്ചതിൽ പൊതുവേ അതൃപ്തിയുണ്ടായിരുന്നു. ജനങ്ങളുടെ അടക്കം പറച്ചിൽ എന്ന സത്യം മനസ്സിലാക്കിയ സർ സി.പി. ശമ്പളം മേടിക്കുന്ന ഉദ്യോഗസ്ഥനെന്ന തന്റെ പദവി രാജിവച്ച് തിരുവനന്തപുരത്തുനിന്നു യാത്രയായി. പക്ഷേ, സർ സി.പി.യുടെ ഉപദേശമില്ലാതെ യാതൊരു തീരുമാനവുമെടുക്കാൻ മഹാരാജാവിനു സാധ്യമല്ലായിരുന്നു അപ്പോഴേക്കും. തിരുവിതാംകൂർ ദിവാനായി നിയമിക്കണമെന്ന ആഗ്രഹത്തോടെ ശ്രീചിത്തിര തിരുനാൾ, റസിഡന്റിന്റെ അനുമതിക്കുപോലും കാത്തുനിൽക്കാതെ 1936 സപ്തംബർ മാസം 4-ന് സി.പി. യെ ദിവാനായി നിയമിച്ചുകൊണ്ട് അദ്ദേഹത്തിനു കത്തു നൽകി. 1936 ഒക്ടോബർ മാസം 8-ന് സർ സി.പി. തിരുവിതാംകൂർ ദിവാനായി ചാർജെടുത്തു. താൻ ദിവാനായി സ്ഥാനമേറ്റെടുത്ത് കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം സർ സി.പി. ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്തു. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഇത്രയേറെ ശ്ലാഹിക്കപ്പെട്ട മറ്റൊരു ഭരണ നടപടിയുണ്ടായിട്ടില്ല. മഹാരാജാവിന്റെ മഹാമനസ്‌ക്കതയും പുരോഗമന ചിന്താഗതിയുമാണ് അതിന് പിന്നിലെന്ന് പലരും വിശ്വസിച്ചു. മഹാരാജാവും അമ്മ ജൂനിയർ റാണിയും ദിവാൻ സർ.സിപിയും അടങ്ങിയ ത്രിമൂർത്തികൾക്കാണ് ഗാന്ധിജി ക്ഷേത്രപ്രവേശനവിളംബരത്തിന്റെ കീർത്തി പങ്കുവെച്ചത്. മതപരിവർത്തനങ്ങളുടെ ഒഴുക്കു തടയാനുള്ള സർക്കാരിന്റെ പല ശ്രമങ്ങളും പരാജയപ്പെട്ടതിന്റെ അറ്റകൈ പ്രയോഗമായിരുന്നു ക്ഷേത്ര-പ്രവേശന-വിളംബരം എന്നതാണ് ചരിത്ര സത്യം.
22
തിരുത്തുക1944-ൽ വൈസ്രോയിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കയച്ച കത്തിൽ റസിഡൻ്റായിരുന്ന എച്ച്.ജെ. ടോഡ് ചിത്തിര തിരുനാൾ രാജാവിനെ കൃത്യമായി വിലയിരുത്തുന്നുണ്ട്: "ലജ്ജാശീലനും, ആത്മവിശ്വാസമില്ലാത്തവനും, അമ്മയുടെ അമിത സ്വാധീനത്തിൽനിന്നു മോചനം നേടാത്തവനുമാണ്". നിർണായക നിമിഷങ്ങളിൽ തീരുമാനം എടുക്കാനാവാതെ രാജാവ് വിഷമിച്ചപ്പോൾ സർ. സി.പി. ചടുലമായി ഉറച്ച തീരുമാനങ്ങൾ എടുത്തു, ജനകീയ പ്രക്ഷോഭങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനും അവസാനം സർ.സി.പി ക്ക് എതിരെ വധശ്രമത്തിനും കാരണമായി. അണയാറാകുമ്പോൾ ആളുകത്തുമെന്നാണല്ലൊ പറയാറുള്ളത്.
സേതു ലക്ഷ്മി ബായി തന്റെ ഭർത്താവിനും രണ്ട് പെൺമക്കൾക്കുമൊപ്പം 1949-വരെ തിരുവനന്തപുരത്തു തന്നെ സമയം ചെലവഴിച്ചു. 1949-ലെ തിരു-കൊച്ചി ലയനത്തിനുശേഷം ലളിതാംബ ബായി ബാംഗ്ലൂരിലേക്ക് മക്കളോടൊപ്പം താമസമാക്കി. 1950-കളുടെ തുടക്കത്തിൽ മഹാറാണിയുടെ ഇളയപുത്രി ഇന്ദിര ബായി മദ്രാസിലും താമസമാക്കി. ആ കാലയളവിൽ സേതു ലക്ഷ്മി ബായി തിരുവനന്തപുരത്ത് സെറ്റിൽമോണ്ട് കൊട്ടാരത്തിൽ തനിച്ചായിരുന്നു. ഭർത്താവ് രാമവർമ്മ വലിയ കോയിത്തമ്പുരാൻ ബാംഗ്ലൂരിലും, മദ്രാസിലും, തിരുവനന്തപുരത്തുമായി താമസിച്ചുപോന്നു. പല സ്വത്തുക്കളും കൊട്ടാരങ്ങളും ഓരോന്നായി നീക്കംചെയ്യാൻ തുടങ്ങി. 1950-കളുടെ അവസാനത്തോടെ മകളോടും പേരക്കുട്ടികളോടും ഒപ്പം ബാംഗ്ലൂരിലേക്ക് പോകുന്നതിനെക്കുറിച്ച് അവർ ആലോചിക്കുകയായിരുന്നു.
23
തിരുത്തുകതിരുവിതാംകൂർ രാജവംശത്തിന്റെ അസ്തമയകാലത്ത് അധികമാരും അറിയാത്ത എത്രയെത്ര ഉപജാപങ്ങളും കുതന്ത്രങ്ങളും അരങ്ങേറിയെന്ന് ചരിത്രത്താളുകൾ നോക്കിയാൽ മനസ്സിലാവും. സത്യമെന്ന് പലരും ഉറച്ചു വിശ്വസിക്കുന്ന ഈ ധാരണകൾ അബദ്ധമാണെന്ന് ചരിത്ര വസ്തുതകൾ നിരത്തി തെളിയിച്ചാൽ, തീർച്ചയായും അത് ജിജ്ഞാസയുണർത്തും. പാരമ്പര്യത്തിൽ മുറുകെപ്പിടിക്കുന്ന രാജവംശത്തിനുചുറ്റും വീശിയടിക്കുന്ന സാമൂഹികമാറ്റങ്ങളുടെ ചുഴലിക്കാറ്റ് സെറ്റിൽമൊണ്ട് കൊട്ടാരത്തിലും ആഞ്ഞുവീശി.
തിരുവനന്തപുരം സെറ്റിൽമൊണ്ട് കൊട്ടാരത്തിലെ ജോലിക്കാർ വലിയകോയി തമ്പുരാന്റെ പുതിയ ഡ്രൈവറുടെ നേതൃത്തത്തിൽ 1957-ൽ യൂണിയൻ രൂപീകരിച്ചു. ജോലിക്കാർ തനിക്കെതിരെ തിരിഞ്ഞത് സീനിയർ റാണിയേയും കുടുബത്തേയും വല്ലാതെ അസ്വസ്തരാക്കി. ജോലിക്കാർ അവരുടെ അവകാശങ്ങൾ ആവശ്യപ്പെട്ട് നടത്തിയ സമരം തുടക്കത്തിൽ നിയന്ത്രിക്കപ്പെട്ടങ്കിലും, അത് 1958-ൽ വീണ്ടും ശക്തമായ സമരമാർഗ്ഗങ്ങളോടെ തിരിച്ചെത്തി. മഹാറാണി സേതു ലക്ഷ്മി ബായിക്ക് നേരിയ ഒരു ഹൃദയാഘാതം സംഭവിച്ചത് ഈ ദിവസങ്ങളിലാണ്. ഒരു ദിവസം രാവിലെ ജോലിക്കാർ കൊട്ടാരത്തിൽ കൊടിനാട്ടി പ്രതിഷേധിച്ചു മഹാറാണിയെ തടഞ്ഞുവെച്ചു. ജോലിക്കാരോട് പുറത്തു-പോയി-വരാമെന്ന് പറഞ്ഞ് ശ്രീപത്മനാഭക്ഷേത്രത്തിലെക്ക് മഹാറാണി സേതു ലക്ഷ്മി ബായി കാറിൽ പോകുകയും, അവിടെ കിഴക്കെ ഗോപുരത്തിൽ ചെന്ന് കാണിക്കയിട്ട്, ഞാൻ തിരുവനന്തപുരം വിട്ട് പോകുകയാണന്നും, ഇവിടെ എനിക്ക് താമസിക്കാൻ പറ്റുന്നില്ലന്നും, ഇനി ഒരു തിരിച്ചു വരവില്ലായെന്നും ശ്രീപത്മനാഭസ്വാമിയെ മനസ്സാ-അറിയിച്ച് റാണി തിരുവിതാംകൂറിൽ നിന്നും യാത്രയായി. അവിടെ നിന്നും തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ ചെന്ന് കൊല്ലം വഴി മദ്രാസിലേക്കു യാത്ര തിരിച്ചു. ഇനി ഒരിക്കലും മടങ്ങി വരുമെന്ന് പ്രതീക്ഷയില്ലാത്ത യാത്ര. തിരുവിതാംകൂറിന്റെ ഓർമ്മകൾ സേതു ലക്ഷ്മി ബായിയുടെ കണ്ണുകൾ ഈറനണിയിച്ചുകാണും.
24
തിരുത്തുകതിടുക്കത്തിൽ മദ്രാസിലേക്ക് മാറിയെങ്കിലും അതിനടുത്തവർഷം 1959-ന്റെ തുടക്കത്തിൽ മഹാറാണി ബാംഗ്ലൂരിലേക്ക് മാറി അവിടെ മകളുടെ വീടിനോട് ചേർന്ന് ഒരു ബംഗ്ലാവ് നിർമ്മിച്ച് അവിടെ സ്ഥിര താമസമാക്കി. അവൾ ഒരിക്കലും തിരുവിതാംകൂറിലേക്ക് പിന്നീട് മടങ്ങിയില്ല. സേതു ലക്ഷ്മി ബായി 25 വർഷത്തിലേറെ ബാംഗ്ലൂരിൽ താമസിച്ചു. 1971-ൽ ഇന്ത്യാ ഗവൺമെന്റ് മുൻ ഭരണാധികാരികൾക്കും അവരുടെ കുടുംബങ്ങൾക്കും നൽകിയ പ്രിവി പെൻഷൻ നിർത്തലാക്കി. നീണ്ട നിയമപോരാട്ടത്തിനു ശേഷം, അവരുടെ മരണത്തിന് ഏതാനും വർഷങ്ങൾക്ക് മുമ്പ്, റീജൻസി പുനഃപരിശോധിക്കുകയും പ്രിവി പെൻഷൻ പുനഃസ്ഥപിക്കുകയും ചെയ്തു. കർണ്ണാടകാ സർക്കാർ അർബൻ ലാന്റ് സീലിംഗ് ആക്ട് നടപ്പിലാക്കിയപ്പോൾ മഹാറാണി തന്റെ ബംഗ്ലാവും മറ്റു സ്ഥലങ്ങളും പേരക്കുട്ടികൾക്ക് വീതം വെച്ചു നൽകി. അക്കാലത്ത് വന്ന ഒരു സന്ദർശകനോട് മഹാറാണി ഇങ്ങനെ പറഞ്ഞു. ഒരിക്കൽ ഒരു നാടുമുഴുവനും എന്റേതായിരുന്നു. പിന്നിട് ഈ വീട് എന്റേതാണന്നു കരുതി. പക്ഷെ അതും എന്റെതല്ലാതായി. ഇപ്പോൾ സ്വന്തമെന്നു പറയാൻ ഈ മുറി മാത്രം. ഇത്രയും പറഞ്ഞു മഹാറാണി ചിരിച്ചെങ്കിലും കേട്ട സന്ദർശകന്റെ കണ്ണുകൾ നനഞ്ഞു. 1975 ഡിസംബർ മാസം 29-ആം തീയതി മഹാറാണിയുടെ ഭർത്താവ് രാമവർമ്മ വലിയ കോയി തമ്പുരാൻ മരണപ്പെട്ടു. തമ്പുരാന്റെ മരണശേഷം മഹാറാണി വളരെ അപൂർവ്വമായെ അതിഥികളെ സ്വീകരിച്ചിരുന്നുള്ളു. 1985 ആയപ്പോഴേക്കും ശക്തമായ നടുവേദന കാരണം റാണിയുടെ ആരോഗ്യനില മോശമാവുകയും, കർണ്ണാടക മെഡിക്കൽ സെന്ററിൽ വെച്ച് 1985 ഫെബ്രുവരി മാസം 22-ആം തീയതി സീനിയർ റാണി സേതുലക്ഷ്മി ബായി നാടുനീങ്ങി.
25
തിരുത്തുകവിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ പേരക്കിടാവായി ഉത്സവമഠം കൊട്ടാരത്തിൽ ജനിക്കുകയും, അഞ്ചു വയസ്സിൽ തിരുവിതാംകൂർ രാജകുടുംബം ആചാരപ്രകാരം ദത്തെടുക്കുകയും, ആറ് വയസ്സ് തികയും മുമ്പ് ആറ്റിങ്ങൾ റാണിയെന്ന പാരമ്പര്യ പദവിയിലെത്തി തിരുവിതാംകൂറിന്റെ മഹാറാണിയായി കുടിയിരുത്തി. ഏകാന്തമായ ബാല്യത്തിലൂടെയും പുസ്തകങ്ങൾക്ക് ഇടയിലെ കൗമാരത്തിലൂടെയും കടന്ന് പ്രത്യേക സാഹചര്യത്തിൽ ഭരണം ഏറ്റെടുക്കേണ്ടി വന്നപ്പോൾ തികഞ്ഞ മനസ്ഥൈര്യത്തോടെ ആ ദൗത്യം ഭംഗിയായി നിർവ്വഹിച്ചു. ഒരു വ്യക്തിയെന്ന നിലയ്ക്ക് ബാല്യമോ കൗമാരമോ ഇല്ലാതെ വളരുകയും, ഇരുപത്തി ഒൻപതാം വയസ്സിൽ റീജന്റ് മഹാറാണി എന്ന നിലയ്ക്ക് തിരുവിതാംകൂറിലെ 50 ലക്ഷം പ്രജകളുടെ ഭരണം ഏറ്റെടുക്കുകയും, ഏഴ് വർഷത്തെ വിപ്ലവകരമായ ഭരണനടപടികൾ വഴി തിരുവിതാംകൂറിനെ ആധുനിക കാലത്തിന് ചേർന്ന രീതിയിൽ പരിഷ്‌ക്കരിക്കുകയും, റീജന്റ് പദവി ഒഴിഞ്ഞ ശേഷം രാജകുടുംബത്തിലെ എതിർചേരിയുടെ അടിച്ചമർത്തലിന് വിധേയമായി തികഞ്ഞ അപമാനത്തിലും അസ്വസ്ഥതയിലും രണ്ടര പതിറ്റാണ്ട് കാലം കഴിയുകയും, സ്വാതന്ത്ര്യത്തിന് ശേഷം തന്റെ ഭൃത്യൻമാർ യൂണിയനുണ്ടാക്കി സമരത്തിന് മുതിർന്നപ്പോൾ അറുപത്തിമൂന്നാം വയസ്സിൽ സ്വന്തം കൊട്ടാരത്തിൽ നിന്ന് ഒളിച്ചുകടന്ന് 'ശ്രീപത്മനാഭനോട് മാത്രം യാത്രപറഞ്ഞ്' കണ്ണീരോടെ സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്തു. മഹാറാണിയെന്ന പദവി ഉപേക്ഷിച്ച് വെറും സാധാരണ സ്ത്രീയായി കുടുംബിനിയായി 300 ഭൃത്യൻമാരിൽ നിന്നും രണ്ടു ജോലിക്കാരെ മാത്രം വെച്ച് ബാംഗ്ലൂരിൽ ജീവിക്കുകയും, തന്റെ 89-ആം വയസ്സിൽ അന്തരിക്കുകയും ചെയ്ത തിരുവിതാംകൂറിന്റെ അവസാനത്തെ മഹാറാണി സേതു ലക്ഷ്മി ബായിയുടെ ജീവിതം സംഭവബഹുലമായിരുന്നു. ഒരു രാജ്ഞിയുടെ പടിയിറക്കത്തിന്റെ കഥ; ഒരു രാജ്യത്തിന്റെയും.
26
തിരുത്തുകലോകപ്രസിദ്ധ ചിത്രകാരൻ രാജാ രവിവർമ്മയുടെ പേരക്കിടാവായി ഉത്സവമഠം കൊട്ടാരത്തിൽ ജനിക്കുകയും, അഞ്ചു വയസ്സിൽ തിരുവിതാംകൂർ രാജകുടുംബം ആചാരപ്രകാരം ദത്തെടുക്കുകയും, ആറ് വയസ്സ് തികയും മുമ്പ് ആറ്റിങ്ങൾ റാണിയെന്ന പാരമ്പര്യ പദവിയിലെത്തി തിരുവിതാംകൂറിന്റെ മഹാറാണിയായി കുടിയിരുത്തി. ശ്രീമൂലം തിരുനാളിന്റെ മരണശേഷം തന്റെ ഇരുപത്തി ഒൻപതാം വയസ്സിൽ റീജന്റ് മഹാറാണി ആയി തിരുവിതാംകൂറിലെ 50 ലക്ഷം പ്രജകളുടെ ഭരണം ഏറ്റെടുക്കുകയും, ഏഴ് വർഷത്തെ വിപ്ലവകരമായ ഭരണനടപടികൾ വഴി തിരുവിതാംകൂറിനെ ആധുനിക കാലത്തിന് ചേർന്ന രീതിയിൽ പരിഷ്‌ക്കരിക്കുകയും, റീജന്റ് പദവി ഒഴിഞ്ഞ ശേഷം രാജകുടുംബത്തിലെ എതിർചേരിയുടെ അടിച്ചമർത്തലിന് വിധേയമായി തികഞ്ഞ അപമാനത്തിലും അസ്വസ്ഥതയിലും രണ്ടര പതിറ്റാണ്ട് കാലം കഴിയുകയും, തന്റെ ഭൃത്യൻമാർ യൂണിയനുണ്ടാക്കി സമരത്തിന് മുതിർന്നപ്പോൾ അറുപത്തിമൂന്നാം വയസ്സിൽ സ്വന്തം കൊട്ടാരത്തിൽ നിന്ന് ഒളിച്ചുകടന്ന് കണ്ണീരോടെ സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്തു വെറും സാധാരണ സ്ത്രീയായി കുടുംബിനിയായി ജീവിക്കുകയും, 89-ആം വയസ്സിൽ അന്തരിക്കുകയും ചെയ്ത തിരുവിതാംകൂറിന്റെ അവസാനത്തെ മഹാറാണി സേതു ലക്ഷ്മി ബായിയുടെ ജീവിതം സംഭവബഹുലമായിരുന്നു. ഒരു രാജ്ഞിയുടെ പടിയിറക്കത്തിന്റെ കഥ; ഒരു രാജ്യത്തിന്റെയും.
വിളബരം
തിരുത്തുകതിരുവിതാംകൂറിലെ ഈഴവർക്കിടിയിലുണ്ടായ 50 വർഷത്തെ സമൂഹിക പരിഷ്‌ക്കരണത്തിന്റെ സ്വാധീനം ക്ഷേത്രപ്രവേശന വിളംബരത്തിൽ ദർശിക്കാം. 1930 കളിൽ പെട്ടന്നുള്ള പ്രകോപനത്തിന് ഈഴവ സമുദായത്തെ പ്രേരിപ്പിച്ചത്, ചിത്തിര തിരുന്നാൾ ഭരണത്തിലുണ്ടായ മേൽജാതി പ്രീണനനയമാണ്. റീജന്റ് ഭരണകാലത്ത് എല്ലാ മതങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഭരണത്തിലും മറ്റ് തുറകളിലും നൽകിയിരുന്നു. എന്നാൽ 1931 ൽ ചുമതലയേറ്റ ശ്രീചിത്തിര തിരുന്നാൾ ഇക്കാര്യത്തിൽ വലിയ തിരിച്ചുപോക്കാണ് നടത്തിയത്. തിരുവിതാംകൂർ ഒരു ഹിന്ദുരാഷ്ട്രമാണ്, മേൽജാതി ഹിന്ദുക്കൾ കഴിഞ്ഞേ ആരുമുള്ളൂ എന്ന തീവ്രനിലപാട് രാജാവും ദിവാൻ സർ സിപിയും സ്വീകരിച്ചു. കണക്കുകൾ പ്രകാരം അന്ന് തിരുവിതാംകൂറിൽ നായൻമാർ ഉൾപ്പടെയുള്ള മേൽജാതി ഹിന്ദുക്കൾ 22.3 ശതമാനമാണ്. ഈഴവർ 17 ശതമാനം, ക്രിസ്ത്യാനികൾ 18.9 ശതമാനം, മുസ്ലീങ്ങൾ 6.9 ശതമാനം. എല്ലാ ആനൂകൂല്യങ്ങളും ഇതിൽ 22.3 ശതമാനം മാത്രം വരുന്ന മേൽജാതി ഹിന്ദുക്കൾക്ക് എന്ന നിലപാട് എത്ര അപകടകരവും അപക്വവുമാണെന്നോർക്കുക. 1930കൾ ആയപ്പോഴേക്കും ഈഴവർ സാമ്പത്തികസ്വാതന്ത്ര്യമുള്ള കെട്ടുറുപ്പുള്ള സമുദായശക്തിയായി മാറിയിരുന്നു. ഭരണകൂടത്തിന്റെ പ്രീണന നയത്തിനെതിരെ ക്രിസ്താനികളും മുസ്ലീങ്ങളുമായി ചേർന്ന് ഈഴവർ വിശാലമുന്നണിയുണ്ടാക്കിയത്, ഔദ്യോഗിക നയത്തിനേറ്റ കടുത്ത ആഘാതമായി. അധികാരത്തിന്റെ പരിസരങ്ങളിൽ മാത്രമല്ല, ക്ഷേത്രങ്ങളിൽ പോലും തങ്ങൾക്ക് പ്രവേശനമില്ല എന്ന ദുസ്ഥിതി ഈഴവരെയും താഴ്ന്ന ജാതിക്കാരെയും ക്ഷോഭിപ്പിച്ചു. ഇങ്ങനെയൊരു ഹിന്ദുമതത്തിൽ കാര്യമല്ല, അതുകൊണ്ട് തങ്ങൾ ക്രിസ്തുമതത്തിലേക്ക് ചെക്കേറാൻ പോകുന്നു-ഈഴവർ പ്രഖ്യാപിച്ചു. തിരുവിതാംകൂർ ഭരണകൂടത്തെ അക്ഷരാർഥത്തിൽ നടുക്കിയ പ്രഖ്യാപനമായിരുന്നു അത്. തങ്ങളുടെ ജാതിപ്രീണനം തങ്ങൾക്ക് തന്നെ തിരിച്ചടിയായ കാര്യം രാജാവും ദിവാനും തിരിച്ചറിഞ്ഞു. ഭീഷണി നേരിടാനും ഈഴവരുൾപ്പടെയുള്ള താഴ്ന്ന സമുദായക്കാർക്ക് രാജഭരണത്തിനോട് കൂറുണ്ടാക്കാനുമുള്ള വജ്രായുധമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം.
കേരളത്തിൽ ജാതിയുടെയും സമുദായങ്ങളുടെയും പേരിലുള്ള വർഗ്ഗീയ വേർതിരിവ് അടുത്ത കാലത്തുണ്ടായ സംഗതിയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരവും മേൽവിവരിച്ച സംഗതി നൽകുന്നു.
ഈ കുറിപ്പിന്റെ തുടക്കത്തിൽ ചോദിച്ച മറ്റ് ചോദ്യങ്ങൾക്കും കൂടി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്ന വസ്തുതകൾ പ്രകാരം വിശദീകരണം നൽകേണ്ടതുണ്ട്. മലയാളികളുടെ അമിത മദ്യപാനശീലം അടുത്തകാലത്തുണ്ടായ പ്രതിഭാസമാണോ എന്നതായിരുന്നു ഒരു ചോദ്യം. ഈ കണക്ക് നോക്കുക: 1925 ൽ 17,928 ഗ്യാലൻ മദ്യമാണ് തിരുവിതാംകൂറിലേക്ക് ഇറക്കുമതി ചെയ്തതെങ്കിൽ, 1927 ആയപ്പോഴേക്കും ഇത് 28,357 ഗ്യാലൻ ആയി! നാടൻ വാറ്റും കള്ളുമൊന്നും ഇതിൽ പെടില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇന്ന് നമ്മൾ വിവക്ഷിക്കുന്ന സദാചാരം, സഭ്യത തുടങ്ങിയ സംഗതികളുടെയൊക്കെ വിളനിലമായിരുന്നു പോയകാലത്ത് നമ്മുടെ നാട് എന്നാണ് പലരും ഉറച്ചു വിശ്വസിക്കുന്നത്. 1920 കളിൽ പോലും തിരുവിതാംകൂറിലെ മേൽജാതി ഹിന്ദുക്കൾക്കിടയിൽ ദേഹം മറച്ചുനടക്കുന്ന സ്ത്രീകളെ 'പെഴ' എന്നാണ് വിശേഷിപ്പിച്ചിരുന്നത് എന്ന് മനു എസ് പിള്ള പറയുന്നു. വേശ്യകളാണ് മാറ് മറച്ച് നടക്കുന്നത് എന്നതായിരുന്നു പൊതുവെ നിലനിന്ന കാഴ്ചപ്പാട്.
'ദീർഘസുമംഗലീ ഭവ' എന്നാണല്ലോ നമ്മുടെ സീരിയലുകളിൽ വിവാഹിതരാകുന്ന കുലസ്ത്രീകൾക്ക് നൽകുന്ന ആശംസ. മരുമക്കത്തായം അവസാനിക്കുന്ന കാലം വരെ കേരളത്തിൽ ഒരു സ്ത്രീയോട് ഇങ്ങനെ ആശംസിച്ചാൽ അത് വലിയ കോമഡിയാകുമായിരുന്നു. കാരണം ഭർത്താവ് എന്നത് സ്ത്രീകൾക്ക് എല്ലാക്കാലത്തേക്കുമുള്ള ഒരു ചരക്കായിരുന്നില്ല. വീട്ടിലെ മുതിർന്ന സ്ത്രീയും അവരുടെ ആങ്ങളയുമായിരുന്നു അധികാരികൾ. ഭർത്താക്കൻമാർ വല്ലപ്പോഴും വന്ന് പോകുന്നവർ മാത്രം. അതുകൊണ്ടുതന്നെ ഭർത്താവ് ഇല്ലാതായാലും സ്ത്രീകൾക്ക് അത്ര വ്യാകുലതയില്ലായിരുന്നു, പുതിയൊരാളെ തിരഞ്ഞെടുക്കാൻ അവൾക്ക് വലിയ പ്രശ്‌നവും ഉണ്ടായിരുന്നില്ല. സേതു ലക്ഷ്മി ഭായിയുടെ മുൻഗാമികളായ ആറ്റിങ്ങൾ റാണിമാർക്ക് പതിനേഴാം നൂറ്റാണ്ടിലൊക്കെ എത്ര കാമുകന്മാരെ വേണമെങ്കിലും തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യവും അധികാരവുമുണ്ടായിരുന്നു. ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ പുരുഷൻമാർക്ക് മാത്രമുള്ള സവിശേഷ അധികാരമായിരുന്നു തനിക്കിഷ്ടപ്പെട്ട ഇണകളെ തിരഞ്ഞെടുക്കുക എന്നത്. തിരുവിതാംകൂറിൽ നേരെ തിരിച്ചായിരുന്നു കാര്യങ്ങളെന്ന് ഗ്രന്ഥകാരൻ പറയുന്നു. അക്കാലത്തെ പ്രശസ്തയായ ഉമയമ്മ റാണി ഇക്കാര്യത്തിൽ പ്രത്യേകം പ്രാഗത്ഭ്യം തന്നെ പുലർത്തിയിരുന്നു. കിടപ്പറയിൽ തന്നെ തൃപ്തിപ്പെടുത്തുന്നവർക്ക് വലിയ സമ്മാനങ്ങൾ നൽകാൻ റാണി മടിച്ചില്ല. അങ്ങനെ റാണിയുടെ പ്രീതിക്ക് പാത്രമായ ഒരു ബ്രിട്ടീഷ് യുവാവിന് നൽകിയ സമ്മാനത്തിലൊന്ന്, കേരളത്തിലെ ബ്രിട്ടീഷുകാരുടെ ആദ്യ താവളങ്ങളിലൊന്നായ അഞ്ചുതെങ്ങ് കോട്ട പണിയാനുള്ള അവകാശമായിരുന്നു.
മനു ===
പുറമെ ശാന്തമായി കാണപ്പെടുമ്പോഴും കൊട്ടാരത്തിനകത്ത് കൊടുമ്പിരിക്കൊണ്ടുകൊണ്ടിരുന്ന അധികാരവടംവലികൾ, ഇന്ന് വിചിത്രമെന്ന് തോന്നിയേക്കാമെങ്കിലും അന്ന് സർവ്വസാധാരണമായിരുന്ന കുത്തഴിഞ്ഞ സ്ത്രീപുരുഷബന്ധങ്ങൾ, സൂചിക്കുഴയിലേക്ക് തലനീട്ടാൻ തക്കം പാർത്തിരുന്ന സാമ്രാജ്യത്വശക്തികൾ, പാരമ്പര്യത്തിൽ മുറുകെപ്പിടിക്കുന്ന രാജവംശത്തിനുചുറ്റും വീശിയടിക്കുന്ന സാമൂഹികമാറ്റങ്ങളുടെ കൊടുങ്കാറ്റുകൾ, വൈക്കം സത്യാഗ്രഹം, പുന്നപ്രവയലാർ തുടങ്ങിയ മിന്നിത്തിളങ്ങുന്ന അദ്ധ്യായങ്ങൾ, വാസ്‌കോ ദ ഗാമയിൽ തുടങ്ങി കേണൽ മൺറോ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ, രാാ രവിവർമ്മ, സർ സി.പി. രാമസ്വാമി അയ്യർ, കൊട്ടാരത്തിലെ ഓരോ അനക്കവും കഴുകൻ കണ്ണുകളോടെ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്ന ബ്രിട്ടീഷ് റസിഡണ്ടുമാർ, ഏറ്റവുമൊടുവിൽ മഹാറാണിയുടെ പുത്രിമാർ, പേരക്കുട്ടികൾ എന്നുവേണ്ട വിശ്വസ്ത പരിചാരകരെപ്പോലും തികച്ചും മിഴിവുള്ള ചിത്രങ്ങളായി പകർത്താൻ മനുവിന്റെ തൂലികയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത്രയും വിപുലമായ ഒരരു കഥാകഥനരീതി പിന്തുടരുമ്പോഴും ആധികാരികത തെല്ലും ചോർന്നു പോകാതിരിക്കാൻ ഓരോ ചെറിയ സംഭവങ്ങൾക്കും വ്യക്തികൾക്കും അനുബന്ധക്കുറിപ്പുകളും കൂടുതൽ വിവരണങ്ങളും റഫറൻസ് നോട്ടുകളും കൃത്യതയോടെ നൽകുകയും ചെയ്യുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ കേരളത്തിലുണ്ടായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങളെ എല്ലാംതന്നെ സ്പർശിച്ചു നീങ്ങുമ്പോഴും വായനാനുഭവം അതീവ ലളിതവും ആസ്വാദ്യകരവുമായി സൂക്ഷിക്കാൻ മനുവിനു സാധിച്ചിട്ടുണ്ട്. ആറുവർഷക്കാലത്തെ ആഴത്തിലുള്ള ഗവേഷണത്തിനുശേഷമാണ്ഇരുപത്തിനാലാം വയസ്സിൽ മനു എസ് പിള്ള തന്റെ ആദ്യകൃതിയായ ഐവറി ത്രോൺ പ്രസിദ്ധീകരിക്കുന്നത്. കേന്ദ്രസാഹിത്യ അക്കാദമിയുടെ 2017-ലെ യുവപുരസ്‌കാർ ഈ കൃതിക്കാണ് ലഭിച്ചത്.
ഇന്ത്യൻ ചരിത്രഗ്രന്ഥങ്ങളിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ‘റീഡബ്ൾ ഹിസ്റ്ററി’ അഥവാ വായനാസുഖമുള്ള ചരിത്രഗ്രന്ഥം എന്ന ആശയമാണ് അതിവിദഗ്ധമായി മനു പ്രയോഗിച്ചിരിക്കുന്നത്. പ്രതിഭാശാലിയായ ഒരു മലയാളി യുവാവിന്റെ ഏറെ അംഗീകരിക്കപ്പെട്ട കൃതി എന്ന നിലയക്കും ഇതിവൃത്തം കേരളത്തിന്റേതാണ് എന്നതുകൊണ്ടും ഈ പുസ്തകത്തിന്റെ മലയാളം പതിപ്പ് നമ്മുടെ ചരിത്രസാഹിത്യത്തിൽ ഒരു മുതൽക്കൂട്ടാകും എന്നതിനു സംശയമില്ല. നമ്മുടെ കേരളത്തിന്റെ ചരിത്രം ആധികാരികമായും ലളിതമായും സുന്ദരമായും സർവ്വോപരി വായനാസുഖമുള്ള രീതിയിലും ആഖ്യാനം ചെയ്ത് ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയ മനു എസ് പിള്ളയെയും ഐവറി ത്രോൺ എന്ന ഐതിഹാസികഗ്രന്ഥത്തെയും വായിക്കുക എന്നത് നമ്മൾ മലയാളികൾക്ക് ഒരു പുതുമയാർന്ന അനുഭവമായിരിക്കും.
സേതുലക്ഷ്മീ ബായിയുടെ മകൾ ഇന്ദിരാബായി
തിരുത്തുകചെന്നൈയിൽ നിര്യാതയായി Thursday 20 July 2017 തിരുവിതാംകൂർ മൂൻ റീജന്റ് മഹാറാണി സേതുലക്ഷ്മീ ബായിയുടെ മകൾ ഇന്ദിരാബായി ചെന്നൈയിൽ നിര്യാതയായി....
സംസ്കാരം വെള്ളിയാഴ്ച ചെന്നൈയിൽ നടക്കും. കിളിമാനൂർ കൊട്ടാരത്തിലെ പരേതനായ കെ.കെ.വർമയുടെ ഭാര്യയാണ്. റീജന്റ് മഹാറാണി രാജ്യഭരണം നിർവഹിച്ചുകൊണ്ടിരിക്കെയാണ് ഇന്ദിരാബായി ജനിച്ചത്. കോളജിൽ പോയി കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ആദ്യ രാജകുടുംബാംഗം എന്ന ബഹുമതിക്ക് ഉടമയാണ് ഇന്ദിരാബായി.... പൂജപ്പുര സേതൽമൗണ്ട് (മുടവൻമുകൾ കൊട്ടാരം) കൊട്ടാരത്തിൽ ശ്രേഷ്ഠ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷമാണു തിരുവനന്തപുരം വിമൻസ് കോളജിൽ ചേർന്നു പഠനം പൂർത്തിയാക്കിയത്. സേതൽമൗണ്ട് കൊട്ടാരം പിന്നീടു പ്രതിഫലമൊന്നും ഇല്ലാതെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസിന്റെ ഗവേഷണ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തു എന്നതു മറ്റൊരു ചരിത്രം. വിവാഹാനന്തരം ചെന്നൈയിലേക്കുജീവിതം മാറ്റിയശേഷം അനവധി കഥകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. അഭിഭാഷകയായ ശോഭന വർമ, എഴുത്തുകാരനായ ശ്രീകുമാർ വർമ എന്നിവർ മക്കളാണ്.
1924 മുതൽ ഏഴു കൊല്ലം തിരുവിതാംകൂർ ഭരിച്ച റീജന്റ് സേതുലക്ഷ്മി ബായിയുടെ 125-ാം ജന്മദിനം രാജകുടുംബാംഗങ്ങളുടെയും തിരുവനന്തപുരം ക്ഷത്രിയക്ഷേമസഭയുടെയും നേതൃത്വത്തിൽ ആഘോഷിക്കും. തിരുവിതാംകൂറിൽ നിരവധി ക്ഷേമപ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ച രാജ്ഞിയുടെ സ്മരണപുതുക്കൽകൂടിയാകും ജന്മദിനാഘോഷം. മൂലം തിരുനാൾ മഹാരാജാവ് നാടുനീങ്ങിയപ്പോൾ, അനന്തരാവകാശിയായ ചിത്തിരതിരുനാളിന് പ്രായം 12 വയസ്സായിരുന്നു. അദ്ദേഹത്തിന് 18 വയസ്സാകുന്നതുവരെരാജവംശത്തിലെ മുതിർന്ന വ്യക്തിയായ സേതുലക്ഷ്മി ബായിയാണ് രാജ്യം ഭരിച്ചത്. ആ സമയം രാജ്യത്ത് നിരവധി വികസനപ്രവർത്തനങ്ങൾ നടന്നു. വരുമാനത്തിന്റെ 40 ശതമാനം വിദ്യാഭ്യാസത്തിനു ചെലവിട്ട അവർ, വനിതാശാക്തീകരണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും ശ്രദ്ധിച്ചു. ചാക്കയിൽനിന്ന് തമ്പാനൂരിലേക്കു തീവണ്ടിപ്പാത നീട്ടിയതും സ്റ്റേഷൻ നിർമിച്ചതും റീജന്റിന്റെ കാലത്തായിരുന്നു. തലസ്ഥാനനഗരത്തിൽ കുടിവെള്ളവിതരണ പദ്ധതി നടപ്പാക്കിയതും അക്കാലത്താണ്. പഞ്ചായത്ത് നിയമം, നായർ റെഗുലേഷൻ നിയമം എന്നിവ നടപ്പാക്കിയ അവർ, തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ നിലനിന്ന ജന്തുബലി എന്ന പ്രാകൃതമായ ആചാരം നിർത്തലാക്കി. മണ്ടയ്ക്കാട്, കുമാരകോവിൽ, മേലാങ്കോട് എന്നിവിടങ്ങളിലായിരുന്നു ഈ ആചാരം അധികമുണ്ടായിരുന്നത്. മണ്ടയ്ക്കാട് ക്ഷേത്രത്തിനു മുന്നിൽവച്ചാണ് നിരോധന ഉത്തരവ് റീജന്റ് പുറപ്പെടുവിച്ചത്. അതിന്റെ ഓർമയ്ക്ക് ആ സ്ഥലം ലക്ഷ്മിപുരം എന്നാണ് അറിയപ്പെടുന്നത്. 1929 മാർച്ചിൽ തലസ്ഥാനത്ത് വൈദ്യുതവിളക്കുകൾ തെളിച്ചതും രാജ്ഞിയുടെ നേരിട്ടുള്ള ശ്രമഫലമായായിരുന്നു. കൊല്ലം നീണ്ടകരയിൽ 5,17,180 രൂപ ചെലവിൽ അവർ നിർമിച്ച പാലം, സേതുലക്ഷ്മി ബായി പാലം എന്നാണ് അറിയപ്പെട്ടത്. ക്ഷേത്രങ്ങളിലെ ദേവദാസി സമ്പ്രദായം ആദ്യം നിർത്തലാക്കിയത് തിരുവിതാംകൂറിൽ സേതുലക്ഷ്മി ബായിയുടെ ഭരണകാലത്തായിരുന്നു. പിന്നീട് മദ്രാസ് പ്രസിഡൻസിയും അതു പിന്തുടർന്നു. ക്ഷേത്രത്തിനു സമീപത്തെ റോഡുകളിലൂടെ അവർണർക്കു സഞ്ചരിക്കുന്നതിനു വിലക്കുള്ള കാലമായിരുന്നു. വൈക്കം സത്യാഗ്രഹത്തിനു വഴിവച്ച ആ സംഭവത്തിനു മുന്നോടിയായി വൈക്കത്തേക്ക് സവർണർ ജാഥ നയിച്ചു. അവർ റീജന്റിന് ഒരു നിവേദനവും നൽകി. ഇതിനു പിന്നാലെ 1925-ൽ ഗാന്ധിജി വൈക്കത്തു വന്നു. ക്ഷേത്രത്തിലേക്കുള്ള റോഡുകൾ എല്ലാ ജാതിക്കാർക്കും തുറന്നുകൊടുക്കാനുള്ള നിയമനിർമാണത്തിനു തുടക്കമിട്ടതും റീജന്റായിരുന്നു. പിന്നീട് അധികാരത്തിൽ വന്ന ചിത്തിരതിരുനാൾ ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ അതു ചരിത്രമാക്കി.......
1929-ൽ അന്നത്തെ വൈസ്രോയി ഇർവിൻ പ്രഭുവും ഭാര്യയും തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ റീജന്റും ഇളയരാജാവുമാണ് സ്വീകരിച്ചത്. ഇടപ്പാളയത്തെ ഷൂട്ടിങ് ക്യാമ്പും കന്യാകുമാരിയും സന്ദർശിച്ച ഇർവിൻ പ്രഭുവിന് കനകക്കുന്ന് കൊട്ടാരത്തിൽ വിരുന്നും നൽകിയിരുന്നു. തിരുവിതാംകൂറിന്റെ ഭരണത്തിൽ മനംനിറഞ്ഞ് ആശംസിച്ചിട്ടാണ് ഇർവിൻ പ്രഭു മടങ്ങിയത്. 1931-ൽ സേതുലക്ഷ്മി ബായി അധികാരമൊഴിയുകയും ചിത്തിരതിരുനാൾ രാജ്യഭാരം ഏൽക്കുകയും ചെയ്തു. റീജന്റിന്റെ ഓർമ നിലനിർത്തുന്ന ഒരു സ്മാരകവും തലസ്ഥാനത്തില്ല.
ലളിതാംബ
തിരുത്തുകകോഴിക്കോട്: മുൻ തിരുവിതാംകൂർ റീജന്റ് മഹാറാണി സേതുലക്ഷ്മി ബായിയുടെ ചെറുമകളും, ബംഗളൂരുവിൽ താമസമാക്കിയ വ്യവസായ പ്രമുഖൻ കേരളവർമ്മയുടെയും പരേതയായ ലളിതാബായിയുടെയും മകളുമായ പാർവതി വർമ്മ (77) കോട്ടൂളിയിലെ മകന്റെ വസതിയായ 'മാനസയിൽ' നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് കോഴിക്കോട് മാവൂർ റോഡിലെ വൈദ്യുത ശ്മശാനത്തിൽ. ഭർത്താവ്: ആർ.ടി രവിവർമ്മ , ഈടൂപ്പ്പാലസ് തൃപ്പൂണിത്തുറ. മക്കൾ : ഡോ. മഹേന്ദ്രവർമ്മ (മിംസ് ഹോസ്പിറ്റൽ), സന്ധ്യാ ശങ്കർ , വിജേന്ദ്രവർമ്മ ( ബിൽഫോജ് , ബംഗളൂരു) .മരുമക്കൾ : ഡോ.ശ്രീലത വർമ്മ (എം.വി.ആർ ഹോസ്പിറ്റൽ കോഴിക്കോട്) , ഡോ. സി.എസ്. ശങ്കരൻ നമ്പൂതിരി (ബോഷ്, ബംഗളൂരു ), ഹേമ (ബംഗളൂരു).
Rukmini Varma (born 1940) is an Indian artist based in Bangalore. Born as Bharani Thirunal Rukmini Bayi, Fourth Princess of Travancore to Princess Uthram Thirunal Lalithamba Bayi and Sri. Kerala Varma Koil Tampuran Avargal, she is a granddaughter of Maharani Sethu Lakshmi Bayi and belongs to the Travancore Royal Family. Her great great grandfather was Raja Ravi Varma. Her father Kerala Varma is an artist specializing in charcoal and pencil sketches while her son Jay Varma is a colored pencil artist.Into the 1960s Mrs. Varma became interested in dance forms like Bharatanatyam, Kathak, Kathakali etc. and performed on stage. She also established her own dance school in 1965 in Bangalore. She held several art exhibitions such as the "Conch and the Cauvery" exhibition of 1974 in Delhi which was opened by President V.V. Giri. She exhibited her paintings in London (1976, opened by Lord Mountbatten), Jehangir Art Gallery, Bombay (1981), Bonn, Cologne and Neuenahr, Germany (1975) etc.In the 1970s she was a member of the advisory council for the Chittrakala Parishat of Bangalore and is currently Chairperson of the Raja Ravi Varma Heritage Foundation, Bangalore, which she founded in September 2015. She has appeared on the covers of several magazines such as the Vanitha (Malayalam).Rukmini Varma is a cousin of Shreekumar Varma. She was married to the late Devi Prasad Varma and has two sons. Her brother Balagopal Varma is the current holder of the title of Elayaraja of Travancore.
ഇന്ദിര
തിരുത്തുകസർ.സി.പി
തിരുത്തുകതിരുവിതാംകൂർ ചരിത്രമായിട്ട് 68 വർഷം കഴിഞ്ഞിട്ടും നമ്മളെ പഴയകാലം വീണ്ടും വേട്ടയാടുകയാണ്. ദിവാൻ സർ.സി.പി. രാമസ്വാമി അയ്യരെ വെള്ളപൂശുകയും ആധുനിക കേരളത്തിൻെറ ശിൽപിയെന്ന് വിശേഷിപ്പിക്കുകയും ചെയ്യന്ന ജീവചരിത്രഗ്രന്ഥങ്ങളും രചനകളും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സർ.സി.പിയെ മഹാനാക്കുന്ന ഇത്തരം രചനകൾ യഥാർത്ഥ ചരിത്രത്തിന് പുറം തിരിഞ്ഞാണ് നിൽക്കുന്നത്. ദിവാനെതിരെയും രാജവാഴ്ചക്കെതിരെയും നടന്ന പുന്നപ്ര-വയലാർ അടക്കമുള്ള പ്രക്ഷോഭങ്ങളെ ചെറുതാക്കി കാണിക്കുന്നതാണ് ഇത്തരം ശ്രമമെന്ന് ലേഖകൻ വാദിക്കുന്നു.
തിരുവിതാംകൂറിൻ്റെ ചരിത്രം നമുക്കൊരിക്കലും പഴംകഥയല്ല. രാജ്യമില്ലാതായിട്ട് ഏഴ് പതിറ്റാണ്ടാവുന്നുവെങ്കിലും, ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയ പല നിർണായക സംഭവങ്ങളും നടന്നത് തിരുവിതാംകൂറിൻ്റെ അന്ത്യപാദങ്ങളിലാണ്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പുള്ള പതിനൊന്നുവർഷം (1936-1947) എല്ലാ അർത്ഥത്തിലും പ്രധാനമാണ്. ഇക്കാലത്ത് തിരുവിതാംകൂറിൽ എന്തുനടന്നു, ചരിത്രസന്ധികളിൽ നായകരും പ്രതിനായകരും ആര് എന്നൊക്കെ കൃത്യമായി അറിയേണ്ടതുണ്ട്.
തിരുവിതാംകൂർ ദിവാനായിരുന്ന സർ.സി.പി. രാമസ്വാമി അയ്യരെ മികച്ച ഭരണാധികാരിയായും യഥാർത്ഥ നായകനായും ആധുനിക കേരളത്തിൻെറ വികസന ശിൽപിയായും അവതരിപ്പിക്കുന്ന ജീവചരിത്ര ഗ്രന്ഥങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഡോ. എ. രഘു രചിച്ച CP: A Short Biography Of Sir CP(Pub: Prestige Books), Duty, Destiny And Glory: The Life of Ramaswamy Aiyar (pub: Orient Black Swan) എ. ശ്രീധരമേനോൻ രചിച്ച ‘സർ.സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും-ചരിത്ര രേഖകളിലൂടെ’, ‘സർ സി.പി തിരുവിതാംകൂർ ചരിത്രത്തിൽ' തുടങ്ങിയ പുസ്തകങ്ങൾ ഇത്തരം ശ്രമങ്ങളാണ്. ഇതേ പിന്തുടർന്ന് നിരവധി ലേഖനങ്ങളും സർ.സി.പിയെ വാഴ്ത്തി പ്രസിദ്ധീകരിക്കപ്പെട്ടു.
‘ചരിത്രത്തിലെ ഒരു വലിയ തെറ്റ് തിരുത്തുന്നു' എന്ന കുറിപ്പോടെ, പതിനേഴ്് വർഷം മുമ്പാണ് ചരിത്രകാരനായ പ്രൊഫ.എ. ശ്രീധരമേനോൻ അന്നുവരെ നിലനിന്നിരുന്ന ഒരു സങ്കൽപത്തെ മാറ്റിയെഴുതുന്നത്. തിരുവിതാംകൂറിൽ നടന്ന അനിഷ്ടസംഭവങ്ങൾക്കും മോശം കാര്യങ്ങൾക്കും ദിവാനായിരുന്ന സർ.സി.പി. രാമസ്വാമി അയ്യർ അല്ല, കൊട്ടാരവും മഹാരാജാവുമാണ് പ്രതിയെന്ന് അദ്ദേഹം വാദിച്ചു(‘ചരിത്രം പ്രതിക്കൂട്ടിൽ', കലാകൗമുദി, ലക്കം 1210, 1998 നവംബർ). സി.പി. തിരുവിതാംകൂറിൽ നടത്തിയ ദുർഭരണം കൊട്ടാരത്തിൻ്റെ നിർദേശത്തോടെയായിരുന്നു എന്ന വാദം പിന്നീട് പുറത്തിറങ്ങിയ ‘സർ.സി.പിയും സ്വതന്ത്ര തിരുവിതാംകൂറും', ‘സർ സി.പി തിരുവിതാംകൂർ ചരിത്രത്തിൽ' എന്നീ പുസ്തകങ്ങളിലൂടെ അദ്ദേഹം കൂടുതലായി സമർത്ഥിച്ചു. ശ്രീധരമേനോൻ്റെ ചരിത്രം ഒരർത്ഥത്തിൽ പുരോഗമനപരമായിരുന്നു! കാരണം അന്നുവരെ തിരുവിതാംകൂറിൽ നടന്ന എല്ലാ ചീത്തകാര്യങ്ങളും ദിവാൻ്റെ തലയിലും നല്ലകാര്യങ്ങളെല്ലാം കൊട്ടാരത്തിൻ്റെ കണക്കിലുമായിരുന്നു. അതായത് ക്ഷേത്രപ്രവേശന വിളംബരം പോലുള്ള നല്ല കാര്യങ്ങൾക്ക് മഹാരാജാവും പുന്നപ്ര-വയലാർ കൂട്ടക്കൊല, ‘സ്വതന്ത്രതിരുവിതാംകൂർ' പോലുള്ള ചീത്തക്കാര്യങ്ങൾക്ക് ദിവാനും ഉത്തരവാദികൾ. പക്ഷേ, ശ്രീധരമേനോൻ എഴുതിയപ്പോൾ തിരിച്ചായി ചരിത്രം. തിരുവിതാംകൂറിൽ നടന്ന എല്ലാ നല്ലകാര്യങ്ങളും സർ.സി.പിക്ക് ചാർത്തിക്കൊടുക്കുകയും മോശംകാര്യങ്ങളെല്ലാം കൊട്ടാരത്തിൻ്റെ തലയിൽ വരവ് വച്ചുകൊടുക്കുകയും ചെയ്തു. അതൊരു ബോധപൂർവമായ ശ്രമമായിരുന്നു എന്ന വാദം തൽക്കാലം അവിടെ നിൽക്കട്ടെ. നമ്മൾ അൽപം പിന്നിലേക്ക് പോയി ചരിത്രം ഒന്നു നോക്കിയിട്ട് സർ.സി.പിയുടെ കാലത്തേക്ക് മടങ്ങിവരാം. എന്താണ് തിരുവിതാംകൂറിൽ നടന്നിരുന്നത് എന്നറിയണമല്ളോ!
ബ്രിട്ടീഷ് ഉടമ്പടികളും തിരുവിതാംകൂറും
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുന്നതുവരെ തിരുവിതാംകൂറും കൊച്ചിയും സ്വതന്ത്ര രാജ്യങ്ങളായിരുന്നു എന്ന ധാരണ നിലവിലുണ്ട്. അത്തരം ധാരണ വസ്തുതയ്ക്ക് നിരയ്ക്കുന്നതല്ല. നേരിട്ടുള്ള കൊളോണിയൽ വാഴ്ചയ്ക്ക് കീഴിലായിരുന്നില്ല ഈ രാജ്യങ്ങളെന്നത് നേര്. പക്ഷേ, അതിനേക്കാൾ ശക്തമായ, പരോക്ഷ കൊളോണിയൽ അധിനിവേശം ( ബ്രിട്ടീഷ് ഭരണം) ഈ നാട്ടുരാജ്യങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചിരുന്നു.
തിരുവിതാംകൂറിൻ്റെ കാര്യത്തിൽ അവർ ബ്രിട്ടീഷുകാരുമായി 1795- ലാണ് നിർണായകമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സന്ധിയിൽ ഒപ്പിടുന്നത്. ആ സമയത്ത് തിരുവിതാംകൂർ, ഇംഗ്ളീഷ് സർക്കാരുമായി തുല്യതയുള്ള ‘സ്വതന്ത്ര'രാജ്യമായിട്ടായിരുന്നു വിശേഷിപ്പിക്കപ്പെട്ടത്. ഈ ഉടമ്പടിയുടെയും സൗഹൃദത്തിൻ്റെയും അടിസ്ഥാനത്തിൽ തിരുവിതാംകൂറിൻ്റെ ഭരണസംവിധാനം ആകെ പരിഷ്കരിക്കപ്പെട്ടു. മാർത്താണ്ഡവർമ്മയ്ക്ക് തിരുവിതാംകൂറിനെ ഉറച്ച ഭരണത്തിൻ കീഴിൽകൊണ്ടുവരാൻ കഴിഞ്ഞതിന് ഒരു കാരണം അദ്ദേഹം ഇംഗ്ളീഷുകാരുമായി മുമ്പേ ഉണ്ടാക്കിയ ചങ്ങാത്തമാണ്. എന്നാൽ 1805 ൽ സ്ഥിതിമാറി. വേലുത്തമ്പി ദളവയുടെ ഭരണകാലത്ത്, ശോഷിച്ച ഭണ്ഡാരം നിറക്കാൻ അദ്ദേഹം ചില കടുത്തനടപടി കൈക്കൊണ്ടു. അത് രാജ്യത്തിനുള്ളിൽ അസംതൃപ്തി ഉണ്ടാക്കി. സർക്കാർ ഉദ്യോഗസ്ഥരും ചില നാട്ടുപ്രമാണികളും പ്രശ്നങ്ങൾ സൃഷ്ടിച്ചു. പട്ടാളം കലാപം ആരംഭിച്ചു. ഈ കലാപം അടിച്ചമർത്താൻ വേലുത്തമ്പിക്ക് കഴിയാതെ വന്നു. ഒടുവിൽ സഹായത്തിന് ഇംഗ്ളീഷ് പട്ടാളത്തെ വിളിച്ചു. ആഭ്യന്തര കലാപത്തെ അടിച്ചമർത്താൻ കഴിഞ്ഞുവെങ്കിലും തിരുവിതാംകൂറിൻ്റെ കീഴടങ്ങൽ അവിടെ തുടങ്ങി. സഹായത്തിനു പ്രത്യുപകാരമായി അതുവരെ നിലനിന്നിരുന്ന സന്ധി പുതുക്കാൻ ഇംഗ്ളീഷുകാർ ആവശ്യപ്പെട്ടു. പുതുക്കിയ സന്ധികളാകട്ടെ തിരുവിതാംകൂറിനെ ബ്രിട്ടീഷുകാർക്ക് തീർത്തും അടിമപ്പെടുത്തുന്നതായിരുന്നു. വ്യവസ്ഥകൾ ഇതായിരുന്നു: ഒന്നാമതായി, ഈസ്റ്റിന്ത്യാകമ്പനിയുടെ അനുവാദത്തോടെയല്ലാതെ ഒരു യൂറോപ്യനെയും തിരുവിതാംകൂറിലെ ഒരുദ്യോഗത്തിലും നിശ്ചയിക്കുകയില്ല. രണ്ടാമത്, നികുതിപിരിവോ ധനസംബന്ധമായ ഭരണമോ, തിരുവിതാംകൂറിലെ മറ്റെന്തെങ്കിലും ഗവൺമെൻ്റ വകുപ്പുകളോ ശരിയായി നടത്തുന്നതിനാവശ്യമെന്ന് തോന്നുന്ന നിയമങ്ങളും നിർദേശങ്ങളും ബ്രിട്ടീഷുകാർ പുറപ്പെടുവിക്കും. ആവശ്യമെന്നുകണ്ടാൽ തിരുവിതാംകൂറിൻ്റെ ഏതെങ്കിലും ഭാഗമോ തിരുവിതാംകൂർ മുഴുവൻ തന്നെയോ ഈസ്റ്റിന്ത്യാക്കമ്പനിയുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലാക്കാനും ഇംഗ്ളീഷ് ഗവർണർ ജനറൽക്കധികാരമുണ്ടായിരിക്കും. മൂന്നാമത്, തിരുവിതാംകൂറിലെ നീതിന്യായം, നികുതിപിരിവ്, സർക്കാർ ചെലവുകളുടെ നിയന്ത്രണം, കച്ചവടം, കൃഷി, വ്യവസായം, മഹാരാജാവിൻ്റെ താൽപര്യങ്ങളും പ്രജകളുടെ ക്ഷേമവും സംരക്ഷിക്കാനുള്ള വിഷയങ്ങൾ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ബ്രിട്ടീഷ് സർക്കാർ നൽകുന്ന ഉപദേശങ്ങളനുസരിക്കാൻ തിരുവിതാംകൂർ രാജാവ് ബാധ്യസ്ഥനാണ്.
തിരുവിതാംകൂറിൻ്റെ എല്ലാ അധികാരങ്ങളും ഇംഗ്ളീഷുകാർക്ക് പണയപ്പെടുത്തിയതാണ് ഈ സന്ധി. ഇതിനുശേഷം തിരുവിതാംകൂർ ഒരു സ്വതന്ത്ര രാജ്യമേയായിരുന്നില്ല. ബ്രിട്ടീഷുകാരുടെ ദാസൻമാർ മാത്രമായിരുന്നു രാജാവ്. തിരുവിതാംകൂറും ബ്രിട്ടീഷ് സർക്കാരുമായി ഉണ്ടാക്കിയ ബന്ധമെല്ലാം ഈ സന്ധിയുടെ ചുവടുപിടിച്ചാണ്. കഥ അവിടെയും തീരുന്നില്ല.
പിന്നീട്, 1809 ൽ തിരുവിതാംകൂറിൽ തങ്ങൾക്കെതിരെയുണ്ടായ ചില കുഴപ്പങ്ങളുടെ പേരിൽ രാജ്യഭരണം ഇംഗ്ളീഷുകാർ നേരിട്ട് കുറച്ചുകാലത്തേക്കെങ്കിലും ഏറ്റെടുത്തു. ഇംഗ്ളീഷ് സർക്കാരിൻ്റെ പ്രതിനിധിയായ റസിഡൻ്റ് കേണൽ മൺറോ തിരുവിതാംകൂർ ദിവാനായി. ഈ ഘട്ടത്തിൽ കൊച്ചിയുടെ ഭരണവും ഇംഗ്ളീഷുകാർ കൈക്കലാക്കി. അവിടെയും കേണൽ മൺറോ തന്നെയായിരുന്നു ദിവാൻ. രാജാവിനെ പേരിനുമാത്രം നിലനിർത്തി, രാജ്യഭരണം ദിവാൻ തന്നെ നടത്തി. ഇക്കാലയളവിൽ തിരുവിതാംകൂറിൻ്റെ ഭരണവ്യവസ്ഥയിൽ മൺറോ നിർണായകമായ ഒട്ടനവധി മാറ്റം വരുത്തി. അതാകട്ടെ ബ്രിട്ടീഷുകാരുടെ താൽപര്യത്തിനനുസരിച്ചുള്ളതുമാത്രമായിരുന്നു. ബ്രിട്ടീഷ് സർക്കാരിൻ്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെയും അവർക്കുമേൽ റസിഡൻ്റിന് നിയന്ത്രണവുമുള്ള വിധത്തിലായിരുന്നു പുതിയ ഭരണവ്യവസ്ഥ ക്രമപ്പെടുത്തിയത്. ബ്രിട്ടീഷുകാർക്കിഷ്ടമുള്ള ദിവാൻമാർ മാത്രം രാജ്യംഭരിക്കുകയെന്ന അവസ്ഥയുടെ ഫലമായി ഉദ്യോഗസ്ഥ യന്ത്രത്തിൻ്റെ ചുക്കാൻ പൂർണഅർത്ഥത്തിൽ അവരുടെ കയ്യിലായി.
മാറ്റങ്ങളുടെ പൊതുസ്വഭാവം ഇതായിരുന്നു: ‘ കേണൽ മൺറോ ചിട്ടയും ക്രമവും സ്ഥാപിക്കുവാൻ ഉദ്യമിച്ചു. അതിപുരാതനകാലം മുതൽ രാജ്യത്ത് നിലനിന്നുപോന്നിരുന്ന അധികാരവിഭജനത്തിന് അദ്ദേഹം അറുതിവരുത്തി. തലസ്ഥാനത്തിരുന്നുകൊണ്ട് ദിവാൻ നയിക്കുന്ന ഒരു കേന്ദ്രീകൃത ഭരണസംവിധാനം അദ്ദേഹം കെട്ടിപ്പടുത്തു. ദിവാനെ സഹായിക്കുന്നതിനായി ഒരു സംഘം അസിസ്റ്റൻ്റുമാരെയും നിയോഗിച്ചു. അവരിൽ ഏറ്റവും പ്രധാനികൾ പുതുതായി നിയമിക്കപ്പെട്ട രണ്ടു ദിവാൻപേഷ്കാർമാർ ആയിരുന്നു. റാണിയുടെ അനുവാദത്തോടുകൂടി, സർക്കാർ കാര്യങ്ങളുടെ നടത്തിപ്പിനുവേണ്ടി കൈകൊണ്ട ഈ സംവിധാനങ്ങൾ ഏറെക്കുറെ മദിരാശി ബ്രിട്ടീഷ് പ്രവിശ്യയിൽ നിലവിലുണ്ടായിരുന്നവയുടെ മാതൃകയിലയിരുന്നു. ഭരണകൂടത്തിൻ്റെ എല്ലാ വകുപ്പുകളും കേണൽ മൺറോ പുന:സംഘടിപ്പിച്ചു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ ഹജൂർ കച്ചേരിയും ധനകാര്യം, റവന്യൂ, നീതിന്യായം, പോലീസ്, സൈന്യം എന്നീ വകുപ്പുകളുമായിരുന്നു. കാര്യക്കാർ, തിരുമുഖംപിള്ള മുതലായ ഉദ്യോഗപ്പേരുകൾ തഹസിൽദാർ, സമ്പ്രതി എന്നും മറ്റുമാക്കി മാറ്റി (തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ, വോള്യം 4).
ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് "കേരളം: മലയാളികളുടെ മാതൃഭൂമി'യിൽ എഴുതിയതാണ് അന്നത്തെ ശരിയായ അവസ്ഥ: " മൺറോവിൻ്റെ ഭരണപരിഷ്കാരത്തിൽ നാടുവാഴികളും ദേശവാഴികളും മാത്രമല്ല, അവരുടെയെല്ലാം യജമാനനായ രാജാവുകൂടി ഇല്ലാതായിരിക്കുന്നു. പേരിന് നാടുവാഴുന്നത് രാജാവാണ്. അദ്ദേഹം ഒപ്പിട്ടതാണ് പ്രധാന ഉത്തരവുകൾ; അദ്ദേഹമംഗീകരിക്കാത്ത നിയമങ്ങളൊന്നും നിയമമാവുകയില്ല; ദിവാൻ അദ്ദേഹത്തിൻ്റെ ആജ്ഞാനുവർത്തിയായ ഉദ്യോഗസ്ഥൻമാത്രമാണ്. പക്ഷേ യഥാർത്ഥത്തിൽ രാജ്യം ഭരിക്കുന്നത് ദിവാനാണ്; നയവും പരിപാടിയും രൂപീകരിക്കുന്നതിലും, അത് നടപ്പിൽ വരുത്താൻവേണ്ട പ്രായോഗിക നടപടികളെടുക്കുന്നതിലും, അതിനുവേണ്ട ഉദ്യോഗസ്ഥൻമാരെ നിയമിക്കുന്നതിലുമെല്ലാം ദിവാനാണ് മുമ്പും കൈയുമുള്ളത്.
മൺറോവിൻ്റെ കാലത്തിനുശേഷം ആരും ഈ അവസ്ഥയ്ക്കുമാറ്റമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. മറിച്ച് ഈ സ്ഥിതി കൂടുതൽ ശക്തിപ്പെടുകയാണുണ്ടായത്. "റസിഡൻ്റ്, ദിവാൻ, ദിവാൻ്റെ കീഴിൽ ചീഫ് സെക്രട്ടറി മുതൽ പാർവത്യകാർ (പ്രവൃത്തിദാർ) വരെയുള്ള ഒട്ടേറെ ഉദ്യോഗസ്ഥൻമാർ എന്നിവർ മുഖേന തിരയുന്ന ഭരണയന്ത്രത്തിൻ്റെ ഒരു നിസാരമായ സ്ക്രൂ- അഴിഞ്ഞുപോയാലും യാതൊരു തകരാറും കുടാതെ യന്ത്രം തിരിഞ്ഞുകൊണ്ടിരിക്കത്തക്കവിധം നിസാരമായ സ്ക്രൂ- എന്ന നിലമാത്രമേ ഇന്നു രാജാവിനുള്ളൂ.... കഴിഞ്ഞ 130 കൊല്ലക്കാലത്ത് കൊച്ചിയിലും തിരുവിതാംകൂറിലും വന്ന പുരോഗതിക്കും അധ:പതനത്തിനും മർദനത്തിനുമെല്ലാം ഉത്തരവാദികൾ ദിവാൻമാരാണ്, രാജാക്കൻമാരല്ല. സർ ടി.മാധവറാവു, സർ. രാജഗോപാലാചാരി, സർ.സി.പി.രാമസ്വാമി അയ്യർ മുതലായ പേരെടുത്ത ദിവാൻമാർ തയ്യാറാക്കുന്ന പരിപാടികൾ ശരിവെച്ചുവെന്നല്ലാതെ-വാസ്തവത്തിൽ ‘ശരിവെച്ചു' എന്നതിനേക്കാൾ ‘എതിർത്തില്ളെ'ന്നു പറയുന്നതായിരിക്കും കൂടുതൽ ശരി- നാട്ടുകാരുടെ ഗുണത്തിനോ ദോഷത്തിനോ വേണ്ടി യാതൊന്നും രാജാക്കൻമാർ ചെയ്തിട്ടില്ല(കേരളം മലയാളികളുടെ മാതൃഭൂമി, ഇ.എം.എസ്)
തിരുവിതാംകൂറിൽ ഭരണം നടത്തിയിരുന്നത് ദിവാൻ തന്നെയായിരുന്നു. ദിവാൻമാർക്ക് രാജാവിനെപ്പോലും നീക്കം ചെയ്യാനുള്ള അധികാരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാജാവിന് മാത്രമായി എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നു എന്ന് വാദിക്കുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ല. ഇനി രാജാവ് എതിർത്തുവെന്നിരിക്കട്ടെ ദിവാന് രാജാവിനത്തെന്നെ നീക്കം ചെയ്യാനും രാജ്യം നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിൻ കീഴിലാക്കാനും കഴിയുമായിരുന്നു. ദിവാൻ തന്നെയായിരുന്നു എല്ലാ അർത്ഥത്തിലും സർവാധിപതി.
നമ്മളിവിടെയത്തെുമ്പോൾ, ശ്രീധരമേനോൻ്റെ ആദ്യ വാദം തന്നെ പൊളിയുന്നു. കൊട്ടാരത്തിൻ്റെ കേവലാ ആജ്ഞാനുവർത്തിയായിരുന്നില്ല ദിവാനെന്നു വ്യക്തമാവുന്നു. ശ്രീധരമേനോന് സംഭവിച്ച പിഴവ് അദ്ദേഹം തിരുവിതാംകൂറിൻ്റെ ബ്രിട്ടീഷ് ആധിപത്യത്തെയും ഭരണവ്യവസ്ഥയെയും പരിശോധിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്തില്ല എന്നതാണ്. നമുക്ക് വീണ്ടും മുന്നോട്ടു പോകാം. പഴയ ദിവാൻമാരിൽ നിന്ന് സർ.സി.പി. ഏതെങ്കിലും തരത്തിൽ വ്യത്യസ്തനായിരുന്നോ എന്നു പരിശോധിക്കാം.
സർ.സി.പിയും കൊട്ടാര ഉപജാപങ്ങളും
‘1931 മുതൽ സർ സി.പി. തിരുവിതാംകൂർ രാജകുടുംബത്തിൻ്റെ വിശ്വസ്തനായ സേവകനെന്ന നിലയ്ക്കാണ് തൻ്റെ വ്യക്തിത്വം അടിയറവുവെച്ചുപോലും പ്രവർത്തിച്ചത്' എന്ന് ശ്രീധരമേനോൻ എഴുതിയിട്ടുണ്ട്. അതെത്രമാത്രം ശരിയായിരുന്നു? സി.പിയുടെ രംഗപ്രവേശം എങ്ങനെയായിരുന്നു എന്നറിഞ്ഞാൽ സംഗതി എളുപ്പമായി.
ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിൻ്റെ നിയമ-ഭരണഘടനാ ഉപദേഷ്ടാവായി 1931 മുതൽ 1936 വരെയും 1936-1947 വരെ ദിവാനായും സർ.സി.പി. തിരുവിതാംകൂറിലുണ്ടായിരുന്നു. പക്ഷേ, അതിനുമുമ്പേ കൊട്ടാരത്തിനുവേണ്ടി അഭിഭാഷകനായി കോടതിയിൽ അദ്ദേഹം വാദിച്ചിട്ടുണ്ട്. 1910 ൽ അദ്ദേഹം കൊട്ടാരത്തിനുവേണ്ടി ഹാജരായ കേസിൽ വാദി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായിരുന്നു. പിന്നീട്, തമിഴ്നാട് അതിർത്തിയിൽ തിരുനെൽവേലി കളക്ടർ ആഷ് എന്ന ബ്രിട്ടീഷുകാരനെ വാഞ്ചി അയ്യർ എന്ന വിപ്ളവകാരി വധിച്ച കേസിൽ തിരുവിതാംകൂർ സർക്കാരിനുവേണ്ടി മദ്രാസ് കോടതിയിലും ഹാജരായി. ശ്രീമൂലം തിരുനാൾ മഹാരാജാവുമായും കൊട്ടാരവുമായും അന്നേ അടുത്ത ബന്ധം സർ.സി.പി.പുലർത്തിയിരുന്നു. ശ്രീമൂലം തിരുനാൾ പല വിഷയങ്ങളിലും സി.പി.യുടെ ഉപദേശം തേടി.
എന്നാൽ സി.പി.യുടെ താരോദയം ശ്രീമൂലം തിരുനാളിൻ്റെ മരണത്തോടെയാണ്. അന്ന് കിരീടാവകാശിയായ രാമവർമ്മയ്ക്ക് (പിന്നീട് ബാല എന്ന പേര് ദിവാൻ്റെ നിർദേശപ്രകാരം അധികാരമേറ്റെടുത്തശേഷം കൂട്ടിച്ചേർക്കുകയായിരുന്നു) പന്ത്രണ്ട് വയസാണ്. അതിനാൽ ബ്രിട്ടീഷ് സർക്കാർ റീജൻ്റിനെ ഭരണമേൽപ്പിച്ചു. മരുമക്കത്തായ സമ്പ്രദായമനുസരിച്ച്, ഭരണനിർവഹണം തുടരുന്നതിനായി ശ്രീമൂലത്തിൻ്റെ കാലത്ത് മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്ന് കന്യകമാരായ സേതുലക്ഷ്മി ഭായിയും സേതുപാർവതിഭായിയും ദത്തെടുത്തിരുന്നു. ഇതിൽ മൂത്തയാളായ സേതുലക്ഷ്മിഭായി ശ്രീചിത്തിര തിരുനാൾ ബാലരാമവർമയ്ക്കുവേണ്ടി റീജൻ്റായി സ്ഥാനമേറ്റു. ഇളയ റാണിയുടെ മകനായിരുന്നു ബാലരാമവർമ്മ. എന്നാൽ റീജൻ്റും ഇളയറാണിയും തമ്മിൽ അധികാര വടംവലി രൂക്ഷമായി. ഈ അധികാര മത്സരത്തിൽ സമർത്ഥമായി ഇടപെട്ടാണ് സർ.സി.പി. അധികാരത്തിൽ പിടിമുറുക്കുന്നത്. സാധരണ പത്തൊമ്പതര വയസായാലേ രാജാവാകാൻ കഴിയൂ. അതായത് 1932 ഓഗസ്റ്റിൽ മാത്രം. പക്ഷെ സി.പി.യുടെ പ്രത്യേക താൽപര്യ പ്രകാരം ഒമ്പതുമാസം മുമ്പേ സീനിയർ റാണിയുടെ റീജൻ്റ് ഭരണമവസാനിപ്പിച്ച് ജൂനിയർ റാണിയുടെ മകനെ സി.പി. രാജാവാക്കി. 1931ൽ വില്ലിംഗ്ടൺ പ്രഭു ഇന്ത്യയുടെ വൈസ്രോയിയായി ചുമതലയേറ്റെടുത്ത് അടുത്തതന്നെയായിരുന്നു അത് (1931 നവംബർ ). വില്ലിംഗ്ടൺ മദ്രാസ് ഗവർണറായിരുന്നപ്പോൾ സി.പി. അദ്ദേഹത്തിനു കീഴിൽ അഡ്വക്കേറ്റ് ജനറലായിരുന്നു. മാത്രമല്ല വൈദ്യുതി, നിയമം, ജലസേചനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള എക്സിക്യുട്ടീവ് കൺസിൽ അംഗമായി 1923 ൽ അഞ്ചുവർഷവും ജോലിയെടുത്തിരുന്നു. ഇതിനാൽ വൈസ്രോയിയുമായി സി.പി.ക്ക് ഉറ്റ സൗഹൃദമായിരുന്നു. അതായിരുന്നു ചിത്തിരതിരുനാളിനെ രാജാവാക്കാൻ സി.പി.പ്രയോജനപ്പെടുത്തിയത്.
റിജൻ്റ് റാണിയും ജൂനിയർ റാണിയും തമ്മിൽ കലഹം മൂർഛിച്ചപ്പോൾ പരസ്യമായി ജൂനിയർറാണിക്കൊപ്പം സി.പി. നിലയുറപ്പിച്ചു. ജൂനിയർ റാണി മകനുമൊത്ത് ഇടക്കാലത്ത് ഊട്ടിയിൽ താമസിച്ചിരുന്നു. ആ ഘട്ടത്തിൽ സി.പിയും തങ്ങിയിരുന്നത് ഊട്ടിയിലാണ്. ഭരണപരിശീലനം നേടാനായി ചിത്തിരതിരുനാളിനെ ബാംഗ്ളൂരിൽ താമസിപ്പിച്ചിരുന്നു. അമ്മയുടെ സ്വാധീനത്തിൽ മകൻ വരാതിരിക്കാൻ സേതുപാർവതിബായിയെ ബാംഗ്ളൂരിലേക്ക് പോകാൻ കൊട്ടാരം അനുവദിച്ചില്ല. ഈ സമയത്ത് വൈസ്രോയിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സർ ചാൾസ് വാട്സണിനു സി.പി. കത്തെഴുതി. അമ്മയിൽനിന്നും കുടുംബത്തിൽനിന്നും അകന്നു താമസിച്ചാൽ ഉപജാപകവൃന്ദം ചിത്തിരതിരുനാളിനുമേൽ പിടിമുറുക്കുമെന്നായിരുന്നു ന്യായമായി സി.പി. എഴുതിയത്. ഉപജാപങ്ങൾ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. വില്ലിംഗ്ടൺ പ്രഭു വ്രൈസോയിയായപ്പോൾ അദ്ദേഹത്തിൻ്റെ കൗൺസിൽ അംഗം എന്ന നിലയിൽ സി.പി.യെ നിയമിച്ചിരുന്നു. ആ ഘട്ടത്തിൽ സിംലയിലായിരുന്നു സി.പിയുടെ താമസം. ജൂനിയർ റാണിയും മകനും 1931 ജൂലൈ 23 ന് സിംലയിലത്തെി. ഇരുവരെയും വൈസ്രോയിക്ക് പരിചയപ്പെടുത്തിക്കൊടുത്തതും വെവ്വേറെ കൂടിക്കാഴ്ചകൾക്ക് അവസരം ഒരുക്കിയതും സി.പിയായിരുന്നു. ഈ ചരടുവലികൾക്കൊടുവിലാണ് റീജൻ്റ് ഭരണം അവസാനിച്ച്, ചിത്തിരതിരുനാളിൻ്റെ അധികാരമേറ്റെടുക്കൽ. ഭരണകാര്യങ്ങളിൽ ചിത്തിരതിരുനാളിന് മുൻപരിചയമില്ലാത്തതിനാൽ നിയമ-ഭരണഘടനാ ഉപദേഷ്ടാവായി സി.പിയെ വൈസ്രോയി നിയമിച്ചു. അധികാരമേറ്റതോടെ രാജാവിനെപ്പോലെ രാജമാതാവിനും സി.പി.തന്നെയായി നിയമോപദേഷ്ടാവ്.
തിരുവിതാംകൂറിലെ ദിവാൻ രാജാവിനേക്കാൾ എത്രമാത്രം ശക്തനാണ് എന്നു മനസ്സിലാവുന്നു. എ. ശ്രീധരമേനോൻ്റെ വാദങ്ങൾ തെറ്റാകുന്നത് ഇവിടെയാണ്.
സർ.സി.പിയും ബാലരാമവർമ്മയും
സർ.സി.പിയും ബാലരാമവർമ്മയും തമ്മിലുണ്ടായിരുന്നത് സവിശേഷമായ ബന്ധമായിരുന്നു. അതൊരിക്കലും ദിവാനും രാജാവും തമ്മിലുള്ള അധികാര വിഭജനത്തിൻ്റെ കൃത്യമായ അതിർവരമ്പുകളിലല്ലായിരുന്നു. സി.പിയുടെ ചൊൽപ്പടിക്കായിരുന്നു രാജാവ്. അദ്ദേഹം പറയുന്ന ‘തീട്ടൂരങ്ങളിൽ' ‘തൃക്കൈ വിളയാട്ടം' മാത്രമായിരുന്നു രാജാവിനുണ്ടായിരുന്നത്. 1931 നവംബറിൽ അധികാരമേറ്റയുടെനെ സർ സി.പിയെ ഉപദേഷ്ടാവായുള്ള ഒൗചാരിക പ്രഖ്യാപനവും നടന്നു. ഉപദേഷ്ടാവായല്ല സൂപ്പർ ദിവാനായിട്ടായിരുന്നു സി.പി. തിരുവിതാംകൂർ വാണത്. ഇക്കാലത്ത് തനിക്ക് പരിചയമുള്ള, തനിക്ക് വിശ്വസ്തരെന്നു തോന്നിയ ആസ്റ്റിനെയും (1932-34) സർ മുഹമ്മദ് ഹബീബുള്ള (1934-1936) വരെയും ദിവാനാക്കി. തനിക്ക് വിശ്വസ്തനല്ളെന്ന് തോന്നിയ, റീജൻ്റ് ഭരണകാലത്തെ ദിവാൻ വി.എസ്. സുബ്രഹ്മണ്യഅയ്യരെ കെട്ടുകെട്ടിക്കുകയും ചെയ്തു. ദിവാൻമാരേക്കാൾ വേതനം കൈപ്പറ്റിയതും സി.പിയായിരുന്നു. ആസ്റ്റിന് 3000 രൂപയും ഹബീബുള്ളയ്ക്ക് 4000 രൂപയും വേതനവും ആനുകൂല്യങ്ങളുമായി കിട്ടിയപ്പോൾ ഉപദേഷ്ടാവിന് കൊട്ടാരത്തിൽ നിന്നുള്ള വരുമാനം 6000മായിരുന്നു. സി.പി. വെള്ളയമ്പലം കൊട്ടാരത്തിൽ താമസിച്ചപ്പോൾ ദിവാൻമാർ പുറത്ത് "ഭക്തിവിലാസ'ത്തിലുമായിരുന്നു. ഈ ഘട്ടത്തിൽ തന്നെ ഭരണത്തിലും ഭരണയന്ത്രത്തിലും ഉദ്യോഗസ്ഥ സംവിധാനത്തിലും തൻ്റെ വിശ്വസ്തരെ നിയമിച്ച് സി.പി. ഭരണനിയന്ത്രണം എല്ലാ തരത്തിലും കരസ്ഥമാക്കിയിരുന്നു. 1936 ഒക്ടോബർ 8 ന് ദിവാനായി ചുമതലയേറ്റെടുക്കുന്നതോടെയഥാർത്ഥത്തിൽ സി.പി.സർവാധിപതിയായി മാറി. 1938 മേയിൽ അഞ്ചുവർഷത്തേക്കും ദിവാൻ തൻ്റെ കാലാവധി നീട്ടിയെടുത്തു. ഉത്തരവാദിത്വ പ്രക്ഷോഭണം ശക്തമായ കാലത്താണ് ഈ കാലാവധി നീട്ടി നൽകുന്നത്. രാജ്യത്ത് രാഷ്ട്രീയ പ്രക്ഷോഭങ്ങൾ ശക്തമായ കാലത്ത് ബ്രിട്ടീഷ് റസിഡൻ്റ് സി.പിയെ ദിവാൻ പദത്തിൽനിന്ന് പിരിച്ചുവിടാൻ മഹാരാജാവിനെ ഉപദേശിക്കണമെന്ന് വൈസ്രോയിക്ക് എഴുതി. ഇതിനെ സി.പി. മറികടന്നത് ദിവാനെ നീക്കം ചെയ്താൽ താനും സ്ഥാനത്യാഗം ചെയ്യുമെന്ന് രാജാവിനെക്കൊണ്ട് പറയിച്ചുകൊണ്ടായിരുന്നു. ഇതാണ് സി.പിയും രാജാവും തമ്മിൽ നിലനിന്നിരുന്ന ബന്ധം. തിരുവിതാംകൂറിലെ അധികാര സമവാക്യം തിരുവിതാംകൂർ സർവകലാശാലയുടെ രൂപീകരണം ശ്രദ്ധിച്ചാൽ മനസ്സിലാകും. സി.പിയുടെ മുൻകൈയിൽ സർവകലാശാല തുടങ്ങിയപ്പോൾ അതിൻ്റെ ചാൻസലറായി രാജാവിനെയും പ്രോ- ചാൻസലറായി അമ്മറാണിയെയും നിയമിച്ചു. വൈസ് ചാൻസലറായി സ്വയം അവരോധിക്കുകയും ചെയ്തു. ഇതായിരുന്നു തിരുവിതാംകൂറിൻ്റെ അന്ത്യത്തിൽ മൊത്തത്തിൽ തുടർന്ന ശാക്തിക അച്ചുതണ്ട്. രാജാവ് ദുർബലനും ദിവാൻ കരുത്തനുമായിരുന്നു. 1944 ൽ വൈസ്രോയിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കയച്ച കത്തിൽ റസിഡൻ്റായിരുന്ന എച്ച്.ജെ. ടോഡ് രാജാവിനെ കൃത്യമായി വിലയിരുത്തുന്നുണ്ട്: " ലജ്ജാശീലനും, ആത്മവിശ്വാസമില്ലാത്തവനും, അമ്മയുടെ അമിത സ്വാധീനത്തിൽനിന്നു മോചനം നേടാത്തവനുമാണ്. നിർണായക നിമിഷങ്ങളിൽ തീരുമാനം എടുക്കാനാവാതെ രാജാവ് വിഷമിച്ചപ്പോൾ സി.പി. ചടുലമായി ഉറച്ച തീരുമാനങ്ങൾ എടുത്തു. ജനകീയ പ്രക്ഷോഭങ്ങളെ ചോരയിൽ മുക്കിക്കൊന്നു.
ദിവാൻ ഭരണവും രാജവാഴ്ചയും
ദിവാൻ എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ ദാസനും അവരാൽ നിയമിക്കപ്പെടുകയും ചെയ്യുന്ന, രാജാവിനേക്കാൾ കരുത്തുള്ള സവിശേഷ അധികാരമാണെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ദിവാനെതിരെയുള്ള ഏതൊരു നീക്കവും ബ്രിട്ടനെതിരെയുള്ളതായിരുന്നു. തിരുവിതാംകൂറിലെ തൊഴിലാളിവർഗ്ഗത്തിന് ദിവാനെയും രാജാവിനെയും അവരുടെ അധികാരങ്ങളെക്കുറിച്ചും ആരാണ് കൂടുതൽ ശക്തനെന്നതിനെപ്പറ്റിയും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിനാലാണ് പ്രതിഷേധത്തിൻ്റെ കുന്തമുന ദിവാനെതിരെ തൊഴിലാളിവർഗ്ഗം തിരിച്ചുവച്ചത്. അത് ആകസ്മികമായി സംഭവിച്ചതല്ല. ദിവാനെ മുഖ്യ ലക്ഷ്യമാക്കിയുള്ള സമരം രാജാവിനെ ലക്ഷ്യമാക്കിയുള്ളതു മാത്രമല്ല. അതിനേക്കാൾ ബ്രിട്ടീഷ് വിരുദ്ധവും-സാമ്രാജ്യത്വ വിരുദ്ധം- കൂടിയായിരുന്നു. അതായത് തിരുവിതാംകൂറിലെ ബ്രിട്ടീഷ് ആധിപത്യത്തിൻ്റെ സർവാധിപനായ പ്രതിനിധി ദിവാനെതിരെയുള്ളതാണ്. ചരിത്രത്തെ നിഷ്പക്ഷമായി വായിക്കുമ്പോൾ നമ്മൾക്ക് ദിവാനോടോ രാജാവിനോടോ ഒരു പ്രതിപത്തിയുമുണ്ടാവരുത്. കാരണം ഒരേ അധികാരത്തിൻ്റെ വ്യത്യസ്തരൂപങ്ങൾ എന്നതിൽ കവിഞ്ഞ് അതിൽ ഗുരുതരമായ വിള്ളലുകളോ വേർതിരിവുകളോ ഉണ്ടായിരുന്നില്ല.
ഇനി ശ്രീധരമേനോൻ വാദിക്കുന്നതുപോലെ ‘സ്വതന്ത്ര തിരുവിതാംകൂർ' ഉൾപ്പടെയുള്ള മുഴുൻ സംഭവങ്ങൾക്കും രാജാവു മാത്രമാണെന്ന് കരുതുക, ദിവാൻ്റെ പിന്തുണയില്ലാതെ അദ്ദേഹത്തിന് അത് എങ്ങനെ നടപ്പാക്കാനാകും? തിരിച്ച് ദിവാൻ്റെ നടപടികൾ മാത്രമായിരുന്നു എന്നു കരുതുക. രാജാവ് എന്തുകൊണ്ട് അതിനെ എതിർക്കാതിരുന്നു? ചരിത്രത്തിൽ ഏതെങ്കിലും നിമിഷത്തിൽ ദിവാനെ നേരാംവണ്ണം നടത്താൻ രാജാവ് നടപടി സ്വീകരിച്ചതായി കാണുന്നില്ല. എതിർപ്പുണ്ടായിരുന്നെങ്കിൽ അതെപ്പോഴെങ്കിലും ജനന്മലക്ഷ്യമാക്കി തുറന്നു പറയണമായിരുന്നു. അല്ളെങ്കിൽ, ജനങ്ങളെ അണിനിരത്തി ദിവാനെ നേർവഴിക്ക് നയിക്കാൻ കഴിയണം. രാജാവിനത് കഴിയുമായിരുന്നു. രണ്ടുമദ്ദേഹം ചെയ്തിട്ടില്ല. അതിനർത്ഥം വളരെ ലളിതമാണ്. രാജാവും ദിവാനും ഒരേ വള്ളത്തിൽ തന്നെയാണ് നീങ്ങിയിരുന്നത്. ആ വള്ളം തുഴഞ്ഞിരുന്നത് ദിവാൻ തന്നെയായിരുന്നു താനും. തിരുവിതാംകൂറിൽ നടന്ന മോശമായ എല്ലാ കാര്യങ്ങൾക്കും സർ.സി.പിയെ മാത്രം പ്രതിസ്ഥാനത്ത് നിർത്തി കൊട്ടാരത്തെ കുറ്റാരോപണങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് ശരിയായ ചരിത്ര സമീപനമല്ല. തിരിച്ചുമല്ല.
തിരുവിതാംകൂറിലെ തൊഴിലാളിവർഗ്ഗത്തിന് രാജകൊട്ടാരത്തോട് സവിശേഷമായ എന്തെങ്കിലും സ്നേഹമോ, സർ.സി.പി.യോട് മാത്രമായി എന്തെങ്കിലും വെറുപ്പോ ഉണ്ടായിരുന്നില്ല. അടിസ്ഥാനപരമായി, രാജവാഴ്ചയെയും ദിവാൻ ഭരണത്തെയും തൂത്തെറിഞ്ഞ് തൊഴിലാളിവർഗ ഭരണകൂടം സ്ഥാപിക്കുക എന്നതിൽ കുറഞ്ഞ ഒരു രാഷ്ട്രീയ ലക്ഷ്യവും അവർക്കുണ്ടായിരുന്നില്ല. തൊഴിലാളിവർഗഭരണകൂടം ദിവാനെ മാത്രം നീക്കം ചെയ്ത് രാജാവിനെ നിലനിർത്തിയേനെ എന്നൊക്കെ ചിന്തിക്കുന്നത് ശുദ്ധ അസംബന്ധമാവും. ലോകത്തൊരിടത്തും തൊഴിലാളിവർഗം തങ്ങൾക്ക് മേൽകൈയുള്ള ഭരണകൂടത്തെപ്പറ്റിയല്ലാതെ രണ്ടാംതരം ഭരണത്തെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ളെന്ന് ഒരു ചരിത്രയാഥാർത്ഥ്യമാണ്.
സർ.സി.പി.യോട് മാത്രമായിരുന്നു വിദ്വേഷമെങ്കിൽ തൊഴിലാളികൾ പുന്നപ്രപോലീസ് ക്യാമ്പ് ആക്രമിക്കാൻ രാജാവിൻ്റെ ജന്മദിനമായ തുലാം ഏഴ് തന്നെ തെരഞ്ഞെടുക്കേണ്ട കാര്യമില്ല. മാത്രമല്ല പുന്നപ്ര ക്യാമ്പാക്രമണം നടത്തിയവർ "ദിവാൻ ഭരണം അവസാനിപ്പിക്കുക', "രാജവാഴ്ച തുലയട്ടെ' എന്ന മുദ്രാവാക്യവും വിളിച്ചിരുന്നു. സർ.സി.പി. അധികാരമേറ്റെടുക്കുന്ന സമയത്തിനു മുമ്പായി പാർട്ടി പുറത്തിറക്കിയ ലഘുലേഖയിൽ രാജവാഴ്ച അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നുമുണ്ട്. കമ്യൂണിസ്റ്റുകാർ രചിച്ച ഒരു വിപ്ളവ ഗാനത്തിൽ രാജവാഴ്ചയ്ക്കെതിരായ വികാരം പ്രകടമാക്കുന്ന വരികളുണ്ടെന്ന് ശ്രീധരമേനോനും വാദിക്കുന്നു. അതിങ്ങനെയാണ്: "" രാജവാഴ്ച മേലിൽ മോടിയാകില്ല, താഴെ വയ്ക്കു ചെങ്കോൽ..' (സർ.സി.പി. തിരുവിതാംകൂർ ചരിത്രത്തിൽ, പേജ് 306ഡി.സി.ബുക്സ്,. 2015 ആഗസ്റ്റിൽ ഡി.സി.ബുക്സ് ഈ പുസ്തകത്തിൻെറ പുതിയ പതിപ്പ് പുറത്തിറക്കി.)
സ്വതന്ത്ര തിരുവിതാംകൂർ വാദവും അമേരിക്കൻ മോഡലും
‘1947 ജനുവരിയിൽ കരടു ഭരണഘടന പ്രഖ്യാപിച്ചതിനുശേഷമാണ് സ്വതന്ത്ര തിരുവിതാംകൂർ ഒരു സജീവ പ്രശ്നമായത്' എന്ന് ശ്രീധരമേനോൻ വാദിക്കുന്നു. (സർ.സി.പി. തിരുവിതാംകൂർ ചരിത്രത്തിൽ, പേജ് 319). പുന്നപ്ര-വയലാർ സ്വതന്ത്ര തിരുവിതാംകൂറിന് എതിരായി നടന്ന സമരമല്ല എന്നു വാദിക്കാനാണ് ശ്രീധരമേനോൻ ശ്രമിക്കുന്നത്. എന്നാൽ 1947 ജനുവരിയിൽ പ്രഖ്യപിച്ച കരട് ഭരണഘടന, ആ ദിവസങ്ങളിൽ ഉണ്ടായതല്ല. കൃത്യം ഒരുവർഷം മുമ്പ്, 1946 ജനുവരി 16 ന്, അതായത് പുന്നപ്ര-വയലാർ നടക്കുന്നതിനും ഒമ്പതുമാസങ്ങൾക്ക് മുമ്പാണ് ഈ ഭരണഘടനാ പരിഷ്കാരം ആദ്യമായി പ്രഖ്യാപിക്കപ്പെടുന്നത്. അന്ന് "അമേരിക്കൻ മോഡൽ' ഭരണപരിഷ്കാരം പ്രഖ്യാപിച്ച് പത്രക്കുറിപ്പ് ഇറങ്ങി. അതിൻ്റെ വികസിതരൂപമാണ് 1947 ജനുവരിയിൽ കരട് രൂപത്തിൽ പുറത്തിറങ്ങുന്നത്. പത്രക്കുറിപ്പിൽ ഭരണഘടനയിൽ വരുത്താൻപോകുന്ന മാറ്റങ്ങൾ അതിൽ വ്യക്തമായി പറയുന്നുണ്ട്. മഹാരാജാവിൻ്റെ ഭരണത്തിൽ കീഴിൽ ദിവാൻ ഭരണം നടത്തുന്ന, നിയമസഭയക്ക് ഒരധികാരവുമില്ലാത്ത ഭേദഗതിയാണ് ഇത്. ഭരണഘടനാ പരിഷ്കാരങ്ങളിൽ ദിവാൻ്റെ സ്ഥാനം അമേരിക്കൻ പ്രസിഡൻ്റിനോടു തുല്യമാണ് എന്നു പറഞ്ഞതിനാലാണ് "അമേരിക്കൻ മോഡൽ' ഭരണം എന്നു വിശേഷിപ്പിക്കാൻ തുടങ്ങിയത്. പുതിയ ഭരണഘടനാ പരിഷ്കാരത്തിൽ ആദ്യമായി പറഞ്ഞത് മഹാരാജാവ് തിരുമനസ്സിൻ്റെ അധികാരങ്ങളോ അവകാശങ്ങളോ ഒരുതരത്തിലും മാറ്റമുണ്ടാകില്ല എന്നതാണ്. ‘ദിവാനെയോ എക്സിക്യുട്ടീവ് ഗവൺമെൻ്റിലെ ഏതെങ്കിലും അംഗത്തെയോ വീറ്റോ ചെയ്യാൻ നിയമസഭയ്ക്ക് അധികാരമുണ്ടായിരിക്കില്ല. മഹാരാജാവ് ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കും. ഹൈക്കോടതിയുടെ ഉപദേശ പ്രകാരം എക്സിക്യുട്ടീവ് ഗവൺമെൻ്റാണ് കീഴ്ക്കോടതി ജഡ്ജിമാരെ നിയമിക്കുക. നിയനിർമാണ സഭയും ജുഡീഷ്യറിയുമായും ബന്ധപ്പെട്ട് ദിവാൻ്റെ സ്ഥാനം അമേരിക്കൻ ഐക്യനാടുകളിലെ പ്രസിഡൻ്റിനു തുല്യമാണ്. മഹാരാജാവിൻ്റെ വിശേഷാധികാരങ്ങൾക്കും പ്രത്യേകാനുകൂല്യങ്ങൾക്കും വിധേയമായിട്ടായിരിക്കും.(ഭരണഘടനാ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച പത്രക്കുറിപ്പിൻ്റെ വിവർത്തനം, 1946 ജനുവരി 16) മഹാരാജാവിൻ്റെ പദവിക്കോ ദിവാൻ്റെ പദവിക്കോ ഒരിളക്കവും സംഭവിക്കാത്ത ഭണഘടനയായിരുന്നു. ജനങ്ങൾ ആവശ്യപ്പെട്ടിരുന്ന പൂർണ ജനാധിപത്യത്തിനും ഉത്തരവാദിത്വഭരണത്തിനും എതിരായിരുന്നു ഇത്. ജനങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് യഥാർത്ഥത്തിൽ ഒരധികാരവും ഇല്ലാത്ത നോക്കുകുത്തി പദവിമാത്രമാണുണ്ടായിരുന്നത്. ഇതിനെതിരെ, പൂർണ ജനാധിപത്യമാണ് തൊഴിലാളിവർഗം ആവശ്യപ്പെട്ടത്. അതുകൊണ്ട് തന്നെ 1946 ഒക്ടോബറിൽ, പുന്നപ്ര-വയലാറിൽ നടന്ന സായുധ സമരത്തിൽ മുഴങ്ങിക്കേട്ട മുദ്രവാക്യങ്ങളിൽ ഒന്ന് ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്നായിരുന്നു. അത് 1946 ജനുവരിയിൽ പ്രഖ്യാപിച്ച ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള വിയോജിപ്പാണ്. ഭരണഘടനാ ഭേദഗതി പ്രഖ്യാപിക്കുന്ന 1947 ജനുവരി 27 നു മുമ്പ് ഇന്ത്യയിൽ ഒരു ഇടക്കാല സർക്കാർ അധികാരത്തിൽ വന്നിരുന്നു (1946 സെപ്റ്റംബറിൽ 2). ഇന്ത്യൻയൂണിയനിൽ ചേരാതെ, സ്വതന്ത്രമായി നിൽക്കാനാണ്, 1946 ജനുവരി മുതൽ സി.പി.ശ്രമിച്ചുപോന്നത്. ശ്രീധരമേനോൻ പറയാൻ ശ്രമിക്കുന്നത് "സ്വതന്ത്ര തിരുവിതാംകൂർ' പോലുള്ള വാദങ്ങൾ കൊട്ടാരത്തിൻ്റേതാണ് എന്നും സി.പി. ആദ്യം മുതലേ ശ്രമിച്ചത് ഇന്ത്യൻ യൂണിയനിൽ ചേരാനുമാണ് എന്നും സമർത്ഥിക്കാനാണ്. അതിലും വലിയ യുക്തിയില്ല. ദിവാൻ ആദ്യം മുതൽക്കേ സ്വതന്ത്ര തിരുവിതാംകൂർ വാദക്കാരനായിരുന്നു. 1946 ഒക്ടോബർ 2 ലെ മാതൃഭൂമി ദിനപത്രം മുഖപ്രസംഗത്തിലൂടെ ദിവാൻ്റെ താൽപര്യത്തെ വിമർശിക്കുന്നുണ്ട്. " സർവ്വേന്ത്യാകാർയ്യങ്ങൾ തീർച്ചയാക്കുന്നതിൽ നാട്ടുരാജ്യങ്ങൾക്ക് ഒരു പങ്കുണ്ടായിരിക്കണമെന്ന സർ. സി.പി. രാമസ്വാമി അയ്യരുടെ ആവശ്യം പ്രത്യക്ഷത്തിൽ ന്യായമാണെന്നു തോന്നാമെങ്കിലും ഇന്നത്തെ സ്ഥിതിയിൽ അതിലൊരു പൊരുത്തക്കേടുണ്ട്. ബ്രിട്ടീഷിന്ത്യാ പരിപൂർണ്ണ പ്രജായത്ത ഭരണത്തിലേക്ക് കുതിക്കുകയാണ്, നാട്ടുരാജാക്കൻമാരാകട്ടെ തങ്ങളുടെ സ്വേച്ഛാഭരണത്തെ നിലനിർത്താൻ പഠിച്ച അടവുകളെല്ലാം പ്രയോഗിക്കുകയാണ്....സർ.സി.പി.യുടെ ആഗ്രഹം ഫലിക്കുകയാണെങ്കിൽ നാട്ടുരാജ്യപ്രജകളുടെ ജന്മാവകാശം നിഷേധിക്കപ്പെട്ടുന്നതായിരിക്കും ഫലം. അങ്ങനെ സംഭവിക്കാതെ നോക്കേണ്ടത് ഇന്ത്യയിലെ ബഹുജന സംഘടനകളുടെ കർത്തവ്യമത്രെ. 1946 മദ്ധ്യത്തോടെ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമെന്ന് തിരിച്ചറിഞ്ഞതോടെ, ദിവാൻ ‘സ്വതന്ത്ര തിരുവിതാംകൂർ' എന്ന വാദത്തിൽ ഉറച്ചുനിൽക്കാൻ തുടങ്ങി. നാട്ടുരാജ്യങ്ങളുടെ കൗൺസിലിലെല്ലാം ഇതേ വാദം ശക്തമായി ഉന്നയിച്ചു. 1946 ഡിസംബറിൽ ഇന്ത്യാസർക്കാരിൽ ഉന്നതപദവി കിട്ടുമെന്ന് കണ്ടതിനെതുടർന്ന് ദിവാൻ പദം രാജിവച്ച് തിരുവിതാംകൂർ വിട്ട കുറച്ചുദിവസം മാത്രമാണ് സ്വതന്ത്ര തിരുവിതാംകൂർ വാദം ഉന്നയിക്കാതിരുന്നത്. ആഗ്രഹിച്ച പദവി കിട്ടില്ളെന്നു കണ്ടപ്പോൾ മടങ്ങിയത്തെി ദിവാൻ പദം വീണ്ടും ഏറ്റെടുത്തു. സ്വതന്ത്ര തിരുവിതാംകൂർ വാദത്തിന് അനുകൂലമായിരുന്നില്ളെങ്കിൽ, സർ.സി.പി മടങ്ങിവരേണ്ട കാര്യമില്ല. തനിക്ക് താൽപര്യമില്ലാത്ത രാഷ്ട്രീയ നിലപാട് എടുത്ത് ചരിത്രത്തിൽ വിഡ്ഢിവേഷം കെട്ടാൻ മാത്രം ബുദ്ധിയില്ലിത്ത "നയതന്ത്രജ്ഞ'നല്ല സി.പി. തൻ്റെ പുസ്തകത്തിലൂടെയും ലേഖനങ്ങളിലൂടെയും സി.പിക്ക് ശ്രീധരമേനോൻ ചാർത്തിക്കൊടുത്ത ഗുണവിശേഷങ്ങൾക്ക് ചേരുന്നതല്ല ഈ വിനീതനായ വിശ്വസ്തസേവകൻ്റെ പട്ടം. 1947 ജൂൺ 2 ന് സർ.സി.പി, മൗണ്ട് ബാറ്റൻ പ്രഭുവിനെകണ്ട് ഓഗസ്റ്റ് 15 മുതൽ തിരുവിതാംകൂർ സ്വതന്ത്രരാജ്യമാകാൻ തീരുമാനിച്ചതായി അറിയിച്ചു. 1947 ജൂൺ 11 ന് ഭക്തിവിലാസത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ സ്വതന്ത്ര തിരുവിതാംകൂർ തീരുമാനം പ്രഖ്യാപിച്ചു. ജൂൺ 25 ന് വേണ്ടി ഭക്തിവിലാത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ ഒന്നരമണിക്കൂർ സ്വതന്ത്രതിരുവിതാംകൂറിന് അനുകൂലമായ വാദങ്ങൾ നിരത്തി. രാജ്യത്ത് പ്രക്ഷോഭം ഇതിനിടയിൽ ശക്തമായി. ജൂലൈ 13ന്് തിരുവനന്തപുരത്ത് പേട്ടയിൽ നടന്ന വെടിവെയ്പ്പിൽ വിദ്യാർത്ഥിയായ രാജേന്ദ്രനുൾപ്പടെ മൂന്നുപേർ മരിച്ചു. കൃത്യം 12 ദിവസത്തിനുശേഷം സർ സി.പിക്ക് വെട്ടേറ്റു. ഈ പന്ത്രണ്ടുദിവസങ്ങളിൽ സർ.സി.പിക്ക് മാറ്റമുണ്ടായി എന്നാണ് ശ്രീധരമേനോൻ വാദിക്കുന്നത്. ഏതെങ്കിലുമൊരു ഘട്ടത്തിൽ സി.പി. സ്വതന്ത്ര തിരുവിതാംകൂർ വാദത്തിൻ്റെ പേരിൽ രാജാവിനെ കുറ്റപ്പെടുത്തുന്നില്ല. തിരിച്ചു രാജാവ് സി.പിയെയും. അർത്ഥഗർഭമായ നിഷ്പക്ഷതയിൽ തെളിയുന്നത് ഇരുകൂട്ടർക്കും പൊതുവിൽ താൽപര്യമുള്ള അധികാര വിഷയമായിരുന്നു അതെന്നാണ്.
ഭരണത്തിൻ്റെ വർഗ-ജാതി സ്വഭാവം
തിരുവിതാംകൂറിനെ ആധുനികവൽക്കരിക്കുന്നതിൽ സർ.സി.പിയുടെ പങ്ക് കുറച്ചുകാണേണ്ടതില്ല. സി.പിയോടും അദ്ദേഹത്തിൻ്റെ ഭരണത്തോടുമുള്ള എതിർപ്പും സൂക്ഷിക്കുമ്പോൾ തന്നെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയപ്രതിയോഗികൾ പോലും ആധുനികവൽക്കരണത്തിന് ദിവാനുണ്ടായിരുന്ന പങ്കിനെ ചെറുതാക്കിക്കാണുന്നില്ല. കർമകുശലതയിൽ, നയതന്ത്രജ്ഞതയിൽ, പ്രായോഗിക നടപടികളിൽ, ദീർഘവീക്ഷണത്തിൽ സി.പിയുടെ കഴിവിനെ ചോദ്യം ചെയ്യാനുമാവില്ല. പക്ഷേ, സർ.സി.പിയുടെ താൽപര്യങ്ങളെന്തായിരുന്നു, ഏത് വർഗ/ജാതി ബന്ധങ്ങളെയാണ് അദ്ദേഹത്തിൻ്റെ ഭരണം സേവിച്ചത് എന്നും കൂടി പരിശോധിക്കേണ്ടതുണ്ട്.
യൂറോപ്യൻ വ്യവസായികളുടെ താൽപര്യം സംരക്ഷിക്കാനുള്ള ബ്രിട്ടീഷ് സർക്കാരിൻ്റെ പ്രതിനിധിയാണ് യഥാർത്ഥത്തിൽ, അവരാൽ നിയമിതനായ സി.പി. " സർ.സി.പിയുടെ മുൻഗാമി അനേകം പഞ്ചസാര ഫാക്ടറികളും ഡിസ്റ്റലറികളും ഒൗഷധനിർമാണത്തിനും റബ്ബർ വ്യവസായത്തിനും മറ്റുമുള്ള സ്ഥാപനങ്ങളും സർക്കാർ ഉടമസ്ഥതയിൽ സ്ഥാപിച്ചു. അവയെല്ലാം സ്വാഭാവികമായി പരാജയത്തിൽ കലാശിച്ചു. സ്വകാര്യ മൂലധനം ആകർഷിച്ചും സ്വകാര്യ വ്യവസായികളെ പ്രോത്സാഹിപ്പിച്ചും സംസ്ഥാനത്തെ വ്യവസായ മേഖല വികസിപ്പിക്കാനാണ് ഇപ്പോഴത്തെ ദിവാൻ്റെ ശ്രമം എന്ന് റസിഡൻ്റ് സി.പി. സ്ക്രെയിൻ സൂചിപ്പിക്കുന്നുണ്ട് (വൈസ്രോയിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കയച്ച കത്ത്, 1937 മെയ് 28). തിരുവിതാംകൂറിൽ വിദേശകമ്പനികളെയും മറുനാടൻ കമ്പനികളെയുമാണ് സി.പി. പ്രോത്സാഹിപ്പിച്ചത്.
അവരിവിടെ മുതൽമുടക്കി ലാഭം കൊയതപ്പോൾ, തദ്ദേശിയമായ/ദേശീയ ബൂർഷ്വാ സ്വഭാവമുള്ള കമ്പനികളെയും സംരംഭങ്ങളെയും ഇല്ലായ്മ ചെയ്യാൻ സി.പി.ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. കളമശ്ശേരിയിലെ ഒഗ്ലെ, ഇന്ത്യൻഅലൂമിനീയം കമ്പനി, ഫാക്ട് തുടങ്ങിയ നിരവധി വ്യവസായങ്ങൾ ഇത്തരത്തിൽ മദ്രാസിലും കൊൽക്കത്തയിലുമുള്ള വ്യവസായികളെ സംക്ഷണിച്ചുകൊണ്ടുവന്ന് സ്ഥാപിച്ചതാണ്. തിരുവിതാംകൂറിൽ സ്വാകാര്യ വ്യവസായ സ്ഥാപനങ്ങൾ ആരംഭിച്ചുവെങ്കിലും മുൻ ദിവാൻമാരിൽ നിന്ന് വ്യത്യസ്തമായി, സർക്കാർ അതു നടത്തുന്നതിൽ സി.പിക്ക് എതിർപ്പായിരുന്നു. ഭൂരിപക്ഷം ഓഹരികളും കമ്പനിയുടെ കൈയിലായിരുന്നെങ്കിലും ജനങ്ങളെയും വിഭവങ്ങളെയും കൊള്ള ചെയ്യാൻ അനുവദിച്ചു. ബ്രിട്ടീഷ് അധികാരത്തോട് കൂറുണ്ടായിരിക്കുമ്പോൾ തന്നെ അമേരിക്കൻ വ്യവസായ താൽപര്യവുമായി സന്ധിചെയ്തു.
ഹിന്ദുരാജ്യമായി തിരുവിതാംകൂറിനെ നിലനിർത്താനായിരുന്നു സി.പി. ആദ്യംമുതൽക്കേ ശ്രമിച്ചത്. കേവലം ഹിന്ദുരാജ്യമായല്ല, തികഞ്ഞ ബ്രാഹ്മണ്യഹിന്ദുരാജ്യമായി. ലിബറൽ പരിഷ്കരണവാദിയുടെ മുഖംമൂടി അണിഞ്ഞിരുന്നുവെങ്കിലും ബ്രാഹ്മണ്യത്തിൻെറ ആശയശാസ്ത്രം സി.പിയെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. 1750 ജനുവരിയിൽ മാർത്താണ്ഡവർമ്മ ശ്രീപത്മനാഭന് രാജ്യം സമർപ്പിച്ച്, ഭഗവാൻ്റെ പ്രതിപുരുഷനായിട്ടാണ് നാടു ഭരിച്ചിരുന്നത്. അഹിന്ദുക്കളെ അധികാരത്തിൽ നിന്ന് എത്രയും അകറ്റിനിർത്താനയിരുന്നു സി.പിയുടെ നീക്കം. ഹൈന്ദവ സംസ്കാരത്തിനും രാജവംശത്തിനും ഒരുപോലെ വിനാശകാരിയായ ഒന്നായിട്ടാണ് സ്റ്റേറ്റ് കോൺഗ്രസിനെപ്പോലും സി.പികണ്ടിരുന്നത്.
ബ്രാഹ്മണനായ സി.പി. ഹിന്ദുസവർണ്ണ മേധാവിതത്തിൻ്റെ തുറന്ന വക്താവായിരുന്നു. അധികാരത്തിൻ്റെ ഉയർന്ന സ്ഥാനങ്ങളിലെല്ലാം മറുനാട്ടുകാരും തദ്ദേശിയരുമായ ബ്രാഹ്മണരെ പ്രതിഷ്ഠിക്കുകയായിരുന്നു ഭരണം ഏറ്റെടുത്തതുമുതൽ സി.പി. ചെയ്തത്. 1936 പഴയ നായർ ബ്രിഗേഡിനെ തിരുവിതാംകൂർ സ്റ്റേറ്റ് ഫോഴ്സായി പുന:സംഘടിപ്പിച്ചത് ഇതിൻ്റെ തുടക്കം മാത്രമായിരുന്നു. 1942 ൽ ബോഡിഗാർഡും ആർട്ടിലറിയും നായൻമാർക്കു മാത്രമായി സംവരണം ചെയ്തു.
ഹിന്ദുസമുദായത്തിൽ നിന്നുള്ള മതപരിവർത്തനം പോലും സി.പിക്ക് ആശങ്കയായിരുന്നു. അതു തടയാനാണ് ക്ഷേപ്രവേശന വിളംബരം പോലും പ്രഖ്യാപിക്കുന്നത്. ഹിന്ദുമതപ്രവർത്തനത്തിനും മതപരിവർത്തനം നടത്തിയവരെ തിരിച്ചുകൊണ്ടുവരാനുമായി ഹിന്ദു മഹാസഭയുൾപ്പടെ സി.പി. ഒത്തുചേർന്നു. അതിനായി പൊതുഖജനാവിൽ നിന്ന് പ്രതിമാസം ആയിരം രൂപ കണക്കിൽ മറ്റ് ചിലവുകളാക്കി വരവുച്ച് അനുവദിക്കുകയും ചെയ്തു. നായർ സർവീസ് സൊസൈറ്റിയുടെ പിന്തുണയും ദിവാനുണ്ടായിരുന്നു. 1939 ഒക്ടോബറിൽ നിയമസഭാ മന്ദിരത്തിൽ സർ സി.പിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നിർദേശം സമർപ്പിക്കുന്നത് എൻ.എസ്.എസ്. ആണ്. ഉത്തരവാദിത്വപ്രക്ഷോഭകാലത്ത് എൻ.എസ്.എസ്. സി.പിയുമായി ഇടഞ്ഞെങ്കിലും.
സി.പിയുടെ പലായനം
1947 ജൂലൈ 25 ന് സ്വാതി തിരുനാൾ സംഗീത അക്കാദമയിലെ ചടങ്ങിൽ വച്ച് വെട്ടേറ്റതോടെ സർ.സി.പി രായ്ക്കുരാമനം തിരുവിതാംകൂർ വിട്ടോടി എന്നാണ് പൊതുവിൽ പ്രചരിച്ചിരുന്നത്. ആ കഥ ശരിയെല്ളെന്ന് വസ്തുതതകൾ നിരത്തി ശ്രീധരമേനോൻ സമർത്ഥിക്കുന്നു. ജൂലൈ 25 മുതൽ ഓഗസ്റ്റ് 19 വരെ തിരുവനന്തപുരത്ത് താമസിച്ച് ചികിത്സ നടത്തിയതായും ഓഗസ്റ്റ് 19 ന് രാജ്യം വിട്ടതായും ശ്രീധരമേനോൻ പറയുന്നതു തന്നെയാണ് വാസ്തവം. അതിൽ ആക്ഷേപമില്ല. പക്ഷേ, പിന്നെ എന്തുകൊണ്ട് ഈ കഥ അങ്ങനെ പ്രചരിച്ചു? ശ്രീധരമേനോൻ പറയുന്നത് കൊട്ടാരം ബോധപൂർവം പ്രചരിപ്പിച്ചു എന്നാണ്. അതിൽ കുറേയൊക്കെ വാസ്തവമുണ്ടാകാം. എന്നാൽ അതുമാത്രമല്ല പ്രശ്നം. ജൂലൈ 25 ന് വെട്ടേറ്റ ശേഷം തിരുവിതാംകൂറിൽ തങ്ങിയ രഹസ്യമായാണ്. അതീവ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. പുറംലോകത്തോട് താൻ തിരുവിതാംകൂറിൽ ഉണ്ടെന്ന് പറയാൻ സി.പിക്കോ, കൊട്ടാരത്തിനോ ധൈര്യമില്ലായിരുന്നു എന്നതാണ് വാസതവം. മുറിവുകളുമായി തിരുവിതാംകൂർ ജനതയോ തൊഴിലാളിവർഗത്തെയോ അഭിമുഖീകരിക്കാൻ സർ.സി.പിക്ക് നാണക്കേടായിരുന്നു. അതിനാൽ ഒളിച്ചുതാമസിച്ചു. ഓഗസ്റ്റ് 19 വരെ തിരുവിതാംകൂറിൽ ദിവാൻ ഉണ്ടായിരുന്നു എന്ന് ശ്രീധരമേനോൻ പറയുന്നതിൻ്റെ ഉദ്ദേശ്യം സി.പി. ഒരു ഭീരുവോ പേടിച്ചോടിയ ആളോ അല്ല എന്നു സ്ഥാപിക്കാനാണ്. "ദിവാൻ പദം ഒഴിഞ്ഞ സർ സി.പി തൻ്റെ ചുതലകൾ പൂർണമായും നിർവഹിച്ചുവെന്ന ചാരിതാർത്ഥ്യത്തോടെ തന്നെ' (സർ സി.പയും സ്വതന്ത്ര തിരുവിതാംകൂറും, പേജ് 24) വിടവാങ്ങിയെന്നാണ് ശ്രീധരമേനോൻ്റെ പക്ഷം. ഓഗ്സറ്റ് 19 ന് സി.പി. രാജ്യം വിടുമ്പോൾ ലഭിച്ചത് രാജകീയ യാത്രയയപ്പായിരുന്നോ? തിരുവിതാംകൂറിനെ മുഴുവൻ അറിയിച്ചുകൊണ്ടുള്ള ആഘോഷപൂർവമായി വിടവാങ്ങലായിരുന്നോ? രണ്ടുമല്ല. യാത്രയക്കാൻ ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. കുടുംബാംഗങ്ങൾ മാത്രം. അവർക്കൊപ്പം മദ്രാസിലേക്ക് വിമാനത്തിലും അവിടെ നിന്ന് കാറിൽ ഊട്ടിയിലേക്കും സർ.സി.പി. പലായനം ചെയ്തു. വെട്ടേറ്റ തൊട്ടടുത്ത നിമിഷം മുതൽ തിരുവിതാംകൂറിൻ്റെ പൊതുജീവിതത്തിൽ നിന്ന് സി.പി. യെ ചരിത്രം നാടുകടത്തി. പിന്നീടുള്ള ദിവസങ്ങളിൽ സർവപ്രതാപങ്ങളും നഷ്ടപ്പെട്ട്, ഭീരുവിനെപ്പോലെ കഴിയുകയായിരുന്നു. തൊഴിലാളിവർഗത്തിനോ തിരുവിതാംകൂറിലെ ജനങ്ങളോടോ മറിച്ചൊന്ന് ബോധ്യപ്പെടുത്താൻ സി.പി ക്ക് ധൈര്യമുണ്ടായിരുന്നെങ്കിൽ ഒളിച്ചോടി എന്ന ആക്ഷേപം കേൾക്കേണ്ടി വരുമായിരുന്നില്ല. അതിന് മറ്റാരെയെങ്കിലും പഴി ചാരുന്നതിൽ അർത്ഥവുമില്ല.
ചരിത്രമെഴുത്തും വെള്ളപൂശലും
സർ.സി.പിയെ നായകനാക്കി ശ്രീധരമേനോൻ എഴുതിയ ‘പുതിയ' ചരിത്രം പലരും ആവർത്തിക്കുന്നുണ്ട്. "രാജഭരണവും ഇടതുവിപ്ളവകാരികളും' എന്ന പേരിൽ ഡോ. എം.എസ്. ജയപ്രകാശ് (പച്ചക്കുതിര, ഏപ്രിൽ 2009) എഴുതിയ പോലുള്ള പല ലേഖനങ്ങളും ശ്രീധരമേനോൻ്റെ വാദങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇടതുപക്ഷക്കാർക്ക് ഇപ്പോഴുമുള്ള "രാജ വിധേയത്വം' ശരിയായി വിമർശിക്കുമ്പോൾ തന്നെ ചരിത്ര വസ്തുതകൾ ജയപ്രകാശിനെപ്പോലുള്ളവർ കാണാതെ പോയി. ശ്രീധരമേനോൻ്റെ സർ.സി.പിക്കനുകൂലമായ ചരിത്രരചനയും പലതരത്തിലും വിമർശനത്തിടയാക്കിയിട്ടുണ്ട്. അതിൽ മുഖ്യം മലയാള മനോരമയുടെ മുഖ്യ പത്രാധിപരായിരുന്ന കെ.എം. മാത്യുവിൻേറതാണ്. "സ്വാതതന്ത്ര്യ പ്രാപ്തിയെ തുടർന്ന് തിരുവിതാംകൂറിൽനിന്നു സി.പി.പോയ ശേഷം ഇവിടെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു കപടനാടകവും കൂടി അരങ്ങേറി. സി.പി.തിരുവിതാംകൂറിൽ നടത്തിയ ദുർഭരണം കൊട്ടാരത്തിൻ്റെ നിർദേശത്തെടെയായിരുന്നുവെന്ന് സമർത്ഥിച്ച് പുസ്തകങ്ങളിറങ്ങി. ചെന്നൈയിലെ സി.പി.രാമസ്വാമി അയ്യർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലും ധനസഹായത്തിലുമായിരുന്നു ഈ "വെളളപൂശൽ'! സി.പി.യുടെ ഭരണകാലത്തു തിരുവിതാംകൂറിലുണ്ടായ സകല നല്ല കാര്യങ്ങളും സി.പി.യുടെ പേരിൽ ചാർത്തിക്കൊടുക്കുകയും ചീത്തകാര്യങ്ങൾ കൊട്ടാരത്തിൻ്റെ കണക്കിൽ "സമർപ്പിക്കുകയും' ചെയ്ത വിദഗ്ധ തിരക്കഥയായിരുന്നു അതിനു പിന്നിൽ..(എട്ടാമത്തെ മോതിരം, കെ.എം. മാത്യു, ഡി.സി.ബുക്സ്, പേജ് 137). തൻ്റെ പുസ്തകം യാഥാർത്ഥ്യമായതിനു പിന്നിൽ ചെന്നൈയിലെ സി.പി.രാമസ്വാമി അയ്യർ ഫൗണ്ടേഷൻ്റെ ഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡോളജിക്കൽ റിസർച്ചനാണ് പ്രഥമ സ്ഥാനം എന്ന് പുസ്തത്തിൻ്റെ ആമുഖത്തിൽ ശ്രീധരൻനായർ പറയുന്നുണ്ട്. തന്നെ വിമർശിച്ചതിൻ്റെ പേരിൽ മനോരമ മുഖ്യപത്രാധിപരോട് ശ്രീധരമേനോൻ കെറുവിക്കുകയും ചെയ്തിരുന്നു.
വാഴ്ത്തലുകളുടെ ദൗത്യം
സർ.സി.പി തുടക്കം മുതലേ നായകനായി ചരിത്രത്തിനുമേൽ സ്വയം അവരോധിക്കുകയായിരുന്നു. പിന്നീട് ചരിത്രകാരൻമാർ സി.പിക്ക് മേൽ ചാർത്തിയ വിശേഷണങ്ങൾക്ക് യാഥാർത്ഥ്യങ്ങളുമായി വലിയ ബന്ധമില്ല. തിരുവിതാംകൂറിൽ സർവകലാശാല സ്ഥാപിക്കുമ്പോൾ ആൽബർട്ട് ഐൻസ്റ്റിനെ വൈസ്ചാൻസലർ പദവിയിലേക്ക് സി.പി ക്ഷണിച്ചതായും പ്രതിമാസം 6000 രൂപ വാഗ്ദാനം ചെയ്തതായും പലപ്പോഴും ആവർത്തിച്ച് (ശ്രീധരമേനോനല്ല) ഉന്നയിക്കപ്പെട്ടിട്ടുണ്ട്. 1937 മെയ് 21 ന് സി.പി വിദേശത്തായിരുന്ന രാജാവിന് എഴുതിയ കത്ത് ശ്രീധരമേനോൻ തൻെറ പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്: ‘‘ മേൽനോട്ടത്തിനും അനാമത്തു ചെലവുകൾക്കുമായി പണം നഷ്ടപ്പെടുത്താനേ പാടില്ളെന്ന് തിരുമനസ്സിനെ ഉപദേശിക്കാനാണ് എൻെറ സുചിന്തമായ തീരുമാനം. തിരുമനസ്സുകൊണ്ട് ചാൻസലറും അമ്മ മഹാറാണി പ്രോ-ചാൻസലറും ആയിരിക്കും. വൈസ് ചാൻസലറുടെ ചുമതല ഞാൻ ഏറ്റെടുക്കാം. യൂണിവേഴ്സിറ്റി നിലവിൽ വരുമ്പേഴേക്കും അടുത്ത ബജറ്റിൻെറ പണി കഴിയുമെന്നതിനാൽ എനിക്ക് വലിയ ജോലിത്തിരക്കുണ്ടാവുകയില്ല...പ്രശസ്തനായൊരു വ്യക്തിയെ വൈസ്ചാൻസലറായി നിയമിച്ച് പ്രതിമാസം ആയിരത്തിഅഞ്ഞൂറോ രണ്ടായിരം രൂപയോ ശമ്പളം കൊടുക്കാതെ കഴിക്കാം..’’ (പേജ് 79).. ഈ കത്ത് സ്വയം ചിലതെല്ലാം വെളിപ്പെടുത്തുന്നുണ്ട്. സി.പി 1945 ൽ ഐൻസ്റ്റീന് പ്രൊഫസർ പദവി വാഗ്ദനം ചെയ്ത് കത്തെഴുതിയതായി രേഖയുണ്ട്. അതാണ് വൈസ് ചാൻസലർ പദവി വാഗ്ദാനമായി പറഞ്ഞു പരത്തിയത്.
വൈസ് ചാൻസലർ ആയി സ്വയം അവരോധിച്ച സി.പി. തിരുവിതാംകൂർ സർവകലാശാലക്ക് (പിന്നീട് കേരള സർവകലാശാല) തന്നെ നാണക്കേടായ തെറ്റായ കീഴ്വഴക്കവും സൃഷ്ടിച്ചു. സർവകലാശാലയുടെ ആദ്യത്തെ ബഹുമതി ബിരുദമായ ഡോക്ടർ ഓഫ് ലോസ് (എൽ.എൽ.ഡി) 1939 നവംബർ 11 ന് സ്വയം ഏറ്റുവാങ്ങി. ഒരു സർവകലാശാലയുടെ ആദ്യ ബഹുമതി സ്വയം ഏറ്റുവാങ്ങിയ വൈസ് ചാൻസലർമാർ എത്രപേരുണ്ടാകും?! ഇത്തരം നൂറുകണക്കിന് അൽപത്തരങ്ങളിലും ധാർഷ്ട്യങ്ങളിലുമാണ് സി.പിയെന്ന ബിംബം നിർമിക്കപ്പെട്ടത്.
ജനാധിപത്യത്തിൻെറ രൂപങ്ങൾ പേറാത്ത ഒരു അധികാരവ്യവസ്ഥയെ പിന്താങ്ങേണ്ട ബാധ്യത ചരിത്രത്തിനില്ല. എ. ശ്രീധരമേനോനടക്കമുള്ള ചരിത്രകാരൻമാർ എന്നും ചരിത്രത്തെ ഭരണാധികാരികളുടെയും അവർക്കിടയിലെ കൊട്ടാര അന്തർഛിദ്രങ്ങളുടെയും കഥയായി ചുരുക്കി കണ്ടു. ചരിത്രം സൃഷ്ടിക്കുന്നത് ബഹുജനങ്ങളും അടിസ്ഥാന വർഗ\ജാതി വിഭാഗങ്ങളുമാണെന്നത് അവർ മറന്നുപോയി. അതിനാൽ തന്നെ അധികാരത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളും വിപ്ളവപോരാട്ടങ്ങളും കാണാതെ പോയി. അല്ളെങ്കിൽ വിലകുറച്ചുകണ്ടു. 1936-1947 കാലത്ത് ചരിത്രം സൃഷ്ടിച്ചത് തിരുവിതാംകുറിലെ മർദിത ജനതയായിരുന്നു. ഉത്തരവാദിത്വപ്രക്ഷോഭം, കയർതൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയുംസമരം, ദലിത്- പിന്നാക്ക ജനതയുടെ ബ്രാഹ്മണ്യവിരുദ്ധ പോരാട്ടം, ക്വിറ്റ് ഇന്ത്യ അടക്കമുള്ള സ്വാതന്ത്ര്യ സമര മുന്നേറ്റം, നാവികത്തൊഴിലാളികളുടെ പണിമുടക്ക്, പുന്നപ്ര-വയലാർ സമരം, കടക്കലിലെ അധികാരം പിടിച്ചെടുക്കൽ, വിദ്യാർഥി പ്രക്ഷോഭം, സ്വതന്ത്ര തിരുവിതാംകൂർ വിരുദ്ധ നീക്കം, സി.പി.യെ വധിക്കാനുള്ള ശ്രമം എന്നിവയെയല്ലാം അവഗണിക്കപ്പെട്ടു. സേച്ഛാധിപതിയായിരുന്ന സർ.സി.പിയെ മഹാനാക്കുന്ന ഏതൊരു ശ്രമവും യഥാർത്ഥ ചരിത്രത്തിന് പുറം തിരിഞ്ഞാണ് നിൽക്കുന്നത്. സി.പി. മഹാനാകുമ്പോൾ ആ ഭരണത്തിനെതിരെ 11 വർഷം നിരന്തരം പോരാടിയ ജനത എന്തിനെയാകും പ്രതിനിധീകരിക്കുക? ഒരർത്ഥത്തിൽ ഇത്തരം വാഴ്ത്തലുകൾ മറുവശത്ത് ദിവാനെതിരെയും രാജവാഴ്ചക്കെതിരെയും നടന്ന പുന്നപ്ര-വയലാർ, അടക്കമുള്ള പ്രക്ഷോഭങ്ങളെ ചെറുതാക്കി കാണിക്കുകയാണ് ചെയ്യുന്നത്. അതായത് നമ്മൾ കടന്നുവന്ന വഴികളെ നാം തന്നെ അറിയാതെയെങ്കിലും തള്ളിപ്പറയുന്നു. അതിനുമപ്പറുത്ത് സേച്ഛാധിപത്യം ജനാധിപത്യത്തേക്കാൾ മഹത്വരമാണെന്ന് പറഞ്ഞുവയ്ക്കുന്നു. ഒട്ടും ആശാസ്യമല്ല അത്.
സൂചിക
1. പുന്നപ്ര-വയലാർ, കെ.സി.ജോർജ്, പ്രഭാത് ബുക് ഹൗസ്, 1998 2. സർ.സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും-ചരിത്ര രേഖകളിലൂടെ, പ്രൊഫ.എ.ശ്രീധരമേനോൻ, ഡി.സി.ബുക്സ്,കോട്ടയം,1999 3. സർ.സി.പിയെ വധിക്കാൻ ശ്രമിച്ച കെ.സി.എസ്. മണി, ഡി.സി.ബുക്സ്,കോട്ടയം, 1997 4. 16. തിരുവിതാംകൂർ സ്വാതന്ത്ര്യസമര ചരിത്രം, സി.നാരായണപിളള 5. വിപ്ളവസ്മരണകൾ, പുതുപ്പളളി രാഘവൻ, മൂന്നാം വാള്യം 6. കേരളം: മലയാളികളുടെ മാതൃഭൂമി, ഇ.എം.എസ്, 1948 7. തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ, വോല്യം 4. 8. സർ.സി.പി. തിരുവിതാംകൂർ ചരിത്രത്തിൽ, പ്രൊഫ.എ.ശ്രീധരമേനോൻ,ഡി.സി.ബുക്സ്, 2003 9. എട്ടാമത്തെ മോതിരം, കെ.എം.മാത്യു, ഡി.സി.ബുക്സ്, 2008 10. സി.പി: എ ഷോർട്ട് ബയോഗ്രഫി ഓഫ് സർ സി.പി, ഡോ. എ. രഘു, പ്രിസ്റ്റീജ് ബുക്സ്, 1998 11. പുന്നപ്ര-വയലാർ: ചരിത്രത്തിൽ സംഭവിച്ചതും ചരിത്രകാരനിൽ സംഭവിച്ചതും, ബിജുരാജ്, മാധ്യമം ആഴ്ചപ്പതിപ്പ്, 2006 നവംബർ 10 മുതൽ നാല് ലക്കങ്ങൾ
ആഴ്ച
തിരുത്തുകഞായർ മുതൽ ശനി വരെ ആഴ്ചയ്ക്ക് ഏഴു ദിവസം; ഞായർ ആദ്യം, തിങ്കൾ തുടങ്ങി അവസാനം ശനി. അതിങ്ങനെ... ഭൂമിയിൽ നിന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റുന്ന ഗ്രഹങ്ങൾ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവയാണ്.
ഒന്നാം നൂറ്റാണ്ടിനു മുൻപു തന്നെ ഭാരതീയർ ഗണിത സമീകരണങ്ങളുപയോഗിച്ച് ഗ്രഹങ്ങളുടെ സ്ഥാനം കണ്ടുപിടിക്കുകയും, അവയുടെ സ്ഥാനം മുൻകൂട്ടി പ്രവചിക്കാനുള്ള കഴിവും നേടിയിരുന്നു. പ്രപഞ്ച സങ്കല്പങ്ങളുടെ ഒരു സമഗ്രരൂപം രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ അൽമജസ്റ്റ് എന്ന കൃതിയിലും കാണാം. ടോളമിയുടെ സ്വാധീനം പതിമൂന്നാം നൂറ്റാണ്ടുവരെ പാശ്ചാത്യലോകത്ത് നിലനിന്നിരുന്നു. ഭൂമിയിൽ നിന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റുന്ന ഗ്രഹങ്ങൾ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവയാണ്. അതിൽ സൗരയൂഥത്തിലെ കേന്ദ്ര നക്ഷത്രമായ സൂര്യനേയും, ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനേയും ഗ്രഹങ്ങളുടെ പട്ടികയിൽ ചേർത്തപ്പോൾ ഏഴായി. ഈ ഏഴു ഗ്രഹങ്ങൾ ഭൂമിക്കു ചുറ്റും കറങ്ങുന്നതായി അന്നു കരുതി പോന്നിരുന്നു. ഈ ഒരോ ഗ്രഹങ്ങൾക്കും ഒരോ ദിവസങ്ങൾ കൊടുത്ത് ആഴ്ചക്ക് ഏഴു ദിവസങ്ങളാക്കി.
റോമിലെ കോൺസ്റ്റന്റൈൻ ചക്രവർത്തി ഏ.ഡി 321-ൽ റോമൻ കലണ്ടറിൽ ഏഴു ദിവസത്തെ ആഴ്ച സ്ഥാപിച്ചു. ഞായർ, തിങ്കൾ തുടങ്ങി... ആഴ്ചയിലെ ദിവസങ്ങളുടെ ക്രമത്തിലും ഇതുപോലെ ഒരു വിചിത്രമായ കണക്കുണ്ടായിരുന്നു. അതിങ്ങനെയാണ്... ഈ ഏഴു ഗ്രഹങ്ങൾ ആകാശം മുറിച്ചുകടക്കുന്ന വേഗത റോമാക്കാർ നിരീക്ഷിക്കുകയും ഏറ്റവും വേഗതയേറിയ ഗ്രഹത്തിനു ഭൂമിയിലേക്ക് ഏറ്റവും കുറഞ്ഞ ദൂരം ഉണ്ടായിരിക്കുമെന്നു നിഗമനത്തിലെത്തുകയും ചെയ്തു. അതനുസരിച്ച് അവർ ഗ്രഹങ്ങളൂടെ ദൂരം ഈ ക്രമത്തിൽ ഏകീകരിച്ചു. ഏറ്റവും ദൂരെ ശനിയും അടുത്ത് ചന്ദ്രനും, അത് ഈ ക്രമത്തിലാണ്. ആദ്യ കമന്റിലെ ചിത്രം നോക്കിയാൽ മനസ്സിലാവും. ശനി - വ്യാഴം - ചൊവ്വ - സൂര്യൻ - ശ്രുക്രൻ - ബുധൻ - ചന്ദ്രൻ
അതുപോലെതന്നെ, ദിവസത്തിലെ ഓരോ മണിക്കൂറിലും ഭരണം നടത്തുന്നത് ആകാശഗോളങ്ങളുമായി ബന്ധപ്പെട്ട ഒരു ദേവതയാണെന്നും അവർ വിശ്വസിച്ചു. ഈ ഗ്രഹ മണിക്കൂർ സമ്പ്രദായം അനുസരിച്ച്, ആഴ്ചയിലെ ദിവസങ്ങളുടെ ഒരോ മണിക്കൂറും ഒരോ ഗ്രഹങ്ങൾ നിയന്ത്രിക്കുമെന്ന് കരുതപ്പെട്ടു. ആഴ്ചയിലെ എല്ലാ 168 മണിക്കൂറിലും (7x24=168) ഈ പാറ്റേൺ പ്രയോഗിക്കുന്നതിലൂടെ, റോമാക്കാർ ഓരോ പ്രവൃത്തി ദിവസത്തിന്റെയും ആദ്യ മണിക്കൂറിനെ ഓരോ ഗ്രഹവുമായി ബന്ധപ്പെടുത്തി. (രണ്ടാമത്തെ കമന്റിലെ ചിത്രം കാണുക). സൗരയൂഥത്തിന്റെ നായകനും, പ്രകാശത്തിന്റെയും ജീവന്റെയും ഉറവിടവുമായ സൂര്യനു ആദ്യ മണിക്കൂർ ലഭിക്കുന്നു. ആദ്യം സൂര്യനിൽ നിന്ന് എണ്ണം ആരംഭിക്കുന്നു, തുടർന്ന് ശുക്രൻ (അടുത്ത വേഗത), ബുധൻ, ചന്ദ്രൻ, ശനി, വ്യാഴം, ചൊവ്വ, വീണ്ടും സൂര്യൻ....
ഈ ക്രമത്തിൽ എഴുതുമ്പോൾ ഒരോ ദിവസത്തെയും ആദ്യ മണിക്കൂറിൽ വരുന്ന ഗ്രഹത്തിനു ആ ദിവസത്തെ പേരു കൊടുത്ത്, സൂര്യൻ - ചന്ദ്രൻ - ചൊവ്വ - ബുധൻ - വ്യാഴം - വെള്ളി - ശനി എന്നിങ്ങനെയാണ്. സൂര്യനിൽ നിന്നും Sunday, ചന്ദ്രൻ (മൂൺ) നിന്നും Monday; ട്യൂട്ടോണിക് പുരാണത്തിലെ ദേവന്മാർക്കുള്ള ആംഗ്ലോ-സാക്സൺ പേരുകളിൽ നിന്നാണ് ഇംഗ്ലീഷിലെ മറ്റ് പ്രവൃത്തി ദിവസത്തെ പേരുകൾ ലഭിച്ചത്. Tuesday വരുന്നത് നോർസ് യുദ്ധദേവനായ ടൈറിന്റെ (Tyr) ആംഗ്ലോ-സാക്സൺ നാമമായ ടിയുവിൽ നിന്നാണ്. ജർമ്മൻ ദേവനായ വോഡൻ (Woden) -ൽ നിന്നും Wednesday, Thursday ഉത്ഭവിക്കുന്നത് ഇടിമുഴക്കത്തിന്റെ ദേവനായ തോറിൽ (Thor) നിന്നാണ്. പ്രണയത്തെയും സൗന്ദര്യത്തെയും പ്രതിനിധീകരിക്കുന്ന ഓഡിന്റെ ഭാര്യ ഫ്രിഗയിൽ നിന്നാണ് Friday ഉത്ഭവിച്ചത്. വിനോദത്തിന്റെയും വിരുന്നിന്റെയും പുരാതന റോമൻ ദേവനായ Saturn-ന്റെ ഭാഗമാണ് Saturday വരുന്നത്.
നമ്മുക്ക് സൂര്യനിൽ നിന്നും ഞായർ; ഞാറ്റു വേല= ഞായറു വേല. ദ്രാവിഡഭാഷയിൽ ഞായർ സൂര്യനാണ്. ചന്ദ്രനിൽ നിന്നും തിങ്കൾ, പിന്നെ ചൊവ്വ, ബുധൻ, വ്യാഴം. വെളുത്തു തിളങ്ങുന്ന ഗ്രഹമായതിനാൽ ശുക്രനെ ദ്രാവിഡ ഭാഷകളിൽ വെള്ളി എന്ന് വിളിക്കുന്നു, അവസാനം ശനി.
എട്ടു മഹാശിവക്ഷേത്രങ്ങൾ
തിരുത്തുകകണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് ശ്രീ രാജരാജേശ്വര ക്ഷേത്രം. പരബ്രഹ്മസ്വരൂപിയായ പരമശിവന്റെ പല പേരുകളിൽ ഒന്നായ "രാജരാജേശ്വരന്റെ" പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. ശങ്കരനാരായണ ഭാവത്തിലാണ് പ്രതിഷ്ഠ. പുരാതനമായ കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. മുചുകുന്ദനാണ് പ്രതിഷ്ഠ നടത്തിയത്. ദക്ഷിണ ഭാരതത്തിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നാണ് തളിപ്പറമ്പ്. സതിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് ഇവിടെയാണ് എന്നു കരുതുന്നു. നിരവധി ചരിത്രകഥകളാലും ശാസനങ്ങളാലും പ്രസിദ്ധിയാർജ്ജിച്ച മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. ടിപ്പുവിന്റെ ആക്രമണത്തിൽ ക്ഷേത്രഗോപുരം തീവെച്ച് നശിപ്പിച്ചിരുന്നു. കൊടിമരം ഇല്ലാത്തതിനാൽ കൊടിയേറ്റ് ഉത്സവങ്ങളോ, ആറാട്ട് എഴുന്നള്ളത്തുകളോ പതിവില്ല. ക്ഷേത്ര ദർശനത്തിനു സ്തീകൾക്ക് ഒരു പ്രത്യേക സമയത്തുമാത്രമെ അനുവാദമുള്ളു.
കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് തളി ശിവക്ഷേത്രം. കോഴിക്കോട്ട് സാമൂതിരിപ്പാടിന്റെ മുഖ്യ ക്ഷേത്രങ്ങളിൽ ഒന്നാണ്. പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രിക ക്രിയകളുടെ നിഷ്ഘർഷതകൊണ്ടും നിത്യ നിദാനങ്ങളിൽ അന്യൂനമായ ചിട്ടകൾ കൊണ്ടും പ്രസിദ്ധമാണ് ക്ഷേത്രം. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ ഒന്നാമത്തെ തളിയാണ് പരശുരാമ പ്രതിഷ്ഠിതമായ കോഴിക്കോട് തളിക്ഷേത്രം. രേവതീ പട്ടത്താനം എന്ന പണ്ഡിതസദസ്സും, പതിനെട്ടരകവികളും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ടിപ്പുവിന്റേയും, ഹൈദരലിയുടെയും ആക്രമണങ്ങളിൽ ക്ഷേത്രത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇവിടുത്തെ ഗണപതിയെ പ്രതിഷ്ഠിച്ചത് നാറാണത്തു ഭ്രാന്തൻ ആണെന്നാണ് ഐതിഹ്യം.
ചങ്ങനാശ്ശേരി ചന്തയിലെ അടിമവ്യാപാരം
തിരുത്തുക800035704708 939931066 864008428216 680089505
നീലമ്പേരൂരീശൻ തിരുവാഴപ്പള്ളിയപ്പനാവുമ്പോൾ
തിരുത്തുകചങ്ങനാശ്ശേരിയും സ്വാതിതിരുനാളും
തിരുത്തുകചങ്ങനാശ്ശേരി ലൈബ്രററി കൊല്ലത്തും, ഉള്ളൂർ ലൈബ്രററി ചങ്ങനാശ്ശേരിയിലും
തിരുത്തുകപണ്ടകശ്ശാലകടവിലെ അഞ്ചുവിളക്ക്
തിരുത്തുകതിരുവിതാംകൂർ രാജ്യത്തിലെ വ്യാപാര-വ്യവസായങ്ങൾക്കായി മൂന്നുവ്യാപാരകേന്ദ്രങ്ങൾ സ്ഥാപിക്കുകയുണ്ടായി. അതിൽ ആദ്യത്തേത് തിരുവനന്തപുരത്തും, രണ്ടാമത്തേത് ചങ്ങനാശ്ശേരിയിലും, മൂന്നാമത്തേത് ചാലക്കുടിയിലുമായിരുന്നു. ചാലക്കുടിയായിരുന്നു തിരുവിതാംകൂറിന്റെ വടക്കെ അറ്റത്തെ പട്ടണം. മലബാറുമായുള്ള പ്രമുഖവ്യാപരങ്ങൾ ചാലക്കുടിപുഴയുടെ തീരത്തെ ഈ വടക്കൻ പട്ടണത്തിലായിരുന്നു. ഇവിടേയായിരുന്നു തിരുവിതാംകൂറിന്റെ രാജ്യ സഒരക്ഷണത്തിനായി നിർമ്മിച്ച നെടുംകോട്ട (Travancore Lines). കാർത്തിക തിരുനാൾ രാമവർമ്യുടെ ഭരണകാലത്താണ് മദ്ധ്യ കേരളത്തിന് കുറുകേ നിർമ്മിച്ച, ടിപ്പു കോട്ട എന്നും വിളിച്ചിരുന്ന മണ്ണും കല്ലും കൊണ്ടും നിർമ്മിച്ച 56 കി.മീ നീണ്ട വൻമതിൽ ആണ്. ഒരറ്റം കടലിനേയും മറ്റേ അറ്റം പശ്ചിമഘട്ടത്തിലെ ആനമലയേയും ബന്ധിപ്പിച്ചു കൊണ്ടാണ് സ്ഥിതി ചെയ്തിരുന്നത്. 40 മുതൽ 50 അടിവരെ ഉയരവും ഇതിനുണ്ടായിരുന്നു.
പഴയ തിരുവിതാംകൂർ രാജ്യത്തിലെ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന വ്യാപാരകേന്ദ്രമായിരുന്നു ചങ്ങനാശ്ശേരി ചന്ത.. ചങ്ങനാശ്ശേരി ചന്തയിലെ വ്യാപാര കേന്ദ്ര സമുച്ചയമാണ് പണ്ടകശ്ശാല. കൊച്ചി, ആലപ്പുഴ, കായംകുളം, പീരുമേട് മുതലായ സ്ഥലങ്ങളിൽനിന്നും ബുധൻ, ശനി ദിവസങ്ങളിലെ ചന്തദിവസങ്ങളിൽ അനവധി ആളുകൾ ഇവിടെ എത്തിയിരുന്നു.. റോഡുമാർഗ്ഗവും ജലമാർഗ്ഗവുമുള്ള വ്യവസായ പുരോഗതിയെ ഉദ്ദേശിച്ചാണ് ചന്തയ്ക്കകത്ത് ചങ്ങനാശ്ശേരി കനാലിനു അഭിമുഖമായി തിരുവിതാംകൂർ ദളവയായിരുന്ന വേലുതമ്പിദളവ ചങ്ങനാശ്ശേരി പണ്ടകശ്ശാല പണിതീർപ്പിച്ചത്. 1804-ൽ ദിവാൻ വേലുത്തമ്പി ദളവാ ചങ്ങനാശ്ശേരിയിലെ വ്യാപാര കേന്ദ്രം അഥവാ ചങ്ങനാശ്ശേരി ചന്ത. പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. അതിനെ തുടർന്നാണ് പണ്ടകശ്ശാലയുടെ നിർമ്മാണവും ചങ്ങനാശ്ശേരി ചന്തയുടെ പുരോഗതിയും വളർന്നത്. സമീപ പട്ടണങ്ങളായ കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കാർത്തികപ്പള്ളി, ആലപ്പുഴ, പീരുമേട്, മല്ലപ്പള്ളി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥങ്ങളിൽ നിന്നും സാധനങ്ങൾ ഇവിടെ എത്തിക്കുകയും തിരിച്ച് അവിടേക്കുള്ള ആവശ്യസാധനങ്ങൾ കയറ്റി അയക്കുകയും ചെയ്തിരുന്നു.
ചങ്ങനാശ്ശേരി ചന്തയുടെ ശതാബ്ദി സ്മാരകമായി 1905-ൽ ചന്തയ്ക്കകത്ത് ബോട്ടുജെട്ടിയ്ക്കടുത്തായി അന്നത്തെ നഗരസഭ അഞ്ചുവിളക്ക് പണികഴിപ്പിച്ചു. ചന്ത തുടങ്ങി നൂറുവർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും പണ്ടകശ്ശാലയുടെ പ്രാധാന്യം കുറയുകയും പിന്നീട് പണികഴിപ്പിച്ച ചങ്ങനാശ്ശേരി ബോട്ടുജെട്ടിയ്ക്ക് പ്രാധാന്യമേറുകയുംചെയ്തു. അതിനാലാവാം, 1905-ൽ ചന്തയുടെ ഹൃദയ ഭാഗത്ത് ശതാബ്ദി ആഘോഷഭാഗമായി അഞ്ചുവിളക്ക് സ്ഥാപിച്ചത്. നൂറ്റാണ്ടിലധികം പഴക്കമുള്ള ചങ്ങനാശ്ശേരിയിലെ അഞ്ചുവിളക്ക് പണ്ട് എണ്ണയൊഴിച്ച് കത്തിച്ചിരുന്നുവെങ്കിൽ ഇന്ന് ഇലക്ടിക് ബൾബുകളാണ് ഉപയോഗിക്കുന്നു.
ബോട്ടുജെട്ടിക്കും ചന്തപള്ളിക്കും ഇടയിലായി ചരിത്രസ്മാരകമായി ഇന്നും അഞ്ചുവിളക്ക് ചങ്ങനാശ്ശേരിയിൽ നിലനിൽക്കുന്നു.
വാഴപ്പള്ളി ക്ഷേത്രമതിലകത്തെ കഴുമരം
തിരുത്തുകമോഷ്ടിച്ചുകടത്തപ്പെട്ട ചങ്ങനാശ്ശേരി കുറിച്ചിയിലെ കൃഷ്ണൻ പിന്നെ അമ്പലപ്പുഴ കണ്ണനായി
തിരുത്തുകപതിനാറാം നൂറ്റാണ്ട്... ക്രിസ്തുവർഷം 1545.... പഴയ പുറക്കാട് നാട്ടുരാജ്യം (ചെമ്പകശ്ശേരി) ഭരിക്കുന്നത് പൂരാടം തിരുനാൾ ദേവനാരായണൻ. തന്റെ കൊട്ടാര വളപ്പിലെ ആൽമരത്തിൽ നിന്നും വേണുനാദം കേട്ടു, രാജപുരോഹിതനിലൂടെ ശ്രീകൃഷ്ണ സാന്നിധ്യം മനസ്സിലാക്കി, വേണുനാദം കേട്ടഭാഗത്ത് കൃഷ്ണക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചു. ക്ഷേത്രം നിർമ്മാണം ഏകദേശം പൂർണ്ണമായി; പ്രധാന മൂർത്തിയ്കായി വേണുഗോപാല വിഗ്രഹം തയ്യാറാക്കി ആചാരപ്രകാരം ജലാധിവാസം നടത്തി; തന്ത്രിയായി കടിയക്കോൽമനയിലെ നമ്പൂതിരിയെ തീരുമാനിച്ചു, ആചാര്യ പൂജ നടത്തി. പ്രതിഷ്ഠാ ദിനം മിഥുന മാസത്തിലെ തിരുവോണം ദിവസമായി ജ്യോത്സ്യന്മാർ തിരഞ്ഞെടുത്തു. നാടൊട്ടുക്കും സന്തോഷവും ആഘോഷവും കൊണ്ട് നിറഞ്ഞു. പക്ഷെ അതൊക്കെ പെട്ടന്നു മാറി മറിഞ്ഞു, ഒരു സായം സന്ധ്യനേരത്ത്.
തുടർന്നുവന്ന ഒരു സായാഹ്നത്തിൽ പുതുമന ഇല്ലത്തിലെ നമ്പൂതിരി രാജാവിനെ മുഖം കാണിച്ചു. പ്രതിഷ്ഠക്കായി ജലാധിവാസം ചെയ്തിരിക്കുന്ന വേണുഗോപാല പ്രതിഷ്ഠ ദോഷമുള്ളതാണന്നും പ്രതിഷ്ഠ മാറ്റണമെന്നും ശഠിച്ചു. പുതുമനയുടെ വാദത്തെ തന്ത്രി കടിയക്കോൽ എതിർത്തു. താൻ ശില പരിശോധിച്ചതാണന്നും, അതു ഉത്തമമെന്നും അദ്ദേഹം സമർത്ഥിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. വാദപ്രതിവാദങ്ങൾക്കവസാനം പുതുമന ഒരു നാളികേരം കൊണ്ട് വേണുഗോപാലവിഗ്രഹത്തിൽ അടിക്കുകയും, അത് പൊട്ടി ഉള്ളിൽ നിന്നും ഒരു തവള പുറത്തുചാടി. തന്റെ വാദം ജയിച്ച് പുതുമന യാത്രയായി. രാജാവും, കൊട്ടാരവും, തന്ത്രിയും, രാജപുരോഹിതനമാരും, പ്രജകളും, എല്ലാവരുടേയും സന്തോഷവും, ആഹ്ളാദവും പെട്ടന്നു നിലച്ചു. ഉണ്ടാക്കി ജലാധിവാസം നടത്തിയ വിഗ്രഹം ഉപയോഗ്യശൂന്യമായി, മൂഹൂർത്ത സമയത്തിനുള്ളിൽ ഒരു പുതിയ വിഗ്രഹം ഉണ്ടാക്കി ജലാധിവാസാദിപൂജകൾ നടത്തിയെടുക്കാൻ സാധിക്കുകയും ഇല്ല. എന്തുചെയ്യും.... ഇനി ഒരേയൊരു മാർഗ്ഗമെയുള്ളു, എവിടെ നിന്നെങ്കിലും ഒരു ഉത്തമ കൃഷ്ണവിഗ്രഹം കണ്ടുപിടിക്കണം, അത് ഇവിടെ കൊണ്ടുവന്നു നിശ്ചയിച്ച മുഹൂർത്ത സമയത്തുതന്നെ പ്രതിഷ്ഠിക്കണം.
രാജചാരന്മാർ നാനാദിക്കുകളിലും, മറ്റു നാട്ടുരാജ്യങ്ങളിലും അന്വേഷണം ആരംഭിച്ചു. അവസാനം, ഉത്തമമായ കൃഷ്ണവിഗ്രഹം തെക്കുംകൂർ രാജ്യത്തെ കുറിച്ചിയിലെ കരിക്കകത്ത് ക്ഷേത്രത്തിലുണ്ടന്ന് ചാരന്മാർ ദേവനാരായണനെ അറിയിച്ചു. ഉടൻ തന്നെ പൂരാടം തിരുനാൾ രാജാവ് തന്റെ പടനായകരിൽ ഒരാളായ വെള്ളൂർ കുറുപ്പിനെ കുറിച്ചിയിലെ കരിക്കകം ക്ഷേത്രത്തിലേക്കയച്ചു. എങ്ങനെയും ആ വിഗ്രഹം സ്വന്തമാക്കണം, അത് ചെമ്പകശ്ശേരിയിൽ കൊണ്ടുവന്നു പ്രതിഷ്ഠിക്കണം എന്ന ചിന്തയുമായി കുറിച്ചിയിലെത്തിയ വെള്ളൂർ കുറുപ്പിനു ആദ്യ ദിവസം തന്നെ മനസ്സിലായി തന്റെ ഉദ്ദേശലക്ഷ്യം അത്ര എളുപ്പമല്ലന്ന്. ഇനി ഒരേയൊരു മാർഗ്ഗം വിഗ്രഹം മോഷ്ടിക്കുകയെന്നതാണ്; പക്ഷെ ക്ഷേത്രജീവനക്കാർ അറിയാതെ വിഗ്രഹം ചെമ്പകശ്ശേരിക്ക് കൊണ്ടു പോകാൻ വെള്ളൂർ കുറിപ്പിനു ആഗ്രഹവുമില്ലായിരുന്നു. അവസാനം വെള്ളൂർ കുറുപ്പ് ക്ഷേത്ര കഴകക്കാരന്റെ സഹായി ആയി ക്ഷേത്രത്തിൽ കൂടി. നേദ്യപാത്രങ്ങൾ കഴുകുക, പൂക്കൾ പറിച്ച് കൊടുക്കുക, ഉടയാടകൾ നനച്ച്, ഉണക്കി തിരിച്ചു കൊടുക്കുക എന്നിങ്ങനെ കുറച്ചു ദിവസങ്ങൾ തുടർന്നു. വിഗ്രഹത്തിൽ ചാർത്തിയ മാലകളും, ഉടയാടകളും അമ്പലത്തിൽ നിന്നും പുറത്തേക്ക് കൊണ്ടു പോകുമ്പോൾ കുറുപ്പ് അവിടുത്തെ ജീവനക്കാരോട് വിളിച്ചു ചോദിക്കും, ഞാൻ നിങ്ങളുടെ കൃഷ്ണനെ കൊണ്ടുപൊക്കോട്ടെയെന്ന്... ആദ്യ ദിവസങ്ങളിൽ അവർ കുറുപ്പിന്റെ തലയിലെ കുട്ട പരിശോധിക്കുകയും, കുറുപ്പ് തമാശക്ക് പറഞ്ഞത് എന്നു മനസ്സിലാക്കി കൊണ്ടുപൊക്കോളാൻ അനുമതി കൊടുക്കുകയും ചെയ്തുപോന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുറുപ്പിനു തലക്ക് സുഖമില്ലാത്തതു കൊണ്ട് പറയുന്നതാണന്ന് ജീവനക്കാർ കരുതുകയും കൃഷ്ണനെ കൊണ്ടുപൊക്കോളാൻ കുട്ട പരിശോധിക്കാതെ തന്നെ അനുമതി കൊടുക്കുകയും ചെയ്തു തുടങ്ങി.
അങ്ങനെ കുറച്ചുദിവസങ്ങൾ കൊണ്ട് അവിടുത്തെ എല്ലാവരുടേയും പ്രീതി സമ്പാദിച്ച വെള്ളൂർ കുറുപ്പ് ഒരു ദിവസം ദീപാരാധന കഴിഞ്ഞവേളയിൽ കൃഷ്ണവിഗ്രഹം ഇളക്കിയെടുത്തു കുട്ടയിൽ വെച്ച് അവിടുത്തെ ജീവനക്കാരുടെ അനുവാദത്തോടെ വിഗ്രഹവുമായി പുറത്തു കടന്നു. ഇനി ഒരു നിമിഷം പോലും പാഴാക്കാനില്ല, എത്രയും വേഗം മണിമലയാറ്റിലെത്തണം, തന്നെയും കാത്ത് ചെമ്പകശ്ശേരിയിലെ പടയാളികൾ അവിടെയുണ്ടാവും, അവിടെനിന്നും ചെമ്പകശ്ശേരി ലക്ഷ്യമാക്കി പുറപ്പെടണം, പ്രതിഷ്ഠാ മൂഹൂർത്തത്തിനും മുൻപെ എത്തണം. വിഗ്രഹവുമായി വീള്ളൂർ കുറുപ്പും കൂട്ടാളികളും ആ രാത്രി തന്നെ ചെമ്പകശ്ശേരി രാജ്യ അതിർത്തിക്കകത്തെത്തി. ഇനി സമാധാനമായി യാത്ര തുടരാം... അവർ പിറ്റേന്ന് പുലർച്ചെ പമ്പാനദിക്കരയിലെ ചമ്പക്കുളത്തെത്തി. വിഗ്രഹം അവിടെ അടുത്തുള്ള ഒരു വീട്ടിൽ ഇറക്കി, വിളക്ക് വെച്ച് തൊഴുതു. കൂടെയുള്ള പടയാളികളിൽ ചിലരെ ചെമ്പകശ്ശേരിക്ക് അയച്ചു. വിഗ്രഹം ഇറക്കിവെച്ചത് ചമ്പക്കുളത്തുള്ള മാപ്പിളശ്ശേരിയെന്ന ഒരു ക്രൈസ്തവ കുടുംബത്തിലായിരുന്നു. വിഗ്രഹം ചങ്ങനാശ്ശേരിയിലെ കുറിച്ചിയിൽനിന്നും കടത്തികൊണ്ടുവന്നതറിഞ്ഞ് നാട്ടുകാർ കൂട്ടം കൂട്ടാമായെത്തി. ചെമ്പകശ്ശേരിയുടെ പടനായകനായിരുന്ന മാത്തൂർ പണിക്കർ, അതിനോടകം അവിടെയെത്തി. വിഗ്രഹം ആഘോഷപൂർവ്വം രാജസന്നിധിയിലേക്ക് കൊണ്ടുപോകണം. ചെമ്പകശ്ശേരി രാജ്യം മുഴുവനും ആഹ്ളാദ തിമിർപ്പിലാണ്ടു. അന്ന് ഉച്ചകഴിഞ്ഞ് നിരവധി ചുണ്ടൻ വള്ളങ്ങൾ അകമ്പടിയായി ചമ്പക്കുളം മാപ്പിളാശ്ശേരിയിലെ വീട്ടിൽ നിന്നും വിഗ്രഹ ഘോഷയാത്ര പുറപ്പെട്ടു. അത് കൊല്ലവർഷം 720, മിഥുനമാസത്തിലെ മൂലം നാളിലായിരുന്നു (ക്രിസ്തുവർഷം 1545). ആ ചരിത്ര മൂഹൂർത്തം എല്ലാവർഷവും ആഘോഷിച്ചു പോന്നു. പിന്നിടെപ്പൊഴൊ ആ ആഘോഷം ചുണ്ടൻ വള്ളങ്ങളുടെ മത്സരമായി മാറി. അതാണ് ഇന്ന് പമ്പാനദിയിൽ നടത്തുന്ന ചമ്പക്കുളം മൂലം വള്ളംകളി. ഇന്നും വള്ളങ്ങളുടെ വർണാഭമായ ഘോഷയാത്ര നടത്തി പഴയ വിഗ്രഹ ഘോഷയാത്ര സ്മരിക്കുന്നുണ്ട്, തുടർന്നാണ് മത്സര വള്ളംകളി ആരംഭിക്കുന്നത്. ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ഒരിക്കൽ മൂലം വള്ളംകളി കാണാൻ എത്തുകയുണ്ടായി, തുടർന്ന് അദ്ദേഹത്തിന്റെ സ്മരണാർത്ഥം മത്സരവള്ളംകളിയിലെ വിജയിക്ക് കൊടുക്കുന്ന സമ്മാനം രാജപ്രമുഖൻ ട്രോഫി എന്നറിയപ്പെട്ടു. പിറ്റേന്ന് രാവിലെ ചെമ്പകശ്ശേരിയിലെത്തിച്ച വിഗ്രഹം അതിനടുത്ത ദിവസം (തിരുവോണം നാളിൽ) നിശ്ചയിച്ചിരുന്ന മുഹൂർത്തത്തിൽ തന്നെ പ്രതിഷ്ഠിക്കാനുള്ള തായ്യാറെടുപ്പുകൾ നടത്തി.
കൈയ്യിൽ ചമ്മട്ടിയും, മറുകൈയ്യിൽ ശംഖുമായി കുരുക്ഷേത്രയുദ്ധത്തിലെ പാർത്ഥസാരഥിയായി നിൽക്കുന്നരൂപത്തിലുള്ളതാണ് കൃഷ്ണവിഗ്രഹം. ആൽ മുകളിൽ നിന്നും വേണുഗാനം കേട്ടതിനാൽ, രാജാവ് വേണുഗോപാല പ്രതിഷ്ഠയായിരുന്നു ഉദ്ദേശിച്ചിരുന്നത്. കടിയക്കോൽ-പുതുമന നമ്പൂതിരിമാരുടെ വാദപ്രതിവാദത്തിൽ വിജയിച്ച പുതമന നമ്പൂതിരിക്ക് ക്ഷേത്രത്തിലെ പകുതി തന്ത്രം പകുത്തു നൽകേണ്ടിവന്നു. ഇരുവരും ചേർന്ന് പാർത്ഥസാരഥി വിഗ്രഹം പ്രതിഷ്ഠിക്കാൻ ശ്രമിച്ചെങ്കിലും പീഠത്തിൽ വിഗ്രഹം ഉറച്ചില്ല. കുറിച്ചിൽനിന്നും കടത്തികൊണ്ടുവന്നത് കൃഷ്ണനു ഇഷ്ടമായില്ലായിരിക്കാം എന്നൊക്കെ ജനങ്ങൾ പരസ്പരം പറയാൻ തുടങ്ങി. അതെന്തായാലും കൃഷ്ണവിഗ്രഹം പീഠത്തിൽ ഉറക്കുന്നില്ല. മുഹൂർത്തം തീരാൻ കുറച്ചുനേരം കൂടിയെ ഉള്ളൂ... പെട്ടന്ന് ഒരു ഭ്രാന്തൻ ശ്രീകോവിലിനുള്ളിലേക്ക് കടന്ന് വന്ന് തന്റെ വായിലെ മുറുക്കാൻ പീഠത്തിലേക്ക് തുപ്പി പാർത്ഥസാരഥി പ്രതിഷ്ഠ നടത്തി. അത്ഭുതം പ്രതിഷ്ഠ ഉറച്ചു. പക്ഷെ ഒരു ചെറിയ ചെരിവ് വിഗ്രഹത്തിനുണ്ട്... ശ്രീകോവിൽ വാതിലിൽ നിന്നും അല്പം വടക്ക്-കിഴക്ക് ഭഗത്തേക്ക് ചെരിഞ്ഞാണ് വിഗ്രഹം പീഠത്തിലുറച്ചത്. ഏകദേശം കുറിച്ചി ദിശ നോക്കിയിരിക്കുന്നപോലെ. കരിക്കകം ക്ഷേത്രത്തിൽ നിന്നും കടത്തികൊണ്ടു വന്നത് ഇഷ്ടപ്പെടാത്തപോലെ.... അതെന്തായാലും, അവിടുത്തെ പാർത്ഥസാരഥി പ്രതിഷ്ഠയ്ക്ക് ദർശനം നേരെ കിഴക്കോട്ടല്ല. മുറുക്കിതുപ്പി (തമ്പലം) പ്രതിഷ്ഠിച്ചതിനാൽ ക്ഷേത്രം അമ്പലപ്പുഴയെന്നു പിന്നീട് അറിയപ്പെട്ടു.
ഇന്നും.... മിഥുനമാസത്തിലെ മൂലം നാളിൽ ചമ്പക്കുളത്താറ്റിൽ ആ ഘോഷയാത്രയുടെ സ്മരണയ്ക്കായി വള്ളംകളിയുണ്ട്. പാർത്ഥസാരഥി വിഗ്രഹം ഇന്നും ചങ്ങനാശ്ശേരിയിലെ കുറിച്ചി/കരിക്കകം നോക്കി അല്പം ചെരിഞ്ഞാണ് ഉള്ളത്....
ആനന്ദാശ്രമം
തിരുത്തുകഎസ്.ബി.കോളേജ്
തിരുത്തുകസെന്റ് ബർക്കുമാൻസ് കോളേജ്, കേരളത്തിന്റെ കലാ സാംസ്കാരിക രാഷ്ടീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പ്രഗത്ഭർക്ക് ജന്മം നൽകിയ കലാലയം. ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ എം.സി.റോഡിനഭിമുഖമായി സ്ഥിതിചെയ്യുന്നു. പ്രേംനസീർ മുതൽ കുഞ്ചാക്കൊ ബോബൻ വരെ..... രാജൂ നാരായണസ്വാമി മുതൽ.... ഉമ്മൻ ചാണ്ടി വരെ.... കേരളത്തിലെ ഒട്ടു മിക്ക പ്രമുഖർക്കു ജന്മം നൽകിയ മാതാവ്. ചങ്ങനാശ്ശേരി അതിരൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന എസ്.ബി. കോളേജ് 1922-ൽ അന്നത്തെ ബിഷപ്പായിരുന്ന മാർ തോമസ് കുര്യാളാശ്ശേരിയാണ് സ്ഥാപിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ കോളേജ്. ഒന്നാമൻ സി.എം.എസ്, കോട്ടയം രണ്ടു വർഷം മുൻപ് ഭൂജാതനാല്ലൊ..
തെക്കുംകൂർ
തിരുത്തുകതെക്കുംകൂർ രാജ്യചരിത്രം. (ഏപ്രിൽ 21ന് വാകത്താനത്ത് നടന്ന പ്രാദേശിക ചരിത്ര സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം)
കേരളചരിത്രപഠനങ്ങൾക്ക് അവലംബിക്കാവുന്ന അക്കാദമിക് ചരിത്ര ഗ്രന്ഥങ്ങളിൽ ഏറെയൊന്നും പരാമർശവിധേയമാകാതെ മങ്ങിയും മറഞ്ഞും കാണപ്പെടുന്നതാണ് മീനച്ചിലാറിനും പമ്പയാറിനും ഇടയിലായി സ്ഥിതി ചെയ്തിരുന്ന തെക്കുംകൂർ നാട്ടുരാജ്യത്തിന്റെ ചരിത്രം. കാർഷികവ്യവസ്ഥിതിയുടെ കാലാകാലമുള്ള വളർച്ചയും നാണ്യവിളകളുടെ ഉദ്പാദനവും വ്യാപാരവും കൊണ്ട് മലയാളനാട്ടിലെ മറ്റേതു പ്രദേശത്തിനും മുന്നേ സഞ്ചരിച്ച ഈ ദേശത്തിന്റെ വിപുലമായ ചരിത്രം വേണ്ടത്ര അർഹതയോടെ അന്വേഷണ വിധേയമാക്കുവാൻ ഇതുവരെ സാധിക്കാതെ പോയതിനാലാവാം നിലവിലുള്ള ചരിത്രരചനകളിൽ ഇടമില്ലാതായതും. അത് പ്രാദേശിക ചരിത്ര പഠനങ്ങളിൽ മുൻകാലത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്താനുള്ള ശ്രമങ്ങൾ ഇല്ലാതിരുന്നതുകൊണ്ടു തന്നെയാണ്.
വിവിധ ജനവിഭാഗങ്ങളുടെ വിവിധ കാലഘട്ടങ്ങളിലുണ്ടായ കുടിയേറ്റവും അതിനെ പ്രോത്സാഹിപ്പിച്ച നാടുവാഴിത്ത കാലത്തെ ഭരണവർഗ്ഗത്തിന്റെ നയസമീപനങ്ങളും നൂറ്റാണ്ടുകളോളം ചരിത്രഗതിയെ നിയന്ത്രിച്ചിരിക്കുന്ന ഈ പ്രദേശത്തിന്റെ ചരിത്രം പഠനവിധേയമാക്കാനുള്ള ഗൗരവതരമായ പരിശ്രമങ്ങൾ വർത്തമാനകാലത്ത് ഉണ്ടാകുന്നു എന്നത് എടുത്തു പറയേണ്ടതാണ്.
പ്രാദേശിക ചരിത്രരചനയിൽ ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, പ്രകൃതി വിഭവങ്ങൾ, കാലാകാലമായുള്ള കാർഷിക വ്യവസ്ഥ, ഉദ്പാദന ബന്ധങ്ങൾ, വിവിധ ജനവിഭാഗങ്ങളുടെ കുടിയേറ്റം, സാംസ്കാരിക ചരിത്രം, ആചാരാനുഷ്ഠാനങ്ങൾ, സാമൂഹ്യ ബന്ധങ്ങൾ, നാണയവ്യവസ്ഥ എന്നിവയെല്ലാം വിശദമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതാണ്. അതുപോലെ തന്നെ ഭരണ വർഗ്ഗചരിത്രത്തിനും പ്രസക്തിയുണ്ട്.
ഏഴര നൂറ്റാണ്ടുകാലത്തോളം ഒരു ഭൂഭാഗത്തിന്റെയും അവിടെ അധിവസിക്കുന്ന ജനതയുടെയും ഉത്കർഷക്കു വേണ്ടി മാത്രം പരമ്പരാഗതമായി രാജധർമ്മം സേവനമനുഷ്ടിച്ച തെക്കുംകൂർ രാജവംശത്തിലെ ഭരണാധികാരികളെയും അവരുടെ ജനോപകാരപ്രദമായ ഭരണ നടപടികളെയും ഒഴിവാക്കി തെക്കുംകൂർ രാജ്യചരിത്രം രചിക്കാനാവില്ല. തെക്കുംകൂർ രാജ്യചരിത്രത്തിന് കേരള ചരിത്രപഠനങ്ങളിൽ സ്ഥാനമില്ലാതെ പോയതുപോലെ തന്നെ തികച്ചും അറിയപ്പെടേണ്ട ഈ ഭരണാധികാരികളും വിസ്മരിക്കപ്പെട്ടു പോയി എന്നത് വലിയ കുറവായി തന്നെ അവശേഷിക്കുന്നു.
ഏതൊരു പ്രദേശത്തിന്റെയും ചരിത്രത്തെയും പഠനവിധേയമാക്കുമ്പോൾ ഭരണവർഗ്ഗചരിത്രത്തിന് പ്രാമുഖ്യമുണ്ട്. അത് ഭരണാധികാരികളുടെ വംശമേന്മയെയോ ഭരണവംശത്തിന്റെ പിന്മുറക്കാരെയോ ഉയർത്തിക്കാട്ടാനുള്ള ശ്രമമായി മാറുമ്പോഴാണ് ചരിത്രരചന വഴിതെറ്റുന്നത്. അത്തരം രചനകൾ ചരിത്രകാരന്റെ അപക്വവും വൈകാരികവുമായ വിധേയത്തിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു. എന്നാൽ ചരിത്രരചനാ രംഗത്തെ ആധുനികമായ രീതിശാസ്ത്രത്തിന് വിധേയമായി തെക്കുംകൂർ രാജവാഴ്ചയേയും അതിന് കീഴിലുണ്ടായിരുന്ന പ്രദേശത്തിന്റെ ചരിത്രത്തെയും ലഘുവായി പരാമർശിക്കാനുള്ള ശ്രമമാണ് ഈ പ്രബന്ധം കൊണ്ട് ഉദ്ദേശിക്കുന്നത്.
പെരുമാൾ വാഴ്ചയുടെ അന്ത്യത്തോടെ നാട്ടുരാജ്യങ്ങളിലുണ്ടായ ഭരണവ്യതിയാനപ്രക്രിയകളുടെ ഫലമായാണ് തെക്കുംകൂർ ഉദയം ചെയ്യുന്നത്. തളികളുടെ വിപുലീകരണത്തിലൂടെയും കാർഷികഭൂമിയായിരുന്ന ചേരികൾ സ്വാധീനപ്പെടുത്തിയതിലൂടെയും ഭൂമിയുടെ ഭൗതിക അവകാശം കൈവശപ്പെടുത്തിയ ബ്രാഹ്മണാധികാരം നിശ്ചയിച്ച പ്രകാരമായിരുന്നു നാടുവാഴി സ്വരൂപങ്ങൾ ഉയർന്നുവന്നത്. ചെറിയ സാമന്ത നാടുവാഴികൾ വെമ്പലനാട് പോലെയുള്ള രാജവംശങ്ങൾക്ക് കീഴ്പ്പെട്ടു. ഭൂമിശാസ്ത്രപരമായി വിസ്തൃതി വർദ്ധിച്ചതിനാലാകാം വെമ്പലനാട് വിഭജിച്ച് തെക്കുംകൂർ, വടക്കുംകൂർ എന്നിങ്ങനെ രണ്ടു നാട്ടുരാജ്യങ്ങൾ സ്ഥാപിതമായത്. ഇത് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ സംഭവിച്ചിരിക്കാമെന്നതിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭേദമില്ല. എങ്കിലും കൂറുവാഴ്ച അതിനും നൂറ്റാണ്ടിനും മുമ്പ് തന്നെ ആരംഭിച്ചിരുന്നു എന്നതിനും ചില ലക്ഷ്യങ്ങൾ കാണാവുന്നതാണ്. പൂർണ്ണമായ രാജാധികാരത്തിലേക്ക് അത് രൂപപ്പെട്ടിരുന്നില്ല എന്നു മാത്രം.
വെമ്പള്ളിയിൽ വസിച്ചിരുന്ന വെമ്പൊലിനാട്ടിലെ ഒരു ഇളംകൂർ കുടുംബമാണ് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വെന്നിമല ആസ്ഥാനമായി തെക്കുംകൂർ രാജവാഴ്ച ആരംഭിക്കുന്നത്.ഭാസ്കര രവിവർമ്മ രണ്ടാമൻ സ്ഥാപിച്ചു എന്നു കരുതുന്ന വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിന്റെ കോയിലധികാരം തെക്കുംകൂർ രാജാവിന് ആയതിനാലും ശത്രുവിന് അപ്രാപ്യമാം വിധം സുരക്ഷിത സ്ഥാനം ആയതിനാലുമാകാം വെന്നിമല ആസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്.
തെക്കുംകൂർ രാജ്യത്തിന്റെ മുക്കാൽ ഭാഗവും ഉഗ്ര വനങ്ങളായിരുന്നു എന്നത് ഉണ്ണുനീലിസന്ദേശം പോലെയുള്ള സാഹിത്യരചനകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. പുരാതന കാലം മുതൽ ഈ പ്രദേശത്തെ കുരുമുളകിനും മറ്റു വനവിഭവങ്ങൾക്കും കടൽ കടന്നുള്ള വ്യാപാരത്തിൽ കൂടുതൽ മുൻഗണന ഉണ്ടായിരുന്നതിനാൽ ഉദ്പാദനം വർദ്ധിപ്പിക്കേണ്ടതായി വന്നു. നാടുവാഴി വർഗ്ഗത്തിന് കൃഷി വികസിപ്പിക്കുന്നതിന് കാട് കയ്യേറി വെട്ടിത്തെളിക്കുന്നതിന്റെയും കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ആവശ്യകത ക്രമേണ വർദ്ധിച്ചുവന്നു.
മലയോര വാണിജ്യകേന്ദ്രങ്ങളായിരുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, റാന്നി എന്നിവിടങ്ങളിൽ നിന്നും മീനച്ചിലാർ, മണിമലയാർ, പമ്പ എന്നീ നദികളിലൂടെ പുറക്കാട്, കുടവെച്ചൂർ, ചെമ്മനാകരി തുടങ്ങിയ തുറമുഖ വാണിജ്യകേന്ദ്രങ്ങളിലേയ്ക്ക് പ്രവഹിച്ചിരുന്ന വാണിജ്യ വിഭവങ്ങളുടെ അളവ് വർദ്ധിപ്പിക്കേണ്ടിയിരുന്നു. അതിരമ്പുഴ, താഴത്തങ്ങാടി, ഇരവിനല്ലൂർ, തെങ്ങണാൽ തുടങ്ങിയ ഉൾനാടൻ വ്യാപാരകേന്ദ്രങ്ങളും (അങ്ങാടികൾ ) മദ്ധ്യകാലത്തു തന്നെ ഉയർന്നുവന്നു. വ്യാപാരവും കൃഷിയും ഉപജീവന മാർഗ്ഗമാക്കിയ വിവിധ ജനവിഭാഗങ്ങളുടെ കുടിയേറ്റം ഇതോടെയാണ് ത്വരിതഗതിയിലാകുന്നത്.
വെന്നിമല ആസ്ഥാനമായി ഭരണം ആരംഭിച്ചുവെങ്കിലും ആദ്യ നൂറ്റാണ്ടുകളിൽ തന്നെ കാടുകൾ വെട്ടിത്തെളിച്ച് ജനവാസ മേഖലയാക്കി വികസിപ്പിച്ച മണികണ്ഠപുരം തലസ്ഥാനമാക്കിയാണ് തെക്കുംകൂർ ഭരണം ശക്തി പ്രാപിക്കുന്നത്.
എഡി 1152 ൽ ഇരവി മണികണ്ഠൻ എന്ന രാജാവ് മണികണ്ഠപുരം ക്ഷേത്രം സ്ഥാപിച്ചു എന്നു കരുതുന്നു. ഒരു തലസ്ഥാനത്തിന് അത്യാവശ്യമായ ഭരണസംവിധാനവും ജനപദവുമൊക്കെയായി മണികണ്ഠപുരവും സമീപ പ്രദേശങ്ങളും വികാസം പ്രാപിച്ചു. തെക്കുംകൂർ രാജവാഴ്ചയുടെ പിൽക്കാല ആസ്ഥാനങ്ങളായിരുന്ന ചങ്ങനാശ്ശേരിയിലും കോട്ടയത്തും ഉണ്ടായിരുന്നതു പോലെ കോട്ടയും തുരങ്കപ്പാതകളും മണികണ്ഠപുരത്തും ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്.
വടക്കുംകൂറിന്റെയും തെക്കുംകൂറിന്റെയും അതിർത്തിലൂടെ ഒരു മൺകോട്ട അതിരമ്പുഴയിൽ നിന്നും ആരംഭിച്ച് പാലായ്ക്ക് കിഴക്ക് കൊണ്ടൂർ വരെ ഉണ്ടായിരുന്നു. ആദ്യകാലത്ത് സഹ്യപർവ്വതനിരകൾ മുതൽ വേമ്പനാട്ടു കായൽ വരെയും കാണക്കാരി മുതൽ കൈപ്പട്ടൂർ കടവ് വരെയും ആയിരുന്നു അതിർത്തിയായി കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ തെക്കുകൂറിന്റെ അന്ത്യകാലമായ പതിനെട്ടാം നൂറ്റാണ്ടിൽ രാജ്യവിസ്തൃതി കുറയുകയുണ്ടായി. AD1743 ലെ ഒരു ഡച്ച് ഭൂപടത്തിൽ സൂചിപ്പിക്കുന്നതു പ്രകാരം അതിരുകൾ ഇപ്രകാരമാണ്:
കുമരകത്ത് കൈപ്പുഴയാർ അതിരായി കുട്ടോമ്പുറം വരെ, അവിടെനിന്നും മൺകോട്ടയായി അതിരമ്പുഴ, കോട്ടമുറി, കാണക്കാരി, കൂടല്ലൂർ, കിടങ്ങൂർ, ളാലം എന്നീ പ്രദേശങ്ങൾ കടന്ന് മീനച്ചിലാറിന്റെ തീരത്ത് കൊണ്ടൂരിൽ തീരുന്നു. മീനച്ചിലാറിന്റെ ശാഖയായ ചിറ്റാർ കിഴക്കുഭാഗത്ത് അതിരു തീർക്കുന്നു. ചിറ്റാറിന് കിഴക്ക് തെക്കുംകൂർ 1419 ലെ ഉടമ്പടി പ്രകാരം വിറ്റ പൂഞ്ഞാറിന്റെ ഭാഗങ്ങളാണ്. ചിറ്റാർ തിടനാട്, ചെമ്മലമറ്റം വരെ അതിരു തീർക്കുന്നു. പിന്നീട് ചോറ്റി, എരുമേലി എന്നീ പ്രദേശങ്ങൾ കടന്ന് റാന്നി അങ്ങാടി വരെയാണ് കിഴക്കേ അതിര്. റാന്നി മുതൽ ബുധനൂർ വരെ പമ്പയാണ് തെക്കേ അതിര്.ആറന്മുളയും കോഴഞ്ചേരിയും തെക്കുംകൂറിൽ ഉൾപ്പെടുന്നതായും കോഴഞ്ചേരിയിൽ അധികാരസ്ഥാനമായി ഒരു കൊട്ടാരമുണ്ടായിരുന്നതായും ചില ചരിത്രരേഖകളിൽ കാണുന്നു. അതിന് കൃത്യമായും വ്യക്തത പോര. വഞ്ഞിപ്പുഴമഠത്തിന് അധികാരമുണ്ടായിരുന്ന ചെങ്ങന്നൂർ പ്രദേശത്ത് തെക്കുംകൂർ മേൽക്കോയ്മ നിലനിർത്തിയിരുന്നു.ബുധനൂർ, നിരണം, നീരേറ്റുപുറം, മുട്ടാർ ,കിടങ്ങറ, ഈര എന്നീ പ്രദേശങ്ങൾ കടന്ന് കുമരകത്ത് തീരുന്നതായിരുന്നു പടിഞ്ഞാറെ അതിര്.
AD 1419 ൽ തെക്കുംകൂറിലെ കോത വർമ്മ രാജാവ് പാണ്ഡ്യ വംശജനായ മാനവിക്രമവർമ്മനുമായി ഉണ്ടാക്കിയ കരാറുടമ്പടി പ്രകാരമാണ് തിടനാടിന് കിഴക്കോട്ട് ഇന്നത്തെ ഇടുക്കി ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങൾ പൂഞ്ഞാറിന് ലഭ്യമാകുന്നത്. പടിഞ്ഞാറൻ കായൽ കരിനിലങ്ങൾ ഉൾപ്പെടുന്ന കുട്ടനാടൻ കായൽപ്രദേശങ്ങളാകട്ടെ പതിമൂന്നാം നൂറ്റാണ്ടിൽ കുടമാളൂരിൽ പുളിക്കൽ ചെമ്പകശ്ശേരി ഉണ്ണി നമ്പൂതിരിക്ക് നീരേറ്റുപുറത്ത് നടന്ന ചടങ്ങിൽ ഭൂദാനമായി സമർപ്പിച്ചതുമാണ്. അമ്പലപ്പുഴ ആസ്ഥാനമായി ചെമ്പകശ്ശേരി രാജവംശം ഉദയം ചെയ്യുന്നത് അതോടെയാണ്.
കാർഷികവൃത്തി ഉപജീവന മാർഗ്ഗമായി ജീവിച്ചിരുന്ന അടിസ്ഥാനവർഗ്ഗവും നായർഭൂപ്രഭുക്കളും നിർമ്മാണരംഗത്തെയും മറ്റും ജനവിഭാഗങ്ങളും സമതലപ്രദേശങ്ങളിൽ വസിച്ചിരുന്നു. താരതമ്യേന ഉയർന്ന മറ്റങ്ങൾ കൃഷിയിടങ്ങളും ചേരികളുമായിരുന്നു. ഇവയൊക്കെയും സാമാന്യജനതയുടെ വാസ കേന്ദ്രങ്ങളായിരുന്നെങ്കിൽ നദീതീരങ്ങളിലോ പുറം ബന്ധങ്ങൾക്ക് എളുപ്പമായ ഗതാഗതസൗകര്യങ്ങളുള്ള തോ ആയ ഇടങ്ങൾ ദേശാന്തരഗമനം നടത്തിയെത്തിയ നമ്പൂതിരി ബ്രാഹ്മണർ ഗ്രാമങ്ങളായി മാറ്റിയെടുത്തു. പന്നിയൂർ - ശുകപുരം സംഘർഷങ്ങൾക്കിടയിൽ നാടുവിട്ട സംഘങ്ങളാണ് ഇത്തരത്തിൽ തങ്ങളുടെ അധികാരകേന്ദ്രങ്ങൾ ശക്തമാക്കിയത്. നൂറ്റാണ്ടുകളായി നിലവിലിരുന്നതും വികാസം പ്രാപിക്കാത്തതുമായ പരമ്പരാഗതമായ കാർഷിക ഭൂമിയിൽ മാത്രമേ ക്രമേണ ഉടമാവകാശം സ്ഥാപിക്കാൻ ബ്രാഹ്മണാധികാരത്തിന് സാധ്യമായുള്ളൂ. അതാകട്ടെ മറ്റെവിടത്തെയും പോലെ ജാതിവ്യവസ്ഥയുടെ നിയമങ്ങൾ അടിച്ചേൽപ്പിച്ചു തന്നെയായിരുന്നു. ഗ്രാമ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഈ അധികാരരൂപം നിലനിന്നിരുന്നത്. നാടുവാഴി വംശവും ബ്രാഹ്മണ ഊരാണ്മകളും തമ്മിൽ അധികാര വടംവലികൾ നടന്നതിന്റെ തെളിവായി കുമാരനല്ലൂർ ക്ഷേത്രത്തിലെ ശിലാശാസനം പോലെ ചിലത് അവശേഷിക്കുന്നുണ്ട്.
കിഴക്കൻ മേഖലയിലെ കാടുകൾ വെട്ടിത്തെളിച്ച് നാണ്യവിളകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് തെക്കുംകൂർ നാടുവാഴികൾ ആദ്യകാലത്ത് സ്വീകരിച്ചത്. കൊടുങ്ങല്ലൂർ നിന്നും കൊല്ലത്തു നിന്നും വിവിധ കാലങ്ങളിലായി കുടിയേറിപ്പാർത്ത നസ്രാണിസമൂഹത്തെ വാണിജ്യത്തിൽനിന്നും കാർഷികവൃത്തിയിലേയ്ക്ക് ആനയിച്ചതും കുരുമുളക്, ചുക്ക്, ഏലം തുടങ്ങിയ നാണ്യവിളകളുടെ കൂടിവരുന്ന ആവശ്യകതയ്ക്കനുസരിച്ച് കൃഷി ചെയ്യാൻ പ്രേരിപ്പിച്ച് വിവിധയിടങ്ങളിൽ കുടിയിരുത്തിയതും അവരുടെ ഭരണനയമായിരുന്നു. തുറമുഖങ്ങളിൽ കൂടുതൽ കൂടുതൽ വാണിജ്യ വിഭവങ്ങൾക്കായി പായ്ക്കപ്പലുകൾ നിരനിരയായി നങ്കൂരമിട്ടു കിടന്നതോടെ പ്രധാന സാമ്പത്തിക സ്രോതസ് നാണ്യവിളകളുടെ കാർഷിക-വാണിജ്യമേഖലയായി മാറുകയും രാജാധികാരം കൂടുതൽ ശക്തമാകുകയും ബ്രാഹ്മണ കേന്ദ്രീകൃത അധികാരഘടനയിൽ വിള്ളലുകൾ വീഴുകയും ചെയ്തു. സെമറ്റിക് ജനവിഭാഗങ്ങൾക്ക് സാമ്പത്തികമായി മേൽക്കൈ നേടുന്നതിന് ക്രമേണ സാധിച്ചു. ചെറുകിട മാടമ്പികളും ഭൂപ്രഭുക്കന്മാരും വലിയ നാടുവാഴിയായ കോവിലധികാരിക്ക് വിധേയരാകാനും കാർഷിക കരം കൃത്യമായി അടച്ച് നിലനിൽപ്പ് ഭദ്രമാക്കേണ്ട അവസ്ഥയും വന്നുചേർന്നു.
രാജാവ് എന്ന വാക്കു കൊണ്ട് നാമുദ്ദേശിക്കുന്ന വിപുലമായ അർത്ഥത്തിൽ തെക്കുംകൂർ നാടുവാഴികളെ വിലയിരുത്തുന്നത് ശരിയാവില്ല. യൂറോപ്യൻ ചരിത്രകാരന്മാരും ഡച്ച് കമാൻഡർമാരുമൊക്കെ "the local King" എന്ന് പരാമർശിക്കുന്നതു കൊണ്ടു മാത്രം രാജാവ് എന്ന പദം ഉപയോഗിക്കാമെന്നു മാത്രം.എന്നാൽ കേരളത്തിൽ അധികാരത്തിലിരുന്ന ക്ഷത്രിയസ്വരൂപങ്ങൾ തുടർന്ന ഭരണഘടനാ രീതി തന്നെ രാജ്യഭരണത്തിനായി തെക്കുംകൂറും തുടർന്നിരുന്നു. ഇടത്തിൽ തമ്പുരാൻ എന്നോ വലിയ തമ്പുരാൻ എന്നോ ആണ് സാമാന്യജനം ഭരണാധികാരിയെ സംബോധന ചെയ്തിരുന്നത്. കോയിലധികാരികൾ എന്നായിരുന്നു രാജാവിനെ രേഖകളിൽ സൂചിപ്പിച്ചു കാണാറുള്ളത്. ഇടത്തിൽ എന്നായിരുന്നു കോവിലകങ്ങൾ അറിയപ്പെട്ടിരുന്നത്. ഈ ഇടങ്ങൾക്ക് സമീപം പരദേവതയായ ചെറുവള്ളിക്കാവിൽ ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണുക സാധാരണയാണ്.
വെന്നിമലയിൽ ആസ്ഥാന കോവിലകവും മണികണ്ഠപുരത്ത് ഭരണതലസ്ഥാനവുമായി തെക്കുംകൂർ ഭരണവാഴ്ച നിലനിന്നത് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള മൂന്നു നൂറ്റാണ്ടുകാലമാണ്. ഇക്കാലത്താണ് തെക്കുംകൂർപ്രദേശത്തേക്ക് നസ്രാണി കുടിയേറ്റത്തിന് ആരംഭം കുറിക്കുന്നത്. അക്കാലത്തെ തെക്കുംകൂർ രാജാക്കന്മാരിൽ ചിലരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. മണികണ്ഠപുരം ക്ഷേത്രത്തിന്റെ ആവിർഭാവത്തിന് കാരണക്കാരനായ ഇരവി മണികണ്ഠര്, കാഞ്ഞിരപ്പള്ളിയിലെ പഴയ പള്ളി നിർമ്മിക്കാൻ മുൻകൈയെടുത്ത കോത വർമ്മര്, അതേ പള്ളിയിലെ കൽവിളക്ക് തെളിയിക്കാൻ കാത്തിരപ്പള്ളി ചന്തയിൽ വിൽക്കുന്ന പത്തു ചോതന എണ്ണയിൽ ഒരു ചോതന പള്ളിക്ക് നൽകാൻ നിബന്ധനയാക്കിയ വീരകേരളപ്പെരുമാൾ എന്ന കേരളവർമ്മ എന്നിവരെ കുറിച്ചൊക്കെ ഇത്തരത്തിൽ സൂചനകളുണ്ട്. 14-ാം നൂറ്റാണ്ടിൽ വിരചിതമായ ഉണ്ണുനീലിസന്ദേശത്തിൽ പരാമർശിക്കുന്നത് രാമവർമ്മ എന്ന തെക്കുംകൂർ രാജാവിനെയാണ്.
ഇടനാട്ടിലെ വാണിജ്യകേന്ദ്രങ്ങളായ അങ്ങാടികളുടെ വളർച്ചയുടെ ഭാഗമായി അതതിടങ്ങളിൽ ഗുണകരമായ ഇടപെടലുകൾ ഉണ്ടാകണമെന്ന ബുദ്ധിപരമായ നീക്കമാണ് വെന്നിമലയും മണികണ്ഠപുരവും വിട്ട് താഴത്തങ്ങാടിയും ചങ്ങനാശ്ശേരിയും ആസ്ഥാനങ്ങളാക്കിയതിലൂടെ നടപ്പിലാക്കപ്പെട്ടത്. പുരാതനമായ താഴത്തങ്ങാടിയിലുണ്ടായ കച്ചവടക്കുതിപ്പും ബ്രാഹ്മണഭരണകേന്ദ്രമെന്ന നിലയിലുള്ള തളിയുടെ തകർച്ചയുമാകാം തെക്കുംകൂർ രാജാധികാരം ഇവിടേക്ക് പറിച്ചുനടാൻ ഇടയാക്കിയത്. വ്യാപാരത്തിനു പുറമേ തെക്കൻ അയൽരാജ്യങ്ങളുമായുള്ള ഗതാഗതബന്ധങ്ങൾക്ക് ഏറ്റവും പറ്റിയ ഇടം എന്ന നിലയിലാണ് ചങ്ങനാശ്ശേരിയെ മികച്ച പട്ടണമെന്ന നിലയിൽ തെക്കുംകൂർ ഉയർത്തിക്കൊണ്ടുവന്നത്. ഭരണസിരാകേന്ദ്രം പിന്നീടുള്ള മൂന്നര നൂറ്റാണ്ടുകാലം കോട്ടയത്തെ തളിയിൽ കോട്ടയിൽ തന്നെ തുടർന്നുവെങ്കിലും മികച്ച പട്ടണവും രണ്ടാം ആസ്ഥാനവും ചങ്ങനാശ്ശേരിയായിരുന്നു.
വേമ്പനാട്ടു കായലിൽ നിരന്തരമുണ്ടായിരുന്ന ചരക്കുകൊള്ളയെ അമർച്ച ചെയ്യുന്നതിനും ചെമ്പകശ്ശേരിയുടെ കായൽ ഭൂമി കയ്യേറ്റങ്ങളെ ചെറുക്കുന്നതിനും കോട്ടയത്തേയ്ക്ക് ആസ്ഥാനം മാറ്റിയതിലൂടെ എളുപ്പം സാധ്യമായി. വേമ്പനാട്ടു കായലിലെ പാതിരാമണൽ ദ്വീപിൽ ഒരു സൈനികവ്യൂഹത്തെ നിയോഗിച്ച് കായൽപ്രദേശം സുരക്ഷിതമാക്കി.
താഴത്തങ്ങാടിയിലെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി ക്രൈസ്തവ -മുസ്ലീം ജനവിഭാഗങ്ങളെ കൂടുതലായി വരുത്തി പാർപ്പിച്ചു.നിരവധി പണ്ടികശാലകൾ മീനച്ചിലാറിന്റെ തീരങ്ങളിൽ നാണ്യവിളസംഭരണത്തിനായി കെട്ടിയുയർത്തി. വ്യാപാരകാര്യങ്ങളുടെ ചുമതലയ്ക്കായി തരകൻമാരെ നിയോഗിച്ചു. അരുവിത്തുറ, പുന്നത്തുറ തുടങ്ങിയ കിഴക്കൻ അങ്ങാടികളിൽ നിന്നും ഇടനാട്ടിലെയും മലനാട്ടിലെയും കർഷകരിൽനിന്ന് നേരിട്ടും ജലഗതാഗതമാർഗ്ഗമായി എത്തുന്ന വിഭവങ്ങൾ തരകന്മാർ വാങ്ങി സംഭരിക്കുകയും പുറക്കാട്ട് കപ്പലുകൾ എത്തുന്ന മുറയ്ക്ക് എത്തിച്ചേരുന്ന ജലയാനങ്ങളിൽ കയറ്റി വിടുകയും ചെയ്തിരുന്നു. കച്ചവടത്തിൽ ലഭിക്കുന്ന ലാഭവിഹിതം ഖജനാവിലേക്ക് കൃത്യമായി ചേർക്കപ്പെട്ടിരുന്നു.
AD 1450 നോടടുത്താണ് തളിയിൽകുന്നിന് ചുറ്റും കോട്ട കെട്ടിയുയർത്തിയത് എന്ന് കരുതാം. ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവും പന്ത്രണ്ടടി ഉയരവുമുള്ള കടുപ്പമുള്ള ചെങ്കല്ലു കൊണ്ടു കെട്ടിയ കോട്ടയ്ക്ക് ആറു കൊത്തളങ്ങളും (വീക്ഷണഗോപുരം) ഏഴുകോൽ വീതിയുള്ള ചുറ്റുകിടങ്ങും ഉണ്ടായിരുന്നു. കോട്ടയുടെ ഉള്ളിലുള്ള തളിയിൽ ശിവക്ഷേത്രം വാസ്തു വൈഭവത്തോടെ പുതുക്കിപ്പണിതു. വിശേഷപ്പെട്ട തരത്തിലുള്ള ചുവർചിത്രം ശ്രീകോവിലിന്റെ ഭിത്തികളിൽ ആലേഖനം ചെയ്തിരിക്കുന്നത് ഒട്ടൊക്കെ മാഞ്ഞെങ്കിലും ഇന്നും വിസ്മയമായി നില നിൽക്കുന്നു. താഴത്തങ്ങാടിയിലെ മുസ്ലിം ആരാധനാലയമായ താഴത്തങ്ങാടി ജുമാ മസ്ജിദ് മികച്ച ആകാരഭംഗിയോടെ പുതുക്കിപ്പണിയാൻ ഏർപ്പാടാക്കി. AD 1445 ൽ ആസ്ഥാനമായ തളിയന്താന പുരത്തിന് കിഴക്കായി ഒരു നാട്ടുചന്ത സ്ഥാപിച്ചു. AD 1880 ൽ കോട്ടയത്തെ ദിവാൻ പേഷ്കാരായ സർ ടി. രാമറാവു ചന്ത മാറ്റി സ്ഥാപിക്കും വരെയും നാലു നൂറ്റാണ്ടോളം കോട്ടയത്തെ പഴയ ചന്ത സജീവമായിരുന്നു.
AD 1419ലെ ഉടമ്പടി പ്രകാരം പൂഞ്ഞാർ എലുക തിരിച്ച് എഴുതി കൊടുക്കുന്നത് കോട്ടയം തളിയിൽ വച്ചാണ്. പ്രാദേശിക ഭരണസമിതികളായ നാട്ടുകൂട്ടവും തറയും വിളിച്ചു ചേർത്ത് നാട്ടാരുടെ മനമറിഞ്ഞാണ് ഈ കരണമുണ്ടായത് എന്നതുകൊണ്ടുതന്നെ ജനാഭിപ്രായത്തെ തെക്കുംകൂർ ഭരണാധികാരികൾ എത്രത്തോളം വില കല്പിച്ചിരുന്നു എന്നു മനസ്സിലാക്കാം.
ഭരണതലസ്ഥാനമെന്ന നിലയിൽ തിരഞ്ഞെടുത്ത തളിയന്താനപുരത്ത് കോട്ട കെട്ടിയ ശേഷം അതിനുളളിൽ കോവിലകങ്ങളും ഭരണകാര്യാലയങ്ങളും തളിയിൽ ക്ഷേത്രത്തിന്റെ വടക്കും വടക്കുകിഴക്ക് ഭാഗങ്ങളിലും പണി കഴിപ്പിച്ചു. ചെട്ടികൾ, ചാലിയർ,വിശ്വകർമ്മജർ, കുലാലർ, വെളുത്തേടത്ത് - വിലക്കിത്തല നായൻമാർ, പാണൻമാർ, വാളൻമാർ, കണക്കർ തുടങ്ങി വിവിധ തൊഴിൽമേഖലകളിലുള്ള സമൂഹങ്ങളെയും നഗര സംവിധാനത്തിന്റെ വികസനത്തിന്റെ ഭാഗമായി വരുത്തി പാർപ്പിച്ചു. പറങ്കി - ഡച്ച് വ്യാപാരങ്ങൾ ആരംഭിക്കുന്ന പതിനേഴാം നൂറ്റാണ്ടിലാണ് കൊങ്കണി ബ്രാഹ്മണരും കുടുംബി ചെട്ടികളും തളിക്കോട്ടയ്ക്ക് സമീപം വാസമുറപ്പിച്ചു തുടങ്ങുന്നത്.
മൈസൂരിൽ നിന്ന് എത്തിച്ചേർന്ന കുലാലർ മൺപാത്ര നിർമ്മാണം മാത്രമല്ല, കോവിലകങ്ങളിലെയും ക്ഷേത്രങ്ങളിലെയും ദീപങ്ങളും വഴിവിളക്കുകളും തെളിക്കുന്ന ചുമതലയും നിർവഹിച്ചിരുന്നു. പ്രദേശത്തെ ക്ഷേത്രങ്ങളിൽ ഉത്സവകാലത്ത് തീവെട്ടി പിടിക്കുന്നത് ഇന്നും അവകാശമായി ഇവരിൽ തുടരുന്നു.
വിശ്വകർമ്മജരുടെ വിവിധ വിഭാഗങ്ങൾ ദേവാലയം ഗൃഹ നിർമ്മിതിയ്ക്കായും ആയുധ - പണിയായുധ നിർമ്മാണങ്ങൾക്കും കരകൗശല നിർമ്മാണങ്ങൾക്കുമായി രാജപക്ഷത്തുനിന്നുള്ള പ്രത്യേക അവകാശങ്ങളോടെ പ്രദേശത്ത് താമസം തുടങ്ങി. തുണിനെയ്ത്തിനായി ചാലിയരെയും വില്പനയ്ക്കായി ചെട്ടികളെയും പട്ടണത്തിന്റെ കിഴക്കേ പ്രാന്തപ്രദേശത്ത് കുടിയിരുത്തി. മധുരയിൽ നിന്നെത്തിയ വൈശ്യവിഭാഗക്കാരെ കുമ്മനത്തിൽ വസിപ്പിച്ചു. ചേരാനല്ലൂർ, കൊടുങ്ങല്ലൂർ പ്രദേശത്തു നിന്ന് മേത്തർ വിഭാഗക്കാരായ മുസ്ലിങ്ങളെ വരുത്തി മീനച്ചിലാറിന്റെ ഇരുകരകളിലും കച്ചവടത്തിനായി പാർപ്പിച്ചു. കുറവിലങ്ങാട്, പുന്നത്തുറ, വെള്ളൂർ, നിരണം, ചെങ്ങന്നൂർ, കായങ്കുളം എന്നിവിടങ്ങളിൽ നിന്നും നസ്രാണി സമൂഹത്തിലെ കൂടുതൽ പേരെ ക്ഷണിച്ചു വരുത്തി പാർപ്പിച്ചു. AD 1547 നോടടുത്ത് ക്നാനായ ക്രൈസ്തവർ എത്തിയപ്പോൾ വലിയങ്ങാടി എന്ന വ്യാപാര കേന്ദ്രം അവരുടെ മേൽനോട്ടത്തിൽ താഴത്തങ്ങാടിയുടെ വടക്കേ ഭാഗത്ത് ആരംഭിച്ചു.
വിവിധ ജനസമൂഹങ്ങൾ എത്തിച്ചേർന്നതോടെ കോട്ടയുടെയും അങ്ങാടിയുടെയും പരിസരങ്ങൾ ജനബാഹുല്യമുള്ളതായി. ഭരണസിരാകേന്ദ്രത്തിലേയ്ക്ക് വരുന്ന തെക്കുംകൂറിലെ ഇതര ദേശത്തുകാർ തളിയന്താനപുരം എന്നത് മാറ്റി കോട്ടയകം എന്ന് പറഞ്ഞു തുടങ്ങി. പിൽക്കാലത്ത് കോട്ടയകം ലോപിച്ച് കോട്ടയം എന്ന സ്ഥലനാമമുണ്ടായി. കോട്ടയം വലിയ പള്ളിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട രേഖയിലാണ് കോട്ടയകം എന്ന സ്ഥലനാമം ആദ്യമായി സൂചിപ്പിച്ചു കാണുന്നത്. കടുത്തുരുത്തിയിൽ നിന്ന് കുടിയേറിയ പന്ത്രണ്ടു ക്നാനായ കുടുംബങ്ങൾക്കും നിലവിലുണ്ടായിരുന്ന മാർത്തോമാ നസ്രാണികൾക്കുമായി AD 1550 ൽ ആദിച്ചവർമ്മ രാജാവിന്റെ അനുമതിയോടെ സ്ഥാപിക്കപ്പെട്ടതാണ് കോട്ടയം വലിയപള്ളി.AD 1579 ൽ വലിയപള്ളിയിൽ നിന്ന് പിരിഞ്ഞ മാർതോമാ ക്രിസ്ത്യാനികൾക്കായി ചെറിയപള്ളി സ്ഥാപിച്ചത് പിന്നീട് വന്ന കോതവർമ്മ രാജാവാണ്. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ സ്ഥാപിതമായ തിരുനക്കര മഹാദേവ ക്ഷേത്രത്തിന്റെ സ്ഥാപനം ഇരവിവർമ്മ എന്ന രാജാവിന്റെ കാലത്താണ്.
വാസ്തുവിദ്യയുടെയും ശില്പ ചിത്രകലയുടെയും പുഷ്കലകാലമാണ് തെക്കുംകൂർ കാലഘട്ടം. വാസ്തുവിദ്യാ മികവോടെ നിരവധി ദേവാലയങ്ങൾ തെക്കുംകൂർ രാജ്യത്തെമ്പാടും ഉയർന്നുവന്നു. അവയിൽ ക്ഷേത്രങ്ങളും കൃസ്ത്യൻപള്ളികളും മുസ്ലിം പള്ളികളും ഉൾപ്പെടും. അവയൊക്കെയും തെക്കുംകൂർ രാജാക്കൻമാർ നേരിട്ടോ അവരുടെ സഹായത്താലോ ആണ് നിർമ്മിക്കപ്പെട്ടത്. താഴത്തങ്ങാടിയിൽ വ്യത്യസ്ഥ മതവിഭാഗക്കാരുടെ ദേവാലയങ്ങൾ അടുത്തടുത്തായി കാണപ്പെടുന്നതു പോലെ തന്നെയാണ് ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലും കാണാൻ സാധിക്കുന്നത്. ചുവർചിത്രകലയിലെ വേമ്പനാടൻ ശൈലി എന്ന തനതുരീതിയുടെ ഉദാഹരണങ്ങളാണ് കോട്ടയം തളി, ആർപ്പൂക്കര തൃക്കൊടിത്താനം, പനയനാർക്കാവ് എന്നീ ക്ഷേത്രങ്ങളിൽ കാണാൻ കഴിയുന്നത്.
കേരളീയ വാസ്തുവിദ്യയെ സുറിയാനി -പോർട്ടുഗീസ് ശൈലികളുമായി സങ്കലനം ചെയ്ത് രൂപപ്പെട്ട തനതു ഗൃഹനിർമ്മാണ രീതികളുടെ അവശേഷിക്കുന്ന മാതൃക കൾ പഴയ കോട്ടയത്ത് താഴത്തങ്ങാടിയിൽ കാണാം. ഇത് തെക്കുംകൂർ കാലഘട്ടത്തിന്റെ അനന്യ സംഭാവനയാണ്. താഴത്തങ്ങാടി കൂടാതെ വലിയങ്ങാടി, പുത്തനങ്ങാടി എന്നീ രണ്ടു വ്യാപാര കേന്ദ്രങ്ങൾ യഥാക്രമം പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും ആരംഭിച്ചു എന്നതിൽ നിന്നു തന്നെ കോട്ടയത്തെ വ്യാപാരസമൂഹത്തിന്റെ വളർച്ചയും അതിൽ ഭരണാധികാരികളുടെ ഇടപെടലും എത്രത്തോ ളമായിരുന്നു എന്നു മനസിലാക്കാം.
തെക്കുംകൂർ രാജ്യം പതിനെട്ടു ദേശങ്ങളായി തിരിച്ചിരുന്നു. ഓരോ ദേശങ്ങളിലും മാടമ്പി ഭരണമായിരുന്നു നിലനിന്നിരുന്നത്. ഈ മാടമ്പിമാർ കാർഷിക നികുതി പിരിച്ച് രാജസമയത്ത് എത്തിച്ച് പ്രാദേശികഭരണം നിലനിർത്തിയിരുന്നു. വ്യാപാര രംഗത്തെ സാമ്പത്തികനേട്ടങ്ങളിൽ മാടമ്പിമാർക്ക് വലിയ പങ്കാളിത്തമുണ്ടായില്ല. ഗതാഗതമാർഗ്ഗം നദികളും അവയെ ബന്ധിപ്പിക്കുന്ന തോടുകളും മാത്രമായിരുന്നു. കരയിലൂടെയുള്ള സഞ്ചാര പാതകൾ വളരെ വിരളമായിരുന്നു. ഇടനാട്ടിലെ വനമേഖല വിപുലമായതിനാൽ കരമാർഗ്ഗമുള്ള സഞ്ചാരം ദുർഘടമായി പതിനെട്ടാം നൂറ്റാണ്ടുവരെ തുടർന്നു.
മാടമ്പിമാരെ സംബന്ധിച്ചിടത്തോളം അന്യദേശത്ത് നിന്നുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിന് കൂട്ടായ സൈനികശേഷി ആവശ്യമായി വരുന്നു. രാജാവ് അതു നിറവേറ്റിക്കൊടുക്കുന്നു. സാമന്തഭരണം പലയിടത്തും നിലനിന്നിരുന്നു. "അഞ്ചു കർത്താവും അഞ്ചു കൈമളും' എന്നാണ് തെക്കുംകൂറിലെ മന്ത്രിമാർ എന്നു പറഞ്ഞു വരുന്നത്. ഇതിൽ പലരും മേല്പറഞ്ഞ സാമന്തന്മാരോ മാടമ്പിമാരോ കളരി നായകന്മാരോ ആയിരുന്നു. മീനച്ചിൽ കർത്താ, അമ്പഴത്തുങ്കൽ കർത്താ, നൈനാടത്ത് കൈമൾ, കുന്നുതറ എന്നിവരൊക്കെയും ഈ നിരയിൽ പെടുന്നു,
18 കളരികളിലെ അഭ്യാസികളായിരുന്നു രാജ്യത്തെ സൈനിക വിഭാഗം. ചെങ്ങന്നൂർ ആതിയെന്ന തെക്കൻപാട്ടിൽ പരാമർശിക്കുന്നത് ഈ 18 കളരികളാവാം. കളരിയുടെ ആശാന്മാരും നായകന്മാരുമായിരുന്നവർ കളരിപ്പണിക്കർ എന്നറിയപ്പെട്ടു. രാജ്യത്തെ പടനായകരും ഇവർ തന്നെയായിരുന്നു. വേളൂരിലെ മുഞ്ഞനാട്ടു പണിക്കർ ,അയ്മനം കുറുപ്പംവീട്ടിൽ കൈമൾ,വാകത്താനത്ത് നന്തിക്കാട്ട് പണിക്കർ, പാക്കിൽ പണിക്കർ, ചങ്ങനാശ്ശേരി വാഴപ്പാടത്ത് പണിക്കർ, അഞ്ചേരി വലിയ വീട്ടിൽ പുന്നൂസ് മാപ്പിള, മകൻ കൊച്ചിട്ടി, മീനടത്ത് പാടത്തു മാപ്പിള, കാഞ്ഞിരപ്പളളി ഉണ്ണി മാത്തു തരകനും മകൻ കുഞ്ചാക്കോ തരകനും, വാഴക്കൂട്ടത്തിൽ മമ്മാലി (വള്ളപ്പട), കുന്നന്താനത്ത് പണിക്കർ ഇവരൊക്കെയാണ് സൈനിക പരിശീലനത്തിനായി കളരികൾ സ്ഥാപിച്ച് രാജ്യരക്ഷ തീർത്തിരുന്നത്.തെക്കുംകൂറിന്റെ മന്ത്രിസ്ഥാനത്ത് മഴുവഞ്ചേരിപ്പണിക്കർ, കല്ലിക്കുന്നേൽ മേനോൻ ( പിൽക്കാലത്ത് മാമ്പുഴക്കരി മേനോൻ), കല്ലറയ്ക്കൽ തരകൻ എന്നിവരെയും വിവിധ കാലഘട്ടങ്ങളിലായി പറഞ്ഞുവരുന്നു. കാര്യവിചാരിപ്പുകാർ പദവിയിലുള്ള ആളാണ് ഉദ്യോഗതലത്തിൽ ഭരണനിർവഹണത്തിന് ചുക്കാൻ പിടിച്ചിരുന്നത്. അതിനു താഴെ കാര്യക്കാർ പദവിയിൽ നിരവധി പേർ ഉണ്ടായിരുന്നു.
കോട്ടയം, ചങ്ങനാശ്ശേരി എന്നീ പ്രധാന ആസ്ഥാനങ്ങൾ കൂടാതെ പ്രവിശ്യാ ഭരണത്തിനായി വിവിധ സ്ഥലങ്ങളിൽ "ഇടങ്ങൾ" തെക്കുംകൂറിലുണ്ടായിരുന്നു. ഒളശ്ശ (പൈങ്ങുളത്ത് ) ളാലം (കൊട്ടാരമറ്റം), കാഞ്ഞിരപ്പള്ളി, തിരുനക്കര (കേരളപുരം), വടവാതൂർ: പള്ളം ( സ്രാമ്പി), മുട്ടാർ (സ്രാമ്പി), കോഴഞ്ചേരി എന്നിവിടങ്ങളിലൊക്കെയുമാണ് ഈ ഇടങ്ങൾ ഉണ്ടായിരുന്നത്. ഇളംകൂർ രാജകുടുംബങ്ങളിൽ പെട്ടവർ അതത് ഇടങ്ങളിൽ വസിച്ച് മാടമ്പിമാരുടെ മേലുള്ള അധികാരം ഉറപ്പിച്ചു കൊണ്ടിരുന്നു.
ചങ്ങനാശ്ശേരിയിൽ പുഴവാത് രാജാവിന്റെ സാമീപ്യം എക്കാലത്തുമുണ്ടായിരുന്നു. കോട്ടയത്തെ ഭരണസിരാകേന്ദ്രമായ തളിക്കോട്ടയിൽ നിന്ന് ചങ്ങനാശ്ശേരിയിൽ മുറയ്ക്ക് എത്തി തെക്കൻ പ്രദേശങ്ങളുടെ ഭരണത്തിൽ ശ്രദ്ധ ചെലുത്തിപോന്നു. വേണാട്, ചെമ്പകശ്ശേരി, ഇളയിടത്തു സ്വരൂപം തുടങ്ങിയ തെക്കൻ രാജ്യങ്ങളുമായുള്ള നയപരമായ സമ്പർക്കം ചങ്ങനാശ്ശേരിയിൽ വച്ച് ആയിരുന്നതിനാൽ പിൽക്കാലത്തെ തിരുവിതാംകൂർ രേഖകളിൽ ചങ്ങനാശ്ശേരി രാജാവ് എന്നാണ് തെക്കുംകൂർ രാജാവിനെ പറ്റി പരാമർശിച്ചു കാണുന്നത്. പി. ശങ്കുണ്ണി മേനോനെ പോലെയുള്ള തിരുവിതാംകൂർ പക്ഷപാതികളായ ചരിത്രകാരന്മാർ ഒരു കൂർ അഥവാ സ്വരൂപം എന്ന പദവി പോലും തെക്കുംകൂറിന് ചാർത്തി കൊടുക്കാൻ ഇഷ്ടപ്പെട്ടില്ല. തിരുവിതാംകൂർ പക്ഷചരിത്രകാരന്മാരുടെ രചനകൾ തെക്കുംകൂർ ചരിത്രം തിരയുന്നവരിൽ പലരെയും വഴി തെറ്റിച്ചിട്ടുമുണ്ട്. അവരുടെ രചനകളിലൊക്കെയും തെക്കുംകൂർ രാജാവ് ചങ്ങനാശ്ശേരിയുടെ രാജാവായി മാത്രം ഒതുങ്ങുന്നു. നാട്ടുകാരാകട്ടെ ഇടത്തിലെ വലിയ തമ്പുരാൻ എന്നാണ് രാജാക്കന്മാരെ അഭിസംബോധന ചെയ്തു വന്നത്.
തെക്കുംകൂർ ഒരു യൂറോപ്യൻ വ്യാപാരശക്തിയുമായി കച്ചവടക്കരാറിൽ ഏർപ്പെടുന്നത് AD 1664 ൽ ആണ്. ആ വർഷം ജൂലൈ 14ന് ഡച്ച് ക്യാപ്റ്റനായ ഹ്യൂസ്റ്റാർട്ടുമായി തെക്കുംകൂറിലെ കോതവർമ്മ ഉണ്ടാക്കിയ കരാർ പ്രകാരം രാജ്യത്ത് വിളയുന്ന മുഴുവൻ കുരുമുളകിന്റെയും കുത്തകാവകാശം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ (VOC) വന്നു ചേർന്നു.പത്തു വർഷങ്ങൾ കൂടുന്തോറും പുതുക്കിയിരുന്ന ഈ കരാർ AD 1744 വരെയും നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ അവസാന നാളുകളിൽ തിരുവിതാംകൂറിനെ പ്രതിരോധിക്കുന്നതിന് ഡച്ച് സഹായം ഉണ്ടാകാതിരുന്നതിന് കാരണം പുതുതായി തുടങ്ങിയ ഇംഗ്ലീഷ് ബന്ധങ്ങൾ ആയിരിക്കാം. അന്ത്യനാളുകളിൽ തെക്കുംകൂറിലെ ഇളയതമ്പുരാന് ഇംഗ്ലീഷ്കാരുടെ അഞ്ചുതെങ്ങ് കോട്ടയിൽ വച്ച് പതിനൊന്ന് ആചാരവെടികൾ ഉതിർത്ത് സൈനിക ബഹുമതി നൽകിയതും ശ്രദ്ധേയമാണ്.
AD 1664 ലെ കരാറിനെ തുടർന്ന് തെക്കുംകൂറിലെ ഡച്ച് വ്യാപാരം പൊടിപൊടിച്ചു. തെക്കുംകൂർ പ്രദേശത്തെ ഭൗതികമായ വളർച്ചയെ സഹായിച്ചത് ഒരു നൂറ്റാണ്ടോളം നീണ്ടു നിന്ന ഡച്ച് ബന്ധങ്ങളാണ് എന്നത് വേണ്ടുംവിധം പഠനവിധേയമാക്കാതെ അവശേഷിക്കുന്നു. പുറക്കാട്ട് നിന്ന് ഡച്ച്കാർ ഇറക്കുമതി ചെയ്ത ചെമ്പും വെളുത്തീയവും പമ്പയാറ്റിലൂടെ മാന്നാറിലെത്തിച്ച് തുടങ്ങി വച്ച ഓട്ടുപാത്രനിർമ്മാണം തലമുറകൾ കഴിഞ്ഞിട്ടും നിലനിൽക്കുന്നു. തെക്കുംകൂർ രാജ്യത്തിലെ നാട്ടുവഴികൾ ഗതാഗത യോഗ്യമാകുന്നത് ഡച്ചുകാലത്താണ്. ഇതോടെ ഇടനാട്ടിലെ കുടിയേറ്റങ്ങൾ ശക്തി പ്രാപിച്ചു. നാണ്യവിളകളുടെ ഉദ്പാദനത്തിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. സാമ്പത്തികരംഗത്തെ കുതിച്ചുചാട്ടം ദേവാലയങ്ങളും വാസഗൃഹങ്ങളും ആഡംബരങ്ങളോടെയും വാസ്തുമികവോടെയും നിർമ്മിക്കപ്പെടുന്നതിന് കാരണമായി.
പുറക്കാട്ട് ഡച്ചുകാരുടെ കമ്മീഷൻ ഏജൻറുമാരായി പ്രവർത്തിച്ചു ഗൗഡ സാരസ്വത ബ്രാഹ്മണ സമൂഹം കച്ചവടത്തിനായി കോട്ടയത്തും കുടിയേറി പാർത്തു.
പോർച്ചുഗീസ് സ്വാധീനം തെക്കുംകൂറിൽ തുലോം പരിമിതമായിരുന്നു എങ്കിലും ഗോവൻ ബിഷപ്പ് അലക്സിസ് ഡി മെനസിസിന്റെ തുടർച്ചയായ സഞ്ചാരങ്ങളും പരിവർത്തന പ്രക്രിയകളും തെക്കുംകൂറിൽ ചങ്ങനാശ്ശേരിയിലും മീനച്ചിലിലും കാഞ്ഞിരപ്പള്ളിയിലുമൊക്കെ ക്രിസ്ത്യാനികളിൽ സ്വാധീനം ചെലുത്തി. പിന്നീടു വന്ന ഡച്ചുകാരുടെ തന്ത്രപരമായ ഇടപെടൽ ക്രിസ്ത്യാനികളിലെ കത്തോലിക്ക പക്ഷത്തേയ്ക്കുള്ള ഒഴുക്കിനെ ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്തി.
തെക്കുംകൂർപ്രദേശത്ത് ക്രൈസ്തവരിൽ പ്രൊട്ടസ്റ്റൻറ്റ് വിശ്വാസം പ്രചരിപ്പിക്കുന്നതിനായി കൊച്ചിയിലെത്തി ചേർന്ന പുരോഹിതരിൽ ചിലരെ ഡച്ചുകാർ നിയോഗിച്ചുവെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല. AD 1668ൽ ഡച്ചു ഗവർണർ ഹെൻറിക് വാൻ റീഡിന്റെ ശ്രമഫലമായി കോട്ടയത്ത് തളിയിൽ കോട്ടയുടെ പുറത്ത് തെക്കു കിഴക്കേഭാഗത്ത് ഒരു ഭാഷാ സ്കൂൾ സ്ഥാപിക്കപ്പെട്ടു. അന്നത്തെ രാജാവായ കോതവർമ്മയുടെ പൂർണ്ണ അനുമതിയോടെയും ആശീർവാദത്തോടെയും സ്ഥാപിക്കപ്പെട്ട ഒലന്തക്കളരിയാകാം ഇന്ത്യയിലെ ആദ്യത്തെ വൈദേശിക ബഹുഭാഷാ സ്കൂൾ. ഹെർമൻ ഹാസൻ കാംപ് എന്നറിയപ്പെട്ട ബഹുഭാഷാജ്ഞാനിയായിരുന്ന് ഒരു ഡച്ചു സൈനികനായിരുന്നു ഈ സ്കൂളിലെ ആദ്യത്തെ അവബോധകൻ (Percepter). ഡച്ച്, ലാറ്റിൻ, സംസ്കൃതം, മലയാളം എന്നീ ഭാഷകൾ പഠിപ്പിച്ചിരുന്ന ഈ സ്കൂളിൽ കോതവർമ്മ രാജാവ് സംസ്കൃതം പഠിപ്പിച്ചിരുന്നത് വാൻറീഡിനെ അത്ഭുതപ്പെടുത്തി എന്ന് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോതവർമ്മ AD 1674-ൽ നാടുനീങ്ങി. ചേറ്റുവായ്, പറവൂർ, കൊച്ചി, കുടവെച്ചൂർ, പുറക്കാട്, കായങ്കുളം, കൊല്ലം എന്നിവിടങ്ങളിലെ ഡച്ചു ഡിപ്പോകളിലെ യുവഉദ്യോഗസ്ഥർ സംസ്കൃതവും മലയാളവും പഠിച്ചപ്പോൾ ക്രിസ്ത്യാനികളും കൊങ്കണി ബ്രാഹ്മണരും ഡച്ചും ലാറ്റിനും അഭ്യസിച്ചു. ഏതാണ്ട് 20 വർഷക്കാലമേ ഈ സ്കൂൾ നിലനിന്നുള്ളൂ. ഹെൻറിക് വാൻറീഡിന്റെ ചുമതലയിൽ രചിക്കപ്പെട്ട കേരളത്തിലെ സസ്യങ്ങളെ പറ്റിയുള്ള ഹോർത്തുസ് മലബാറിക്കൂസ് ഇൻഡി ക്കൂസിന്റെ രചനാകാലം ഇതേ കാലഘട്ടമായതിനാലും സ്കൂളുമായി ബന്ധപ്പെട്ട പലരും രചനാ കാര്യങ്ങളിൽ പങ്കാളികളായിരുന്നതിനാലും ഒലന്തക്കളരിയും ഈ ഗ്രന്ഥവും തമ്മിലുള്ള ബന്ധം അനാവരണം ചെയ്യുന്നതിന് കൂടുതൽ പഠനം ഉണ്ടാവേണ്ടതാണ്.
ഡച്ചുകമാൻഡൻമാരുടെ ലേഖനങ്ങളിൽ നിന്നും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രേഖകളിൽ നിന്നും തെക്കുംകൂറിലെ പതിനേഴ് പതിനെട്ടു നൂറ്റാണ്ടുകളിലെ സ്ഥിതിഗതികൾ അറിയാൻ കഴിയുന്നുണ്ട്. ക്യാപ്റ്റൻ ഗോളനേസിന്റെ ലേഖനത്തിൽ തെക്കംകൂറിന്റെ അവസാന ഭരണാധികാരിയായിരുന്ന ആദിത്യവർമ്മയെ പ്രശംസിക്കുക മാത്രമല്ല ഈ രാജ്യത്തെ വ്യാപാരത്തിന്റെ പ്രാമുഖ്യത്തെക്കുറിച്ചും പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. AD 1719 ൽ കോട്ടയത്ത് എത്തിച്ചേർന്ന ഡച്ച് ചാപ്ലയിൻ ജേക്കോബസ് കാന്റർ വിഷർ അക്കാലത്തെ കുറിച്ച് Letters from Malabar എന്ന കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
AD 1674ൽ അധികാരത്തിലേറിAD 1691 വരെ ഭരിച്ച ഉണ്ണിക്കേരള വർമ്മ, AD 1691 മുതൽ AD 1717 വരെ ഭരിച്ച ഉദയ മാർത്താണ്ഡവർമ്മ ,AD 1717 മുതൽ AD 1750 വരെ ഭരണം നടത്തിയ ആദിത്യവർമ്മ എന്നിവരുടെ കാലത്ത് തെക്കുംകൂറിന്റെ സാമൂഹ്യ സാമ്പത്തിക വികസനരംഗത്ത് വലിയ പുരോഗതിയുണ്ടായി. അതാകട്ടെ ഡച്ച് വ്യാപാര ബന്ധങ്ങളുടെ കാലവുമായിരുന്നു. തിരുനക്കര പട്ടണത്തിനോട് ചേർന്നുള്ള മറ്റൊരു ജനവാസകേന്ദ്രമായി വികാസം പ്രാപിക്കുന്നതും അക്കാലത്താണ്. നാട്ടുവഴികൾ വന്നതോടെ കാളവണ്ടിയിലൂടെ ചരക്കുകടത്ത് ആരംഭിച്ചു.ഇടനാട്ടിൽ ചെറിയ അങ്ങാടികൾ ഉയർന്നുവന്നു.
കുന്നതറ കൈമളുടെ ഗ്രന്ഥവരിയിൽ നിന്നുള്ള സൂചനകൾ പ്രകാരം പടിഞ്ഞാറൻ കരിനിലങ്ങളിൽ വരമ്പുകുത്തി കൃഷിയോഗ്യമാക്കുന്നതിൽ ഉദയമാർത്താണ്ഡവർമ്മ, ആദിത്യവർമ്മ എന്നിവരുടെ നിസ്തുലമായ പങ്ക് വ്യക്തമാക്കപ്പെടുന്നു. നാണ്യവിളകളുടെ വ്യാപനത്തിനായി കുടിയേറ്റ ങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നതിന് പുറമേ നെൽകൃഷി വ്യാപനത്തിനായി ചതുപ്പുനിലങ്ങളെ കൃഷിയോഗ്യമാക്കുകയും ജലസേചനത്തിനായി നിരവധി തോടുകൾ വെട്ടിയുണ്ടാക്കുകയും ചെയ്തതിന്റെ വിവരങ്ങൾ ചരിത്രരേഖകളിൽ നിന്നും വാമൊഴിവഴക്കങ്ങളിൽ നിന്നും ലഭ്യമായതാണ്.
നഗരസംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇരവി മണികണ്ഠന്റെ കല്പനപ്രകാരം കുത്തിയെടുത്ത മണികണ്ഠപുരം ചിറ, AD 1700-ൽ ഉദയമാർത്താണ്ഡവർമ്മയുടെ നിർദ്ദേശത്താൽ കുത്തിയെടുത്ത ചങ്ങനാശ്ശേരിയിലെ ചിത്രക്കുളം എന്നിവ ഇവരുടെ പ്രജാക്ഷേമ താൽപ്പര്യങ്ങളുടെ നിദർശനങ്ങളാണ്.
വേണാടിന്റെ ഏകോപനം എന്ന ലക്ഷ്യത്തോടെ ചെറിയ നാട്ടുരാജ്യങ്ങളെ വരുതിയിലാക്കിയും വെട്ടിപ്പിടിച്ചും മാർത്താണ്ഡവർമ്മ നടത്തിയ പടയോട്ടത്തിന്റെ ഭാഗമായി AD 1750 ൽ തെക്കുംകൂർ ഭരണം അവസാനിച്ചു. ഇളയിടത്തു റാണിക്ക് തളിക്കോട്ടയിൽ അഭയം നൽകിയതിനെ തുടർന്ന് മാർത്താണ്ഡവർമ്മ തെക്കുംകൂറിനോട് കടുത്ത ശത്രുതയിലായി.കായങ്കുളം ആക്രമിച്ച വേളയിൽ ചെമ്പകശ്ശേരിയോടൊപ്പം ചേർന്ന് തെക്കുംകൂർ സൈന്യം തിരുവിതാംകൂറിനെ പ്രതിരോധിച്ചത് ആ ശത്രുത കൂടുന്നതിന് ഇടയാക്കി. അമ്പലപ്പുഴ ആക്രമിച്ച് ചെമ്പകശ്ശേരി രാജാവിനെ തടവിലാക്കിയ ശേഷം മാർത്താണ്ഡവർമ്മ തെക്കുംകൂർ ആക്രമിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്തി.
എക്കാലത്തും കൊച്ചിയോട് വിധേയത്വം പുലർത്തിയിരുന്ന തെക്കുംകൂർ തിരുവിതാംകൂറിന്റെ മേൽക്കോയ്മ അംഗീകരിക്കാൻ വിസമ്മതിച്ചു. എന്നാൽ ആപത്ത് തൊട്ടടുത്തെത്തിയതിനാൽ ഗത്യന്തരമില്ലാതെയായതോടെ ഉപാധികളില്ലാതെ കീഴ്പ്പെടുന്നതിനും അങ്ങനെ യുദ്ധം ഒഴിവാക്കുന്നതിനുമായി ആദിത്യവർമ്മ അനുജനായ അപ്പൻ തമ്പുരാനെ സന്ധി സംഭാഷണങ്ങൾക്കായി മാർത്താണ്ഡവർമ്മയുടെ അടുക്കലേയ്ക്ക് പറഞ്ഞയച്ചു. ജേഷ്ഠാനുജൻമാർ തമ്മിൽ സ്വരചേർച്ച ഇല്ലാതിരുന്നത് നേരത്തേ അറിഞ്ഞിരുന്ന മാർത്താണ്ഡവർമ്മ ജ്യേഷ്ഠനെ നിഷ്കാസിതനാക്കി അധികാരം പിടിച്ചെടുക്കുന്നതിനുള്ള സഹായം അനുജന് വാഗ്ദാനം ചെയ്തു. അതിനെ നിരസിച്ച് അമർഷത്തോടെ തിരികെ പോന്ന തെക്കുംകൂറിലെ ഇളയതമ്പുരാനെ ജലമാർഗ്ഗം കോട്ടയത്തെത്തുമ്പോൾ നിഷ്കരുണം വധിക്കുന്നതിന് രാമയ്യൻ ദളവ കിങ്കരന്മാരെ ഏർപ്പാടാക്കി. കോട്ടയത്ത് ഇല്ലിക്കൽ കടവിൽ തൃസന്ധ്യനേരത്ത് വന്നടുത്ത ഇളയരാജാവിനെയും അകമ്പടിക്കാരെയും പിന്നാലെ വന്ന തിരുവിതാംകൂർ സൈനികർ വധിച്ചു. ഇളയരാജാവിന്റെ കൊലയ്ക്ക് ഉത്തരവാദി ജ്യേഷ്ഠനായ ആദിത്യവർമ്മയാണെന്ന് പ്രചരിപ്പിക്കുന്നതിന് തെക്കുംകൂറിലെ ശത്രുപക്ഷം ചേർന്ന മന്ത്രിമാരെയും മാടമ്പിമാരെയും രാമയ്യൻ നേരത്തേ തന്നെ ചട്ടം കെട്ടിയിരുന്നു. അനുജനെ ജ്യേഷ്ഠനാണ് കൊന്നതെന്ന വാർത്ത ഇവർ മൂലം നാടാകെ പരന്നു. ജ്യേഷ്ഠനുജൻമാർ തമ്മിലുള്ള വഴക്ക് നേരത്തേ നാടെങ്ങും പരന്നിരുന്നതിനാൽ കെട്ടിച്ചമച്ച ഈ കള്ളക്കഥയും ജനങ്ങൾ പെട്ടെന്നു വിശ്വസിച്ചു. രാജാവ് ഇതോടെ ഒറ്റപ്പെട്ടു. രാജധർമ്മം ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് മാർത്താണ്ഡവർമ്മ തെക്കുംകൂർ ആക്രമിക്കുന്നതായി പ്രഖ്യാപനം നടത്തുന്നത്. മിക്കവാറും കളരികൾ തിരുവിതാംകൂർ പക്ഷത്തേയ്ക്ക് ഒന്നൊന്നായി കൂറുമാറി. അതിനാൽ തന്നെ രക്തച്ചൊരിച്ചിലുകൾ വേണ്ടത്ര ഉണ്ടായില്ല.
ആറന്മുളയിൽ ആരംഭിച്ച ആക്രമണം AD1750 സെപ്തംബർ 11 ന് ചങ്ങനാശ്ശേരി പിടിച്ചെടുത്തതോടെ ശക്തി പ്രാപിച്ചു.വൈകാതെ തളിക്കോട്ടയും ആക്രമിച്ച് കീഴ്പെടുത്തിയതോടെ തെക്കുംകൂർ തിരുവിതാംകൂറിനോട് ചേർക്കപ്പെട്ടു. തിരുവിതാംകൂർ പക്ഷപാതികളായ ചരിത്രകാരന്മാർ ഇളയരാജാവിനെ മാർത്താണ്ഡവർമ്മ ചതിയിൽ പെടുത്തി കൊന്ന കഥ സൗകര്യപൂർവ്വം മറച്ചു വച്ച് ജ്യേഷ്ഠൻ വധിച്ചു എന്ന വ്യാജസൃഷ്ടിയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. തെക്കുംകൂർ രാജ്യചരിത്രമെഴുതാൻ പുറപ്പെടുന്നവരിൽ പലരും വിശദമായ അന്വേഷണപഠ നങ്ങളില്ലാതെ ഈ കള്ളക്കഥയിൽ പെട്ടു പോകുന്നതും കാണാറുണ്ട്.
യുദ്ധസന്നാഹങ്ങളുടെ പിന്നണിയിൽ എത്തിച്ചേർന്ന തിരുവിതാംകൂറിലെ യുവരാജാവായ കാർത്തിക തിരുനാൾ രാമവർമ്മ (ധർമ്മരാജാ )കോഴിക്കോട് സാമൂതിരിയുടെ പക്കൽ അഭയം പ്രാപിക്കുന്നതിനുള്ള അനുമതി തെക്കുംകൂർ രാജകുടുംബത്തിന് -നൽകുകയും ചെയ്തു. AD 1760 ൽ സാമൂതിരി ആത്മാഹൂതി ചെയ്തതോടെ കോഴിക്കോട്ടെ സാഹചര്യങ്ങൾ അനിശ്ചിതാവസ്ഥയിലായപ്പോൾ ധർമ്മരാജാവ് തന്നെ രാജകുടുംബത്തെ തിരികെ വിളിച്ച് ചങ്ങനാശ്ശേരിയിലെ നീരാഴിക്കൊട്ടാരത്തിൽ വസിപ്പിക്കുകയും പിന്നീട് വെട്ടിക്കവലയിലേക്ക് മാറ്റുകയും അതേ സമയത്ത് നട്ടാശ്ശേരിയിൽ കൊട്ടാരക്കെട്ടുകൾ പണിത് അടുത്തൂൺ അനുവദിച്ച് കുടിയിരുത്തി. അവരുടെ പിൻഗാമികൾ ഇപ്പോഴും അവിടെ വസിച്ചുവരുന്നു.
തളിയിൽകോട്ട
തിരുത്തുകതളിയിൽകോട്ടയുടെയും തെക്കുംകൂർ രാജാവംശത്തിൻ്റെയും ചരിത്രം പള്ളിക്കോണം രാജീവുമായുള്ള സൗഹൃദത്തിൽ നിന്നാണ് അറിഞ്ഞത്. മുഖ്യധാരാ ചരിത്രം ജയിച്ചവരുടേതാണ്. തിരുവിതാംകൂർ സൈന്യത്തോട് തോറ്റ തെക്കംകൂർ രാജചരിത്രവും ഇടിച്ചു നിരത്തപ്പെട്ട തളിയിൽകോട്ടയും പാഠ്യപദ്ധതിയുടെ പിന്നാമ്പുറത്ത് പോയതും ആ തോൽവികൊണ്ടാവാം. തിരുവിതാംകൂർ എന്ന മലയാള അധിനിവേശ ശക്തി, ആ പേരിൽ ലയിപ്പിച്ച നാട്ടുരാജ്യങ്ങിൽ പേരു മായിച്ച ഒന്നായിപ്പോയി, വിദേശശക്തികളോടു പോലും വ്യാപാരബന്ധമുണ്ടായിരുന്ന തെക്കുംകൂർ നാട്ടുരാജ്യം. ഇന്നത്തെ കോട്ടയം. കോട്ടയം ചെറിയ പള്ളി, കോട്ടയം വലിയ പള്ളി, തളിയിൽ മഹാദേവ ക്ഷേത്രം, താഴത്തങ്ങാടി ജുമാമസ്ജിദ് തുടങ്ങി തെക്കുംകൂർ രാജാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്ന ദേവാലങ്ങളും സ്ഥലനാമങ്ങളും മാത്രമാണ് അവശേഷിക്കുന്ന ചരിത്രസ്മാരകങ്ങൾ. തളിയിൽകോട്ട നിന്നിരുന്ന ഭാഗം ജനവാസ കേന്ദ്രമായി. ചെറിയ പള്ളി മഹായിടവകയുടെയും കോട്ടയം നാട്ടുകൂട്ടത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ കോട്ടയം പൈതൃക യാത്രയാണ് ഈ ഫീച്ചറിലേക്ക് നയിച്ചത്. തളിയിൽകോട്ടയുടെ ചിത്രമില്ലാതെ ഫീച്ചർ പൂർണമാവില്ല. അപ്പോൾ ബാലരമയിലെ ആർട്ടിസ്റ്റ് ജയൻ്റെ (ജയൻ കുമാർ) മുഖം തെളിഞ്ഞത്. ജയനോടും രാജീവിനോടും കാര്യം പറഞ്ഞു. രാജീവിൻ്റെ വിവരണവും ജയൻ്റെപശ്ചാത്തല പഠനവുമെല്ലാം കഴിഞ്ഞ് കോട്ടയുടെ ചിത്രം പൂർണമാകുന്നത് എപ്പോഴാണോ അതു കഴിഞ്ഞ് ഫീച്ചർ ഷെഡ്യൂൾ ചെയ്യുന്നുള്ളു എന്ന് അവരോട് പറഞ്ഞു. ഡീറ്റൈയിങ്ങിൽ ഒരു ചിത്രകാരൻ നൽകുന്ന പൂർണത, അതാണ് ജയൻ്റെ രചനകൾ. ദിവാൻ പൊളിച്ചു കളഞ്ഞ കോട്ട ജയൻ്റെ തൂലിക പുനർസൃഷ്ടിച്ചു. അത് വെറുമൊരു ചിത്രമായിരുന്നില്ല. തളിയിൽകോട്ടയുടെ പ്രതാപകാലത്തെ സജീവത മുഴുവൻ ആവാഹിച്ച പുനർസൃഷ്ടി ആയിരുന്നു. നന്ദി ജയൻ, നിങ്ങളും രാജീവുമാണ് ഒരു സ്വപ്നത്തെ യാഥാർത്ഥ്യമാക്കിയത്. ഈ ഫീച്ചർ നൽകണം എന്ന് പറഞ്ഞു വിളിച്ച മനോരമ ഓൺലൈനിലെ john m chandy ക്കും നന്ദി. കോട്ടയത്തിൻ്റെ ടൂറിസം ഭൂപടത്തിൽ പുതിയൊരു ടൂറിസം സർക്യൂട്ട് രേഖപ്പെടുത്തുകയാണ് മനോരമ ട്രാവലർ... തെക്കുംകൂർ കാലഘട്ടത്തിന്റെ ചരിത്രം സമഗ്രതയോടെ പഠിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നത് പ്രതീക്ഷാനിർഭരമാണ്. ആധുനിക ചരിത്ര രചനയ്ക്ക് അടിസ്ഥാനമാക്കാവുന്ന രീതിശാസ്ത്രത്തെ പിൻപറ്റിയും പുരാരേഖകളുടെയും പുരാവസ്തു പഠനത്തിലൂടെയും ഈ പ്രദേശത്തിന്റെ മറഞ്ഞു കിടക്കുന്ന ചരിത്രത്തെ കൂടുതൽ വ്യക്തതയിലേക്ക് എത്തിക്കാൻ ലഘുവായ ഈ ചരിത്രനിരീക്ഷണം കൊണ്ട് സാധിക്കുമെന്ന് കരുതട്ടെ.
AD 1749 സെപ്തംബർ മാസത്തിലാണ് തിരുവിതാംകൂറിലെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ആക്രമണം ഉണ്ടാകുന്നതും തെക്കുംകൂർ രാജ്യം അസ്തമിക്കുന്നതും! ആറന്മുളയും ചങ്ങനാശ്ശേരിയും കീഴടക്കി തെക്കുംകൂറിനെ തകർത്ത് മുന്നേറിയ തിരുവിതാംകൂർ സൈന്യം പള്ളത്തും കാരാപ്പുഴയിലുമുള്ള ഇടത്തിൽ കൊട്ടാരങ്ങൾ പിടിച്ചെടുത്ത് രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ നരിക്കുന്നിനു മുകളിൽ കൂടാരമടിച്ചു. അക്കാലത്ത് കുന്നിൻനെറുകയിൽ നിന്നാൽ തളിയിൽ കോട്ടയെ നന്നായി കാണാമായിരുന്നു. പടത്തലവനായ ഡിലനായിയുടെ നാവികസൈന്യം താഴത്തങ്ങാടിയിൽ എത്തുന്നതും കാത്ത് തളിയിൽകോട്ടയെ നിരീക്ഷണത്തിലാക്കി രണ്ടുനാൾ കാലാൾസൈന്യം ഇവിടെ തമ്പടിച്ചു! ഇന്ന് ആ സ്ഥലത്താണ് പുത്തനങ്ങാടി സെന്റ് തോമസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
തളി അമ്പലം
തിരുത്തുകപഴയ കോട്ടയം നഗരത്തിന്റെ തിലകക്കുറിയായി തളിക്കുന്നിന്റെ നിറുകയിൽ കൈലാസതുല്യമായി ശോഭിക്കുന്ന പുരാതന ക്ഷേത്രമാണ് കോട്ടയം തളിയിൽ മഹാദേവക്ഷേത്രം. വടക്കും തെക്കും പടിഞ്ഞാറും പ്രായേണ ചെരിവും കിഴക്കോട്ട് നിരപ്പുമായാണ് ഈ കുന്നിന്റെ ഘടന. പടിഞ്ഞാറുഭാഗത്തായി കുന്നിന്റെ പാദം സ്പർശിച്ച് ഗംഗാതുല്യയായ ഗൗണാനദി (മീനച്ചിലാർ) ഒഴുകുന്നു. കൈലാസത്തിൽ പശ്ചിമദിക്കിനെ ദർശനമാക്കി പരമേശ്വരൻ ഉപവിഷ്ടനായിരിക്കുന്നതു പോലെ തളിയിൽ ക്ഷേത്രത്തിലും ദേവൻ പശ്ചിമദർശനമായി ഭവിക്കുന്നു.
5-6 നൂറ്റാണ്ടുകളോടെ മലയാളദേശത്തെത്തിയ ആര്യബ്രാഹ്മണർ (നമ്പൂതിരിമാർ) തങ്ങളുടെ ബുദ്ധിപരമായ സ്വാധീനമുപയോഗിച്ച് നാടുവാഴികളെ വരുതിലാക്കുകയും കേരളത്തിലാകെ 32 ഗ്രാമങ്ങൾ സ്ഥാപിച്ച് ക്രമേണ ഭൂമി മേലുള്ള സ്വാധീനവുമുറപ്പിക്കുകയുമുണ്ടായി. ജാത്യാചാരങ്ങൾ അടിച്ചേൽപ്പിച്ച് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു സാമൂഹ്യവ്യവസ്ഥിതിയെ കേരളത്തിൽ നടപ്പിലാക്കാനും പ്രധാന അധികാരശക്തിയാകാനും അവർക്ക് മൂന്നോ നാലോ നൂറ്റാണ്ടുകൾകൊണ്ട് സാധിച്ചു.
ഒമ്പതാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ നിലനിന്ന രണ്ടാം ചേരവാഴ്ചക്കാലത്ത് ചേരമാൻ പെരുമാൾ അഥവാ കുലശേഖര കോയിലധികാരികൾ എന്ന പദവിയോടെ ചക്രവർത്തിയെ പന്ത്രണ്ടു വർഷത്തിലൊരിക്കൽ വാഴിക്കുന്ന ചടങ്ങ് മഹോദയപുരത്ത് ( കൊടുങ്ങല്ലൂർ) നടന്നിരുന്നു. മേൽത്തളി, കീഴ്ത്തളി, ചിങ്ങപുരത്തു തളി, നെടിയ തളി എന്നീ തളികളിൽ ചേർന്ന ബ്രാഹ്മണ പണ്ഡിതന്മാർ ആയിരുന്നു പെരുമാളെ തെരഞ്ഞെടുത്തിരുന്നത്. അവരെ തളിയാർമാർ എന്നും അവരിൽ മുഖ്യനെ തളിയാതിരി എന്നും വിളിച്ചിരുന്നു. പതിനെട്ടു നാട്ടുരാജ്യങ്ങളെയും തങ്ങളുടെ വരുതിയിൽ നിർത്താനാണ് പ്രതിപുരുഷനായി പെരുമാളെ അവർ നിശ്ചയിച്ചത്. എന്നാൽ ചില പെരുമാക്കന്മാർ അവർക്ക് വിരുദ്ധമായ വിശ്വാസരീതികളിലേയ്ക്ക് പോയത് പെരുമാൾ വാഴ്ചയെക്കുറിച്ച് പുനർവിചിന്തനം നടത്താൻ ബ്രാഹ്മണരിൽ പ്രചോദനമുണ്ടാക്കി.
നാട്ടുരാജ്യങ്ങളിലുൾപ്പെട്ട ബ്രാഹ്മണഗ്രാമങ്ങളിൽ ശക്തികേന്ദ്രീകരിച്ച് അതത് നാട്ടുരാജ്യങ്ങളുടെ ആസ്ഥാനത്ത് തളിസ്ഥാനങ്ങൾ സ്ഥാപിക്കാൻ ശ്രമങ്ങളാരംഭിച്ചു. അങ്ങനെ അധികാര വികേന്ദ്രീകരണം സാധ്യമായതോടെ അവസാന ത്തെ പെരുമാളെ AD 1103ൽ പുറത്താക്കി ചക്രവർത്തിവാഴ്ച അവസാനിപ്പിച്ചു.
തളികൾ എന്നാൽ ക്ഷേത്രങ്ങൾ എന്നാണ് പൊതു അർത്ഥമെങ്കിലും തളികളുടെ ചരിത്രപരമായ പ്രത്യേകത ബ്രാഹ്മണ അധികാരസ്ഥാനങ്ങൾ എന്നതാണ്. തളികളുടെ സമീപത്തായി നമ്പൂതിരിഗൃഹങ്ങൾ ഉണ്ടാകണമെന്നില്ല. വേദശാസ്ത്ര പാരംഗദന്മാരായ തളിയാർമാർ ദീക്ഷ സ്വീകരിച്ച് തളികളിലെ ശാലകളിൽ വസിക്കുകയും കളങ്ങളിൽ ഇരുന്ന് വ്യവഹാര - വിചാരിപ്പുകൾ സാധ്യമാക്കിയും വന്നു. നാടുവാഴികൾ ഇവരുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് ഭരണം നടത്തി.
കൊടുങ്ങല്ലൂരെ നാങ്കുതളികൾ പതിനെട്ടര തളികളായി വികസിച്ചപ്പോൾ വെമ്പലനാട്ടിലെ കടുത്തുരുത്തിയിലും മുഞ്ഞു നാട്ടിലെ കോട്ടയത്തും ഓരോ തളികൾ സ്ഥാപിതമായി. പത്താം നൂറ്റാണ്ടിലോ പതിനൊന്നാം നൂറ്റാണ്ടിലോ ഇത് സംഭവിച്ചിട്ടുണ്ട്. കിടങ്ങൂർ, ഏറ്റുമാനൂർ ബ്രാഹ്മണ ഗ്രാമങ്ങളിലെ തളിയാർമാരാണ് കടുത്തുരുത്തിയിലെ വിചാരിപ്പുകാരെങ്കിൽ കുമാരനല്ലൂർ, കാടമുറി ഗ്രാമങ്ങളിൽ നിന്നുള്ള തളിയാർമാരായിരുന്നു കോട്ടയം തളിയിൽ ഉണ്ടായിരുന്നത്. അക്കാലത്ത് മുഞ്ഞനാട്ടു വാഴുന്ന ആദിച്ചൻകോതയ്ക്ക് ഭരണോപദേശം നടത്തിയിരുന്നത് കോട്ടയം തളിയിലെ തളിയാതിരി ആയിരുന്ന ഒരു ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ ആയിരുന്നു.തമ്പ്രാക്കൾ മുഞ്ഞിനാട്ട് വാഴുന്നവരുടെ സഹോദരിയെ സംബന്ധം ചെയ്തിരുന്നതായും വാമൊഴിചരിത്രമുണ്ട്.
ശിവക്ഷേത്രം എല്ലാ തളികളുടേയും ഭാഗമായിരുന്നു. ഭരണസംബന്ധമായ എല്ലാ തീരുമാനങ്ങളുടെയും തുല്യംചാർത്തൽ ക്ഷേത്രസന്നിധിയിൽവച്ച് ആയിരുന്നു. അക്കാലത്ത് മണ്ണ് മെഴുകി നിർമ്മിച്ച് ഓല മേഞ്ഞതായിരിക്കാം ശ്രീകോവിലും ശാലയും കളങ്ങളുമെല്ലാം. തളി സ്ഥാപിക്കപ്പെടുംമുമ്പ് ഇവിടെ ഒരു വിഷ്ണുക്ഷേത്രം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ തെക്കുംകൂർ രാജവംശം തങ്ങളുടെ ആസ്ഥാനം വെന്നിമലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റുന്നതോടെയാണ് കോട്ടയം തളി രാജകീയക്ഷേത്രമാകുന്നത്. അതിനു മുമ്പുതന്നെ ബ്രാഹ്മണരുടെ തളിസ്ഥാനം എന്തുകൊണ്ടോ അപ്രധാനമായി മാറുകയും അവർ തളി ഉപേക്ഷിച്ചു പോകുകയും ചെയ്തു. ആ സ്ഥാനത്താണ് തെക്കുംകൂർ എത്തി അധികാരം കയ്യാളുന്നത്.
AD 1410 നോടടുത്ത് തെക്കുംകൂറിലെ വീരകേരളവർമ്മ തളിക്ഷേത്രം ഇന്നു കാണുന്ന നിലയിൽ പുതുക്കിപ്പണിത് കോവിലകങ്ങൾ ക്ഷേത്രത്തിന്റെ വടക്കു കിടക്കുഭാഗങ്ങളിൽ നിർമിച്ച് ഭരണവാഴ്ച തുടങ്ങി. ആറന്മുള മുതൽ കാണക്കാരി വരെയും സഹ്യൻ മുതൽ വേമ്പനാട്ടു കായൽ വരെയും വിരിഞ്ഞുകിടന്ന ഭൂഭാഗമായിരുന്നു അന്നത്തെ തെക്കുംകൂർ രാജ്യം. അതിന്റെ തലസ്ഥാനം തളീക്കോട്ടയും. ക്ഷേത്രവും കോവിലകവും ഉള്ളിൽ വരുന്നതുപോലെ കുന്നിനു ചുറ്റും ആറു കൊത്തളങ്ങളോടുകൂടിയ കോട്ടയും തെക്കുംകൂർ രാജാവ് കെട്ടിപ്പടുത്തു. ക്ഷേത്രനിർമിതിയ്ക്കായി കൊടുങ്ങല്ലൂർനിന്ന് വരുത്തിയ മരയാശാരിമാരെ തിരുനക്കര സ്വാമിയാർ മഠത്തിനടുത്ത് വസിപ്പിച്ചു അവർ മഠത്തിങ്കൽ കുടുംബക്കാർ എന്നറിയപ്പെട്ടു. കൊട്ടാരം സ്ഥപതികൾ ഈ കുടുംബക്കാരായിരുന്നു. ഇടപ്പള്ളിയിൽനിന്നു വന്ന കല്പണിക്കാരാണ് ക്ഷേത്രനിർമ്മിതിയിൽ തങ്ങളുടെതായ പങ്ക് നിർവഹിച്ചത്. കിഴക്കേടത്ത്, നടുവിലേടത്ത് എന്നീ കുടുംബങ്ങളിലായി കാരാപ്പുഴ, പുത്തനങ്ങാടി, തൃക്കോതമംഗലം പ്രദേശങ്ങളിൽ ഇന്നും അവർ വസിക്കുന്നു.
AD 1419ൽ പൂഞ്ഞാർ രാജ്യം എലുക തിരിച്ച് എഴുതിക്കൊടുക്കുന്ന കരാർ തുല്യം ചാർത്തുന്നത് ക്ഷേത്രസന്നിധിയിൽ വച്ചാണ്. അതിൻ പ്രകാരം തിടനാടിന് കിഴക്കുള്ള തെക്കംകൂറിന്റെ അധികാരം പൂർണ്ണമായും പൂഞ്ഞാർ രാജവംശത്തിലേയ്ക്ക് മാറി.
പതിനഞ്ചാം നൂറ്റാണ്ടു മുതൽ AD 1750 വരെ കോട്ടയം ആസ്ഥാനമായി തുടർന്ന തെക്കുംകൂർ രാജവംശത്തിലെ പന്ത്രണ്ടോളം രാജാക്കന്മാരുടെ അരിയിട്ടു വാഴ്ച ചടങ്ങുകൾ ഈ ക്ഷേത്രത്തിലാണ് നടന്നത്.
തിരുവിതാംകൂറിലെ സൈന്യം രാമയ്യൻ ദളവയുടെയും ഡിലനായിയുടെയും നേതൃത്വത്തിൽ തളിക്കോട്ട കയ്യേറി രാജ്യം പിടിച്ചെടുത്തെങ്കിലും ക്ഷേത്രത്തെ നശിപ്പിച്ചില്ല. ക്ഷേത്രത്തോടു ചേർന്ന ഇടത്തിൽ കോവിലകങ്ങൾ ഇടിച്ചുനിരത്തി തീയിട്ടു.തെക്കുംകൂർ രാജാവും കുടുംബവും കോഴിക്കോട്ട് സാമൂതിരിയുടെ പക്കൽ അഭയം തേടിയെങ്കിലും പിൽക്കാലത്ത് തിരുവിതാംകൂറിലെ -ധർമ്മരാജാവ് ശേഷിച്ചവരെ തിരികെ വിളിച്ച് നട്ടാശ്ശേരിയിൽ കോവിലകം നിർമ്മിച്ച് കുടിയിരുത്തി. അവരുടെ പിൻഗാമികൾ ഇന്നും അവിടെ വസിക്കുന്നുണ്ട്.
തളിയിൽ ക്ഷേത്രത്തിന്റെ ദർശനം പടിഞ്ഞാറായിട്ടാണ് എന്ന് പറഞ്ഞുവല്ലോ. പടിഞ്ഞാറ് ദർശനമായ ശിവക്ഷേത്രങ്ങളുടെ പ്രതിഷ്ഠയ്ക്ക് ശക്തിയേറുമെന്ന് താന്ത്രികമതം! അതിനാൽ കുന്നിൻ മുകളിലോ കുഴിയിലോ ആയേ പടിഞ്ഞാറു ദർശനമായി ശിവക്ഷേത്രം വരാറുള്ളൂ ഏറ്റുമാനൂരിൽ നോക്കുക. ക്ഷേത്രം താഴ്ന്ന സ്ഥലത്താണ്. ദർശനം മുന്നിലെ ഭൂമിയിൽ തന്നെ പതിച്ചു നിർവീര്യമാകുന്നുവെന്ന് വിശ്വസിക്കുന്നു.
ഏറ്റുമാനൂരിലേ പോലെ കോട്ടയം തളിയിലും ബൃഹദാകാരമായ ശിവലിംഗമാണ് പ്രതിഷ്ഠ. അഘോരമൂർത്തി എന്ന സങ്കല്പം. മഹാതപസ്വി ആയതിനാൽ പാർവതി ഒപ്പമില്ല. എങ്കിലും ശ്രീചക്രം അടുത്തുതന്നെ പൂജിക്കപ്പെടുന്നു. ഗണപതിയും ശാസ്താവും ശ്രീകോവിലിൽ തന്നെ ഒപ്പമുണ്ട്. പ്രധാന ഉപദേവത തെക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ചെറുവള്ളിക്കാവിൽ ഭദ്രകാളിയാണ്. മഹേശപുത്രിയായ ചെറുവള്ളിക്കാവിലമ്മ ദാരുശില്പരൂപത്തിൽ ക്ഷേത്രസങ്കേതത്തിന്റെ അഗ്നികോണിലുള്ള ഉപദേവാലയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പാളയത്തിൽ നിന്ന വരിക്കപ്ലാവിന്റെ കാതലിൽ നിർമ്മിച്ച ദേവീബിംബത്തിന് ചാന്താട്ടമാണ് പ്രധാനം.
പൊൻകുന്നത്തുനിന്നും മണിമല റൂട്ടിൽ സ്ഥിതി ചെയ്യുന്ന ചെറുവള്ളിക്കാവ് ഭഗവതി ക്ഷേത്രമാണ് ചെറുവള്ളി ക്ഷേത്രങ്ങളുടെയെല്ലാം മൂലസ്ഥാനം. തെക്കുംകൂർ രാജാക്കന്മാർ പല കാലഘട്ടങ്ങളിലായി അവിടെ നിന്നും നാന്ദകയിൽ ആവാഹിച്ച് വിവിധ "ഇടങ്ങളിൽ " പ്രതിഷ്ഠിച്ചാണ് മറ്റു ചെറുവള്ളിക്കാവുകളും വന്നത്.
തളിപ്പറമ്പു രാജരാജേശ്വര ക്ഷേത്രത്തിന്റെ രൂപസാന്ദശ്യം ശ്രീകോവിലിനുണ്ട്. ശ്രീകോവിലിനു ചുറ്റും ചുവർ ചിത്രങ്ങളാൽ അലംകൃതമാണ്. രാമായണ ദൃശ്യങ്ങൾ, മറ്റു ദേവീദേവന്മാർ എന്നീ ചിത്രീകരണങ്ങൾ കൂടാതെ ഗ്രാമീണ ദൃശ്യങ്ങൾ, ക്ഷേത്ര ചടങ്ങുകൾ എന്നിവയൊക്കെ ചുവർ ചിത്രങ്ങളിൽ കാണാം: മൂന്നു വശത്തും മൂന്നു ചിത്രകാരൻമാരാണ് വരച്ചിരിക്കുന്നത്. ഇവിടുത്തെ തനതായ ശൈലി" വേമ്പനാട് "ശൈലി എന്നാണ് അറിയപ്പെടുന്നത്. തൃക്കൊടിത്താനം, ആർപ്പുക്കര, മാങ്ങാനം ക്ഷേത്രങ്ങളുടെ ശൈലിയും ഇതു തന്നെയാണ്. ഇവിടെ നിന്നാണ് ഈ ശൈലി രൂപമെടുക്കുന്നത്. ചിത്രങ്ങൾ ഒട്ടുമുക്കാലും മാഞ്ഞ് നാശത്തോടടുക്കുകയാണ്. ഇത് സംരക്ഷിക്കാനായി ഒരു നടപടികളും ഒരു ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടല്ല. ക്ഷേത്ര ശ്രീകോവിലിന്റെ വടക്കേ ഭിത്തിയിൽ ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന ഒരു മുഹമ്മദീയന്റെയും ആനപ്പുറത്ത് സഞ്ചരിക്കുന്ന ബൗദ്ധന്റെയും ചിത്രം ശ്രദ്ധയാകർഷിക്കുന്നു. അതുപോലെ തെക്കുംകൂർ രാജാവിന് ഉപദേശം നൽകുന്ന ശിവയോഗിയെ തെക്കേ ചുമരിലും വരച്ചിരിക്കുന്നതും കാണാം. കോട്ടയം ചെറിയപള്ളിയിൽ കാണുന്ന ചുവർചിത്രങ്ങളുടെ രചനയിൽ ഇവിടുത്തെ കലാകാരന്മാരുടെയും സാങ്കേതിക സഹായം ലഭിച്ചിരുന്നു.
ക്ഷേത്രത്തിന്റെ തെക്കു കിഴക്കുഭാഗത്തായി ആഴത്തിലുള്ള ഒരു കുളമുണ്ട്. കൊക്കരണി എന്ന ഈ കുളത്തിലേയ്ക്ക് പടവുകൾ ഉണ്ട്. പടവുകൾ താണ്ടി താഴെയെത്തിയാൽ പടിഞ്ഞാറുവശത്തായി തുരങ്കപ്പാതയുടെ മുഖം കാണാം. ഇപ്പോൾ അത് അടയ്ക്കപ്പെട്ടിരിക്കുന്നു. തെക്കുംകൂർ കാലഘട്ടത്തിൽ അടിയന്തിര ഘട്ടത്തിൽ രാജകുടുംബാംഗങ്ങൾക്ക് രക്ഷപെടാൻ നിർമ്മിച്ച ഈ തുരങ്കം നാലു ദിക്കിലേയ്ക്കും ജലാശയങ്ങളിലേയ്ക്ക് നീണ്ടുപോകുന്നതായി പണ്ടുള്ളവർ പറഞ്ഞു കേൾക്കുന്നു. ഇതുവരെയും പുരാവസ്തു പഠനങ്ങളൊന്നും നടന്നിട്ടില്ല.
ക്ഷേത്രത്തിനകത്ത് തന്നെയാണ് കൂത്തുമണ്ഡപം. രാജവാഴ്ചക്കാലത്ത് സ്ഥിരമായി ഇവിടെ കൂത്തു നടന്നിരുന്നു. തെക്കുംകൂർ രാജാവായ കേരളര് കോതവർമ്മര് AD1661ൽ നടയ്ക്കു വച്ച മിഴാവ് ഉപയോഗശൂന്യമാണെങ്കിലും സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഈ മിഴാവിൽ കുഞ്ചൻനമ്പ്യാർ വായിച്ചിട്ടുള്ളതായി കരുതുന്നു. ചെറുപ്പകാലത്ത് തെക്കുംകൂർ രാജാവിനെ മുഖം കാണിച്ച് നമ്പ്യാർ പൊതിയിൽ ചാക്യാർക്കൊപ്പം തിരുനക്കരയിലും തളിയിലും അടിയന്തിരക്കൂത്തിൽ സംബന്ധിച്ചിരുന്നതായും അക്കാലത്ത് കോടിമതയിലെ ഒരു നമ്പ്യാർ മഠത്തിലാണ് മഹാകവി താമസിച്ചിരുന്നതെന്നും പറയപ്പെടുന്നു.
വിഷുവിന് കൊടിയേറി പത്തു ദിവസമാണ് ഇവിടെ ഉത്സവം പത്താമുദയദിവസം വൈകിട്ട് ആറാട്ട്. താഴത്തങ്ങാടിയിലെ കളപ്പുരക്കടവിലാണ് ആറാട്ട്. ശിവരാത്രിയും പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. കൂടാതെ പ്രദോഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
എല്ലാ ശിവക്ഷേത്രങ്ങൾക്കും സമീപം അഭിമുഖമായി ഒരു വിഷ്ണുക്ഷേത്രം ഉണ്ടാകാറുണ്ട്. ഇവിടെയും അതുപോലെ തിരുമല വെങ്കിടേശ്വരസ്വാമി ക്ഷേത്രം അടുത്തായി സ്ഥിതി ചെയ്യുന്നു. ഗൗഡസാരസ്വത സമൂഹത്തിന്റെ ആരാധനാകേന്ദ്രമാണിത്. ഇവിടുത്തെ ഉത്സവം തളിയിലെ ഉത്സവകാലത്തു തന്നെ കൊടിയേറി പത്തു ദിവസമാണ്.
കുമാരനെല്ലൂർ ശിലാശാസനം
തിരുത്തുകകുമാരനല്ലൂർ ശിലാലിഖിതം കേരളചരിത്രത്തിലെ അടിസ്ഥാന രേഖകളിൽ ഒന്ന്!
കോട്ടയം ജില്ലയിലെ കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ വടക്കുപടിഞ്ഞാറേ ഭാഗത്ത് ഭിത്തിയിൽ പതിപ്പിച്ച നിലയിൽ മൂന്നു ശിലാഫലകങ്ങൾ ചേർന്നതാണ് ഈ ശിലാലിഖിതം. ഗ്രാമത്തിലും ക്ഷേത്രത്തിലും പാലിക്കേണ്ട നിയമങ്ങളും ശിക്ഷാവിധികളുമൊക്കെ രേഖപ്പെടുത്തിയ ശിലാലിഖിതം പതിറ്റാണ്ടുകളായി ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. പലപ്പോഴായി അതിന് പുറത്ത് കുമ്മായം പൂശി ഭിത്തിക്കുള്ളിൽ മറഞ്ഞുകിടന്ന ശിലാലിഖിതം കോട്ടയം നാട്ടുകൂട്ടത്തിന്റെ കുമാരനല്ലൂർ മേഖലാ കൂട്ടായ്മയുടെ ശ്രമഫലമായാണ് കാഴ്ചപ്പുറത്തെത്തിയത്. കോട്ടയം നാട്ടുകൂട്ടത്തിന്റെ അഭ്യർത്ഥന മാനിച്ച് ഊരാണ്മദേവസ്വം അധികൃതർ തമിഴ്നാട്ടിൽനിന്നുള്ള കല്പണിക്കാരുടെ സഹായത്തോടെയാണ് ശിലാലിഖിതം തെളിച്ചെടുത്തത്.
ശിലാലിഖിതത്തിന് 115 സെൻറീമീറ്റർ നീളവും 45 സെൻറീമീറ്റർ വീതിയുമുണ്ട്. . ഇതിലെ ലിഖിതം വട്ടെഴുത്തിലാണ്. പ്രമുഖ ചരിത്രകാരനായ യശശ്ശരീരനായ തിരുവല്ലാ പി. ഉണ്ണികൃഷ്ണൻ നായർ മുൻകാലത്ത് ശിലാലിഖിതം പഠനവിധേയമാക്കിയിട്ടുണ്ട്.
ലിഖിതം:
സ്വസ്തിശ്രീ കന്നിയുൾ വിയാഴനിന്റെയാണ്ട് കുമാരനല്ലൂർ ഊരകൾ മുക്കാൽ വട്ടത്തു കൂടി അവിരൊത്തതാൽ ചെയ്ത കച്ചമാവിതു. മുക്കാൽവട്ടത്തു വച്ചുകൂട്ടവും കലയ്ക്കമും പെറാർ മുക്കാൽ. വട്ടത്തുപ്പതിനാറുമാർ പചത്തും ചെൻറു കൊയ്ത്താലെത്തുതു ചൊല്ലിക്കൊള്ളക്കടവിയർ, ഊരാർ അകനാഴികൈ ചെലവു വിലക്കവും പെറാർ. കായത്താനത്താലൊടു ഒറ്റൈപ്പടിച്ചെയ്യിടൈയ് മെർപടിയൂർച്ചിറൈയിടൈയുമനൈ വെലിയ കത്തുചെൻറു അതരഞ്ചുയപ്പെറാർ. വെവ്വേറ്റു വകൈയാലവരും വിരതത്തിനുക്കു എല്ലാരുഞ്ചെല്ലക്കടവിയർ പുരൈയിടത്തുൾചെൻ റു അതഞ്ചെയ്യുമവകളും. ഞായമില്ലാതെ പൂമി വിലക്കുമവർകളും അവർക്ക് അനുപന്ത ഞ്ചെയ്യുമവർകളും താനമും പരടൈയും അറമും പെറാർ. ഊർക്കിടൈയിയിടുങ്കൊടുവിതു. ഊരകത്തു കുടിയിരുക്കും ചൂത്തിരർ പിരാമണരൈ തുർവായകം പറൈകിൽ പന്തിരണ്ടുകാണം പൊൻകടുപ്പിതു. ചരതൻ ടഞ്ചെയ്കിൽ ഇരുപത്തിനാലുകണം പൊൻ കടുപ്പിതു. ചൂത്തിരൻ ചൂത്തിരനൈക്കു റൈക്കിൽ ആറു കഴഞ്ചു പൊൻ കടുപ്പിതു. കൊൽകിൽ പന്തരു കഴൈഞ്ചു പൊൻ കടുപ്പിതു. ഇപ്പൊൻ പടാരിയാർ കൊൾവിതു വെൺപൊലി നാടുവാഴുമവർകൾ മാറിടം ഊരകത്തു ചെൻറൊരു നൻറുതിങ്കുചെയ്കിൽ തെൻടങ്കൊള്ളും ഊരാളർ ഇരുകൂറു പറയപ്പെറാർ. ഇക്കച്ചം പിഴൈപ്പിച്ചവരില്ലത്തുപിച്ചൈ പുകപ്പെറാർ. ഇക്കച്ചം വിതൈച്ചവർ മൂഴിക്കളത്തൊഴുക്കവിച്ചൻറാരൈ പിഴൈച്ചൊരിൾപ്പടുവിതു ഇക്കച്ചം പിഴൈച്ചവരും പിഴൈച്ചവർക്കനുപതഞ്ചെയ്യുവോർകളും വെവ്വേറ്റു വകയാൽ പ്പെരുമാനികൾക്ക് നൂറ്റിക്കഴൈഞ്ചു ചെയ്തു പൊൺതണ്ടം കടുക്ക കടവിയർ ഊരാൺമൈയില്ലാത്തവിരാൾ ഇക്കച്ചം പിഴൈപ്പൊർയിലങ്കളുടൈയ ഇടൈയിട്ടു അകനാഴിയൈച്ചെലവിനൊടൊക്കും.
സാരാംശം:- മംഗളം ഭവിക്കട്ടെ.കന്നിയിൽ വ്യാഴം നിന്ന വർഷം കുമാരനല്ലൂർ ഗ്രാമത്തിലെ നാട്ടുകൂട്ടം ക്ഷേത്രസങ്കേതത്തിൽ കൂടി ഐകകണ്‌ഠ്യേന കൈക്കൊണ്ട തീരുമാനമാണിത്. ക്ഷേത്രസങ്കേതത്തിനുള്ളിൽ കൂട്ടം കൂടി വക്കേറ്റവും ഒച്ചപ്പാടും ഉണ്ടാക്കുവാൻ പാടില്ല. കൊയ്ത്തു കഴിഞ്ഞാൽ വിളവിന്റെ കണക്കുകൾ ഊരാളന്മാരായ പതിനാറുവരെ അറിയിക്കണം. നാട്ടാർ ശ്രീകോവിലിനുള്ളിലെ ചിലവുകൾ മുടക്കിക്കൂടാ. അവർ ഗ്രാമത്തിലെ കുളക്കരകളിലുള്ള വസ്തുക്കളിലോ വീടുകളിലോ പ്രവേശിച്ച് തടസ്സമുണ്ടാക്കുവാൻ പാടില്ല. ക്ഷേത്രത്തിലെ അടിയന്തിരങ്ങളിൽ എല്ലാവരും പങ്കെടുക്കണം, കാരാളരുടെ നിലംപുരയിടങ്ങളിൽ പ്രവേശിച്ച് അന്യായമായി വിലക്കുകയും അവരെ പുറത്താക്കുകയും ചെയ്യുന്നവരെയും അവർക്ക് കൂട്ടുനിൽക്കുന്നവരെയും ഊരാളസഭ,പട്ടത്താനം മുതലായ ഔദ്യോഗിക സ്ഥാനങ്ങൾ, നാട്ടുകൂട്ടം, തറ മുതലായവയിൽ നിന്നും പുറത്താക്കേണ്ടതാണ്. ഇടയീടായി അവർ അനുഭവിച്ചുവരുന്ന വസ്തുക്കളും അവരുടെ പക്കൽനിന്നും തിരിച്ചെടുക്കേണ്ടതാണ്. സങ്കേതത്തിൽ വസിക്കുന്ന ശൂദ്രൻ (നായർ ) ബ്രാഹ്മണനെ അസഭ്യം പറഞ്ഞാൽ അവർ പന്ത്രണ്ട് കാണം പൊന്ന് പിഴയടയ്ക്കണം. ശരം കൊണ്ട് മുറിവേൽപ്പിച്ചാൽ പിഴ ഇരുപത്തിനാലുകാണം പൊന്നാണ്. ഒരു ശൂദ്രൻ മറ്റൊരു ശൂദ്രനെ അസഭ്യം പറഞ്ഞാൽ അവൻ ആറു കഴഞ്ച് പൊന്ന് പിഴയൊടുക്കണം. കൊല ചെയ്താൽ പന്ത്രണ്ടുകഴഞ്ചു പൊന്നും .പിഴയായി ലഭിക്കുന്ന പൊന്ന് ദേവസ്വത്തിലേയ്ക്ക് മുതൽക്കൂട്ടേണ്ടതാണ്. ഗ്രാമാതിർത്തിക്കുള്ളിൽ പ്രവേശിച്ച് ന്യായാന്യായങ്ങൾ പ്രവർത്തിക്കുന്നതിന് വെമ്പൊലിനാട്ടരചൻ പിഴ ഈടാക്കുമ്പോൾ ഊരാൺമക്കാർ തടസം നില്ക്കാൻ പാടില്ല. ഈ തീരുമാനം ലംഘിക്കുന്നവരുടെ ഇല്ലങ്ങളിൽനിന്ന് ഭോജനം പാടില്ല. ഈ കരാർ ലംഘിച്ചവർ മൂഴിക്കളം കച്ചത്തിനു വിപരീതമായി പ്രവർത്തിച്ചതായി കണക്കാക്കപ്പെടും. ഈ കരാർ ലംഘിച്ചവരും അവർക്ക് കൂട്ടുനിൽക്കുന്നവരും പ്രത്യേകം പ്രത്യേകം നൂറു കഴഞ്ച് നല്ല മാറ്റ് പൊന്ന് ചക്രവർത്തിയ്ക്ക് പിഴയൊടുക്കണം. ഊരാൺമയില്ലാത്തവരാണ് ഈ കരാർ ലംഘിക്കുന്നതെങ്കിൽ അവരുടെ ഇടൈയീടു വസ്തുക്കൾ ദേവസ്വത്തിലേയ്ക്ക് പിടിച്ചെടുക്കേണ്ടതാണ്.
ഗ്രാമക്ഷേത്രമെന്നതിലുപരി അധികാരകേന്ദ്രമെന്ന നിലയിൽ ക്ഷേത്രത്തിന്റെ പങ്ക് ഈ ലിഖിതത്തിൽനിന്ന് വ്യക്തമാകും. പെരുമാളെപ്പറ്റി പറയുന്നതിൽ ചേരവാഴ്ചക്കാലത്തു തന്നെ (ഒമ്പത് മുതൽ പന്ത്രണ്ട് നൂറ്റാണ്ടുവരെ) നടപ്പിലായതാവാം ഈ ശിലാലിഖിതം. ഭാഷാരീതിയും അത് സൂചിപ്പിക്കുന്നു. നാടുവാഴി വെമ്പൊലിനാട് വാഴുന്നവർ ആണെന്നും സൂചന ലഭ്യമാകുന്നു.
ഗ്രാമത്തിലെ ബ്രാഹ്മണേതര ജനവിഭാഗങ്ങളുടെ മേൽ രാജാധികാരം ഉറപ്പുവരുത്തുന്നതായി ഈ ലിഖിതത്തിൽ നിന്ന് മനസിലാക്കാം. ബ്രാഹ്മണരുടെ അത്തരത്തിലുള്ള അധികാരത്തെ പരിമിതപ്പെടുത്തുന്നതിന് ആധാരമായി എന്തെങ്കിലും സംഭവം അക്കാലത്തുണ്ടായിരിക്കാം. നാടുവാഴിത്തവും ബ്രാഹ്മണാധികാരവും പലപ്പോഴും കലഹിച്ചിരുന്നതിനും ലക്ഷ്യങ്ങൾ ചരിത്രത്തിൽ നിന്നും ലഭ്യമാണ്.
ഒളശ്ശ
തിരുത്തുകകാലം മായ്ച്ചുകളഞ്ഞ പൈങ്ങുളത്ത് കൊട്ടാരം
ഡച്ചു ചാപ്ലയിനും സഞ്ചാരസാഹിത്യകാരനുമായ ജെക്കോബസ് കാൻറർ വിഷർ രചിച്ച Letters from Malabar എന്ന വിഖ്യാതകൃതിയുടെ വായനയ്ക്കിടയിലാണ് അദ്ദേഹത്തിന്റെ കോട്ടയം സന്ദർശനം വിവരിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. AD 1719ൽ പഴയ കോട്ടയം നഗരത്തിൽ എത്തിയപ്പോൾ അവിടെ കുന്നിൻ മുകളിലുള്ള ഒരു കൃസ്ത്യൻ പള്ളി ( ചെറിയപള്ളി) സന്ദർശിച്ചുവത്രെ. അവിടെ മാർ ഗബ്രിയേൽ എന്ന ശീമക്കാരനായ മെത്രാനെയും നേരിൽ കണ്ടു സംസാരിച്ചു. സ്ഥലത്തെ രാജാവ് വിഷർ എത്തിയതറിഞ്ഞ് നാലു മൈൽ പടിഞ്ഞാറുള്ള തന്റെ മറ്റൊരു കൊട്ടാരത്തിൽനിന്ന് കുതിരപ്പുറത്തേറി ഉടനെത്തിയെന്നും നേരിൽ കണ്ട് ഒരു വീരശൃംഖല സമ്മാനിച്ചുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഇതു വായിച്ച സമയത്തെ ഒരു സംശയമായിരുന്നു; തളിയിൽ കോട്ടയിലെ ഇടത്തിൽ കോവിലകം കൂടാതെ തെക്കുംകൂർ നാടുവാഴിക്ക് പടിഞ്ഞാറു ഭാഗത്തും ഒരു കൊട്ടാരമോ എന്നത്.
എന്നാൽ പിന്നീട് മുന്നിലെത്തിയ മറ്റു ചില ചരിത്രരേഖകളിൽനിന്നാണ് ഒളശ്ശയിലെ തെക്കുംകൂറിന്റെ മറ്റൊരു ആസ്ഥാനത്തെപ്പറ്റിയും അവിടെയുണ്ടായിരുന്ന പൈങ്ങുളത്ത് കൊട്ടാരത്തെപ്പറ്റിയും വിവരങ്ങൾ ലഭിക്കുന്നത്.
ഒളശ്ശയ്ക്ക് പടിഞ്ഞാറ് കവണാറ്റിൻകര വരെ നീണ്ടുനിവർന്നുകിടന്ന തൊള്ളായിരംപറ പാടശേഖരങ്ങൾ അക്കാലത്ത് ഭണ്ഡാരപ്പാട്ടവകയായിരുന്നു. അതിന്റെ നോട്ടത്തിനും പടിഞ്ഞാറൻ കാറ്റ് തമ്പുരാൻമാർക്ക് ആസ്വദിക്കുന്നതിനുമാകാം ഒളശ്ശയ്ക്ക് പടിഞ്ഞാറ് വയലിനോട് ചേർന്ന് പൈങ്ങുളത്ത് കൊട്ടാരം പണികഴിപ്പിക്കപ്പെട്ടത്.
ഒളശ്ശയിൽ തന്നെ ഇടത്തിൽ എന്ന പേരിൽ ഒരു കോവിലകവും അതിനു സമീപത്തായി തമ്പുരാന്മാർക്ക് കുളിച്ചുതൊഴാനായി തങ്ങളുടെ ഭരദേവതയായ ചെറുവള്ളിക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ച ഒരു ക്ഷേത്രവും അപ്പോൾ തന്നെ സ്ഥാപിതമായിരുന്നു. അങ്ങനെ രാജവാഴ്ചയുടെ ഒരു ഉപകേന്ദ്രമായി ഈ പ്രദേശം മാറിയിരുന്നു.
AD 1664 ൽ തെക്കുംകൂർ, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ആദ്യത്തെ വ്യാപാരക്കരാർ തളിക്കോട്ടയിൽ വച്ച് ഒപ്പുവച്ചിരുന്നു. ക്യാപ്റ്റൻ ജേക്കബ് ഹ്യൂസ്റ്റാർട്ട് കൊളംബോയിൽ ഗവർണർ ലുഡോൾഫ് വാൻ കൗൾസ്റ്റർ എന്ന ഡച്ച് കമാൻഡറും കോതവർമ്മ രാജാവും ചേർന്ന് ഒപ്പുവച്ച കരാർ പത്തു വർഷം കൂടുമ്പോൾ പുതുക്കണമെന്നായിരുന്നു. AD 1674 ലെ കരാർ ഹെൻറിക് വാൻ റീഡ് കൊച്ചിയിൽ ഗവർണറായിരുന്ന കാലത്ത് ക്യാപ്റ്റൻ ബർഘാർട്ട് ഊയിട്ടർ അന്നത്തെ തെക്കുംകൂർ രാജാവായിരുന്ന ഉണ്ണിക്കേരളവർമ്മയുമായി ചേർന്ന് ഒപ്പിട്ടത് ഒളശ്ശ പെങ്ങുളത്ത് കൊട്ടാരത്തിൽ വച്ചാണ്.
പൈങ്ങുളത്ത് കൊട്ടാരം ചെറുവള്ളി ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറായി വയൽവക്കത്തായിരുന്നു എന്നു പറഞ്ഞുവല്ലോ. അതിനു സമീപത്തുകൂടി ഒഴുകിയിരുന്ന ഒരു തോട് പടിഞ്ഞാറ് കവണാറിനോട് ബന്ധപ്പെട്ടു കിടന്നിരുന്നു. കൂടാതെ ഈ തോട് കിഴക്കോട്ട് സഞ്ചരിച്ച് കുഴിത്താറും കുമ്മനവും കടന്ന് താഴത്തങ്ങാടി വരെ എത്തിയിരുന്നു. അക്കാലത്തെ പ്രധാന സഞ്ചാരമാർഗ്ഗവും അതായിരുന്നു. പൈങ്ങുളത്തുകൊട്ടാരം കെട്ടി മേയുന്നതിന്ന് 2000 മടൽ തെങ്ങോല വേണ്ടി വന്നിരുന്നു എന്ന് കൊല്ലവർഷം 900 നോടടുത്ത കാലത്തെ ഒരു രേഖയിൽ കാണുന്നു.അതു കൊണ്ടു തന്നെ ഈ കൊട്ടാരത്തിന്റെ ബാഹുല്യം എത്രയെന്ന് വെളിപ്പെടുന്നു.
പൈങ്ങുളത്ത് കൊട്ടാരവും തൊള്ളായിരപ്പറ നിലവും പിൽക്കാലത്ത് തൃക്കൊടിത്താനത്തെ പ്രസിദ്ധമായ അയർകാട്ടുവയൽ ശങ്കരനാരായണ ക്ഷേത്രത്തിലേയ്ക്ക് ദാനമായി നൽകപ്പെടുകയാണുണ്ടായത്. അതുമായി ബന്ധപ്പെട്ട് ഒരു കഥ ഇങ്ങനെ കേൾക്കുന്നു: ഒരു തെക്കുംകൂർ രാജാവിന്റെ മാതാവിന് അപസ്മാരരോഗം കലശലായതിനെ തുടർന്ന് പലരും ചികിത്സിച്ചിട്ടും മാറിയില്ല. പ്രശ്നവശാൽ അയർകാട്ടുവയൽ ക്ഷേത്രം ജീർണ്ണിച്ച് നിത്യനിദാനത്തിനും വകയില്ലാതാകയാലുള്ള ദോഷമാണെന്നും പരിഹാരമുണ്ടാകണമെന്നും തെളിഞ്ഞു കണ്ടത്രെ.
തെക്കുംകൂർ നാടുവാഴികൾ കോട്ടയത്ത് തളിക്കോട്ട ഭരണതലസ്ഥാനമാക്കുന്നതിന് മുമ്പ് ചങ്ങനാശ്ശേരിയിലെ പുഴവാത് ആസ്ഥാനമാക്കി ഒരു നൂറ്റാണ്ടോളം വാണിരുന്നു. അക്കാലത്ത് അയർകാട്ടുവയൽ ക്ഷേത്രം പുതുക്കിപ്പണിത് അവിടുത്തെ ദേവനെ ഉപാസിച്ചുപോന്നിരുന്നു. പക്ഷേ, കോട്ടയത്തേയ്ക്ക് പോന്നതോടെ ഈ ക്ഷേത്രത്തിലേയ്ക്കുള്ള ശ്രദ്ധ കുറയുകയും അതോടെ ക്ഷേത്രം അധോഗതി പ്രാപിക്കുകയും ചെയ്തുവത്രെ. വല്ലപ്പോഴും രാജാക്കന്മാർ സന്ദർശിക്കുന്ന വേളയിൽ മാത്രം ക്ഷേത്രത്തിലെ ചടങ്ങുകൾ കേമമായി നടത്തിപ്പോന്നതുകൊണ്ട് ബുദ്ധിമുട്ടുകൾ അവർക്ക് ബോധ്യപ്പെട്ടതുമില്ല.
ദുരിതകാരണം ബോധ്യപ്പെട്ടതോടെ അന്നത്തെ രാജാവ് പരിഹാരത്തിനായി ഭജനമിരിക്കുകയും അനന്തരം പ്രശ്‌നവിധി പ്രകാരം ഒളശ്ശയിലെ പൈങ്ങുളത്ത് കൊട്ടാരവും തൊള്ളായിരപ്പറ നിലവും ക്ഷേത്രത്തിന്റെ സ്വത്തായി എഴുതിവയ്ക്കുകയും ചെയ്തു. തുടർന്നും പൈങ്ങുളത്തു കൊട്ടാരത്തിൽ രാജാക്കന്മാർ ഇടയ്ക്കിടെ വന്നു താമസിക്കുകയും തൊള്ളായിരത്തിലെ നെല്ല് കുത്തി അരിയാക്കി അയർകാട്ടുവയൽ ക്ഷേത്രത്തിലേയ്ക്ക് എത്തിക്കുവാൻ ഏർപ്പാടുകളും ചെയ്തുവന്നു.
AD 1749 ൽ തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മ തെക്കുംകൂർ ആക്രമിച്ചപ്പോൾ രാജകുടുംബം കോഴിക്കോട്ടേയ്ക്ക് നാടുകടത്തപ്പെട്ടുവല്ലോ. അതോടെ പൈങ്ങുളത്ത് കൊട്ടാരമിരുന്ന പുരയിടം തിരുവിതാംകൂർ ഭണ്ഡാരം വകയായി തീർന്നു. ചെമ്പകശ്ശേരി രാജ്യം മാർത്താണ്ഡവർമ്മ ആക്രമിക്കുന്ന സമയത്ത് ചെമ്പകശ്ശേരി രാജാവിന്റെ മന്ത്രിയായിരുന്ന തെക്കേടത്തു ഭട്ടതിരി കൂറുമാറി തിരുവിതാംകൂർ പക്ഷം ചേരുകയും ചെമ്പകശ്ശേരിയെ യുദ്ധത്തിൽ ഒറ്റിക്കൊടുക്കുകയും ചെയ്തു എന്നത് പ്രസിദ്ധമാണല്ലോ! അതിൽ സംപ്രീതനായ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരിയുടെ മൂലസ്ഥാനമായ കുടമാളൂരിലെ വസ്തുവകകൾ തെക്കേടത്തുഭട്ടതിരിക്ക് ദാനം ചെയ്ത് ചെമ്പകശ്ശേരിയെ ശോഷിപ്പിച്ചു.അതേപോലെ തെക്കുംകൂറിൽ നിന്ന് പിടിച്ചെടുത്ത തൊള്ളായിരപ്പറ നിലവും തെക്കേടത്തു ഭട്ടതിരിക്ക് ഭൂദാനമായി നൽകുകയാണുണ്ടായത്.
പൈങ്ങുളത്ത് കൊട്ടാരം പിൽക്കാലത്ത് വേണ്ടുംവണ്ണം കെട്ടി മേയാതെ മഴയും വെയിലുമേറ്റ് നിലംപൊത്തി. അവിടെ പ്രദേശവാസികൾ കുടിയേറി പാർത്തു ഇന്ന് .ഒരു കൊട്ടാരമിരുന്നതിന്റെ യാതൊരു ലക്ഷണങ്ങളും കാണാനില്ല. തികഞ്ഞ ജനവാസമേഖലയായി മാറിയിരിക്കുന്നു. പൈങ്ങുളത്ത് പുരയിടത്തിന്റെ തെക്കുവശത്തായി ഒളശ്ശ സെൻറ് ജോൺസ് യാക്കോബായ പള്ളി ഇന്നു കാണാം. കിഴക്കുഭാഗത്തായി ചെറുവളളിക്കാവു ക്ഷേത്രവും അതിന്റെ വടക്കുഭാഗത്തായി ഇടത്തിൽ എന്ന പേരോടു കൂടിയ വീടുകളും ഉണ്ട്.
മുമ്പൊരിക്കൽ പൈങ്ങുളത്ത് കൊട്ടാരത്തിന്റെ സ്ഥാനം നിർണ്ണയിക്കുന്നതിന് ഒരു ശ്രമം നടത്തി പരാജയപ്പെട്ടെങ്കിലും ഇത്തവണ അതു സാധിച്ചതിന്റെ സംതൃപ്തിയിലാണ് ഇന്നലത്തെ ഒളശ്ശയാത്ര പൂർണ്ണമായത്.
പൂഞ്ഞാർ കോവിലകം
തിരുത്തുകതെക്കുംകൂർ സ്വരൂപത്തിങ്കനിന്നും പൂഞ്ഞാറ്റിൽ പെരുമാൾക്ക് മഞ്ഞമല പെരിയാർ ഉൾപ്പെട മലമ്പിറം എഴുതി കൊടുത്തതാവിത്.കൊല്ലം 594 (AD 1419) മകരം ഞായറിൽ പൂഞ്ഞാർ ഉദയകുലശേഖരപ്പെരുമാൾ പണ്ടാരത്തിലേയ്ക്ക് വെൺപല നാട്ടുടയ കോതവർമ്മൻ കോവിലധികാരികൾ മഞ്ഞമല പെരിയാർ മലമ്പിറത്തിനതിര് -
കിഴക്ക് കണ്ണമ്മേട്ടിനും തലക്കുളത്ത് മേട്ടിനും നേതാകര മേട്ടിനും വഴുക്കപ്പാറ മേട്ടിനും തലമല കിഴക്കോട്ട് ചാഞ്ഞതിനും മേക്കുത്തെക്ക് വഴുക്കപ്പാറയ്ക്കും മുല്ലയ്ക്കും പേരട പാറത്തോട്ടിനും തേവരക്കുളത്ത് മേട്ടിനും ചോറ്റിപ്പാറയ്ക്കും കൂട്ടിക്കൽക്കും മേക്കുവടക്ക് മന്നംമുട്ടിക്കും കുന്നോംമുറിക്കും കുടമുരുട്ടിമലയ്ക്കും മാർ മലയ്ക്കും പെരിയൽ മലയ്ക്കും പോഴാക്കല്ലിനും കിടങ്ങൽമുറിക്കും കിഴക്കുവടക്ക് നല്ല തണ്ണീരാറ്റിനും ചെങ്കരത്തോടിനും ചാഞ്ഞനോടയ്ക്കും മുരിക്കൽ തറമേട്ടിനും തെക്കുള്ള നാലതിർത്തിക്കകത്ത് മഞ്ഞമല ചാത്താവിനെയും മലയടിമാരെയും കൂടെ അട്ടിപ്പേർ എഴുതി തന്നിരിക്കുന്നു. കുറിമാനം കൊല്ലവർഷം 614 (AD 1439) "
പൂഞ്ഞാർ രാജ്യത്തിന്റെ ഉദയത്തെ കുറിക്കുന്ന ഒരു ഉടമ്പടി പ്രമാണമാണിത്. കൊല്ലവർഷം 594 ( AD 1419)ൽ ഇടപ്പള്ളിയിൽനിന്ന് പുറപ്പെട്ട് ഒരു പാണ്ഡ്യകുമാരൻ ഇടനിലക്കാരായ അഞ്ചു നമ്പൂതിരിബ്രാഹ്മണരോടൊപ്പം പഴയ കോട്ടയത്ത് എത്തി കുമ്മനംദേശത്ത് ഒരു രാത്രി തങ്ങുകയും പിറ്റേന്ന് പുലർച്ചെ തളീക്കോട്ടയിലെ ഇടത്തിൽ കൊട്ടാരത്തിലെത്തി കോതവർമ്മ കോയിലധികാരികളെ സന്ധിച്ച് വാക്കുറപ്പിച്ചതിനു ഫലമായി നാടും നാട്ടുകാരുമറിഞ്ഞ് തറയും നാട്ടുകൂട്ടവും വിളിച്ചുചേർത്ത് അനുവാദംതേടി എഴുതിക്കൊടുത്ത ഭൂമി കൈമാറ്റരേഖ!
നിശ്ചിത പൊൻപണവും രേഖയിൽപെടുത്താത്ത പച്ചക്കല്ലും ( മരതകശേഖരം) തെക്കുംകൂറിന് നൽകിയാണ് തിടനാടിന് കിഴക്ക്, ഇവിടെ പരാമർശിച്ച പ്രദേശങ്ങളുൾപ്പെടെയുള്ള (ഇന്നത്തെ ഇടുക്കി ജില്ല) പൂഞ്ഞാർ രാജ്യം കരസ്ഥമാക്കിയത്. കടനാടിന് കിഴക്കോട്ട് മൂലമറ്റം, ഇടുക്കി, ദേവികുളം ഉൾപ്പെടുന്ന പ്രദേശങ്ങൾ വടക്കുംകൂറിൽനിന്നും അതേ വർഷം വാങ്ങി. ആസ്ഥാനം പൂഞ്ഞാറായി തീരുമാനിച്ച് വാഴ്ച തുടങ്ങി. കമ്പം, ബോധിനായ്ക്കന്നൂർ ഉൾപ്പെടെയുള്ള തമിഴ് പ്രദേശങ്ങളും പൂഞ്ഞാർ രാജ്യത്തിന്റെ ഭാഗമായിരുന്നു.
13-ാം നൂറ്റാണ്ടിൽ മധുരയിലുണ്ടായ അധികാരത്തർക്കത്തെ തുടർന്ന് നാടുവിട്ടുപോരേണ്ടിവന്ന പാണ്ഡ്യരാജവംശത്തിലെ ഒരു ശാഖ പൊള്ളാച്ചി വഴി കൊല്ലങ്കോട് എത്തുകയും പിൽക്കാലത്ത് തെക്കോട്ട് പുറപ്പെട്ട് തങ്ങളുടെ കൈവശമുണ്ടായിരുന്ന സ്വത്തുക്കൾ വിറ്റ് ഒരു പ്രദേശമാകെ വാങ്ങി രാജ്യം സ്ഥാപിക്കുകയും ചെയ്തു എന്നു ചരിത്രം. പൂഞ്ഞാർ രാജ്യത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് യുക്തിക്കു നിരക്കാത്ത പലതുമാണ് ലഭ്യമായ ചരിത്രകൃതികളിൽ കാണുന്നത്. AD 1152ൽ മധുര വിട്ടു മലയാളത്തെത്തിയ മാനവിക്രമ കുലശേഖര പെരുമാൾ തന്നെയാണ് AD 1419 ലെ ഉടമ്പടി പ്രകാരം രാജ്യം വാങ്ങിയതെന്നാണ് വിക്കിയിൽ പോലും കാണുന്നത്!
പീരുമേട്ടിൽ വച്ച് കൊള്ളക്കാരുടെ ആക്രമണത്തിൽ നിന്ന് ശാസ്താവിന്റെ സഹായത്താൽ രക്ഷപെട്ട് ഏറ്റുമാനൂരിലെത്തിയ പാണ്ഡ്യകുടുംബം, ക്ഷേത്രം കവർച്ച ചെയ്യാനുള്ള കൊള്ളക്കാരുടെ ഉദ്ദേശം നാട്ടുകാരെ വെളിപ്പെടുത്തിയതിൻ പ്രകാരം കൊള്ളക്കാരെ പിടികൂടിയെന്നും തെക്കുംകൂർ പൂഞ്ഞാറ്റിൽ കുടിയിരുത്തിയെന്നും വേറൊരു പുരാവൃത്തം. ഇതിനിടയിലൊക്കെ കുടുങ്ങിക്കിടക്കുകയാണ് യഥാർഥ പൂഞ്ഞാർ ചരിത്രം. കെ.പി.പത്മനാഭ മേനോന്റെ മലബാർ ചരിത്രത്തിലാണ് കോട്ടയം തളിയിൽ ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിൽ വച്ച് നടന്ന രാജ്യ കൈമാറ്റ ഉടമ്പടിയുടെ വിശ്വസനീയമായ വിവരത്തെ പരാമർശിക്കുന്നത്.
തെക്കുംകൂറിന് പ്രതിഫലമായി കിട്ടിയ പൊൻപണത്തോടൊപ്പം സമ്മാനമായി കിട്ടിയ അമൂല്യമായ മരതകശേഖരം കോട്ടയത്തെ ഇടത്തിൽ കോവിലകത്തിന്റെ രഹസ്യ അറകളിലായിരുന്നെന്നും AD1749 ൽ തിരുവിതാംകൂർ ആക്രമിച്ച് കോവിലകം ചാമ്പലാക്കും മുമ്പ് രാമയ്യനും സംഘവും ഇത് കൈക്കലാക്കി തിരുവനന്തപുരത്തേയ്ക്ക് കടത്തിയെന്നും ഒരു വായ്മൊഴി ചരിത്രവും പ്രചാരത്തിലുണ്ട്.
അതിരമ്പുഴ
തിരുത്തുകഅതിരമ്പുഴയങ്ങാടിയുടെ പഴമയും പെരുമയും.
ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്നതും ഇന്നും തുടരുന്നതുമായ വാണിജ്യകേന്ദ്രമാണ് കോട്ടയം ജില്ലയിലെ അതിരമ്പുഴ. മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനമെന്ന നിലയിലാണ് അതിരമ്പുഴ ഇന്ന് കൂടുതലായി അറിയപ്പെടുന്നത്.
എ ഡി. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനും ശാസ്ത്രജ്ഞനുമായ ടോളമിയുടെ ഭൂമിശാസ്ത്രവിവരണങ്ങളിലാണ് "അഡരിമ" എന്ന പേരിൽ അതിരമ്പുഴ ചരിത്രത്തിൽ ആദ്യമായി സ്ഥാനം പിടിക്കുന്നത്. ടോളമി പറയുന്ന ലക്ഷണങ്ങൾ വച്ച് അഡരിമ അതിരമ്പുഴ എന്നു തന്നെ മിക്ക ചരിത്രകാരന്മാരും ഉറപ്പിക്കുന്നു. അതിരുമല എന്ന പ്രാകൃതത്തിൽനിന്നാകാം അഡരിമ എന്ന ഗ്രീക്ക് നാമത്തിന്റെ നിഷ്പത്തി എന്നു കരുതാം. മലനാടിന്റെ ഉൾപ്രദേശങ്ങളാകെ ശിലായുഗ സംസ്കാരത്തിൽ നിലനിൽക്കുമ്പോഴും തീരപട്ടണങ്ങളിൽ വൈദേശിക വാണിജ്യബന്ധങ്ങൾ നിർബാധം തുടർന്നിരുന്നു എന്ന് കേരളത്തിന്റെ പ്രാചീനചരിത്രത്തിൽ നിന്ന് വെളിവാകുന്നുണ്ട്. വേമ്പനാട്ടുകായൽ ഉൾക്കടലായി കയറിക്കിടന്നിരുന്ന അക്കാലത്തെ അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച സുഗന്ധവ്യഞ്ജന വാണിജ്യകേന്ദ്രങ്ങളിലൊന്നായിരിക്കാം അഡരിമ എന്ന അതിരമ്പുഴ എന്നതാണ് ടോളമിയുടെ പരാമർശത്തിൽനിന്ന് കരുതേണ്ടത്. മൂവാറ്റുപുഴയാറിന്റെ അഴിമുഖമായിരുന്ന സെമ്നെ(ചെമ്മനാകരി)യും വെമ്പലനാടിന്റെ കുലപുരിയായ കടന്തേരി (കടുത്തുരുത്തി)യും കഴിഞ്ഞാൽ തെക്കുള്ള പ്രധാന വാണിജ്യകേന്ദ്രമായിരുന്നു പിൽക്കാലത്ത് അതിരംകരി എന്നറിയപ്പെട്ട അതിരമ്പുഴ.
ക്രിസ്തുവർഷം പത്താം നൂറ്റാണ്ടോടെ നമ്പൂതിരി ബ്രഹ്മണർ കൂട്ടമായി തെക്കോട്ടു വ്യാപിക്കുകയും കേരളമാകെ 32 ബ്രാഹ്മണ ഗ്രാമങ്ങൾ സ്ഥാപിക്കുകയും ചെയ്തു. അതിൽ പ്രധാനപ്പെട്ട ഒന്നായ ഏറ്റുമാനൂർ ഗ്രാമം എന്നറിയപ്പെട്ടത് അതിരമ്പുഴയ്ക്ക് തൊട്ടു വടക്കുള്ള ഓണന്തുരുത്ത് ആയിരുന്നു. ഏറ്റുമാനൂർ ഗ്രാമത്തിനെ കരിനില(വയൽ)വുമായി അതിരു തീർക്കുന്ന സ്ഥലമെന്ന നിലയിൽ അതിരംകരി എന്ന പേർ സിദ്ധിച്ചതാവാം. ഉൾക്കടൽ പിന്നോട്ടിറങ്ങി കായലാവുകയും തുടർച്ചയായ പ്രകൃതിക്ഷോഭങ്ങളിൽ മണ്ണിടിഞ്ഞ് കൂടി കരിനിലങ്ങൾ രൂപാന്തരപ്പെടുകയുമാണുണ്ടായത്. വടക്കൻ കുട്ടനാടിന്റെ വടക്കു കിഴക്കേ അതിരിലാണ് അതിരമ്പുഴ എന്നതും ശ്രദ്ധേയമാണ്.
പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളിലാണ് കുറവിലങ്ങാടുനിന്ന് വമ്പിച്ച തോതിൽ നസ്രാണി കുടിയേറ്റം അതിരമ്പുഴയിലേയ്ക്ക് ഉണ്ടാകുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ പ്രദേശത്തെ ക്രിസ്ത്യൻ ദേവാലയമായ അതിരമ്പുഴ സെന്റ് സെബാസ്ത്യനോസ് പള്ളി സ്ഥാപിതമായതായും പള്ളിരേഖകൾ വ്യക്തമാക്കുന്നു. അതിരമ്പുഴയങ്ങാടിയിൽ അക്കാലം മുതൽ നസ്രാണിസമൂഹം വ്യാപാരരംഗത്ത് മുൻപന്തിയിൽ തന്നെ തുടർന്നു.
പതിമൂന്നാം നൂറ്റാണ്ടിൽ ഭാരതം സന്ദർശിച്ച പ്രശസ്തനായ ഇറ്റാലിയൻ സഞ്ചാരി മാർക്കോ പോളോ കേരളത്തിലെത്തിയപ്പോൾ മികച്ച ഉൾനാടൻ അങ്ങാടിയെന്ന നിലയിൽ പേരെടുത്ത "അതിരംകരി"യിലെത്തിയതായി രേഖപ്പെടുത്തുന്നുണ്ട്. ചന്തക്കുളത്തിൽ ചരക്കുവള്ളങ്ങൾ വന്നടുക്കുന്നതും മൺപാത്രങ്ങൾ, കന്നുകാലികൾ, പച്ചക്കറികൾ, തുണിത്തരങ്ങൾ ഒക്കെയും കച്ചവടം ചെയ്യപ്പെടുന്നതായും മാർക്കോ പോളോ വിശദീകരിക്കുന്നുണ്ട്.
പ്രധാന നദിയായ ഗൗണയിൽ (മീനച്ചിലാർ) പേരൂരിൽനിന്ന് ആരംഭിച്ച് തെള്ളകം കടന്ന് പെണ്ണാറിൽ വന്നു ചേരുന്ന തോടായിരുന്നു കിഴക്കൻ മലഞ്ചരക്കുകളെ അതിരമ്പുഴയിലെത്തിക്കാനുള്ള ആദ്യ കാലത്തെ പ്രധാന ജലമാർഗ്ഗം; ഇന്നത് അടഞ്ഞുപോയിരിക്കുന്നു. കുറവിലങ്ങാട്ടുനിന്ന് പുറപ്പെട്ട് കട്ടച്ചിറത്തോട്ടിലൂടെ പുന്നത്തുറയിലെത്തി വാസമുറപ്പിച്ചവരാകാം പിൽക്കാലത്ത് മേൽപ്പറഞ്ഞ പേരൂത്തോട്ടിലൂടെ അതിരമ്പുഴയിലെത്തിയ നസ്രാണികൾ എന്നു കരുതാം.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വെമ്പലനാട് രണ്ടായി വിഭജിച്ച് തെക്കുംകൂറും വടക്കുംകൂറും സ്വതന്ത്ര നാട്ടുരാജ്യങ്ങളായി രൂപപ്പെട്ടപ്പോൾ അതിർത്തിയായി നിശ്ചയിച്ചിരുന്നത് കൈപ്പുഴയാറും തുടർന്ന് കൈപ്പുഴയുടെ തെക്കുഭാഗത്തുനിന്ന് തുടങ്ങി അതിരമ്പുഴയ്ക്ക് വടക്കുമാറി കോട്ടമുറിയിലെത്തി കാണക്കാരി, കടപ്പൂർ, കിടങ്ങൂർ, ളാലം എന്നീ പ്രദേശങ്ങൾ പിന്നിട്ട് കൊണ്ടൂർ വരെ എത്തിയിരുന്ന മൺകോട്ടയുമായിരുന്നു. ഈ മൺകോട്ടയുടെ മുകളിലൂടെ കാളവണ്ടിയിൽ സഞ്ചരിക്കാമായിരുന്നു എന്നും പഴമക്കാർ പറയുന്നു. ഏറ്റുമാനൂർ - നീണ്ടൂർ റോഡിൽ കാരിസ് ഭവന് സമീപം അടുത്ത കാലം വരെയും തകർന്ന കോട്ടയുടെ അവശേഷിപ്പുകൾ കണ്ടിട്ടുണ്ട്. അപൂർവ്വം ചിലയിടങ്ങളിലും അടയാളങ്ങൾ ശേഷിക്കുന്നുണ്ട് എന്നു കേൾക്കുന്നു.
ഈ കോട്ട അതിരമ്പുഴയുടെ വടക്കെത്തുമ്പോൾ തെക്കുവടക്കുള്ള പ്രധാന പാത കോട്ടയെ മുറിച്ച് കടന്നുപോകുന്നു. ഇവിടെ ഈ രാജ്യങ്ങളുടെയും സൈനികർ നിലയുറപ്പിച്ചിട്ടുണ്ട്. ചാരന്മാരും ശത്രുക്കളും ഇരുപുറത്തേയ്ക്കും കടക്കാതെ പരിശോധന നടത്തിയാണ് കടത്തിവിട്ടിരുന്നതത്രെ!അതിരമ്പുഴക്കോട്ടയെ പറ്റി "ചെങ്ങന്നൂർ ആതി"യുടെ പാട്ടിൽ പരാമർശമുണ്ട്.
പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനീലിസന്ദേശത്തിൽ പരാമർശിക്കുന്ന നാട്ടുപാതയുടെ ഏറ്റുമാനൂർ മുതൽ കോതനല്ലൂർ വരെയുള്ള ഭാഗമാണ് കോട്ടമുറിച്ച് കടന്നുപോകുന്നത്. കോട്ടമുറി എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നതും. ഈ പാതയിൽ അല്പം വടക്കായി കുന്നുകളും താഴ്‌വരകളും നിറഞ്ഞ വേദഗിരി എന്ന പുരാതനസങ്കേതം കാണപ്പെടുന്നു. വിശാലമായ ഒരു പൊയ്കയും കരയിൽ ഒരു ശാസ്താവുക്ഷേത്രവും ഉണ്ട്. കർക്കിടക വാവിന് ബലിതർപ്പണങ്ങൾക്ക് ഏറ്റവും ഉചിതമായ പവിത്രസ്ഥാനമായാണ് പുരാതനകാലം മുതൽ വേദഗിരി അറിയപ്പെടുന്നത്. വേദവ്യാസന്റെ സാന്നിധ്യം ഇവിടെയുണ്ടെന്ന് പരമ്പരാഗതമായ വിശ്വാസവുമുണ്ട്. ഉയർന്ന കുന്നിന്റെ മുകളിൽ കാവുപോലെയുള്ള സ്ഥലത്ത് നവീനശിലായുഗത്തിന്റെ സംഭാവനകളായ നടുകല്ല്, കൽവലയങ്ങൾ ഒക്കെ കാണപ്പെടുന്നു. അതുകൊണ്ടു തന്നെ ടോളമി അഡരിമയെ രേഖപ്പെടുത്തുന്ന കാലത്തിന് മുമ്പുതന്നെ ഈ ദേശത്ത് പ്രാചീന മനുഷ്യരുടെ കൂട്ടായ വാസം ഉണ്ടായിരുന്നു എന്നു വേണം കരുതാൻ. ശിലായുഗ മനുഷ്യനിൽനിന്നു തുടങ്ങുന്ന പൂർവ്വികാരാധനയാവാം ഇന്നും ബലിതർപ്പണങ്ങൾക്കുള്ള പ്രാധാന്യം ഇവിടെ കല്പിക്കാനുള്ള കാരണവും.
അതിരമ്പുഴയിലെ അങ്ങാടിയുടെ സുവർണ്ണകാലം തെക്കുംകൂർ ഭരണ കാലഘട്ടമാണ്. തെക്കുംകൂറിന്റെ വടക്കേ അതിരിലെ പ്രധാന വാണിജ്യകേന്ദ്രം എന്നതായിരുന്നു പ്രത്യേകത. അക്കാലത്ത് കാർഷികസമ്പന്നമായ ഇടനാട്ടിലെ വാണിജ്യവിളകളായ ചുക്ക്, കുരുമുളക്, മറ്റു സുഗന്ധവ്യഞ്ജനങ്ങൾ, ശർക്കര എന്നിവ കയറ്റുമതി ചെയ്തപ്പോൾ ഉപ്പ്, മത്സ്യം, ധാന്യങ്ങൾ എന്നിവ ഇറക്കുമതി ചെയ്തവയിൽ പ്രധാനമായി. കുടവെച്ചൂരിലെ പോർട്ടുഗീസ് പണ്ടികശാലയിലേയ്ക്കുള്ള മലഞ്ചരക്കുകൾ കൂടുതലായും കയറിപ്പോയിരുന്നത് അതിരമ്പുഴയിൽ നിന്നായിരുന്നു. കൊങ്കണി മാരും കച്ചവടത്തിൽ ഭാഗഭാക്കാകുന്നത് അക്കാലത്താണ്. തെക്കുംകൂറിന്റെ കാലത്ത് നിരവധി സ്ഥാനമാനങ്ങൾ നേടിയിരുന്ന നസ്രാണി കുടുംബങ്ങൾ അതിരമ്പുഴയിലുണ്ടായിരുന്നു. ചില കുടുംബക്കാർ കോട്ടയത്തേയ്ക്ക് കുടിയേറിയിരുന്നു. കോടിമതയിൽ എണ്ണവ്യാപാരത്തിനായി അതിരമ്പുഴയിൽ നിന്ന് തെക്കുംകൂർ രാജാവ് വിളിച്ചു വരുത്തി പാർപ്പിച്ച നസ്രാണിവ്യാപാരികളുടെ കുടുംബമാണ് പ്രശസ്തമായ പാലത്തിങ്കൽ കുടുംബം. എഴുത്തുകാരിയായ അരുന്ധതി റോയിയുടെ മാതാവും വിദ്യാഭ്യാസ പ്രവർത്തകയുമായ മേരി റോയ് ഈ കുടുംബത്തിലെയാണ്.
അതിരമ്പുഴയങ്ങാടിയുടെ തകർച്ച തെക്കുംകൂറിന് മേൽ തിരുവിതാംകൂർ വിജയം നേടുന്നതോടെ ആരംഭിക്കുന്നു. ചങ്ങനാശ്ശേരിയും കോട്ടയവും രാമയ്യൻ ദളവയുടെ നേതൃത്വത്തിലുള്ള സൈന്യം ആക്രമിച്ച് അധീനപ്പെടുത്തിയതോടെ അതതിടങ്ങളിലെ അങ്ങാടികൾ വൻതോതിൽ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. താഴത്തങ്ങാടിയിലെ പണ്ടികശാലകൾ ഒന്നൊഴിയാതെ തകർത്ത് മുന്നേറിയ തിരുവിതാംകൂർ സൈന്യമാണ് തളിയിൽകോട്ട പിടിച്ച് തെക്കുംകൂറിന്റെ പതനം ഉറപ്പിക്കുന്നത്. ഇതേ തുടർന്ന് തെക്കുംകൂറിലാകെ തുടർന്ന അരാജകത്വം എല്ലാ അങ്ങാടികളെയും നിശ്ചലമാക്കിയെന്നു മാത്രമല്ല ജനജീവിതം തന്നെ കുറേക്കാലത്തേയ്ക്ക് താറുമാറിലായി. അതിൽ പെട്ട് അതിരമ്പുഴയുടെയും സമ്പന്നമായ ഭൂതകാലം ചരിത്രത്തിന്റെ ഇരുളടഞ്ഞ അധ്യായങ്ങളിൽ മങ്ങിക്കിടന്നു. തിരുവിതാംകൂറിനെതിരായ പ്രതിവിപ്ലവ ശ്രമങ്ങൾ മീനച്ചിലും ഏറ്റുമാനൂരും കടുത്തുരുത്തിയും കേന്ദ്രീകരിച്ച് ആരംഭിച്ചുവെങ്കിലും അതും ടിപ്പുവിന്റെ ആക്രമണഭീഷണിയിൽപ്പെട്ട പൊലിഞ്ഞു പോവുകയാണുണ്ടായത്. തിരുവിതാംകൂർ പിടിച്ചെടുത്ത വടക്കൻ പ്രദേശങ്ങൾ വടക്കൻ ഡിവിഷനിൽ ഉൾപ്പെടുത്തി ഭരണകാര്യങ്ങൾ പുനസംഘടിപ്പിക്കപ്പെട്ടു എങ്കിലും പഴയ പ്രതാപത്തിലേയ്ക്ക് എത്തിപ്പെടാൻ ഏറെ വൈകിയിരുന്നു.
കാർത്തിക തിരുനാൾ രാമവർമ്മ എന്ന ധർമ്മരാജാവ് അധികാരത്തിലിരുന്ന കാലത്താണ് വടക്കൻ ഡിവിഷന് പരിഗണന കിട്ടിത്തുടങ്ങുന്നത്. രാജാകേശവദാസൻ ആലപ്പുഴ തുറമുഖം സ്ഥാപിക്കുന്നതോടെ കിഴക്കുള്ള ഉൾനാടൻ അങ്ങാടികളുടെ പ്രസക്തി വീണ്ടും വർദ്ധിച്ചു. ക്രമേണ കച്ചവടരംഗം അഭിവൃദ്ധി പ്രാപിച്ചു. വേലുത്തമ്പി ദളവ ചങ്ങനാശ്ശേരി, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ പിൽക്കാലത്ത് കമ്പോളങ്ങൾ ആരംഭിച്ചു. അതിനെ തുടർന്ന് അരനൂറ്റാണ്ടിന് ശേഷം ആയില്യം തിരുനാൾ തിരുവിതാംകൂർ ഭരിക്കുന്ന കാലത്ത് പ്രശസ്തനായ ദിവാൻ സർ. ടി.മാധവറാവു അതിരമ്പുഴയുടെ വാണിജ്യസാധ്യതകൾ തിരിച്ചറിയുകയും നഷ്ടപ്പെട്ടു പോയ പ്രതാപം തിരിച്ചെടുക്കും വിധം ഒരു ചന്ത സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ചന്ത തുടങ്ങുന്നതിനുള്ള ചുമതല ചേർത്തല ഡിവിഷൻ പേഷ്കാരായിരുന്ന പി.ശങ്കുണ്ണിമേനോൻ ഏറ്റെടുത്തു. ഏറ്റുമാനൂർ മണ്ഡലത്തും വാതിൽക്കൽ തഹശീൽദാരായിരുന്ന വൈക്കം നാരായണപിള്ള ചന്തയുടെ പ്രവർത്തനങ്ങൾ ഏകോപിപിച്ചു. അങ്ങനെ AD 1867ൽ അതിരമ്പുഴ ചന്ത പുനരാരംഭിച്ചു. ക്രിസ്ത്യാനികളെ കൂടാതെ കൊങ്ങിണിപ്പട്ടന്മാരും തമിഴ് ബ്രാഹ്മണരും റാവുത്തർമാരും ചന്തയിലെ കച്ചവടത്തിൽ പങ്കാളികളായി. ചന്തയിൽനിന്ന് അക്കാലത്ത് കയറ്റി അയച്ചിരുന്നതിൽ പ്രധാന ചരക്ക് ചുക്കായിരുന്നു. രണ്ടാമത് കുരുമുളകും. മരച്ചീനി പച്ചയും ഉണക്കയും വാട്ടിയുണക്കിയതും പിന്നീട് വരുന്നു. ഊറയിട്ട തുകലും കാഞ്ഞിരക്കുരുവും തുടങ്ങി പലയിനം മലഞ്ചരക്കുകളും അതിൽപെടും. ഇറക്കുമതിയിൽ പ്രധാനം അരി, നെല്ല്, ഉപ്പ്, പുകയില,മത്സ്യം, വെളിച്ചെണ്ണ, മണ്ണെണ്ണ എന്നിവയായിരുന്നു.
ഈ ചന്തയിലെ കച്ചവടം കൊച്ചി, ആലപ്പുഴ, കോട്ടാർ, കൊല്ലം, കോയമ്പത്തൂർ, പാലക്കാട് സേലം, വെല്ലൂർ, ഈറോഡ്, ചാവക്കാട്, പൊന്നാനി എന്നീ പ്രദേശങ്ങളിലെ ചന്തകളുമായി ബന്ധപ്പെട്ടാണ് നടന്നത്. പാലാ, ഏറ്റുമാനൂർ, തൊടുപുഴ, മൂവാറ്റുപുഴ, കുറുപ്പന്തറ, കോട്ടയം, വൈക്കം, തലയോലപ്പറമ്പ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ടാണ് ഉൾപ്രദേശത്തെ കച്ചവടം നടന്നത്.
1917 ൽ അതിരമ്പുഴ ചന്തയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിക്കുകയുണ്ടായി. അതോടനുബന്ധിച്ച് ചന്തയുടെ ഒരു ഭാഗത്ത് ഒരു സ്മാരകമണ്ഡപം പണിത് ശിലാലിഖിതം സ്ഥാപിച്ചു. പിന്നീട് 1967ൽ ശതാബ്ദി ആഘോഷക്കാലത്ത് സ്മാരകം പുതുക്കി ഉയർന്ന സ്തംഭമായി ഇന്നു കാണുന്ന നിലയിൽ പണികഴിപ്പിച്ചു. ചന്ത സ്ഥാപിക്കപ്പെട്ടിട്ട് 151 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. സ്മാരകം നിർമ്മിച്ചിട്ട് 101 വർഷവും.
അതിരമ്പുഴ ചന്തയിലെ കച്ചവടം ഇന്നു നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു. പഴയ പ്രതാപമെല്ലാം അസ്തമിച്ചിരിക്കുന്നു. പടിഞ്ഞാറുനിന്ന് കേവുവളളങ്ങളോ ബോട്ടോ ഒന്നും വരേണ്ട കാര്യമില്ലാതായിരിക്കുന്നു. ചന്തക്കുളം മാലിന്യക്കുളമായി മാറിയിരിക്കുന്നു. അതിരമ്പുഴയുടെ യശസ്സിന് കാരണമായ ചന്തയുടെ സംരക്ഷണം പഞ്ചായത്തു സമിതി ഗൗരവമായി കാണുന്നുണ്ട് എന്നതു മാത്രം ശുഭാപ്തിക്ക് വകയായുണ്ട്. 101 വർഷം പിന്നിട്ട സ്മാരകസ്തംഭത്തിന് കേടുപാടുകൾ പറ്റാതെയും കയ്യേറ്റങ്ങളിൽ പെടാതെയും സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.2000 വർഷങ്ങളോളം പഴക്കമുള്ള വാണിജ്യ കേന്ദ്രമായ അതിരമ്പുഴയുടെ ചരിത്രം വിളിച്ചോതുന്ന ഈ വിലപ്പെട്ട സ്മാരകം പുരാവസ്തുവകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിരുന്നുവെങ്കിൽ എന്ന് പലരും ആഗ്രഹിക്കുന്നുമുണ്ട്.
കുമാ ഭഗവതി
തിരുത്തുകകുമാരനല്ലൂർ ശിലാലിഖിതം പരിശോധനാ വിധേയമാക്കിയ ശേഷം പ്രമുഖ ചരിത്രകാരൻ ഡോ.എം.ആർ.രാഘവവാര്യർ കുമാരനല്ലൂർ നാട്ടുകൂട്ടത്തിൽ സംവദിക്കുന്നു.
കേരള ചരിത്രത്തിലെ പെരുമാൾ വാഴ്ചക്കാലത്തെ സാമൂഹ്യ രാഷ്ടീയസ്ഥിതികളിലേയ്ക്കും ഭരണ സംവിധാനങ്ങളിലേയ്ക്കും ഗ്രാമക്ഷേത്രമെന്ന നിലയിൽ കുമാരനല്ലൂർ ക്ഷേത്രത്തിന്റെ അധികാരങ്ങളിലേയ്ക്കും വെളിച്ചം വീശുന്ന വിലപ്പെട്ട തെളിവുകളാണ് കുമാരനല്ലൂർ ക്ഷേത്രത്തിലെ ശിലാലിഖിതമെന്ന് തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രം ഡയക്ടറായ പ്രമുഖ ചരിത്രകാരനായ ഡോ.എം.ആർ.രാഘവവാര്യർ അഭിപ്രായപ്പെട്ടു. വട്ടെഴുത്തിലുള്ള പ്രാചീന ശിലാലിഖിതം പരിശോധനാ വിധേയമാക്കിയ ശേഷം ചേർന്ന കുമാരനല്ലൂർ നാട്ടുകൂട്ടത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുമാൾ വാഴ്‌ചയെക്കുറിച്ച് സൂചനയുള്ളതിനാൽ പതിനൊന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിലോ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആകാം ലിഖിതം സ്ഥാപിക്കപ്പെട്ടതെന്ന് അനുമാനിക്കാം."കന്നിയുൾ വിയാഴൻ നിൻറയാണ്ട്" എന്ന് കാലസൂചനയുള്ളതിനാൽ ഏതു വർഷം എന്ന് കണ്ടെത്താൻ കഴിയും. പെരുമാൾ വാഴ്ചക്കാലത്തെ നിയമ വ്യവസ്ഥയായ മൂഴിക്കളം കച്ചത്തെ കുറിച്ച് പരാമർശമുള്ളതിനാൽ കാലഗണനയിൽ തർക്കം വരാനിടയില്ല. "വെൺ പൊലിനാട്ട് അരചന്റെ" മേൽക്കോയ്മ സൂചിപ്പിക്കപ്പെടുന്നതും ശ്രദ്ധേയമാണ്. അക്കാലത്തെ ഭാഷ, ലിപി എന്നിവ പഠനവിധേയമാക്കാൻ മികച്ച സാധ്യതയാണ് ഇതിലുള്ളത്. അമൂല്യമായ ഈ പുരാവസ്തു ക്ഷേത്രത്തിന്റെ പ്രശസ്തി പതിന്മടങ്ങു ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭിത്തിക്കുള്ളിൽ അലക്ഷ്യമായി മറഞ്ഞു കിടന്ന ലിഖിതം കണ്ടെത്തി വെളിച്ചത്തു കൊണ്ടുവരാനുള്ള കോട്ടയം നാട്ടുകൂട്ടത്തിന്റെ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അക്കാദമിക് തലത്തിൽ കൂടുതലായി പഠനവിധേയമാക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്തു തരുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
മണികണ്ഠപുരം
തിരുത്തുകഉണ്ണുനീലിസന്ദേശത്തിലെ മണികണ്ഠപുരം.
ഉണ്ണുനീലിസന്ദേശം എന്ന പതിനാലാം നൂറ്റാണ്ടിൽ വിരചിതമായ കാവ്യത്തിൽ തെക്കുംകൂറിന്റെ ആദ്യത്തെ തലസ്ഥാനമായിരുന്ന മണികണ്ഠപുരത്തെ കുറിച്ച് മൂന്നു ശ്ലോകങ്ങളിൽ പരാമർശിച്ചിരിക്കുന്നു.
1. അഗ്രേ കാണാം തദനു മണികണ്ഠാഖ്യാപൂർവ്വം പുരം തേ തെക്കിൻകൂറ്റിന്നൊരു മണിവരം തത്ര മേവും മുരാരിം ഭക്ത്യാ നീ ചെന്റഴകൊടു തൊഴുന്നേരമീശാനകോണേ നിൽക്കിൽ കേക്കാം പഥികനിവഹം നിൻറഴക്കീൻറ വാറ്.
സാരാംശം: വഴിയിൽ നിന്ന് കിഴക്കേ അറ്റത്തായി മണികണ്ഠപുരം പട്ടണം കാണാം. തെക്കിൻകൂറിന് മണിമകുടമായ അവിടെ മുരാരി (കൃഷ്ണൻ ) വാഴുന്നു. അവിടെ ചെന്ന് ഭക്തിയോടെ തൊഴുന്ന നേരത്ത് വടക്കുകിഴക്ക് മൂലയിൽ നിന്നാൽ ഊട്ടുപുരക്ക് സമീപമുള്ള വഴിയാത്രക്കാരുടെ കോലാഹലങ്ങൾ കേൾക്കാം.
2. ചർച്ചിച്ചാലും ചരണമതെനിക്കുണ്ടതല്ലെൻറുമസ്മി- ന്നിട്ടേടം ചൊല്ലവിടമരുതെന്റമ്മയെക്കേട്ടുകൊൾക ഇട്ടുണ്മൻ ഞാൻ തുളുവനൊരുവൻ പേർ പകർന്നേടമെങ്ങൂ സാധ്യക്കാരൻ പറയനവിധാ കാലെടുക്കട്ടെ പാഴാ.
സാരാംശം: കോലഹലത്തിന് വിഷയമായ കാര്യമാണ്. ബ്രാഹ്മണർക്ക് മാത്രമുള്ള പന്തിയിൽ കയറിയ ഒരാൾ പതിതൻ ആണെന്ന് ആരോപണം. അയാൾ തുളുബ്രാഹ്മണനാണെന്ന് അമ്മയാണെ സത്യം ചൊല്ലുന്നു. ഊട്ടുപുരയിലെ കാര്യക്കാരൻ പറയനെന്ന് ആക്ഷേപിച്ച് പുറത്താക്കുന്നു.(ഇതിന് വ്യത്യസ്ത പാഠഭേദങ്ങളുണ്ട്).
3. എന്റെല്ലാം കേട്ടവിടെയുള്ളനാമാകിൽ നീ ബിംബലീശം വെന്റിക്കുന്നിനൊരു തിലകമാം രാമവർമാഭിധാനാം കണ്ടിട്ടേറ്റം വരവിൽ മരുവാർകാലനേ! വൈകിയാതെ ചെഞ്ചമ്മേ പോയ് മഹിത തിരുവഞ്ചപ്പുഴയ്ക്കങ്ങു ചെൽക.
സാരാംശം: ശത്രുക്കൾക്ക് മരണം നൽകുന്നവനേ (വേണാട്ടരചനായ ആദിത്യവർമ്മയാണല്ലോ സന്ദേശഹരൻ) ഇത്തരം സംഭാഷണങ്ങൾ കേട്ട് അവിടെയുണ്ടെങ്കിൽ വെന്നിമലക്ക് തിലകം പോലെ വാഴുന്ന രാമവർമ്മ എന്ന തെക്കുംകൂർ രാജാവിനെ (ബിംബലീശൻ) മണികണ്ഠപുരത്ത് തന്നെ കാണാമെന്നും അങ്ങനെ കണ്ടിട്ട് വേഗത്തിൽ തിരുവഞ്ചാപ്പുഴയിലേയ്ക്ക് (തിരുവഞ്ചൂർ) പോകുക എന്നുമാണ്.
AD1103ൽ തെക്കുംകൂർ വെന്നിമല രാജധാനി ആക്കിയെങ്കിലും ജനവാസമുള്ള പട്ടണങ്ങൾ അടുത്തുണ്ടായിരുന്നില്ല. കാടമുറി ബ്രാഹ്മണഗ്രാമവും അടുത്തായുള്ള അഞ്ചു ചേരികളും നാമമാത്രമായി ജനവാസമേഖലയായിരുന്നു. ഒഴിച്ചുള്ള പ്രദേശങ്ങൾ വനമേഖലയും. പരമ്പരാഗത നാട്ടുപാത കടന്നുപോരുന്ന സൗകര്യപ്രദമായ സ്ഥാനത്ത് AD 1152 നോട്ടടുത്ത് കാടുവെട്ടിത്തെളിച്ച് ഇരവി മണികണ്ഠവർമ്മ ജനപദമാക്കി വികസിപ്പിച്ചു. ഇപ്പോൾ ക്ഷേത്രമിരിക്കുന്നിടത്ത് പ്രാചീന ശിവക്ഷേത്രം ഉണ്ടായിരുന്നതായി കേൾക്കുന്നത് എത്രമാത്രം ശരി എന്നറിയില്ല.
ഇരവി മണികണ്ഠരാജാവിനുണ്ടായ ഗോവധശാപത്തിന് പരിഹാരമായാണത്രേ മഹാവിഷ്ണുക്ഷേത്രം സ്ഥാപിക്കുന്നത്. വെന്നിമല ക്ഷേത്രത്തിലെ ഉത്സവത്തിന് പള്ളിവേട്ടയ്ക്ക് മുന്നോടിയായി കാടിളക്കി രാജാവ് നായാട്ടു നടത്തുന്ന ഒരു പതിവുണ്ട്. മണികണ്ഠപുരത്തിന് ചുറ്റും കാടായതിനാൽ ഹിംസ്ര ജന്തുക്കളെ അടിയ്ക്കടി ആട്ടിപ്പായിക്കേണ്ട ആവശ്യം നാട്ടുകാർക്കുമുണ്ടായിരുന്നു. വർഷം തോറും തുടരുന്ന നായാട്ടിന് തുടക്കം കുറിക്കുന്നത് പള്ളിവേട്ടദിവസം നടത്തുന്ന രാജാവിന്റെ നായാട്ടായിരുന്നു.
ഒരിക്കൽ നായാട്ടിന് ഇറങ്ങി മണികണ്ഠ വർമ്മൻ മ്ലാവ് എന്ന് തെറ്റിദ്ധരിച്ച് ഒരു പശുവിനെ അമ്പെയ്ത് കൊല്ലാനിടയായി. പിൽക്കാലത്ത് തെക്കുംകൂറിന്റെ മന്ത്രിയായ കല്ലിക്കുന്നേൽ മേനോൻ (പിന്നീട് പിന്മുറക്കാർ മാമ്പുഴക്കരി മേനോൻമാർ) വളർത്തിയ നന്ദിനി എന്ന പശുവാണ് മരണപ്പെട്ടത്. ഗോഹത്യയ്ക്ക് പരിഹാരം രാജാവ് കാടമുറിയിലെ ബ്രാഹ്മണരോട് ആരാഞ്ഞു. അതിന് അവർ നിർദ്ദേശിച്ച പരിഹാരമായി ചത്ത പശുവിന്റെ ശരീരം കെട്ടിത്തൂക്കിയിട്ട് അഴുകി ജീർണ്ണിച്ച് നിലംപൊന്തും വരെ അതിന് കീഴിൽ ധ്യാനമഗ്നനായി ഭഗവത് സ്തുതിയോടെ കഴിഞ്ഞു. അനന്തരം മഹാവിഷ്ണു ക്ഷേത്രം പണിത് പ്രതിഷ്ഠയും നടത്തി. ദിവസവും ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ വഴിയാത്രക്കാർക്കും ഭക്തർക്കും വെച്ചുവിളമ്പിയും മണികണ്ഠപുരം പ്രശസ്തമായി.
ക്ഷേത്രത്തിന്റെ തെക്കുപുറത്ത് മറ്റൊരു ഇടത്തിൽ കൊട്ടാരം കൂടി പണിത് രാജാവ് ഭരണം നടത്തി. രാജധാനിയായ വെന്നിമലയിൽനിന്ന് മിക്ക ദിവസവും രാജാവ് ഇവിടെ വന്ന് എഴുന്നള്ളി ഇരിക്കും. തൊട്ടടുത്തുള്ള വിലങ്ങൻപറമ്പിലായിരുന്നു പ്രശ്നങ്ങൾക്ക് രാജാവ് തീർപ്പ് കല്പിച്ചിരുന്നത്. നട്ടുചന്തയും സത്രവും ഒക്കെ മണികണ്ഠപുരത്ത് അന്നുണ്ടായിരുന്നു.
ജീവിത സായാഹ്നത്തിൽ മോക്ഷപ്രാപ്തിക്കായി കാശിയാത്രയ്ക്ക് പുറപ്പെട്ട ഇരവി മണികണ്ഠരാജാവ് വടക്കെങ്ങോ ഒരു വഴിയമ്പലത്തിൽ തങ്ങി അന്തിയുറങ്ങവേ അടുത്തുകിടന്ന രണ്ട് അപരിചിതരായ സഞ്ചാരികളുടെ സംസാരം കേൾക്കാനിടയായി. "മണികണ്ഠപുരം ക്ഷേത്രവും ഊട്ടുപുരയും സദ്യയും എല്ലാം കെങ്കേമമാണ്. സന്ദർശകർക്ക് വേണ്ട എല്ലാ സൗകര്യവും മഹാനായ മണികണ്ഠരാജാവ് ഒരുക്കിവെച്ചിട്ടുണ്ട് എങ്കിലും നന്നായി ഒന്നു മുങ്ങിക്കുളിക്കാൻ ഒരു കുളം അവിടില്ലാത്തത് ഒരു കുറവു തന്നെയാണ്. അതുകൂടി ചെയ്താൽ മണികണ്ഠരാജാവ് സ്വർഗ്ഗപ്രാപ്തി നേടും" എന്നിങ്ങനെയാണ് അവർ പറഞ്ഞത്. ഇതുകേട്ട് ചിന്താകുലനായ രാജാവ് കാശിയാത്ര ഒഴിവാക്കി പിറ്റേന്ന് തിരിച്ച് മണികണ്ഠപുരത്തെത്തി ഒരു വിശാലമായ കുളം കുത്തി ഉണ്ടാക്കാൻ ഏർപ്പാടാക്കി.
മണികണ്ഠപുരത്തെ ആ കുളം കേരളത്തിൽ വലിപ്പത്തിൽ രണ്ടാമത്തേതായിരുന്നുവത്രേ. ആദ്യത്തേത് കണ്ണൂർ ചിറയ്ക്കൽ കോവിലകത്തേതും. കൊടൂരാറ്റിൽ ചേരുന്ന നാട്ടുവായ് തോട് ഈ കുളവുമായി ബന്ധപ്പെട്ടാണ് കിടന്നത്. പിൽക്കാലത്ത് കുളം നികന്നുപോകുകയും കൃഷിയിടമാവുകയും ചെയ്തു. എങ്കിലും ക്ഷേത്രത്തിനോട് ചേർന്ന ഭാഗത്ത് അവശേഷിക്കുന്ന ഭാഗം ക്ഷേത്രക്കുളമായി നിലനിർത്തിയിട്ടുണ്ട്.
മണികണ്ഠ രാജാവ് കാശിയാത്ര ഒഴിവാക്കിയെങ്കിലും ശിഷ്ടകാലം ഭൗതികസുഖങ്ങളിൽ നിന്ന് വിരക്തി നേടി സന്യസിക്കുകയത്രെ ഉണ്ടായത്. ആ രാജർഷി രാജാധികാരം തന്റെ അനന്തരവന് ഏൽപ്പിച്ച ശേഷം മണികണ്ഠപുരം ക്ഷേത്രാങ്കണത്തിൽ തന്നെയുള്ള ആലിന് ചുവട്ടിൽ സന്യസിച്ചും ദേവോപാസന ചെയ്തും ശിഷ്ടജീവിതം കഴിച്ചുകൂട്ടി.
മണികണ്ഠവർമ്മനു ശേഷം കോതവർമ്മ, ഇരവിവർമ്മ, രാമവർമ്മ, ആദിത്യവർമ്മ, വീരകേരളവർമ്മ തുടങ്ങി നിരവധി രാജാക്കന്മാർ മണികണ്ഠപുരം തലസ്ഥാനമാക്കി പതിനാലാം നൂറ്റാണ്ടിന്റെ അന്ത്യം വരെയും ഭരണം നടത്തി. പിന്നീട് തലസ്ഥാനം കോട്ടയവും ഉപതലസ്ഥാനം ചങ്ങനാശ്ശേരിയുമായി ഭരണകേന്ദ്രങ്ങൾ തെക്കുംകൂർ പുനർസംവിധാനം ചെയ്തു.
ഇപ്പോൾ പഴയ പൈതൃകനഗരത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ചരിത്രപഠിതാക്കളുടെ ശ്രദ്ധയ്ക്ക് വിധേയമാക്കാവുന്ന ഏറെ കാര്യങ്ങൾ മണികണ്ഠപുരത്തും സമീപപ്രദേശമായ ഇരവുചിറ, മുടിത്താനംകുന്ന്, മലങ്കോട്ട, ഞാലിയാകുഴി, ഉണ്ണാമറ്റം, നല്ലൂർക്കടവ്, ഉദിക്കൽ, കണ്ണൻചിറ, നാലുന്നാക്കൽ തുടങ്ങി വാകത്താനത്തെ ഇതര പ്രദേശങ്ങളിലും കണ്ടെത്താനാവും. പഴയ മൺകോട്ടയുടെയും ഭൂഗർഭതുരങ്കപ്പാതയുടെയും അവശേഷിപ്പുകളും പലയിടത്തും കാണപ്പെടുന്നതായി സ്ഥലവാസികൾ പറയുന്നു.
മണികണ്ഠപുരം ക്ഷേത്രം ക്ഷത്രിയാധികാരമുള്ള ക്ഷേത്രവും കുറച്ചു വടക്കു മാറിയുള്ള കാടമുറി നരസിംഹസ്വാമി ക്ഷേത്രം ബ്രാഹ്മണാധികാരം ഉള്ള ക്ഷേത്രവുമായിരുന്നു. കാടമുറി ക്ഷേത്രത്തിന് സമീപത്തുകൂടി ഉണ്ണുനീലിപാത പോകുന്നുവെങ്കിലും പരാമർശവിധേയമാകാത്തത് സന്ദേശഹരനായ ആദിത്യവർമ്മയ്ക്ക് അവിടെ പ്രവേശനം ലഭ്യമല്ല എന്നതിനാലാണ്. ഇന്നും ക്ഷത്രിയർക്ക് കാടമുറി ക്ഷേത്രത്തിൽ പ്രവേശനമില്ല.
കൊട്ട
തിരുത്തുകപഴയ കോട്ടയം - സംസ്‌കാരങ്ങളെ സമന്വയിപ്പിച്ച ഒരു ദേശത്തിന്റെ കഥ
ചരിത്രപരവും സാംസ്‌കാരികവുമായ ഒരു പ്രദേശത്തിന്റെ പൈതൃകം ഉയർത്തിക്കാട്ടുമ്പോൾ വർത്തമാനകാലത്ത് അതിനെന്തു പ്രസക്തി എന്നൊരു വാദം ഉയർന്നുവരാറുണ്ട്. കേരളത്തിലെ സമകാലീന സാമൂഹ്യാന്തരീക്ഷം അഭിമുഖീകരിക്കുന്ന സങ്കീർണമായ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുവാൻ കഴിഞ്ഞകാലഘട്ടങ്ങളിലേയ്ക്കുള്ള തിരിഞ്ഞുനോട്ടം വലിയൊരളവിൽ സഹായകരമാണെന്നത് പൊതുവേ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. ചരിത്രത്തിന്റെ പ്രയോഗത്തിലുള്ള വിജയമാണത്.
വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയായ കേരളത്തിൽ, പഴയ കോട്ടയത്തിന്റെ ആസ്ഥാനമായി വിരാജിച്ച തളിയിൽ കോട്ടയുടെയും അനുബന്ധപ്രദേശങ്ങളേയുംപറ്റി കിട്ടാവുന്ന വിവരങ്ങൾ ശേഖരിച്ച് കേട്ടറിഞ്ഞ കാര്യങ്ങളുടെ മാറ്റുരച്ചുമുള്ള ഒരു വിവരണമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
തിരുനക്കര കേന്ദ്രീകരിച്ചുള്ള പുതിയ കോട്ടയം നഗരത്തിന്റെ പടിഞ്ഞാറുഭാഗമായ പഴയ കോട്ടയം സന്ദർശിക്കേണ്ടിവരുന്ന ഏതൊരാളെയും ഈ പ്രദേശം പ്രത്യേകമായി ആകർഷിക്കും. ഈ പ്രദേശം പഴയകാലത്ത് എന്തൊക്കെയോ ആയിരുന്നു എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞ് പ്രദേശവാസികളോട് ചരിത്രം ആരായുന്നവർ കുറവല്ല. കേരളത്തിലെ അറിയപ്പെടാത്ത എടുകളിൽ അവ്യക്തമായി കിടക്കുന്ന ഈ പ്രദേശത്തിന്റെ ചരിത്രം ലിഖിതരൂപത്തിലാക്കുന്.നതിന് ഗൗരവമായ യാതൊരു ശ്രമങ്ങളും നടന്നിട്ടില്ല എന്നോർമ്മിപ്പിക്കട്ടെ.
പന്ത്രണ്ടാംനൂറ്റാണ്ടുമുതൽ കേരളത്തിലെ ശക്തിയായിരുന്ന തെക്കുംകൂർ രാജവംശത്തിന്റെ ഭരണതലസ്ഥാനമായി ശോഭിച്ചിരുന്ന പഴയ കോട്ടയം താഴത്തങ്ങാടിയും വലിയങ്ങാടിയും പുത്തനങ്ങാടിയും ഗോവിന്ദപുരവും കുമ്മനവും വേളൂരും ഉൾപ്പെട്ടതായിരുന്നു. അറിയപ്പെടുന്ന ഒരു വാണിജ്യകേന്ദ്രമെന്ന നിലയിൽ താഴത്തങ്ങാടി ഉയർന്നതും ഈ ഭരണകാലത്താണ്. അതുകൊണ്ടുതന്നെ തെക്കുംകൂർ ഭരണകാലത്തെ കോട്ടയത്തിന്റെ സുവർണകാലഘട്ടം എന്നു ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.
ഈ പ്രദേശം രാജഭരണത്തിന്റെ പൂർണ്ണമായ നിയന്ത്രണത്തിലായിരുന്നതിനാലാകാം ബ്രാഹ്മണമേധാവിത്വത്തിന്റേതായ അടയാളങ്ങൾ കേരളത്തിന്റെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ കുറവായി ഇവിടെ കാണപ്പെടുന്നതിന്റെ കാരണം. അയിത്തവും മറ്റു ദുരാചാരങ്ങളും കേരളത്തിൽ അരങ്ങു നിറഞ്ഞാടിയ കാലഘട്ടത്തിലെല്ലാം അവയെല്ലാം ഈ പ്രദേശത്ത് തീണ്ടാപ്പാടകലെയായിരുന്നു എന്നതുതന്നെ ഈ പ്രദേശത്തിന്റെ സാംസ്‌കാരികമായ മഹത്വം എത്ര ഉയർന്നതായിരുന്നു എന്നതിനു തെളിവായി ശേഷിക്കുന്നു.
വിവിധ മതങ്ങളിലായി വിവിധ ജാതി-ഉപജാതി വിഭാഗങ്ങൾ തങ്ങളുടേതായ സാംസ്‌കാരികത്തനിമയോടെതന്നെ, പൈതൃകമായി ലഭിച്ച ആചാരാനുഷ്ഠാനങ്ങളെ പരസ്പരം മാനിച്ച് ഒരുമിച്ചു കഴിഞ്ഞുകൂടുന്ന പ്രത്യേക സാഹചര്യമാണിവിടെയുള്ളത്. ഒരു പക്ഷേ കേരളത്തിൽ വിവിധ മതങ്ങളുടേതായി ഇത്രയധികം ദേവാലയങ്ങൾ അടുത്തടുത്തായി കാണപ്പെടുന്ന സ്ഥലവും വേറെ ഒന്നുണ്ടാവില്ല. വിഭാഗീയവും മൗലികവാദപരവും പ്രതിലോമകരവുമായ പിന്തിരിപ്പൻ കാഴ്ചപ്പാടുകൾക്ക് വേരോട്ടം ഇവിടെ പ്രായേണ കുറവായതിനാൽ പുരാതനകാലം മുതൽ നിലനിന്നിരുന്ന ‘സെക്യുലർ’ കാഴ്ചപ്പാടിന് പൊതുസമൂഹത്തിൽ വലിയ തോതിൽ ഉലച്ചിലൊന്നുമുണ്ടായിട്ടില്ല. ആധുനികകാലത്ത് കേരളസമൂഹത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന ഈ മതേതര കാഴ്ചപ്പാടിനെ പുനരുജ്ജീവിപ്പിക്കാൻ പഴയ കോട്ടയത്തിന്റെ പ്രാദേശികചരിത്രത്തേയും സാമൂഹ്യവ്യസ്ഥിതിയെയും ഗൗരവമായി പഠിക്കേണ്ടതുമാണ്.
പുരാതനകാലത്ത് ഗൗണ അഥവാ കൗണ എന്നറിയപ്പെട്ടിരുന്ന മീനച്ചിലാർ വേമ്പനാട്ടുകായലിലേയ്ക്കുള്ള പതനത്തോടടുക്കുമ്പോൾ അനേകം വളവുതിരുവുകളോടെ ശാന്തയായി ഒഴുകുന്നു. മീനച്ചിലാറിന്റെ നീർത്തടപ്രദേശമാണ് ഇവിടം. പെരിയാറിന് മുസിറിസ്‌പോലെ, മൂവാറ്റുപുഴയാറിന് സെമ്‌നെ (ചെമ്പ്) പോലെ, പമ്പയാറിന് നെൽക്കിണ്ട (നീർക്കുന്നം) പോലെ മീനച്ചിലാറിന്റെ തീരത്തുള്ള പ്രധാന വാണിജ്യകേന്ദ്രമായിരുന്നു ഒരു കാലത്ത് ഈ പ്രദേശം. ലോകത്തിൽ മിക്കവാറും നാഗരികതകൾ വളർച്ച പ്രാപിച്ചത് നദീതടങ്ങളിലായിരുന്നുവല്ലോ. അതുപോലെതന്നെ ഗൗണാനദീതടസംസ്‌കാരം വളർച്ച പ്രാപിച്ചത് പഴയ കോട്ടയത്തായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല.
ക്രിസ്തുവിനുശേഷം ആദ്യശതകങ്ങളിൽ തന്നെ കീർത്തികേട്ട വാണിജ്യകേന്ദ്രമായിരുന്നു ഈ പ്രദേശം എന്നതിന് സ്വദേശത്തിലെങ്കിലും വിദേശത്തെങ്കിലും തെളിവുകളുണ്ട്. ചേരസാമ്രാജ്യകാലത്ത് മുഞ്ഞുനാട്ടിലുൾപ്പെട്ടിരുന്ന ഇവിടെ കിഴക്കൻ മലഞ്ചരക്കുകളുടെ കൈമാറ്റക്കച്ചവടം നടന്നിരുന്നു. ബക്കരെ (പുറക്കാട്)യിലും, സെമ്‌നെ (ചെമ്മനാകരി)യിലും കൊരൈരൂരിലും നടന്നിരുന്ന വിദേശവാണിജ്യത്തിൽ ഇവിടെ ഇടക്കച്ചവടം നടത്തിയിരുന്ന ചരക്കുകളായിരുന്നു കൂടുതൽ. കേരളത്തിൽ ഏറ്റവും മികച്ച കുരുമുളകും ചുക്കും മറ്റു സുഗന്ധവസ്തുക്കളും വിളഞ്ഞിരുന്നത് വൊമ്പൊലിനാട്ടിലായിരുന്നു എന്ന് പ്രസിദ്ധമാണല്ലോ. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ സംഭരിച്ചിരുന്ന അവ മീനച്ചിലാറിലൂടെയും മൂവാറ്റുപുഴയാറിലൂടെയും ചെമ്പിലും താഴത്തങ്ങാടിയിലും അതിരമ്പുഴയിലും എത്തിച്ച് ആദ്യവിപണനം നടത്തിയിരുന്നു. വെമ്പൊലിനാടിന്റെ തലസ്ഥാനം എ.ഡി. 1103 വരെ കടുത്തുരുത്തിയിലായിരുന്നല്ലോ. ഇന്നത്തെ കുട്ടനാടും കുമരകവുമെല്ലാം അന്ന് ഉൾക്കടലിലെ ദ്വീപുകളായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നു. ചേർത്തല ഉൾപ്പെട്ട കരപ്പുറം പത്താംനൂറ്റാണ്ടിനുമുമ്പുള്ള ഒരു ചരിത്രരേഖയിലും പരാമർശിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ആ പ്രദേശം പിന്നീട് ഭൂഭ്രംശം മൂലം ഉയർന്നുവന്നതാണെന്ന് കരുതാം. താഴത്തങ്ങാടിയുടെ പടിഞ്ഞാറേ അതിർത്തായ ചെങ്ങളം വരെ വേമ്പനാട്ടുകായൽ പരന്നുകിടന്നിരുന്നു എന്നു പറയപ്പെടുന്നു. ഇന്നത്തെ കോട്ടയം പട്ടണത്തിന്റെ തെക്കൻ കവാടമായ കോടിമത വരെ വേമ്പനാട്ടുകായലിൽ കപ്പൽചാലുണ്ടായിരുന്നു എന്നും പഴമക്കാർ പറയുന്നു. മീനച്ചിലാർ, നാട്ടകത്തിന്റെ പടിഞ്ഞാറുള്ള ‘പഴുക്കാനില’യിൽ വച്ച് വേമ്പനാട്ടുകായലിൽ പതിച്ചിരുന്നു. പിൽക്കാലത്ത് കായൽ കൃഷിഭൂമിയായി രൂപാന്തരപ്പെട്ടപ്പോഴാണ് നദിയുടെ പതനം വീണ്ടും പടിഞ്ഞാറോട്ടു നീണ്ട് ആർ-ബ്ലോക്കിനോടു ചേർന്നുള്ള വെട്ടിക്കാട് ആയി മാറിയത്.
ക്രിസ്ത്വാബ്ദം ആദ്യശതകങ്ങളിൽ ഈ പ്രദേശത്ത് ജനവാസം താരതമ്യേന കുറവായിരുന്നു. കുമാരനല്ലൂരും കിടങ്ങൂരും കാടമുറിയും തിരുവല്ലായുമൊക്കെ ബ്രാഹ്മണഗ്രാമങ്ങളെന്ന നിലയിൽ വികാസം പ്രാപിച്ചിരുന്നു. കിളിരൂർ, തിരുവാർപ്പ്, നീലംപേരൂർ, പരിപ്പ് എന്നീ പ്രദേശങ്ങൾ കാർഷികമേഖലയുടേതായ ചില പ്രത്യേക സവിശേഷതകളോടെ ജനവാസമേഖലയായി വളർന്നിരുന്നു.
കാർഷികവൃത്തി ഉപജീവനമായി സ്വീകരിച്ച പ്രാചീനജനത അടിസ്ഥാനവർഗ്ഗമെന്ന നിലയിൽ കഴിഞ്ഞുകൂടിയിരുന്നു എന്നത് ഒഴിച്ചുനിർത്തിയാൽ വിജനമായ ഒരു പ്രദേശമായിരുന്നു താഴത്തങ്ങാടിക്കു ചുറ്റുമുണ്ടായിരുന്നത്. എന്നാൽ വാണിജ്യത്തിനുതകുന്ന സവിശേഷ സാഹചര്യം പണ്ടുതന്നേ ഈ പ്രദേശത്തെ ശ്രദ്ധേയമാക്കിയിരുന്നു. ഈ വാണിജ്യം അനുദിനം വികസിക്കുകയും അതു വഴി ജനവാസമേഖലയായി വികസിക്കുന്നതിനുള്ള സാധ്യത തനിയെ സംജാതമാകുകയുമാണുണ്ടായത്. അക്കാലത്തെ അധീശവർഗ്ഗം അത്തരം സാധ്യതകളെ ഗുണകരമാക്കി മാറ്റാൻ ശ്രമിച്ചു എന്നതും എടുത്തുപറയേണ്ടതാണ്. മുഞ്ഞുനാട്ട് നാടുവാഴികൾ തങ്ങളുടെ പ്രധാന ആദായമാർഗ്ഗമായ കാർഷികമേഖലയുടെ ഉണർവിനായി അടിമകളെന്ന നിലയിൽ വിലയ്ക്കുവാങ്ങിയവരെങ്കിലും തങ്ങളുടെ അടിയാളരെ സംരക്ഷിക്കുകയും പരമ്പരാഗതമായ കൃഷിസമ്പ്രദായത്തെ വികസിപ്പിക്കുകയും ചെയ്തു.
ആദിമ ക്രൈസ്തവ ജനസമൂഹം കിഴക്കൻ വനമേഖല വെട്ടിത്തെളിച്ച് സുഗന്ധവിളകൾ കൃഷി ചെയ്യാനാരംഭിച്ചത് വിദേശികളുമായുണ്ടായിരുന്ന തീരദേശ തുറമുഖങ്ങളിലെ കച്ചവടരംഗത്ത് വൻകുതിച്ചുകയറ്റമുണ്ടാക്കി. താഴത്തങ്ങാടി വികസിച്ചപ്പോൾ വേണ്ടുംവണ്ണം ശ്രദ്ധകേന്ദ്രീകരിക്കാൻ ഭരണവർഗ്ഗത്തിനു സാധിച്ചില്ല എന്നൊരു ന്യൂനത ആദ്യകാലങ്ങളിൽ നേരിട്ടിട്ടുണ്ടാവാം. ചേരസാമ്രാജ്യത്തിലെ പെരുമാൾവാഴ്ചയുടെ അന്ത്യത്തോടെ ബ്രാഹ്മണധീശത്വം പൂർണാകാരം പൂണ്ടപ്പോൾ ഇവിടം കേന്ദ്രമാക്കി ഒരു തളി സ്ഥാപിക്കപ്പെട്ടു. ചേരചക്രവർത്തിമാരെ തെരഞ്ഞെടുക്കുന്നതിനും മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമായി കൊടുങ്ങല്ലൂരിനു സമീപമായി ആദ്യകാലത്ത് നാലു തളികൾ ഉണ്ടായിരുന്നു. ‘സ്ഥലി’ എന്ന സംസ്‌കൃതവാക്കിന്റെ തത്ഭവമാണ് തളി. വിവിധ ശാസ്ത്രങ്ങളിലും ഭരണതന്ത്രങ്ങളിലും വേദാന്തത്തിലുമെല്ലാം നിപുരണരായിരുന്ന ബ്രാഹ്മണപണ്ഡിതന്മാരുടെ സഭകളായിരുന്നു തളികൾ. അവരുടെ വാസവും പ്രവർത്തനരംഗവുമെല്ലാം അവിടെത്തന്നെ. അനുബന്ധമായി ഒരു ശിവക്ഷേത്രം എല്ലാ തളികളുടേയും പ്രത്യേകതയാണ്. പെരുമാൾവാഴ്ച അവസാനിച്ച മുറയ്ക്ക് തളികൾ കൂടുതൽ ഉണ്ടാവുകയും ബ്രാഹ്മണവാഴ്ച ചെറുകിട നാടുവാഴികളുടെ മേൽ നേരിട്ടുണ്ടാവുകയുമാണ് ചെയ്തത്. അങ്ങനെ സ്ഥാപിച്ച പതിനെട്ടര തളികളിൽ ഒന്ന് കോട്ടയത്തായിരുന്നു. പഴയ കോട്ടയത്തിന്റെ ഭൗതികമായ ഉയർച്ചയായിരിക്കാം ഇവിടം തെരഞ്ഞെടുക്കപ്പെടുവാനുണ്ടായ കാരണം. ഉയർന്ന കുന്നിനു മുകളിൽ പടിഞ്ഞാറു ദർശനമായി ഇന്നു കാണുന്ന തളിയിൽ ശിവക്ഷേത്രം ഇന്നും കൈലാസതുല്യമായി പരിലസിക്കുന്നതിനാൽ ഈ തെരഞ്ഞെടുക്കൽ പഴയ കോട്ടയത്തിന്റെ നിയോഗമായി കരുതാനേ കഴിയൂ.
കൂട്ടത്തിൽ ഒന്നു പറയട്ടെ, താഴത്തങ്ങാടി, കോട്ടയം തുടങ്ങിയ സ്ഥലനാമങ്ങൾ ഏതാണ്ട് അഞ്ചോ ആറോ നൂറ്റാണ്ടുകൾക്കുമുമ്പ് പ്രചാരത്തിലുണ്ടായിരുന്നില്ല. രണ്ടാം ചേരസാമ്രാജ്യകാലത്ത് ഈ സ്ഥലത്തിന്റെ പേരെന്തായിരുന്നു എന്ന് വ്യക്തമല്ല.
തളിയുടെ സ്ഥാപനശേഷം ഈ പ്രദേശം തളിയന്താനപുരം എന്നായി മാറി. പഴയകാല രേഖകളിലെല്ലാം ഈ പേരാണ് കാണപ്പെടുന്നത്. തളിയന്താനപുരത്തെ വിവിധ കമ്പോളങ്ങളിൽ ഒന്നുമാത്രമായിരുന്നു താഴത്തങ്ങാടി. ആധുനികകാലത്ത് താഴത്തങ്ങാടി എന്ന പേരിന് പ്രസക്തിയേറുകയും അങ്ങനെ പ്രദേശത്തിന്റെയാകെ പേരായി മാറുകയുമാണുണ്ടായത്. 15-ാം നൂറ്റാണ്ടിനുശേഷം തെക്കുംകൂർ രാജാക്കന്മാരുടെ രാജധാനിയായിരുന്നല്ലോ ഈ സ്ഥലം. അക്കാലത്ത് രാജധാനി നിലനിന്നിരുന്ന തളിയിൽകുന്നിനു ചുറ്റുമായി ഉയർന്ന ഒരു കോട്ട തെക്കുംകൂർ രാജാവ് നിർമ്മിച്ചിരുന്നു. ആറു കൊത്തളങ്ങളോടുകൂടിയ ഈ കോട്ടയ്ക്ക് കിഴക്കുവശത്തും പടിഞ്ഞാറുവശത്തുമായി പ്രധാന കവാടങ്ങളുണ്ടായിരുന്നു. തെക്കുംകൂറിലെ ഇതര പ്രദേശത്തുകാർ കോട്ടയ്ക്കുള്ളിലെ രാജധാനിയായിരുന്നതിനാൽ സ്ഥലത്തെ കോട്ടയകം എന്നു പറഞ്ഞുവന്നു.. കാലക്രമേണ താഴത്തങ്ങാടി ഉൾപ്പെടുന്ന പ്രദേശം കോട്ടയമായി മാറി. പതിനെട്ടാം നൂറ്റാണ്ടിൽ തെക്കുംകൂറിന്റെ പതനത്തോടെ താഴത്തങ്ങാടിയുടെ പ്രാമുഖ്യം നഷ്ടമായപ്പോൾ പുതുതായി ഉയർന്നുവന്ന തിരുനക്കര ജനവാസമേഖലയായും കമ്പോളമായും വികസിച്ചു. അതോടെ കോട്ടയം എന്ന പേര് കിഴക്കോട്ടു നീങ്ങി തിരുനക്കരയിൽ നിലയുറപ്പിച്ചു. ഇന്നത് വികസിച്ച് ജില്ലയുടെതന്നെ പേരായി മാറി.
ഭൂമിശാസ്ത്രപരമായി ഇടനാടിനെയും തീരപ്രദേശത്തെയും വേർതിരിച്ചുകൊണ്ട് ഈ പ്രദേശം നിലകൊള്ളുന്നു. എക്കൽ മണ്ണടിഞ്ഞ് നൂറ്റാണ്ടുകൾകൊണ്ട് ഉയർന്നുവന്ന കാർഷികമേഖല. എന്നാൽ നരിക്കുന്ന്, തളിയിൽക്കുന്ന്, വെറ്റാർകുന്ന് എന്നീ ഉയർന്ന കുന്നിൻപ്രദേശങ്ങൾ ഈ നദീതീരപ്രദേശത്തിന് കാവൽക്കൊത്തളങ്ങളെന്നപോലെ സ്ഥിതിചെയ്യുന്നു.
ക്രിസ്തുവർഷം ഏഴാം നൂറ്റാണ്ടുമുതൽ ഇസ്ലാമതം ഇവിടെ പ്രചരിക്കപ്പെട്ടിരുന്നു എന്നു പൊതുവെ കരുതപ്പെടുന്നു. കേരളത്തിലെ ആദ്യകാല മുസ്ലീം സങ്കേതങ്ങളിലൊന്നാണിവിടം. അന്ത്യപ്രവാചകനായ മുഹമ്മദുനബിയുടെ കാലത്തിനുമുമ്പുതന്നെ അറബികൾ ഇവിടെ എത്തിച്ചേർന്നിരുന്നു. അവർ ഗോത്രപരമായ ആചാരാനുഷ്ഠാനങ്ങൾ പിന്തുടർന്നവരായിരുന്നു. കടൽ കടന്നുള്ള കച്ചവടത്തിലൂടെ സമ്പന്നരായ അവർ ഈ പ്രദേശത്ത് താൽക്കാലികമായി താമസമുറപ്പിച്ചിരുന്നു. അറബിക്കച്ചവടക്കാർക്ക് നാട്ടുകാരുമായുള്ള വൈവാഹികബന്ധം ആദ്യകാലം മുതലേ ഉണ്ടായിരുന്നു. പ്രവാചകന്റെ കാലത്ത് ഭാരതത്തിലെത്തിയ മാലിക്-ബിൻ-ദിനാർ എന്ന മതപ്രചാരകനാണ് കേരളത്തിലും തമിഴ്‌നാട്ടിലുമായി പതിനൊന്നോളം മുസ്ലീം പള്ളികൾ സ്ഥാപിച്ചതും ' ഇസ്ലാംമതത്തെ പ്രചരിപ്പിച്ചതും. അതോടെ താഴത്തങ്ങാടിയിലെ അറബിസംസ്‌കാരം ഉൾക്കൊണ്ട ഒരുവിഭാഗം ജനങ്ങൾ ഇസ്ലാമിലേക്ക് ആകൃഷ്ടരായിത്തീർന്നു എന്നും കരുതപ്പെടുന്നു. മാലിക്-ബിൻ-ഹബീബ് എന്ന മാലിക്ബിൻ ദിനാറിന്റെ സഹോദരപുത്രനാണ് കൊല്ലം മുതൽ കൊടുങ്ങല്ലൂർ വരെയുള്ള നിരവധി മുസ്ലീം പള്ളികളുടെ സ്ഥാപനത്തിനു കാരണക്കാരനായത്. അദ്ദേഹത്തിനൊപ്പം കേരളത്തിലെത്തിയ സഹാബാക്കൾ (മതപ്രചാരകർ) വിവിധ പള്ളികളിലെ ആദ്യകാല ആരാധനകൾക്കും നേതൃത്വം നൽകി. ശൈഖ് അഹ്മദ് (റ) എന്ന സഹാബായാണ് വാസ്തുശൈലിയിലെ അനന്യതകൊണ്ട് ലോകപ്രസിദ്ധമായ താഴത്തങ്ങാടിയിലെ ജൂമാമസ്ജിദിന്റെ ആദ്യത്തെ ഖാസിയായിരുന്നത്. ഏതാണ്ട് 1200 വർഷത്തോളം പഴക്കം ഈ ആരാധനാലയത്തിനുള്ളതായി പ്രദേശത്തെ മുസ്ലിങ്ങൾ കരുതുന്നു.
തികച്ചും കേരളീയമായി വാസ്തുശില്പശൈലിയെ അറബിക് ശില്പശൈലിയുമായി സമന്വയിപ്പിച്ച് പണിതീർത്തിരിക്കുന്ന ഈ ഗംഭീരസൗധം താഴത്തങ്ങാടിയിലെ മുസ്ലീം പൈതൃകത്തിന്റെ അഭിമാനസ്തംഭമാണ്. പണ്ടുകാലത്ത് വീതിയേറിയ മീനച്ചിലാർ പള്ളിയുടെ മുറ്റം തഴുകിയാണ് ഒഴുകിയിരുന്നത് എന്നു പറയപ്പെടുന്നു. ഇപ്പോൾ നദി പിൻവാങ്ങി വിളിപ്പാടകലെയായിക്കഴിഞ്ഞു. തളിയിലെ ശിവക്ഷേത്രവും ഈ പള്ളിയും അടുത്തടുത്ത കാലഘട്ടങ്ങളിലാണ് പണിതീർത്തത് എന്ന് പഴമക്കാർ പറയുന്നു. കൊടുങ്ങല്ലൂരുനിന്ന് കൊണ്ടുവന്നു പാർപ്പിച്ച വിശ്വകർമ്മജരാണ് ഈ ദേവാലയങ്ങൾ പണിതീർത്തത്. അവരുടെ പിൻഗാമികൾ ഇന്നും വേളൂർപ്രദേശത്ത് പാർത്തുവരുന്നു. ഈ പ്രദേശത്തെ ദേവാലയങ്ങളുടെയും ഇന്നും നിലനിൽക്കുന്ന പല പുരാതനഗൃഹങ്ങളുടെയും ശില്പികൾ ഈ കുടുംബക്കാർതന്നെ. താഴത്തങ്ങാടിപള്ളിയുടെ നിർമ്മാണത്തിലേർപ്പെട്ട മൂത്താശാരി പണി തീരുന്ന മുറയ്ക്ക് ഇസ്ലാമികദർശനങ്ങളിൽ ആകൃഷ്ടനായി മുസ്ലീമായി മാറിയെന്നൊരു കഥ പറഞ്ഞുകേട്ടുവരുന്നു. അദ്ദേഹം പള്ളിയുടെ മേൽക്കൂട്ട് കയറ്റി ഉറപ്പിച്ചശേഷം ബോധരഹിതനായി നിലംപതിച്ചു മരണപ്പെട്ടെന്നും അദ്ദേഹത്തെ ഈ പള്ളിയിൽ കബറടക്കിയെന്നും ഐതിഹ്യം. പള്ളിയുടെ കിഴക്കേമുറ്റത്തു കാണപ്പെടുന്ന മഖ്ബറയിൽ രണ്ട് കബറുകൾ ഉണ്ട്. ഈ കബറുകൾ ഉന്നതസ്ഥാനീയരായിരുന്ന രണ്ടുപേരുടേതാണെന്ന് ഗ്രഹിക്കാമെങ്കിലും അതാരുടേതാണ് എന്നതിന് ഒരു തെളിവുമില്ല.
പള്ളിയുടെ മുഖവാരത്തിൽ സ്ഥാപിച്ചിരിക്കുന്ന വിസ്തൃതമായ കരിങ്കൽത്തൊട്ടി വിസ്മയകരമാണ്. പള്ളിയോടു ചേർന്നുള്ള കിണറ്റിൽനിന്ന് കോരിയെടുക്കുന്ന വെള്ളം കൽപ്പാത്തിവഴി ഒഴുക്കിവിട്ട് നിറയ്ക്കുന്ന ഈ ചെറിയ ജലസംഭരണയിൽനിന്ന് വെള്ളമെടുത്ത് കൈകാലുകൾ കഴുകി ശുദ്ധമാക്കിയതിനു ശേഷമേ പള്ളിയിൽ പ്രവേശിക്കാനാവൂ.
പള്ളിയുടെ കിഴക്കേ വരാന്തയുടെ ഭിത്തിയിൽ തടിയിൽ ആലേഖനം ചെയ്തിരിക്കുന്ന ഖുർ-ആൻ വചനങ്ങൾ ശില്പകലയുടെ ഉദാത്തമാതൃകകളാണ്. പള്ളിയുടെ അകത്തളത്തിന്റെ മുകൾത്തട്ടിലെ ശില്പവേലകൾ സൗന്ദര്യശാസ്ത്രപരമായ മാനങ്ങൾ തേടുന്നു. ഇമാമിന്റെ പ്രസംഗപീഠവും അതിനോടുചേർന്നു സൂക്ഷിച്ചിരിക്കുന്ന ചരിത്രമുറങ്ങുന്ന വാളും ഇവിടെകാണാം. തെക്കുംകൂർരാജാവ് പള്ളിക്ക് സംഭാവന ചെയ്ത വാൾ നിക്കൽപൂശി അഭിമാനത്തോടെ സൂക്ഷിച്ചിരിക്കുന്ന ഇന്നത്തെ മുസ്ലീം തലമുറയെ അഭിനന്ദിക്കാതെ വയ്യ. പള്ളിയുടെ മുകൾത്തട്ടാണ് വാസ്തുപരമായ സവിശേഷതകൾ ഏറെ ഉൾക്കൊള്ളുന്നത്. മേൽക്കൂട്ടിന്റെ നിർമ്മാണത്തിലുള്ള വൈദഗ്ദ്ധ്യം എത്രത്തോളമാകാമെന്നതിന് ഇത് സാക്ഷ്യമാകുന്നു.
പള്ളിയുടെ മുറ്റത്ത് ഒരു നിഴൽ ഘടികാരമുണ്ട്. സമചതുരത്തിൽ ശിലാനിർമ്മിതമായി ഈ ഫലകം തെക്കുവടക്കായി നെടുകേ ഉറപ്പിച്ചിരിക്കുന്നു. നടുഭാഗത്തായി വൃത്താകാരമായ ഒരു ദ്വാരമുണ്ട്. ഈ ശിലയിൽ സൂര്യപ്രകാശം തട്ടി നിഴലുണ്ടാകുന്നത് കണക്കാക്കിയാണ് ഘടികാരങ്ങളില്ലാതിരുന്ന പഴയകാലത്ത് പകലുള്ള നമസ്‌ക്കാരസമയങ്ങൾ ഗണിച്ചിരുന്നത്. ഇന്നും ഈ ഘടികാരം ഇവിടെ കാണാം. പ്രധാന ഹാളിന്റെ വടക്കു കിഴക്കേ ഭാഗത്തേയ്ക്ക് തുറക്കുന്ന വാതിലിൽ അത്യപൂർവ്വമായ ഒരു മുക്കുറ്റിസാക്ഷ ഉണ്ട്. ഇതുപയോഗിച്ച് മുറി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിന് നല്ല പരിശീലനം വേണം. ആധുനികസാങ്കേതികവിദ്യകളെ വെല്ലുന്ന ഒരു സൂത്രപ്പണിയാണ് ഈ ലഘുവായ ഉപകരണത്തിനുള്ളത്. സന്ദർശകർക്ക് വിസ്മയകരമായ കൗതുകം ഈ സാക്ഷ പകർന്നു നൽകുന്നു. പള്ളിയുടെ ചുറ്റുമായി നിരവധി കബറുകൾ കാണാം. പഴയ കാലത്ത് വളരെ വിസ്തൃതമായ ഒരു പ്രദേശത്തിന്റെ മഹല്ല് ഈ പള്ളിയുടെ കീഴിലായിരുന്നു. അതിനാൽതന്നെ ഈ പള്ളിയോട് ചേർന്ന് എത്രപേർ അന്ത്യനിദ്ര കൊള്ളുന്നു എന്നത് ഊഹിക്കാൻ പോലുമാവില്ല. പള്ളിയുടെ വലതുചേർന്ന് ചെറിയ ഒരു കുളമുണ്ട്. ഇവിടെ അംഗശുദ്ധി വരുത്തിയാണ് പണ്ടുകാലത്ത് വിശ്വാസികൾ ആരാധനയിൽ പങ്കെടുത്തിരുന്നത്.
ഈ പള്ളിയും ഇവിടുത്തെ വിശ്വാസികളും പ്രദേശത്തിന്റെ മതേതരസമഭാവനയെ എന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു. പഠനഗവേഷണത്തിനായി ഇവിടെയെത്തുന്ന ചരിത്രകുതുകികളായവരെ സ്വീകരിച്ച് എല്ലാം വിശദീകരിച്ചു തരുന്നതിൽ പള്ളിയിലെ ഇമാമും വിശ്വാസികളും ഒരുപോലെ തത്പരരുമാണ്.
ക്രിസ്തുവർഷം പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി ചേരസാമ്രാജ്യവും പെരുമാൾ വാഴ്ചയും അവസാനിച്ചതായി കരുതപ്പെടുന്നു. തളിയിലെ ബ്രാഹ്മണസഭ അതോടുകൂടി പ്രബലമാകുകയായിരുന്നു. ശിവക്ഷേത്രത്തിന്റെ സ്ഥാനം അതിനുമുമ്പ് ഉണ്ടായിരുന്നുവോ എന്നതിനു തെളിവുകളില്ല. എന്നാൽ തളിയിൽ സ്ഥാനങ്ങളുടെ പ്രത്യേകതയാണ് പശ്ചിമദർശന ക്ഷേത്രസങ്കല്പം എന്നതിനാൽ ക്ഷേത്രോത്ഭവം തളിയുടെ ആരംഭത്തോടെയാണ് എന്നു വേണം കരുതാൻ. കൈലാസത്തിൽ ഭാരതഖണ്ഡം ദർശനമാക്കി പരമശിവൻ ഇരുന്നുരുളുന്നതുപോലെ ഉയർന്ന തളിയിൽകുന്നിന്റെ നെറുകയിൽ പടിഞ്ഞാറോട്ടു തന്നെ നോക്കി ക്ഷേത്രം നിലകൊള്ളുന്നു.
വിവാഹം പോലുള്ള മംഗളകർമ്മങ്ങൾ ക്ഷേത്രസന്നിധിയിൽ പതിവില്ല. ഈ ക്ഷേത്രം ഇന്നു കാണുന്ന നിലയിൽ പുതുക്കിപ്പണിതത് തെക്കുംകൂർ വാഴ്ചക്കാലത്താണ് എന്നു കരുതാം. വിശാലമായ ക്ഷേത്രമുറ്റത്തോടുകൂടി വാസ്തുശില്പരമായ മികവോടെ ഈക്ഷേത്രം നിലകൊള്ളുന്നു. ഉപദേവതയായി ചെറുവള്ളിക്കാവ് ഭഗവതി (ഭദ്രകാളി) തെക്കുകിഴക്കേ കോണിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഉപപ്രതിഷ്ഠകളിൽ നാഗദേവതകളെ അടുത്ത കാലത്തായി പുറത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. വിഷുവിന് കൊടികയറി പത്താമുദയം ആറാട്ടാണ് നടന്നുവരുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ക്ഷിപ്രപ്രസാദിയല്ലാത്തതിനാൽ കേവലമായ ഭൗതികനേട്ടം ഉന്നമാക്കി ആരാധിച്ചാൽ ഫലമില്ലെന്നും എന്നാൽ അപായഭീതിയും മരണഭീതിയും ഒഴിവായിക്കിട്ടാൻ തളിയിൽത്തേവരെ അറിഞ്ഞ് അഭയം പ്രാപിച്ചാൽ മതിയെന്നും ഭക്തരുടെ വിശ്വാസം. വേണ്ടുംവണ്ണം ഉപാസിച്ചാൽ എന്തും സാധ്യമാകും. അതിന് കഠിനമായ നിഷ്ഠ വേണമത്രെ. അതിനാലൊക്കെയാവാം തളിയിൽ ശിവനേക്കാൾ ശാന്തപ്രകൃതനും ക്ഷിപ്രപ്രസാദിയുമായ തിരുനക്കരത്തേവർ ചഞ്ചലചിത്തരായ സാധാരണക്കാർക്ക് പ്രിയങ്കരനായത്.
ക്ഷേത്രത്തിന്റെ പടിഞ്ഞാറോട്ടുള്ള വീഥി കുത്തനെ ഇറക്കമാണ്. അതുതീരുന്നത് നദീതീരത്തും. നദി വലതുഭാഗത്തുനിന്നും ഇടത്തോട്ട് ഒഴുകുന്നു. ക്ഷേത്രത്തിലെ അഭിഷേകജലം വടക്കുവശത്തെ ഓവിലൂടെ ഒഴുകി വടക്കുവശത്തുള്ള കുന്നിൻചെരുവിന് താഴെയുള്ള ഭൂതത്താൻകുളത്തിലെത്തി അവിടെനിന്നും ചെറിയ തോട്ടിലൂടെ കൗണാനദിയിലെത്തി ദർശനവശേ ഒഴുകിപ്പോകുന്നു എന്നു സങ്കല്പം. കൈലാസത്തിന് ഗംഗ എങ്ങനെയാണോ അങ്ങനെതന്നെയാണ് ഇവിടെയും. ദിക്കുവച്ചു നോക്കിയാലും എല്ലാം. ഭൂതത്താൻകുളം ഇന്നു നികത്തപ്പെട്ടിരിക്കുന്നു. ഗംഗോത്രിക്കു തുല്യമായ ഇവിടെവരെ ക്ഷേത്രത്തിൽ നിന്നുള്ള തീർത്ഥപ്രവാഹം സങ്കല്പം മാത്രം.
താഴത്തങ്ങാടി-കുളപ്പുരക്കടവിലാണ് തളിയിൽ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ആറാട്ട് കുളിക്കുന്നത്. താഴമൺ മഠത്തിനാണ് ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം.
തളിയിൽക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം കലാപരമായ ചില സവിശേഷതകളുണ്ട്. ഉജ്ജ്വലമായ ചുവർച്ചിത്രങ്ങൾ ക്ഷേത്രത്തിന്റെ ശ്രീകോവിലിനെ അലങ്കരിക്കുന്നു. 16-ാം നൂറ്റാണ്ടിലെ പ്രശസ്തരായ ചില ചിത്രകാരന്മാരാണ് കേരളീയ ചുവർച്ചിത്രരീതിയിലുള്ള ഈ സൃഷ്ടികൾ നടത്തിയത്. ശ്രീകോവിലിന്റെ കൽപ്പണി ബഹുവിശേഷമാണ്. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ നിർമ്മിതിയുമായി സാമ്യം കാണാം.
ഇതിന്റെ ഓരോ തലങ്ങളിലും ദേവീദേവന്മാരുടേയും പുരാണരംഗങ്ങളുടെയും മിഴിവാർന്ന ചിത്രീകരണം കാണാം. വേട്ടയ്ക്കു പോകുന്ന ശാസ്താവ്, നരസിംഹം, ശിവതാണ്ഡവം, കൃഷ്ണലീല ഇവയെല്ലാം ചിലതുമാത്രം. മുകൾത്തട്ടിനോടുചേർന്നുള്ള ഭൂതാവലി ശ്രദ്ധേയമാണ്. വടക്കേ ചുമരിൽ ഒട്ടകത്തിന്റെ പുറത്തു സഞ്ചരിക്കുന്ന മുസ്ലീം പ്രമാണിയുടെ ചിത്രമുണ്ട്. ആനപ്പുറത്തു സഞ്ചരിക്കുന്ന ബുദ്ധമതക്കാരന്റെയും ! ഗ്രാമീണദൃശ്യങ്ങളുടെ മിഴിവാർന്ന ചിത്രീകരണം അഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പുണ്ടായിരുന്ന ജനജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ പകർന്നുതരുന്നു. ഈ ചിത്രങ്ങളെല്ലാം ചരിത്രപഠിതാക്കളുടെ പ്രത്യേക ശ്രദ്ധ നേടിയിട്ടുണ്ട്. ക്ഷേത്രം വളരെക്കാലത്തോളം വേണ്ടുംവണ്ണം സംരക്ഷിക്കാതെയിരുന്നതിനാലാവാം ഈ ചിത്രങ്ങളിൽ ഭൂരിഭാഗവും മങ്ങിയും മറഞ്ഞും കാണപ്പെടുന്നു.
തളിയിൽ ക്ഷേത്രമുറ്റത്തിന്റെ വടക്കു കിഴക്കേ ഭാഗത്തായി ആഴത്തിലൊരു കുളമുണ്ട്. ഉയർന്ന കുന്നായതിനാൽ ജലനിരപ്പ് വളരെ താഴെയാണ്. അതിനാൽ വലിയ ഒരു ചതുരക്കിണർ എന്നു പറയേണ്ടിവരും. കൊക്കരണി എന്നറിയപ്പെടുന്ന ഈ ജലാശയത്തിൽ എത്തിപ്പെടണമെങ്കിൽ അനേകം പടികൾ ഇറങ്ങണം. തെക്കുംകൂർ വാഴ്ചക്കാലത്ത് രാജകുടുംബാംഗങ്ങൾ അപായക്കാലത്ത് രക്ഷപ്പെടുവാൻ തുരങ്കപ്പാതകൾ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഈ തുരങ്കപ്പാതകളുടെ പ്രവേശനദ്വാരം ഈ കൊക്കരണിയുടെ വശത്തുള്ള ഒരു രഹസ്യ അറയിൽ തുടങ്ങുന്നു. വർഷങ്ങൾ മുമ്പുവരെ ഈ അറ അദൃശ്യമായിരുന്നു. എന്നാൽ ഇപ്പോൾ അടക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്നും പടിഞ്ഞാറേയ്ക്ക് താഴത്തങ്ങാടിയിലെ കടവിലേയ്ക്കും, പഴയചന്തയ്ക്കു കിഴക്കുവശത്തുള്ള പാറാണ്ടൻകുഴിയിലേയ്ക്കും, തെക്കേച്ചെരുവിൽ പള്ളിക്കോണം തോട്ടിലേയ്ക്കും വടക്കേ ചെരുവിൽ ഭൂതത്താൻകുളത്തിലേയ്ക്കുമൊക്കെ ഈ തുരങ്കപാതയ്ക്ക് ശാഖകളുണ്ട് എന്ന് പഴമക്കാർ പറയുന്നു. ശ്വാസവായുവിനുള്ള നിർഗ്ഗമനനാളികൾ പലയിടത്തും പ്രദേശവാസികൾ കണ്ടിട്ടുണ്ട്. മുപ്പതു വർഷങ്ങൾക്കുമുമ്പ് പള്ളിക്കോണത്തേയ്ക്കുള്ള ഗുഹയുടെ മുഖദ്വാരം കണ്ടെത്തുകയുണ്ടായി. അതും ഇപ്പോൾ അടയ്ക്കപ്പെട്ട നിലയിലാണ്.
കേരളത്തിൽ വിവിധസഭകളിലായി ക്രിസ്തീയസമൂഹം തിങ്ങിപ്പാർക്കുന്നത് മധ്യതിരുവിതാംകൂറിൽ പ്രത്യേകിച്ച് കോട്ടയത്താണല്ലോ. ചരിത്രപരമായി രണ്ടാം ചേരസാമ്രാജ്യകാലത്ത് കൊല്ലത്താണ് ക്രിസ്ത്യാനി സമൂഹം അധികാരശ്രേണികളിൽ പങ്കാളികളാകുന്നത്. സ്ഥാണുരവിവർമ്മയുടെ പെരുമാൾവാഴ്ചക്കാലത്ത് മാർ സപോർ ഈശോ എന്ന വണികപ്രമുഖന് കൊല്ലം പട്ടണത്തിലെ വ്യാപാരകുത്തക എഴുതിക്കൊടുത്ത ‘തരിസാപ്പള്ളി ശാസനം’ പ്രസിദ്ധമാണല്ലോ. സിറിയൻ പേർഷ്യൻ വ്യാപാരികളുടെ സ്വാധീനം കേരളതീരങ്ങളിൽ സജീവമായിരുന്നല്ലോ. കേരളസഭയുടെ സിറിയൻ സ്വാധീനവും പാരമ്പര്യവും അതിനു ഹേതുവായി.
വാണിജ്യരംഗത്ത് ഏറ്റവും ശക്തമായി സ്വാധീനം തെളിയിച്ച കേരളക്രൈസ്തവർ കാർഷികരംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിരുന്നു. കൃഷിയും കച്ചവടവും ഉപജീവനമാക്കി മാറ്റിയ അവർ തെക്കൻ പ്രദേശങ്ങളിലെ കൊല്ലം, കായംകുളം, ചെങ്ങന്നൂർ, നിരണം എന്നിവിടങ്ങളിൽനിന്ന് വികസനത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരുന്ന പഴയ കോട്ടയം പട്ടണത്തിൽ വന്ന് വാസമുറപ്പിച്ചു. കൊടുങ്ങല്ലൂർ പട്ടണത്തിന്റെ തകർച്ചയോടെ കടുത്തുരുത്തിയിലും കുറവിലങ്ങാട്ടുമൊക്കെ എത്തിച്ചേർന്ന ക്രൈസ്തവരിൽ ചിലരും കാലക്രമേണ പഴയ കോട്ടയത്ത് എത്തിച്ചേർന്നു.
തെക്കുംകൂർ വാണിരുന്ന രാജാക്കന്മാർ എല്ലാവരും തന്നെ ഉല്പതിഷ്ണുക്കളും വികസനത്തിൽ ശ്രദ്ധാലുക്കളും ആയിരുന്നു. ഓരോ ജനവിഭാഗങ്ങൾക്കും വാസസ്ഥലവും ആരാധനാസൗകര്യങ്ങളും ഒരുക്കിക്കൊടുത്ത് അവരവരുടെ സേവനങ്ങൾ രാജ്യപുരോഗതിക്ക് അനുഗുണമാക്കി മാറ്റുന്നതിൽ രാജാക്കന്മാർ ശ്രദ്ധിച്ചിരുന്നു. ഈ പ്രോത്സാഹനമാണ് പഴയ കോട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ള ക്രൈസ്തവസ്വാധീനത്തിന് കാരണമായി ഭവിച്ചത്. സുറിയാനിഭാഷ വഴങ്ങിയിരുന്നതിനാൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നെത്തിയിരുന്ന വണിക്കുകളുമായുള്ള സംവേദനം ക്രിസ്ത്യൻ വിഭാഗത്തിലെ കച്ചവടക്കാർക്ക് എളുപ്പവുമായിരുന്നു.
വാണിജ്യരംഗത്തും കാർഷികരംഗത്തും പൊതുജീവിതത്തിലും ഈ വിഭാഗം ആർജ്ജിച്ച മേൽക്കൈ രാജാധികാരത്തിന്റെ ഉപശ്രേണികളിൽ ഭാഗഭാക്കാകുവാൻ അവരെ സഹായിച്ചു. ഭരണരംഗത്ത് വേണ്ടുംവണ്ണമുള്ള സ്ഥാനമാനങ്ങൾ ക്രൈസ്തവപ്രമാണിമാർ അന്നുതന്നെ നേടിയെടുത്തിരുന്നു. ഇന്നു പഴയ കോട്ടയത്തും ചുറ്റുമുള്ള ചില പുരാതന ക്രൈസ്തവകുടുംബക്കാർ തെക്കുംകൂർകാലത്ത് ഉന്നതമായ സ്ഥാനമാനങ്ങൾ വഹിച്ചിരുന്നു. പന്ത്രണ്ടു-പതിമൂന്ന് നൂറ്റാണ്ടുകളിലാവാം ആദിമക്രൈസ്തവർ ഇവിടെ വാസമുറപ്പിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കടുത്തുരുത്തിയിൽനിന്ന് ക്‌നാനായ സമൂഹം ഇവിടെ കച്ചവടത്തിനായി എത്തിച്ചേർന്നു. സമസ്ത ക്രൈസ്തവർക്കും ആരാധനയ്ക്കായി ഒരു ദേവാലയം ഇവിടെ ആവശ്യമായി വന്നു.
തെക്കുംകൂർ രാജാവായിരുന്ന ആദിത്യവർമ്മയുടെ അകമഴിഞ്ഞ സഹായത്തോടെ തളിയിൽ കുന്നിനോട് ചേർന്നുകിടക്കുന്ന വെറ്റാർകുന്നിൽ കോട്ടയത്തെ ആദ്യത്തെ കൃസ്ത്യൻ പള്ളിയായ വലിയപള്ളി ഉയർന്നുവന്നു. ക്‌നാനായ സമൂഹം നൂറ്റാണ്ടുകളായി സൂക്ഷിച്ചുവച്ചിരുന്ന രണ്ടു പേർഷ്യൻ കൽക്കുരിശുകൾ ഈ പള്ളിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. പഹ്‌ലവി എന്ന ലിപിയിൽ ഇതിലുള്ള ലിഖിതങ്ങൾ ഇതിന്റെ അപൂർവ്വത വിളിച്ചോതുന്നു. ചരിത്രപരമായി പ്രാധാന്യമുള്ള ഈ കൽക്കുരിശുകളാണ് വലിയപള്ളിക്ക് അന്താരാഷ്ട്രപ്രശസ്തി നേടിക്കൊടുത്തത്. ഉജ്ജ്വലമായ സിറിയൻ-കേരള വാസ്തുമാതൃകയിൽ 1550-ൽ പണിതുയർത്തിയ ഈ പള്ളിയുടെ ആകാരസൗഷ്ടവം അനന്യമാണ്. പള്ളിയുടെ മുൻവശത്തുള്ള കൽക്കുരിശ് പ്രത്യേകശ്രദ്ധ അർഹിക്കുന്നു. പള്ളിയോടു ചേർന്ന് മീനച്ചിലാറിന്റെ തീരത്താണ് വലിയങ്ങാടി സ്ഥിതി ചെയ്തിരുന്നത്. കിഴക്കൻ മലഞ്ചരക്കുകളുടെ പ്രധാന കച്ചവടം ഇവിടെയായിരുന്നു നടന്നിരുന്നത്. ശർക്കര, എണ്ണ തുടങ്ങിയവ വ്യാപാരം നടത്തിയിരുന്ന വിവിധ ക്‌നാനായ കുടുംബക്കാർ ഇവിടെ താമസിച്ചിരുന്നു.
വലിയപള്ളി എല്ലാ വിഭാഗം ക്രൈസ്തവർക്കും പൊതുവായ ആരാധനയ്ക്കാണ് സ്ഥാപിച്ചതെങ്കിലും കാലക്രമേണ ക്‌നാനായക്കാർ മേൽക്കൈ നേടുകയും അതേതുടർന്ന് മാർതോമാ ക്രൈസ്തവർക്ക് മറ്റൊരു ആരാധനാലയം ആവശ്യമായി വരികയുമാണുണ്ടായത്. ഇതു തിരിച്ചറിഞ്ഞ തെക്കുകൂറിലെ കോതവർമ്മ രാജാവ് AD1579-ൽ കോട്ടയം ചെറിയപള്ളി നിർമ്മിച്ചു നല്കി. ഇതിന്റെ വാസ്തുപരമായ അനന്യത ഇവിടം സന്ദർശിക്കുന്നവർക്ക് മനസ്സിലാകും.
കേരള പൈതൃകത്തെക്കുറിച്ചുള്ള വിദേശഗ്രന്ഥങ്ങളിൽപോലും ചെറിയപള്ളിയും അവിടുത്തെ മദ്ബഹയിൽ വരച്ചുചേർത്തിട്ടുള്ള ചുവർച്ചിത്രങ്ങളും പരാമർശവിഷയമായിട്ടുണ്ട്. ക്രിസ്തുവിന്റെ ജീവിതത്തിലെ സന്ദർഭങ്ങൾ പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ച് ചാരുതയോടെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. കേരളത്തിലെ ക്രൈസ്തവസഭയിൽ ആശയപരമായി ഉണ്ടായ ഭിന്നതകൾക്കും പുത്തൻകാഴ്ചപ്പാടുകളുടെ ഉദയങ്ങൾക്കും സാക്ഷ്യം വഹിച്ച ഈ ദേവാലയം നെസ്‌തോറിയൻ, യാക്കോബായ, മാർത്തോമാ തുടങ്ങിയ വിശ്വാസധാരകളുടെ കേരളത്തിലെ വിളനിലമായിരുന്നു എന്നു പറയാം.
മാർ ഗബ്രിയേൽ എന്ന ഒരു നെസ്‌തോറിയൻ ബിഷപ്പ് ചെറിയപള്ളിയിൽ ഉണ്ടായിരുന്നതായും അദ്ദേഹം മരിച്ചപ്പോൾ അവിടെ കബറടക്കിയതായും അറിയാൻ കഴിയുന്നുണ്ട്. ഡച്ച് പുരോഹിതനും സഞ്ചാര സാഹിത്യകാരനമായ ജേ കോബസ് കാൻറർ വിഷർ കോട്ടയം സന്ദർശിച്ചപ്പോൾ ഈ ബിഷപ്പിനെ കണ്ടതായി അദ്ദേഹത്തിന്റെ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. താഴത്തങ്ങാടിയിലെ ക്രൈസ്തവ ആത്മീയജ്യോതിസ്സുകളായിരുന്ന പുന്നത്ര മാർ ദിവന്ന്യാസ്യോസ് തിരുമേനിയും താഴത്ത് പുന്നത്ര ചാണ്ടപ്പിള്ള കത്തനാരും (താഴത്തച്ചൻ) ഈ മഹാദേവാലയത്തെ വളരെക്കാലം സേവിച്ചിരുന്നു.
കോട്ടയത്ത് വൈ
ഗ്
തിരുത്തുകഈ കഴിഞ്ഞ ഡിസംബർ 31 രാത്രി, എട്ടുമണിക്ക് എന്റെ കാറിനു (Honda Accord) ഒരു ആക്സിഡന്റു സംഭവിച്ചു. ഞങ്ങൾ ന്യൂഇയർ പ്രോഗ്രാമിനായി പോകുമ്പോൾ എന്റെ കാറിന്റെ പുറകിൽ വേറൊരു കാറുവന്നു ഇടിച്ചു; ഭാഗ്യം കൊണ്ട് മാത്രം ആർക്കും ഒന്നും പറ്റിയില്ല. പുറകിൽ നിന്നും പെട്ടന്നുള്ള ഇടിയിൽ കുറച്ചു നേരത്തേക്ക് ആർക്കും ഒന്നും മനസ്സിലായില്ല. മുൻപിലിരുന്ന ഞാനും രേണുവും മാത്രമെ സീറ്റ് ബെൽറ്റ് ഇട്ടിരുന്നുള്ളു. പുറകിലെ സീറ്റിലിരുന്ന ഭൂമിയും, ആദുവും സാധാരണപോലെ സീറ്റ് ബെൽറ്റിട്ടിരുന്നില്ല. പെട്ടന്നുള്ള ശക്തിയായ ഇടിയിൽ രണ്ടുപേരും മുൻപോട്ടാഞ്ഞു തല മുൻസീറ്റിൽ വന്നു ഇടിച്ചു, പേടിച്ച് ആദു പെട്ടന്നു കരയാനും തുടങ്ങി. എല്ലാവരേയും പുറത്തിറക്കി നോക്കുമ്പോൾ കാണുന്നത് കാറിന്റെ ഡിക്കി തകർന്നിരിക്കുന്നതാണ്. നമ്മുടെ സമയദോഷം അല്ലാതെന്താ.... എങ്കിലും തിരുവാഴപ്പള്ളി തേവരുടെ അനുഗ്രഹം കൊണ്ടും അപ്പൻ-അപ്പുപ്പന്മാർ ചെയ്ത് പുണ്യപ്രവർത്തികൊണ്ടും ആർക്കും ഒന്നും സംഭവിച്ചല്ലല്ലൊ എന്നാശ്വസിച്ചു. ഇടിയുടെ ശക്തിയിൽ എന്റെ കാറ് മുൻപിലുള്ള അടുത്ത കാറിലും ഇടിച്ചു. പോലീസ് എത്തി എനിക്കും, മുൻപിലുള്ള കാർ ഡ്രൈവർക്കും ഗ്രീൻ പേപ്പറും, ഇടിച്ചവനു റെഡ്പേപ്പറും കൊടുത്തു. പക്ഷെ ഏറ്റവും കൂടുതൽ കാറ് ഡാമേജായത് എന്റെ കാറായിരുന്നു. പോലീസിന്റെ നടപടിക്രമങ്ങൾ കഴിഞ്ഞ് അവരെല്ലാരും ന്യൂഇയർ പ്രോഗ്രാമിനായി പോയി. പിന്നെ ഒട്ടും താമസിച്ചില്ലാ.. ഇടിച്ച കാറുമായി ഞങ്ങളും പോയി ന്യൂഇയർ ആഘോഷിക്കാൻ... എന്ത് ആഘോഷം... ഇടിയുടെ പ്രഹരത്തിൽ നിന്നും മനസ്സ് പൂർണ്ണമായി മുക്തമായില്ലല്ലൊ... ആദു ആദ്യമായാണ് ഒരു പോലീസിനെ നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും. അതിനോടകം ആദു കരച്ചിലൊക്കെ മാറ്റി ഹാപ്പിയായി. പിറ്റേന്ന് ജനുവരി ഒന്ന്, അവധി ദിവസം. അതിന്റെ പിറ്റേന്ന് ഇൻഷുറൻസ് ഓഫീസിൽ വിളിച്ച് കാറു റിപ്പയർ ചെയ്യാനുള്ള അപ്രൂവൽ മേടിച്ചു, എന്നിട്ട് അവരു പറഞ്ഞ ഗാരേജിൽ കാറു കൊണ്ട് പോയികൊടുത്തു. ഞാൻ ഒരു റെന്റെ കാർ എടുത്ത് ഓഫിസിലും പോയി. രണ്ടു ദിവസം കഴിഞ്ഞ് ഇൻഷുറൻസ് കാരു വിളിച്ചു പറഞ്ഞു, കാറിന്റെ ചെയ്സ്സിസ് ഡാമേജ് ആയതിനാൽ കാർ റിപ്പയർ ചെയ്യാൻ പറ്റില്ല, കാറിന്റെ ഇപ്പൊഴത്തെ വിലയുടെ 80% നഷ്ടപരിഹാരം തരുമെന്ന്. അതായത് 2010-ൽ ഞാൻ മേടിച്ച കാർ, 2020 ആയപ്പോഴേക്കും അതിന്റെ വില 24% ആയി മാറി, അതിന്റെ 80% തരാമെന്ന്. എന്നുവെച്ചാൽ അങ്ങനത്തെ ഒരു കാറുമേടിക്കാൻ എത്രരൂപാ വേണൊ അതിന്റെ 20% മാത്രമെ നഷ്ടപരിഹാരം കിട്ടൂ. ഇടിമിന്നലേറ്റവനെ പാമ്പുകടിച്ചാലുള്ള അവസ്ഥ. വീണ്ടും സമാധാനിച്ചു... ആർക്കും ഒന്നും പറ്റിയില്ലല്ലൊ എന്ന്. അങ്ങനെ ഞാൻ വേറൊരു കാർ മേടിച്ചു, ലാൻഡ്ക്രൂസർ പ്രാഡൊ. എല്ലാവരും പ്രാർത്ഥിക്കണം...
സ്
തിരുത്തുകയുസ്താക്കിക്കിയുസ് ഡി ലെനോയിയും രാമയ്യൻ ദളവയും നേതൃത്വം കൊടുത്ത തിരുവിതാംകൂർ സൈന്യം ചങ്ങനാശ്ശേരി ആക്രമിക്കുന്നത് 1749 സെപ്തംബർ 11 ന് ആണ്.1749 ഡിസംബറിൽ ഭരണതലസ്ഥാനമായ കോട്ടയത്തെ തളിക്കോട്ട ആക്രമിച്ചതോടെയാണ് തെക്കുംകൂർ കീഴ്പ്പെടുന്നത്. തെക്കുംകൂർ രാജാവായ ആദിത്യവർമ്മ അനുജനും ചങ്ങനാശ്ശേരിയിലെ ഭരണാധികാരിയുമായ അപ്പൻ തമ്പുരാനെ അമ്മയ്ക്ക് അസുഖം മൂർച്ഛിച്ചു എന്നു കത്തയച്ച് വിളിച്ചു വരുത്തി വധിച്ചു എന്ന കഥ തിരുവിതാംകൂർ ചരിത്രകാരമാർ കെട്ടിച്ചമച്ചതാണ്. യഥാർത്ഥത്തിൽ രാമയ്യന്റെ ചതിപ്രയോഗമായിരുന്നു അത്. ജ്യേഷ്ഠാനുജന്മാർ പിണക്കത്തിലായിരുന്നതിനാൽ രാജാവ് സ്വന്തം സഹോദരനെ കൊന്നു എന്ന ദുരാരോപണം പുറംനാട്ടിൽ മാത്രമല്ല തെക്കുംകൂറിലും പ്രചരിച്ചു. കളരികൾ ഒന്നൊന്നായി തിരുവിതാംകൂർ പക്ഷത്തേക്ക് മറിഞ്ഞത് ഈ തെറ്റിദ്ധാരണ മൂലമായിരുന്നു. ചങ്ങനാശ്ശേരിയിലെ സൈനിക മേധാവിയായിരുന്ന വാഴപ്പാടത്ത്പണിക്കരും പക്ഷം മാറിയതായി കേൾക്കുന്നു. ചങ്ങനാശ്ശേരിയുടെ അതിർത്തിയായ ളായിക്കാട്ട് വച്ച് ഒരു ഏറ്റുമുട്ടലുണ്ടായതായി അറിയാം. പിന്നീട് ചങ്ങഴിമറ്റം പോറ്റിയും സംഘവും കണ്ണമ്പേരൂർപാലം തകർത്ത് തിരുവിതാംകൂർ സൈന്യത്തിന് കോട്ടയത്തേക്ക് വഴിമുടക്കിയതും കനത്ത നാശനഷ്ടമുണ്ടാക്കിയതും. പിന്നീട് കൂടുതൽ സൈന്യമെത്തിയാണ് മുന്നേറ്റം നടത്തിയത്. ചെങ്ങഴിമറ്റം (വാഴപ്പള്ളി പത്തില്ലം) പോറ്റിയെയും കുടുംബത്തെയാകെയും കൊന്നൊടുക്കി ഇല്ലം ചുട്ട് കുളം തോണ്ടി മതിലിന്റെ വടക്കുകിഴക്കേ മൂല മാത്രം നിലനിർത്തി അവിടെ പലകയിൽ " ഇവിടുത്തെ ഇല്ലപ്പേര് ഉച്ഛരിക്കുന്നവരുടെ നാവ് അറത്തു കളയും" എന്ന് രാമയ്യൻ പരസ്യപ്പെടുത്തുകയും ചെയ്തു. ആ മതിൽ മൂല ഇന്ന് മതുമൂലയാണ്.
വിക്കിപീഡിയിലെ ചങ്ങനാശ്ശേരി യുദ്ധം ലേഖനത്തെ പറ്റി......ഈ പോസ്റ്റ് വലിയ തെറ്റിദ്ധാരണകൾ പരത്തുന്നതാണ്. തെക്കുംകൂർ ചരിത്രം കാര്യമായി പഠിക്കാത്ത ആരോ ഇട്ടതാണ്. മുൻകാല ചരിത്രകാരന്മാർക്ക് പറ്റിയ അബദ്ധങ്ങൾ ഒന്നിച്ച് തുന്നിച്ചേർത്തിരിക്കുന്നു. യുസ്താക്കിക്കിയുസ് ഡി ലെനോയിയും രാമയ്യൻ ദളവയും നേതൃത്വം കൊടുത്ത തിരുവിതാംകൂർ സൈന്യം ചങ്ങനാശ്ശേരി ആക്രമിക്കുന്നത് 1749 സെപ്തംബർ 11 ന് ആണ്.1749 ഡിസംബറിൽ ഭരണതലസ്ഥാനമായ കോട്ടയത്തെ തളിക്കോട്ട ആക്രമിച്ചതോടെയാണ് തെക്കുംകൂർ കീഴ്പ്പെടുന്നത്. തെക്കുംകൂർ രാജാവായ ആദിത്യവർമ്മ അനുജനും ചങ്ങനാശ്ശേരിയിലെ ഭരണാധികാരിയുമായ അപ്പൻ തമ്പുരാനെ അമ്മയ്ക്ക് അസുഖം മൂർച്ഛിച്ചു എന്നു കത്തയച്ച് വിളിച്ചു വരുത്തി വധിച്ചു എന്ന കഥ തിരുവിതാംകൂർ ചരിത്രകാരമാർ കെട്ടിച്ചമച്ചതാണ്. യഥാർത്ഥത്തിൽ രാമയ്യന്റെ ചതിപ്രയോഗമായിരുന്നു അത്. ജ്യേഷ്ഠാനുജന്മാർ പിണക്കത്തിലായിരുന്നതിനാൽ രാജാവ് സ്വന്തം സഹോദരനെ കൊന്നു എന്ന ദുരാരോപണം പുറംനാട്ടിൽ മാത്രമല്ല തെക്കുംകൂറിലും പ്രചരിച്ചു. കളരികൾ ഒന്നൊന്നായി തിരുവിതാംകൂർ പക്ഷത്തേക്ക് മറിഞ്ഞത് ഈ തെറ്റിദ്ധാരണ മൂലമായിരുന്നു. ചങ്ങനാശ്ശേരിയിലെ സൈനിക മേധാവിയായിരുന്ന വാഴപ്പാട്ട് പണിക്കരും പക്ഷം മാറിയതായി കേൾക്കുന്നു. ചങ്ങനാശ്ശേരിയുടെ അതിർത്തിയായ ളായിക്കാട്ട് വച്ച് ഒരു ഏറ്റുമുട്ടലുണ്ടായതായി അറിയാം. പിന്നീട് ചങ്ങഴിമറ്റം പോറ്റിയും സംഘവും കണ്ണമ്പേരൂർപാലം തകർത്ത് തിരുവിതാംകൂർ സൈന്യത്തിന് കോട്ടയത്തേക്ക് വഴിമുടക്കിയതും കനത്ത നാശനഷ്ടമുണ്ടാക്കിയതും. പിന്നീട് കൂടുതൽ സൈന്യമെത്തിയാണ് മുന്നേറ്റം നടത്തിയത്. ചെങ്ങഴിമറ്റം (വാഴപ്പള്ളി പത്തില്ലം) പോറ്റിയെയും കുടുംബത്തെയാകെയും കൊന്നൊടുക്കി ഇല്ലം ചുട്ട് കുളം തോണ്ടി മതിലിന്റെ വടക്കുകിഴക്കേ മൂല മാത്രം നിലനിർത്തി അവിടെ പലകയിൽ " ഇവിടുത്തെ ഇല്ലപ്പേര് ഉച്ഛരിക്കുന്നവരുടെ നാവ് അറത്തു കളയും" എന്ന് രാമയ്യൻ പരസ്യപ്പെടുത്തുകയും ചെയ്തു. ആ മതിൽ മൂല ഇന്ന് മതുമൂലയാണ്. ചിറപ്പുറത്തു മാളികയിൽ പാർത്തിരുന്ന ഇളയ തമ്പുരാന്റെ കുടുംബാംഗങ്ങളെ ആക്രമിക്കാതെ വിട്ടത് തന്ത്രമായിരുന്നു. പിൽക്കാലത്ത് തിരുവിതാംകൂർ അവരുടെ പിന്മുറക്കാർക്ക് നിരവധി പദവികളും നൽകി. കുഞ്ചുകുട്ടി പിള്ള സർവ്വാധികാരത്യക്കാർ അതിൽ ഒരാളാണ്. നെടുങ്കുന്നത്തെ വാഴ വേലിൽ തറവാട്ടിലെ അമ്മച്ചിയെയാണ് തമ്പുരാൻ വിവാഹം ചെയ്തിരുന്നത് എന്നതിനാൽ ചങ്ങനാശ്ശേരിയിലെ പിന്മുറക്കാർ അവരായി മാറി. പ്രശസ്ത സിനിമാനടൻ ഭീമൻ രഘു ആ കുടുംബത്തിൽ പുതിയ തലമുറയിലെ അംഗമാണ്.
അപ്പൻ തമ്പുരാന്റെ ഉപാധികളായ വാളും പീഠവും സൂക്ഷിക്കുന്ന വാഴുവേലിൽ തറവാട്ടിൽ അദ്ദേഹത്തിന്റെ സന്താനപരമ്പര തമ്പുരാന്റെ വീരരക്ഷസിനുള്ള പൂജാദികൾ നടത്തുന്നു.....അദ്ദേഹത്തിനുള്ള വാർഷിക ഗുരുതി കാരാപ്പുഴ അമ്പലകടവ് ഭഗവതിയുടെ വടക്കുപുറത്ത് കർക്കിടകവാവിനും നടക്കുന്നു.അദ്ദേഹം ഉപാസിച്ച ചങ്ങനാശ്ശേരികാവിൽ[നീരാഴിക്കെട്ടിലെ പരദേവത] ഭഗവതിയുടെ സവിധത്തിൽ അറുകൊലതമ്പുരാന് പാൽപായസം കഴിക്കുക എന്ന വ്യവസ്ഥയിൽ തിടപ്പള്ളിയിൽ പത്മമിട്ട് പാൽപായസം നിവേദിക്കുന്ന പതിവും ഉണ്ട്.
ഒരു കുരുതിയുടെ പിന്നിലെ കഥ
കഴിഞ്ഞ വർഷം കർക്കിടകവാവ് ദിനത്തിൽ ആചാരപരമായി പ്രാധാന്യമുള്ളതും ഒരു ചരിത്രസംഭവത്തെ ഓർമ്മപ്പെടുത്തുന്നതുമായ ഒരു ചടങ്ങിൽ പങ്കെടുത്തു. കോട്ടയം കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിന്റെ വടക്കേ മതിലിനു പുറത്ത് "വടക്കുപുറത്തു ഗുരുതി" എന്ന പേരിൽ ഒരു ബലികർമ്മം എല്ലാ വർഷവും നടന്നുവരുന്നു. ഈ ചടങ്ങിനു പിന്നിൽ ഒരു മഹാദുരന്തത്തിൻറെ കഥയുണ്ട്, ചതിയുടെതും...
പഴയ തെക്കുംകൂർരാജ്യത്തെ ഇളയ രാജാവിനെ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമ്മ ചതിച്ചുകൊന്ന കഥ!!! അതിങ്ങനെയാണ്.....
തെക്കുംകൂറിലെ ആദിത്യവർമ്മ രാജാവിൻറെ ഒരേ ഒരു അനുജനായിരുന്നു അപ്പൻ തമ്പുരാൻ (വിളിപ്പേര്). അപ്പൻ തമ്പുരാനും മാർത്താണ്ഡവർമ്മയും രാജ്യധർമ്മം പഠിക്കുവാൻ ചെറുപ്പത്തിൽ മധുരയിൽ ഒരുമിച്ചുണ്ടായിരുന്ന സഹപാഠികൾ. പിൽക്കാലത്ത് ജ്യേഷ്ടന്റെ വലംകൈ ആയി രാജ്യകാര്യങ്ങൾ നടത്തിയിരുന്ന അപ്പൻതമ്പുരാൻ ചങ്ങനാശ്ശേരിയുടെ ഭരണം നോക്കിനടത്തി.
മാർത്താണ്ഡവർമ്മ ശത്രുക്കളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്ത് തൻറെ രാജ്യവിസ്തൃതി വർദ്ധിപ്പിക്കുന്ന തിരക്കിലായിരുന്നു. ചെറിയ നാട്ടുരാജ്യങ്ങൾ ഒന്നൊന്നായി കീഴടക്കി കൊച്ചിയെ വരെ കീഴ്പ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതു സാധിച്ചു കൊടുക്കുന്നതിന് മന്ത്രിയായ രാമയ്യൻ ദളവയും വലിയ പടത്തലവനായ യുസ്റ്റേഷ്യസ് ഡി ലെ നോയിയും മുൻനിരയിലും!
തെക്കുംകൂറിലെ ആദിത്യവർമ്മയും അപ്പൻ തമ്പുരാനും തമ്മിൽ ഒരു അലോഹ്യം ഉടലെടുത്ത സമയമായിരുന്നു അത്. കൊച്ചിയോടു കൂറ് പുലർത്തണം എന്ന വാദക്കാരനായിരുന്നു ജ്യേഷ്ഠൻ. എന്നാൽ സഹപാഠിയായ മാർത്താണ്ഡവർമ്മയോട് അനുഭാവമുണ്ടായിരുന്നു അനുജന്.ഈ അഭിപ്രായവ്യത്യാസം സഹോദരന്മാർ തമ്മിൽ അകൽച്ച ഉണ്ടാകാൻ ഇടയാക്കിയിരുന്നു.
അങ്ങനെയിരിക്കെ പ്രസിദ്ധമായ ഇരണിയൽ പാവുമുണ്ടുമായി ഒരു ചെട്ടിയാർ തളിക്കോട്ടയിലെത്തി രാജാവിനെ മുഖം കാണിച്ചു. സ്വർണ്ണനൂലുകൾ പാകി വിചിത്രമായ അലങ്കാരപ്പണികൾ ചെയ്ത ഒരു സെറ്റ് രാജകീയ വസ്ത്രം! രാജാവിനും കെട്ടിലമ്മയ്ക്കും. ഏറെ നാൾ ബുദ്ധിമുട്ടി ഒഴിവുസമയങ്ങളിൽ ശ്രദ്ധാപൂർ വ്വം നെയ്തെടുത്തതാണ്. ഇതിന് സമ്മാനമായി ലഭിക്കുന്ന പ്രതിഫലം ഒരു വർഷം പണിയെടുത്താൽ ലഭിക്കില്ല. അതുകൊണ്ടാണ് നൂറുകണക്കിന് മൈലുകൾ താണ്ടി ചെട്ടി കോട്ടയത്തെത്തിയത്.
വസ്ത്രങ്ങൾ പരിശോധിച്ച് ഇഷ്ടപ്പെട്ട രാജാവ് ഇതുപോലെ മറ്റൊരു ജോഡി കൂടി ആവശ്യപ്പെട്ടു. അനുജനും ഭാര്യയ്ക്കും. എത്ര വഴക്കുണ്ടായാലും കുടുംബബന്ധങ്ങളെ ബാധിക്കാതെയിരിക്കാൻ രാജാവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാജാവിന്റെ ചോദ്യത്തിന് ആകെ ഒരു ജോഡിയേയുള്ളുവെന്ന് ചെട്ടി ഉത്തരം പറഞ്ഞു. എങ്കിൽ ഇനിയൊരു ജോഡി കൂടി നെയ്തിട്ട് വരൂ അപ്പോൾ എല്ലാം സ്വീകരിക്കാം എന്നു പറഞ്ഞ് ചെട്ടിയെ മടക്കി അയച്ചു.
എന്നാൽ ചെട്ടി സൂത്രത്തിൽ കോട്ടയ്ക്കുള്ളിലൂടെ കറങ്ങി നടന്ന് ഇളയ തമ്പുരാന്റെ ശയനഗൃഹത്തിനടുത്തെത്തി. കൊണ്ടുവന്ന വസ്ത്രങ്ങൾ ഇളയ തമ്പുരാന്റെയും തമ്പുരാട്ടിയുടെയും മുന്നിൽ കാഴ്ചവച്ചു. അവർക്ക് വസ്ത്രങ്ങൾ വളരെ ഇഷ്ടപ്പെട്ടു. ജ്യേഷ്ഠനും ജ്യേഷ്ഠത്തിക്കും കൊടുത്തുവോ എന്ന ചോദ്യത്തിന് ഒരു ജോഡി അവിടെ കൊടുത്തിട്ടാണ് ഇങ്ങോട്ടു വന്നത് എന്ന് കളവു പറഞ്ഞു. ഇളയ തമ്പുരാൻ നൽകിയ കനപ്പെട്ട പണക്കിഴി വാങ്ങി സന്തോഷവാനായി ചെട്ടി തിരിച്ചുപോയി.
പിറ്റേന്ന് ഇളയരാജാവും ഭാര്യയും പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് തളിയിൽ ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്യുന്നതാണ് ഇടത്തിൽ കോവിലകത്തിന്റെ മാളികക്കെട്ടിലിലിരുന്ന് ജ്യേഷ്ഠത്തി കാണുന്നത്. അവർ ഉടൻ തന്നെ രാജാവിനെ വിവരമറിയിച്ചു. അദ്ദേഹം അതത്ര ഗൗരവമായി എടുത്തില്ല എങ്കിലും കോവിലകത്ത് സ്ത്രീകൾ തമ്മിൽ വൈരം മൂർച്ഛിച്ചു. നേർക്കുനേർ കാണാതെയായി. ഭക്ഷണം പോലും വെവ്വേറെയായി. ജ്യേഷ്ഠാനുജന്മാർ തമ്മിലുള്ള ഭിന്നിപ്പ് മൂർച്ഛിക്കാൻ ഇതുമൊരു കാരണമായി.
ഇതിനിടെ കായംകുളവും ചെമ്പകശേരിയും മാർത്താണ്ഡവർമ്മ പിടിച്ചതോടെ ഇനി അടുത്ത ഇര തങ്ങൾ തന്നെ എന്ന് മനസ്സിലാക്കിയ ആദിത്യവർമ്മ അവസാന രക്ഷാമാർഗ്ഗം എന്ന നിലയിൽ ഉപാധികളില്ലാത്ത സമാധാനദൌത്യത്തിനായി അനുജനെ തിരുവനന്തപുരത്തേയ്ക്ക് അയച്ചു. അനുജനെ കൊണ്ട് മാർത്താണ്ഡവർമ്മയെ അനുനയിപ്പിക്കാൻ പറ്റുമോ എന്ന ഒരു ശ്രമമാണ് ആദിത്യവർമ്മ നടത്തിയത്.
തിരുവനന്തപുരത്തെത്തിയ അപ്പൻ തമ്പുരാനോട് മാർത്താണ്ഡവർമ്മ ആവശ്യപ്പെട്ടതോ ജ്യേഷ്ഠനെ സ്ഥാനഭ്രഷ്ടനാക്കാൻ സഹായിച്ചാൽ സാമന്തപദവിയിൽ അധികാരത്തിലെത്തിക്കാം എന്ന വാഗ്ദാനവും.!!! സഹോദരന്മാർ തമ്മിലുള്ള ഭിന്നത മാർത്താണ്ഡവർമ്മ നേരത്തേ കേട്ടറിഞ്ഞിരുന്നു. ഇളയരാജാവിനാകട്ടെ തെക്കുംകൂറിൽ നല്ല സ്വീകാര്യതയുമുണ്ടായിരുന്നു. അവിടെയാണ് മാർത്താണ്ഡബുദ്ധി പ്രവർത്തിച്ചത്. സ്വതവേ ധർമ്മിഷ്ടനായ അപ്പൻതമ്പുരാൻ കടുത്ത വിയോജിപ്പ് അറിയിച്ച് പെട്ടെന്നുതന്നെ മടങ്ങാൻ തീരുമാനിച്ചു.
മാർത്താണ്ഡവർമ്മയുടെയും രാമയ്യൻ ദളവയുടെയും ദുഷ്ടബുദ്ധി ഒരുമിച്ച് ഉണർന്നു പ്രവർത്തിച്ചു. ഒരു ദൂതനെ ഇളയരാജാവിൻറെ അടുക്കൽ അയച്ച് "കോട്ടയത്തിനു ഉടൻ പുറപ്പെടണം. അമ്മത്തമ്പുരാട്ടി അത്യാസന്നനിലയിലാണ് " എന്ന് വ്യാജവാർത്ത പറഞ്ഞു വിശ്വസിപ്പിച്ചു. പുറപ്പെടാൻ തീരുമാനിച്ചുതന്നെ ഇരുന്ന ഇളയരാജാവ് വഞ്ചിയിൽ കയറി വടക്കോട്ട് യാത്രയായി.
യാത്രയ്ക്കിടയിൽ അഞ്ചുതെങ്ങുകോട്ടയിൽ ഇറങ്ങുകയും കോട്ടയിലെ ബ്രിട്ടീഷ് അധികൃതർ പതിനൊന്നു ആചാരവെടികളോടെ അപ്പൻ തമ്പുരാനെ സ്വീകരിക്കുകയും ചെയ്തു. അവിടെനിന്നും പുറപ്പെട്ട് പരവൂർ കായലും അഷ്ടമുടിക്കായലും കായംകുളം കായലും പിന്നിട്ട് വേമ്പനാട്ടുകായലിൽ എത്തിച്ചേർന്നു.
പിറ്റേന്ന് ത്രിസന്ധ്യനേരത്ത് ഇളയരാജാവിൻറെ വള്ളം കോട്ടയത്ത് ഇല്ലിക്കൽകടവിൽ അടുത്തു. രാമയ്യൻദളവ അയച്ച കിങ്കരന്മാർ മറ്റൊരു വള്ളത്തിൽ പിന്തുടരുന്നുണ്ടായിരുന്നു. കരക്കിറങ്ങിയ ഇളയരാജാവിനെയും സേവകന്മാരേയും അവർ തല വെട്ടി കൊലപ്പെടുത്തുകയായിരുന്നു ഉണ്ടായത്.
അടുത്ത ദിവസം തിരുവിതാംകൂറിൻറെ യുദ്ധപ്രഖ്യാപനമായിരുന്നു.!!! സ്വന്തം അനുജനെ ചതിയിൽ കൊലപ്പെടുത്തിയ ആദിത്യവർമ്മയ്ക്കെതിരെ ഇളയരാജാവിൻറെ "സഹപാഠി"യുടെ വെല്ലുവിളി, രാജധർമ്മം ലംഘിച്ചു എന്നതിനാൽ രാജസ്ഥാനത്തിനു ആദിത്യവർമ്മ അർഹനല്ല!!!
അനുജൻറെ ദുർമ്മരണം ഉണ്ടാക്കിയ നടുക്കത്തോടൊപ്പം യുദ്ധഭീഷണിയും കൂടി.സ്വന്തം സഹോദരൻറെ മരണത്തിനു ഉത്തരവാദി താനാനെന്നുള്ള യഥാർത്ത കൊലപാതകിയുടെ പഴിയും. പക്ഷെ, അദ്ദേഹം തളർന്നില്ല. കളരികളെ സജ്ജമാക്കിയ ശേഷം ആറന്മുളയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കോട്ടയത്തിനു തിരിച്ചുപോന്നു.
പക്ഷെ, വലിയ യുദ്ധമൊന്നും കൂടാതെ തന്നെ മാർത്താണ്ഡവർമ്മയുടെ സൈന്യം രാമയ്യൻറെയും ഡിലനായിയുടെയും നേതൃത്വത്തിൽ AD 1749 സെപ്തംബറിൽ ചങ്ങനാശേരിയും തളിയിൽ കോട്ടയും കീഴടക്കി. തിരുവിതാംകൂറിലെ യുവരാജാവായ കാർത്തികതിരുനാൾ അമ്മാവൻറെ അനുവാദത്തോടെ ആദിത്യവർമ്മയെയും തെക്കുംകൂർ രാജകുടുംബാംഗങ്ങളെയും കോഴിക്കോട്ടു സാമൂതിരിയുടെ ആശ്രിതരായി കഴിയാൻ അനുമതി നൽകി.
കൊല ചെയ്യപ്പെട്ട അപ്പൻ തമ്പുരാൻറെ ആത്മാവ് ഗതി കിട്ടാതെ അലഞ്ഞു. തെക്കുംകൂറിലെ തന്നെ ചില പ്രമാണികൾ ഇളയരാജാവിനെ അപായപ്പെടുത്തുന്നതിൽ രാമയ്യനെ സഹായിച്ചു എന്ന് പറയപ്പെടുന്നു. അവരുടെ കുടുംബങ്ങളിൽ തുടർച്ചയായി അനിഷ്ടങ്ങൾ സംഭവിക്കാൻ തുടങ്ങി. കൂടാതെ പ്രജാവത്സലനായിരുന്ന ആയിരുന്ന ഇളയരാജാവിൻറെ ഓർമ്മകൾ അവരെ നിരന്തരം വേട്ടയാടി. പ്രശ്നപരിഹാരമായി ഇളയരാജാവിൻറെ ആത്മാവിനെ ആവാഹിച്ചിരുത്തി വേണ്ടുംവിധം പ്രീതിപ്പെടുത്തിക്കൊള്ളണമെന്ന് താന്ത്രികവിധി ഉണ്ടായി. അപ്രകാരം കാരാപ്പുഴ ഇടത്തിൽ കോവിലകത്തിന് സമീപമുള്ള അമ്പലക്കടവ് ക്ഷേത്രത്തിൻറെ വടക്കുപുറത്ത് ആവാഹിച്ച് ഇരുത്തുകയും വർഷാവർഷം ബലി നടത്തി പ്രീതിപ്പെടുത്തിവരുകയും ചെയ്യുന്നു. ഇന്നും അത് മുടങ്ങാതെ നടക്കുന്നു.ആദ്യകാലത്ത് നരബലിയും പിന്നീടു മൃഗബലിയും നടന്നിരുന്നതായി കേൾവി!!!.ഇപ്പോൾ സാത്വികരീതിയിലുള്ള ഗുരുതികർമ്മങ്ങൾ ആണ്.
പ്രമുഖ കവി നാലാങ്കൽ കൃഷ്ണപിള്ളയുടെ "മഹാക്ഷേത്രങ്ങളുടെ മുന്നിൽ" എന്ന ഗ്രന്ഥത്തിൽ ഈ ചരിത്രസംഭവം സൂചിപ്പിച്ചിട്ടുണ്ട്. പി. ശങ്കുണ്ണിമേനോൻറെ " തിരുവിതാംകൂർ ചരിത്രം" എന്ന ഗ്രന്ഥത്തിൽ തിരുവിതാംകൂറിനെ ന്യായീകരിച്ച് അമ്മയ്ക്ക് അസുഖം മൂർച്ചിച്ചു എന്ന് കത്തയച്ച് വരുത്തിയശേഷം ആദിത്യവർമ്മ അനുജനെ കൊലപ്പെടുത്തി എന്നു രേഖപ്പെടുത്തിയിരിക്കുന്നു. തെക്കുംകൂർ പിന്മുറക്കാരും കോട്ടയത്തെ വാമൊഴിചരിത്രവും മാർത്താണ്ഡവർമ്മയുടെ ചതിയുടെ കഥ ശരി വയ്ക്കുന്നു.
തങ്ങളുടെ പൂർവികൻറെ സ്മരണയ്ക്കായി നടത്തുന്ന ഈ ചടങ്ങിനെ പറ്റി അജ്ഞരായിരുന്നു ചങ്ങനാശ്ശേരിയിലെ എട്ടാം തലമുറയിലെ പിന്മുറക്കാർ. അവർ തങ്ങളുടെ മുതുമുത്തച്ഛൻ തെക്കുംകൂറിലെ ഇളയരാജാവായിരുന്നു എന്നും ദുർമരണപ്പെട്ട ആൾ ആയിരുന്നു എന്നും മാത്രം മനസ്സിലാക്കിയിരുന്നു. ആ കുടുംബത്തിലെ മായാ വസുന്ധര എന്ന വനിതയുടെ വേരുകൾ തേടിയുള്ള അന്വേഷണങ്ങളുടെ ഇടയിൽ എന്നെ പരിചയപ്പെടുകയും എന്നിൽ നിന്ന് ഈ വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തു. കാരാപ്പുഴയിലെ ജനങ്ങളും തലമുറകളുടെ കടന്നുപോക്കിൽ ഈ ഗുരുതിയുടെ പിന്നിലെ കഥയും മറന്നിരുന്നു. വീണ്ടും പഴയ തെളിവുകൾ ഉയർത്തിക്കാട്ടി ഒരു നാടുവാഴിവംശത്തിൻറെ തകർച്ചയുടെ കഥ ഓർമ്മിപ്പിക്കുന്ന വേദിയായി കഴിഞ്ഞ വർഷം നടന്ന ഗുരുതി.
ചരിത്രം കഥയോ ചരിത്രകഥയോ അല്ല - സംഭവങ്ങളുടെ ശുദ്ധമായ വസ്തുതകൾ സമൂഹോപകാരാർത്ഥം എഴുതി സൂക്ഷിക്കുന്നവയാണത് എന്ന് ഇത്തരം ദുഷ്‌ചരിത്രാന്വേഷികൾ മനസ്സിലാക്കിയിരുന്നാൽ അവർക്ക് നല്ലത്. എഴുത്തുകാരന്റെ ഊഹോപോഹങ്ങൾ അല്ല ചരിത്രം. നാലാങ്കൽ ജീവിച്ച കാലത്തെയുമല്ല (1911 - 1991) മേൽ എഴുതിയ ചരിത്രം. Travancore (Venadu) from 1729 until in 1758. തിരുവിതാം കൂർ വേണാട് ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മ - (അനിഴം തിരുനാൾ ) ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. പ്രശംസിച്ചാലും ഇകഴ്ത്തിയാലും അദ്ദേഹത്തിന്റെ ഭരണകാലത്തെ കേരളത്തിലെ കൊച്ചു കൊച്ചു രാജാക്കന്മാരുടെ അവസ്ഥ മുതലെടുത്ത് ഒരു പിടി ഡച്ചുകാരും ഒരു പിടി ബ്രിട്ടീഷുകാരും എലിയെ പിടിക്കാൻ നടക്കുന്ന ചേരയെപോലെ ഇന്ത്യയെ കാർന്നെടുക്കുകയായിരുന്നു എന്നെത്ര പേർക്കറിയാം. നാട്ടുരാജാക്കന്മാർ ആരും തന്നെ ഭാരതത്തെക്കുറിച്ചോ കേരളത്തെക്കുറിച്ചോ അഭിമാനമുള്ളവരായിരുന്നുമില്ല. എല്ലാർക്കും വേണം രാജ്യം എന്നായിരുന്നു ആ കാലം. തെക്കുംകൂർ കായംകുളത്തെയും ചെമ്പകശ്ശേരിയേയും ആശ്രയിച്ച് തിരുവിതാംകൂറിനെതിരെ വെല്ലുവിളിച്ച കഥ എത്ര പേർക്കറിയാം. (നാലാങ്കലിന്റെ - കൃഷ്ണപ്പിള്ള അവർകളുടെ ജന്മനാടായ കോട്ടയത്തെ ഒളശ്ശ തെക്കുംകൂർ രാജാവിന്റെ ആശ്രിതപാരമ്പര്യം സൂക്ഷിച്ചിരുന്നു എന്നതും ഇവിടെ പ്രസ്താവ്യമല്ല) അങ്ങിനെയിരിക്കെ, തിരുവിതാം കൂറിനെ, കഴിയുമെങ്കിൽ കേരളത്തെ മുഴുവൻ ഏകോപിച്ച് വിദേശികളെ - ബ്രിട്ടീഷുകാരെ നിഷ്കാസനം ചെയ്യുക എന്ന ആദർശം മുറുകെ പിടിച്ചായിരുന്നു തിരുവിതാംകൂർ നില നിന്നിരുന്നത്. കൊച്ചിയും മലബാറും മറ്റനേകം പ്രാമാണി രാജാക്കന്മാരും അവസ്ഥ മാത്രം കൈമുതലായി നില നിന്നിരുന്നപ്പോൾ ഭൂലോക ചതിയന്മാരായ ബ്രിട്ടീസും മറ്റും ആ കൊച്ചന്മാരെ കീഴ്പെടുത്തിയിരുന്നെങ്കിൽ, ഈ കള്ള-ചരിത്രവും വെളിച്ചം കാണില്ലായിരുന്നു. രാജ്യചരിത്രമെഴുതാൻ പുറപ്പെടുന്നവരിൽ പലരും വിശദമായ അന്വേഷണപഠനങ്ങളില്ലാതെ ഇത്തരം അന്യരുടെ സാഹിത്യസൃഷ്ടികളിൽ - കള്ളക്കഥകളിൽ പെട്ടു പോകുന്നതു് കാണാറുണ്ട്. ശരിക്കുണ്ടായ സംഭവം, കാലം, സാഹചര്യം, സമാനചരിത്ര സംഭവങ്ങൾ , കാരണങ്ങൾ, എഴുത്തുകാരെന്റെ നിഷ്പക്ഷമായ വീക്ഷണം തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളവർക്ക് അവ തെറ്റാറില്ല. ഒരേ ഒരു ചരിത്രകാരന്റെ എഴുത്ത് മാത്രം വായിക്കുന്നവർ വെറും വാനമ്പാടികൾ മാത്രം. (1). ഈ പോസ്റ്റ് കാരന്റെ സാമൂഹ്യസ്ഥാനം, (2) ശേഖരിച്ച വിവരങ്ങൾ എവിടെ നിന്ന്? (3) അവതരിപിച്ച കഥാപാത്രങ്ങൾ വേറെ എവിടെയൊക്കെ എങ്ങിനെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ? എന്നൊക്കെ മനസ്സിലാക്കി മാത്രം ചരിത്രം മനസ്സിലാക്കുക. ചരിത്രം പ്രചരിപ്പിക്കാനുള്ളതല്ല, സ്വന്ത്രം ജീവിതവും ദേശവും സമൂഹവും ലോകോപകാരാർത്ഥം ആസൂത്രണം ചെയ്യാനുള്ളതാണു് എന്നു കൂടി മനസ്സിലാക്കുക. അവ സമൂഹത്തിലെ വ്യത്യസ്ത ജീവിതരീതിക്കാരെ/ ആവശ്യക്കാരെ / വിഭാഗങ്ങളെ യോജിപ്പിക്കാനും കൂടിയായിരിക്കണം. ചരിത്രം എന്ത്, എന്തിനു് എന്ന് മനസ്സിലാക്കാത്തവർ അതെഴുതാൻ തുനിയരുത്.
ചങ്ങനാശ്ശേരിയും ഇടത്തിൽ രാജാക്കന്മാരും
ചങ്ങനാശ്ശേരിയും പരിസര പ്രദേശങ്ങളും ഒരു കാലത്ത് "നന്ദുഴൈനാട് " എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അകൃത്രിമമായി പറഞ്ഞാൽ "വെമ്പൊലിനാട്". ത്രിക്കോടിത്താനമായിരുന്നു തലസ്ഥാനം. 12ആം നൂറ്റാണ്ടിൽ ഈ രാജ്യം പല ശക്തികളാൽ ഭിന്നിക്കപ്പെടുകയും തെക്കുംകൂർ രാജ്യമായി രൂപപ്പെടുകയും 1753 വരെ ഈ രാജ്യത്തിന്റെ കീഴിലുമാരുന്നു ഈ നാട്.
തെക്കുംകൂർ രാജ്യത്തിന്റെ ലിഘിതരേഖകളിൽ പറയുന്നത് നന്ദുഴൈനാടിന്റെ തകർച്ച മുതലെടുത്ത "ഇടത്തിൽ" എന്ന നായർ കുടുമ്പക്കാരാണ് രാജ്യത്തിന്റെ സ്ഥാപകർ എന്നാണ്.( വാഴപ്പള്ളി ശാസനത്തിലാണ് ആദ്യമായി നായർ എന്ന പദം ലിഘിതമായി രേഘപ്പെടുത്തിയിട്ടുള്ളത്) ഇവർ വർമ്മയെന്ന് പേരിനൊപ്പം ചേർത്തിരുന്നില്ല. ചങ്ങനാശ്ശേരിയിലെ ലക്ഷ്മീപുരം കൊട്ടാരം ഇവരുടെതാരുന്നു.ഭരണവുമായി കൊട്ടാരത്തിനു നേരിട്ട് ബന്ദമൊന്നുമില്ലായിരുന്നു. [18 ആം നൂറ്റാണ്ടിൽ തിരുവിതാംകൂറുമായി ഇടകലരുകയും, കൊട്ടാരം,മലബാറിൽ നിന്നു വന്ന രാജസ്ഥാനീയരുടെ വസതിയായിതീരുകയും ചെയ്തു ] പുഴവാതുള്ള " കുളപ്പുരമാളിക" ഇവർ സ്നാന കർമ്മങ്ങൾക്കായി ഉപയോഗിച്ചിരുന്നു.
കാരണവർ (പാര്യത്യാകാർ) എന്ന് സ്ഥാനപേരിലുള്ള നായർ ഭരണ കർത്താക്കളെ ഓരോ ഗ്രാമങ്ങളിലും നിയമിച്ചിരുന്നു. ബ്രാഹ്മണാധിപത്യമുണ്ടായിരുന്ന പ്രദേശങ്ങളിൽ "പത്തില്ലത്ത് പോറ്റിമാർ" എന്ന ബ്രാഹ്മണരായിരുന്നു കാരണവർക്കു പകരമെന്ന് "വാഴപ്പള്ളിചെപ്പാട്" എന്ന ശിലാശാസനത്തിൽ പറയുന്നു. പടിഞാറൻ ഭാഗങ്ങളായ പുഴവാത്, വാഴപ്പള്ളി എന്നി പ്രദേശങ്ങൾ "ചങ്ങഴിമറ്റം" നമ്പൂതിരിമാരുടെ പരിധിയിലാരുന്നു.
നായർ നാട്ടുരാജ്യങ്ങളെ ഉൻമൂലനം ചെയ്ത് തിരുവിതാംകൂർ രൂപീകരിക്കുവാനുള്ള ലക്ഷ്യവുമായി മാർത്താണ്ടവർമ്മയും, രാമയ്യൻ ദളവയും 1753 ൽ വടകോട്ട് നീങ്ങി. കായംകുളവും, അമ്പലപ്പുഴയും കീഴടക്കിയ ശേഷം തെക്കുംകൂർ ലക്ഷ്യമാക്കി നീങ്ങി.“വിളക്കിലി നമ്പൂതിരി”മാരുടെ പരിധിയിലാരുന്ന തിരുവല്ല ആദ്യം കീഴടക്കി.അപകടം മനസ്സിലാക്കിയ ചങ്ങഴിമറ്റം പോറ്റിമാർ രാജാവിനെ വിവരമറിയിക്കുകയും രാജാവിന്റെ നിർദ്ദേശപ്രകാരം പട്ടാളവും പോറ്റിമാരും സജ്ജമാവുകയും ചെയ്തു.
ചങ്ങനാശ്ശേരി-തുരുത്തി ബന്ദിപ്പിക്കുന്ന പാലക്കത്തറ പാലം പൊളിച്ച് രാമയ്യന്റെ പട്ടാളത്തെ തടയുവാൻ പോറ്റി തീരുമാനിച്ചു. പക്ഷേ രാമയ്യൻ കുരുട്ടു ബുദ്ധി പ്രവർത്തിച്ചു തെക്കുംകൂർ സൈന്യാധിപനായിരുന്ന "വാഴപ്പാടത്ത് പണിക്കരെ" വശത്താക്കി പോറ്റിയുടെ പദ്ധതി ചോർത്തി.അങ്ങനെ തെക്കുംകൂർ മാർത്താണ്ഡവർമ്മ കീഴടക്കി. രാജാവ് കോഴിക്കോട് സാമൂതിരിയിൽ അഭയം പ്രാപിച്ചു.പണിക്കർക്ക് പ്രത്യുപകാരമായി മാർത്താണ്ടവർമ്മ " പൂവം" എന്ന ഭീമമായ ഭൂപ്രദേശം സമ്മാനിച്ചു.
പോറ്റിമാർ മെനഞ്ഞിരുന്ന പദ്ധതികൾ മനസ്സിലാക്കിയ മാർത്താണ്ടവർമ്മയ്ക്ക് അവരോട് ഒടുങ്ങാത്ത വെറിയുണ്ടാവുകയും, രാമയ്യന്റെ നിർദേശപ്രകാരം പോറ്റിമാരുടെ കുടുമ്പക്കാരെ വകവെരുത്തി ഇല്ലം കുളംതോണ്ടി സ്വത്തുകൾ കണ്ടുകെട്ടി.ഇല്ലത്തിന്റെ നാലു വശത്തു മുണ്ടായിരുന്ന വലിയ മതിലുകളിൽ ഒരെണ്ണം മാത്രം അവശേഷിക്കുകയും പിൽക്കാലത്ത് പരിസര പ്രദേശം "മതിൽമൂല => മധുമൂല" എന്ന് അറിയപെടുകയും ചെയ്തു.
ഉപദ്രവിക്കിെല്ലന്ന മാർത്താണ്ടവർമ്മയുടെ ഉറപ്പിൽ തെക്കുംകൂർ രാജാവ് മൂന്ന് മാസങ്ങൾക്ക് ശേഷം തിരിച്ചു വരുകയും നാട്ടാശ്ശേരി എന്ന സ്ഥലത്ത് "ഇടത്തിൽ" എന്ന തറവാട്ടു പേരിൽ മറ്റു നായന്മാരേപോലെ മരുമക്കത്തായ ദായക്രമത്തിൽ കുടുമ്പസമേതം താമസിച്ചുവന്നു. പലരേഖകളിലും ചങ്ങനാശ്ശേരി ഇടത്തിൽ എന്നാണ്, പിഴവാത് പിഴവാത് ഇടത്തിൽ എന്നും.1991ലെ ordinance പ്രകാരം changanachery എന്ന നാമം ഔദ്യോഗികമായി സ്ഥിതീകരിക്കപ്പെട്ടു.
ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരം തെക്കുംകൂർ രാജവംശവുമായോ കുലശേഖരരാജശംശവുമായോ യാതൊരു ബന്ധവും ഉള്ളതല്ല...തെക്കുംകൂറിന്റെ പതനത്തിന് ശേഷം ഹൈദരാലിയുടെ മകൻ ടിപ്പിസുൽത്താന്റെ മലബാർ ആക്രമണകാലത്ത് തന്റെ അഞ്ച് പെൺമക്കളുമായി തിരുവിതാംകൂറിൽ അഭയംപ്രാപിച്ച പരപ്പനാട്ട് രാജവംശ തായ്വഴിയായ ബേപ്പൂർ ആലിക്കോട്ട് കോവികത്തെ കുഞ്ഞിക്കുട്ടി തമ്പുരാട്ടിയുടെ ഇളയ മകളായ ഇഞ്ഞാഞി തമ്പുരാട്ടിയുടെ സന്തതിപരമ്പരയാണ്..
അന്ന് തിരുവിതാംകൂർ ഭരിച്ച മഹാരാജാ കാർത്തിക തിരുനാൾ രാമവർമ്മ[ധർമ്മരാജ]തമ്പുരാട്ടിയെയും മക്കളെയും താമസിപ്പിച്ചത് തെക്കുംകൂറിന്റെ ആസ്ഥാനം ചങ്ങനാശ്ശേരി ഇടം നീരാഴിക്കെട്ട് കൊട്ടാരത്തിലാണ്.പിന്നീട്ഇഞ്ഞാഞ്ഞിയമ്മയുടെ മകളുടെ മകനായ രാജരാജ വർമ്മയാണ് തിരുവിതാംകൂർ മഹാറാണി ലക്ഷ്മീബായ് തിരുമനസിനെ പള്ളിക്കെട്ട് കഴിച്ചത്.ഭർതൃഗൃഹത്തിന് തിരുവിതാംകൂറിന്റെ പ്രൗഡിക്ക് ചേർന്ന പകിട്ടില്ല എന്നതിനാൽ പുഴവാത് കരയുടെ ജന്മികളും കൊട്ടാരം മാന്ത്രികരുമായിരുന്ന കുമാരമംഗലസ്സ് മനയിൽ നിന്നും കരയുടെ പാതി കരമൊഴിവായി വാങ്ങി സന്താനഗോപാല ക്ഷേത്രത്തിന് സമീപം പണികഴിപ്പിച്ച് തമ്പുരാട്ടി തന്റെ മർതൃകുടുംബത്തിന് സമ്മാനിച്ചതാണ് ലക്ഷ്മീപുരം കൊട്ടാരം.ഗൃഹപ്രവേശ സമയത്ത് പത്നിയോടുള്ള ആദരസൂചകമായി രാജരാജവർമ്മ വലിയ കോയിതമ്പുരാൻ പതിനാറുകെട്ടിന് ലക്ഷ്മീപുരം കൊട്ടാരം എന്ന് നാമകരണം ചെയ്തു...
തെക്കുംകൂറിന്റെ കുലഭരദേവത നീരാഴിഭഗവതി കുടികൊള്ളുന്ന ചങ്ങനാശ്ശേരികാവിൽ ഭഗവതിക്ഷേത്രനും തെക്കുംകൂർരാജവംശത്തിനും ഒരേ ചരിത്രമേ ഉള്ളു.വേമ്പോലിനാട് രണ്ടായി പിരിഞ്ഞ് വടക്കുംകൂറും തെക്കുംകൂറും ആയപ്പോൾ തെക്കുംകൂർ ആസ്ഥാനം പലയിടങ്ങളിലായി മാറി മാറി വന്നു അവസാനകാലം വെന്നിമലയും പിന്നെ മണികണ്ഠപുരവും പിന്നീട് ചങ്ങനാശ്ശേരി ഇടവുമായി.ചങ്ങനാശ്ശേരി യുദ്ധം എന്ന് ചരിത്രം രേഖപ്പെടുത്തിയ പടയോട്ടത്തിൽ അനിഴംതിരുനാൾമാർത്താണ്ഡവർമ്മയുടെ നിർദ്ധേശപ്രകാരം രാമയ്യന്റെ നേതൃത്വത്തിൽ സൈന്യം തെക്കുംകൂറിനെ കീഴടക്കി.പക്ഷേ രാജാവിനെ വാഴപ്പള്ളി പത്തില്ലത്തിൽപോറ്റിമാർ രക്ഷപെടുത്തി നട്ടാശ്ശേരിയിൽഇടത്തിൽ എത്തിച്ചു.പിന്നീട് തിരുവിതാംകൂറുമായി സന്ധി ചെയ്ത് രാജ്യവും രാജ്യാധികാരവും രാജത്വവും വരെ അടിയറവെച്ച് ഒരു സാമന്തൻ പോലുമല്ലാതെ അടുത്തൂൺ പറ്റി.
വേമ്പനാട്ട്കായലിന്റെ ഒലി അഥവാ അലയടി കെട്ടിരുന്ന രാജധാനി എന്നതിൽ നിന്നാണ് വേമ്പൊലിനാട് എന്ന നാമം ഉണ്ടായത്. പുഴവാത് ചങ്ങഴിമുറ്റത്തിന്റെ പരിധി അല്ല....പെരുന്ന പോറ്റിമാരുടെ പരിധിയിൽ ആയിരുന്നു.പത്തില്ലത്തിൽപോറ്റിമാർ എന്നറിയപ്പെട്ടെ ബ്രാഹ്മപ്രഭുക്കൻമാർ കൊടികുത്തി വാണ പ്രദേശമായിരുന്നു ചങ്ങനാശ്ശേരി.വാഴപ്പള്ളി ക്ഷേത്രം ഉൗരാളർ വാഴപ്പള്ളി പത്തല്ലം.ത്രിക്കൊടിത്താനം ക്ഷേത്ര ഊരാളർ ത്രിക്കൊടിത്താനം പത്തില്ലം[ഇവർ വള്ളുവനാട്ടിൽ നിന്നും എത്തിയവരത്രേ]അതിലെ പ്രധാനികളായ ഒരു ഇല്ലത്തെ ജ്യേഷ്ഠാനുജൻമാരിൽ മൂത്തആൾ സ്വജനവിവാഹവും[വേളി] അനുജൻ അനുലോമവിവാഹ [സംബന്ധം]വുമായിരുന്നു കഴിച്ചിരുന്നത്.ജ്യേഷ്ടന്റെ മക്കൾ നമ്പൂതിരിമാരായും അനുജന്റെ മക്കൾ അന്നും ഇന്നും ചങ്ങനാശ്ശേരിയിലെ കീർത്തികേട്ട നായർതറവാടായും ത്രിക്കൊടിത്താനത്തുണ്ട്.പൂർണ്ണമായും അന്യം നിന്നവരാണ് ഉമ്പിഴിപത്തില്ലം,എഴിങ്ങാക്കാവ് പത്തില്ലം[എഴിഞ്ഞില്ലം]എന്നിവ.വാഴപ്പള്ളിയിലെ പത്തില്ലമഠങ്ങളിൽ ഒന്നൊഴികെ എല്ലാം അന്യം നിന്നു.വാഴപ്പള്ളിക്ക് തിരുവാഴപ്പള്ളി ക്ഷേത്രവും ത്രിക്കൊടിത്താനത്തിന് ത്രികൊടിത്താനം മഹാക്ഷേത്രവും പരുന്നക്ക് കീഴ്കുളങ്ങര ക്ഷേത്രവും,ഉമ്പിഴിക്ക് തിരുമല മഹാദേവ ക്ഷേത്രവും,ഇഴിങ്ങാപോറ്റിമാർക്ക് എഴിക്കാവ്ശാസ്താവും അന്തിമഹാകാളനുമായിരുന്നു ഗ്രാമക്ഷേത്രങ്ങൾ......കീഴ്കുളങ്ങര ക്ഷേത്രം നശിപ്പിക്കപ്പെട്ടതോടെയാണ് പെരുന്നവേലായുധസ്വാമിയുടെ വരവും ക്ഷേത്രോല്പത്തിയും.അതോടെ ഉമ്പിഴിപോറ്റിമാരും അവരുടെ ക്ഷേത്രവും നശിച്ചു......അന്ന് നാശംവന്ന ക്ഷേ ത്രങ്ങൾ ഒക്കെ ഇന്ന് പുനരുദ്ധരിക്കപെട്ടു..
തിരുവിതാംകൂറിന്റെ ആക്രമണം ഉണ്ടാകുന്ന വിവരം അറിഞ്ഞ തെക്കുംകൂർ ഇളയതമ്പുരാൻ തിരുവിതാംകൂറിലെത്തി സന്ധിക്കു ശ്രമിച്ചു.ആ വിവരം അറിഞ്ഞ ഏട്ടൻതമ്പുരാൻ അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് അനുജനേ വിളിച്ചു വരുത്തി കൊന്നുകളഞ്ഞു.ആ വിവരം അറിഞ്ഞതും തിരുവിതാംകൂറിനെ ചൊടിപ്പിച്ചു....അന്ന് ദുർമരണപ്പേട്ട അനുജൻതിരുമനസിന്റെ ആത്മാവ് അറുകൊലതമ്പുരാൻ എന്ന പേരിൽ ചങ്ങനാശ്ശേരികാവിൽ ഭഗവതിക്കൊപ്പം സാനിദ്ധ്യമരുളുന്നു നീരാഴികിഴക്കേടം കുടുബക്കാർ ഇന്നും തമ്പുരാന് ചങ്ങനാശ്ശേരികാവിൽ തിടപ്പളിനിവേദ്യം നടത്തിപോരുന്നു
ലക്ഷ്മീപുരം കൊട്ടാരത്തിന് ഭരണതലത്തിൽ പങ്കുണ്ടായിരുന്നില്ല എന്നുള്ളത് ശരിതന്നെ....കാരണം അവരുടെ രാജ്യം തെക്കെമലബാറിൽ പരപ്പനാട് ആയിരുന്നു ടിപ്പുവിൽ നിന്ന് രക്ഷപെട്ട് വന്ന് നീരാഴിക്കെട്ടിൽ താമസിച്ച തമ്പുരാട്ടിയുടെ ചെറുമകൻ മാത്രമല്ല പരപ്പനാട്ടിൽ നിന്നുള്ള കോയിതമ്പുരാൻ.തിരുവിതാംകൂറിർ രാജകുടുംബത്തിന് മാത്രമുള്ള ഒരു വ്യവസ്ഥയാണ് കുമാരിമാർക്ക് ബ്രാഹ്മണബന്ധുത പാടില്ല.രാജപിതൃത്വം വേണാടിനേക്കാൾ ശ്രേഷ്ടാഭിജാത്യമുള്ള പൂർണ്ണക്ഷത്രീയരിൽ തന്നെ ആവണം എന്നുള്ളത്.ആ വ്യവസ്ഥ അനുസരിച്ച് കോയിതമ്പുരാക്കൻമാരെ തിരഞ്ഞെടുത്തിരുന്നത് അധികവും പരപ്പനാട്ടിൽ നിന്നു തന്നെ ആയിരുന്നു.അതു തന്നെയായിരുന്നു തിരുവിതാംകൂറിൽ ലക്ഷ്മീപുരത്തിനുള്ള പ്രാധാന്യം.ബേപ്പൂരിൽ നിന്നും ചങ്ങനാശ്ശേരിയിൽ വന്ന് താമസിച്ച 5 രാജകുമാരിമാരിൽ രണ്ടുപേർ ഹരിപ്പാട്ടേക്കും[അനന്തപുരംകൊട്ടാരം ചമ്രമഠംകൊട്ടാരം]ഒരാൾ തിരുവല്ലക്കും[പാലിയേക്കര]ഒരാൾ പള്ളത്തേക്കും[മറിയപ്പള്ളികൊട്ടാരം]മാറി താമസിച്ചു ഒരാൾ ചങ്ങനാശ്ശേരികാവിന് പിന്നിൽ നീരാഴിക്കെട്ടിലും താമസിച്ചു...അങ്ങനെ പരപ്പനാടിന്റെ അഞ്ചുതായ്വഴികളായി പിരിഞ്ഞ ഈ അഞ്ചു കുടുംബങ്ങളിൽ നിന്നുമായിരുന്നു തിരുവിതാംകൂറിലെ അധികം ബന്ധുതയും.തിരുവിതാംകൂറിലെ കുമാരിമാർക്കുള്ള ബന്ധുതക്കായി പരപ്പനാട്ട് സ്വരൂപത്തിൽ പെട്ടബേപ്പൂർ കോവിലകത്തു നിന്നും കൊണ്ടുവന്ന ഒരു ശാഖയാണ് കിളിമാനൂർകൊട്ടാരം.രാജകുടുംബത്തിലെ പുരുഷൻമാർ അധികവും നായർസ്ത്രീകളെ വിവാഹം ചെയ്യുന്നതായിരുന്നു വ്യവസ്ഥ...അത് തിരുവിതാംകൂറിലും പരപ്പനാട്ടും എല്ലാം അങ്ങനെ തന്നെ...ലക്ഷ്മീപുരത്തെ ചില തമ്പുരാക്കൻമാർ നായർ തറവാടുകളിൽ നിന്ന് വിവാഹം ചെയ്തിരുന്നു.ഭർതൃഗൃഹത്തിൽ അയിത്താചാരം പാലിക്കേണ്ടതുകൊണ്ട്.അതായത് തമ്പുരാട്ടിമാർ പുത്രവധുക്കളായ നായർസ്തീകളെ തൊട്ടുതിന്നില്ലായിരുന്നതുകൊണ്ട് അവർക്കായി നിർമ്മിച്ച് നല്കിയ ഗൃഹങ്ങളാണ്.സന്താനഗോപാലക്ഷേത്രത്തിന് പിന്നിൽ കാണപ്പെട്ട...കേരളപുരവും കൊച്ചുകൊട്ടാരവും.ബന്ധുതയും ബഹുമാനവും സ്ഥാനവും അന്തസും ഒക്കെ ഉണ്ടായിരുന്നെങ്കിലും പുത്രവധുക്കളായി വന്ന ഈ സ്ത്രീകൾക്ക് കൊട്ടാരം ക്ഷേത്രനാലമ്പലത്തിൽ കയറാനോ തമ്പുരാട്ടിമാരോടൊത്ത് ഒരേ കടവിൽ കുളിക്കാനോ അനുവാദം ഉണ്ടായിരുന്നില്ല.അമ്മാവന്റെ ഭാര്യയായാൽപോലും പേരെടുത്ത് വിളിച്ചിരുന്നു.അച്ഛനെ അച്ഛൻതമ്പുരാൻ എന്നു വിളിക്കണം.അതായിലുന്ന കാലസ്ഥിതി.അങ്ങനെ നായർ ബന്ധുതയിൽ വേർതിരിഞ്ഞ കേരളപുരത്തോട് ചേർന്നുണ്ടായിരുന്ന സന്താനഗോപാല മൂർത്തിയുടെ ആറാട്ട് കുളത്തിന്റെ കുളപ്പുരമാളികയിൽ ഇരുന്ന് ലക്ഷ്മീപുരം കൊട്ടാരം ഉണ്ടാകുന്നതിനും 4 തലമുറ മുൻപ് അന്യംനിന്ന തെക്കുംകൂർ ഭരണ തീരുമാനം എടുത്തിരുന്നു എന്നു പറയുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല
10
തിരുത്തുകപെരുമാൾവാഴ്ചയുടെ അന്ത്യത്തിൽ പഴയ മലയാളനാട്ടിലെ 18 നാട്ടുരാജ്യങ്ങളിൽ കിഴുമലൈനാട്, കാൽക്കരൈനാട്, മുഞ്ഞുനാട്, നൻറുഴൈനാട്, തിരുവാറ്റുവായ്നാട് എന്നിവ പതിനൊന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കടുത്തുരുത്തി ആസ്ഥാനമായ വെമ്പൊലിനാട്ടിൽ ലയിക്കുകയും വെമ്പൊലിനാട് വിസ്തൃതി പ്രാപിക്കുകയും ചെയ്തു. വെമ്പൊലിനാട്ടരചൻമാർ ലിഖിതചരിത്ര പരാമർശങ്ങൾക്ക് മുമ്പേ പ്രദേശത്തെ നാടുവാഴികൾ ആയിരുന്നു. പാണ്ഡ്യരാജാവായിരുന്ന വേമ്പന് നാടുവാഴി കുടുംബവുമായുള്ള വൈവാഹിക ബന്ധത്തിലാണ് നായരി എന്ന് തിരുവിതാംകൂർ ചരിത്രകാരന്മാർ ആക്ഷേപരൂപത്തിൽ പരാമർശിക്കുന്ന ബിംബലീശന്മാരുടെ ഉല്പത്തി എന്ന് ചില ചരിത്രധാരണകൾ ഉണ്ട്.ഒമ്പതാം നൂറ്റാണ്ടിലെ നെടുമ്പ്രം ശാസനത്തിൽ പരാമർശിക്കുന്ന കോതരവി എന്ന ചേരചക്രവർത്തി "വെമ്പലനാട്ടുടയൻ" എന്ന് കാണുന്നു. അതായത് ഒരേ സമയം ചേരചക്ര വർത്തിയും നാടുവാഴിയും! മൂവേന്തന്മാരുടെ പാരമ്പര്യം വെമ്പലനാട്ടര ചന്മാർക്കുണ്ടെന്ന് വ്യക്തം. മണികണ്ഠന്മാർ എന്ന വിളിപ്പേരിലറിയപ്പെട്ട രാജാക്കന്മാരുടെ കുലദൈവം ശാസ്താവും പരദേവത ചെറുവള്ളിക്കാവ് ഭഗവതിയുമായിരുന്നു. ഇടത്തിൽ എന്നാണ് ഇവരുടെ കോവിലകങ്ങൾ അറിയപ്പെട്ടിരുന്നത്. ബ്രാഹ്മണ സമ്പർക്കം മൂലം പദവികൾ നേടിയ നായർ മാടമ്പിമാർ തങ്ങൾ കാർഷിക ജനതയെ ചൂഷണം ചെയ്ത് നേടിയ സ്വത്തെല്ലാം ബ്രാഹ്മണർക്ക് ദാനം ചെയ്ത് ഹിരണ്യഗർഭധാനം എന്ന ചടങ്ങ് നടത്തി ക്ഷത്രിയരായി മാറുന്ന സമ്പ്രദായം നിലനിന്നിരുന്നപ്പോൾ ആ വഴിക്ക് ഒരു ചില്ലിക്കാശ് പോലും മുടക്കാതെ ക്ഷത്രിയപാരമ്പര്യത്തിൽ ഭരണം നടത്തിയവരാണ് വെമ്പലനാട്ടിലെ മണികണ്ഠൻമാർ.
11
തിരുത്തുകഅവർ പേരിനൊപ്പം വർമ്മ ചേർക്കില്ലെന്ന് പോസ്റ്റിൽ പറയുന്നു. സൂര്യന്റെ പര്യായമായ ആദിത്യൻ, ഉദയമാർത്താണ്ഡൻ, ഇരവി തുടങ്ങിയ പേരുകളോടും കേരളൻ, രാമൻ എന്നീ പേരുകളോടും വർമ്മ എന്നു കൂട്ടിച്ചേർത്താണ് ഈ രാജാക്കന്മാർ അറിയപ്പെട്ടിരുന്നത്. ഹിരണ്യഗർഭധാനം നടത്തി പൂണൂൽ ധരിച്ച് ക്ഷത്രിയനാകുന്ന രീതി ഇക്കൂട്ടർക്കില്ലായിരുന്നു. തങ്ങളുടെ പൗരാണികമായ കുലമഹിമയുടെ മേൽ മറ്റു ചിഹ്നങ്ങൾ ധരിക്കേണ്ടതില്ല എന്നതായിരുന്നു നിലപാട്. ക്ഷത്രിയചിഹ്നമായ ഇടത്തോട്ടുള്ള തോൽപ്പട്ട ധരിച്ചിരുന്നുവത്രെ. മേൽപറഞ്ഞ വെമ്പൊലി നാട് ഭരിച്ചിരുന്നത് രാജകുടുംബത്തിലെ രണ്ടുകൂറുകാരായിരുന്നു. ചങ്ങനാശ്ശേരിയും ആറൻമുളയും കോട്ടയവുമൊക്കെ ഉൾപ്പെടുന്ന തെക്കൻ ഭാഗങ്ങളുടെ ചുമതല വെമ്പള്ളിയിൽ വസിച്ചിരുന്ന ഇളംകൂറുകാർക്കായിരുന്നു. AD 1103 നോടടുത്ത് വടക്കുംകൂർ, തെക്കുംകൂർ എന്ന് വിഭജിച്ച് രണ്ടായി. കുമരകം മുതൽ കൈപ്പുഴ വരെയുള്ള തോടും കൈപ്പുഴ മുതൽ കൊണ്ടൂർ വരെ നീളുന്ന മൺകോട്ടയും രണ്ടു രാജ്യങ്ങളെയും വേർതിരിച്ചു. ഭാസ്കര രവിവർമ്മൻ എന്ന ചേരമാൻ പെരുമാൾ സ്ഥാപിച്ച വെന്നിമല ക്ഷേത്രത്തിന്റെ ഭരണാധികാരം തെക്കുംകൂറിലേയ്ക്കായിരുന്നതിനാലും ശത്രുഭയം കൂടാതെ ഭരണം നടത്താമെന്നതിനാലും തെക്കുംകൂർ രാജാക്കന്മാർ പുതുപ്പള്ളിക്ക് കിഴക്കുള്ള വെന്നിമല രാജധാനിയായി തിരഞ്ഞെടുത്തു. പിന്നീട് വാകത്താനത്തെ മണികണ്ഠപുരം തലസ്ഥാനമാക്കി വികസിപ്പിച്ചു. അതിനും ശേഷമാണ് ചങ്ങനാശ്ശേരിയിൽ ഒരു ആസ്ഥാനം സ്ഥാപിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറുഭാഗത്തായി നീരാഴിക്ക് സമീപം ഒരു ഭരണകേന്ദ്രം ആരംഭിച്ചിട്ടുള്ളതായി കരുതാം.
12
തിരുത്തുകപത്തില്ലത്ത് പോറ്റിമാരോട് സൗഹാർദ്ദപരമായാണ് തെക്കുംകൂർ കഴിഞ്ഞിരുന്നത്. പുഴവാത് പ്രദേശം ചെങ്ങഴി മറ്റത്തിന്റെ അധീനതയിലായിരുന്നു എന്നു പറഞ്ഞിരിക്കുന്നത് ശരിയല്ല. പുഴവാത് രാജഭരണ കേന്ദ്രം തന്നെയായിരുന്നു. കാലക്രമേണ വികാസം പൂണ്ട ചങ്ങനാശ്ശേരി തെക്കുംകൂറിന്റെ പ്രധാന പട്ടണവും ആസ്ഥാനവുമായിരുന്നു.എന്നാൽ പതിനഞ്ചാം നൂറ്റാണ്ടിൽ വെന്നിമല വിട്ട് കോട്ടയത്ത് തളീക്കോട്ട രാജധാനി ആക്കിയതോടെ ഭരണ സിരാകേന്ദ്രം അവിടെയായി മാറി. AD 1749 ൽ തിരുവിതാംകൂർ ആക്രമിച്ച് കീഴ്പ്പെടുത്തും വരെ തെക്കുംകൂറിന്റെ തലസ്ഥാനം കോട്ടയമായിരുന്നു. ഇക്കാര്യമൊന്നും പോസ്റ്റ് ഇട്ട ആൾക്ക് അറിയാമെന്നേ തോന്നുന്നില്ല. 1753 ലാണ് മാർത്താണ്ഡവർമ്മ തെക്കുംകൂർ പിടിക്കുന്നതെന്നാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. "നായർ നാട്ടുരാജ്യങ്ങളെ ഉന്മൂലനം ചെയ്യാ"നാണ് മാർത്താണ്ഡവർമ്മ ഇറങ്ങിത്തിരിച്ചത് എന്നു പറയുന്നതിലൂടെ തെക്കുംകൂറും നായർ നാടുവാഴികളാണ് എന്ന് വരുത്തി തീർക്കേണ്ട നിർബന്ധം പോസ്റ്റിട്ട ആൾക്ക് ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു."ചെറുകിട നാടുവാഴികളെയും മാടമ്പിമാരെയും അമർച്ച ചെയ്യാൻ " എന്നു മാത്രമേ തിരുവിതാംകൂർ പക്ഷക്കാരായ ചരിത്രകാരന്മാർ പോലും പറയുന്നുള്ളൂ എന്നോർക്കണം. തിരുവിതാംകൂർ ചരിത്രകാരനായ പി.ശങ്കുണ്ണി മേനോൻ തെക്കുംകൂർ രാജാവ് എന്ന് പോലും പരാമർശിക്കാൻ വിമുഖത കാണിക്കുന്നു. കൂർ ആയി അംഗീകരിക്കാനുള്ള മനസില്ലാത്തത് അദ്ദേഹം തിരുവിതാംകൂർ സ്തുതിപാഠകനായിരുന്നതിനാലാണ്. നായരി എന്ന പദം കൊണ്ടും ചങ്ങനാശ്ശേരി രാജാവ് എന്നുമാണ് ശങ്കുണ്ണി മേനോൻ പറയുന്നത്. കോട്ടയം രാജാവ് പഴശ്ശി കോവിലകത്തെ ആയതിനാൽ തലസ്ഥാനമായ കോട്ടയത്തെ പരാമർശിക്കാനാവില്ലല്ലോ അതിനാൽ ചങ്ങനാശ്ശേരി രാജാവെന്നാണ് മിക്ക തിരുവിതാംകൂർ പക്ഷ രചനകളിലും കാണുന്നത്. പിൽക്കാല ചരിത്രകാരന്മാരെ ഇത് വളരെ തെറ്റിദ്ധരിപ്പിച്ചിട്ടുമുണ്ട്.
13
തിരുത്തുകAD 1749 സെപ്തംബർ 11 ന് ആണ് രാമയ്യന്റെയും ഡിലനായിയുടെയും നേതൃത്വത്തിലുള്ള സൈന്യം ചങ്ങനാശ്ശേരി പിടിക്കുന്നത്. പക്ഷേ അതോടെ തെക്കുംകൂർ കീഴടങ്ങി എന്നത് പരമ അബദ്ധമാണ്. തിരുവിതാംകൂർ സൈന്യം പാക്കിൽപടയെ നിലംപരിശാക്കി വടക്കോട്ട് മുന്നേറി. പള്ളം സ്രാമ്പിയും കാരാപ്പുഴ ഇടത്തിലും തകർത്ത ശേഷം താഴത്തങ്ങാടിയിൽ കടന്ന് തളിക്കോട്ട തകർത്താണ് രാജധാനി കൈവശപ്പെടുത്തുന്നത്. യുദ്ധത്തിന് നേതൃത്വം കൊടുത്ത യുവരാജാവ് (കാർത്തിക തിരുനാളിന് അന്ന് 25 വയസ്) എത്തി തെക്കുംകൂർ രാജകുടുംബത്തെ നിരുപാധികം വിട്ടയച്ചു. സാമൂതിരിയുടെ പക്കൽ അഭയം തേടിയ അവരെ പിൽക്കാലത്ത് തിരികെ വിളിച്ച് പുനരധിവസിപ്പിച്ചത് കാർത്തിക തിരുനാൾ ധർമ്മരാജാവ് തന്നെയാണ്. "ഉപദ്രവിക്കില്ലെന്ന" ഉറപ്പിൽ തെക്കുംകൂർ രാജാവിനെ മൂന്നു മാസങ്ങൾക്ക് ശേഷം തിരിച്ചുവരാൻ അവസരം കൊടുത്ത് നട്ടാശ്ശേരിയിൽ താമസമാക്കി എന്നാണലോ പോസ്റ്റിൽ പറയുന്നത്. എല്ലാ അധികാരവും പോയി നിരാശ്രയനായ തെക്കുംകൂറിലെ ആദിത്യവർമ്മ തന്നെ ഉപദ്രവിക്കുമെന്ന ഭയം വീരശൂരപരാക്രമിയായ മാർത്താണ്ഡവർമ്മയ്ക്ക് ഉണ്ടായിരുന്നു എന്നത് വിശ്വസനീയം അല്ല. മൂന്നു മാസങ്ങൾക്ക് ശേഷം ആദിത്യവർമ്മ വന്നിട്ടുണ്ടോ എന്നതും പ്രസക്തവുമല്ല. പക്ഷേ, തെക്കുംകൂർ രാജകുടുംബം സ്വദേശത്തേയ്ക്ക് തിരിച്ചു വരുന്നത് അപ്പോഴൊന്നുമല്ല. 1760 ൽ സാമൂതിരി ആത്മാഹൂതി ചെയ്തിനു ശേഷം മലബാറിലെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽ സുരക്ഷിതരല്ലായ്കയാൽ ധർമ്മരാജാവ് തന്നെ ക്ഷണിച്ചു വരുത്തി ചങ്ങനാശ്ശേരിയിലെ നീരാഴിക്കൊട്ടാരത്തിൽ താമസിക്കാൻ അനുവദിച്ചു. പരപ്പനാട്ടുകാർ വന്നപ്പോൾ തെക്കുംകൂറിനെ ഒഴിപ്പിച്ച് വെട്ടിക്കവലയിൽ താമസിപ്പിച്ചു. അതിനു ശേഷം നട്ടാശ്ശേരിയിൽ കോവിലകം പണിത് അടിത്തൂണോടു കൂടി പുനരധിവസിപ്പിച്ചു. ഇക്കാര്യങ്ങളിലൊക്കെ വരുത്തിയ പിഴവ് ഒഴിവാക്കാൻ ഇന്ന് നാട്ടാശ്ശേരി ഇടത്തിൽ താമസിക്കുന്ന പിന്മുറക്കാരോടെങ്കിലും പോസ്റ്റിടും മുമ്പ് ഒരു വാക്ക് അന്വേഷിക്കാമായിരുന്നു.
14
തിരുത്തുകനീരാഴിക്കൊട്ടാരം കൂടാതെ ചിറപ്പുറത്ത് മാളിക, ഇട്ടിയാ മഠം ഒക്കെയും തെക്കുംകൂറിന്റെ ആയിരുന്നു ചങ്ങനാശ്ശേരിക്കു ചുറ്റും ഒരു കോട്ടയും ഉണ്ടായിരുന്നു. അതുപോലെ തെക്കുംകൂർ തമ്പുരാക്കൻ സമ്പൂർണ്ണ രാജത്വം ഉള്ളവരായിരുന്നിട്ടും വർമ്മൻ എന്ന് വിളിക്കപ്പെട്ടിട്ടും അവരെ ബ്രാഹ്മണർ പൂർണ്ണ ക്ഷത്രിയയരായി,,[അതായത് ബ്രാഹ്മണമതം അനുസരിച്ച് ഷോഡശസംസ്കാരം അംഗീകരിച്ച് വേദപൗരോഹിത്യം സ്വീകരിക്കാത്തതിനാൽ/പത്മഗർഭം,തുലാപുരുഷദാനം,ഹിരണ്യഗർഭം തുടങ്ങിയവ അനുഷ്ടിക്കാത്തതിനാലും]അംഗീകരിച്ചിരുന്നില്ല.പൂണൂൽ ധരിച്ചിരുന്നില്ല,പന്തിഭോജനംഅനുവദിച്ചിരുന്നില്ല.ജാതിയിൽ നായരെപോലെ സാമൂതിരി യെപോലയെ കണക്കായിരുന്നുള്ളു എന്നു പറയുന്നല്ലോ
15
തിരുത്തുകകാരാപ്പുഴ അമ്പലക്കടവ് ക്ഷേത്രത്തിൽ വടക്കുപുറത്തു ഗുരുതി എന്ന ബലികർമ്മം എല്ലാ വർഷവും കർക്കിടകവാവ്ദിനത്തിൽ വൈകിട്ട് നടന്നു വരുന്നു. ഈ ചടങ്ങിനു പിന്നിൽ ഒരു മഹാദുരന്തത്തിൻറെ കഥയുണ്ട്, ചതിയുടെതും... പഴയ തെക്കുംകൂർരാജ്യത്തെ ഇളയ രാജാവിനെ മാർത്താണ്ഡവർമ്മ ചതിച്ചു കൊന്ന കഥ!!! അതിങ്ങനെയാണ്..... തെക്കുംകൂറിലെ ആദിത്യവർമ്മ രാജാവിൻറെ ഒരേ ഒരു അനുജനായിരുന്നു അപ്പൻ തമ്പുരാൻ (വിളിപ്പേര്).അപ്പൻതമ്പുരാനും തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മയും രാജ്യധർമ്മം പഠിക്കുവാൻ ചെറുപ്പത്തിൽ മധുരയിൽ ഒരുമിച്ചുണ്ടായിരുന്ന സഹപാഠികൾ. പിൽക്കാലത്ത് ജ്യേഷ്ടന്റെ വലംകൈ ആയി രാജ്യകാര്യങ്ങൾ നടത്തിയിരുന്ന അപ്പൻതമ്പുരാൻ ചങ്ങനാശ്ശേരിയുടെ ഭരണം നോക്കിനടത്തി. മാർത്താണ്ഡവർമ്മയാകട്ടെ ശത്രുക്കളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്ത് തൻറെ രാജ്യവിസ്തൃതി വർദ്ധിപ്പിക്കുന്ന തിരക്കിലും. ചെറിയ നാട്ടുരാജ്യങ്ങൾ ഒന്നൊന്നായി കീഴടക്കി കൊച്ചിയെ വരെ കീഴ്പ്പെടുത്തണമെന്നായിരുന്നു ഉന്നം. കായംകുളവും ചെമ്പകശേരിയും മാർത്താണ്ഡവർമ്മ പിടിച്ചതോടെ ഇനി അടുത്ത ഇര തങ്ങൾ തന്നെ എന്ന്മനസ്സിലാക്കിയ ആദിത്യവർമ്മ അനുജനെ സമാധാനദൌത്യത്തിനായി തിരുവനന്തപുരത്തേയ്ക്ക് അയച്ചു. കൊച്ചിയോടു കൂറ് പുലർത്തണം എന്ന വാദക്കാരനായിരുന്നു ജ്യേഷ്ടൻ. എന്നാൽ സഹപാഠിയായ മാർത്താണ്ഡവർമ്മയോട് അനുഭാവമുള്ളയാളായിരുന്നു അനുജൻ. ഈ അഭിപ്രായവ്യത്യാസം സഹോദരന്മാർ തമ്മിൽ അകൽച്ച ഉണ്ടാകാനും ഇടയാക്കിയിരുന്നു. എങ്കിലും അനുജനെ കൊണ്ട് മാർത്താണ്ഡവർമ്മയെ അനുനയിപ്പിക്കാൻ പറ്റുമോ എന്ന ഒരു ശ്രമമാണ് ആദിത്യവർമ്മ നടത്തിയത്. തിരുവനന്തപുരത്തെത്തിയ അപ്പൻ തമ്പുരാനോട് മാർത്താണ്ഡവർമ്മ ആവശ്യപ്പെട്ടതോ ജ്യേഷ്ഠനെ സ്ഥാനഭ്രഷ്ടനാക്കാൻ സഹായിച്ചാൽ സാമന്തപദവിയിൽ അധികാരത്തിലെത്തിക്കാം എന്ന വാഗ്ദാനവും.!!! സ്വതവേ ധർമ്മിഷ്ടനായ അപ്പൻതമ്പുരാൻ കടുത്ത വിയോജിപ്പ് അറിയിച്ച് മാർത്താണ്ഡവർമ്മയുടെ അനിഷ്ടം ഉറപ്പാക്കി. മാർത്താണ്ഡവർമ്മയുടെയും രാമയ്യൻ ദളവയുടെയും ദുഷ്ടബുദ്ധി ഒരുമിച്ച് ഉണർന്നു പ്രവർത്തിച്ചു. ബ്രാഹ്മണവേഷം കെട്ടിയ ഒരു ദൂതനെ ഇളയരാജാവിൻറെ അടുക്കൽ എത്തിച്ച് "കോട്ടയത്തിനു ഉടൻ പുറപ്പെടണം. അമ്മത്തമ്പുരാട്ടി അത്യാസന്നനിലയിലാണ് " എന്ന് വ്യാജവാർത്ത പറഞ്ഞു വിശ്വസിപ്പിച്ചു. പുറപ്പെടാൻ തീരുമാനിച്ചുതന്നെ ഇരുന്ന ഇളയ രാജാവ് വഞ്ചിയിൽ കയറി വടക്കോട്ട് യാത്രയായി. യാത്രയ്ക്കിടയിൽ അഞ്ചുതെങ്ങ്കോട്ടയിൽ ഇറങ്ങുകയും ബ്രിട്ടീഷ്അധികൃതർ ഇളയരാജാവിന് പതിനൊന്നു ആചാരവെടികളോടെ സ്വീകരിക്കുകയും ചെയ്തു. അവിടെനിന്നും പുറപ്പെട്ട് പരവൂർ കായലും അഷ്ടമുടിക്കായലും കായംകുളം കായലും പിന്നിട്ട് വേമ്പനാട്ടുകായലിൽ എത്തിച്ചേർന്നു. പിറ്റേന്ന് ത്രിസന്ധ്യനേരത്ത് ഇളയരാജാവിൻറെ വള്ളം ഇല്ലിക്കൽകടവിൽ അടുത്തു. രാമയ്യൻദളവ അയച്ച കിങ്കരന്മാർ മറ്റൊരു വള്ളത്തിൽ പിന്തുടരുന്നുണ്ടായിരുന്നു. കരക്കിറങ്ങിയ ഇളയരാജാവിനെയും സേവകന്മാരേയും അവർ തല വെട്ടി കൊലപ്പെടുത്തുകയായിരുന്നു ഉണ്ടായത്. അടുത്ത ദിവസം തിരുവിതാംകൂറിൻറെ യുദ്ധപ്രഖ്യാപനമായിരുന്നു.!!! സ്വന്തം അനുജനെ ചതിയിൽ കൊലപ്പെടുത്തിയ ആദിത്യവർമ്മയ്ക്കെതിരെ ഇളയരാജാവിൻറെ "സഹപാഠി"യുടെ വെല്ലുവിളി, രാജധർമ്മം ലംഘിച്ചു എന്നതിനാൽ രാജസ്ഥാനത്തിനു ആദിത്യവർമ്മ അർഹനല്ല!!!
അനുജൻറെ ദുർമ്മരണം ഉണ്ടാക്കിയ നടുക്കത്തോടൊപ്പം യുദ്ധഭീഷണിയും കൂടി.സ്വന്തം സഹോദരൻറെ മരണത്തിനു ഉത്തരവാദി താനാനെന്നുള്ള യഥാർത്ത കൊലപാതകിയുടെ പഴിയും. പക്ഷെ, അദ്ദേഹംതളർന്നില്ല. കളരികളെ സജ്ജമാക്കിയ ശേഷം ആറന്മുളയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കോട്ടയത്തിനു തിരിച്ചുപോന്നു. പക്ഷെ, വലിയ യുദ്ധമൊന്നും കൂടാതെ തന്നെ മാർത്താണ്ഡവർമ്മയുടെ സൈന്യം രാമയ്യൻറെയും ഡിലനായിയുടെയും നേതൃത്വത്തിൽ AD 1749 സെപ്തംബറിൽ ചങ്ങനാശേരിയും തളിയിൽ കോട്ടയും കീഴടക്കി. തിരുവിതാംകൂറിലെ യുവരാജാവായ കാർത്തികതിരുനാൾ അമ്മാവൻറെ അനുവാദത്തോടെ ആദിത്യവർമ്മയെയും തെക്കുംകൂർ രാജകുടുംബാംഗങ്ങളെയും കോഴിക്കോട്ടു സാമൂതിരിയുടെ ആശ്രിതരായി കഴിയാൻ അനുമതി നൽകി. കൊല ചെയ്യപ്പെട്ട അപ്പൻ തമ്പുരാൻറെ ആത്മാവ് ഗതി കിട്ടാതെ അലഞ്ഞു. തെക്കുംകൂറിലെ തന്നെ ചില പ്രമാണികൾ ഇളയരാജാവിനെ അപായപ്പെടുത്തുന്നതിൽ രാമയ്യനെ സഹായിച്ചു എന്ന് പറയപ്പെടുന്നു. അവരുടെ കുടുംബങ്ങളിൽ തുടർച്ചയായി അനിഷ്ടങ്ങൾ സംഭവിക്കാൻ തുടങ്ങി. കൂടാതെ പ്രജാവത്സലനായിരുന്ന ആയിരുന്ന ഇളയരാജാവിൻറെ ഓർമ്മകൾ അവരെ നിരന്തരം വേട്ടയാടി.പ്രശ്നപരിഹാരമായി ഇളയരാജാവിൻറെ ആത്മാവിനെ ആവാഹിച്ചിരുത്തി വേണ്ടുംവിധം പ്രീതിപ്പെടുത്തിക്കൊള്ളണമെന്ന് താന്ത്രികവിധി ഉണ്ടായി. അപ്രകാരം കാരാപ്പുഴ ഇടത്തിൽ കോവിലകത്തിന് സമീപമുള്ള അമ്പലക്കടവ് ക്ഷേത്രത്തിൻറെ വടക്കുപുറത്ത് ആവാഹിച്ച് ഇരുത്തുകയും വർഷാവർഷം ബലി നടത്തി പ്രീതിപ്പെടുത്തിവരുകയും ചെയ്യുന്നു. ഇന്നും അത് മുടങ്ങാതെ നടക്കുന്നു.ആദ്യകാലത്ത് നരബലിയും പിന്നീടു മൃഗബലിയും നടന്നിരുന്നതായി കേൾവി!!!.ഇപ്പോൾ സാത്വികരീതിയിലുള്ള ഗുരുതികർമ്മങ്ങൾ ആണ്. പ്രമുഖ കവി നാലാങ്കൽ കൃഷ്ണപിള്ളയുടെ "മഹാക്ഷേത്രങ്ങളുടെ മുന്നിൽ" എന്ന ഗ്രന്ഥത്തിൽ ഈ ചരിത്രസംഭവം സൂചിപ്പിച്ചിട്ടുണ്ട്. പി. ശങ്കുണ്ണിമേനോൻറെ " തിരുവിതാംകൂർ ചരിത്രം" എന്ന ഗ്രന്ഥത്തിൽ തിരുവിതാംകൂറിനെ ന്യായീകരിച്ച് അമ്മയ്ക്ക് അസുഖം മൂർച്ചിച്ചു എന്ന് കത്തയച്ച് വരുത്തിയശേഷം ആദിത്യവർമ്മ അനുജനെ കൊലപ്പെടുത്തി എന്നു രേഖപ്പെടുത്തിയിരിക്കുന്നു. തെക്കുംകൂർ പിന്മുറക്കാരും കോട്ടയത്തെ വാമൊഴിചരിത്രവും മാർത്താണ്ഡവർമ്മയുടെ ചതിയുടെ കഥ ശരി വയ്ക്കുന്നു.
16
തിരുത്തുകപാറുക്കുട്ടി നേത്യാരമ്മ
തിരുത്തുകപ്രശസ്തമായ വടക്കേ കുറുപ്പത് നായർ തറവാട്ടിലെ പടിഞ്ഞാറേ ശ്രാമ്പിൽ വീട്ടിലാണ് പാറുക്കുട്ടി നേത്യാരമ്മ ജനിച്ചത്. ചോറ്റാനിക്കറാമ്മയുടെ പ്രത്ത്യേക അനുഗ്രഹം ലഭിച്ച സ്ത്രീയാണ് പാറുക്കുട്ടി നേത്യാരമ്മയെന്നു വിശ്വസിച്ചിരുന്നു.
കൊച്ചി രാജാക്കന്മാരെ പട്ടാഭിഷേകം നടത്തുന്ന കുറൂർ നമ്പൂതിരി കുടുംബത്തിലെ അംഗമാണ് നേത്യാരമ്മയുടെ പിതാവ്. 1888 ഇൽ പതിനാല് വയസുള്ളപ്പോൾ കൊച്ചി രാജകുടുംബത്തിലേ രാമവർമയുടെ ധര്മപത്നിയായി.
രാമവർമ രാജാവായപ്പോൾ കൊച്ചി രാജ്യത്തിലെ സാമ്പത്തിക കാര്യങ്ങൾ എല്ലാം പാറുക്കുട്ടി നേത്യാരമ്മയാരുന്നു നോക്കി നടത്തിയിരുന്നത്. രാജാവിന് ഗൗളിശാസ്ത്രത്തിലും, വിഷ വൈദ്യത്തിലുമായിരുന്നു കമ്പം. അതിനാൽ രാജ്യ ഭരണത്തിന്റെ പ്രധാന പങ്കും നിർവഹിച്ചിരുന്നത് നേത്യാരമ്മതന്നെആയിരുന്നു.
പാറുക്കുട്ടി നേത്യാരമ്മ കൊച്ചി രാജ്യത്തു നടത്തിയ ഭരണ പരിഷ്ക്കാരങ്ങൾ ശ്രദ്ധേയമാണ്. ഇന്ന് കാണുന്ന ത്രിശൂർ പട്ടണത്തിന്റെ വാസ്ത്തുവിദ്യക്കു പിന്നിൽ നേത്യാരമ്മയുടെ ബുദ്ധിയാണ്. പാടലീപുത്രം എന്ന ചന്ദ്രഗുപ്തന്റെ രാജധാനിയുടെ അതെ ശൈലിയിൽ ആണ് ത്രിശൂർ പട്ടണം രൂപകൽപന ചെയ്തിരികുനത്. 70 acre ചുറ്റുമുള്ള round കോൺക്രീറ്റ് ചെയ്യാൻ നേത്യാരമ്മ ഒരു ബ്രിട്ടീഷ് കമ്പനിയെ ഏല്പിച്ചു. ഒരു പ്രത്ത്യേക വ്യവസ്ഥയിൽ ആണ് നേത്യാരമ്മ കരാർ ആക്കിയത് അതിനാൽ റോഡ് ന്റെ ഭാവിയിലുള്ള അറ്റകുറ്റപണികൾ എല്ലാം കമ്പനി തന്നെ നിർവഹിക്കണമരുന്നു. ഈ വ്യവസ്ഥയിൽ നിന്ന് കമ്പനി പിന്മാറിയാൽ പിന്നെ കൊച്ചി രാജ്യത്ത് ആരുമായും കമ്പനിക്ക് വ്യവഹാരം നടത്താനുള്ള അവകാശം നഷ്ടപ്പെടും ഇതാരുന്നു നേത്യാരമ്മയുടെ നിർദേശം. റോഡിനു രണ്ടു സൈഡിലും ഒരു പ്രത്ത്യേക രീതിയിൽ ഓടകൾ നിർമിച്ചു. റോഡിനു അടിയിലൂടെ കോൺക്രീറ്റ് കുഴലുകൾ നിർമിച്ചു അതിനു മുകളിൽ ആണ് റോഡ് ടാർ ചെയ്തിരികുനത്. റോഡിനു അപ്പുറത്തുള്ള വെള്ളം 360 ഡിഗ്രിയിലാണ് വീഴുന്നത് അത് slope ആയി അടുത്തുള്ള വയലിലോട്ടു പൊക്കോളും. അതിനാൽ ത്രിശൂർ പട്ടണത്തിൽ ഒരുകാലത്തും water logging ഉണ്ടാവില്ല.
ശ്രീ തമ്പുരാൻ സ്ഥാനാരോഹണം ചെയ്യുന്ന സമയത്തു വലിയ കടക്കെണിയിൽ ആയിരുന്ന കൊച്ചി രാജ്യത്തെ തന്റെ അദ്ഭുതകരമായ എക്കണോമിക്സ് ലൂടെ 5 വര്ഷം കൊണ്ട് കരകയറ്റിയത് നേത്യാരമ്മയാണ്. അല്ലായിരുന്നുവെങ്കിൽ മട്ടാഞ്ചേരി ബ്രിട്ടീഷ് പ്രെസിഡെൻസി ക്കു നൽകിയപോലെ കൊച്ചി രാജ്യവും ബ്രിട്ടീഷ്കാർക് seed ചെയേണ്ടി വരുമരുന്നു. അനാവശ്യമെന്നു തോന്നിയ 25% administrative posts നേത്യാരമ്മ നിർത്തലാക്കി. വരുമാന ചോർച്ചകൾ കണ്ടുപിടിച്ചു ഓരോന്നായി പരിഹരിച്ചു. അധികവരുമാനം ലഭിക്കുവാനുള്ള 9 മേഖലകൾ കണ്ടെത്തി. 1919 ഇൽ കൊച്ചി രാജ്യത്തിനു ബാങ്കുകളും ബ്രിട്ടീഷ്കാരുമായുള്ള 100% കടങ്ങളും നേത്യാരമ്മ അടച്ചു തീർത്തു.
അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരി King ജോർജ് V ഇത് കണ്ടു അമ്പരന്നു നേത്യാരമ്മയ്ക്കു "KAISAR I HIND " പുരസ്‌കാരം നൽകി ആദരിച്ചു.
ത്രിശൂർ പട്ടണത്തിലെ ജനങ്ങൾക് ഒരിക്കലും കുടിവെള്ളം മുട്ടാതിരിക്കാൻ "പെരിങ്ങാവ് കുളം "നിർമിച്ചു. കുളം നിർമാണത്തിലും നേത്യാരമ്മ ഉപയോഗിച്ച എഞ്ചിനീയറിംഗ് അമ്പരപ്പിക്കുന്നതാണ്. ഒരു കാലത്തും വറ്റാത്ത ശുധികരിച്ച വെള്ളം ഇന്നും അവിടെ നിന്ന് ലഭിക്കും. Academy ലും പരിസരത്തും വരൾച്ച വന്നപ്പോൾ ഈ കുളത്തിൽ നിന്നാണ് വെള്ളം ഉപയോഗിച്ചത്.
1962 ഇൽ വന്ന പീച്ചി ഡാമിന്റെ ഒർജിനൽ പ്ലാൻ തയാറാക്കിയത് നേത്യാരമ്മയാരുന്നു.
തന്റെ ഭർത്താവിന്റെ പേരിൽ ദീർഘ സ്മാരകം വേണമെന്ന് ആഗ്രഹിച്ച നേത്യാരമ്മ തന്റെ 1000 acre സ്ഥലം കൊച്ചി രാജ്യത്തിന് വിട്ടുകൊടുക്കുകയും അവിടെ "രാമവർമപുരം " എന്ന satelite town പണിയുകയും ചെയ്തു.
"തൃപ്പൂണിതുറ " ഒരു temple town ആയി നിലനിൽക്കാൻ കാരണം നേത്യാരമ്മയാണ്. അവിടെ ഉണ്ടായിരുന്ന കൊച്ചി രാജ്യത്തിൻറെ പ്രധാന ജയിൽ അവിടുന്ന് മാറ്റി രാമവര്മപുറത്തിന്റെ വശത്തുള്ള 200 acre സ്ഥലത്തു സ്ഥാപിച്ചു.
വടക്കുംനാഥ ക്ഷേത്രത്തിലെ കുടമാറ്റം നടക്കുന്ന സ്ഥലത്തു പണ്ട് ഒരു വലിയ ജയിൽ ഉണ്ടായിരുന്നു.അത് അവിടുന്ന് മാറ്റി രാമവർമപുരത്തെ ജയിലിലോട്ടു സ്ഥാപിച്ചത് നേത്യാരമ്മയുടെ പരിശ്രമത്തിന്റെ ഫലം ആണ്. അല്ലായിരുന്നുവെങ്കിൽ ഇന്ന് ത്രിശൂർ പൂരം നടക്കുന്ന സ്ഥലത്തു ഒരു ജയിൽ നമ്മൾ കാണുമാരുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അന്യജാതിക്കാർക്കുമായി പ്രത്ത്യേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി. കൊച്ചി രാജ്യത്തൊരു university വേണമെന്ന് ആഗ്രഹിച്ചു. അതിനായി മകൻ അരവിന്ദാക്ഷ മേനോനെ oxford യൂണിവേഴ്സിറ്റി ഇൽ വിട്ടു പഠിപ്പിച്ചു.
ഗാന്ധിജിയുടെ "ലീലാവതിക്കുള്ള എഴുതുകളിലെ " ലീലാവതി പാറുക്കുട്ടി നേത്യാരമ്മയുടെ മകളാണ്. കോൺഗ്രസ് നേതാവ് "കുറൂർ നീലകണ്ഠൻ നമ്പൂതിരി " നേത്യാരമ്മയുടെ അടുത്ത ബന്ധുവാണ്.
1932 ഇൽ രാമവർമ രാജാവ് നാടുനീങ്ങിയതോടു കൂടി നേത്യാരമ്മയുടെ ഭരണം അവസാനിച്ചു.
പിന്നീട് സ്വന്തം തറവാടായ പടിഞ്ഞാറേ ശ്രാമ്പിനു അടുത്ത് മകളുടെ പേരിൽ "രത്നവിലാസം "എന്നൊരു ബംഗ്ലാവ് നിർമിച്ചു അവുടെയ്ക്കു താമസം മാറി. Vk വിലാസിനിയമ്മ, vk രത്നമ്മ,അരവിന്ദാക്ഷമേനോൻ എന്നിവരാണ് രാമവർമയുടെ മക്കൾ. Indian national congress ന്റെ പ്രസിഡന്റ് ആയിരുന്ന C.ശങ്കരൻനായരുടെ മകൻ RM പാലാട്ടിനാണ് രാജാവ് മകളായ രത്നമ്മയെ വിവാഹം ചെയ്തു നൽകിയത്. രത്നമ്മയുടെ മകൻ പാലാട്ട് ശങ്കരൻനായരോടൊപ്പം നേത്യാരമ്മ England ഇൽ പോയി കുറച്ചു കാലം താമസിച്ച ശേഷം തിരിച്ചു ഇന്ത്യയിൽ വന്നു 2 തേയില എസ്റ്റേറ്റുകൾ വാങ്ങിച്ചു.പിന്നീട് തൃശ്ശൂരും കണ്ണൂരുമായി ശിഷ്ടകാലം കഴിയുകയും ചെയ്തു.
എന്തെങ്കിലും രീതിയിൽ ഈ സ്ത്രീ യുടെ കഴിവുകൾ പിന്നീട് കേരള സമൂഹം ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. ഇത്രയും വലിയ ഭരണാധികാരിക്ക് തൃശൂരിൽ സ്മാരകങ്ങൾ ഇല്ലാലോ എന്നത് വലിയ ദുഃഖിപ്പിക്കുന്ന കാര്യമാണ്.
കുറുംബ്രനാട് രാജവംശം
തിരുത്തുകകുറുമ്പ്രനാട് കേരളത്തിലെ ഒരു പഴയ ഗോത്രമേഖലയായിരുന്നു. ഇന്നത്തെ കൊയിലാണ്ടി , കോഴിക്കോട് താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്നുണ്ടായതാണ് കുറുമ്പ്രനാട് പ്രദേശം.കടത്തനാട്ട് രാജാവ് എന്നും നാടുവാഴി അറിയപ്പെടുന്നു. കേരളത്തിലെ നായർവംശീയരിൽ ഏറ്റവും ആഭിജാത്യം കല്പിക്കപ്പെട്ടിരുന്ന കിരിയത്തിൽനായർ കിടാവ് എന്ന വിഭാഗത്തിൽ നിന്നും ഉല്പത്തികൊണ്ട നാടുവാഴി കുറുമ്പ്രനാട്ട് വാഴുന്നവരാണ് കുറുമ്പ്യാതിരി രാജാവായി അറിയപ്പെട്ടത്. കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്നവയായതിനാൽ മറ്റുള്ളവരുടെ ശ്രദ്ധ അധികമായി ഈയൊരു രാജ്യത്തിന് നേർക്കുണ്ടായില്ല. അതുകൊണ്ടുതന്നെ അധികം യുദ്ധം ചെയ്യേണ്ടി വന്നതുമില്ല. കുറുംബ്രനാട് രാജവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ബാലുശ്ശേരി കോട്ട. കുടുംബത്തിലെ കുലദേവതയായിട്ടുണ്ടായിരുന്നത് വേട്ടക്കൊരുമകനും ഭഗവതിയുമാണ് . ബാലുശ്ശേരി കോട്ടയിൽ കുടുംബാംഗങ്ങൾ നിത്യവും ദർശനം നടത്തിയിരുന്നു. സ്ത്രീകൾ ബാലുശ്ശേരി കോട്ടയിൽ പ്രവേശിക്കരുതെന്ന് നിയമമുണ്ട്. അതുകൊണ്ട് ക്ഷേത്രദർശനത്തിനു മല്ലിശ്ശേരി കോവിലകത്തു ഭഗവതിയും പാറക്കടവത്ത് കോവിലകത്ത് പരദേവതയും നരിക്കോട്ട് കോവിലകത്ത് പരദേവത മാത്രമായും നിത്യപൂജക്കും ദർശനത്തിനും പ്രതിഷ്ഠിച്ചിരിക്കുന്നു. കുറുമ്പ്രനാട് രാജവംശത്തിന്റെ വിവാഹസമ്പ്രദായം മറ്റ് രാജവംശങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്.ആദ്യ ചടങ്ങ്പടി താലികെട്ട് എന്ന സമ്പ്രദായമാണു നിലവിലിരുന്നത്. താലികെട്ട് ആര്യപട്ടരായിരുന്നു നടത്തിയിരുന്നത്. ആര്യപട്ടർ തന്നെ താലി കെട്ടുക എന്നത് ഈ കുടുംബത്തിൽ മാത്രം നിലവിലുള്ള സമ്പ്രദായമാണു. നാലു ദിവസത്തെ വേളിചടങ്ങാണിത്. പൂർണ്ണക്ഷത്രിയർക്കു നമ്പൂതിരിയും സാമന്തർ/കിരിയത്തിൽനായർക്ക് നമ്പൂതിരിയും ക്ഷത്രിയരുമായിരുന്നു സാധാരണയായി താലികെട്ട് കഴിച്ചിരുന്നത്. താലി കെട്ടുന്ന ആൾ പെൺകിടാവിന് ഭർത്താവായി തീരുന്നില്ല. യഥാർത്ഥയാൾ പിന്നീട് തിരണ്ടുകല്ല്യാണ ശേഷം പുടവകൊടുത്ത് വിവാഹം കഴിച്ച് ഭർത്താവായിത്തീരുന്നു. സ്ത്രീകൾ വിവാഹശേഷം സ്വന്തം ഗൃഹത്തിൽത്തന്നെ താമസിച്ചു പോകുന്നു. ഭർത്താവിന്റെ വീട്ടിൽ താമസിച്ചിരുന്നില്ല. സ്ത്രീകളെ നമ്പൂതിരിമാർ മാത്രമാണ് വിവാഹം കഴിച്ചിരുന്നത്. പുരുഷന്മാർ നാട്ടിലെ പ്രഭുകുടുംബങ്ങളിലെ അഭിജാതശ്രേഷ്ഠരായ കിരിയത്തിൽനായർസ്ത്രീകളെ (അടിയോടി,കിടാവ്) വിവാഹം ചെയ്തിരുന്നു. വിവാഹശേഷം രാജകുടുംബങ്ങളിലെ സ്ത്രീകളെ അമ്മത്തമ്പുരാൻ എന്നും വിവാഹം ചെയ്തുകൊണ്ടുവരുന്ന നായർ സ്ത്രീകളെ കെട്ടിലമ്മ എന്നും സ്ഥാനപ്പേർ നൽകിയിരുന്നു. ഈ കുടുംബത്തിൽ അവസാനമായി താലികെട്ട് പൂരാടം തിരുനാൾ അംബികാദേവിക്ക് 1130 ആണ്ടിൽ നടത്തിയശേഷം പിന്നീട് ഈ രീതി വേണ്ടെന്നു വെക്കുകയുമായിരുന്നു. കുറുംബ്രനാട് രാജവംശത്തിലും മറ്റ് ബ്രാഹ്മണർ വിവാഹം ചെയ്തിരുന്ന കുടുംബങ്ങളിലും കൊല്ലവർഷം 1111-നു ശേഷമാണു സ്വജാതി വിവാഹം നടത്തുന്നത്. കുറുംബ്രനാട് രാജവംശത്തിൽ കൊല്ലവർഷം 1116 ൽ വടക്കൻ പരപ്പനാട്ട് രാജവംശത്തിലെ ബേപ്പൂർ കരിപ്പാ പുതിയ കോവിലകത്തെ പി.സി. രാജരാജവർമ്മ, അംബികാദേവി എന്ന തമ്പുരാട്ടിയെ വിവാഹം ചെയ്തതോടെ സ്വജാതി വിവാഹം ആരംഭിക്കുന്നു.
കുറുംബ്രനാട് രാജവംശത്തിലെ സ്ത്രീകളുടെ താലി ഇന്നും ബ്രാഹ്മണസ്ത്രീകളുടെ ആചാരപ്രകാരമുള്ള ഇണചെറുതാലിയാണ്. നടുക്കും ഇരുവശങ്ങളിലും മൂന്ന് മുത്തും രണ്ട് ചെറുതാലിയുമായാണു ഉപയോഗിച്ചിരുന്നത്. നായർജാതിയിലുൾപ്പെട്ടനാഗവംശക്ഷത്രിയരടക്കം പൊതുവായി ക്ഷത്രിയർക്ക് നാഗപടത്താലിയായിരുന്നു സാമാന്യമായി ഉപയോഗിക്കുന്നത്.മറ്റ് നായർവിഭാഗങ്ങളിൽ ഇതു കൂടാതെ എെന്തലത്താലിയും പുളിയിലത്താലിയും കുമ്പളപ്പൊട്ടും സാമാന്യമായി ഉപയോഗിച്ചിരുന്നു.തിരുവിതാംകൂറിലും മാവേലിക്കര രാജകുടുംബത്തിലും സ്ത്രീകൾ പുളിയിലത്താലിയാണ് മംഗല്യ സൂത്രമായി ഉപയോഗിക്കുന്നത്. സ്ത്രീകളുടെ വേഷം അറുപത് വർഷം മുമ്പു പൊടക എന്ന ഉടുമുണ്ടും മേൽമുണ്ടുമായിരുന്നു. ഈ രീതി അന്തർജനങ്ങളുടേതു പോലെ ആയിരുന്നു. ഞൊറിഞ്ഞുള്ള ഉടുവസ്ത്രവും മേൽക്കെട്ടും ആണു വേഷം. കുടുംബത്തിലെ ഒരംഗത്തിനു കുട്ടി ജനിച്ചാൽ അമ്മയും കുഞ്ഞും വാലായ്മ അഥവാ പെറ്റപുല എന്ന ആശൂലം ആചരിച്ചിരുന്നു. പതിനൊന്ന് ദിവസമാണിത്. ഈയവസരത്തിൽ പുതുവസ്ത്രം പോലുള്ള സാധനങ്ങൾ തൊടുന്ന പതിവില്ല. പന്ത്രണ്ടാം ദിവസം അഞ്ച് നമ്പൂതിരിമാർ ചേർന്ന് പുണ്യാഹം നടത്തി ശുദ്ധമാക്കേണ്ടിയിരുന്നു. ഇതിനു 'ജാതകർമ്മം" എന്നായിരുന്നു പേർ. ഈ കാലയളവിൽ കുടുംബാംഗങ്ങൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ പാടില്ലായിരുന്നു. ഇരുപത്തെട്ടിനു പാലു കൊടുക്കുകയും മൂന്നാം വയസ്സിൽ ഉപനയനം നടത്തുകയും ചെയ്തിരുന്നു. കോവിലകം കുടുംബാംഗങ്ങൾ നമ്പൂതിരിമാർ ഒഴികെയുള്ള സമുദായക്കാരെ തൊടാനോ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ പാടില്ലായിരുന്നു.
വിഷു
തിരുത്തുകവിഷു, ഏവർക്കും വിഷു ആശംസകൾ. വിഷു വെന്നാൽ തുല്യം എന്നർത്ഥം, പകലും രാത്രിയും തുല്യമായ ദിവസം. ഭൂമിയുടെ 23 കാൽ ഡിഗ്രിയിലെ ചെരുവ് സൂര്യൻ ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്കും, അവിടുന്നു തിരിച്ചു സഞ്ചരിക്കാൻ കാരണമാവുന്നു. അതുകൊണ്ട് തന്നെ സൂര്യൻ ഭൂമദ്ധ്യരേഖയിൽ കൂടിൽ വർഷം രണ്ടു പ്രാവിശ്യം കടന്നു പോകുന്നു. ആ ദിവസത്തെ വിഷുവം എന്നു പറയുന്നു. മേടം ഒന്നിനും തുലാം ഒന്നിനും വിഷുവമാണ്. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണ് ഇതിനു കാരണം. പണ്ട് മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്. പഴയ ആചാരം തുടർന്ന് നമ്മൾ വിഷു ആഘോഷിക്കുന്നത് മേടത്തിൽ തന്നെ.
നമ്മുക്ക് കേരളീയർക്ക് വിഷു കാർഷികോത്സവമാണ്. ഭാരതത്തിലെ കാർഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ് കേരളത്തിൽ വിഷു ആയി ആഘോഷിക്കുന്നത്. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവമാണ് വിഷു. വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് വിഷു ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്. വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി അങ്ങനെ പോകുന്നു... അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും വിഷുകാലത്താണ് ജനങ്ങൾ ചിന്തിക്കുന്നത്. അതാണ് വിഷുഫലം. 'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നുള്ള പുള്ളുവപ്പാട്ട് വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ് കാണിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം.
കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ് ഈ ദിനം. ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്. ഉദാഹരണത്തിന് അസമിലെ ബിഹു. വൈശാഖമാസത്തിലെ ബൈഹാഗ് ആണ് അവർക്ക് ബിഹു. അന്നേ ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും അവർ ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്. ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ് എന്നാണ് പറയുക. പഞ്ചാബിൽ ഇതേ സമയം വൈശാഖിയും, തമിഴ്‌നാട്ടിൽ പുത്താണ്ടും ആഘോഷിക്കുന്നു. കർണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത് ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ് ഉഗാദി ആയത്, അർത്ഥം ആണ്ടുപിറപ്പ് എന്നു തന്നെ. നമ്മുക്കും വിഷു വർഷാരംഭദിനമാണ്. നന്മയെ കണികണ്ട് ഈശ്വരപൂജയോടെ ആ വർഷത്തെ വരവേൽക്കുന്ന ഉത്സവം, ആഘോഷം, വിഷു.
എല്ലാ എന്റെ പ്രിയപ്പെട്ടവർക്കും വിഷുവാശംസകൾ. എല്ലാവർക്കും നന്മകൾ മാത്രം നേർന്നു കൊണ്ട് ഞാൻ നിർത്തുന്നു.
ഭാരത രത്നം
തിരുത്തുകപർഗോള മുറി 1. ഭിത്തിയോടു ചേർന്നുള്ള (തെക്ക്-വടക്ക്-പടിഞ്ഞാറ്) വശങ്ങളിൽ സിമന്റ് ചേച്ച് മിനുസപ്പെടുത്തണം. 2. തെക്കുവശത്ത് ചെടി വെക്കുന്ന കെട്ട് കുറച്ചു കൂടി ഉയർത്തണം. 3. വടക്കുവശത്ത് ഉള്ള വാഷ് ബേസിന്റെ തഴത്തെ കെട്ടിന്റെ ആഴം കുറക്കണം. 4. പർഗോള മുറിയുടെ കിഴക്ക് വശത്ത് ഗ്രാനൈറ്റിന്റെ താഴെ ഭിത്തി തെക്കണം.
സ്റ്റയ്ർ കേസ് 1. പപ്പനാവനോട് പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ തേക്കണം. 2. ചുറ്റോടുചുറ്റും വൃത്തിയാക്കി തേക്കണം.
പടിപ്പുര സ്റ്റെപ്പ് 1. പടിഞ്ഞാറു വശത്തെ പടികളുടെ രണ്ടുവശത്തുമുള്ള ചെറിയ ഗ്യാപ്പ് അടക്കണം. 2. പടികളുടെ തൊട്ട് പടിഞ്ഞാറു വശത്തുള്ള പാറക്കല്ലിന്റെ ഇട സിമന്റ് തേച്ച് നിറക്കണം. അതിനുശേഷം മുതൽ പുല്ലുവെച്ചാൽ മതി.
മെയിൻ ഗേറ്റ് തൂൺ 1. കെവിൻ ക്ലാഡിംഗ് ടൈൽ മാറ്റിയതിനുശേഷം ആ ഭാഗം കട്ടറുകൊണ്ട് മുറിച്ച് അകത്തേക്ക് ഒന്നര ഇഞ്ച് കേറ്റി കട്ട് ചെയ്ത് മാറ്റണം. രണ്ടു തൂണിന്റേയും മൂന്നുവശവും വേണം. 2. വാതിലിനു താഴെ അരയടി വീതിയിൽ കോൺക്രീറ്റ് ചെയ്യണം (വണ്ടി കയറുന്നതിനു സൗകര്യത്തിനായി).
സിറ്റൗട്ട് തൂണുകൾ 1. തേച്ച് മിനുസപ്പെടുത്തുക.
റൂഫ് 1. ഷാജി തേച്ച മിക്കയിടവും ഭംഗിയായിട്ടില്ല. അതെല്ലാം മിനുസപ്പെടുത്തി ഒരേ ലെവലിൽ ആക്കുക.
നനകല്ല് 1. നനകല്ല് കെട്ടുക, പൈപ്പ് ഇട്ടതിനുശേഷം മാത്രം. 2. ഇന്റർ ലോക്ക് മതിയെന്നു കരുതുന്നു.
പേർ
തിരുത്തുകതെങ്ങിന്റെ ചുവട്ടിൽ നിന്നും രണ്ടു മീറ്റർ അകലെ നാലു മൂലയിലും നാലു വാഴ വയ്‌ക്കുക. സെപ്‌റ്റംബറിൽ നടന്ന വാഴകൾ വേനൽക്കാലമാകുമ്പോഴേക്കും ശരിക്കും വളർന്ന് തെങ്ങിന്റെ കടയ്‌ക്കൽ വെയിലേല്‌ക്കാതെ സംരക്ഷിക്കും. വാഴവെട്ടുമ്പോൾ പിണ്ടി വെട്ടിനുറുക്കി തെങ്ങിന്റെ ചുവട്ടിലിട്ടാൽ വളം ലഭിക്കും. മണ്ണിലെ ജലാംശവും നിലനിർത്താം.
തെങ്ങിന്റെ ചെന്നീരൊലിപ്പ് ബാധിച്ച ഭാഗം ചെത്തി മാറ്റിയ ശേഷം, തടിയിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം പുരട്ടുക. ഒപ്പം തേങ്ങ് ഒന്നിന് 5 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക് വളമായും നൽകുക. പുറമെ കാലിക്‌സിൻ എന്ന മരുന്ന് ഒരു ശതമാനം വീര്യത്തിൽ കലക്കി തെങ്ങൊന്നിന് 25 ലി. വീതം തെങ്ങിൻ ചുവട്ടിലൊഴിച്ച് മണ്ണ് കുതിർക്കുക.
തെങ്ങിൻ തോപ്പുകളിൽ വെറ്റില കൃഷി ചെയ്‌താൽ തെങ്ങിന്റെ ഉല്‌പാദന ക്ഷമത വർദ്ധിക്കും.
തെങ്ങിലെ പൂക്കൾ അമിതമായി പൊഴിയുന്നത് തടയാൻ മണ്ടയിലും പൂങ്കുലകളിലും ഉപ്പു ലായനി തളിക്കുക. കൂടാതെ ഉപ്പു ചേർന്ന വെള്ളം കൊണ്ട് ചുവട് നനയ്‌ക്കുകയും ചെയ്യുക.
കൊമ്പൻ ചെല്ലികളെ നിഷ്‌ക്രിയരാക്കാൻ തെങ്ങിന്റെ മണ്ടയ്‌ക്കടുത്തുള്ള മടലുകൾക്കിടയിൽ തലമുടി പന്തുപോലെ ചുരുട്ടി വയ്‌ക്കുക. മുടി ചെല്ലിയുടെ കാലുകളിൽ ചുറ്റിപ്പിണഞ്ഞ് അതിനെ നിഷ്‌ക്രിയമാക്കും.
തെങ്ങിൻ തോപ്പിൽ കൃഷി ചെയ്യുന്ന ഇഞ്ചിക്ക് പൊതുവേ രോഗബാധകൾ കുറവാണ്.
തെങ്ങിൻ തോട്ടത്തിലുള്ള ഫലവൃക്ഷങ്ങൾ തെങ്ങിനേക്കാൾ ഉയരത്തിൽ വളർന്നാൽ തെങ്ങിന്റെ വിളവ് കുറയും.
ചെമ്പൻ ചെല്ലിയുടെ ആക്രമണത്തിന് വിധേയമായിട്ടുള്ള തെങ്ങുകളുടെ അടിപ്പട്ടയോടു തൊട്ടുചേർന്ന് തെങ്ങിൻ തടിയിൽ ആഴത്തിലൊരു ദ്വാരമുണ്ടാക്കുക. ഈ ദ്വാരത്തിൽ യൂക്കാലിപ്‌റ്റസ് എണ്ണയിൽ കുതിർത്ത പഞ്ഞി നന്നായി തിരുകിക്കയറ്റുക. തുടർന്ന് സിമന്റ് ഉപയോഗിച്ച് ദ്വാരം അടയ്‌ക്കുക. ചെമ്പൻ ചെല്ലിയുടെ പുഴുക്കൾ ചത്തൊഴിഞ്ഞുകൊള്ളും.
പഴുത്ത് പാകമായ നാലു മരോട്ടിക്കായ ചതച്ച് ,രണ്ടു ലിറ്റർ വെള്ളത്തിൽ കലക്കി, വാവട്ടമുള്ള ഒരു കലത്തിലോ അലുമിനിയ പാത്രത്തിലോ ഒഴിച്ച്, രണ്ടോ മൂന്നോ വർഷം പ്രായമുള്ള തെങ്ങിൻതൈയുടെ മണ്ടയിലോ, അല്ലെങ്കിൽ അധികം പൊക്കമില്ലാത്ത മാവിന്റെ കൊമ്പത്തോ കെട്ടി ഉറപ്പിച്ച് വയ്‌ക്കുക. മഴയില്ലാത്ത ദിവസങ്ങളിലാണ് ഇപ്രകാരം ചെയ്യേണ്ടത്. മരോട്ടിക്കായുടെ മണവും രുചിയും കൊമ്പൻ ചെല്ലിക്ക് പ്രിയങ്കരമാണ്. രണ്ടുദിവസത്തേക്ക് കലം അവിടെത്തന്നെ വയ്‌ക്കുക. ഏതാണ്ട് ആറു കിലോമീറ്റർ ചുറ്റളവിലുള്ള കൊമ്പൻ ചെല്ലികൾ, ഇതിന്റെ മണത്താൽ ആകൃഷ്‌ടരായി അവിടെയത്തി, കലത്തിലെ മരോട്ടിക്കാ വെള്ളം കുടിച്ച് മത്തരായും, ചിലത് ചത്തും കലത്തിൽ ഉണ്ടാകും. ഇവയെ വാരിയെടുത്ത് നശിപ്പിക്കുകയേ വേണ്ടൂ.
തെങ്ങിൻ തോട്ടത്തിൽ ആവണക്കു പിണ്ണാക്കു നന്നായി ഒരു പാത്രത്തിൽ കലക്കി തുറന്നു വയ്‌ക്കുക. കൊമ്പൻചെല്ലി അതിലേക്ക് ആകർഷിക്കപ്പെട്ട് അതിൽ ചാടി ചത്തുകൊള്ളും.
തെങ്ങുകൾക്കിടയിൽ നെടുകെയും കുറുകെയും ചാലുകീറി അതിൽ നിറച്ച് ചകിരി അടുക്കി മണ്ണ് മുകളിലിട്ട് ബണ്ടു പോലെ രൂപപ്പെടുത്തക വേനലിൽ ഓല ഒടിഞ്ഞു തൂങ്ങുന്ന രോഗം ഉണ്ടാവുകയില്ല.
ചുവന്ന ഉള്ളിയും കാരവും അരച്ച് കൂമ്പിൽ പുരട്ടിയാൽ കാറ്റുവീഴചയുടെ ആരംഭഘട്ടത്തിൽ നിയന്ത്രിക്കാനാവുന്നതാണ്.
തെങ്ങിന്റെ മണ്ട തെളിച്ച് ഉപ്പും തുരിശും ചാരവും കൂട്ടിയിളക്കി മണ്ടയ്‌ക്കു തൂകുന്നത് കേര രോഗങ്ങൾ നിയന്ത്രിക്കാൻ നല്ലതാണ്.
തെങ്ങിന്റെ മടൽ തടിയോടു ചേർത്തു വെട്ടിയാൽ ചെമ്പൻ ചെല്ലിയുടെ ശല്യം കൂടാനിടയുണ്ട്. അതുകൊണ്ട് മടൽ നീട്ടി വെട്ടാൻ ശ്രദ്ധിക്കണം.
തെങ്ങിനു ചുറ്റും ചവറിട്ടു ചുട്ടാൽ പുകയേറ്റ് തെങ്ങിൽ ധാരാളം മച്ചിങ്ങാ പിടിക്കാൻ ഇടയാകും.
തെങ്ങിലെ പോടുകൾ അടയ്‌ക്കാൻ കീല്, മണൽ ഇവ ചേർത്ത് നന്നായി ഉരുട്ടി അടുത്ത ദിവസം ഉരുളകളായി പോടുകൾക്ക് ഉള്ളിൽ തിരുകിക്കയറ്റുക. പോട് പൂർണ്ണമായും നിറയത്തക്കവണ്ണം മിശ്രിതം അതിൽ നിറയ്‌ക്കണം. പോടുകൾക്കുള്ളിലെ തടി കുറേശ്ശേ വളരുന്നതനുസരിച്ച് കീൽ-മണൽ മിശ്രിതം പുറത്തേയ്‌ക്കു തള്ളിവരും. ആറുദിവസം കൊണ്ട് പോട് മുഴുവനായും വളർന്ന് നികരുകയും കീല് മുഴുവനായും പുറത്തു വരികയും ചെയ്യുന്നു.
തെങ്ങിൻ തടിക്കുള്ളിൽ കാണുന്ന ചെല്ലിയുടെ പുഴുക്കളെ നശിപ്പിക്കാൻ മരം കൊത്തിപ്പക്ഷികൾക്കു കഴിയും. മരം കൊത്തികളുടെ വംശവർദ്ധനയ്‌ക്ക് ശ്രമിക്കുക.
തെങ്ങോലയിൽ കുമിൾ ബാധ കണ്ടു കഴിഞ്ഞാൽ നീളമുള്ള കമ്പിയിന്മേൽ പന്തം കത്തിച്ച് ഇടയ്‌ക്കു വാട്ടം തട്ടാതെ വീശുക. കുമിളുകൾ നശിച്ചു കൊള്ളും.
തെങ്ങിന്മേൽ ഓല, മുളമുള്ള് ഇവകൊണ്ട് പൊത്തു കെട്ടുക. എലി, കള്ളൻ ഇവയുടെ ശല്യം കുറയും.
കായ്‌ക്കാത്ത തെങ്ങുകൾ ആനയെക്കൊണ്ട് തള്ളി ഉലയ്‌ക്കുക. താമസിയാതെ ചൊട്ട പൊട്ടാനിടയാകും.
ചെന്നീരൊലിപ്പ് എന്ന കേര രോഗം ടാർ പുരട്ടി നിയന്ത്രിക്കാവുന്നതാണ്.
ധൃതരാഷ്ട്രർ
തിരുത്തുകധൃതരാഷ്ട്രർ · യുധിഷ്ഠിരൻ · ഘടോൽകചൻ · ബഭ്രുവാഹനൻ · ശ്രുതകർമ്മാവ് · സുഹോത്രൻ · ദ്രുപദർ · ധൃഷ്ടദ്യുമനൻ · അശ്വത്ഥാമാവ് · കൃതവർമ്മാവ് · അംഗഭംഗം . ഹരിശ്ചന്ദ്രൻ . അഭിജ്ഞാനശാകുന്തളം . മാളവികാഗ്നിമിത്രം . വിക്രമോർവശീയം . ഔറംഗസേബ് . ഖുത്ബുദ്ദീൻ ഐബക്ക് . ബൃഹദാരണ്യകോപനിഷത്ത് . കൃഷ്ണദ്വൈപായനൻ . സപ്തചിരഞ്ജീവികൾ .
ശാരദാസ്
തിരുത്തുകകെട്ടിടം പണി ചെയ്യുന്നതിനുള്ള ക്വൊട്ടേഷൻ
അടിത്തറ: വാനം 2 അടി താഴ്ചയിലും 2 അടി വീതിയിലും എടുത്ത് അതിനുള്ളിൽ കരിങ്കല്ല് D-R അടുക്കി അതിന്റെ മുകളിൽ 1.5 അടി വീതിയിലും 1.5 അടി പൊക്കത്തിലും കരിങ്കല്ല് അടിച്ച് പണിത് അതിന്റെ മുകളിൽ 1 അടി വീതിയിൽ 6 ഇഞ്ച് പൊക്കത്തിൽ RCC ബെൽറ്റ് (കമ്പി സൈസ്: ) വാർക്കുക. കരിങ്കൽ സിമന്റിൽ പോയിന്റ് ചെയ്യണം. അടിത്തറയ്ക്കു മുകളിൽ: 9 ഇഞ്ച് വീതിയിൽ ഇഷ്ടിക കെട്ടിപൊക്കി ഭിത്തി പണിത് അതിന്റെ മുകളിൽ 6 ഇഞ്ച് കനത്തിൽ ലിന്റെൽ (Lintel) (കമ്പി സൈസ്: ) വാർത്ത് വീണ്ടും ഇഷ്ടിക കെട്ടി 10 അടി പൊക്കത്തിൽ കുറയാതെ പണിയുക. റൂഫ്: 4 ഇഞ്ച് കനത്തിൽ RCC വാർത്ത് (കമ്പി സൈസ്: 8mm , അകലം 6 ഇഞ്ച്), സിമന്റ് തേയ്ക്കുക. ചെരിഞ്ഞ റൂഫുകളെല്ലാം ഓട് (8 രൂപാ നിരക്ക്) പതിച്ച് പെയിന്റ് (2 കോട്ട്) ചെയ്യണം. തൂണുകൾ, ബീമുകൾ: RCC വാർത്ത് (കമ്പി സൈസ്: 16mm & 12mm, അകലം 6 ഇഞ്ച്), സിമന്റ് തേയ്ക്കുക. റൂഫ് വാർക്കുന്നതിനു മുൻപായി കെട്ടിയ കമ്പികൾ ഉടമയെ കാണിച്ച് ഉറപ്പു വരുത്തണം. വാർക്കുന്നതിനു മുൻപായി എല്ലാ മുറിയിലും ഇലക്ടിക് ഉപകരണങ്ങൾക്കായി ഹാഗിംഗ് കമ്പി ഇടണം.
സിമന്റ്-മണൽ-എം.സാന്റ്-മെറ്റൽ അളവുകൾ: കരിങ്കല്ല് കെട്ട്: 8 ചട്ടി എം-സാന്റ് + 1 ചട്ടി സിമന്റ് ഇഷ്ടിക കെട്ട്: 7 ചട്ടി എം-സാന്റ് + 1 സിമന്റ് വാർപ്പ്: 2 കുട്ട മണൽ + 2 കുട്ട എം-സാന്റ് + 6 കുട്ട മെറ്റൽ + 1 ചാക്ക് സിമന്റ് ഭിത്തി തേപ്പ്: 2 ചട്ടി മണൽ + 2 ചട്ടി എം-സാന്റ് + 1 ചട്ടി സിമന്റ് തട്ട് തേപ്പ്: 2 ചട്ടി മണൽ + 2 ചട്ടി എം-സാന്റ് + 1 ചട്ടി സിമന്റ്
തടിപ്പണികൾ മുൻവശത്തുള്ള പ്രധാന രണ്ടു വാതിലുകൾ കട്ടിള ഉൾപ്പെടെ മുഴുവനായും തേക്കിൽ പണിയുക. ഈ വാതിലുകളുടെ കട്ടിളകൾക്ക് 9 ഇഞ്ച് വീതിയും 3.5 ഇഞ്ച് കനവും ഉണ്ടായിരിക്കണം. പ്രധാന കട്ടിളകൾക്ക് കനം കൂടുതൽ തോന്നാനായി 3 ഇഞ്ച് ഫ്രയിം വർക്ക് അതെ തടിയിൽ ചെയ്യണം. വാതിൽ 1.5 ഇഞ്ച് കനത്തിൽ ---- അടി വീതിയിൽ ഡിസൈനോടുകൂടി പണിയുക. ഡിസൈൻ വർക്ക് അതാസമയത്ത് ഉടമയുമായി സംസാരിച്ച് തീരുമാനിക്കും. മറ്റു വാതിലുകൾ എല്ലാത്തിന്റേയും വാതിൽ ചട്ടം തേക്കിലും, പലക ആഞ്ഞിലിയിലും പണിയുക. വാതിൽ 1.25 ഇഞ്ച് കനത്തിൽ --- അടി വീതിയിൽ ആയിരിക്കണം. അവയുടെ കട്ടിളകൾ ആഞ്ഞിലിയിൽ 4.5 ഇഞ്ച് വീതിയിൽ 2.5 ഇഞ്ച് കനത്തിൽ പണിയുക. പൂജാമുറിയുടെ വാതിൽ രണ്ടു പാളിയിൽ ചെറിയ ചട്ടം അഴികളോടെ പണിയുക. പ്രധാന രണ്ടു മുൻവാതിൽ, പൂജാമുറിയുടെ വാതിൽ, പുറകിൽ വെളിയിലേക്ക് തുറക്കുന്ന വാതിൽ ഇവ കട്ടിളപ്പടിയോടു കൂടിയാവണം. പുറകിൽ വെളിയിലേക്ക് തുറക്കുന്ന വാതിലിനു പെയിന്റ് ചെയ്ത സേഫ്റ്റി ഗ്രിൽ ഉണ്ടാവണം.
എല്ലാ ജനലുകളുടെയും വാതിൽ തേക്കിൻ ചട്ടത്തിലും, കട്ടിള ആഞ്ഞിലിയിലും പണിയുക. മുൻ വശത്തുള്ള എല്ലാ ജനലുകളും (മുകളിലത്തെ നിലയുൾപ്പെടെ) ഫ്രഞ്ച് സ്റ്റൈലിൽ + ചെക്ക് ജനൽപ്പാളികളാണ്. ജനലുകൾക്ക് കമ്പിയും 2-പട്ടയും അഴി ഇടണം. എല്ലാ ജനലുകളും 40 രൂപാ സ്ക്വെയർ ഫീറ്റ് നിരക്കിലുള്ള ഗ്ലാസ് ഇട്ട് പണിയണം. എല്ലാ ജനൽപടിക്കും ഉൾവശം 4.5 ഇഞ്ച് ഗ്രാനൈറ്റ് സ്ലാബ് ഇടണം. എല്ലാ തടി ഉരുപ്പടികൾക്കും (തേക്ക്, ആഞ്ഞിലി) തടിയുടെ വെള്ളഭാഗം ഉപയോഗിക്കരുത്. പ്രധാന വാതിലിനോട് ചേർന്നുള്ള ജനലുകൾക്ക് വാതിലിന്റെ ഫ്രയിം വർക്കിനു ചേരുന്ന പൊക്കം ഉണ്ടാവണം.
വാതിൽ, ജനൽ അസസ്സറീസ്: ഒരു വാതിലിനു 4 വീതം വിജാഗിരി, 2 വീതം ഡോർ പുഷ് ബോൾട്ട്, 1 വീതം ഡോർ സ്റ്റോപ് ഉണ്ടാവണം. മുൻ വശത്തുള്ള ജനലുകൾക്ക് 5 വീതം വിജാഗിരി, 4 വീതം കുറ്റി-കൊളുത്തും, മറ്റു ജനലുകൾക്ക് 3 വീതം വിജാഗിരി, 2 വീതം കുറ്റി-കൊളുത്തും ഉണ്ടാവണം. മുൻവശത്തുള്ള വാതിലിനു ഉപയോഗിക്കുന്ന വിജാഗിരി, സ്ക്രൂ, ഡോർ പുഷ് ബോൾട്ട്, ഡോർ ചെയിൻ ഗാർഡ്, സ്പിൻഡിൽ പുൾ, ഡോർ സ്റ്റോപ് എന്നിവ ബ്രാസ്സിലായിരിക്കണം. മറ്റു വാതിലുകൾക്കും ജനലുകൾക്കും ഉപയോഗിക്കുന്ന വിജാഗിരി, സ്ക്രൂ, ഡോർ പുഷ് ബോൾട്ട്, സ്പിൻഡിൽ പുൾ, ഡോർ സ്റ്റോപ് എന്നിവ 316 സ്റ്റെയിൻലെസ് സ്റ്റീൽ ആയിരിക്കണം. മെയിൽ ഡോർ ലോക്കുകൾ 3500 രൂപാ നിരക്കിലും മറ്റു വാതിലുകളുടെ ലോക്കുകൾ 750 രൂപാ നിരക്കിലും ആയിരിക്കണം.
ടൈൽസ്: സിറ്റൗട്ടിന് സ്ക്വയർ ഫീറ്റിനു 200 രൂപാ നിരക്കിൽ ഗ്രാനൈറ്റും, അടുക്കളയുൾപ്പെടെ മുറികൾക്കെല്ലാം സ്ക്വയർ ഫീറ്റിനു 65 രൂപാ നിരക്കിൽ ടൈൽസും, ബാത്റൂമിൽ സ്ക്വയർ ഫീറ്റിനു 35 രൂപാ നിരക്കിൽ ടൈൽസും, ബാത്റൂമിന്റെ ഭിത്തി മുഴുവൻ സ്ക്വയർ ഫീറ്റിനു 30 രൂപാ നിരക്കിൽ ടൈൽസും ഇടുക. അടുക്കളയിലെ സ്ലാബുകളും, സ്റ്റെയർകേസ് പടികളും സ്ക്വയർ ഫീറ്റിനു 200 രൂപാ നിരക്കിൽ ഗ്രാനൈറ്റിൽ പണിയണം. കാർപോർച്ച് സ്ക്വയർ ഫീറ്റിനു --- രൂപാ നിരക്കിൽ ടൈൽ ഇടണം.
സ്റ്റെയർകേസിന്റെ കൈവരി ഫീറ്റിനു 1300 രൂപാ നിരക്കിലുള്ള സ്റ്റെയിൻലെസ് സ്റ്റീലിൽ ഗ്ലാസ്സോടുകൂടിയത് പിടിപ്പിക്കുക. ഒരു ബാത്റൂമിൽ യൂറോപ്യൻ ക്ലോസറ്റും ഇൻഡ്യൻ കോസറ്റും ഉണ്ടായിരിക്കണം. മറ്റു ബാത്റൂമുകളിൽ യൂറോപ്യൻ ക്ലോസറ്റ് പിടിപ്പിക്കുക. ഇൻഡ്യൻ ക്ലോസറ്റിനു 2000 രൂപാ നിരക്കിലും, യൂറോപ്യൻ ക്ലോസറ്റിനു 7500 രൂപാ നിരക്കിലും ആയിരിക്കണം. എല്ലാ ബാത്റൂകൾക്കും ഫൈബർ വാതിലുകൾ (ഒന്നിനു 3500 രൂപാ നിരക്കിൽ) പിടിപ്പിക്കുക. എല്ലാ ബാത് റൂമുകളിലും ഡൈനിംഗ് റൂമിലും വാഷ് ബൈസിനുകൾ (ഒന്നിനു 2500 രൂപാ നിരക്കിൽ) പിടിപ്പിക്കുക. അടുക്കളയിൽ 1500 രൂപാ നിരക്കിലുള്ള 2 സ്റ്റീൽ വാഷ്ബേസിൻ (സിങ്ക്) പിടിപ്പിക്കുക.
വർക്കേരിയായിലെ അടുക്കളയിൽ അടുപ്പ് പിടിപ്പിക്കണം.
ബാത്റൂം ടാപ്പുകളുടെ വില വാഷ് ബേസിനിൽ : ഓരോ ടാപ്പ് (900 രൂപാ നിരക്ക്) അടുക്കളയിലെ സിങ്കിൽ : ഓരോ ടാപ്പ് (500 രൂപാ നിരക്ക്) ബാത്റൂം ടാപ്പുകൾ (ആകെ 4-ബാത്റൂം) : ഓരോ ബാത്റൂമിലും 2-ലോംഗ് ബോഡി ടാപ്പ് (600 രൂപാ നിരക്ക്), 1-ഷവർ സെറ്റ് (600 രൂപാ നിരക്ക്), 1-ഹെൽത്ത് ഫോർസെറ്റ് (650 രൂപാ നിരക്ക്), 1-ആഗിൾ കോക്ക് (250 രൂപാ നിരക്ക്) വീടിനു പുറത്ത് : 2-ടാപ്പുകൾ (100 രൂപാ നിരക്ക്)
പ്ലംബിംഗ്, വയറിംഗ് പ്ലംബിംഗും വയറിംഗും മുഴുവനായും ചെയ്തു കൊടുക്കുക. പക്ഷെ സ്വിച്ചുകൾ, ലൈറ്റുകൾ ഇതിൽ ഉൾപ്പെടുന്നില്ല.
പെയിറ്റിംഗ് എല്ലാമുറികളും 1 കോട്ട് വൈറ്റ് സിമന്റും, 2 കോട്ട് പുട്ടിയും ചെയ്ത് പെയിന്റു ചെയ്യണം. വീടിനു പുറംവശത്ത് 2 കോട്ട് വൈറ്റ് സിമന്റ് ചെയ്യണം. മുൻ വശത്തുള്ള എല്ലാ ജനലുകളും വാതിലുകളും കട്ടിള ഉൾപ്പെടെ പേപ്പർ പിടിച്ച് പോളിഷ് ചെയ്യണം. മറ്റു ജനലുകളും വാതിലുകളും പ്രൈമർ 2 കോട്ട് പ്രൈമർ അടിച്ച് 2 കോട്ട് പെയിന്റ് അടിക്കണം. എല്ലാ തടി ഉരുപ്പടികളും ഉടമയെ കാണിച്ചതിനുശേഷം മാത്രമെ പ്രൈമർ അടിക്കുകയുള്ളു. തടി, ടൈൽ, ക്ലോസറ്റ്, വാഷ്ബേസിൻ, സിങ്ക്, പ്ലംബിംഗ് വസ്തുക്കൾ തുടങ്ങീയവ മേടിക്കുന്ന അവസരത്തിൽ ഉടമയുടെ ഇഷ്ട-അനുവാദം വാങ്ങണം.
സെപ്റ്റിക് ടാങ്ക് ഒരു സെപ്റ്റിക് ടാങ്കും ബാഷ് ബേസിനു ആവശ്യമായ വെയിസ്റ്റ് കുഴികളും നിർമ്മിക്കണം.
മാനുഫാക്ചറർ സിമന്റ്: ശങ്കർ സിമന്റ് സ്റ്റീൽ ബാർ: പ്ലംബിംഗ്, വയറിംഗ് പൈപ്പുകൾ: കേളചന്ദ്ര, ടോംസ് ഇലക്ട്രിക് കേബിൾ: ഫിനൊലെക്സ്, വീ-ഗാർഡ് ഇഷ്ടിക: പെയിന്റ് & മറ്റുള്ളവ: ബെർജർ (കളർ അതാസമയത്ത് ഉടമ തിരഞ്ഞെടുക്കും)
മുറികൾ
തിരുത്തുകമെയിൻ സ്രക്ച്ചർ 16 ഗേജ് (2*1 ഇഞ്ച് റെക്ടാംഗുലർ ഹോളൊ സെക്ഷൻ കഴുകോലായും, അതിനും കുറുകെയുള്ള പട്ടിക പണിയുന്നത് 1 ഇഞ്ച് സ്ക്വയർ ഹോളൊ സെക്ഷനുമാണ്. ഈ ട്രസ്സിനുള്ള കാലുകൾ 2 ഇഞ്ച് റൗഡ് സി- ക്ലാസ്സ് പൈപ്പായിരിക്കണം. എല്ലാ സ്റ്റീൽ മെറ്റീരിയലും ഗാൽവനൈസ്ഡ് ആവണം. തന്നിരിക്കുന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെയൊ അതിൽ മെച്ചമായൊ പണിയണം. എല്ലാം ഹോളൊ സ്കെഷന്റെയും, പൈപ്പുകളുടേയും അറ്റം വൃത്തിയായി വെൾഡ് ചെയ്ത അടക്കണം. എല്ലാ വെൽഡിംഗും സ്റ്റിച്ച് വെൽഡാവണം.
പെയിന്റിംഗ്
വെൽഡ് ചെയ്ത ഭാഗം വൃത്തിയാക്കി ആ ഭാഗം മാത്രം ആദ്യം പ്രൈമർ അടിക്കണം. അതിനുശേഷം ഫസ്റ്റ് കോട്ട് പ്രൈമർ, സെക്കൻഡ് കോട്ട് പ്രൈമർ, ഫൈനൽ പെയിന്റ്. സെക്കൻഡ് കോട്ട് പ്രൈമറിന്റെയും ഫസ്റ്റ് കോട്ട് പ്രൈമറിന്റെയും കളർ രണ്ടും രണ്ടായിരിക്കണം.
റൂഫിംഗ് കളേർഡ് കൊറുഗേറ്റഡ് റൂഫിംഗ് ഷീറ്റ് (0.65 MM) ടാറ്റാ/ജിൻഡാൽ/ഭൂഷൻ എന്നി കമ്പിനികളിലേതെങ്കിലും ആയിരിക്കണം.
വീടിനോട് ചേർന്നിരിക്കുന്ന വശത്ത് മഴവെള്ളം പോകുന്നതിനായി പിവീസി പാത്തി വെക്കണം. ടസ്സിന്റെ കാലുകളുടെ അകലം മൂന്നു മീറ്ററിൽ കൂടരുത്. ഈ കാലുകൾ കോൺക്രീറ്റ് ചെയ്യുകയും അത് നിലത്തുനിന്നും ഒരടി മുകളിൽ വരെ പൊക്കത്തിലുമാവണം.
ഇതിനുള്ള ചെലവ് മെറ്റീരിയൽ എല്ലാം ഉൾപ്പെടെ 110 രൂപാ സ്ക്വയർ ഫീറ്റ് രേറ്റ് ആയിരിക്കും. അഡ്വാൻസായി 30000 രൂപാ തന്നുകഴിഞ്ഞാൽ രണ്ടു ദിവസത്തിനുളളിൽ പണി തുടങ്ങണം. കൊരുഗേറ്റഡ് റൂഫ് ഷീറ്റ് മേടിക്കുന്നവസരത്തിൽ അതിനുവേണ്ട രൂപായും ബാക്കി പണി പൂർണ്ണമായതിനു ശേഷം അളന്ന് കണക്ക് തീർക്കുന്നതുമായിരിക്കും. മ്മൂശ്ശ്ഃഊവ്വാണ്ട് ട്രസ്സ് വർക്കിലുള്ള
വാഴപ്പള്ളി
തിരുത്തുകരണ്ടായിരം വർഷങ്ങളുടെ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ മഹാശിവക്ഷേത്രമാണ് വാഴപ്പള്ളി ശ്രീ മഹാദേവർ ക്ഷേത്രം. പരശുരാമൻ മലയാളക്കരയിൽ പ്രതിഷ്ഠിച്ച നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. കാലചക്രത്തിന്റെ തിരിച്ചിലിൽ വാഴപ്പള്ളിയിലെ പഴയ ദ്രാവിഡക്ഷേത്രം, ബുദ്ധമതകേന്ദ്രമായും പിന്നിട് ശിവക്ഷേത്രമായും മാറുകയായിരുന്നു. ചേരകുലശേഖര പെരുമാക്കന്മാരുടെ കാലം മുതൽക്കുതന്നെ വാഴപ്പള്ളി ശൈവഗ്രാമമായി വളർന്നിരുന്നു. വാഴപ്പള്ളിയുടെ പ്രസിദ്ധി വിളിച്ചോതുന്ന നിരവധി ചരിത്രരേഖകൾ കണ്ടു കിട്ടിയിട്ടുണ്ട്. അതിൽ പ്രധാനം വാഴപ്പള്ളി തലവന മഠത്തിൽ നിന്നും ലഭിച്ച ചെമ്പുപാളികളിൽ എഴുതിയിരിക്കുന്ന വാഴപ്പള്ളി ശാസനമാണ്. കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴയ ലിഖിതമാണിത്. എ.ഡി. 832-ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു ചരിത്രകാരന്മാർ വിലയിരുത്തുന്നു. 'വാഴപ്പള്ളി ശാസനം' ആണ് ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യ രേഖ. "മലയാളം നടന്നെത്തിയ വഴി" യെന്നു അപരനാമം വാഴപ്പള്ളിക്ക് നേടികൊടുത്തത് ഈ ശാസനമാണ്.
ഐതിഹ്യം
തിരുത്തുകവാഴപ്പള്ളി ശിവപ്പെരുമാളിന്റെ പ്രതിഷ്ഠാകർമ്മം നടത്തിയത് പരശുരാമനാണന്നാണ് ഐതിഹ്യം. അതിനെ അനുസ്മരിച്ചുകൊണ്ട് പരശുരാമ സങ്കൽപം നാലമ്പലത്തിനുള്ളിൽ തെക്കു-കിഴക്കെ മൂലയിൽ കാണാം. ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയുള്ള ഐതിഹ്യം ഇങ്ങനെയാണ്. അർദ്ധനാരീശ്വര സങ്കല്പത്തിൽ കിഴക്കോട്ട് ശിവലിംഗ പ്രതിഷ്ഠക്കും പടിഞ്ഞാറേക്ക് പാർവ്വതി പ്രതിഷ്ഠക്കും അതെ ശ്രീകോവിലിൽ തെക്കുഭാഗത്ത് ദക്ഷിണാമൂർത്തി, ഗണപതി പ്രതിഷ്ഠകളും തീരുമാനിച്ച് പ്രതിഷ്ഠ നടത്തി കലശമാടാനായി തീരുമാനിക്കുകയും, ക്ഷേത്ര തന്ത്രി കലശപൂജ ചെയ്തു കലശക്കുടങ്ങളിലാക്കി മൂഹർത്ത സമയത്തിനായി കാത്തിരുന്നു. പക്ഷെ പെട്ടന്നുവന്ന മൂത്ര ശങ്കമൂലം അദ്ദേഹത്തിനു ക്ഷേത്രത്തിനു പുറത്തു പോകേണ്ടിവന്നു. തുടർച്ചയായ മൂത്രശങ്കമൂലം മുഹൂർത്ത സമയത്ത് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ തന്ത്രിക്ക് പറ്റാതെ വരുകയുണ്ടായി. ആ സമയം സാക്ഷാൽ പരശുരാമൻ ശ്രീലകത്ത് ശിവപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തുവെന്നാണ് ഐതിഹ്യം. കുളത്തിൽ ദേഹശുദ്ധി നടത്തികൊണ്ടിരുന്ന തന്ത്രി ക്ഷേത്രത്തിനുള്ളിലെ കലശകൊട്ട് കേൾക്കുകയും തനിക്കു അമളിപിണഞ്ഞത് മനസിലാക്കുകയും ചെയ്തു. താൻ തയ്യാറാക്കിയ കലശം ഉപയോഗശൂന്യമാവാതിരിക്കാൻ അദ്ദേഹം കുളത്തിൽനിന്നും ഒരു കല്ലുമായാണ് കരയ്ക്കു കയറിയത്. മതിൽക്കകത്തുള്ള ഇലവന്തി തീർത്ഥത്തിൽ നിന്നുമെടുത്ത ആ കല്ല് കുളക്കരയിൽതന്നെ പ്രതിഷ്ഠിച്ചു കലശമാടി. തന്ത്രിയുടെ ഭക്തിയിൽ ആ ചെറിയ കല്ല് തന്റെ ഇഷ്ടദേവനായ ഗണേശരൂപമായി മാറുകയും വാ പിളർന്നലറുകയും ചെയ്തു. ശിവക്ഷേത്രത്തിൽ ഉണ്ടായിരുന്നവർ ശബ്ദംകേട്ട് ഓടി കൂടിയപ്പോൾ കണ്ടത് സാഷ്ടാംഗം നമസ്കരിച്ചു കിടക്കുന്ന തന്ത്രിയേയും വാ പിളർന്ന ഗണപതി പ്രതിഷ്ഠയുമാണ്. അഷ്ടഗന്ധം പുകയ്ക്കുന്ന തവിയിൽ അദ്ദേഹം അരിപ്പൊടിയും ശർക്കരയും കദളിപ്പഴവും മറ്റും ചേർത്ത് ഒരപ്പമുണ്ടാക്കി തുറന്ന വായ്ക്കുള്ളിൽ തിരുകുകയും വാ അടയുകയും ചെയ്തുവത്രെ. ആ ഉച്ച സമയത്തു നേദിച്ച ആ ഗണപതിയപ്പമാണ് ഇന്നും ഉച്ചപൂജയ്ക്കു വാഴപ്പള്ളി ഗണപതിയ്ക്കു നേദിക്കുന്നത്. ചെറിയകല്ലായതിനാലാവാം വാഴപ്പള്ളി ഗണപതിയുടെ വിഗ്രഹം അരഭാഗം വരെയെയുള്ളു, അതിനു താഴോട്ട് ഇല്ല. പിന്നീട് കുളക്കരയിൽ തന്നെ നാലമ്പലവും, തിടപ്പള്ളിയും, ശ്രീകോവിലും മറ്റും പണിതീർക്കുകയും, ഗണപതിക്ഷേത്രം ഉയരുകയും ചെയ്തു.
വാഴപ്പള്ളിയ്ക്കു വടക്കുള്ള നീലമ്പേരൂരിൽ പണ്ട് ശിവക്ഷേത്രമുണ്ടായിരുന്നു (ഇന്ന്: പള്ളി ഭഗവതിക്ഷേത്രം). ശിവന്റെ മറ്റൊരുപേരായ നീലന്റെ ഊർ എന്നർത്ഥത്തിൽ നീലംമ്പേരൂർ എന്ന് സ്ഥലനാമം കിട്ടിയത് ആ ശിവക്ഷേത്രത്തിൽ നിന്നുമാണ്. അവിടുത്തെ ശിവചൈതന്യം വാഴപ്പള്ളിയിൽ ലയിപ്പിച്ചുവെന്നാണ് ചരിത്രരേഖകൾ കാണിക്കുന്നത്. അപ്പോൾ രണ്ടുമൂർത്തികളുടെ ചൈതന്യം വാഴപ്പള്ളിയിൽ ഉണ്ട്, അതിങ്ങനെയാണ്. മൂന്നാം നൂറ്റാണ്ടിൽ മഹോദയപുരം തലസ്ഥാനമാക്കി ഭരിച്ച ബുദ്ധമത വിശ്വാസിയായിരുന്ന കുലശേഖരവർമ്മൻ പള്ളിബാണ പെരുമാൾ തന്റെ അവസാന ദിവസങ്ങൾ ചെലവഴിക്കാനായി നീലംപേരൂർ ശിവക്ഷേത്രത്തിൽ എഴുന്നള്ളുകയുണ്ടായി. ബുദ്ധമതത്തെ അളവറ്റു സ്നേഹിച്ചതിന്റെ പേരിൽ കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ഒത്തിരി എതിർപ്പുകൾ അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ തീരുമാനമനുസരിച്ച് ബുദ്ധമതവും ഹിന്ദുമതവും തമ്മിൽ സംവാദത്തിനുള്ള വേദിയൊരുങ്ങുകയും "ഹിന്ദുസമൂഹം സംവാദത്തിൽ പരാജയപ്പെടുകയാണെങ്കിൽ അവരെല്ലാവരും ബുദ്ധമത അനുയായികളാവണമെന്നും അഥവാ തിരിച്ചു അവർ വിജയിക്കുകയാണെങ്കിൽ രാജാവു സിംഹാസനം ത്യജിച്ചു നാട് വിടണമെന്നുമായിരുന്നു തീരുമാനം. പക്ഷേ ഹിന്ദുസമൂഹം ദക്ഷിണഭാരതത്തിലെ 6 പ്രശസ്ത പണ്ഡിതന്മാരെ അണിനിരത്തുകയും ബുദ്ധ സന്യാസികൾ സംവാദത്തിൽ പരാജയപ്പെടുകയും ചെയ്തു. അവസാനം നിബന്ധന അനുസരിച്ച് രാജാവ് സിംഹാസന നിഷ്കാസിതനാവുകയും ഒരു ബുദ്ധമത സന്യാസിയായി നീലംപേരൂരിൽ എത്തിച്ചേരുകയും ചെയ്തു. പള്ളിബാണ പെരുമാൾ തന്റെ പരദേവതയായ പെരിഞ്ഞനത്തു ഭഗവതിയെ പഴയ ശിവക്ഷേത്രത്തിനടുത്ത് മറ്റൊരു ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠ നടത്തി ബുദ്ധവിഹാരമാക്കി. രാജാവിന്റെ വരവിനെ എതിർത്ത ശിവക്ഷേത്രത്തിലെ ഊരാളർ (പത്തില്ലത്തിൽ പോറ്റിമാർ) ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠ ഇളക്കിയെടുത്തുകൊണ്ട് വാഴപ്പള്ളിയിൽ വരുകയും ഇവിടുത്തെ ശിവചൈതന്യത്തിലേക്ക് നീലമ്പേരൂരീശനെ ലയിപ്പിക്കുകയും ചെയ്തു. നീലമ്പേരൂരിൽ നിന്നും അവർ കൊണ്ടുവന്ന ശിവലിംഗമാണ് വാഴപ്പള്ളി ദേവലോകത്ത് പിന്നീട് പ്രതിഷ്ഠിച്ചത്. ബുദ്ധമതത്തിന്റെ ശക്തി ക്ഷയിച്ചതിനെത്തുടർന്ന് നീലമ്പേരൂരിലെ ബുദ്ധവിഹാരം രം ഹിന്ദുക്ഷേത്രമായി തീരുകയും ചെയ്തു. ഇന്നും പള്ളിബാണ പെരുമാളെ അനുസ്മരിച്ച് ഭഗവതിക്ഷേത്രം പള്ളിഭഗവതിക്ഷേത്രം എന്നറിയപ്പെടുന്നു.
നീലംപേരൂർ ഗ്രാമത്തിൽ നിന്നുവന്ന പത്തു ബ്രാഹ്മണകുടുംബങ്ങൾ പിന്നീട് വാഴപ്പള്ളിയിൽ സ്ഥിരതാമസമാവുകയും വാഴപ്പള്ളി ഊരാളന്മാരാവുകയും ചെയ്തു. അവർ പത്തില്ലത്തില്ലത്തിൽ പോറ്റിമാർ എന്നാണറിയപ്പെട്ടത്. വാഴപ്പള്ളിയിലെ ഊരാഴ്മ ദേവസ്വത്തിനു കുട്ടനാട്ടിൽ 54000 പറ നിലം ഉണ്ടായിരുന്നു. ഒരിക്കൽ ദേവസ്വം പാട്ടനെല്ല് അളക്കാൻ വേണാട്ടുകര പാടത്തുപോയ പത്തില്ലത്തിൽ ഒരു കുടുംബമായ ചങ്ങഴിമുറ്റത്തുമഠത്തിലെ ഉണ്ണിയെ ചെമ്പകശ്ശേരിയിലെ പടയാളികൾ പെട്ടന്നുണ്ടായ വാക്കു തർക്കത്തിൽ കൊന്നുകളഞ്ഞു. ക്ഷേത്രേശനെ പ്രതിനിധീകരിച്ചു പോയ ഉണ്ണി കൊല്ലപ്പെട്ടതറിഞ്ഞ് ഉണ്ണിയുടെ പ്രേതത്തെ ബ്രഹ്മരക്ഷസ്സായി ക്ഷേത്രത്തിനകത്ത് വടക്കുകിഴക്കു മൂലയിൽ കുടിയിരുത്തി. പത്തില്ലത്തിൽ പോറ്റിമാർ ചെമ്പകശ്ശേരി രാജാവിനോടുള്ള പ്രതികാരമായി ബ്രഹ്മരക്ഷസ്സിനു മുൻപിൽ കഴുമരം നാട്ടി രാജാവിന്റെ പ്രതിരൂപമുണ്ടാക്കി അതിൽ കഴുവേറ്റി (കെട്ടി തൂക്കി) നിർത്തി. ബ്രാഹ്മണനായ അമ്പലപ്പുഴ രാജാവ് ഇതറിഞ്ഞ് പശ്ചാത്താപത്താൽ വാഴപ്പള്ളിയിൽ എഴുന്നെള്ളി വല്യമ്പലനടയിൽ മാപ്പുചൊല്ലി സാഷ്ടാഗം നമസ്കരിച്ചു. ഉണ്ണിയെ കൊന്നതിനു പരിഹാരമായി ക്ഷേത്രത്തിൽ പന്തീരടി പൂജ ഏർപ്പാടാക്കി. എങ്കിലും ചെമ്പകശ്ശേരി രാജാവിന്റെ കഴുവേറ്റിയ പ്രതിരൂപം മാറ്റാൻ പോറ്റിമാർ അനുവദിച്ചില്ല. 1970-കളിലാണ് ഈ കഴുമരം ബ്രഹ്മരക്ഷസ്സിന്റെ നടയിൽ നിന്നും മാറ്റിയത്.
പത്തില്ലത്തിൽ പോറ്റിമാരുടെ ഭരണത്തിൽ വാഴപ്പള്ളിയുടെ സുവർണ്ണകാലഘട്ടം തുടർന്നത് ഇതിനുശേഷമാണ്. പത്തില്ലക്കാരിൽ ഒൻപതു കുടുബങ്ങളും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലും വാഴപ്പള്ളിയിലുണ്ടായിരുന്നു. അവർ ചങ്ങഴിമുറ്റത്തുമഠം, കൈനിക്കരമഠം, ഇരവിമംഗലത്തുമഠം, കുന്നിത്തിടശ്ശേരിമഠം, ആത്രശ്ശേരിമഠം, കോലൻചേരിമഠം, കിഴങ്ങേഴുത്തുമഠം, കണ്ണഞ്ചേരിമഠം, തലവനമഠം എന്നിവയാണ്. വാഴപ്പള്ളിയിലെ പ്രധാനപൂജയായ പന്തിരടിപൂജ വിലക്കില്ലത്തുമഠം എന്നറിയപ്പെട്ട ചങ്ങഴിമുറ്റത്തു മഠത്തിലെ കാരണവരായിരുന്നു നടത്തിയിരുന്നത്. പഴയ ചങ്ങഴിമുറ്റത്തുമഠം ക്ഷേത്രത്തിനു പടിഞ്ഞാറുവശത്തായിരുന്നു. ഇന്ന് അവിടെ മഠത്തിലെ പരദേവതയായിരുന്ന ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം നിൽക്കുന്നുണ്ട്. വാഴപ്പള്ളി ക്ഷേത്രത്തിന്റെ പുനഃനിർമ്മാണം തുടങ്ങിവെച്ചത് പത്തില്ലത്തിൽ പോറ്റിമാരുടെ കാലത്താണ്. പക്ഷെ തിരുവിതാംകൂർ ആക്രമണത്തെ തുടർന്ന് അതു നിന്നുപോയി. അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്തുണ്ടായ അമ്പലപ്പുഴ യുദ്ധത്തിലും തെക്കുംകൂർ യുദ്ധത്തിലും പോറ്റിമാർ മാർത്താണ്ടവർമ്മക്കെതിരെ യുദ്ധം ചെയ്തു. തെക്കുക്കൂറിലെ നീരാഴിക്കൊട്ടാരത്തിലുണ്ടായിരുന്ന രാജാവിനെ വാഴപ്പള്ളി പത്തില്ലത്തിൽ പോറ്റിമാർ സഹായിക്കുകയും രാജാവിനെ കോട്ടയം നട്ടാശ്ശേരിയിലേക്ക് മാറ്റി. തിരുവിതാംകൂർ സൈന്യം പിന്തുടരാതിരിക്കാനായി വാഴപ്പള്ളിയിലെ കണ്ണമ്പേരൂർ പാലം നശിപ്പിക്കുകയും ചെയ്തു. കൊല്ലവർഷം 925 ചിങ്ങമാസം 28-ആം തീയതി (ക്രി.വർഷം 1750 സെപ്തംബർ 11) തെക്കുംകൂർ രാജാവിന്റെ ആസ്ഥാനമായ ചങ്ങനാശ്ശേരി രാമയ്യൻ ദളവ പിടച്ചടക്കി. തുടർന്ന് ഡിലനോയിയുടെ നേതൃത്വത്തിൽ പത്തില്ലത്തിൽ പോറ്റിമാർക്കെതിരെ പടനയിക്കുകയും അവരുടെ അധികാരസ്ഥാനങ്ങൾ ഇല്ലായ്മ ചെയ്യുകയും ചെയ്തു. പത്തില്ലത്തിൽ പോറ്റിമാർ പാതിയിൽ അന്നു നിർത്തിവെച്ചതാണ് വാഴപ്പള്ളിയിലെ വിളക്കുമാടത്തറ.
പ്രധാനം
തിരുത്തുക10
തിരുത്തുകബുർജ് ഖലിഫ - ലോകത്തിലെ എറ്റവും ഉയരം കൂടിയ കെട്ടിടം; 160 നിലകളോടു കൂടിയ ഈ ടവർ 828 മീറ്റർ ഉയരം ഉണ്ട്. ദുബായ് മോൾ - ദുബായ് ഫൗണ്ഡൻ ഷിൻടഗ ടണൽ - കടലിന്റെ അടിയിലൂടെയുള്ള പാലം ജുമേറ ടണൽ - കടലിന്റെ അടിയിലൂടെയുള്ള പാലം ബട്ടർഫ്ലൈ ഗാർഡൻ മിറാക്കിൾ ഗാർഡൻ അൽദാർ ടവർ ഷെയ്ക്ക് സായ്ദ് മസ്ജിദ് ദുബായ് അക്വേറിയം ഷെയ്ക് സായിദ് റോഡ് എമിറേറ്റ്സ് മോൾ ഗോബൽ വില്ലേജ് മുഷ്രിഫ് മോൾ അർബ്യേൻ സെന്റർ ദയറ സിറ്റി സെന്റർ വാട്ടർ ഫ്രെന്റ് ഫിഷ് മാർക്കറ്റ് ദുബായ് ട്രാം ട്രയിൻ
11
തിരുത്തുക11 - രാമപാദുകപൂജ, അത്രിആശ്രമാഗമം രാമാ നിർദ്ദേശത്താൽ ഭരതൻ തിരിച്ചുപോകാമെന്നു സമ്മതിച്ചു രാമന്റെ പാദുകകൾ സിംഹാസനത്തിൽ വെച്ച് പൂജിച്ച് രാമസങ്കല്പത്തിൽ അദ്ദേഹത്തിന്റെ പ്രതിനിധിയായി രാജ്യാഭാരം നടത്താൻ ഭരതൻ തീർച്ചയാക്കി. പതിനാലു വർഷങ്ങൾ തീരുന്ന നാൾ സന്ധ്യയ്ക്കുമുൻപേ താൻ അയോദ്ധ്യയിൽ തിരിച്ചെത്താം എന്ന് രാമനും ഉറപ്പു നലകി. അയോദ്ധ്യയിൽ എത്തിയ ഭരതൻ നഗരത്തിനു പുറത്തുള്ള ഗ്രാമത്തിൽ (നന്ദിഗ്രാമം) പർണ്ണശാലകെട്ടി സിംഹാസനം അങ്ങോട്ട് വരുത്തിച്ച്, അതിന്മേൽ രാമപാദുകകങ്ങൾ വെച്ച് രാമന്റെ പ്രതിനിധിയായി ഭരണം ആരംഭിച്ചു.
അയോദ്ധ്യാവാസികൾ ഇനിയും ചിത്രകൂടത്തിലേക്ക് വരാൻ സാധ്യതയുള്ളതിനാൽ വനപ്രദേശത്തുനിന്നും മാറി കൊടുംവനത്തിലേക്ക് താമസം മാറ്റാൻ രാമൻ തിറുമാനിച്ചു. ഭരത്വാജമഹർഷിയുടെ ഉപദേശപ്രകാരം ഗോദാവരിയുടെ തീരം ലക്ഷ്യമാക്കി മൂവരും തിരിച്ചു. കൊടുംകാട്ടിലൂടെയുള്ള യാത്രയിൽ അവർ അത്രിമഹർഷിയുടെ ആശ്രമത്തിലെത്തി. മൂവരെയും മഹർഷിയും പത്നി അനസൂയയും ചേർന്ന് സ്വീകരിച്ചു. സപ്തർഷികളിൽ ഒരാളാണ് അത്രിമുനി, ഹൈന്ദവപുരാണങ്ങൾ പ്രകാരം അനസൂയയോളം പതിവ്രതാരത്നം വേറെയില്ല. വിശ്വകർമ്മാവ് നിർമ്മിച്ച അംഗരാഗവും, കുണ്ഡലങ്ങളും മറ്റും സീതാദേവിക്ക് അനസൂയ സമ്മാനിച്ചു. ഒരു മുദ്രമോതിരം അത്രിയും രാമനു സമ്മാനിച്ചു. ഈ മുദ്രമോതിരമാണ് ഹനുമാൻ കൈവശം സീതയ്ക്ക് അടയാളമായി കൊടുത്തുവിടുന്നതും, സീത അനസൂയകൊടുത്ത ഈ അംഗരാഗം തിരിച്ച് മറുപടിയായി ഹനുമാൻ വശം രാമനു കൊടുത്തുവിടുന്നത്. അത്രിമഹർഷിയുടെ ആശ്രമത്തിൽ നിന്നും യാത്രയായി, ദണ്ഡകാരണ്യം ലക്ഷ്മാക്കി മൂവരും കൊടുംകാട്ടിലൂടെ തിരിച്ചു. അയോദ്ധ്യാകാണ്ഡം സമാപ്തം.
12
തിരുത്തുക12 - വിരാധവധം, അഗസ്ത്യാശ്രമം, ജഡായു സംവാദം, പഞ്ചവടി
ദണ്ഡകാരണ്യത്തിൽ പ്രവേശിച്ച നിമിഷം ഒരു കൊടും രാക്ഷസൻ അവരുടെ മുൻപിലെത്തി, രാമ-ലക്ഷ്മണന്മാരെ ഭക്ഷണമാക്കി സീതയെ പരിണയിക്കാൻ അവൻ ആഗ്രഹിച്ചു. അവന്റെ കൈകൾ സീതയുടെ നീണ്ടപ്പോൾ തന്നെ ലക്ഷ്മണ ബാണങ്ങൾ അവന്റെ നെറ്റിയിലും രാംബാണങ്ങൾ നെഞ്ചത്തും തറച്ചുകയറി. ആർത്തലച്ച് ആ ഭീമാകാര രൂപം ചോരയൊഴുക്കി ചത്തു മലർന്നു വീണു. ദുർവ്വാസവിന്റെ ശാപത്താൽ രാക്ഷസനായി തീർന്ന വിദ്യാധരനാണ് വിരാധൻ. ശാപമോക്ഷം കിട്ടിയ വിദ്യാധരൻ സീത-രാമ-ലക്ഷ്മണന്മാരെ വന്ദിച്ച് നാകലോകത്തേക്ക് യാത്രയായി. മൂവരും വീണ്ടും യാത്ര തുടർന്ന് ശരഭമഹർഷിയുടെ ആശ്രമത്തിലെത്തി. വൃദ്ധനായ മുനി സന്തോഷാശ്രുക്കളോടെ അതിഭക്തി ബഹുമാനത്തോടെ രാമനെ എതിരേറ്റു. താൻ അനേകവർഷങ്ങളായി ജാനകിയോടുകൂടി രാമ-ലഷ്മണന്മാരെ കണ്ടുവന്ദിക്കാനായി കാത്തിരിക്കുന്നു എന്ന് അറിയിച്ചു. തന്റെ ജീവിതാഭിലാക്ഷം പൂർത്തിയാക്കിയ ശരഭഗമഹർഷി സ്വയം ദേഹം ദഹിപ്പിച്ച് സ്വർലോകം പൂകി. സീത-രാമ-ലഷ്മണന്മാർ വീണ്ടും അവിടെനിന്നും യാത്രതിരിച്ച് സുതീക്ഷ്ണാശ്രമത്തിലെത്തി ചേർന്നു. തുടർന്ന് സുതീക്ഷ്ണൻ രാമ-ലക്ഷ്മണന്മാരെ അഗസ്ത്യാശ്രമത്തിലെത്തിച്ചു. മൂവരും ആ മഹാമുനിയെ താണു നമസ്കാരം ചെയ്തു. തുടർന്ന് അഗസ്ത്യമുനി രാമനെ സ്തുതിച്ചു. അവർക്ക് വനവാസകാലം കഴിയുന്നതുവരെ താമസിക്കുന്നതിനായി ഗോദാവരി തീരത്തെ പഞ്ചവടി നിർദ്ദേശിച്ചു. മഹർഷിയെ വണങ്ങി മൂവരും പഞ്ചവടിയിലെക്ക് യാത്രയായി. പഞ്ചവടിയിലെത്തിയ അവസരത്തിൽ പക്ഷിശ്രേഷ്ഠനായ ജഡായുവിനെ കണ്ടുമുട്ടി. അതിഭീമാകാരമായ പക്ഷിയെകണ്ട് ഏവരും പേടിച്ചു. പക്ഷെ ജഡായു, താന അരുണപുത്രനാണന്നും, ദശരഥമഹാരാജാവിന്റെ സുഹൃത്താണന്നും രാമനോട് പറഞ്ഞു. ജഡായു പഞ്ചവടിതീരം കാണിച്ചു കൊടുത്തു. ലക്ഷ്മണൻ പഞ്ചവടിതീരത്ത് ആശ്രമം പണിത് അവിടെ ശിഷ്ടകാലം അവർ സന്തോഷത്തോടെയാണ് ഗോദാവരിയുടെ ദക്ഷിണതീരത്ത് കഴിഞ്ഞുപോന്നത്. വനവാസത്തിലെ പതിമൂന്നു വർഷങ്ങൾ അങ്ങനെ കഴിഞ്ഞുപോയി. രാമന്റെ യാത്ര
13
തിരുത്തുക13 - ശൂർപ്പണഖ
മുറം പോലെ ചെവിയുള്ളവൾ ശൂർപ്പണഖ, കൈകസിയിൽ വിശ്രവസ്സിൽനു ജനിച്ച പുത്രി, രാവണ-കുംഭകർണ്ണന്മാരുടെ ഏക സോദരി. തന്റെ ഭർത്താവ് വിദ്യുജ്ജിഹൻ രാവണനാൽ കൊല്ലപ്പെട്ടതിനാൽ, തനിക്കിഷ്ടമുള്ള കാമുകനെ വരിച്ചുകൊള്ളാനുള്ള രാവണന്റെ അനുമതിയോടെ തന്റെ വംശ്യസോദരനായ ഖരനോടൊന്നിച്ച് ദണ്ഡകാരണ്യത്തിൽ വസിച്ചുവരികയായിരുന്നു അവൾ. പുരുഷസൗന്ദര്യത്തിന്റെ പൂർണ്ണതയായ ശ്രിരാമനെ ഒരു ദിവസം ശൂർപ്പണഖ കാണാനിടയായി. അവൾ കാമമോഹിതയായി രാമനോട് തന്റെ പ്രേമാഭ്യർത്ഥന നടത്തി. താൻ വിവാഹിതനാണന്നും ഏകപ്ത്നിവ്രതനാണന്നുള്ള സത്യാവസ്ഥ പറഞ്ഞ് ഒഴിഞ്ഞുമാറി. അവളെ ലക്ഷ്‌മണന്റെ അടുക്കലേയ്‌ക്കു വിട്ടു. ശൂർപ്പണഖയ്‌ക്കു ലക്ഷ്മണനെയും ഇഷ്ടമായി. തന്നെ വിവാഹം കഴിക്കണമെന്ന അവളുടെ അഭ്യർത്ഥനയെ ചെറുതായെന്നു കളിയാക്കിയാണു ലക്ഷമണൻ മടക്കി അയച്ചത്. കളിയും കാര്യവുമൊന്നും തിരിച്ചറിയാൻ ശൂർപ്പണഖയ്‌ക്കു കഴിയുമായിരുന്നില്ല. കാമാസക്തി തിളച്ചുനിൽക്കേ ബുദ്ധിക്ക് എന്തു സ്‌ഥാനം? അവൾ രാമന്റെ അടുക്കലെത്തി വീണ്ടും അപേക്ഷിച്ചു. രാമൻ അതു ചിരിച്ചു തള്ളുകയും ചെയ്‌തു. അപ്പോഴാണ് ശൂർപ്പണഖ സീതയെ കാണുന്നത്. ലോകൈക സുന്ദരി. ഇവൾ ഇവിടെ ഉണ്ടായിരിക്കെ തന്റെ കാമം എങ്ങനെ സഫലമാകാൻ? ശൂർപ്പണഖ ഘോരരൂപിണിയായി സീതയെ ആക്രമിക്കാനൊരുങ്ങി. അക്കാര്യം മുൻകൂട്ടിക്കണ്ടു ലക്ഷമണൻ വാളൊന്നു വീശി. ശൂർപ്പണഖയുടെ മൂക്കും മുലകളും കാതും എല്ലാം അരിഞ്ഞുപോയി! ചോരയൊലിപ്പിച്ചും നിലവിളിച്ചും കൊണ്ടു ശൂർപ്പണഖ തന്റെ രാജധാനിയിലേയ്‌ക്ക് ഓടി. അർദ്ധ-സഹോദരന്മാർ മൂന്നുപേർ ഉണ്ടല്ലോ ഖര – ദൂഷണ – ത്രിശിരസ്സുകൾ. അവരോടു വിവരങ്ങൾ പറഞ്ഞു. പതിന്നാലായിരം പേർ അടങ്ങുന്ന പടയുമായാണ് ആ സഹോദരന്മാർ രാമലക്ഷമണന്മാരെ എതിരിടാൻ ചെന്നത്. അവരെ മുഴുവൻ ശ്രീരാമൻ അന്തകപുരിയിലേയ്‌ക്കച്ചു. ചോരയൊലിക്കുന്ന മുഖവും മാറുമായയി ശൂർപ്പണഖ പിന്നെ എത്തുന്നത് ജേഷ്ഠസഹോദരനും രാക്ഷസചക്രവർത്തിയുമായ രാവണന്റെ അടുക്കലാണ്. രാജസഭയിൽ വെച്ച് അവൾ രാവണനെ കഠിനമായി ശകാരിക്കുകയും രാജനീതിയെപ്പറ്റി ആവേശത്തോടെ പ്രസംഗിക്കുകയും ചെയ്‌തു. രാക്ഷസ വംശത്തിന്റെ മാനം കാക്കാൻ കഴിയാത്ത നീ എന്തിനിവിടെ ചക്രവർത്തിയായി ഞെളിഞ്ഞിരിക്കുന്നു എന്നവൾ ചോദിച്ചു. രാവണൻ അതുകേട്ട് അത്യന്തം ക്ഷുഭിതനായി. “എവിടെ ആ രാമൻ? നിന്നെ എന്തിനാണിങ്ങനെ അപമാനിച്ചത്? എല്ലാം തുറന്നു പറയൂ. ഞാൻ നശിപ്പിക്കുന്നുണ്ടവനെ”. അപ്പോൾ ശൂർപ്പണഖയുടെ മറുപടി മറ്റൊരു തരത്തിലായി. സന്ദർഭോചിതമായും തനിക്ക് അനുകൂലമായും കാര്യങ്ങൾ മാറ്റിമറിച്ച് അവതരിപ്പിക്കാനുള്ള സ്‌ത്രീയുടെ കഴിവാണ് ഇവിടെ തെളിയുന്നത്. തന്റെ കാമപൂർത്തിക്കു ശ്രീരാമനെ കിട്ടാൻ നടത്തിയ ശ്രമം ശൂർപ്പണഖ മറച്ചുവെച്ചു. പകരം, ജേഷ്‌ഠനുവേണ്ടി സുന്ദരീരത്‌നമായ സീതയെ തട്ടിക്കൊണ്ടു വരാൻ ശ്രമിച്ചപ്പോഴാണ് അവളുടെ ഭർത്താവായ രാമന്റെ ആജ്ഞാപ്രകാരം ലക്ഷമണൻ എന്നെ ഈ വിധത്തിലാക്കിയത് എന്നു ശൂർപ്പണഖ ബോധിപ്പിക്കുന്നു. ശൂർപ്പണഖയുടെ ഈ വാക്കുകൾ കേട്ടിട്ടാണ് രാവണൻ സീതയെ പഞ്ചവടിയിൽനിന്നും ലങ്കാപുരിയിലേക്ക് തട്ടികൊണ്ടുവന്നത്.
കഥയിങ്ങനെ
തിരുത്തുകനാരദമുനിക്ക് തന്റെ വ്രതം അവസാനിപ്പാൻ പാരണകഴിക്കാൻ നാലു വെള്ളാരങ്കല്ലുകൾ കിട്ടി, പതിവ്രതകൾ വേവിച്ചാൽ കല്ലുകൾ വെന്തുകിട്ടുമത്ര. മഹർഷി, തൃമൂർത്തി പത്നിമാരായ സരസ്വതി, ലക്ഷ്മി, പാർവ്വതിദേവിമാരെ സമീപിച്ചു പക്ഷെ മൂന്നുപേർക്കും ആ കല്ലുകൾ വെവിച്ചുകൊടുക്കാനായില്ല. അവസാനം പലരേയും സമീപിച്ചെങ്കിലും സാധിക്കാതെവന്നപ്പോൾ അത്രിമുനിയുടെ പത്നിയായ അനസൂയ ഭക്തിപൂർവ്വം ആ കല്ലുകൾ വാങ്ങി ഒരു ശ്രമം നടത്തി അതിൽ വിജയിച്ചു. വെന്തകല്ലുകൾ കഴിച്ച് നാരദർ തന്റെ പാരണവീട്ടി. ത്രിമൂർത്തി പത്നിമാർക്ക് അനസൂയയോട് അതിയായ അസൂയതോന്നി. ഇവരുടെ നിർബന്ധപ്രകാരം ത്രിമൂർത്തികൾ റ്റ്
10
തിരുത്തുക10 - ഭരതന്റെ വനയാത്ര ദശരഥൻ മരിച്ച് പന്ത്രണ്ടാം ദിവസമാണ് ഭരതനും ശത്രുഘ്നനും അയോദ്ധ്യയിൽ എത്തിയത്. അതുവരെ ശവശരീരം എണ്ണതോണിയിൽ സൂക്ഷിച്ചു. ശവദാഹവും, ശേഷക്രിയകളും കഴിഞ്ഞപ്പോൾ കുലഗുരു ഭരതനെ രാജാഭിഷെകത്തിനു നിർബന്ധിച്ചെങ്കിലും വനത്തിൽ നിന്നും രാമനെ തിരിച്ചു കൊണ്ട് വന്ന് അദ്ദേഹത്തെ രാജഭാര ഏൽപ്പിക്കാനാണ് നിർദ്ദേശിച്ചത്. സുമന്ത്രരെ വിളിച്ചു വരുത്തി പിറ്റേന്ന് പുലർച്ചെ കാട്ടിലേക്ക് യാത്രതിരിക്കാൻ ഭരതൻ നിർദ്ദേശിച്ചു. അയോദ്ധ്യയിലെ സർവ്വരും പോകുമെന്ന് ഭരതൻ ഉറപ്പിക്കുന്നു, എന്നാൽ അമ്മ കൈകേയി കൂട്ടില്ലന്നും നിർബന്ധം പിടിച്ചു. കേകയത്തിൽ നിന്നും വന്നതിനുശേഷം കൈകേയിയൊട് ഭരതൻ ശകാരവാക്കുകൾ അല്ലാതെ നേരിട്ട് ഒരക്ഷരം സംസാരിച്ചിട്ടില്ല.
പിറ്റേന്ന് രാവിലെ സർവ്വസൈന്യത്തോടെ ഭരതൻ രാമനെ തിരിച്ചു കൊണ്ട് വരാൻ ചിത്രകൂടം ലക്ഷ്യമാക്കി തിരിച്ചു. ഗുഹൻ ഗംഗാനദി കടത്തിവിട്ടു. ആദ്യം ഭരത്വാജമുനിയുടെ പർണ്ണശാലയിലും പിന്നീട് ചിത്രകൂടത്തിലെ രാമൻ താമസിക്കുന്ന പർണ്ണശാലയിൽ എത്തി. ഭരതനിൽ നിന്നും അച്ചൻ മരിച്ച വിവരം രാമൻ അറിഞ്ഞു. രാമൻ പിതാവിന്റെ ശ്രാദ്ധക്രിയകൾ ചെയ്തു. പിണ്ണാക്കാണ് ശ്രാദ്ധത്തിനു ഉപയോഗിച്ചത്. ഭരതനും മാതാക്കളും രാമനെ തിരിച്ചുവരാൻ പ്രേരിപ്പിച്ചേങ്കിലും സ്നേഹാത്മനാ അദ്ദേഹം എല്ലാം നിരസിച്ചു.
11
തിരുത്തുകരാവണലങ്കയിലെ ശിംശപാവൃക്ഷ ച്ചുവട്ടിലെ സീതാദേവി സീതാദേവിയെ ലങ്കയിൽ കൊണ്ടുവന്ന രാവണൻ അശോകവനികയിൽ ശിംശപ വൃക്ഷചുവട്ടിൽ തടവിൽ താമസിപ്പിച്ചു. തൃജടയുടെ നേതൃത്വത്തിൽ മറ്റു രാക്ഷസിമാരെ ദേവിക്ക് കാവലിരുത്തി. സീതാന്വേഷണാർത്ഥം ലങ്കയിൽ എത്തിയ ഹനുമാൻ ദേവിയോട് അടയാളമായി പഞ്ചവടിയിൽ ദേവി രാമനൊന്നിച്ച് താമസിച്ച സന്ദർഭത്തിലെ കഥാസാരം അടയാളമായി പറയുന്നു. തുടർന്ന് ശ്രീരാമചന്ദ്രൻ നൽകിയ മുദ്ര മോതിരം ദേവിക്ക് നൽകി. ദേവിയുടെ ചൂഢാരത്നം അടയാളമായി ദേവി ഹനുമാനെ ഏൽപ്പിക്കുന്നു. ശില്പത്തിൽ ദേവിയെയും ഹനുമാനെയും കൂടാതെ വിഭീഷണപുത്രി ത്രിജടയെയും മറ്റു രാക്ഷസിമാരെയും കാണാം. ഇതിൽ അതിപോലെ തന്നെ ഇവിടെ ഹനുമാൻ അതിവിനയാന്വിതനാണ്; താടിക്ക് കൈ കൊടുത്ത് താഴ്മയോടെയാണ് ഹനുമാൻ ദേവിക്ക് മുദ്രമോതിരം കൈമാറുന്നത്.
ശ്രീരാമനോട് യുദ്ധം ചെയ്യുന്ന ലങ്കാധിപതി രാവണൻ
ശ്രീവൈകുണ്ഠ ദ്വാരപാലകരായ ജയ-വിജയന്മാർ ബ്രഹ്മ്പുത്രന്മാരായ സനതുക്മാരന്മാരുടെ ശാപത്താൽ മൂന്നു ജന്മങ്ങളായി ഭൂമിയിൽ ജനിക്കുന്നു. മൂന്നു ജന്മങ്ങളിലും വിഷ്ണു അവരെ നിഗ്രഹിച്ച് മോക്ഷം നൽകി അനുഗ്രഹിച്ചു. ആദ്യജന്മത്തിൽ (കൃതയുഗം) അസുരന്മാരായ ഹിരണ്യാക്ഷനായും, ഹിരണ്യാകശിപുവായും ജനിച്ചു; വരാഹമൂർത്തിയും, നരസിഹസ്വാമിയും അവരെ നിഗ്രഹിച്ചു. രണ്ടാം ജന്മത്തിൽ (ത്രേതായുഗം) രാക്ഷസന്മാരായ രാവണനായും, കുംഭകർണ്ണനായും ജനിച്ചു; രാമനാൽ മരണപ്പെട്ടു. മൂന്നാം ജന്മത്തിൽ (ദ്വാപരയുഗം) മനുഷ്യരായ ശിശുപാലനായും, ദന്തവക്ത്രനായും ജനിച്ചു; കൃഷ്ണനാൽ മോക്ഷം ലഭിച്ചു.
ശ്രീരാമചന്ദ്രനോട് യുദ്ധം ചെയ്യാൻ രാവണൻ തന്റെ ഇരുപതു കൈകളിലും ആയുധധാരിയായി എത്തി. ശ്രീമഹാദേവൻ കൊടുത്ത ചന്ദ്രഹാസം കൈകളിൽ കാണാം. ശില്പത്തിൽ തേരാളിയെയും വശങ്ങളിൽ രാക്ഷസന്മാരെയും കാണിച്ചിരിക്കുന്നു.
12
തിരുത്തുകഹനുമാനു രാമൻ അടയാളമായി മുദ്രമോതിരം കൊടുക്കുന്നു.
വനവാസാരംഭത്തിൽ അത്രിമഹർഷി രാമനു മുദ്രമോതിരവും, സീതക്ക് അംഗുലീയവും കൊടുക്കുന്നു. ആഭരണങ്ങളെല്ലാം ഉപേക്ഷിച്ച് അയോദ്ധ്യയിൽ നിന്നും ഇറങ്ങിയ സീതാ-രാമ-ലക്ഷ്മണന്മാർക്ക് ആകെ ഉണ്ടായിരുന്ന ആഭരണങ്ങൾ ഇവയായിരുന്നു. ഇതാണ് ഇരുവരും ഹനുമാൻ കൈവശം അടയാളമായി കൊടുത്തുവിടുന്നത്. ശില്പത്തിൽ രാമനെയും ഹനുമാനെയും കൂടാതെ ലക്ഷ്മണൻ, സുഗ്രീവൻ, വിഭീഷണൻ, അംഗദൻ എന്നിവരെ കാണാം.
രാമ-രാവണയുദ്ധം
പതിനെട്ട് ദിവസം നീണ്ടുനിന്ന കുരുക്ഷേത്രയുദ്ധം കണ്ട് ഹനുമാൻ പറയുന്നത് രാമ-രാവണയുദ്ധവുമായി താരതമ്യം ചെയ്യുമ്പോൾ കുരുക്ഷേത്രയുദ്ധം അതിനിസ്സാരമെന്നാണ്. ഭൂമിയിൽ നഗ്നപാദനായി രാവണനോട് യുദ്ധം ചെയ്യുന്ന രാമനു ദേവേന്ദ്രൻ തന്റെ രഥവും തേരാളിയായ മാതലൈയേയും കൊടുത്തു സഹായിച്ചു. അതിഘോരയുദ്ധാവസാനം രാമനാൽ രാവണൻ നിഗ്രഹിക്കപ്പെട്ടു. ശില്പത്തിൽ രാവണ സഹോദരൻ വിഭീഷണൻ രാവണ രഹസ്യം മന്ത്രിക്കുന്നു. താഴെ രഥത്തിൽ മാതലിയെയും കാണാം. വിശ്വമെല്ലാം പ്രകാശിച്ചൊരു സായകം, വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിന്നൻ രാവണൻതന്റെ ഹൃദയം പിളർന്നു ഭൂ-ദേവിയും ഭേദിച്ചു വാരിധിയിൽ പുക്കു ചോരകഴുകി മുഴുകി വിരവോടു, മാരുതവേഗേന രാഘവൻ തന്നുടെ തൂണിയിൽ വന്നിങ്ങു വീണു തെളിവോടെ, ബാണവുമെന്തൊരു വിസ്മയ,മന്നേരം
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം അദ്ധ്യാത്മരാമായണമിദമെത്രയു- മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം, അദ്ധ്യയനം ചെയ്കിൽ മർത്ത്യനജ്ജൻമനാ മുക്തിസിദ്ധിക്കുമതിനില്ല സംശയം
14
തിരുത്തുക14 - മാരീച നിഗ്രഹം ശൂർപ്പണഖയുടെ മധുരവാക്കുകളിൽ രാവണൻ വീണു. സീതയെ അപഹരിക്കാനായി താടകയുടെ ശേഷിച്ച പുത്രൻ മാരീചന്റെ സഹായം തേടി രാവണൻ പുറപ്പെട്ടു. രാമനെ പേടിച്ച് മാരിചൻ തപസ്സ് അനുഷ്ഠിക്കുകയായിരുന്നു. സീതയെ അപഹരിക്കാൻ തന്നെ സഹായിക്കണം എന്ന് മാരീചനോട് ലങ്കാധിപതി അഭ്യർത്ഥിച്ചു. പക്ഷെ രാമനാമം കേട്ടപ്പോഴെ മാരീചൻ പേടിച്ചു വിറച്ചു. ആയിരം ആനകളുടെ ശക്തിയുള്ള തന്റെ അമ്മയെയും, സഹോദരൻ സുബാഹുവിനേയും രാമൻ നിഷ്പ്രയാസമാണ് കൊലചെയ്തത്. അന്ന് രാമനു പ്രായം പതിനാല്. ഇന്ന് അതിനിരട്ടിയിൽ കൂടുതൽ, ഹൊ! ആലോചിക്കനെവയ്യ! പക്ഷെ രാവണന്റെ നിർബദ്ധത്തിൽ മാരീചനു വഴങ്ങേണ്ടിവന്നു. രാമബാണത്താൽ തന്റെ അമ്മയെപോലെ മോക്ഷം കിട്ടിമല്ലൊ; രാവണനാൽ വധിക്കപ്പെടുന്നതിലും നല്ലതല്ലെ;... എന്നു കരുതി ഒരു പൊൻ-മാനായി പഞ്ചവടിയിലെ ആശ്രമപരിസരത്ത് എത്തി സീത കാൺകെ ഓടികളിച്ചു. സീതയെ കണ്ട് മാൻ അടുത്തുവന്നു, സീത പുല്ലും മറ്റു പഴങ്ങളും കൊടുത്തു; സീത മാനിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ കിട്ടികിട്ടിയില്ല എന്നരീതിയിൽ മാൻ മാറിക്കളഞ്ഞു. സീതക്ക് മാനിനെ വേണമെന്നായി. സ്വർണ്ണനിറത്തിലെ ശരീരത്ത് വെള്ളി കുത്തുകളുമായി, നീലകണ്ണുകളുള്ള മാനെ ആരെയും ആകർഷിച്ചു പോകും. സീതയുടെ നിർബന്ധത്തിനു വഴങ്ങി രാമൻ വില്ലും അമ്പുമായി മാനിനെ തേടിയിറങ്ങി. സീതയെ കാത്തുരക്ഷിക്കാൻ ലക്ഷ്മണനെ നിർദ്ദേശ്ശിച്ചു മാനിന്റെ പുറകെ രാമൻ ഓടി. രാമനു പിടികൊടുക്കാതെ മാനും ഓടി മാറിക്കൊണ്ടിരുന്നു. അല്പ സമയം കഴിഞ്ഞപ്പോൾ രാമന്റെ നിലവിളി കേട്ടു. "ലക്ഷ്മണാ, എന്നെ രക്ഷിക്കൂ.... ഈ രാക്ഷസൻ എന്നെ കൊല്ലുമേ...." രാമന്റെ നിലവിളി കേട്ട് സീത കരയാൻ തുടങ്ങി, ലക്ഷ്മണനെ അങ്ങോട്ട് പോകാൻ നിർദ്ദേശിച്ചു. മാനായി വന്ന രാക്ഷസനാണ് രാമന്റെ ശബ്ദത്തിൽ കരഞ്ഞു നിലവിളിച്ചത് എന്നു മനസ്സിലാക്കിയ ലക്ഷ്മണൻ സീതയെ സമാധാനിപ്പിച്ചു. ജേഷ്ഠൻ രാമൻ ഒരിക്കലും നിലവിളിക്കില്ല, എത്രവലിയ രാക്ഷസനായാലും രാമനു നിമിചങ്ങൾ മതി അവനെ ഇല്ലായ്മചെയ്യാൻ, ദേവി വിഷമിക്കരുത്... പക്ഷെ സീത ലക്ഷ്മണനെ പരുഷവാക്കുകളാൽ പുലമ്പി... രാമൻ മരിച്ചാൽ നിനക്ക് എന്നെ പത്നിയാക്കാമെന്നു കരുതിയോ? ദുഷ്ടാ.... ഈ ഭൂമിയിൽ രാമൻ ഇല്ലേൽ ഒരു നിമിഷം ഈ സിത ജീവനോടെ ഉണ്ടാവില്ല.... പോകൂ.. എന്റെ മുൻപിൽ നിന്നും... ഗത്യന്തരമില്ലാതെ ലക്ഷ്മണൻ ആശ്രമത്തിനു ചുറ്റും ഒരു വട്ടം വരച്ച് അതിനു പുറത്തു പോകരുത് എന്നു സീതക്കു നിർദ്ദേശം കൊടുത്ത് രാമന്റെ അടുത്തേക്ക് ഓടിപോയി. പിടി തരാതെ മാറി മാറി പോയ മാനെ രാമൻ അമ്പെയ്ത് വീഴ്ത്തി. ചത്തുവീണ മാൻ മാരീചനായി മാറി.
15
തിരുത്തുക15 - സീതാപഹരണം മാരീചൻ മായാപൊൻമാനായി വരുന്നതിനു മുൻപ് രാമൻ സീതയോട് പറയുന്നുണ്ട്... സീതെ, നിന്നെ അപഹരിക്കാനായി രാവണൻ വരും. മായാസീതയെ നിർത്തി നീ അഗ്നിമണ്ഡലത്തിലേക്ക് മാറുക. രാവണ നിഗ്രഹത്തിനുശേഷം എന്നിലെക്ക് തിരിച്ചുവരാം നിനക്ക്.... അങ്ങനെ മായാസീതയാണ് പൊൻമാനെ കിട്ടാൻ ആഗ്രഹിക്കുന്നത്. രാമനും ലക്ഷ്മണനും മാരിചനായ മാനിനെ പിടിക്കാൻ പോയപ്പോൾ രാവണൻ താപസരൂപത്തിൽ ആശ്രമത്തിലെത്തി സീതയോട് ഭിക്ഷ ചോദിച്ചു. ഭിക്ഷ കൊടുക്കുന്നതിനായി ലക്ഷ്മണരേഖ കടന്നു പുറത്തുവന്ന സീതയെ നിഷ് പ്രയാസം രാവണൻ അപഹരിച്ച് പുഷ്പകവിമാനത്തിലേറ്റി ലങ്ക ലക്ഷ്യമാക്കി പറന്നുയർന്നു. രാമനൊ, ലക്ഷ്മണനൊ സീതയ്ക്ക് സഹായമായി എത്തിയില്ല. സീതദേവിയുടെ കരച്ചിൽ കേട്ട് ജഡായു എന്ന പക്ഷിശ്രേഷ്ഠൻ രാവണനെ ആക്രമിച്ചു. അതി ശക്തമായി ജഡായു രാവണനെ കൊത്തി മുറിവേൽപ്പിച്ചു. രാവണൻ തന്റെ ചന്ദ്രഹാസം കൊണ്ട് ജഡായുവിനെ എതിരിടുകയും അവന്റെ രണ്ടു ചിറകുകളും അറത്തുമാറ്റി. ചിറകുകൾ രണ്ടും നഷ്ടപ്പെട്ട് ജഡായു നിലംപതിച്ചു. സീതയുടെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു. സീതയെയും കൊണ്ട് രാവണൻ പുഷ്പകവിമാനത്തിൽ വീണ്ടും പറന്നുയർന്നു. സീത തന്റെ അടയാഭരണങ്ങളിൽ ചിലത് ഉടുവസ്ത്രത്തിന്റെ ഒരു ഭാഗം കീറി അതിൽ കെട്ടി താഴേക്ക് എറിഞ്ഞു. അത് ആർക്കെങ്കിലും കിട്ടിമെന്നും അത് രാമനു നൽകി താന്നെ കൊണ്ടുപോകുന്ന ദിക്ക് മനസ്സില്ലാക്കാൻ സാധിക്കുമെന്നും സീതാദേവി കരുതിയിരിക്കാം..
16
തിരുത്തുക16 - സീതാന്വേഷണം വനവാസം തുടങ്ങി പതിമൂന്നു വർഷങ്ങൾക്കു ശേഷമാണ് സീതാപഹരണം നടക്കുന്നത്. സീതയെക്കാണാഞ്ഞ് രാമ-ലക്ഷ്മണന്മാർ ഉറക്കെ വിളിച്ച് എല്ലായിടവും ഓടിനടന്ന് അന്വേഷിച്ചു. സീതയെ കാണ്മാനില്ല എന്ന സത്യം മനസ്സിലാക്കിയ രാമൻ തന്റെ ധൈര്യമെല്ലാം ചേർന്നപോലെ ദുഃഖാർത്തനായി കരഞ്ഞു. താൻ ഇനി അയോദ്ധ്യയിലേക്ക് തിരിച്ചുപോവുന്നില്ല ഇവിടെ കിടന്നു മരിച്ചോളാം, ലക്ഷ്മണാ നീ അയോദ്ധ്യയിലേക്ക് മടങ്ങുക, ഞാൻ വരില്ലെന്ന് അമ്മമാരോട് പറയണം. അവരെ നീ സംരക്ഷിക്കണം. ഭരതനോട് രാജ്യം നന്നായി ഭരിക്കാൻ പറയണം. ഇങ്ങനെ വിലപിക്കുന്ന ശ്രീരാമനോട് വിഷണ്ണനായ ലക്ഷ്മണൻ ‘’നമുക്ക് ഒന്നു വ്യാപകമായി തിരഞ്ഞുനോക്കാം. എന്തെങ്കിലും തെളിവുകൾ കിട്ടാതിരിക്കയില്ല’’ എന്നു പറഞ്ഞു.
കുറച്ചുദൂരം ചെന്നപ്പോൾ ജടായു വീണുകിടക്കുന്നതുകണ്ടു. മുറിവേറ്റ ഗൃധ്രത്തോട് വിവരമെല്ലാന്വേഷിച്ചറിഞ്ഞു. രാവണനാണ് സീതയെ അപഹരിച്ചതെന്ന് മനസ്സിലാക്കി. തന്റെ ചിറകുകൾ രാവണനാണ് വെട്ടിവീഴ്ത്തിയത് എന്നു പറഞ്ഞ് ആ പക്ഷി ശ്രേഷ്ഠൻ മരിച്ചുവീണു. ജഡായുവിനെ പിതൃതുല്യം സംസ്‌ക്കരിച്ച് ശേഷക്രിയകൾ നടത്തിയശേഷം അവർ ദക്ഷിണ ദിക്കു ലക്ഷ്യമാക്കി മുന്നോട്ടുനീങ്ങി. കൊടുമ്ന്കാട്ടിലൂടെയുള്ള യാത്ര ഭയാനകമായിരുന്നു. കുറച്ചു മുന്നോട്ടുപോയപ്പോൾ തലയില്ലാത്ത കബന്ധനെന്ന രാക്ഷസൻ ലക്ഷ്മണനു നേരെ എതിരിട്ടു. സഹോദരന്മാർ ഇരുവരും ചേർന്ന് ആ അസുരനെ കാലപുരിക്കയച്ചു. ശാപമോക്ഷം കിട്ടിയ കബന്ധൻ ഒരു ഗന്ധർവ്വനായി സ്വർലോകം പൂകി. കബന്ധനാണ് പമ്പാതീരത്തുചെന്ന് ശബരിയെ ദർശിച്ച് സുഗ്രീവനെ കണ്ട് സഖ്യം ചെയ്യണമെന്നു രാമനെ ഉപദേശിക്കുന്നത്.
17
തിരുത്തുക17 - പമ്പാതീരത്തെ ശബരി കബന്ധ നിർദ്ദേശത്താൽ രാമ-ലക്ഷ്മണനമാർ പമ്പാനദീ തീരത്തെത്തി. പുണ്യപമ്പാനദിയെ വന്ദിച്ച്, പുണ്യ സരസ്സിൽ മുങ്ങിക്കുളിച്ചു. തുടർന്ന് ഇരുവരും ശബരിയുടെ ആശ്രമത്തിലെത്തി. കോദണ്ഡം കയ്യിലേന്തി ജടാവൽക്കല ധാരിയായി ലക്ഷ്മണ സമേതനായി തന്റെ മനസ്സിൽ ധ്യാനിച്ച് ആരാധിക്കുന്ന അതേ ദിവ്യരൂപം തന്നെ തനിക്ക് ദിവ്യദർശനം നൽകിക്കൊണ്ട് നിൽക്കുന്നു. മാതംഗമുനിയുടെ വനത്തിൽ അദ്ദേഹത്തിന്റെ ശിഷ്യയായ ശബരി തപസ്സു ചെയ്തിരുന്നു. വേടസ്ത്രീയായ ശബരിയുടെ തപസ്സ് സരളവും ഉഗ്രവുമായിരുന്നു. ഭക്തപുളകിതയായി ഭാഗവാനെ സാഷ്ടാംഗം പ്രണാമം ചെയ്തു. എതിരേറ്റ് ആശ്രമത്തിനകത്ത് ഇരുത്തി. കാലുകൾ കഴുകി പൂജിച്ച് ഫലപക്വമൂലങ്ങൾ നൽകി സൽക്കരിച്ചു. അതിവഭക്തിയിൽ എന്ത് ചെയ്യണമെന്നറിയാതെ ശബരി കുഴങ്ങി. രാമദർശനത്തിനായി ജീവിച്ച ആ പുണ്യവതി രാമലക്ഷ്മണന്മാെര അനുഗ്രഹിച്ചശേഷം അവർ സ്വയം യോഗാഗ്നി ജ്വലിപ്പിച്ച് പുണ്യലോകത്തേക്ക് യാത്രയായി. ഋശ്യമൂകചലം എന്ന പർവ്വതത്തിൽ കിഷ്കിന്ദാപതിയുടെ അനുജനായ സുഗ്രീവൻ തന്റെ നാലു മന്ത്രിമാരൊന്നിച്ച് ബാലിയെ പേടിച്ചു താമസിക്കുന്നുവെന്നും, സുഗ്രീവൻ സീതാന്വേഷണത്തിനു സഹായകമാവുമെന്നും ശബരിയും രാമനെ ഉപദേശിക്കുന്നുണ്ട്. ശബരിയുടെ സ്വയം അഗ്നിപ്രവേശനം ചെയ്തു സ്വർലോകം പൂകി. രാമ-ലക്ഷ്മണന്മാർ ഋശ്യമുകാചലം ലക്ഷ്യമാക്കി യാത്ര തിരിച്ചു.
18
തിരുത്തുക18 - ഋശ്യമൂകാചലം (ബാലികേറാമല) തുംഗഭദ്രാ നദിയുടെ അടുത്താണ് ഋശ്യമൂകാചലം എന്ന ബാലിമേറാമല സ്ഥിതിചെയ്യുന്നത്. രാമൻ പമ്പാനദിതീരത്തുനിന്നും വീണ്ടും പിന്നിലേക്ക് യാത്രചെയ്ത് ഋശ്യമൂകാചലത്തിലെത്തി. രാമ-ലക്ഷ്മണന്മാർ നടന്നു വരുന്നത് സുഗ്രീവനും ഹനുമാനും ദൂരെനിന്നേ കണ്ടു. ജേഷ്ഠനായ ബാലി തന്നെ വധിക്കുവാൻ അയച്ചവരാണെന്ന് സുഗ്രീവൻ തെറ്റിദ്ധരിച്ചു. ഹനുമാനോട് അവരെ കുറിച്ചറിഞ്ഞു വരാൻ പറഞ്ഞു. ഹനുമാൻ ബ്രാഹ്മണവേഷം പൂണ്ട് രാമലക്ഷമണൻറെ മുന്നിലെത്തി. വളരെ മധുരമായ വാക്കുകളാലും ആകർഷകമായ രീതിയിലും അവരെ സ്വാഗതം ചെയ്തു. രാമലക്ഷ്മണന്മാർ തങ്ങൾ സുഗ്രീവനെ കണ്ട് സഹായ അഭ്യർഥിക്കാനാണ് വന്നതെന്ന് ഹനുമാനെ ധരിപ്പിച്ചു. വന്നവർ ശത്രുക്കളല്ല എന്നുമനസ്സിലാക്കി ഹനുമാൻ സ്വരൂപത്തിൽ അവരെ സ്വീകരിച്ച് സുഗ്രീവ സന്നിധിയിൽ എത്തിച്ചു. ജേഷ്ഠൻ ബാലിയുടെ സംശയത്തിനു പാത്രമായതിനാൽ തന്നെ കിഷ്കിന്ദാ രാജ്യത്തിൽ നിന്നും പുറത്താക്കിയ കഥ രാമ-ലക്ഷ്മണന്മാരോട് വിവരിച്ചു. കഥയിങ്ങനെ... മയാസുരന്റെ പുർതനായ ദുന്ദുഭിയെ ബാലി കൊന്നതിനാൽ സഹോദരൻ മായാവി കിഷ്കിന്ദയിലെത്തി ബാലിയെ യുദ്ധത്തിനുവിളിച്ചു. യുദ്ധാന്ത്യം മായാവി ഒരു ഗുഹയിലേക്ക് ഓടി കയറി. അനുജൻ സുഗ്രീവൻ ജേഷ്ഠനെ കാത്ത് പുറത്തിരുന്നു. നാളുകൾ നീണ്ട യുദ്ധാവസനം മായാവിയെ ബാലികൊന്നു. പക്ഷെ രാക്ഷസൻ ബാലിയുടെ ശബ്ദത്തിൽ ഗുഹാകവാടം അടയ്ക്കുവാൻ സുഗ്രീവനോട് പറഞ്ഞു. മരണാസന്നത്തിൽ ബാലിയാണ് പറയുന്നതെന്നും, ബാലി മരിച്ചെന്നും തെറ്റിദ്ധരിച്ച് സുഗ്രീവൻ ഗുഹാകവാടം വലിയ ഒരു പാറകൊണ്ട് അടച്ചു. നാളുകൾക്ക് ശേഷം ബാലി ഗുഹാകവാടം തുറന്ന് കിഷ്കിന്ദാപുരിയിൽ തിരിച്ചെത്തി സുഗ്രീവനെ കൊട്ടാരത്തിൽ നിന്നും പുറത്താക്കി, സുഗ്രീവന്റെ ഭാര്യയായ രൂമയെ സ്വന്തമാക്കി. അന്നു മുതൽ ബാലിയെ പേടിച്ച് താനും തന്റെ മന്ത്രിമാരും ഇവിടെ ഋശ്യമൂകാചലത്തിൽ താമസിക്കുവാണന്നു സുഗ്രീവനെ രാമനെ ധരിപ്പിച്ചു. ഈ മലയിൽ ബാലി കേറിയാൽ അവന്റെ തല പൊട്ടിത്തെറിക്കുമെന്ന് മതംഗമഹർഷിയുടെ ശാപം ഉണ്ട്, അതുകൊണ്ട് ബാലി ഈ മലയിൽ ഒരിക്കലും വരില്ല.
19
തിരുത്തുക19 - സുഗ്രീവ സഖ്യം രാവണപത്നി മണ്ഡോദരിയുടെ സഹോദന്മാരാണ് ദുന്ദുഭിയും മായാവിയും. ഇരുവരേയും വധിച്ചത് ബാലിയാണ്. ഒരിക്കൽ ദുന്ദുഭി കൂറ്റൻ പോത്തായിവന്ന് ബാലിയെ ആക്രമിച്ചു. അവനെ കൊന്ന് അവന്റെ തലമുറിച്ച് വലിച്ചെറിഞ്ഞു. ചോരയൊലിച്ച തല ചെന്നുവീണത് ഋശ്യമൂകാചലത്തിലെ മതംഗമഹർഷിയുടെ ആശ്രമത്തിലാണ്. ചോരയും മാസവും വീണ് ആശ്രമപരിസരം അശുദ്ധമായതുകണ്ട് മുനി ബാലിയെ ശപിച്ചു. ബാലി ഋശ്യമൂകാചലത്തിൽ കാലുകുത്തിയാൽ തലപൊട്ടി മരിക്കുമെന്ന്. അതു പേടിച്ച് ബാലി ആ വഴി വരാതെയായി. ഋശ്യമൂകം ബാലിമേറാമലയുമായി. രാമനും സുഗ്രീവനും ഹസ്തദാനം ചെയ്തു മൈത്രി സ്ഥാപിച്ചു. ഹനുമാനും ലക്ഷ്മണനും അതിനു സാക്ഷിയായി. സുഗ്രീവൻ പറഞ്ഞു: "എന്നോട് മിത്രത ആഗ്രഹിക്കുന്നുവെങ്കിൽ ഞാനിതാ ഹസ്തദാനം ചെയ്യുന്നു. അങ്ങ് എന്റെ കൈകൾ ഗ്രഹിച്ചാലും മൈത്രി സ്ഥാപിതമാകട്ടെ".. അതുകേട്ട് ശ്രീരാമൻ സുഗ്രീവഹസ്തം ശക്തിപൂർവം കൈകൊണ്ട് പിടിച്ചുകുലുക്കി. ഹനുമാൻ അഗ്നിജ്വലിപ്പിച്ചു. രാമനും സുഗ്രീവനും അഗ്നിസാക്ഷിയായി സഖ്യം ചെയ്തു. സീതാപഹരണവേളയിൽ പുഷ്പകവിമാനത്തിൽ നിന്നും തന്റെ ആഭരണങ്ങൾ സീത തുണിയിൽ പൊതിഞ്ഞു താഴേക്ക് ഇട്ടിരുന്നു. അതു കിട്ടിയ സുഗ്രീവൻ തുണിയിൽ പൊതിഞ്ഞ് സുക്ഷിച്ചു വെച്ചിരുന്നത് രാമനെ ഏൽപ്പിച്ചു. കണ്ണുനീർ വാർത്ത് രാമൻ അതു സീതാദേവിയുടെതാണന്നു സ്ഥിതീകരിച്ചു. സീതയെ കണ്ടെത്തി രാവണനിഗ്രഹം നടത്താൻ സുഗ്രീവാദികൾ സഹായിക്കാമെന്നു സുഗ്രീവനും, സുഗ്രീവ പത്നി രക്ഷിച്ചു ബാലിവധം നടത്തി കിഷ്കിന്ദാപതിയാക്കാൻ സഹായിക്കാമെന്നു രാമനും സത്യം ചെയ്തു.
സൂര്യതേരാളിയായ അരുണൻ പിതാവായി ശ്യേനിയിൽ ജനിച്ച പുത്രന്മാരാണ് ജഡായുവും, സമ്പാതിയും. അതുപോലെ അരുണൻ മാതാവായി ദേവേന്ദ്രനിൽനിന്നും, സൂര്യനിൽനിന്നും ജനിച്ച പുത്രന്മാരാണ് ബാലിയും, സുഗ്രീവനും. ഈ നാലുപേരും രാമായണത്തിൽ പലസന്ദർഭത്തിലും കടന്നു വരുന്നുണ്ട്. ബാലിയെയും സുഗ്രിവനേയും വളർത്തിയത് ഗൗതമമുനിയുടെ പത്നി അഹല്യദേവിയാണ്.
20
തിരുത്തുക20 - ബാലിവധം യുദ്ധത്തിൽ തന്റെ നേർക്കുനേർ വരുന്നവന്റെ പകുതി ശക്തി ബാലിക്കു ലഭിക്കുമെന്ന് ഇന്ദ്രവരമുള്ളതിനാൽ, ബാലിയെ നേരിട്ട് എതിരിടാൻ ആർക്കുമാവില്ല. സുഗ്രീവനുമായുള്ള യുദ്ധത്തിൽ രാമൻ ബാലിയെ ഒളിയമ്പ് എയ്ത് വീഴ്തുവാൻ ഹനുമാൻ നിർദ്ദേശിച്ചു. കിഷ്കിന്ദാപുരിയുടെ ഗോപുരദ്വാരത്തിൽ ചെന്നു സുഗ്രീവൻ ബാലിയെ പോർവിളിച്ചു. ഇരുവരും യുദ്ധം തുടങ്ങി, പക്ഷെ ദൂരെ മാറി നിന്ന രാമനു സുഗ്രീവനേത്, ബാലിയേത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ബാലിയോട് കൂടുതൽ നേരം യുദ്ധം ചെയ്താൽ സുഗ്രീവൻ കൊല്ലപെടുമെന്നതിനാൽ സുഗ്രീവൻ ഓടി രക്ഷപെട്ടു.
സുഗ്രീവൻ രാമനോട് ഒരുപാട് പരാതി പറഞ്ഞു, എത്രയും വേഗം രാമൻ അമ്പെയ്ത് ബാലിയെ വീഴ്തിയില്ലങ്കിൽ ബാലി നിഷ്പ്രയാസം സുഗ്രീവനെ കൊല്ലും. പക്ഷെ രാമനു രണ്ടുപേരുടേയും ശരീരങ്ങൾ ഒരേ തരത്തിൽ രക്താഭിഷിക്തമായതിനാൽ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല, തന്നെയല്ല ഇരുവരും സോദരങ്ങൾ, ആളുമാറി അമ്പെയ്യരുതല്ലൊ. കാരണം മനസ്സിലാക്കി സുഗ്രീവൻ സാമാധാനിച്ചു. പിറ്റേന്ന് യുദ്ധത്തിൽ സുഗ്രീവൻ പോകുമ്പോൾ ഒരു പൂമാല സുഗ്രീവനെ അണിയിച്ചു, അതുമനസ്സിലാകി അമ്പെയ്യാന്മെന്നു രാമനും തീർച്ചയാക്കി. പിറ്റേന്ന് സുഗ്രീവൻ ബാലിയെ യുദ്ധത്തിനു പോർവിളിച്ചപ്പോൾ അതിലെന്തോ ചതിയുണ്ടന്ന് ബാലിയുടെ പത്നി താര ഉപദേശിച്ചു. എങ്കിലും ബാലി യുദ്ധത്തിനു ചെന്നു. ഒട്ടും താമസിയാതെ രാമൻ മഹേന്ദ്രാസ്ത്രം എയ്ത് ബാലിയെ വീഴ്തി. നിലത്തുവീണ ബാലി തന്നെ കൊന്നത് അന്യായമാണന്ന് രാമനോട് പറഞ്ഞെങ്കിലും, രാമൻ ബാലിയെ നിരവധി കാരണങ്ങളിലൂടെ തെറ്റ് മനസിലാക്കി കൊടുക്കുന്നു. പഞ്ചകന്യകമാരിൽ ഒരാളാണ് ബാലിയുടെ പത്നി താര. മര്യാദാപുരുഷോത്തമനായ ശ്രീരാമനെ ഈശ്വരാവതാരമായി സങ്കല്പിച്ചുകൊണ്ട്, മനുഷ്യസമൂഹത്തിൽ പുലരേണ്ടതായ സദാചാര-സംസ്കാരമൂല്യങ്ങളെയും ധർമനിഷ്ഠയെയും പരസ്പരബന്ധങ്ങളെയും ആധ്യാത്മിക ജ്ഞാനാനുഭവമായി പകർന്നുതരുന്നുണ്ട് താരോപദേശത്തിൽ. തുടർന്ന് സുഗ്രീവനെ കിഷ്കിന്ദാപതിയായി രാമൻ വാഴിക്കുന്നു.
21
തിരുത്തുക21 - സുഗ്രീവരാജാഭിഷേകം, സീതാന്വേഷണം
ബാലിയുടെ പുത്രനായ അംഗദൻ പിതാവിന്റെ ശേഷക്രിയകൾ ചെയ്തു. പിന്നീട് ഉത്തമ മുഹൂർത്തത്തിൽ കിഷ്കിന്ധാധിപതിയായി സുഗ്രീവനെ ലക്ഷ്മണൻ രാജാഭിഷേകം ചെയ്തു. ഉദ്ദിഷ്ടകാര്യസാധ്യത്തിനു രാമയണത്തിലെ സുഗ്രീവാഭിഷേകം ചൊല്ലുന്നത് നല്ലതെന്നു കരുതുന്നു. സുഗ്രീവൻ സന്തോഷത്തോടെ ഭാര്യമാരുമൊന്നിച്ച് ജീവിച്ചുപോന്നവസരത്തിൽ ഒരു ദിവസം ലക്ഷ്മണൻ കിഷ്കിന്ധയിൽ വന്നു. രാമന്റെ സീതാവിരഹദദുഃഖം കണ്ട് ഹൃദയം പൊട്ടുന്ന വേദനയിലാണ് ലക്ഷ്മണൻ സുഗ്രീവ സന്നിധിയിൽ ചെല്ലുന്നതും സുഗ്രീവാദികൾ സീതാന്വേഷണം ഇതുവരെയും തുടങ്ങിയിട്ടില്ലന്നതും ഓർപ്പിക്കുന്നത്. സുഗ്രീവൻ തന്റെ എല്ലാ കപിവരന്മാരേയും നാലു ദിക്കിലേക്കും സീതാന്വേഷണത്തിനയച്ചു. മുപ്പതുനാളുകൾക്കുള്ളിൽ സിതാദേവിയെവിടെയുണ്ടന്ന് അറിഞ്ഞുവന്നില്ലങ്കിൽ ഒന്നൊഴിയാതെ എല്ലാവരുടേയും ശിരഛേദം നടത്തും... (സുഗ്രീവശാസനം). മുപ്പതുനാളികൾ തീരാറായങ്കിലും ഒരറിവും കിട്ടാതെ കപിവരന്മാർ വിഷമിച്ചു. ദക്ഷിണ ദിക്കിലേക്ക് പോയവരിൽ പ്രധാനിയായ ഹനുമാൻ കൈവശം രാമൻ തന്റെ അടയാളമായി മുദ്രമോതിരവും കൊടുത്തു വിടുന്നു. ആഭരണങ്ങളൊന്നുമില്ലാതെ അയോദ്ധ്യയിൽ നിന്നും വനവാസത്തിനു വന്ന രാമനു അത്രി മഹർഷി മുദ്രമോതിരം കൊടുത്തിരുന്നു, തത്സമയം സീതയ്ക്കും ചൂഢാരത്നം ഉൾപ്പെടെ പല ആഭരണങ്ങൾ അത്രിപത്നി അനസൂയയും കൊടുത്തിരുന്നു. ഈ മുദ്രമോതിരമാണ് ഹനുമാന്റെ കൈയ്യിൽ രാമൻ സീതയ്ക്ക് അടയാളമായി കൊടുത്തു വിടുന്നത്. ഹനുമാനും കൂട്ടരും സീതാദേവിയെ തിരഞ്ഞ് മഹേന്ദ്രാചലത്തിൽ എത്തി. ജഡായുവിന്റെ ജേഷ്ഠൻ സമ്പാതി തന്റെ ചിറകുകൾ നഷ്ടപ്പെട്ട് അവിടെയാണ് താമസിച്ചിരുന്നത്. കപികളെ ഭക്ഷിക്കാനായിവന്ന സമ്പാതി അവരിൽ നിന്നും തന്റെ സഹോദരനായ ജടായുവിന്റെ മരണവൃത്താന്തം അറിഞ്ഞു. സമ്പാതി വാനരന്മാരുടെ സഹായത്തോടെ സോദരനായുള്ള ഉദകക്രിയകൾ ചെയ്തശേഷം തന്റെ ദീർഘഗൃദ്ധ്രനേത്രങ്ങളാൽ ലങ്കാപുരിയിൽ അശോകാവനിയിൽ ശിംശപാവൃക്ഷത്തണലിൽ നിശാചരികൾക്കിടയിൽ ശോകഗ്രസ്ഥയായ് സീതാദേവിയിരിപ്പുണ്ടെന്ന വൃത്താന്തവും സമുദ്രോപരി ചാടി ലങ്കയിലെത്തുകയെ ദേവിയെക്കണ്ടുകിട്ടാൻ മാർഗമുള്ളൂ എന്നതും കപികളെ ധരിപ്പിയ്ക്കുന്നു. ഈ ദുഷ്ക്കരകർമ്മം ചെയ്യാനായി അവരിൽ ആത്മവിശ്വാസമുണർത്തുന്നതും തന്റെ സോദരനെക്കൊന്ന ദുഷ്ടനാം രാവണൻ രാഘവനാൽ വധിയ്ക്കപ്പെടുമെന്ന് ദീർഘദൃഷ്ടിയോടെ ശുഭപ്രതീക്ഷയേകുന്നതും സമ്പാതി തന്നെ. ഈ സന്ദർഭത്തിൽ സമ്പാതി ജനനമരണ സങ്കീർണ്ണതകളെ ലളിതമായ വരികളിൽ വിസ്തരിയ്ക്കുന്നു. സീതാവൃത്താന്തം വാനരരോട് പറഞ്ഞതോടെ നവപക്ഷങ്ങൾ മുളച്ച സമ്പാതി ഊർജ്ജസ്വലനായി പറന്ന് വിഹായസ്സിൽ മറയുന്നു.
22
തിരുത്തുക22 - സമുദ്രലംഘനം
ശുഭകരമായ ഔദാര്യത്തിന്റെ ഫലശ്രുതിയിലേക്ക് കടന്നുചെല്ലുവാനുള്ള വഴി തുറന്നുകൊടുത്തത് സമ്പാതിയാണ്. നൂറുയോജന ദൂരമാണുള്ളതെന്നും സമുദ്രം കടക്കുവാൻ കെല്പുള്ളവന് ദേവിയെക്കണ്ട് മടങ്ങാൻ കഴിയുമെന്നും പ്രത്യാശയുണർത്തുന്ന സമ്പാതിയുടെ മൊഴി കേട്ടപ്പോൾ ഉണർന്ന കപീന്ദ്രന്മാർ പിന്നെ ആ വഴിക്കായി ചിന്ത. ആരു കടൽ ചാടിക്കടക്കും എന്നോർത്ത് തർക്കിച്ചുനിൽക്കെ, ജഗത്പ്രാണനന്ദനനായ മാരുതിക്കതിനു കഴിയുമെന്ന് ജാംബവാൻ ഹനുമാന്റെ പൂർവകഥയോർമിപ്പിച്ച് തറപ്പിച്ച് പറയുന്നു. വാമനമൂർത്തിയെപ്പോലെ വളർന്ന് സിംഹനാദത്തോടെ ഹനുമാൻ മാഹേന്ദ്രപർവതത്തിൽ നിന്ന് കുതിച്ച് സമുദ്രലംഘനത്തിന് ഒരുങ്ങുന്ന കഥ പറഞ്ഞ് കിഷ്ട്കിന്ധാകാണ്ഡം അവസാനിക്കുന്നു, തുടർന്ന് സുന്ദരകാണ്ഡം.
സകലശുകകുല വിമലതിലകിത കളേബരേ! സാരസ്യപീയൂഷ സാരസർവ്വസ്വമേ, കഥയ മമ കഥയ മമ കഥകളതിസാദരം, കാകുൽസ്ഥലീലകൾ കേട്ടാൽ മതിവരാ.
മാരുതി മനസ്സുകൊണ്ട് ലങ്കയിൽ എത്തിക്കഴിഞ്ഞു. നൂറുയോജന ദൂരമുള്ള സമുദ്രം കടക്കുമെന്നുള്ള ദൃഢനിശ്ചയത്തോടെ വാലുയർത്തി, കൈകൾ പരത്തി, കഴുത്തു നിവർത്തി, കാലുകൾ വളച്ച് മഹേന്ദ്രപർവതത്തിന് മുകളിൽ നിൽക്കുന്ന ഹനുമാന്റെ സുന്ദരരൂപമാണ് നാം ആദ്യം കാണുന്നത്. മറ്റു വാനരന്മാരെ ആശ്വസിപ്പിക്കാനായി മാരുതി പറയുന്നു. ”നിങ്ങളെല്ലാവരും കണ്ടുകൊള്ളുവിൻ. എന്റെ പിതാവായ മാരുതനു തുല്യമായി അതിവേഗത്തിൽ ആകാശത്തിലൂടെ രാവണരാജധാനിയിലേക്ക് ഞാനിതാ പോകുന്നു. രാമപത്‌നിയെ ഞാനുടനെ കാണും. മടങ്ങിവന്ന് ആ വിവരം അഖിലജഗദധിപതിയായ രാമചന്ദ്രനെ അറിയിക്കും. ആരാണോ ജനനമരണനാശത്തിന് കാരണക്കാരനായ ആ ഭഗവാന്റെ നാമം മരണസമയത്ത് ഓർമ്മിക്കുന്നത് അയാൾ ജനിമരണങ്ങളാകുന്ന സംസാരത്തെ കടക്കുന്നു. ആ ഭഗവാന്റെ ദൂതനാണ് ഞാൻ. ഈ സമുദ്രം കടക്കാൻ എനിക്കു കഴിയും. കാരണം എന്റെ ഹൃദയത്തിൽ രഘുപതി മാറാതെ നിൽക്കുന്നു. അവിടത്തെ മുദ്രമോതിരം എന്റെ പക്കലുണ്ട്. എനിക്കീ കടൽ നിസ്സാരമാണ്. നിങ്ങളാരും അല്പവും ഭയപ്പെടണ്ട”. എന്നു പറഞ്ഞിട്ട് ദശവദനപുരിയിൽ ഹൃദയമുറപ്പിച്ച് മനസ്സിൽ രാമനെയും പ്രതിഷ്ഠിച്ച് ദക്ഷിണദിക്കിലേക്ക് ഹനുമാൻ ഒറ്റചാട്ടം.
23
തിരുത്തുക23 - മാർഗ്ഗവിഘ്നം,
ഹനുമാന്റെ മനസ്സിൽ ഒരേ ഒരു ലക്ഷ്യം മാത്രം..ലങ്ക..രാവണൻറെ രാജ്യം. അവിടെ ചെല്ലുക, സീതാദേവിയെ കാണുക, അന്വേഷണദൌത്യം പൂർത്തിയാക്കുക. ആ യാത്രയിൽ അദ്ദേഹത്തിനു നിരവധി വിഘ്നങ്ങൾ നേരിട്ടു. ഹനുമാൻ സ്വാമിയുടെ ബുദ്ധി, ബലം, വീര്യം എന്നിവ പരീക്ഷിക്കുവാൻ ദേവൻമാർ നാഗമാതാവായ സുരസയെ അയച്ചു. ഹനുമാൻ സ്വാമിയെ ഭക്ഷണമാക്കാൻ സുരസ തന്റെ വായ് പിളർന്ന് മാർഗ്ഗ തടസ്സമായെത്തി. ഹനുമാൻ തന്റെ ശരീരം പത്തിരട്ടിയായി വലുതാക്കി. സുരസയും തന്റെ ശരീരം വലുതാക്കി ഹനുമാനെ ഭക്ഷിക്കാൻ തയ്യാറായി. ഹനുമാൻ വീണ്ടും ശരീരം വലുതാക്കി, സുരസയും ഒട്ടും പിന്നോട്ട് പോകാതെ തന്റെ ശരീരം അതിലും വലുതാക്കി. ആ ഒരു നിമിഷം, ബുദ്ധിമാനായ ഹനുമാൻസ്വാമി തൻറെ ശരീരം വളരെ ചെറുതാക്കി, സരസയുടെ വായിൽ കൂടി കയറി മൂക്കിലൂടെ പുറത്തുകടന്നു. വന്നിരിക്കുന്നത് നാഗമാതാവാണന്നു മനസ്സിലാക്കി ഹനുമാൻ സുരസയെ സ്തുതിച്ചു, നാഗമാതാവ് ഹനുമാനെ അനുഗ്രഹിച്ച് പാതാളത്തിലേക്ക് മറഞ്ഞു.
ഹനുമാനു വിശ്രമമേകാൻ സാഗരത്തിൽ ആണ്ടുപോയ മൈനാക പർവ്വതം പൊങ്ങിവന്നു. പക്ഷെ ശ്രീരാമ ദൗത്യവുമായി പോകുന്നതിനാൽ തനിക്കു വിശ്രമമില്ല എന്നു പറഞ്ഞു ഒഴിഞ്ഞുമാറി. ഹനുമാൻറെ രാമഭക്തി മനസ്സിലാവുന്ന സന്ദർഭമാണിത്. വീണ്ടു മുപോട്ടുള്ള യാത്രയിൽ സിംഹിക യാണ് തടസ്സമായെത്തിയത്. ആകാശമാർഗ്ഗേ പോകുന്ന ജീവികളെ, അവയുടെ നിഴലിനെ പിടിച്ച് നിശ്ചലമാക്കുകയും, ഭക്ഷിക്കുകയും ചെയ്യുന്നവൾ. ഹനുമാന്റെ മാർഗ്ഗം തടസ്സമാക്കി സിംഹികയെ ഹനുമാൻ തന്റെ കാലാൽ തൊഴിച്ച് യമപുരിയിലെക്കയച്ചു. അവസാനം നൂറുയോജന തണ്ടി ഹനുമാൻ ലങ്കയിൽ പ്രവേശിച്ചു. ലങ്കാപുരിയെ വലയം ചെയ്തിരിക്കുന്ന കോട്ട ചാടികടന്ന ഹനുമാൻ ചെന്നുപെട്ടത്, കോട്ടയ്ക്കു കാവൽ നിൽക്കുന്ന ലങ്കാലക്ഷ്മിയുടെ മുന്നിലാണ്. തന്റെ ലക്ഷ്യത്തിനു തടസ്സം നിന്ന ലങ്കാലക്ഷ്മിയെ ഇടം കൈയ്കൊണ്ട് അടിച്ചു. അതോടെ ലങ്കാലക്ഷ്മിയുടെ ശാപം തീർന്നു അവൾ മോചിതയായി, ലങ്കവിട്ടു. അതോടെ ലങ്കയുടെ നാശവും തുടങ്ങി. പിന്നെ ഹനുമാൻ സമയം കളഞ്ഞില്ല. ലങ്കാലക്ഷ്മി നിർദ്ദേശിച്ചപോലെ അശോകവനിക തേടി, സീതാദേവിയെ തേടി ഹനുമാൻ മുൻപോട്ട് തിരിച്ചു.
24
തിരുത്തുക24 - അശോകവനികയിലെ സീത
ലങ്കാലക്ഷ്മി വിടവാങ്ങിയശേഷം, ഹനുമാൻ സീതയെ കണ്ടുപിടിക്കാനായി മുന്നോട്ട് തിരിച്ചു. തന്റെ പിതാവായ വായു അതിനു മാർഗ്ഗമുണ്ടാക്കി. അശോകവനികയിലെ പൂമണം വഹിച്ചുള്ള കാറ്റു ശക്തിയായി വീശിയടത്തു. അതു ലക്ഷ്യമാക്കി ഹനുമാൻ വളരെ വേഗം നഗരപ്രാന്തത്തിലൂടെ യാതചെയ്ത് അശോകവനികയിലെത്തി. വെളുക്കെത്തെളിഞ്ഞ പൂനിലാവിൽ അശോകവനിക നയനാനന്ദകരമായ ഒരു ദൃശ്യം തന്നെയായിരുന്നു. ഒട്ടും സമയനഷ്ടം വരുത്താതെ തന്റെ ലക്ഷ്യസ്ഥാനമായ ശിംശപവൃക്ഷം കണ്ടുപിടിക്കുകയാണ് അടുത്തലക്ഷ്യം. ഒടുവിൽ ശിംശപവൃക്ഷത്തരുകിലെത്തി. തന്റെ ദേവന്റെ ദേവിയെ കണ്ടെത്തി. ദിവസകരകുലപതി രഘൂത്തമൻ തന്നുടെ ദേവിയാം സീതയെക്കണ്ടു കപിവരൻ... കമലമകളഖില ജഗദീശ്വരി തന്നുടൽ കണ്ടേൻ കൃതാർത്ഥോസ്മ്യഹം കൃതാർത്ഥോസ്മ്യഹം.....
പഴകിമുഷിഞ്ഞ വസ്ത്രങ്ങളും പൊടിപിടിച്ച മുടിയുമായി ഒരു കൃശഗാത്രി. പ്രകാശകാന്തി പരത്തുന്ന മുഖം കുനിച്ച് ദേവി രാമനാമം ജപിച്ച് ഉറങ്ങാതെയിരിക്കുന്നു. ദേവിക്കു ചുറ്റും വികൃതരൂപികളായ നാലഞ്ചു സ്ത്രീകൾ മലർന്ന് കിടന്ന് കൂർക്കം വലിച്ചുറങ്ങുന്നു. ഹനുമാൻ അതികൃശനായി ആരുമറിയാതെ ശിംശപവൃക്ഷത്തിന്റെ മുകളിൽ കയറി പച്ചിലമറവിൽ പതുങ്ങിയിരുന്നു. ആ രാത്രി മുഴുവനും ഹനുമാൻ ദേവിയെ കൺകുളിർക്കെ കണ്ടുകൊണ്ടെയിരുന്നു. ഹനുമാനു ദേവിയെ എത്രകണ്ടിട്ടും പോരാതെവന്നു. ആ നിതാന്തനിശ്ശബ്ദതയിലും ദേവി ചൊല്ലുന്ന രാമനാമം ഹനുമാൻ മനസ്സിൽ ആവർത്തിച്ചു... രാമ... രാമ....ശ്രീരാമ ജയ....
പിറ്റേന്ന് വലിയൊരു ഘോഷയാത്ര ഉദ്യാനത്തിലെത്തി. അനേകം സ്ത്രീകളുടെ അകമ്പടിയോടു കൂടിയാണ് രാവണൻ എത്തിയത്. പത്തുതലയുള്ള ലങ്കാധിപതി. ആകർഷകമായ വിധത്തിലുള്ള വേഷസംവിധാനത്താൽ കത്തിജ്വലിച്ച രാക്ഷസരാജൻ സീതയോട് പ്രേമാഭ്യർത്ഥന നടത്തി. പക്ഷെ രാവണന്റെ പ്രൗഢിയോ സമ്പത്തോ വീര്യമോ ഒന്നും സീത കാര്യമാക്കിയില്ല. പതിവ്രതയായ അവളുടെ മനസ്സിനെ യാതൊന്നിനും ചലിപ്പിക്കാൻ കഴിഞ്ഞില്ല. സീത ഒരു പുൽക്കൊടി നുളളിയിട്ടിട്ട് അതിനോടെന്നപോലെ രാവണനോടു പറഞ്ഞു: ”എന്റെ ഭർത്താവായ രാമൻ എനിക്ക് ഈശ്വരനാണ്. ഇക്ഷ്വാകുവംശത്തിൽ പിറന്നവനും സിംഹപരാക്രമിയുമായ അദ്ദേഹം ലക്ഷ്മണനോടൊപ്പം വന്ന് നിന്നെ വധിക്കും. നിന്നോടൊപ്പമുള്ള രാക്ഷസന്മാരെല്ലാം പാമ്പുകൾ ഗരുഡന്റെ മുമ്പിലെന്നപോലെ രാമന്റെ മുന്നിൽ അശക്തരാണ്. ധർമ്മിഷ്ഠനായ ശ്രീരാമന്റെ ധർമ്മപത്‌നിയായ എന്നെ എന്റെ വ്രതനിഷ്ഠകൊണ്ട് നിനക്കു തൊടാൻപോലും കഴിയുകയില്ല. നീ വേണമെങ്കിൽ ജഡപ്രായമായ ഈ ശരീരത്തെ വെട്ടിനുറുക്കിക്കോ. എനിക്കിനി ഈ ശരീരം സംരക്ഷിക്കേണ്ട ആവശ്യമില്ല രാവണാ...." സീതയുടെ ദൃഢനിശ്ചയംകണ്ട് രാവണൻ പറഞ്ഞു "ഞാൻ നിനക്ക് ഇനിയും സമയം തരാം. അതിനുള്ളിൽ എനിക്കു വശപ്പെട്ടില്ലെങ്കിൽ എന്റെ പാചകക്കാർ നിന്നെ വെട്ടിനുറുക്കി വേവിച്ച് എനിക്കു പ്രാതലൊരുക്കും". ഹനുമാന്റെ ഹൃദയമൊന്നു വിങ്ങി... എങ്കിലും രാമനാമം അതിനു വീണ്ടും ശക്തിപകർന്നു....
25
തിരുത്തുക25 - ലങ്കാ ദഹനം
ചെറിയ ഒരു പക്ഷിയോളം വലുപ്പത്തിൽ ഹനുമാൻ രാമകഥകൾ പാടി ശിംശപാവൃക്ഷത്തിൽ തന്നെയിരുന്നു. രാമ നാമജപം കേട്ട സീത കരുതിയത് ഏതൊ രാക്ഷസൻ ശല്യപ്പെടുത്താൻ എത്തിയതെന്നാണ്. രാമൻ ഹനുമാന്റെ കൈയ്യിൽ അടയാളമായി ഏൽപ്പിച്ച മുദ്രമോതിരം സീതയ്ക്ക് കൊടുത്തപ്പോൾ ഹനുമാൻ ശത്രുവല്ല, മിത്രമണന്നു മനസ്സിലായി. അടയാളവാക്കായി പഞ്ചവടിയിൽ വെച്ച് ഇന്ദ്ര പുത്രൻ ജയന്തൻ കാക്കയായി വന്നതും, രാമൻ അതിനെ ദർഭപ്പുല്ലിനാൽ നേരിട്ടതും, അവന്റെ കണ്ണുപൊട്ടിച്ചതും ഹനുമാൻ ദേവിയോട് പറഞ്ഞു. രാമൻ ഇപ്പോൾ എവിടെയുണ്ടന്ന് ഹനുമാനിൽ നിന്നും മനസ്സിലാക്കിയ ദേവിയെ തന്റെ പുറത്തേറ്റി രക്ഷിക്കാമെന്നു ഹനുമാൻ അപേക്ഷിച്ചെങ്കിലും, സീത വിനയപൂർവ്വം നിരസിച്ചു. തുടർന്ന് സീതയിൽ നിന്നും ചൂഢാരത്നം അടയാളമായി വാങ്ങി ഹനുമാൻ ദേവിയോട് വിടചൊല്ലി.
താൻ വന്നത് രാവണനെ അറിയിക്കണമെന്നു തോന്നി ഹനുമാൻ ലങ്കാധിപതിയുടെ ഉദ്യാനം തല്ലിതകർത്തു. ഹനുമാനെ പിടിക്കാനെത്തിയവരെയെല്ലാം കാലപുരിക്കയച്ചു. തുടർന്ന് ഹനുമാനെ നേരിട്ടത് രാവണന്റെ മാതുലനായ പ്രഹ്സ്തനായിരുന്നു. മന്ത്രിപ്രമുഖനായ പ്രഹസ്തനേയും ജംബുമാലിയേയും, പുത്രൻ അക്ഷകുമാരനേയും കൊലപ്പെടുത്തി. ഇതിനോടകം തന്നെ ഹനുമാൻ രാവണന്റെ ഉദ്യാനം നശിപ്പിച്ചുകഴിഞ്ഞിരുന്നു. അവസാനം രാവണൻ ഇന്ദ്രജിത്തിനെയാണ് ഹനുമാനെ ബന്ധിച്ച് കൊണ്ടുവരാൻ അയച്ചത്. ബ്രഹ്മാസ്ത്രം എയ്ത് ഇന്ദ്രജിത്ത് ഹനുമാനെ ബന്ധിച്ച് രാവണസഭയിലെത്തിച്ചു. രാവണസിംഹാസനത്തിനൊത്ത ഉയരത്തിൽ തന്റെ വാലുകൊണ്ട് ഇരിപ്പിടമുണ്ടാക്കി ഹനുമാൻ രാവണനെ അത്ഭുതപ്പെടുത്തി. ഹനുമാനെ കൊല്ലാൻ ഉത്തരവിട്ടെങ്കിലും അനുജനായ വിഭീഷണന്റെ ഉപദേശത്താൽ വാനരന്റെ വാലിനാണ് ശൗര്യമെന്നു ധരിച്ച് ഹനുമാന്റെ വാലിൽ തുണികെട്ടി തീകൊളുത്തി നഗരം ചുറ്റാൻ തുടങ്ങി. പെരുമ്പറ അടിച്ചുകൊണ്ടും കള്ളൻ കള്ളൻ എന്ന് ഉറക്കെ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടുമാണ് രാക്ഷസന്മാർ ഹനുമാനെക്കൊണ്ട് നഗരംചുറ്റിയത്. ആ ഘോഷയാത്ര ലങ്കയുടെ പടിഞ്ഞാറെ ഗോപുരവാതിലിൽ എത്തിയപ്പോൾ ഹനുമാൻ കൃശശരീരനായിമാറി ബന്ധനത്തിൽ നിന്നും പുറത്തുവന്നു. വീണ്ടും അതിവേഗത്തിൽ തന്നെ പർവതാകാരശരീരനാകുകയും വാഹകന്മാരെ തച്ചുകൊന്നശേഷം വായുവേഗത്തിൽ ഗോപുരത്തിലേക്ക് ചാടി ഒന്നൊന്നായി മാളികകളെ കൂട്ടത്തോടെ അഗ്നിക്കിരയാക്കി. ആന, കുതിര, രഥം കാലാൾപ്പട എന്നിവക്കുള്ള കെട്ടിടങ്ങളേയും ഭംഗിയുള്ള പല രമ്യഹർമ്മ്യങ്ങളേയും ചുട്ടുകരിച്ചു. അങ്ങനെ ഓരോ മന്ദിരങ്ങളിലും ചാടിച്ചാടി അഗ്നിക്കിരയാക്കിക്കൊണ്ട് ഹനുമാൻ ലങ്കാനഗരി മുഴുവൻ ചുറ്റിസ്സഞ്ചരിച്ചു. പടർന്നുയർന്ന് തീ തിങ്ങിത്തിളങ്ങിക്കത്തിത്തെളിഞ്ഞ അഗ്നി വിഭൂതിനിറഞ്ഞിരുന്ന ലങ്കയെ വിഭൂതികൊണ്ട് നിറച്ചു. വിഭീഷണമന്ദിരത്തിലും സീതയിരുന്ന ശിംശപവൃക്ഷത്തിലും അഗ്നിയുടെ സ്പർശംപോലും ഉണ്ടായിരുന്നില്ല. വിഭീഷണന്റെ വിഷ്ണുസ്തുതിയും സീതയുടെ അഗ്നിപ്രാർത്ഥനയും ആ രണ്ടിടത്തേയും കാത്തുരക്ഷിച്ചു. ഹനുമാൻ തന്റെ വാലിലെ അഗ്നിയെ തച്ചുകെടുത്തിയ ശേഷം വീണ്ടും സീതയുടെ അടുത്തുചെന്ന് തൊഴുതു അനുവാദം വാങ്ങി. അസംഖ്യം വാനരസേനകളോടുകൂടി ശ്രീരാമനും അനുജനും സുഗ്രീവനുമായി ഉടനെത്തന്നെ വന്നുചേരുന്നതാണെന്ന ആശ്വാസവചനവും സീതക്ക് നൽകി. അതിനുശേഷം ലങ്കയുടെ വടക്കേ അരികിൽനിന്ന് സമുദ്രത്തിന്റെ മുകളിൽകൂടി മഹേന്ദ്രഗിരിയെ ലക്ഷ്യമാക്കി വാതാത്മജൻ കുതിച്ചുചാടി.
26
തിരുത്തുക26-സേതുബന്ധനം
ഞാൻ സീതാദേവിയെ കണ്ടു, ഞാൻ ദേവിയെ കണ്ടു.... ഹനുമാൻ കിഷ്മിന്ധയിൽ തിരിച്ചെത്തി, രാമനോടു രാവണലങ്കയുടെ വിവരണം നടത്തി. സീതയെ രാവണനിൽ നിന്നും രക്ഷിച്ചുകൊണ്ടുവരാനും രാവണനിഗ്രഹത്തിനും തീരുമാനിച്ചു. വാനരസൈന്യം തയ്യാറായി. നീലൻ സർവ്വസൈന്യാധിപനായി. ശ്രീരാമൻ ഹനുമാന്റെ കഴുത്തിലും, ലക്ഷ്മണൻ അംഗദന്റെ കഴുത്തിലുമായി യാത്രചെയ്ത് സന്ധ്യാനേരത്ത് മഹേന്ദ്രപർവ്വതത്തിനരുകിലെത്തി. ഇനി സേതുബന്ധനം.
രാമൻ വാനരപടയോടെ ലങ്കലക്ഷ്യമാക്കി ഗന്ധമാദന പർവ്വതത്തിൽ എത്തിയവിവരം രാവണൻ അറിഞ്ഞു. മന്ത്രിസഭ കൂടാനായി സഹോദരൻ കുംഭകർണ്ണനെ വിളിച്കുണർത്തി. ആറുമാസത്തെ ഉറക്കം തുടങ്ങിയിട്ട് അധികനാളാവത്തതിനാൽ വളരെയധികം ബുദ്ധിമുട്ടിയാണ് കുംഭകർണ്ണനെ ഉണർത്തിയത്. ഇളയ സഹോദരൻ വിഭീഷണൻ രാവണനെ ഉപദേശിച്ചു... ശ്രീരാമൻ വെറുമൊരു മാനവനല്ലെന്നും, അദ്ദേഹം മഹാവിഷ്ണുവിൻറെ അവതാരമാണെന്നും, രാവണനിഗ്രഹാർത്ഥം അവതാരമെടുത്ത സർവ്വോത്തമാനാണെന്നും, ആകയാൽ സീതാദേവിയെ രാമഹസ്തങ്ങളിൽ തിരികെയേൽപ്പിച്ച് മാപ്പപേക്ഷിക്കുകയും ജീവനുവേണ്ടി യാചിക്കുകയും ചെയ്യേണമെന്നുമർത്ഥിച്ചു. ഇതുകേട്ട രാവണൻ വിഭീഷണനെ ആട്ടി പുറത്താക്കുകയാണ് ചെയ്തത്. ലങ്കയിൽനിന്നും പുറത്താക്കപ്പെട്ട വിഭീഷണൻ രാമപാദങ്ങളിൽ അഭയം പ്രാപിച്ചു. ഹനുമാന്റെ ഉപദേശത്തോടെ വിഭീഷണനെ രാമൻ സുഹൃത്തായി സ്വീകരിച്ചു. ലങ്കയിലേക്ക് യാത്ര സുഗമമാക്കാൻ കപിവരന്മാരോടുകൂടി രാമ-ലക്ഷ്മണന്മാർ മൂന്ന് അഹോരാത്രം തപസ്സിരുന്നു ദക്ഷിണവാരിധി തീരത്ത്. എന്നിട്ടും പ്രത്യക്ഷപെടാത്ത വരുണനെ ചാപങ്ങളാൽ നേരിട്ടപ്പോൾ വരുണദേവൻ രാമനു മുൻപിൽ ദണ്ഡനമസ്കാരംചെയ്തു. വിശ്വകർമ്മാവിന്റെ പുത്രൻ നളനെ വിളിച്ച് സേതുബന്ധനത്തിനു സഹായചെയ്തു കൊടുത്തു. നളൻ വാനരന്മാരോടുകൂടി അഞ്ചു ദിവസം കൊണ്ട് നൂറുയോജന നിളത്തിൽ രാമസെതു നിർമ്മിച്ചു. ആദ്യദിവസം പതിനാലു യോജന ദൂരവും, രണ്ടാംദിവസം ഇരുപതുയോജനയും, മൂന്നാംദിവസം ഇരുപത്തൊന്നു യോജനയും, നാലാംദിവസം ഇരുപത്തിരണ്ടുയോജനയും, അഞ്ചാംദിവസം ഇരുപത്തിമൂന്നു യോജനയും പൂർത്തിയായി. (14+20+21+22+23=100) വാനര സൈന്യം ലങ്കാപുരിയുടെ ഉത്തരദിക്കിലെത്തി.
ഇനി യുദ്ധം.
27
തിരുത്തുക27- കുംഭകർണ്ണവധം
നീലന്റെ നേതൃത്വത്തിൽ വാനരപ്പട ലങ്കാനഗരിയുടെ ഉത്തരഗോപുരത്തിന്റെ ചുറ്റും നിറഞ്ഞുനിന്നു. രാവണൻ മാളികമുകളിൽനിന്നു വാനരപ്പടയെ സസൂഷ്മം കണ്ടു, തുടർന്ന് രാക്ഷസപ്പടയെ യുദ്ധത്തിനു സജ്ജമാക്കി. രാക്ഷസന്മാർ ആയുധങ്ങൾ ധരിച്ച് നാല് ഗോപുരങ്ങളിലും എത്തി. ശ്രീരാമന്റെ ആജ്ഞ ലഭിച്ച വാനരവീരന്മാർ മലയുടെ മുകളറ്റങ്ങളും, മരങ്ങളുടെ ശിഖരങ്ങളും ആയുധങ്ങളായി ധരിച്ച് യുദ്ധത്തിനൊരുങ്ങി നിന്നു. അവർ രാക്ഷസ സൈന്യത്തെ കണ്ട് ഓരോരുത്തരും ആരോടെല്ലാം എതിർക്കണം എന്നുറപ്പിച്ചശേഷം നഗരത്തിന്റെ നാലുഭാഗത്തും ആക്രമിച്ചു. സർവ്വസൈന്യാധിപനായ നീലനും, മറ്റുസേനാധിപന്മാരായ ഹനുമാൻ, അംഗദൻ, കുമുദൻ, നളൻ, ശരഭൻ, മൈന്ദൻ, ദ്വിവിദൻ, ജാംബവാൻ, ദാധിവക്ത്രൻ, കേസരി എന്നിവർ സേനയോടുകൂടി ലങ്കാനഗരിയിലേക്ക് കടന്നു. അവർ രാക്ഷസന്മാരെ മലകൾ കൊണ്ടും, വൃക്ഷശിഖരങ്ങൾകൊണ്ടും പ്രഹരിച്ചു. നഗരം തല്ലിതകർത്തു. “രാമൻ ജയിക്കട്ടെ, സുഗ്രീവൻ ജയിക്കട്ടെ” എന്ന ജയ ശബ്ദം മുഴക്കി. രാക്ഷസന്മാരും എല്ലാവഴികളിലൂടെയും പുറത്തുവന്ന് വാൾ, ശൂലം, മഴു തുടങ്ങിയ ആയുധങ്ങൾ കൊണ്ട് വാനരന്മാരോട് ഏറ്റുമുട്ടി. വാനരന്മാരും രാക്ഷസന്മാരും തമ്മിലുള്ള യുദ്ധം ഭയങ്കരമായി. യുദ്ധക്കളം മാംസവും രക്തവും കൊണ്ട് നിറഞ്ഞു. രാക്ഷസന്മാർ ആനപ്പുറത്തും കുതിരപ്പുറത്തും, തേരിലിരുന്നും യുദ്ധം ചെയ്തു. രാക്ഷസ സൈന്യത്തിന്റെ നാലിൽ മൂന്നു ഭാഗവും വാനരന്മാർ നശിപ്പിച്ചു. ഇതുകണ്ട മേഘനാദൻ മറ്റാരും കാണാതെ വാനരന്മാരുടെ നേരെ അസ്ത്രമഴതന്നെ പ്രയോഗിച്ചു. എവിടെനിന്നാണ് അമ്പുകൾ വരുന്നതെന്നറിയാതെ വാനരന്മാർ മരിച്ചുവീണു. രാമന്റെ നിർദ്ദേശത്താൽ ഹനുമാൻ വീണുകിടക്കുന്ന വാനരന്മാരെ രക്ഷിക്കുന്നതിനായി ദ്രോണപർവതത്തിൽ വളരുന്ന ദിവ്യങ്ങളായ ഔഷധങ്ങൾ ശേഖരിച്ചു കൊണ്ടുവന്നു, വാനരന്മാരെ ജീവിപ്പിച്ചു. പുനർജീവിച്ച വാനര സേനയുടെ ശബ്ദകോലാഹലങ്ങൾ കേട്ട് രാവണൻ അത്ഭുതപ്പെട്ടു. രാവണൻ തന്റെ എല്ലാ മന്ത്രിമാരെയും, സേനാപതിമാരെയും, ബന്ധുജനങ്ങളെയും യുദ്ധത്തിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചു. പങ്കെടുക്കാതിരിക്കുന്നവരെ വധിക്കുമത്രെ. അതികായൻ, പ്രഹസ്തൻ, മഹാനാരൻ, മഹോദരൻ, ദേവശതൃ, നികുംഭൻ, ദേവാന്തകൻ, നരാന്തകൻ എന്ന രാക്ഷസന്മാർ വാനരന്മാരോട് യുദ്ധത്തിനായി പുറപ്പെട്ടു. വാനരന്മാരും രാക്ഷസന്മാരുമായി അതിഘോരമായ യുദ്ധം നടന്നു. രാമലക്ഷ്മണന്മാരും സുഗ്രീവനും, ഹനുമാനും, അംഗദനും ചേർന്ന് രാക്ഷസ സേനാധിപതികളെ കൊന്നൊടുക്കി. രാമന്റെ തേജസ്സു ലഭിച്ച വാനരന്മാർ ശക്തരായി തീർന്നു. അവർക്ക് നിഷ്പ്രയാസം രാക്ഷസന്മാരെ വധിക്കുവാൻ സാധിച്ചു. രാവണൻ കുംഭകർണ്ണനെ ഉണർത്താൻ ആജ്ഞാപിക്കുന്നു. തമോഗുണം, രജോഗുണം, സത്വഗുണം എന്നിവയാണ് കർമ്മബന്ധങ്ങൾ ഉണ്ടാക്കുന്നത്. കുംഭകർണ്ണൻ തമോഗുണ സംസ്‌കാരങ്ങളാണ്. കിടന്നുറങ്ങുന്ന കുംഭകർണ്ണന്റെ കുർക്കംവലിമൂലം ഭൂമികുലുങ്ങുകയാണ്. ബഹളം വച്ചിട്ടും ഒട്ടകം കുതിര മുതലായവയെകൊണ്ട് കെട്ടിവലിപ്പിച്ചിട്ടും മേലുകേറി പലവിധത്തിൽ കടിച്ചിട്ടുമൊന്നും കുംഭകർണ്ണ നിദ്രക്ക് ഇളക്കം തട്ടിയില്ല അവസാനം മേൽ ആനകളെ ഓടിക്കുകയും പീരങ്കി (ശതഘ്‌നി) കൊണ്ടു വന്ന് വെടിപൊട്ടിക്കുകയും ചെയ്താണ് ഉണർത്തുന്നത്. ഉണർന്നയുടനെ നിരവധി പന്നി, പോത്ത് എന്നിവയെ തിന്നുകയും നിരവധി കുടം മദ്യംകുടിക്കുകയും ചെയ്ത് ജേഷ്ഠനായ രാവണനെ കാണാൻ പോയി. രാവണൻ അനുജനെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. രാവണ നിർദ്ദേശത്താൽ യുദ്ധത്തിനു പുറപ്പെട്ട കുംഭകർണ്ണനെ കണ്ട് വാനരസേന നാലുപാടും ചിതറിയോടി. കുംഭകർണ്ണനെ വിഭീഷണൻ രാമനു മനസ്സിലാക്കിയതിങ്ങനെ... ബ്രഹ്മമാവ് ഇതിലും വലിയൊരു ജീവിയെ സൃഷ്ടിച്ചിട്ടില്ല എന്ന് പറഞ്ഞാണ്. കുംഭകർണ്ണന്റെ കൂടെ നിരവധി രക്ഷസന്മാർ അകമ്പടിക്കുണ്ട്. എത്രകരുത്തനായാലും കാര്യങ്ങൾ ഒറ്റക്ക് നേരിടാനാവില്ല എന്ന് പറഞ്ഞ് രാവണനാണ് അവരെ കൂടെ അയച്ചത്. സേതു ലക്ഷ്യമാക്കി പാഞ്ഞ വാനര സൈന്യത്തെ ഒരു വിധം അംഗദനും വാനസേനാപതി തടഞ്ഞ് നിർത്തി. അവരെല്ലാവരും ചേർന്ന് നടത്തിയ സംയുക്ത ചെറുത്തു നിൽപ്പിനെ കുസാതെ നിശാചരവീരർ കപി സംഹാരം നടത്തി. അംഗദൻ, ഹനുമാൻ, സുഗ്രീവൻ എന്നിവർ ബോധംകെട്ട് വീണു. സുഗ്രീവനെയും എടുത്ത് രാക്ഷസൻ രാവണസന്നിധിയിലേയേക്ക് നടന്നു. വാനര സൈന്യം ചേതന അറ്റ് നോക്കി നിന്നു. രാക്ഷസ സ്ത്രീകൾ കുംഭകർണ്ണന്റെ മേൽ പുഷ്പ വൃഷ്ടിനടത്തി. ബോധം തെളിഞ്ഞ സുഗ്രീവൻ കുംഭകർണ്ണന്റെ കണ്ണും കാതും മൂക്കും കടിച്ച് പറിച്ച് ചാടി രക്ഷപ്പെട്ടു. കപിവീരന്മാരെ വിട്ട്, കുംഭകർണ്ണൻ രാമ-ലക്ഷ്മണന്മാർക്കു നേരെ തിരിഞ്ഞു. രാമൻ മാത്രമേ തനിക്ക് എതിരാളിയുള്ളു എന്ന് പറഞ്ഞ് ലക്ഷ്മണനെ അവഗണിച്ച് രാമന്റെ മുന്നിലെത്തി. രാമബാണമേറ്റ് കോപാന്ധനായി തീർന്ന അയാൾ തന്റെയെന്നോ എതിരാളിയെന്നോ നോക്കാതെ എല്ലാവരെയും കൊല്ലാൻ തുടങ്ങി. തന്റെ മറ്റുബാണങ്ങൾക്കൊന്നും കുംഭകർണ്ണനെ കൊല്ലാനാവില്ലെന്ന് പണ്ട് ശ്രീരാമൻ ഇന്ദ്രാസ്ത്രം കൊണ്ട് കുംഭകർണ്ണന്റെ തലയറുത്തു. ജയവിജയന്മാരുടെ രണ്ടാം ജന്മമാണ് രാക്ഷസരായി ജനിച്ച രാവണ-കുംഭകർണ്ണന്മാർ. കുംഭകർണ്ണൻ രാമനാൽ കൊല്ലപ്പെട്ടു, മഹാവിഷ്ണുവിന്റെ അവതാരമായ രാമനിൽ ലയിച്ചു.
28
തിരുത്തുക28 - മൃതസഞ്ജിവനി
കുംഭകർണ്ണവധത്തെ തുടർന്ന് രാവണപുത്രൻ ഇന്ദ്രജിത്ത് തന്നെ പടക്കളത്തിൽ വന്നു. അതിനുശേഷം നടന്ന യുദ്ധത്തിൽ രാമലക്ഷ്മണന്മാർ പോലും അമ്പുകൊണ്ട് രക്താഭിഷേകം ചെയ്തപോലെയായി. ഇന്ദ്രജിത്തിന്റെ ഒളിയുദ്ധത്തിൽ നാഗാസ്ത്രബന്ധനമേറ്റ് രാമലക്ഷ്മണന്മാർ ഉൾപ്പെടെ പലരും നിലം പതിച്ചു. രാമലക്ഷ്മണന്മാർ മരിച്ചതായി ഇന്ദ്രജിത്ത് രാവണ സിന്നിധിയിൽ അറിയിച്ചു. തത്സമയത്ത് വിഭീഷണൻ അവിടെ ഇല്ലാതിരുന്നതിനാൽ അദ്ദേഹം നാഗാസ്ത്രം ഏൽക്കാതെ രക്ഷപെട്ടു. രാമ-ലക്ഷ്മണന്മാർ മരിച്ച വിവരം സീതയെ അറിയിക്കാനായിരുന്നു രാവണന് താൽപര്യം. സീതാദേവിയെ പുഷ്പക വിമാനത്തിൽ കയറ്റിക്കൊണ്ടുപോയി രാമലക്ഷ്മണന്മാർ മരിച്ചു കിടക്കുന്നത് കാണിച്ചു കൊടുത്തു. രാമലക്ഷ്മണാദികൾ വീണു കിടക്കുന്നതു കണ്ടപ്പോൾ ദേവി തളർന്നു. ത്രിജട സീതയെ ആശ്വസിപ്പിച്ചു, പുഷ്പക വിമാനത്തിന് ചില സത്യങ്ങളുണ്ട്. വിധവകൾ അതിൽ കയറിയാൽ പിന്നെ അത് ചലിക്കില്ല. അതിനർത്ഥം ദേവിയുടെ മാംഗല്യം നിലനിൽക്കുന്നുവെന്നു തന്നെ. സത്യവാക്കായ ത്രിജടയുടെ വാക്കിൽ വിശ്വസിച്ച ജാനകി അശോകവനത്തിൽ തിരിച്ചെത്തി. ബന്ധന മോചനത്തിനുള്ള മാർഗങ്ങൾ വിഭീഷണാദികൾ ആലോചിച്ചു. ഇതിനിടെ കൊടുങ്കാറ്റുപോലെ ഗരുഡൻ അവിടെയെത്തി. അതോടെ എല്ലാവരുടേയും നാഗാസ്ത്രബന്ധനം അവസാനിച്ചു. ശ്രീരാമനും ഗരുഡനും പരസ്പരം ഉപചാരം ചൊല്ലിപ്പിരിഞ്ഞു.
പിറ്റേന്നു ഇന്ദ്രജിത്ത് രാമ-ലക്ഷ്മണന്മാർക്ക് നേരെ പല ദിവ്യാസ്ത്രങ്ങളും ബ്രഹ്മാസ്ത്രവും പ്രയോഗിച്ചു. എങ്ങനെയും ഇവരെ കൊല്ലാൻ തീരുമാനിച്ചാണ് രാവണപുത്രൻ യുദ്ധത്തിനെത്തിയത്. ആ കൂട്ടത്തിൽ രക്ഷപെട്ടത് ജാംബവാൻ മാത്രം. അർദ്ധബോധത്തിൽ എണീറ്റിരിക്കുന്ന ജാംബവാന്റെ അടുത്ത് വിഭീഷണൻ ചെന്നു. ജാംബവാൻ ഹനുമാനെവിടെയെന്നാണ് ആദ്യം തിരക്കിയത്, ഹനുമാനുണ്ടെങ്കിൽ ബ്രഹ്മാസ്ത്രമേറ്റ ലക്ഷ്മണനും മറ്റു മരിച്ചു കിടക്കുന്നവരും ജീവിക്കും. വിഭീഷണൻ ബോധമറ്റ് കിടക്കുന്ന ഹനുമാനെ കണ്ടുപിടിച്ച് ജാംബവാന്റെ അരുകിലെത്തിച്ചു. നേരം പുലരുന്നതിനും മുൻപേ ഹിമാലയത്തിലെ കൈലാസത്തിന്റെ താഴ്‌വരയിൽ മൃതസഞ്ജിവനി അടക്കം നാലുമരുന്നുകൾ കൊണ്ടുവന്നാൽ ലക്ഷ്മണൻ ഉൾപ്പെടെ എല്ലാവരും ഉയർത്തെണീക്കുമെന്ന് ജാംബവാൻ പറഞ്ഞു. ഹനുമാൻ നിനക്കിത് താമരയില സൂചികൊണ്ട് ഛേദിക്കുന്ന അത്രലാഘവത്തോടെ ചെയ്യാനാകും. ജാംബവാൻ തുടർന്നു പറഞ്ഞു..... ഹിമാലയത്തിലെ അത്യുന്നതമായ ഋഷഭ പർവതത്തിനപ്പുറത്ത് കൈലാസ ശിഖരം. രണ്ടിനും മദ്ധ്യത്തിലായി നിസ്തുല പ്രഭയോടുകൂടിയ ഔഷധി പർവതം കാണാം. വഴി ഞാൻ വിശദമാക്കിത്തരാം. ഇവിടെനിന്നും നൂറുയോജന പോയാൽ രാമേശ്വരം അവിടെനിന്നും ആയിരം യോജന വടക്കുചെന്നാൽ ഹിമാലയം കാണാം. അതിന് രണ്ടായിരം യോജന വിസ്തൃതിയും ആയിരം യോജന ഉയരവുമുണ്ട്. ഹിമവാനിൽനിന്നും ഒമ്പതിനായിരം യോജന വടക്കുചെന്നാൽ ഹേമകൂടം, രത്‌നകൂടം എന്നീ രണ്ടുപർവതങ്ങളുണ്ട്. അവയ്ക്കു മദ്ധ്യത്തിലായി ഋഷഭപർവതം കാണാം. ദിവ്യനായ ഒരു ഋഷഭം (കാള) പർവതമായിത്തീർന്നതുകൊണ്ട് ഈ പേരുകിട്ടി. കാളയുടെ മുതുകിലെ പൂഞ്ഞകൾ പോലെ രണ്ട് അദ്രശൃംഗങ്ങൾ. ഇതിൽ അനേകം ദിവ്യഔഷധങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് ശര്യകരണി, വിശല്യകരണി, സന്ധാനകരിണി, മൃതസഞ്ജീവിനി എന്നിവ. അവിടെയെത്തുമ്പോൾ ഉറക്കെ രാമനാമം ജപിക്കണം. മഹാദേവനേയും (മ), മഹാവിഷ്ണുവിനേയും (ര) ഒരുപോലെ പ്രീതിപെടുത്തും രാമനാമം. എങ്കിലെ ഔഷധം കൊണ്ടുവരാൻ കാവൽക്കാർ അനുവദിക്കൂ. ഇനി നീ ഒട്ടും വൈകാതെ രാമകാര്യത്തിനു പോകുന്നുവെന്ന കരുതലോടെപോയി മൃതസംഞ്ജീവിനി കൊണ്ടുവരിക. ഹനുമാൻ ”ജയ് ശ്രീരാമൻ” എന്ന വിളിയോടെ ആകാശത്തിലേക്കുയർന്നു. ഹിമാലയത്തിലെത്തി ഹനുമാനു തടസ്സമാകാൻ രാവണൻ അയച്ച കാലനേമിയേയും കൊന്ന് ഹനുമാൻ ഋഷഭപർവ്വതത്തിലെത്തി. പക്ഷെ ദിവ്യഷധങ്ങൾ ഏതെന്ന് മനസ്സിലാവതെ ഹനുമാൻ മലയും ഉയർത്തി ലങ്കയിൽ വന്നിറങ്ങി. ഔഷധികളുടെ വാസനയേറ്റതോടെ എല്ലാവരുടെയും വ്യഥയകന്നു. ദിവ്യൗഷധികളായ വിശല്യകരണി അമ്പുകൾ കൊണ്ടുള്ള മുറിവുണക്കുന്നതാണ്. ശരീരത്തിലെ ഒടിവുകളും ചതവുകളും മാറ്റുന്നതാണ് സന്ധാനകരിണി. ശരീരകാന്തി തിരിച്ചുനൽകുന്നതാണ് ശര്യകരണി. മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുന്നതാണ് മൃതസഞ്ജീവനി. ഇവ നാലും ഇവിടെ ഉപകാരപ്പെട്ടു. ലക്ഷ്മണനും മരിച്ച മറ്റു വാനരന്മാരും രക്ഷപ്പെട്ടു. ഹനുമാൻ പർവതശിഖരത്തെയെടുത്ത് ഹിമാലയത്തിൽപോയി അതിരുന്ന സ്ഥാനത്തു വച്ചിട്ടുപോന്നു.
പിറ്റേന്ന് ഇന്ദ്രജിത്ത് തൻറെ മായാശക്തി കൊണ്ട് ഒരു സീതയെ സൃഷ്ടിക്കുകയും, പശ്ചിമ കവാടത്തിൽ എത്തി, വാനരരുടെ മുമ്പിൽ വച്ച് ആ സീതയെ വധിക്കുകയും ചെയ്യുന്നു. പക്ഷെ വിഭീഷണൻ അത് ഇന്ദ്രജിത്തിൻറെ മായാവൈഭവമാണന്ന് വാനരരോട് വെളിപ്പെടുത്തി. ലക്ഷ്മിയുടെ അവതാരമായ സീതാദേവിയെ ഒന്നും ചെയ്യാൻ അവനു സാധിക്കുകയില്ല. നികുംഭിലയിൽ ചെന്നു ഹോമം ചെയ്യാൻ ഇന്ദ്രജിത്ത് കണ്ടെത്തിയ വഴിയാണിത്. ആ ഹോമം മുടക്കണം, എങ്കിലേ അവനെ വധിക്കാൻ സാധിക്കു. വിഭീഷണ വാക്കുകൾ കേട്ട്, ഭഗവാൻറെ അനുഗ്രഹം വാങ്ങി, വാനരസേനയോടെ ഒപ്പം ഇന്ദ്രജിത്തിനെ വധിക്കാൻ ലക്ഷ്മണൻ പുറപ്പെട്ടു. ഹോമസ്ഥലത്തെത്തുന്ന കപികൾ ഇന്ദ്രജിത്തിൻറെ ഹോമം മുടക്കി. കോപത്തോടെ ഇന്ദ്രജിത്ത് യുദ്ധത്തിനു തയ്യാറായി. വിഭീഷണ വാക്കുകൾ മാനിച്ച് ലക്ഷ്മണൻ അവനുമായി യുദ്ധം ചെയ്തു. അവസാനം വാസവദൈവതമസ്ത്രം പ്രയോഗിച്ച് ലക്ഷ്മണൻ ഇന്ദ്രജിത്തിനെ വധിച്ചു.
29
തിരുത്തുക29 - രാമ-രാവണയുദ്ധം പുത്രശോകം... അത് അതിഭയങ്കരമാണ്. തന്റെ മുൻപിൽ ശിരസ്സറ്റ് കിടക്കുന്ന ഇന്ദ്രജിത്തിനെ കണ്ട് രാവണൻ പൊട്ടികരഞ്ഞു. കുംഭകർണ്ണനും, അക്ഷകുമാരനും മരിച്ചപ്പോളും രാവണൻ കരഞ്ഞില്ല. മണ്ഡോദരിയുടെ നിലക്കാത്ത കണ്ണീരിനു മുൻപിൽ രാവണനും ഒരുവേള കരഞ്ഞുപോയി. യുദ്ധം തുടങ്ങിയിട്ട് ആറു ദിനങ്ങൾ കഴിഞ്ഞു, രക്ഷസപട ഭൂരിഭാഗവും നാമാവശേഷമായി. ഏഴാംദിനം രാവണൻ നേരിട്ടെത്തി രാമനോട് എതിരിടാൻ. രാവണൻ പുറപ്പെടുന്നതിനുമുമ്പ് മണ്‌ഡോദരിയോട് എന്തുചെയ്യണമെന്നുചോദിച്ചപ്പോൾ ‘ഇന്ദ്രജിത്ത് മരിച്ച ദിവസം മുതൽ ഞാനും മരിച്ചു. ഇനി കീഴടങ്ങുന്നതിലും ഭേദം പൊരുതി മരിക്കുന്നതാണ്. ഇതുവരെ ആരുപറഞ്ഞിട്ടും അങ്ങ് കേട്ടില്ലല്ലോ’..... മണ്ഡോദരിയുടെ വാക്കുകൾ കേട്ട് രാവണൻ പറഞ്ഞു, മക്കളേയും സഹോദരനേയും, മിത്രങ്ങളേയും, മന്ത്രിമാരേയും, സേനാപതികളേയുമെല്ലാം യുദ്ധക്കളത്തിലേക്കയച്ച് അവരെ കൊലക്കു കൊടുത്ത് ഇനി ഞാൻ മാത്രം വനത്തിൽ ഒതുങ്ങി തപസ്വിയായി കഴിച്ചുകൂട്ടുക എന്നത് ചിന്തിക്കാൻ പോലും യോഗ്യമായ കാര്യമല്ല. അത് നീതിക്കും, ന്യായത്തിനും ചേർന്നതുമല്ല. അല്ലെങ്കിലും ഒരു കാര്യവും നമ്മൾ വിചാരിക്കുന്ന രീതിയിൽ സംഭവിക്കുകയില്ല. അതുകൊണ്ട് ഏതായാലും രാമനെ എതിർത്ത് യുദ്ധം ചെയ്ത് മരണം വരിക്കാൻ ആഗ്രഹിക്കുന്നു. രാവണനു മുൻപിൽ നിലത്ത് നിന്നു യുദ്ധ ചെയ്യുന്ന രാമനു ദേവേന്ദ്രൻ തന്റെ രഥവും, സാരഥിയായ മാതലിയേയും അയച്ചു കൊടുത്തു. പിന്നീടുള്ള യുദ്ധം അതിഭയാനകമായിരുന്നു. അമ്പുകളാൽ ആകാശം ഇരുണ്ടതായി കാണപ്പെട്ടു. ഇതിനിടെ രാവണന്റെ കുതിരകളെ ലക്ഷ്മണൻ കൊന്നു. വിഭീഷണനും സഹോദരനോടേറ്റുമുട്ടി. വിഭീഷണനെ കൊല്ലാൻ വേൽ എടുത്തപ്പോൾ ലക്ഷ്മണൻ അമ്പുകളാൽ രാവണനെ കുത്തിക്കീറി. ഉടനെ രാവണൻ ലക്ഷ്മണന്റെനേരെ വേൽപ്രയോഗിച്ചു. വേലേറ്റ സൗമിത്രി ചേതനയറ്റു വീണു. ഇതുകണ്ട് ശ്രീരാമൻ നടുങ്ങി. രാമൻ രാവണനെയും നിലത്തുവീഴ്ത്തി. തന്റെ സ്വാമി മോഹാലസ്യപ്പെട്ടതുകണ്ട സാരഥി രാവണനെ തേരിൽവലിച്ചു കയറ്റി ലങ്കയിലേക്കുപോയി. ബോധം തെളിഞ്ഞ രാവണൻ തിരിച്ച് യുദ്ധക്കളത്തിലെത്തി. സുഷേണൻ എന്ന വൈദ്യനായ വാനരൻ ലക്ഷ്മണനും ചികിത്സനൽകി. അഗസ്ത്യ മഹർഷി ആ സമയത്ത് അവിടെയെത്തി രാമനു ആദിത്യഹൃദയമന്ത്രം ഉപദേശിച്ചു. രാവണൻതിരിച്ചത്തിയപ്പോൾ ശ്രീരാമനും രാവണനും നേർക്കുനേർ ഏറ്റുമുട്ടി. മനോനുകൂലമായി മനോവേഗത്തോടെ രഥം ചലിപ്പിച്ചു. ദേവസാരഥിയും അസുരസാരഥിയും തമ്മിലുള്ള മത്സരംകൂടിയായി യുദ്ധം ഏതുവ്യസ്ഥയും നിലനിൽക്കുന്നത് അതിന്നനുകൂലമായി പ്രവർത്തിക്കുന്ന സമർത്ഥരായ പിന്നണി പ്രവർത്തകരിലൂടെയാണ്. ഗാന്ധർവാസ്ത്രത്തിന് ഗാന്ധർവം, ദൈവാസ്ത്രത്തിന് ദൈവാസ്ത്രം എന്നിങ്ങനെ രാവണൻ രാക്ഷസാസ്ത്രമയച്ചപ്പോൾ ഗരുഡാസ്ത്രം കൊണ്ട് രാമനതിനെ മടക്കി. ജയിക്കാതെ വിടില്ലെന്ന് രാമനും ചത്താലും വിടില്ലെന്ന് ഉറപ്പിച്ച് രാവണനും അങ്കം തുടങ്ങി. രാമന്റെ കൊടിമരം മുറിക്കാൻ രാവണൻ ശരമയച്ചു. രാമൻ അതിനെ ശരംകൊണ്ടുതന്നെ തടുത്തു. മറ്റൊരു ശരമയച്ച് രാവണന്റെ ധ്വജം രാമൻ മുറിച്ചുകളഞ്ഞു. രാവണൻ രാമന്റെ കുതികളെ ലക്ഷ്യമാക്കി ശരമയച്ചു. പക്ഷെ ആ കുതിരകൾ അതുകൊണ്ടൊന്നും കുലുങ്ങിയില്ല. രാമരാവണന്മാരുടെ ശരനികരംകൊണ്ട് വിണ്ഡലം മൂടി ശരവേഗംകൊണ്ടുണ്ടായ കാറ്റിൽ സമുദ്രംപോലും ഇളകിമറിഞ്ഞു. ഭൂമി വിറച്ചു. കണ്ടു നിൽക്കുന്നവർ പോലും അത്ഭുതപ്പെട്ടു.
ആദിത്യഹൃദയമന്ത്രം സന്തതം ഭക്ത്യാ നമസ്കരിച്ചീടുക സന്താപനാശകരായ നമോ നമഃ അന്ധകാരാന്തകാരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ നമോ നമഃ നീഹാരനാശകായ നമോനമഃ മോഹവിനാശകരായ നമോ നമഃ ശാന്തായ രൌദ്രായ സൌമ്യായ ഘോരായ കാന്തിമതാംകാന്തിരൂപായ തേ നമഃ സ്ഥവരജംഗമാചാര്യായ തേ നമോ ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ സത്യപ്രധാനായ തത്ത്വായ തേ നമഃ സത്യസ്വരൂപായ നിത്യം നമോ നമഃ
മൂന്നുരൂ ആദിത്യഹൃദയമന്ത്രം ചൊല്ലി ശ്രീരാമചന്ദ്രൻ രാവണന്റെ നെഞ്ചുലക്ഷ്യമാക്കി വൈരിഞ്ചാസ്ത്രം അയച്ചു, രാവണവധം നടത്തി. ബ്രാഹ്മണവിധി പ്രകാരം വിഭീഷണൻ ജേഷ്ഠന്റെ ഉദകക്രിയകൾ നടത്തി. രാമലക്ഷ്മണന്മാരും, വാനരപ്പടയും അശോകവനികയിലെത്തി. ഭയങ്കര ഉന്തും തള്ളൂം.... സീതാദേവിയെ ഒരുനോക്കുകാണാൻ ഏവർക്കും ആഗ്രഹം... സ്വീതാസ്വീകരണത്തിനു സമയമായി. മായാസീതയെ സ്വീകരിച്ച്മ ലക്ഷ്മിഭഗവതിയാവുന്ന സീതാദേവിയെ നൽകാൻ അഗ്നിദേവൻ എത്തി. ഏവരും കാൺകെ രാമൻ അഗ്നിയിലൂടെ സീതയെ നടത്തി മായാസീതയെ അഗ്നിദേവനു നൽകി സ്വപത്നിയെ സ്വീകരിച്ചു. കണ്ടുനിന്നവർക്ക് സീത അഗ്നിപരീക്ഷ നടത്തുന്നുവെന്നു തോന്നി. രാവണവധത്തെ തുടർന്ന് ദേവന്മാർ പുഷ്പവൃഷ്ടി നടത്തി രാമനെ സ്തുതിച്ചു. തന്റെ പതിനാലു വർഷം പൂർത്തിയാവാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രം. എത്രയും വേഗം അയോദ്ധ്യയിലെത്തി ഭരതനെ കാണണം, അല്ലങ്കിൽ ജ്യേഷ്ഠനെ കാണാതെ ആത്മാഹുതി ചെയ്തെക്കാം അനുജൻ ഭരതൻ. വേഗം അയോദ്ധ്യാപ്രവേശനം നടത്താൻ പുഷ്പകവിമാനം ഏറി ഏവരും........ ലങ്കയിൽനിന്നുള്ള യാത്രയിൽ രാമൻ താൻ സേതുബന്ധനം തുടങ്ങിയ സ്ഥലത്തെത്തി, രാവണഹത്യ നടത്തിയ പാപം (ബ്രഹ്മഹത്യാപാപം) ഇല്ലാതാക്കി സ്നാനപൂജാധിദാനകർമ്മങ്ങൾ നടത്തി. വിഭീഷണ നിർദ്ദേശത്താൽ ധനുഷ്കോടി
30
തിരുത്തുക30 - അയോദ്ധ്യാപ്രവേശം ലങ്കയിൽനിന്നും അയോദ്ധ്യയിലേക്കുള്ള യാത്രയിൽ ശ്രീരാമൻ സേതുബന്ധനം തുടങ്ങിയ സ്ഥലത്തെത്തി, അവിടെ ഗന്ധമാദനപർവ്വതത്തിൽ വെച്ച് ലങ്കാധിപതിയായി വിഭീഷണനെ രാജാഭിഷേകം ചെയ്തു. വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരുഭാഗം രാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നുവത്രെ. ധനുസ്സുകൊണ്ട് മുറിച്ച സ്ഥലം ധനുഷ്കോടിയായി. രാവണസംഹാരത്തിന് ശേഷം ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചു. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചു, വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാനു കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൽ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്ത സമയത്തുതന്നെ പൂജാദിക്രിയകൾ ചെയ്തു. രാമന്റെ ഈശ്വരനായ ശ്രീപരമേശ്വരൻ രാമേശ്വരത്ത് കൂടികൊണ്ടു (രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം). ശ്രീപരമേശ്വരപൂജക്കുശേഷം ശ്രീരാമൻ, സീതയോടും ലക്ഷ്മണനോടുംകൂടി വിമാനത്തിൽ കയറി. മാരുതി, അംഗദൻ, സുഗ്രീവൻ, ജാംബവാൻ തുടങ്ങിയ കപിശ്രേഷ്ഠരും വാനരസൈന്യവും വിഭീഷണൻ ഭാര്യ സരമ, തിജട, മറ്റു മുഖ്യരാക്ഷസന്മാർ ഏവരും വിമാനത്തിൽ കയറി. എത്രയാളുകയറിയാലും വികസിക്കുന്നതും മനസ്സുകൊണ്ടു നിയന്ത്രിക്കുന്നതുമായ ആ അത്ഭുതവിമാനം ഉത്തരദിക്കിലേക്ക് പ്രയാണം തുടങ്ങി. ശ്രീരാമൻ സീതയ്ക്ക് വനദൃശ്യങ്ങൾ, ഋശ്യമൂലാചലത്തിൽ സുഗ്രീവനുമായി സഖ്യം നടന്നസ്ഥലം എന്നിവ കാണിച്ചുകൊടുത്തു. വിമാനം കിഷ്‌കിന്ധക്കുമുകളിലെത്തി. സീതയുടെ ആഗ്രഹപ്രകാരം താര, രുമ തുടങ്ങിയവരെക്കൂടി കൂട്ടി. പഞ്ചവടി, ചിത്രകൂടം തുടങ്ങിയ സ്ഥലങ്ങൾ പിന്നിട്ട് ഭരദ്വാജാശ്രമത്തിലെത്തി മഹർഷിവര്യന്മാരെ വന്ദിച്ചു. മഹർഷി അയോദ്ധ്യയിലെ വിശേഷങ്ങൾ വിവരിച്ചു കേൾപ്പിക്കുന്നു. ശ്രീരാമൻ വനത്തിലേക്കുപോയശേഷം ഭരതശത്രുഘ്‌നമാർ അയോദ്ധ്യയിൽ പ്രവേശിച്ചിട്ടില്ല. രാഘവനെയും കൊണ്ടേ കയറുകയുള്ളൂ എന്ന നിശ്ചയത്തോടെ അടുത്തുള്ള നന്ദിഗ്രാമത്തിൽ വസിക്കുന്നു. ജടാവൽക്കലങ്ങൾ ധരിച്ച് ഫലമൂലാദികൾ ഭക്ഷിച്ച് വെറും നിലത്തു ശയിക്കുന്നു. നിത്യവും ശ്രീരാമപാദുകങ്ങൾ പൂജിച്ചശേഷം രാമന്റെ പ്രതിനിധിയായി രാജ്യഭരണം നന്നായി നടത്തുന്നു. ജനങ്ങൾക്കെല്ലാം സുസമ്മതനായി ഭരിക്കുന്നു. എല്ലാവരും അന്നവിടെ വിശ്രമിച്ച് രാവിലെ അയോദ്ധ്യയിലേക്ക് എഴുന്നള്ളാമെന്ന് മഹർഷി നിർദ്ദേശിച്ചു. പക്ഷേ നാളെ പുലർച്ചക്ക് രാമൻ എത്താത്തപക്ഷം ഭരതൻ പ്രതിജ്ഞ നിറവേറ്റാൻ അഗ്നിയിൽ പ്രവേശിച്ചുകളഞ്ഞാലോ? ഒട്ടും താമസിയാതെ നന്ദിഗ്രാമത്തിലെത്തണം. രാമാദികൾ സന്ധ്യക്കു മുൻപേ നന്ദിഗ്രാമത്തിലെത്തി ഭരത-ശത്രുഘ്നമാരെ കണ്ടു. ഭരതൻ സീതാ-രാമന്മാരുടെ പാദങ്ങളിൽ വീണു നമസ്കരിച്ചു. പതിനാലു വർഷങ്ങൾ കൊണ്ട് അയോദ്ധ്യയിലെ ധന-ധാന്യ സമ്പത്ത് പതിനാലിരട്ടിയായതായി ഭരതൽ രാമനെ ബോധിപ്പിച്ചു. രാമപാദുകങ്ങൾക്കൊപ്പം അയോദ്ധ്യയും രാമനു നൽകി. സഹോദ സ്നേഹത്തിനു മുൻപിൽ രാമന്റെ കണ്ണീറനണിഞ്ഞു. നമ്മുക്ക് അമ്മമാരെ കാണാം... എന്നു പറഞ്ഞു നാലു സഹോദരന്മാരും അയോദ്ധ്യാ നഗരിയിലേക്ക് തിരിച്ചു.... ഇനി രാജാഭിഷേകം.
31
തിരുത്തുക31-ശ്രീരാമരാജ്യാഭിഷേകം
രാമൻ കൗസല്യയുടെ പാദങ്ങളിൽ നമസ്‌ക്കരിച്ചു. കൈകേയിയേയും, സുമിത്രയേയും നമസ്കരിച്ചു, കുലഗുരു വസിഷ്തനേയും പത്നി അരുന്ധതിയെയും തൊഴുതു നമസ്കരിച്ചു. ലക്ഷ്മണനും, സീതയും അതുപോലെ ആവർത്തിച്ചു. രാമൻ സർവ്വസമ്പത്തും നിറഞ്ഞ ശ്രേഷ്ഠമായ കൊട്ടാരം സുഗ്രീവന് നൽകി. മറ്റുള്ളവർക്കു താമസിക്കാനും അനുയോജ്യമായ കൊട്ടാരങ്ങൾ കൊടുത്തു, ആർക്കും ഒരു കുറവും വരാതെ ഭരതൻ ശ്രദ്ധിച്ചു. കൊട്ടാരം ക്ഷുരകനെ വരുത്തി. ആദ്യം രാമനും പിന്നെ ഭരതനും ലക്ഷ്മണശത്രുഘ്‌നന്മാരും ജടമുറിച്ച് ക്ഷൗരം ചെയ്തു. പിന്നെ രാമനും സഹോദരന്മാരും സുഗ്രീവനും മംഗളസ്‌നാനം ചെയ്തു. വിലയേറിയ വസ്ത്രങ്ങളും പലതരം മാലകളും കുറിക്കൂട്ടുകളുമണിഞ്ഞ് ഐശ്വര്യം കൊണ്ടു ജ്വലിച്ചു. സീതയെ സ്ത്രീജനങ്ങൾ അണിയിച്ചൊരുക്കി. കൗസല്യാദിദേവിമാർ വാനരപത്‌നിമാരെ ആഭരണാദികൾകൊണ്ട് അലങ്കരിച്ചു. സ്‌നാനം ചെയ്ത് ദിവ്യകുണ്ഡലങ്ങളും വസ്ത്രങ്ങളുമണിഞ്ഞ് സുഗ്രീവനും ഹനുമാനും ശോഭിച്ചു. അഭിഷേകത്തിനുവേണ്ടതെല്ലാം ഒരുക്കാൻ പുരോഹിതന്മാരോടു പറഞ്ഞു. ശത്രുഘ്‌നന്റെ ആജ്ഞാനുസരണം ഹനുമാനും ശോഭിച്ചു. അഭിഷേകത്തിനുവേണ്ടതെല്ലാം ഒരുക്കാൻ പുരോഹിതന്മാരോടു പറഞ്ഞു. ശത്രുഘ്‌നന്റെ ആജ്ഞാനുസരണം സുമന്ത്രർ സർവാംഗമനോഹരമായ പല കുതിരകളെപ്പൂട്ടിയ രഥം തയ്യാറാക്കി നിറുത്തി. ഇന്ദ്രനെപ്പോലെ തിളങ്ങുന്ന രാമൻ രഥത്തിൽ കയറിയിരുന്നപ്പോൾ ഭരതൻ കടിഞ്ഞാൺ പിടിച്ചു. ശത്രുഘ്‌നൻ വെൺകൊറ്റക്കുട പിടിച്ചു. ലക്ഷ്മണൻ ആലവട്ടം വീശി. രണ്ടുഭാഗത്തുനിന്നു സുഗ്രീവനും വിഭീഷണനും വെഞ്ചാമരം വീശികൊണ്ടിരുന്നു. ഈ ഘട്ടത്തിൽ ഭഗവാൻ രാമനെ സ്തുതിച്ചുകൊണ്ട് ദേവന്മാരുടെയും സിദ്ധസംഘങ്ങളുടെയും ഋഷികളുടെയും മധുരമായ ശബ്ദം മുഴങ്ങി. വാനരന്മാർ മനുഷ്യരൂപമെടുത്ത് സർവ്വാഭരണഭൂഷിതരായി പതിനായിരം ആനകളുടെ പുറത്ത് അനുഗമിച്ചു. ശംഖം, പെരുമ്പറ, ദുന്ദുഭി തുടങ്ങിയ വാദ്യമേളങ്ങളോടെ അയോദ്ധ്യയിലേക്കു നീങ്ങിയപ്പോൾ ഭഗവാനെ കാണാൻ ഇരുവശങ്ങളിലെയും മണിമാളികകളിൽ ജനം തടിച്ചുകൂടി. മന്ത്രിമാരും ബ്രാഹ്മണരും പ്രജകളും ചെണ്ട ഏലത്താളം മുതലായ വാദ്യങ്ങളോടെ അകമ്പടി സേവിച്ചു. രഥത്തിനു മുന്നിൽ മംഗളസൂചകമായി അക്ഷമത, പശുക്കൾ, കന്യകമാർ, പലഹാരങ്ങളുമായി ഭൃത്യജനങ്ങളും യാത്രചെയ്തു. പുരവാസികൾ കൗതുകത്തോടെ രഘുനാഥന്റെ ആഗമനം കണ്ടു. കരിങ്കൂവളപ്പൂപോലെ ശ്യാമനിറമുള്ളവനും വിലയേറിയ രത്‌നകിരീടവും ആഭരണങ്ങളും അണിഞ്ഞവനും കമലനയനനും വിവിധ രത്‌നങ്ങളണിഞ്ഞവനും സ്വർണപട്ടുനൂൽ ചേർത്ത പീതാംബരം ധരിച്ചവനും വിശാലവക്ഷസുള്ളവനും വിലയേറിയ മുത്തുമാല ധരിച്ചവനും സുഗ്രീവാദി വാനരന്മാർ സേവിക്കപ്പെടുന്നവനുമായ രാമചന്ദ്രനെ കാണാൻ ഗൃഹജോലികൾ വെടിഞ്ഞ് സ്ത്രീപരുഷന്മാർ തിങ്ങിക്കൂടി. ഘോഷയാത്ര പ്രധാന കൊട്ടാരത്തിലെത്തി.മുൻപുതന്നെ ഭരതൻ സുഗ്രീവനോട് അഭിഷേകത്തിനായി നാലു സമുദ്രങ്ങളിൽനിന്നും തീർത്ഥങ്ങൾ കൊണ്ടുവരാൻ വേഗതയേറിയ ദൂതന്മാരെ അയക്കാൻ ആവശ്യപ്പെട്ടു. തീർത്ഥം കൊണ്ടുവരാനായി സുഗ്രീവന്റെ നിർദ്ദേശപ്രകാരം ഹനുമാൻ, ഗവയൻ, ജാംബവാൻ, ഋഷഭൻ എന്നിവർ പുറപ്പെട്ടു. ജാംബവാൻ രത്‌നകലശത്തിൽ കിഴക്കൻ സമുദ്രത്തിലെ ജലവും അഞ്ഞൂറുനദികളിലെ ജലവും കൊണ്ടുവന്നു. ഋഷഭൻ തെക്കേ സമുദ്രത്തിലെ തീർത്ഥം രക്തചന്ദനത്തഴകൾ കൊണ്ടു മൂടിക്കെട്ടി കൊണ്ടുവന്നു. ഗവയൻ പടിഞ്ഞാറൻ സമുദ്രത്തിൽനിന്നും കൂറ്റൻ രത്‌നകലശത്തിൽ ജലംകൊണ്ടുവന്നു. ഹനുമാൻ ഗംഗാതീർത്ഥവും ഉത്തരസമുദ്രത്തിൽനിന്നും തീർത്ഥജലവും അതിവേഗം കൊണ്ടുവന്നു. കുലഗുരു വസിഷ്ഠൻ ശ്രീരാമനെ രത്‌നസിംഹാസനത്തിൽ ഇരുത്തി വാമദേവൻ, ജാബാലി, കശ്യപൻ, കാർത്യയൻ, സൂയഞ്ജൻ, വിജയൻ, ഗൗതമൻ, വാത്മീകി, വസിഷ്ഠൻ എന്നീ മഹർഷിമാർ ചേർന്ന് സുഗന്ധം നിറഞ്ഞതും മന്ത്രപൂതവുമായ തീർത്ഥജലംകൊണ്ട് കുശ, തുളസി എന്നിവയോടുകൂടി ദാശരഥിയെ അഭിഷേകം ചെയ്തു. ആയിരത്തെട്ടു പൊന്നിൻ കലശങ്ങളിലെ തീർത്ഥം വേദോക്തമന്ത്രങ്ങൾ ജപിച്ചുകൊണ്ട് ഋത്വിക്കുകളും ശ്രേഷ്ഠന്മാരുമായ ബ്രാഹ്മണരും കന്യകമാരും മന്ത്രിമാരുമൊത്ത് ആ മഹർഷിമാരും, ആകാശത്തിലെ ദേവഗണങ്ങളും സ്തുതികൾ ചൊരിഞ്ഞുകൊണ്ട് ശ്രീരാമചന്ദ്രന് അഭിഷേകം നടത്തി. ആ സമയത്ത് ശത്രുഘ്‌നൻ അതിമനോഹരമായ വെൺകൊറ്റക്കുട നിവർത്തിപിടിച്ചു. സുഗ്രീവനും വിഭീഷണനും വെഞ്ചാമരം വീശി. ഇന്ദ്രൻ കൊടുത്തയച്ച സ്വർണമയമായ നൂറു താമരപ്പൂക്കൾകൊണ്ടുള്ളതും രവരത്‌നങ്ങൾ പതിച്ച രൂപഭംഗിയും തിളക്കവുമുള്ള ഒരു മുത്തുമാല വായുദേവൻ ശ്രീരാമനെ അണിയിച്ചു. അപ്‌സരസ്സുകൾ നൃത്തം ചെയ്തു. ദേവന്മാർ ദുന്ദുഭി മുഴക്കി കല്പകപ്പൂമലർ ചൊരിഞ്ഞു.
സമുദ്രത്തിൽ നദികൾ വന്നുചേരുന്നതു പോലെ രാമന്റെ സമീപത്ത് സദാ സജ്ജനങ്ങൾ എത്തി. എല്ലാവരോടും ഒരേപോലെ പെരുമാറുന്ന രാമൻ എല്ലാസമയത്തും സർവ്വർക്കും ആനന്ദം നൽകി. ധൈര്യംകൊണ്ട് ഹിമവാനെപ്പോലെയും ഗാംഭീര്യംകൊണ്ട് സമുദ്രതുല്യനുമാണ്. വീര്യത്തിൽ മഹാവിഷ്ണുവും, ദർശിക്കുന്നവർക്ക് ചന്ദ്രനെപ്പോലെ ആനന്ദം നൽകുന്നവനുമാണ്. ക്ഷമയിൽ ഭൂമിക്കുസമനും എന്നാൽ കോപിച്ചാൽ പ്രളയകാലത്തിനുതുല്യവുമാണ്. ത്യാഗത്തിൽ കുബേരനും, സത്യത്തിൽ ധർമ്മദേവനും തുല്യനായി രാമൻ. ഇങ്ങനെ സർവ്വഗുണസമ്പന്നനും പ്രജകളുടെ ഹിതം മാത്രം നോക്കുന്ന രാജാവും ഏവർക്കും പ്രിയപ്പെട്ടവനുമായിരുന്ന രാമൻ തന്റെ ഈ ഗുണങ്ങൾക്കനുസരിച്ചുള്ള ജീവിതം നയിച്ചു. ഇത്തരമൊരു ഉത്തമപുരുഷന്റെ കഥയാണ് വാല്മീകി രചിച്ചത്. ഈശ്വരാവതാരമായിരുന്നിട്ടും മനുഷ്യൻ അനുഭവിക്കേണ്ടിവന്നതെന്തൊക്കെയാണെന്ന് രാമായണത്തിലൂടെ കടന്നുപോകുന്നവർക്ക് വ്യക്തമായി കാണാം. അതേസമയത്ത് രാമൻ പൂർണ്ണമായി ബ്രഹ്മസ്വരൂപിതന്നെയെന്നും മനസ്സിലാക്കാൻ സാധിക്കും.
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
വാഴപ്പള്ളിയിലെ കഥ പറയുന്ന ദാരുശിൽപങ്ങൾ
തിരുത്തുകമഹാഭാരത രചനയിൽ മഹാഗണപതി സഹസ്രാബ്ദങ്ങൾ പഴക്കമുള്ള വാഴപ്പള്ളി ക്ഷേത്രത്തിലെ വർത്തുളാകൃതിയിൽ നിർമ്മിച്ച ശ്രീകോവിൽ നിരവധി ദാരുശില്പങ്ങളാൽ സമ്പന്നമാണ്. 28 ഭാഗമായി തിരിച്ച് 72 ശില്പങ്ങൾ ശ്രീകോവിലിനു ചുററ്റും പുരേണേതിഹാസങ്ങളുടെ കഥപറയുന്നു. ശ്രീകോവിലിന്റെ കിഴക്കെ സോപാനത്തിന്റെ വലതുവശത്തുനിന്നും തുടങ്ങുന്ന രീതിയിൽ ഇവിടെ വിവരിക്കുന്നു. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. ശങ്കരാചാര്യർ പഞ്ചമവേദം എന്നു വിളിക്കുന്ന മഹാഭാരതത്തിന്റെ രചയിതാവ് വേദവ്യാസനാണ്. വ്യാസൻ പറഞ്ഞുകൊടുത്തത് കേട്ട് ഗണപതി എഴുതി സൂക്ഷിച്ചുവെന്നാണ് വിശ്വാസം.ദാരുശില്പത്തിൽ ഗണപതി മഹാഭാരതം എഴുതുന്നതാണ് കാണിച്ചിരിക്കുന്നത്. ഗണപതിയുടെ കൈയ്യിൽ ഓലയും എഴുത്താണിയും ഉണ്ട്.
സിദ്ധിവിനായകൻ പത്നി സിദ്ധിസമേതനായ ഗണപതി. സിദ്ധിയും ബുദ്ധിയും ഗണപതിയുടെ സങ്കല്പ പത്നിമാരാണ്. വാഴപ്പള്ളി ക്ഷേത്രത്തിലെ മഹാഗണപതി പ്രതിഷ്ഠ പോലെ തുമ്പിക്കൈ വലത്തോട്ട് തിരിഞ്ഞിരിക്കുന്നു ഇവിടെ ദാരുശില്പത്തിലും. ഗണപതിയുടെ ഇടത്തെ തുടയിൽ പത്നി സിദ്ധിയെ കാണാം. അഭീഷ്ടവരദായകനാണ് സിദ്ധിഗണപതി.
കുബേര ഗർവ്വശമനം, മോദക നിവേദ്യം
അഷ്ടദിക്പാലകരിൽ വടക്കു ദിക്കിനുനാഥനായ കുബേരൻ തന്റെ ധനസമൃദ്ധിയിൽ അഹങ്കരിക്കുകയും, കൈലാസനാഥനെ സദ്യക്കു ക്ഷണിക്കുകയും ചെയ്തു. മഹാദേവ പ്രതിനിധിയായി ഗണപതി അതിൽ പങ്കെടുക്കുകയും തുടർന്ന് അവിടെയുണ്ടായിരുന്ന ഭക്ഷണം മുഴുവനും, പാത്രത്തോടെ ഭക്ഷിച്ചു. എന്നിട്ടും വിശപ്പടങ്ങാഞ്ഞ് കുബേരനെ ഭക്ഷിക്കുമെന്നവസരത്തിൽ കുബേരൻ സർവ്വകുറ്റങ്ങളും ഏറ്റു പറഞ്ഞു മാപ്പിരന്നു രക്ഷനേടി എന്നാണ് ഐതിഹ്യം.
പഞ്ചേശ്വരൻ ശിവന്റെ മറ്റൊരു രൂപം. ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികൾ യഥാക്രമം സദ്യോജാതം, വാമദേവം, അഘോരം, തൽപുരുഷം, ഈശാനം എന്നീ ശൈവഭാവങ്ങളോടെ പഞ്ചമുഖങ്ങളായി. ഇവിടെ ദാരു ശില്പത്തിൽ അഞ്ചുമുഖങ്ങളും, പത്തുകൈകളും കാണിച്ചിട്ടുണ്ട്. കൈകളിൽ വേൽ, വെണ്മഴു, ശ്രീചക്രം, നന്ദകം, ചിന്മുദ്ര, മാൻ, ഢമരു തുടങ്ങീയ ആയുധങ്ങൾ കാണിച്ചിട്ടുണ്ട്. ഇടത്തെ തുടയിൽ ഗൗരിയെ കാണാം.
ശിവകുടുംബം ശിവം എന്നാൽ മംഗളം എന്നർത്ഥം. ശിവതത്ത്വങ്ങൾ വിപുലമാണ്. കുടുംബജീവിതം അതീവഹൃദ്യമാണ്. ദേവന്റെ തുടയിൽ പാർവ്വതിയും ഇരുവശത്തുമായി പുത്രന്മാരായ ഗണപതിയും, കാർത്തികേയനുമുണ്ട്. ശിവന്റെ വാഹനം കാളയാണ്. ദേവിയുടേത് സിംഹവും. ഒരാൾ മറ്റെയാളിന്റെ ഭക്ഷണം. മക്കളുടെ വാഹനങ്ങളാണങ്കിൽ, എലിയും മയിലും. ദേവന്റെ ആഭരണമായ നാഗമാണ് മയിലിന്റെ ഭഷണം, നാഗത്തിന്റെ ഇര ഗണപതിയുടെ വാഹനമായ എലിയും. അപ്പോഴും ശിവകുടുംബം മംഗളമാണ്. കുടുബ ജീവിതത്തിന്റെ അടിസ്ഥാന സങ്കൽപം എന്താവണമെന്ന് ശിവകുടുംബം പഠിപ്പിക്കുന്നു.
ത്രയംബക മൂർത്തി എട്ടു കൈകളോടുകൂടിയ ത്രയംബക മൂർത്തി. കൈകളിൽ പൂർണ്ണകുംഭങ്ങൾ കാണാം. ത്രയംബകമൂർത്തിയെ ഋഷിവര്യന്മാർ ചുറ്റിലും നിന്നും പുജിച്ച് തപസ്സ് ചെയ്യുന്നു. ത്രയംബക മൂർത്തിയുടെ ധ്യാന മന്ത്രത്തിൽ തെവരെ ഇങ്ങനെ വിവരിക്കുന്നു. വെളുത്ത നിറമുള്ളവനും വെളുത്ത താമരപ്പൂവിൽ സ്ഥിതിചെയ്യുന്നവനും, രണ്ട് കൈകളിൽ പൂർണ്ണകുംഭങ്ങൾ ധരിച്ചവനും, മറ്റു രണ്ടുകൈകൾ കൊണ്ട് ചന്ദ്രക്കല അണിഞ്ഞ ശിരസ്സിലേക്ക് കുംഭങ്ങൾ ചെരിച്ച് വെള്ളം വീഴ്ത്തുന്നവനും, മറ്റുകൈകളിൽ പുസ്തകവും, അക്ഷമാലയും ധരിച്ചവനും, ഉജ്ജ്വലമായ ആഭരണങ്ങളാൽ ശോഭിക്കുന്നവനുമാണ്. ത്രയംബക മൂർത്തയെ നമഃ.
ശങ്കര‐നാരായണമൂർത്തി ശരീരത്തിന്റെ വലതുഭാഗം ശ്രീമഹാദേവനും, വാമഭാഗം മഹാവിഷ്‌ണുവും ചേരുമ്പോഴാണ് ശങ്കരനാരയണമൂർത്തി. ദാരുശില്പത്തിൽ ശങ്കരന്റെ കൈകളിൽ വിജയം എന്ന തൃശൂലവും, വെണ്-മഴുവും കാണാം. ഇടതു വശത്ത് നാരായണന്റെ കൈകളിൽ കൗമോദകിയെന്ന ഗദയും, പാഞ്ചജന്യമെന്ന ശംഖും കാണാം. മഹാദേവൻ സർപ്പാഭരണനായി രുദ്രാക്ഷമാലകളും, വിഷ്ണുദേവൻ സ്വർണ്ണ-രത്നാഭരണങ്ങളും ആഭരണമാക്കിയിരിക്കുന്നു. ഇരുവശങ്ങളിലും സപ്തർഷിമാർ ശങ്കര-നാരായണനെ പൂജിക്കുന്നതു കാണാം.
പുള്ളുവർവീണയേന്തിയ അർദ്ധനാരീശ്വരന്മാർ അപൂർവ്വങ്ങളിൽ അപൂർവ്വമായ ദാരുശില്‌പം. വാഴപ്പള്ളി ക്ഷേത്രം ബുദ്ധ ആരാധനാലയം ആകുന്നതിനും മുൻപ് ദ്രാവിഢ ക്ഷേത്രമായിരുന്നു എന്നു തെളിയിക്കുന്ന ദാരുശില്പം. ദ്രാവിഡീയരായിരുന്ന പുള്ളുവർ കേരളത്തിൽ നാഗാരാധനയുമായി ബന്ധപ്പെട്ടവരാണ്. പുള്ളുവർ ഉപയോഗിക്കുന്ന വീണയാണ് അർദ്ധനാരീശ്വരൻ കൈയ്യിൽ പിടിച്ചിരിക്കുന്നത്. ഭഗവാന്റെ ഇടതു ശരീരം ദേവിക്കു കൊടുത്തിരിക്കുന്നു. തൃക്കൈകളിൽ പുള്ളുവർ വീണകാണാം. വീണമീട്ടി ആനന്ദനൃത്തമാടുന്ന മഹാദേവീദേവന്മാർ. ശില്പത്തിലെ ഭഗവത് ശരീരത്തിൽ രുദ്രാക്ഷമാലകളും, നാഗാഭരണളും, പുലിത്തോലും, കാലിൽ ചിലമ്പും കാണാം. ഇടത്തെ ദേവിശരീരത്തിൽ മണി‐രത്‌ന മാലകളും, പട്ടുടയടകളും, കാലിൽ പാദസ്വരവും കാണാം. ദേവന്റെ ശിരസ്സിൽ തിരുജടയും, ദേവിയുടേത് കനകകിരീടവുമാണ്. ചതുർബാഹുവാണ് ദാരുശില്പം.
പൂതനാമോക്ഷം, ബകവധം പൂതനാേമാക്ഷം - കംസന്റെ പത്‌നി അസ്‌തിയുടെ ദാസിയായിരുന്നു പൂതന. കൃഷ്‌ണനെ കൊല്ലാനായി വിഷം പുരട്ടി മുലയൂട്ടി, പക്ഷെ കണ്ണൻ മുലപ്പാലിനൊപ്പം പൂതനയുടെ ജീവരക്തവും വലിച്ചു കുടിച്ചു പൂതനക്ക് മോക്ഷമേകി. ത്രേതായുഗത്തിലെ അസുരാധിപതിയായിരുന്ന മഹാബലിയുടെ പുത്രിയായിരുന്ന രത്‌നമാലയാണ് ദ്വാപരയുഗത്തിൽ പൂതനയായി ജനിച്ചത്. നർമ്മദാതീരത്തെ അശ്വമേധയാഗത്തിലെത്തിയ വാമനനെ സ്വീകരിച്ചത് മഹാബലിയുടെ പുതിയായ രത്‌നമാലയായിരുന്നു. വാമനനെ പോലെ ഒരു പുത്രനു മുലയൂട്ടുവാൻ രത്നമാലക്കു ആഗ്രഹം തോന്നി. വാമനമൂർത്തിയുടെ അനുഗ്രഹത്താൽ അടുത്ത ജന്മം രത്നമാല ദ്വാപരയുഗത്തിൽ പൂതനയായി ജനിച്ചു അമ്പാടിയിലെ കണ്ണനു മുലപ്പാലൂട്ടി മോക്ഷം വരിച്ചു.
ബകവധം ‐ പൂതനയുടെ മരണവിവരം അറിഞ്ഞ്, അവരുടെ സേഹാദരനായ ബകൻ ഒരു വലിയ പക്ഷിയുടെ രൂപം ധരിച്ച് കണ്ണനെ വിഴുങ്ങി. കൃഷ്ണസ്പർശമേറ്റ് അവന്റെ ഉദരം ദഹിക്കാൻ തുടങ്ങുകയും ബകൻ മരിച്ചുവീഴുകയും ചെയ്തു.
കാകാസുരവധം, വത്സാസുരവധം, അഘവധം കാകസുരവധം - കംസ നിർദ്ദേശത്താൽ കാകാസുരൻ ഒരു കാക്കയായി അമ്പാടിയിലെ യശോദയുടെ ഗൃഹത്തിലെത്തി കണ്ണനെ ആക്രമിച്ചു. കണ്ണൻ കാകാസുരനെ നിഗ്രഹിച്ചു. വൽസാസുരവധം ‐ വൽസൻ എന്ന അസുരനെ കംസൻ അമ്പാടിയിലേക്ക് അയച്ചു. ഒരു പശുവായാണ് കൃഷ്ണനെ വത്സാസുരൻ ആക്രമിച്ചത്. വത്സാസുരനെ കാലുകളും വാലും കൂട്ടി കറക്കി മുകളിലേക്ക് വലിച്ചെറിഞ്ഞ് അവനെ കൊന്നുകളഞ്ഞു. അഘവധം - ഒരു പെരുമ്പാമ്പായാണ് അഘൻ എന്ന അസുരൻ കണ്ണനെ കൊല്ലാനായി അമ്പാടിയിലെത്തിയത്. കൃഷ്ണനേയും, ബലരാമനേയും, മറ്റു ഗോപകുമാരമാരെയും അഘാസുരൻ വിഴുങ്ങി. കണ്ണൻ പെരുമ്പാമ്പിന്റെ വയറുപിളർന്ന് ഏവരുമായി പുറത്തു ചാടി.
കൃഷ്ണലീല ഗോക്കളെ മേയിക്കുന്ന അമ്പാടികണ്ണൻ, ഓടക്കുഴലൂതുന്ന വേണുഗോപാലൻ, വെണ്ണകട്ടുതിന്നുന്ന കള്ളകൃഷ്ണൻ
ആനന്ദനടനമാടുന്ന നടരാജവിഗ്രഹം ആനന്ദനൃത്തം ചെയ്യുന്ന നടരാജരൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളേയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്. വലതുകൈയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദമാണ്, ഇടതുകൈയ്യിലുള്ള അഗ്നി നാശത്തിന്റെ അടയാളവും. ഇരു കൈകളും സമനിലയിലുള്ളത് എന്തിനേയും തുല്യതയോടെ കാണണം എന്നും കാണിക്കുന്നു. മുപ്പത്തിമുക്കോടി ദേവന്മാരും ശ്രീ ശിവപെരുമാളിന്റെ ആനന്ദനടനം കാണാൻ എത്തി. ദാരുശില്പത്തിൽ മഹാദേവനൊപ്പം ശ്രീപാർവ്വതിദേവിയും നൃത്തം ചെയ്യുന്നു. ശില്പത്തിൽ പതിനാറുകൈകൾ കാണിച്ചിരിക്കുന്നതിൽ, ഇടതു ഭാഗത്ത് മാൻ, വെണ്മഴു, ഢമരു, പാശം, പൂവ്, മണി, ദണ്ഡ്, കപാലം, താഴേക്ക് ചൂണ്ടുന്ന കൈ എന്നിങ്ങനെയാണ്. വലതു കൈകളിൽ മഴു, വാസുകിയെന്ന നാഗം, പാശുപതാസ്ത്രം, ചന്ദ്രഹാസം, അഗ്നി, പിനാകം, തൃശ്ശൂലം, അഭയമുദ്ര എന്നിവയും കാണാം. നടരാജൻ അപസ്മാരദേവന്റെ മുകളിലാണ് നടനമാടുന്നത്. മുകളിൽ മഹിഷാരുസമർദ്ദിനിയായ പരാശക്തി വേതാള പുറമേറി നിൽക്കുന്നു. ത്രിമൂർത്തികൾ (വിഷ്ണു, ബ്രഹ്മാവ്, ശിവൻ), പരശുരാമൻ, പക്കമേളം വായിക്കുന്ന (മിഴാവും, മദ്ദളവും) ഭൂതഗണങ്ങളേയും കാണിച്ചിരിക്കുന്നു.
ശിവകുടുംബം മയിൽപുറമേറിയ സുബ്രഹ്മണ്യൻ, മൂഷികവാഹനത്തിൽ ശ്രീമഹാഗണപതി, ഇവരെ ഇരുവരേയും പുറത്തേറ്റി പരശുരാമൻ. വിചിത്രമായ ദാരുശില്പം. നന്ദികേശ്വരന്റെ പുറത്തേറി മഹാഗൗരിയും, അടുത്ത് ഹരിഹരസുതനായ മണികണ്ഠനും. ശിവന്റെ വാഹനം കാളയാണ്. ദേവിയുടേത് സിംഹവും. ഒരാൾ മറ്റെയാളിന്റെ ഭക്ഷണം. മക്കളുടെ വാഹനങ്ങളാണങ്കിൽ എലിയും, മയിലും. ദേവന്റെ ആഭരണമായ നാഗമാണ് മയിലിന്റെ ഭഷണം, നാഗത്തിന്റെ ഇര എലിയും. അപ്പോഴും ശിവകുടുംബം മംഗളമാണ്. കുടുബ ജീവിതത്തിന്റെ അടിസ്ഥാന സങ്കൽപം എന്താവണമെന്ന് ശിവ കുടുംബം നമ്മളെ പഠിപ്പിക്കുന്നു.
തൃപുരാന്തകൻ സുബ്രഹ്മണ്യനാൽ വധിക്കപ്പെട്ട താരാകാസുരന്റെ മൂന്നുപുത്രന്മാരാണ് വുദ്യുത്മാലി, താരകചക്ഷുസ്സ്, കമലാക്ഷൻ. ബ്രഹ്മദേവനിൽ നിന്നുള്ള വരബലത്താൽ അസുരശില്പിയായ മയാസുരനെകൊണ്ട് അവർ മൂന്നു പുരങ്ങൾ (സ്വർണ്ണം, വെള്ളി, ഇരുമ്പ്) ഉണ്ടാക്കി. സമചതുരത്തിൽ നൂറു യോജന വീതിയുള്ള ഈ പുരങ്ങൾ ദഹിപ്പിച്ചത് ശ്രീപരമശിവനാണ്. അതിനാൽ ഭഗവാൻ തൃപുരാന്തകൻ അന്നറിയപ്പെട്ടു. ദാരുശില്പത്തിൽ തൃപുരദഹനത്തിനു എഴുന്നള്ളിയ ശ്രീപരമേശ്വരനാണ്. എല്ലാം കൊണ്ടും വ്യത്യസ്തതയേറിയ ഈ യുദ്ധത്തിൽ ഭൂമിദേവി ഭഗവാനു രഥമായി, മഹാമേരു പർവ്വതം ധ്വജസ്തംഭമായി, മിന്നൽ-പിണർ തൃക്കൊടിയായി, സൂര്യ-ചന്ദ്രന്മാർ തേർ ചക്രങ്ങളായി, നാലു വേദങ്ങൾ കുതിരകളായി, തേവരുടെ ത്രംബകവില്ലിന്റെ ദണ്ഡ് സംവസ്തര രൂപമായ കാലവും, വാസുകി ഞാണുമായി. ശ്രീനാരായണമൂർത്തിയുടെ ശക്തിപ്രഭാവങ്ങൾ ബാണങ്ങളായി, അമ്പിന്റെ അറ്റത്ത് അഗ്നിദേവനും, കടയ്ക്കൽ വായുദേവനും എത്തി. കൈയ്യിൽ ചമ്മട്ടിയേന്തി ബ്രഹ്മദേവൻ സാരഥിയായി. പ്രപഞ്ചശക്തികൾ ശ്രീ ശിവപ്പെരുമാളിന്റെ സഹായത്തിനെത്തി. ഭഗവാൻ സർപ്പപാദുകനായി എഴുന്നള്ളി തൃപുരദഹനം നടത്തി. അഞ്ജാനത്തലുണ്ടാകുന്ന അഹങ്കാരത്തെ ത്രിപുരങ്ങളായും, ശിവതത്വത്തിന്റെ സഹായത്താൽ അതിനെ ഉന്മൂലനം ചെയ്യാമെന്നും ഇതിലൂടെ കാണിക്കുന്നു. ശിവപെരുമാൾ ഉഗ്രകോപത്തോടെ നിൽക്കുന്ന ദാരുശില്പത്തിൽ ദ്രംഷ്ടകൾ കാണിച്ചിട്ടുണ്ട്. എട്ടുകൈകളിലുമായി, ഢമരു, പരിച, ത്രയംബകമെന്ന വില്ല്, വെണ്മഴു, ചന്ദ്രഹാസം, നാരായണാസ്ത്രം, വിജയമെന്ന തൃശ്ശൂലം എന്നിവ കാണാം. (ശിൽപത്തിലെ തൃശ്ശൂലത്തിന്റെ മുകൾഭാഗം ഒടിഞ്ഞുപോയിട്ടുണ്ട്). തൃപുരദഹനത്തിനു എഴുന്നള്ളിയ തേവരുടെ ശരീരത്തിലെ മുറിവുകൾ ഉണക്കാനായി മരുന്നുമായി ശിവഭൂതഗണങ്ങളും, പ്രാർത്ഥനകളോടെ ഋഷിമാരും ഉണ്ട്.
മാർക്കണ്ഡേയ ചരിതം മൃഗണ്ഡു മുനിയുടെ തപോഫലത്താൽ ജനിച്ച അല്പായുസ്സുള്ള ബുദ്ധിമാനായ പുത്രനാണ് മാർക്കണ്ഡേയൻ. തന്റെ ആയുസ്സിനുവേണ്ടി മാർക്കണ്ഡേയൻ ശിവപൂജ തുടങ്ങി. പതിനാറു വയസ്സ് തികഞ്ഞപ്പോൾ ജീവനെടുക്കാൻ യമകിങ്കരന്മാരെത്തിയെങ്കിലും ശിവപൂജ ചെയ്യുന്ന ബാലനെ തൊടാൻ അവർക്കായില്ല. അവസാനം സാക്ഷാൽ യമധർമ്മൻ പോത്തിന്റെ പുറത്തേറിയെത്തി. കാലനെ കണ്ട് പേടിച്ച മാർക്കണ്ഡേയൻ ശിവലിംഗം തലയിലേന്തി തൃപ്രങ്ങോട്ട് ശിവക്ഷേത്രത്തിലേക്കോടി. ദയനീയവും എന്നാൽ ഭകതിയിൽ മുഴുകിയുള്ള ഓട്ടം കണ്ട് വഴി സുഗമമാക്കാൻ വഴിയിലുള്ള പേരാൽ രണ്ടായി പിളർന്നു വഴി കൊടുത്തു. തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ ശിവലിംഗത്തെ ഭക്തിപൂർവ്വം കെട്ടിപിടിച്ച് പഞ്ചാക്ഷരി ജപിച്ച മാർക്കണ്ഡേയന്റെമേൽ കാലപാശം എറിഞ്ഞപ്പോൾ ശിവലിംഗത്തിലും കൂടി പാശം പതിച്ചു. തത്ക്ഷണം ശ്രീപരമശിവൻ ഉഗ്രകോപത്തോടെ പ്രത്യക്ഷപ്പെട്ട് തന്റെ തൃശ്ശൂലത്താൽ കാലനെ നിഗ്രഹിച്ചു ഭക്തനെ രക്ഷിച്ചു. അന്നു മുതൽ ഭൂമിയിൽ കാലനില്ലാ കാലം സംജാതമായി എന്നാണ് ഐതിഹ്യം. A - ശിവപൂജ ചെയ്യുന്ന മാർക്കണ്ഡേയൻ, മൂന്നു ഭാവത്തിൽ. B - ശിവലിംഗം കെട്ടിപിടിച്ച് പഞ്ചാക്ഷരി ജപിക്കുന്ന മാർക്കണ്ഡേയനുമേൽ കാലപാശം എറിയുന്ന യമധർമ്മനും, കിങ്കരന്മാരും. C - എട്ടുകൈകളോടുംകൂടി പ്രത്യക്ഷപ്പെട്ട ശ്രീപരമേശ്വരൻ ഉഗ്രകോപത്താൽ കാലനെ വിജയമെന്ന തൃശ്ശൂലത്താൽ കുത്തി കൊല്ലുന്നു. തന്റെ ഇടത്തെ കാല്പാദം കാലന്റെ ശിരസ്സിൽ ഞെരിച്ചമർത്തുന്നു. ക്രൗര്യത്തോടെ കാലനെക്കൊല്ലുന്ന ഭാവത്തിൽ ദേവന്റെ ദ്രംഷ്ടകൾ കാണാം. കൈകളിൽ മാൻ, മഴു, പിനാകം (വില്ല്), പരിച, ചന്ദ്രഹാസം (വാൾ), വിജയം (തൃശ്ശൂലം) എന്നീ ആയുധങ്ങൾ കാണാം. ആ കോപത്തിലും മഹാദേവൻ തന്റെ വലതു കൈയ്യാൽ മാർക്കണ്ഡേയനെ അനുഗ്രഹിക്കുന്നതു കാണാം.
യോഗ ദക്ഷിണാമൂർത്തി ബ്രഹ്മപുത്രനായ ദക്ഷപ്രജാപതിക്ക് പ്രസൂതിയിൽ ജനിച്ച പുത്രിയാണ് സതി. സപ്തർഷിമാരുടേയും, ബ്രഹ്മദേവന്റേയും, നിർദ്ദേശത്താൽ ദക്ഷൻ കൈലാസത്തിലെത്തി ദക്ഷിണാമൂർത്തിഭാവത്തിലിരിക്കുന്ന കൈലാസപതിയെ ദർശിച്ച് തന്റെ ജാമാതാവാകുന്നതിനുള്ള ആഗ്രഹം അറിയിക്കുന്നു. അവർ സതിയുടെ ജന്മരഹസ്യവും, ജാതക വിവരങ്ങളും ഭഗവാനെ ധരിപ്പിക്കുന്നു. ഭഗവാൻ ഈ സന്ദർഭത്തിൽ യോഗചര്യയിലാണ്. ദാരുശില്പത്തിൽ യോഗപട്ടാസനം ചുറ്റിയിരിക്കുന്നത് കാണാം. ദേവൻ യോഗദക്ഷിണാമൂർത്തി ഭാവത്തിൽ ചതുർബാഹുവായി മാൻ, വെണ്മഴു എന്നിവ ധരിച്ചിരിക്കുന്നു കാണാം.
പ്രേമാതുരനായ ശ്രീമഹാദേവൻ സതിദേവിയുടെ വർണ്ണന കേട്ട് യോഗഭാവത്തിൽ നിന്നും ഉണർന്ന് പ്രേമാതുരനായി മാറിയ ശിവനാണ് രണ്ടാമത്തെ ശില്പത്തിൽ. ദേവേന്ദ്രനും ദക്ഷനും സതിയുടെ സൗന്ദര്യവും, ശിവനിലുള്ള ദേവിയുടെ പ്രേമവും വിവരിക്കുന്നു. തന്റെ പ്രിയതമയാകാൻ ആഗ്രഹിക്കുന്ന സതിയെ നേരിട്ട് കണാൻ ഭഗവാൻ ആഗ്രഹിക്കുന്നു. ഭഗവാനു ജനിക്കുന്ന പുത്രനുമാത്രമെ താരകാസുരനെ വധിക്കുവാൻ സാധിക്കൂ എന്നു മനസ്സിലാക്കിയാണ് ഇന്ദ്രൻ ദേവീപരിണയത്തിനു ധൃതികൂട്ടുന്നത്.
സതിയെ പരീക്ഷിക്കാനെത്തിയ ശ്രീപരമേശ്വരൻ ഭഗവാൻ ബ്രാഹ്മണവേഷത്തിൽ തപസ്സുചെയ്യുന്ന സതിദേവിയുടെ അരികിലെത്തി ദേവിയെ പരീക്ഷിക്കുന്നു. ശിവന്റെ കുറ്റങ്ങളും, കുറവുകളും സതിയെ അറിയിക്കുന്നു. ആ വാക്കുകൾ ദേവിയെ വിഷമിപ്പിക്കുന്നു. ദുഃഖിതയായ ദേവി ചെവിപൊത്തി ബ്രാഹ്മണനോട് അധിഷേപവാക്കുകൾ നിർത്തുവാൻ അപേക്ഷിച്ചുകൊണ്ട് ദേവി ശിവപൂജ തുടർന്നു. ഒടുവിൽ ബ്രാഹ്മണനായി വന്ന ശിവൻ തന്റെ സ്വരൂപം കാട്ടി ദേവിയെ അനുഗ്രഹിച്ച് സതിപരിണയം നടത്തി. ദാരുശില്പത്തിൽ സതിയും, ബ്രാഹ്മണവേഷത്തിലെ ശിവനും, കൂടെയെത്തിയ ഇന്ദ്രനും ഉണ്ട്.
കിരാതാർജ്ജുനീയം പാണ്ഡവരുടെ വനവാസക്കാലത്ത് അർജ്ജുനൻ ദേവേന്ദ്ര നിർദ്ദേശത്താൽ വേദവ്യാസമഹർഷിയുടെ ഉപദേശമനുസരിച്ച് കൈലാസനാഥനെ തപസ്സുചെയ്തു. പാശുപതമെന്ന ദിവ്യാസ്ത്രം നേടാനായിരുന്നു വനവാസക്കാലത്തെ തപസ്സ്. അർജ്ജുനന്റെ തപസിൽ പ്രീതിതനായ ഭഗവാൻ ശിവൻ അർജ്ജുനനെ പരീക്ഷിക്കുവാനും അവന്റെ അഹങ്കാരം ശമിപ്പിച്ച് അനുഗ്രഹിക്കാനും ദിവ്യാസ്ത്രങ്ങൾ ഉപദേശിക്കുവാനും പത്നി പാർവ്വതി സമേതം കാട്ടാളവേഷത്തിലാണ് എത്തി. അർജ്ജുനൻ തപസ്സ് ചെയ്യുന്നതറിഞ്ഞ ദുര്യോധനൻ തപസ്സ് മുടക്കാനായി തന്റെ സുഹൃത്തായ മൂകാസുരനെ അയക്കുന്നു. മുകാസുരൻ പന്നിയായി അർജ്ജുനനെ ആക്രമിക്കാൻ പുറപ്പെട്ടു. കാട്ടുപന്നിയുടെ ശബ്ദം കേട്ടുണർന്ന അർജ്ജുനൻ പന്നിയെ അമ്പെയ്തു. തത്സമയം തന്നെ ഭഗവാൻ ശിവനും പന്നിയെ അമ്പെയ്തു വീഴ്തി. ആരാണ് പന്നിയെ കൊന്നതെന്ന് തർക്കമായി അവസാനം യുദ്ധമായി. തുടർന്നുണ്ടായ അതിഘോരയുദ്ധത്തിൽ അർജ്ജുനൻ പരാജിതനാവുകയും, ഭഗവാൻ അർജ്ജുനനെ എടുത്തു മേൽപ്പോട്ട് എറിയുകയും ചെയ്തു. മുകളിൽ നിന്നുള്ള വീഴ്ചയിൽ കാട്ടാളന്റെ ശിരസ്സിൽ താൻ പ്രഭാതത്തിൽ പൂജിച്ച പൂക്കൾ കണ്ട് ശ്രീമഹാദേവനെന്നു മനസ്സിലാക്കി ദേവന്റെ കാലിൽ അർജ്ജുനൻ വീണു മാപ്പിരന്നു. ശിവസ്തുതികളാൽ ഭഗവാനെ പ്രീതിപ്പെടുത്തിയ അർജ്ജുനനു ശിവ-പാർവ്വതിമാർ പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ചു.
ഭഗവാൻ ശിവൻ കാട്ടാളവേഷത്തിൽ അർജ്ജുനനുമായി യുദ്ധം ചെയ്യുന്നു.
ഭഗവാനെ പൂജിച്ച് തപസ്സ് ചെയ്യുന്ന അർജ്ജുനൻ.
സമീപം പന്നി രൂപത്തിലെത്തിയ മൂകാസുരനെ കാണാം. സമീപം കിരാതനും, തുരതയും.
ശ്രീകൃഷ്ണലീല - കണ്ണൻ അമ്പാടിൽ (വേഷപകർച്ച)
10
തിരുത്തുക11
തിരുത്തുകഅശോകവനികയിലെ സീത ദക്ഷിണ സമുദ്ര തീരത്ത് കണ്ടുമുട്ടിയ സമ്പാതി തന്റെ ദീർഘഗൃദ്ധ്രനേത്രങ്ങളാൽ ലങ്കാപുരിയിൽ അശോകാവനിയിൽ ശിംശപാവൃക്ഷത്തണലിൽ നിശാചരികൾക്കിടയിൽ ശോകഗ്രസ്ഥയായ് സീതാദേവിയിരിപ്പുണ്ടെന്ന വിവരം കപികൂട്ടങ്ങളെ അറിയിച്ചു. ഹനുമാൻ കടൽ ചാടിക്കടന്ന് ലങ്കയിലെത്തി. അവിടെ അശോകവനികയിലെ ശിംശപാ വൃക്ഷച്ചുവട്ടിൽ ഇരിക്കുന്ന സീതാദേവിയെ, ഹനുമാൻ കണ്ടെത്തി. അടയാളമായി ശ്രീരാമദേവൻ കൊടുത്തുവിട്ട മുദ്രമോതിരം കൊടുത്ത് ജയന്തൻ കാക്കയായി വന്ന് ആക്രമിച്ച അടയാളവാക്യവും ഹനുമാൻ ദേവിയെ ധരിപ്പിക്കുന്നു. ഹനുമാൻ രാമകാര്യാർത്ഥം വന്നതെന്നു മനസ്സിലാക്കി സീത അംഗുലീയവും മറു-അടയാളമായി കൊടുത്തുവിടുന്നു. ദാരുശില്പത്തിലെ ഹനുമാൻ സീതയ്ക്ക് മുദ്രമോതിരം കൈമാറുന്നത് കാണിച്ചിരിക്കുന്നു. കൂടാതെ സീതയ്ക്കു കാവലിരിക്കുന്ന വിഭീഷണ പുത്രി ത്രിജടയെയും, മറ്റു രാക്ഷസിമാരെയും ശില്പത്തിൽ കാണാം.
രാമ-രാവണയുദ്ധം വൈകുണ്ഠ ദ്വാരപാലകരായ ജയ-വിജയന്മാർ ബ്രഹ്മപുത്രരായ സനത്കുമാരന്മാരുടെ ശാപത്താൽ മുന്നു ജന്മം ഭൂമിയിൽ ജനിച്ചു മരിച്ചു. ആദ്യം അസുരരായി ഹിരണ്യാക്ഷനും, ഹിരണ്യാകശിപുമായി ജനിച്ചു. ഹിരണ്യാക്ഷനെ വരാഹമൂർത്തിയും, ഹിരണ്യാകശിപുവിനെ നരസിംഹമൂർത്തിയും വധിച്ചു. രണ്ടാം ജന്മത്തിൽ രാക്ഷസരായി രാവണ-കുംഭകർണ്ണന്മാരായി ജനിച്ചു, രാമനാൽ കൊല്ലപ്പെട്ടു. മൂന്നാം ജന്മത്തിൽ മനുഷ്യരായി ശിശുപാല-ദന്ദവക്ത്രനായി ജനിച്ചു കൃഷ്ണനാൽ കൊല്ലപ്പെട്ടു. ദാരുശില്പത്തിൽ ഇരുപതു കൈകളിലും ആയുധധാരിയായി പത്തുതലയുള്ള രാവണൻ രാമനോട് യുദ്ധം ചെയ്യുന്നു. താഴെ ഇടതു വശത്ത് തേരാളിയും, മുകളിൽ മറ്റു രാക്ഷസന്മാരും ശില്പത്തിലുണ്ട്.
12
തിരുത്തുകസമുദ്രലംഘനാലോചന ഹനുമാൻ ലങ്കയിലെത്തി സീതാദേവിയെ കണ്ട് തിരിച്ചെത്തി രാമനെ വിവരങ്ങൾ അറിയിച്ചു. ഈ അവസരത്തിൽ ലങ്കയിൽ നിന്നും പുറത്താക്കപ്പെട്ട വിഭീഷൻ രാമ പാദങ്ങളിൽ അഭയംതേടി. ലങ്കയിലേക്കുള്ള യാത്ര സുഗമമാക്കാൻ ദക്ഷിണവാരിധി തീരത്ത് കപിവരന്മാരോടുകൂടി രാമ-ലക്ഷ്മണന്മാർ മൂന്ന് അഹോരാത്രം തപസ്സിരുന്നു. എന്നിട്ടും പ്രത്യക്ഷപെടാത്ത വരുണനെ ചാപങ്ങളാൽ നേരിട്ടപ്പോൾ വരുണദേവൻ രാമനു മുൻപിൽ ദണ്ഡനമസ്കാരംചെയ്തു. വരുണന്റെ സഹായത്തോടെ വിശ്വകർമ്മാവിന്റെ പുത്രൻ നളൻ സേതുബന്ധനത്തിനു നേതൃത്ത്വം കൊടുത്തു. ആദ്യദിവസം പതിനാലു യോജന ദൂരവും, രണ്ടാംദിവസം ഇരുപതുയോജനയും, മൂന്നാംദിവസം ഇരുപത്തൊന്നു യോജനയും, നാലാംദിവസം ഇരുപത്തിരണ്ടുയോജനയും, അഞ്ചാംദിവസം ഇരുപത്തിമൂന്നു യോജനയും പൂർത്തിയായി. അങ്ങനെ അഞ്ചു ദിവസം കൊണ്ട് നൂറുയോജന നീളത്തിൽ രാമസേതു നിർമ്മിച്ചു ലങ്കാപുരിയുടെ ഉത്തരദിക്കിലെത്തി. ദാരുശില്പത്തിൽ രാമൻ വിഭീഷണനും, നളനും, സുഗ്രീവനും, ഹനുമാനും, ലക്ഷ്മണനുമായി സമുദ്രലംഘനം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതാണ്. വലതുവശത്ത് വിഭീഷണൻ നിൽക്കുന്നു. താഴെ ഹനുമാൻ രാമപാദത്തിങ്കൽ ഇരിക്കുന്നു.
രാവണനുമായി യുദ്ധം ചെയ്യുന്ന ശ്രീരാമൻ രാമ-രാവണയുദ്ധത്തിനു സമം രാമ-രാവണയുദ്ധം മാത്രം. രാവണനുമായി നിലത്തു നിന്നു യുദ്ധം തുടങ്ങിയ രാമനു രക്ഷയ്ക്കായി ദേവേന്ദ്രൻ തന്റെ രഥവും, തേരാളിയും കൊടുത്തു. ഇന്ദ്ര രഥത്തിലേറി ലങ്കാധിപതിയുമായി യുദ്ധം ചെയ്യുന്ന രാമനാണ് ദാരുശില്പത്തിൽ. താഴെ-വലതുവശത്ത് ഇന്ദ്ര-സാരഥി മാതലിയെകാണാം. രാവണൻ യുദ്ധത്തിൽ പ്രയോഗിക്കാൻ സാധ്യതയുള്ള മായാവിദ്യകൾ വിഭീഷണൻ രാമനു ഉപദേശിക്കുന്നതും കാണാം. താമസംവിനാ രാവണനിഗ്രഹത്തിനു സാധ്യമാവാൻ അഗസ്ത്യ മഹർഷി രാമനു ആദിത്യഹൃദയമന്ത്രം ഉപദേശിച്ചു. സന്താപനാശകരായ നമോ നമഃ അന്ധകാരാന്തകാരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ നമോ നമഃ നീഹാരനാശകായ നമോനമഃ മോഹവിനാശകരായ നമോ നമഃ ശാന്തായ രൌദ്രായ സൌമ്യായ ഘോരായ കാന്തിമതാംകാന്തിരൂപായ തേ നമഃ സ്ഥവരജംഗമാചാര്യായ തേ നമോ ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ സത്യപ്രധാനായ തത്ത്വായ തേ നമഃ സത്യസ്വരൂപായ നിത്യം നമോ നമഃ
മൂന്നുരൂ ആദിത്യഹൃദയമന്ത്രം ചൊല്ലി ശ്രീരാമചന്ദ്രൻ രാവണന്റെ നെഞ്ചുലക്ഷ്യമാക്കി വൈരിഞ്ചാസ്ത്രം അയച്ചു, രാവണവധം നടത്തി.
13
തിരുത്തുകശ്രീരാമപട്ടാഭിഷേകം അവതാരോദ്ദേശമായ രാവണ-കുംഭകർണ്ണ നിഗ്രഹത്തിനു ശേഷം സീതാലക്ഷ്മണന്മാരുമായി അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമൻ അയോദ്ധ്യയുടെ മഹാരാജാവായി പട്ടാഭിഷേകം ചെയ്തു രാജ്യഭാരം ഏറ്റു. കുലഗുരുവായ വസിഷ്ഠനും വാത്മികി മഹർഷിയും ഗൗതമ മഹർഷിയും, ജാബായിയും, മറ്റു ബ്രാഹ്മണ ശ്രേഷ്ഠരും ചേർന്നാണ് ശ്രീരാമപട്ടാഭിഷേകം നടത്തിയത്. രത്നസിംഹാസനേ രാമനേയും ചേർത്തു, പത്നിയേയും വാമഭാഗേ വിനിവേശ്യ വാമദേവൻ മുനി ജാബാലി ഗൗതമൻ, വാത്മീകിയെന്നവരോടും വസിഷ്ഠനാം ദേശികൻ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി, ദാശരഥിക്കഭിഷേകവും ചെയ്തിതു. ദാരുശില്പത്തിൽ കുലഗുരു വസിഷ്ഠനും, വത്മീകി മഹർഷിയും സുവർണ്ണകുംഭങ്ങളിൽ മന്ത്രോച്ചാരണങ്ങളോടെ രാജാഭിഷേകം ചെയ്യുന്നതാണ് കാണിച്ചിരിക്കുന്നത്. കോദണ്ഡം എന്ന തന്റെ വില്ല് മടിയിൽ വെച്ചിരിക്കുന്നത് ശില്പത്തിൽ കാണാം.
ഹനുമാനു മുദ്രമോതിരം കൊടുക്കുന്ന രാമൻ സീതാന്വേഷണാർത്ഥം ദക്ഷിണ ദിക്കിലേക്ക് പോയവരിൽ പ്രധാനിയായ ഹനുമാൻ കൈവശം രാമൻ അടയാളമായി തന്റെ മുദ്രമോതിരം കൊടുത്തു വിട്ടു. ആഭരണങ്ങളൊന്നുമില്ലാതെ അയോദ്ധ്യയിൽ നിന്നും വനവാസത്തിനു വന്ന രാമന് അത്രി മഹർഷി ഒരു മുദ്രമോതിരം കൊടുത്തിരുന്നു. ആ സന്ദർഭത്തിൽ അത്രി പത്നി അനസൂയ സീതയ്ക് ചൂഢാരത്നം ഉൾപ്പെടെ ചില ആഭരണങ്ങളും കൊടുത്തിരുന്നു. രാമനു കിട്ടിയ ഈ മുദ്രമോതിരമാണ് ഹനുമാന്റെ കൈയ്യിൽ രാമൻ സീതയ്ക്ക് അടയാളമായി കൊടുത്തു വിടുന്നത്. ദാരുശില്പത്തിൽ അതിവിനയാന്വിതനായാണ് ഹനുമാനെ കാണിച്ചിരിക്കുന്നത്. തന്റെ പ്രഭുവിനോടുള്ള ബഹുമാനം മൂലം ഹനുമാൻ ഒരു കൈനീട്ടി മറുകൈ തന്റെ താടിക്ക് കൊടുത്തു നിൽക്കുന്നു. രാമന്റെ കൈയ്യിൽ കേദണ്ഡമെന്ന വില്ല് കാണാം.
14
തിരുത്തുകസീതാഭിഷേകം അവതാരോദ്ദേശമായ രാവണ-കുംഭകർണ്ണ നിഗ്രഹത്തിനു ശേഷം സീതാലക്ഷ്മണന്മാരുമായി അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമൻ അയോദ്ധ്യയുടെ മഹാരാജാവായി പട്ടാഭിഷേകം ചെയ്തു രാജ്യഭാരം ഏറ്റു. ആചാരപ്രകാരം പട്ടമഹിഷിയായി സീതാദേവിയെയും പട്ടാഭിഷേകം ചെയ്തു അവരോധിച്ചു. കുലഗുരുവായ വസിഷ്ഠനും വാത്മികി മഹർഷിയും മറ്റു മഹാമുനികളും, പണ്ഡിതശ്രേഷ്ഠരും ബന്ധുജനങ്ങളും ഇതിൽ പങ്കെടുത്തു. ഇവിടെ ദാരിശില്പത്തിൽ സീതാ പട്ടാഭിഷേകമാണ് കാണിച്ചിരിക്കുന്നത്. സീതാദേവിയെ കുലഗുരുവായ വസിഷ്ഠനും, വാത്മികി മഹർഷിയും പട്ടാഭിഷേകം ചെയ്യുന്നു. മുടി അഴിച്ചിട്ടിരിക്കുന്ന സീതയുടെ ശിരസ്സിലേക്ക് അഭിഷേകം നടത്തി അയോദ്ധ്യയുടെ മഹാറാണിയായി അവരോധിക്കുന്നതാണ് ദാരുശില്പം.
ശ്രീരാമചന്ദ്രൻ അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥനു പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ് രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി. ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവർ രാമന്റെ സഹോദരൻമാരാണ്. ദാരുശില്പത്തിൽ ശ്രീരാമൻ നിൽക്കുന്ന രൂപത്തിലാണ്. കോദണ്ഡം എന്ന വില്ല് കൈയ്യിൽ കാണിച്ചിരുന്നു. പക്ഷെ ദാരുശില്പത്തിലെ വില്ല് മുൻപ് എപ്പൊഴൊ ഓടിഞ്ഞു പോയിരിക്കുന്നു. അയോദ്ധ്യാപതിയായി രാജാഭിഷിക്തനായി രാജ്യതല്പര്യാർത്ഥം രാജഭരണം നടത്തുന്നു എന്നു കാണിച്ചുകൊണ്ട് നിൽക്കുന്ന രൂപത്തിലാണ് ശില്പം. കൈലാസത്തിൽ നിന്നും ഹനുമാൻ ശ്രീരാമനുവേണ്ടി മഹാദേവന്റെ അനുഗ്രഹത്തോടെ രാജ്യാഭിഷേക വേളയിൽ രാമനെ അണിയിച്ച പുഷ്പഹാരം ദാരുശില്പത്തിൽ കാണാം.
15
തിരുത്തുകനരസിംഹമൂർത്തി സനകാദികളുടെ ശാപം നിമിത്തം വൈകുണ്ഠ ദ്വാരപാലകരായ ജയ്-വിജയന്മാർ ഹിരണ്യാക്ഷനും, ഹിരണ്യാകശിപും ആയി ജനിച്ചു. ഹിരണ്യാക്ഷനെ വരാഹമൂർത്തി വധിച്ചു. സഹോദരന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ബ്രഹ്മാവിനെ തപസ്സ് ചെയ്ത് മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്, രാത്രിയിലെ പകലൊ തന്നെ കൊല്ലരുത്, ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ചൊ തന്നെ കൊല്ലരുത്, അകത്തൊ പുറത്തൊ തന്നെ കൊല്ലരുത്, ലോകത്തിലുള്ള ഒരായുധങ്ങൾ കൊണ്ടും തന്നെ കൊല്ലരുത്, സ്ത്രിയിൽ നിന്നും ജനിച്ചൊരാളും തന്നെ കൊല്ലരുത്, തുടങ്ങിയ വരങ്ങൾ സമ്പാദിച്ചു. വരബലത്തിന്റെ അഹന്തയിൽ ലോകങ്ങളെല്ലാം തന്റെ കാൽക്കീഴിലാക്കിയ അസുര ചക്രവർത്തിയായിത്തിർന്നു ഹിരണ്യകശിപു. ഹിരണ്യാകശിപു ബ്രഹ്മതപസ്സിൽ ഏർപ്പെട്ടിരുന്ന സമയത്താണ് പത്നി കയാധു പ്രഹ്ലാദനെ പ്രസവിച്ചത്. നാരദരുടെ ആശ്രമത്തിൽ ജനിച്ചു വളർന്ന പ്രഹ്ലാദനെ തികഞ്ഞ വിഷ്ണു ഭകതനാക്കാൻ നാരദർക്കു കഴിഞ്ഞു. പുത്രനായ പ്രഹ്ലാദനെ വിഴ്നുഭക്തിയിൽ നിന്നും പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു പലരീതിയിൽ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ അസുരൻ ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. എന്റെ വിഷ്ണു തൂണിലും തുരുമ്പിലും അങ്ങയിലും എന്നിലും, എല്ലാവരിലും എല്ലായിടത്തുമുണ്ട് എന്ന് പ്രഹ്ലാദൻ മറുപടി നൽകി. എങ്കിൽ തൂണിലിരിക്കുന്ന വിഷ്ണു നിന്നെ രക്ഷിക്കട്ടെ എന്നാക്രോശിച്ച് കൊണ്ട് ഹിരണ്യകശിപു തന്റെ രാജധാനിക്കുള്ളിലെ ഒരു തൂണിൽ ആഞ്ഞടിച്ചു. തത്സമയം തൂണ് പിളർന്ന് ഉള്ളിൽ നിന്ന് ഉഗ്രരൂപിയായ നരസിംഹ മൂർത്തി പുറത്തുവന്നു. എട്ടു ദിക്കും ഞെട്ടിവിറച്ചുള്ള അട്ടഹാസത്തോടു കൂടി നരസിംഹാവതാരം നടന്നു. രാത്രിയൊ പകലൊ അല്ലാത്ത ആ ത്രിസന്ധ്യക്ക്, ആകാശത്തൊ ഭൂമിയിലൊ അല്ലാത്ത തന്റെ മടിയിൽ കിടത്തി, അകത്തൊ പുറത്തൊ അല്ലാതെ ഉമ്മറപ്പടിയിൽ ഇരുന്ന് ആയുധങ്ങളില്ലാതെ നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം, ഹിരണ്യാകശിപുവിന്റെ ശിരസ്സറുക്കാതെ വയർ പിളർന്ന് കൊലചെയ്തു.
ഉഗ്രനരസിംഹമൂർത്തി ഹിരണ്യാകശിപുവിനെ തന്റെ മടിയിൽ കിടത്തി വയർ പിളർന്ന് കുടൽ മാലകൾ വലിച്ചു പുറത്തെടുത്ത് രുദിരം പാനം ചെയ്യുന്നു. ഉഗ്രരൂപത്തിലുള്ളതാണ് നരസിംഹസ്വാമിയുടെ ദാരുശില്പം.
നരസിംഹസ്വാമി-ഹിരണ്യകശിപു യുദ്ധം ത്രിസന്ധ്യക്ക് ജന്മമെടുത്ത നരസിംഹസ്വാമി ഹിരണ്യാകശിപുമായി യുദ്ധം ചെയ്യുന്നു.
16
തിരുത്തുകമഹാലക്ഷ്മി-മഹാവിഷ്ണു വിവാഹം അമൃതിനായി ദേവാസുരന്മാർ ഒത്തു ചേർന്ന് പാലാഴിമഥനം നടത്തി. പാലാഴി കടഞ്ഞെടുത്തപ്പോൾ പലതരം ദിവ്യവസ്തുക്കളും ഉയർന്നുവന്നു. പാലാഴിയിൽ നിന്നും പൊങ്ങിവന്ന ദേവിയാണ് ലക്ഷ്മി ഭഗവതി. ദേവി ഭഗവാൻ നാരായണനെ വിവാഹം കഴിച്ചു. ദാരുശില്പത്തിൽ മഹാവിഷ്ണുവും ലക്ഷ്മിദേവിയും ആണ്. ദേവി വരണമാല്യം മഹാവിഷ്ണുവിനെ അണിയിക്കുന്നു. സമീപം സരസ്വതി ദേവിയെയും കാണാം. സരസ്വതിയുടെ കൈയ്യിൽ മഹതിയെന്ന വീണ കാണാം.
നരസിംഹമൂർത്തി ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രാവതാരമാണ് നരസിംഹമൂർത്തി. കൃതയുഗത്തിൽ (കൃത=നാല് എന്നർത്ഥം) മഹാവിഷ്ണു നാല് അവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ളാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായാണ് മഹാവിഷ്ണു നരസിംഹാവതാരം എടുത്തത് എന്നു ഭാഗവതത്തിൽ പറയുന്നു. മൃഗത്തിൽ നിന്നും മനുഷ്യനിലേക്കുള്ള പ്രയാണമാണ് വിഷ്ണുവിന്റെ നാലാം അവതാരത്തില്ലുടെ കാണിക്കുന്നത്. ദാരുശില്പത്തിൽ ധ്യാനഭാവത്തിലാണ് ചതുർബാഹുവായ നരസിംഹമൂർത്തി. കൈകളിൽ ശംഖും, ചക്രവും കാണാം. ഇരുവശത്തുമായി ഗണപതിയും, ബൃഹസ്പതിയും.
ചതുർബാഹുവായ മഹാവിഷ്ണു ധ്യാനരൂപത്തിലെ മഹാവിഷ്ണു രൂപം, ചതുർബാഹുവാണ്, ശംഖ്, ചക്രം, ഗദ, പത്മ ധാരിയാണ്. ഇടതുവശത്ത് സപ്തർഷിമാരിലൊരാളായ വസിഷ്ഠ മഹർഷിയേയും, വലതു ഭാഗത്ത് രാജർഷിയായ വിശ്വാമിത്രനേയും കാണാം.
17
തിരുത്തുകഗോപികാ വസ്ത്രാപഹരണം അഖിലാണ്ഡ കോടി ജനങ്ങളും സേവിക്കുന്ന ഭഗവാനെ പ്രാപിക്കാൻ ഗോപികമാർക്കുള്ളിലുണ്ടായിരുന്ന കുറച്ചെങ്കിലും മദത്തെ ഇല്ലായ്മ ചെയ്ത് അവരെ പരിപൂർണ്ണ പരിശുദ്ധരാക്കുകയായിരുന്നു കണ്ണൻറെ ലക്ഷ്യം. യമുനയെ പോലെ പവിത്രമായ നദിയിൽ ഒരിക്കലും ചെയ്യരുതാത്ത ജലക്രീഡ ക്കൊരുങ്ങിയ അവരുടെ ശരീര ഗർവ്വത്തെ ഭഗവാൻറെ സരസമായ വസ്ത്രാപഹരണം മൂലം മാറിക്കിട്ടി. രണ്ടു കൈകളും കൂപ്പി മരത്തിൻ ചുവട്ടിലേക്ക് നടന്നു വരേണ്ടി വന്ന അവരുടെ സൗന്ദര്യമദവും യൗവ്വനഗർവ്വും നശിച്ച് ഭഗവാനല്ലാതെ മറ്റാരും ആശ്രയമില്ലെന്ന സമ്പൂർണ്ണ ശരണാഗതി വന്നു. സൗന്ദര്യവും യൗവ്വനവുമെല്ലാം വെറും ആപേക്ഷികങ്ങളാണെന്നും ഇത് ചൂണ്ടിക്കാട്ടുന്നു. നിലാവുള്ള രാത്രികൾ നിങ്ങളുടെ ആഗ്രഹത്തിന് മറുപടി തരും എന്നനുഗ്രഹിച്ച് ഭഗവാൻ മറഞ്ഞു.അബലകൾ എന്നാണ് ആചാര്യൻ ഗോപസ്ത്രീകളെ അഭിസംബോധന ചെയ്തിരിക്കുന്നത്. നമ്മളെല്ലാം അബലകളും അബലൻമാരും തന്നെയാണ്. ശാശ്വതമായ ആശ്രയം മുകുന്ദനല്ലാതെ മറ്റാരുമില്ല. ഭഗവാൻറ അനുഗ്രഹം മനസ്സിലാക്കി മനസ്സില്ലാമനസ്സോടെ ഭഗവാൻറെ പ്രണയോദാരമായ വദനാരവിന്ദത്തിലേക്ക് വീണ്ടും വീണ്ടും നോക്കി സന്തോഷത്തോടെ ഗോപസ്ത്രീകൾ മടങ്ങി. ഗോപികമാരെ പറഞ്ഞയച്ച് വീണ്ടും മുന്നേപ്പോലെ പശുക്കളെ മേച്ചും കാളിന്ദീ തീരത്ത് കളിച്ചും ഭഗവാൻ കഴിഞ്ഞു.
അമ്പാടിയിലെ കണ്ണൻ, കാളിയമർദ്ധനം, ഗോവർദ്ധനോദ്ധാരണം അഷ്ടനാഗങ്ങളിൽ ഉൾപ്പെട്ട കാളിയൻ യമുനനദിയിൽ ജീവിച്ചിരുന്ന ഉഗ്രവിഷമുള്ള നാഗമാണ്. താൻ താമസിച്ചിരുന്ന യമുന നദിയെ വിഷ മയമാക്കുകയും, പിന്നീട് ഭഗവാൻ കൃഷ്ണൻ തലയിൽ ചവിട്ടി നൃത്തം ചവിട്ടുകയും അങ്ങനെ തന്റെ അഹങ്കാരം ശമിച്ച് യമുനാനദി വിട്ടു പോവുകയും ചെയ്തു. കാളിയമർദ്ദനം ഭാഗവത പുരാണത്തിൽ പരാമർശിക്കുന്നുണ്ട്. ഗോകുലവാസികൾ പതിവായി മഴയുടെ ദേവതയായ ഇന്ദ്രനെ പൂജിക്കാറുണ്ടായിരുന്നു. ശ്രീകൃഷ്ണൻ ഇതിനെ എതിർത്തു, കുലദൈവമായി ഗോവർദ്ധന പർവ്വതെ പൂജിക്കാൻ ഉപദേശിച്ചു. ഇന്ദ്രൻ ഇതിൽ കുപിതനായി പെരുമഴയും വെള്ളപ്പൊക്കവും ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ചപ്പോൾ കൃഷ്ണൻ ഗോവർദ്ദനപർവ്വതത്തെ തന്റെ ചെറുവിരലിൽ ഉയർത്തി നിർത്തി രക്ഷിച്ചു. അവസാനം ഇന്ദ്രൻ പരാജയം സമ്മതിക്കുകയും കൃഷ്ണഭഗവാനെ സ്തുതിക്കുകയും ചെയ്തു.
18
തിരുത്തുകഹിഡിംബനുമായുള്ള ഭീമന്റെ യുദ്ധം അരക്കില്ലത്തിൽ നിന്നും രക്ഷപ്പെട്ട പാണ്ഡവരും കുന്തിയും കാട്ടിൽ താമസമാക്കി. മനുഷ്യരെ കാട്ടിൽ കണ്ട ഹിഡിംബൻ എന്ന രാക്ഷസൻ അവരെ കൊന്നു തിന്നാനായി തന്റെ സഹോദരി ഹിഡിംബിയെ അയക്കുന്നു. പക്ഷെ, ഹിഡിംബിക്ക് ഭീമനോട് അനുരാഗം തോന്നി അടുക്കാൻ ശ്രമിക്കുന്നു. സഹോദരിയെ അന്വേഷിച്ചെത്തിയ ഹിഡിംബൻ ഭീമനെ കൊല്ലാൻ ശ്രമിക്കുന്നു. ഏറ്റുമുട്ടലിൽ ഭീമൻ ഹിഡിംബനെ കൊല്ലുന്നു. അനാഥയായ ഹിഡിംബിയെ ഭീമൻ വേൾക്കുന്നു. ഹിഡിംബിയിൽ ഭീമനു ജനിച്ച പുത്രനാണ് ഘടോൽകചൻ. ദാഉർശില്പത്തിൽ ഇടതുവശത്ത് ഭീമനും, വലതുവശത്ത് ഹിഡിംബനുമാണ്.
പാണ്ഡവരുടെ വനയാത്ര പാണ്ഡവരെ ഇല്ലാതാക്കുവാനായി ദുര്യോധനാദികൾ പുരോചനനെ കൊണ്ട് വാരണാവതത്തിൽ അരക്കില്ലം നിർമ്മിച്ച് പാണ്ഡവരെ അവിടെ വാഴിക്കുന്നു. ഏകദേശം ഒരു വർഷക്കാലം അവരവിടെ കഴിഞ്ഞവസരത്തിൽ പുരോചനൻ ദുര്യോധന നിർദ്ദേശത്താൽ അരക്കില്ലം കത്തിച്ചു. വിദുരസഹായത്തൽ പാണ്ഡവർ അവിടെ നിന്നും കാട്ടിലേക്ക് രക്ഷപെട്ടു. തീ ചൂടിൽ നിന്നും ഓടി രക്ഷപെട്ട അവർ നന്നെ ക്ഷീണിച്ചിരുന്നു. വന്യമൃഗങ്ങളിൽ നിന്നും മറ്റൗമ് രക്ഷനേടാനും സുരക്ഷിതയിടം കണ്ടുപിടിക്കാനുമായി യാത്ര അനിവാര്യമായിരുന്നു. കൂട്ടത്തിൽ ബലവാനായ ഭീമസേനൻ അമ്മയെയും, മറ്റു നാലു സഹോദരങ്ങളേയും എടുത്തു യാത്ര ആരംഭിച്ചു. ദാരുശില്പത്തിൽ: ഭീമൻ അമ്മ കുന്തിയെ ശിരസ്സിലും, ജേഷ്ഠൻ യുധിഷ്ഠിരനെയും, അർജ്ജുനനെയും തോളിലും, നകുല-സഹദേവന്മാരെ അരക്കെട്ടിലുമായി എടുത്ത് കാട്ടിലൂടെ യാത്ര തുടർന്നു. യുധിഷ്ഠരന്റെ കൈയ്യിൽ അമ്മയ്ക്കു തണലേകുവാനായി ഓലക്കുടയുണ്ട്, അർജ്ജുനന്റെ കൈയ്യിൽ അമ്പും വില്ലും, നകുലനു കരവാൾ കൈയ്യിൽ കാണിച്ചിരിക്കുന്നു. ഭീമസേനൻ എല്ലാവരെയും എടുക്കുമ്പോഴും തന്റെ ഗദ മാറ്റാതെ കൈയ്യിൽ പിടിച്ചിരിക്കുന്നു.
19
തിരുത്തുകപാഞ്ചാലരാജാവായ ദ്രുപദരുടെ സദസ്സ് നടുക്ക് മഹാരാജാവായ ദ്രുപദർ. വലതുവശത്ത് മഹാറാണി പ്രിഷാത, ഇടതുവശത്ത് പുത്രൻ ധ്രുഷ്ട്രദ്യുമ്നൻ. മഹാരാജാവും, രാജകുമാരനായ ധ്രുഷ്ട്രദ്യുമനനും സദസ്സിലിരിക്കുന്നതായി, മഹാറാണി സ്തീജനങ്ങൾക്കുള്ള സ്ഥലത്ത് ഉള്ളിലായും കാണിച്ചിരിക്കുന്നു.
പാണ്ഡവർ പാഞ്ചാല സദസ്സിൽ അർജ്ജുനൻ മത്സരത്തിൽ പങ്കെടുക്കാനായി അയച്ച് മറ്റു നാലു സഹോദരന്മാർ സദസ്സിൽ കാത്തിരിക്കുന്നു. ജ്യേഷ്ഠന്മാരായ യുധിഷ്ടിരനും ഭീമസേനനും ഓലക്കുടചൂടിയും, അനുജന്മാരായ നകുല-സഹദേവന്മാർ അതിനുശേഷവുമായി സ്വയംവരം കാണുന്നു.
മത്സരവേദിയിൽ കർണ്ണനും, ശിശുപാലനും, ജരാസന്ധനും കർണ്ണൻ വില്ലെടുത്ത് കുലച്ചപ്പോൾ ദ്രൗപദി തന്റെ അഭിപ്രായം പറയുകയും സൂതപുത്രനായി അറിയപ്പെട്ട കർണ്ണൻ പിന്മാറുകയും ചെയ്തു. തുടർന്ന് ശിശുപാലനും പരാജയപ്പെട്ടു. അവസാനം വയസ്സനായ മഗദാധിപതിയായ ജരാസന്ധനും എത്തി. വയോധികനായ ജരാസന്ധൻ വില്ലു കുലക്കുന്നവേളയിൽ താഴെവീണുപോയി. ദാരുശില്പത്തിൽ താഴെവീണുപോയ ജരാസന്ധനേയും, അദ്ദേഹത്തെ എഴുന്നേൽപ്പിക്കാൻ സഹായിക്കുന്ന അദ്ദേഹത്തിന്റെ പുത്രൻ സഹദേവനെയും കാണാം.
ദ്രൗപദി-അർജ്ജുന വിവാഹം മത്സരത്തിൽ ജയിച്ച അർജ്ജുനനു ദ്രുപദമഹാരാജാവ് കന്യാദാനം നൽകി. ദ്രൗപദി വരണമാല്യം അർജ്ജുനനെ അണിയിച്ചു. സഹേദരനായ ധ്രുഷ്ട്രദ്യുമ്നൻ സ്വയംവരവിജയം തെളിവുമായി സമീപം.
20
തിരുത്തുകത്രിപുരസുന്ദരി ദേവി
ത്രിപുരനായ ശ്രീപരമേശ്വരന്റെ സുന്ദരിയും മഹതിയുമായ പത്‌നിയാകയാൽ മഹാത്രിപുരസുന്ദരി. ത്രിപുര എന്ന പദത്തിന് ത്രിമൂർത്തികളെക്കാൾ പുരാതനയായവൾ എന്നു സാരം. "മൂർത്തിത്രയസ്യാപി പുരാതനത്യാത് തദംബികായാഃ ത്രിപുരേതിസംജ്ഞാ" എന്ന ശാക്തേയമതം. ത്രിപുരങ്ങളിൽ വസിക്കുന്ന സുന്ദരിയും മൂന്നു മൂർത്തികളെക്കാൾ പുരാതനയുമാകയാൽ ത്രിപുരസുന്ദരി. കദംബവന ചാരിണിം മുനി കദംബ കാദംബിനിം നിതംബ ജിത്ത ഭൂധരാം സുരനിതംബിനീ സേവിതാം നവാംബുരൂഹ ലോചനാ മഭി നവാംബുധ ശ്യാമളാം ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ.
ദ്രൗപദി സ്വയംവരം
പാഞ്ചാലി സ്വയവരത്തിനായി ദ്രുപദ സദസ്സിലെത്തിയ പൗണ്ഡ്രകൻ, രുഗ്മി, ജയദ്രഥൻ തുടങ്ങിയവർ വില്ലുകുലക്കാനായി പരിശ്രമിച്ച് പരാജിതരാവുന്നു.
പലരും പലതരത്തിൽ പരിശ്രമിച്ചിട്ടും ഞാൺ വലിച്ചു കെട്ടാൻ സാധികാതെ പരാജിതരായി.
അർജ്ജുനൻ സ്വയംവര മത്സരത്തിൽ ഞാൺ വലിച്ചുകെട്ടി ലക്ഷ്യം കൃത്യമായി മനസ്സിലാക്കി ശ്രദ്ധയോടെ അമ്പെയ്യുന്നു. യുധിഷ്ഠിരൻ അമ്പെയ്യാൻ നിർദ്ദേശിക്കുന്നു. യുധിഷ്ഠിരന്റെയും ഭീമന്റെയും കൈകളിൽ സ്തീധനപണം കാണാം. ദ്രൗപദിയുടെ സഹോദരനായ ധൃഷ്ട്രദ്യുമ്നൻ മുകളിൽ കറങ്ങികൊൺറ്റിരുന്ന പക്ഷിയുടെ കണ്ണിൽ തറച്ച അസ്ത്രവുമായിവന്ന് അർജ്ജുനന്റെ വിജയം സദസ്സിനെ അറിയിക്കുന്നു.
21
തിരുത്തുകവ്യാഘ്രമുഖം
ക്ഷേത്രത്തിൽ നിരവധി വ്യാഘ്രമുഖ ശില്പങ്ങൾ ഉണ്ട്. കിഴക്കെ അമ്പലവട്ടത്ത് മുകളിലും, കരിങ്കല്ലിൽ തൂണുകളിലുമായി കാണാം.
ദ്രൗപദി സ്വയംവരം പാഞ്ചാലരാജ്യത്തെ ദ്രുപദ മഹാരാജാവിന്റെ പുത്രിയാണ് ദ്രൗപദി. മകൾക്കായി സ്വയംവരം പ്രഖ്യാപിച്ചു, അതിനായി ഒരു മത്സരവും തീരുമാനിച്ചു. നിരവധി രാജാക്കന്മാർ അതിൽ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടു. വേഷ പ്രശ്ചന്നരായി വന്ന പാണ്ഡവർ ബ്രാഹ്മണ വേഷത്തിൽ സദസ്സിൽ സന്നിധരായിരുന്നു. എല്ലാ രാജാക്കന്മാരും പരാജയപ്പെട്ടപ്പോൾ അർജ്ജുനൻ പങ്കെടുക്കുകയും, ദിവ്യമായ വില്ലുകുലച്ച്, മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന പക്ഷിയെ താഴെ തളികയിലെ ജലത്തിൽ നോക്കി അമ്പെയ്ത് പക്ഷിയുടെ കണ്ണിൽ കൊള്ളിച്ച് മത്സരത്തിൽ വിജയിച്ചു. ദ്രുപദർ വിജയിയായ അർജ്ജുനനു ദ്രൗപദിയെ വിവാഹം ചെയ്തു കൊടുത്തു. തുടർന്നുള്ള മൂന്നു നിരയിലായി ഒൻപതു ദാരുശില്പങ്ങൾ ദ്രൗപദി സ്വയംവരം വിശദമായി കാണിച്ചിരിക്കുന്നു.
കൗരവരാദികൾ സ്വയംവര മത്സരത്തിൽ ദുര്യോദനൻ, ദുർവ്വിഷഹൻ, ദുർമുഖൻ തുടങ്ങിയ കൗരവദികൾ പങ്കെടുക്കുന്നു. സഹോദരനായ ദുശ്ശാസനൻ അടുത്തു നിൽക്കുന്നുണ്ട്.
അർജ്ജുനൻ സ്വയംവര മത്സരത്തിൽ അർജ്ജുനൻ വില്ലു കുലക്കുന്നതിനു മുൻപായി വില്ലിനെയും അമ്പിനേയും വണങ്ങുന്നു. തുടർന്ന് തൊഴു കൈകളോടെ വില്ല് എടുത്തു നിവർത്തുന്നു. യുധിഷ്ഠിരനും, ഭീമനും സ്ത്രീധനം ദ്രുപദ സന്നിധിയിൽ കെട്ടിവെയ്ക്കുന്നു. തുടർന്നുമാത്രമാണ് അർജ്ജുനനു വില്ലു കുലക്കാൻ കഴിയുക. അതിനുശേഷം അർജ്ജുനൻ വില്ലു വളച്ച് ഞാൻ വലിച്ചു കെട്ടുന്നു.
22
തിരുത്തുകശ്രീരാമാവതാരം അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച പുത്രനാണ് രാമൻ. അതിനുമുൻപ് കൗസല്യയിൽ ദശരഥനു ഒരു മകൾ ജനിച്ചിരുന്നു, പേർ ശാന്ത. മര്യാദാ പുരുഷോത്തമനായി കരുതുന്ന രാമൻ സത്യം എന്താണെന്നും എങ്ങനെയാണു സ്വജീവിതത്തിലൂടെ അതു നിറവേറ്റണ്ടതെന്നും ലോകത്തിനു ബോധ്യപ്പെടുത്തുന്നു. ആഗ്രഹങ്ങളെ ഒതുക്കുമ്പോഴേ മനുഷ്യനു മനുഷ്യത്വo പ്രകാശിപ്പിക്കാനാവു. തൻറെ ആഗ്രഹങ്ങൾക്ക് അവസാനമില്ലന്നാകുമ്പോൾ സ്വയം വിനാശത്തിലേക്ക് വീഴുന്നു. രാമായണത്തിലെ ഓരോ കഥാപാത്രവും ഈ ദാർശനിക തത്വത്തിന്റെ പ്രത്യക്ഷ പ്രതീകമായി മാറുന്നു. വിശ്രവസിന്റെ പുത്രനും ലങ്കാധിപനുമാണ് രാക്ഷകുലജാതനായ രാവണൻ, ബ്രഹ്മാവിന്റെ വരബലത്തിൽ അഹങ്കാരിയായിമാറി. അതിനെ തുടർന്ന് മഹാവിഷ്ണു മനുഷ്യനായി അയോദ്ധ്യാപതിയായ ദശരഥ മഹാരാജാവിന്റെ പത്നിമാരിൽ പുത്രഭാവത്തിൽ ഭൂമിയിൽ ജന്മം കൊണ്ടു.
കൗസല്യാപ്രസവം കൗസല്യാദേവി രാമനു ജന്മം നൽകുന്നു. മറ്റു സ്ത്രീകളും തോഴിമാരും കൂടെയുണ്ട്.
ദശരഥന്റെ കൈയ്യിൽ ശിശുവായ രാമൻ കുലഗുരു വസിഷ്ഠനും, മന്ത്രിപ്രമുഖനായ സുമന്ത്രരും ദശരഥന്റെയും, കൗസല്യയുടേയും ഇരുവശങ്ങളിലായി ദാരുശില്പത്തിലുണ്ട്.
വിശ്വരൂപ ദർശനം രാമാവതാരത്തെ തുടർന്ന് ദശരഥനും, കൗസല്യാദേവിക്കും മഹാവിഷ്ണ വൈകുണ്ഠാധിപതിയായി അനന്തശയനത്തിൽ വിശ്വരൂപദർശനം നൽകുന്നു.
രാമന്റെ നാമകരണം രാമന്റെ നാമകരണവേളയിൽ, ദശരഥനും മറ്റുള്ളവരും
23
തിരുത്തുകഓടകുഴലൂതുന്ന ശ്രീകൃഷ്ണനും, ഗോപികമാരും
ആലിന്മുകളിൽ നിന്നും ഓടക്കുഴലൂതുന്ന കൃഷ്ണൻ. വേണുനാദത്തിലലിഞ്ഞു നിൽക്കുന്ന ഗോപികമാർ വശങ്ങളിലുണ്ട്. ഇടത്തെ കാലിൽ നിന്ന് വലതുകാലൂന്നി നിൽക്കുന്ന രൂപം. ഭഗവാൻ കൃഷ്ണന്റെ ലീലകളെപ്പറ്റി പറഞ്ഞാൽ അവസാനമില്ല. അദ്ദേഹം ഭൂമിയിൽ അവതരിച്ച സമയത്ത് ഭൂമിയിലെ ഒരു പുൽനാമ്പു പോലും അദ്ദേഹത്തിന്റെ ദിവ്യത്വത്താൽ വശീകരിക്കപ്പെട്ടിരുന്നു. ആ വേണുഗാനത്തിൽ ലയിച്ചിരുന്നു. ഓം നാരായണായ നമഃ.
ശിവ ഭൂതഗണങ്ങൾ
സതിദേവിയുടെ ജീവത്യാഗത്തെ തുടർന്ന്, ദക്ഷയാഗം മുടക്കാനായി ശ്രീപരമേശ്വരന്റെ തിരുജടയിൽ നിന്നും വീരഭദ്രനും, ഭദ്രകാളിയും ജനിച്ചു. അവർക്കൊപ്പം
നന്ദികേശ്വരൻ, ഭൈരവൻ തുടങ്ങീയ ഭൂതഗണങ്ങളും പുറപ്പെട്ടു. ബന്ധന വിമുക്തനായ സിംഹത്തെപ്പോലെ യജ്ഞശാലയിലേക്ക് ഇരച്ചു കയറിയ ശിവഭൂതഗണങ്ങൾ കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ഈ വിനാശം മഹാദേവിയുടേ അപ്രീതി മൂലമാണെന്നറിയാമായിരുന്ന വീരഭദ്രൻ യജ്ഞശാലയപ്പാടെ തരിപ്പണമാക്കി. തന്റെ ക്രോധമടക്കാനായി ക്രോധരൂപിണിയായ ഭദ്രകാളിയും പരിവാരങ്ങളും വീരഭദ്രന്റെ പ്രവൃത്തികൾക്ക് സാക്ഷിയായി. യഗം മുടങ്ങി. യജ്ഞ യജമാനനായ ദക്ഷന്റെ ശിരസറുത്ത്, ഇന്ദ്രനെ ജയിച്ച്, യമന്റെ കാലദെണ്ഡൊടിച്ച് യജ്ഞശാലയിൽ സന്നിഹിതരായിരുന്ന ദേവഗണങ്ങളെ നാലുപാടും ഓടിച്ചുവിട്ടു. അതിനുശേഷം ദക്ഷശിരസുമായി കൈലാസത്തിലെത്തി. ദാരുശില്പത്തിൽ നന്ദികേശ്വരനേയും, ഭൈരവനേയും, മറ്റു ശിവഭൂതഗണങ്ങളേയും കാണിച്ചിരിക്കുന്നു.
24
തിരുത്തുകമഹാവിഷ്ണു, ഭൂമിദേവി, ലക്ഷ്മിദേവി ഭൂമിദേവിയും, ലക്ഷ്മിദേവിയും മഹാവിഷ്ണുവിന്റെ പത്നിമാരാണ്. വിഷ്ണുവിനു ഇരുവശത്തുമായി രണ്ടുപേരെയും ദാരുശില്പത്തിൽ കാണിച്ചിരിക്കുന്നു. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ കൈകളിൽ ശംഖ്, സുദർശനചക്രം, കൗമോദകിയെന്ന ഗദ, പത്മം എന്നിവ കാണാം. ദേവിമാരുടെ കൈകളിൽ താമരമൊട്ട് ഉണ്ട്. മൂന്നുപേരും താമരപൂമാല അണിഞ്ഞിരിക്കുന്നു.
മഹിഷാസുര മർദ്ധിനിയായ ദുർഗ്ഗാദേവി ശ്രീപാർവ്വതിയുടെ രൗദ്രരൂപമാണ് ആദിപരാശക്തിയെന്ന ദുർഗ്ഗാദേവി. മഹിഷാസുരനെ വധിക്കാനാണ് ദുർഗ്ഗാദേവി അവതാരമെടുത്തത്. ദാരുശില്പത്തിൽ എട്ടുകൈകളിലും ആയുധധാരിയായി കാണിച്ചിരിക്കുന്ന ദേവി വ്യാഘ്രത്തിന്റെ പുറത്തേറി യുദ്ധസന്നദ്ധയാണ്. ത്രിശൂലം, ചക്രം, ഗദ, സർപ്പം, ശംഖ്, പരിച, അമ്പ്, വില്ല്, ചുരിക എന്നീ ആയുധങ്ങൾ ദാരുശില്പത്തിൽ കാണിച്ചിരിക്കുന്നു. ദേവിക്ക് അകമ്പടിയായി വേതാളവും, മറ്റു ഭൂതഗണങ്ങളും ഉണ്ട് ശില്പത്തിൽ. ദേവിഭാഗവതം സപ്തമസ്കന്ദത്തിൽ ദുർഗ്ഗാദേവിക്ക് മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളാണന്നു പ്രതിപാദിക്കുന്നു. ഹൈന്ദവ വിശ്വാസ പ്രകാരം, ദുർഗ്ഗയുടെ ഒൻപത് രൂപഭാവങ്ങളെയാണ് നവരാത്രിക്കാലത്ത് ആരാധിക്കുന്നത്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ്. "സർവ്വ മംഗള മാംഗല്യേ ശിവേ സർവാർത്ഥ സാധികേ. ശരണ്യേ ത്രയംബകേ ഗൗരീ, നാരായണി നമോസ്തുതേ!"
25
തിരുത്തുകവരാഹി ദേവി ആദിപരാശക്തിയുടെ വിഭിന്ന രൂപങ്ങളായ സപ്തമാതാക്കാളിൽ ഒരാണ് വരാഹി. മഹാക്ഷേത്രങ്ങിലെല്ലാം തെക്കുഭാഗത്തായി സപ്തമാതാക്കളുടെ ബലിപീഠമുണ്ട്. അവിടെയാണ് ഉത്സവബലിപൂജ നടത്തുന്നത്. ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ് സപ്തമാതാക്കൾ. ദേവീമാഹാത്മ്യത്തിൽ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്. ദേവിയുടെ തിരുവായിൽ നിന്ന് ബ്രഹ്മാണിയും, തൃക്കണ്ണിൽ നിന്ന് മഹേശ്വരിയും, അരക്കെട്ടിൽ നിന്ന് കൗമാരിയും, കൈകളിൽ നിന്ന് വൈഷ്ണവിയും, പൃഷ്ടഭാഗത്തു നിന്ന് വരാഹിയും, ഹൃദയത്തിൽ നിന്ന് ഇന്ദ്രാണിയും, പാദത്തിൽ നിന്ന് ചാമുണ്ഡിയും ഉത്ഭവിച്ചു. രക്തബീജനെന്ന അസുരനെ നിഗ്രഹിക്കാനായി വ്യാഘ്രത്തിന്റെ പുറത്തേറി എട്ടുകൈകളിലും ആയുധധാരിയായ ഉഗ്രരൂപിണിയാണ് ദാരുശില്പത്തിൽ വരാഹി.
വേണുഗോപാലമൂർത്തി അതിവിശിഷ്ടമായ ദാരുശില്പങ്ങളിലൊന്ന്. സാധാരണയായി വേണുഗോപാലനു രണ്ടു കൈകൾ കാണിക്കുമ്പോൾ ഇവിടെ പത്തു കൈകളുണ്ട്. ഓടകുഴലൂതുന്ന ശ്രീകൃഷ്ണ പ്രരമാത്മാവിന്റെ ശ്യാമപ്രസാദമേറിയ രൂപം കമനീയമാണ്. വൃന്ദാവനത്തിലെ സർവ്വ ചരാചരങ്ങളേയും തന്റെ വേണുനാദത്തിലൂടെ മയക്കിയ കണ്ണന്റെ ദാരുശില്പം. വേനു കൂടാതെ കൈകളിൽ ശംഖും, ചക്രവും, കരിമ്പു, പത്മവും, മറ്റു ചില ആയുധങ്ങളും കാണിച്ചിരിക്കുന്നു. രണ്ടു കൈകൾ മടിതട്ടിലായും, അതിലെ വലതുകൈ ചിന്മുദ്രയിലും കാണിച്ചിരിക്കുന്നു.
26
തിരുത്തുകഗരുഢാരൂഡനായ മഹാവിഷ്ണുവും ലക്ഷ്മിദേവിയും പതിനെട്ടു മഹാപുരാണങ്ങളിൽ വച്ച് മൂന്നാമത്തെ പുരാണമാണ് വിഷ്ണുപുരാണം. ആകൃതികൊണ്ടു ചെറുതാണെങ്കിലും ശാസ്ത്രീയത കൊണ്ടും പ്രാചീനത കൊണ്ടും ഭക്തി, ജ്ഞാനം, ചരിത്രം എന്നിവയുടെ വിപുലതകൊണ്ടും പുരാണങ്ങളിൽ പ്രധാനം. ദാരുശില്പത്തിൽ ഭഗവാൻ മഹാവിഷ്ണുവും, ലക്ഷ്മിദേവിയും വാഹനമായ ഗരുഢാരൂഡനാണ്. കാശ്യപനു വിനതയിൽ ജനിച്ച രണ്ടാമത്തെ പുത്രനാണ് പക്ഷിശ്രേഷ്ഠനായ ഗരുഢൻ. വിഷ്ണുദേവൻ ശംഖ്, ചക്ര, ഗദാ, പത്മധാരിയാണ്. ഇരുവശങ്ങളിലുമായി ഭഗവത് നാമജപം ചെയ്യുന്ന ഋഷിവര്യന്മാരെ കാണിച്ചിരിക്കുന്നു.
ബലിയെ അനുഗ്രഹിക്കാൻ കാലുയർത്തിയ വാമനമൂർത്തി ത്രേതായുഗത്തിൽ മഹാവിഷ്ണു അദിതിയുടേയും കശ്യപന്റെയും പുത്രനായ വാമനനായി ജനിച്ചു. അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപമായ വാമനനാണ് അസുര ചക്രവർത്തിയായിരുന്ന മഹാബലിയെ സുതലമെന്ന സ്വർഗ്ഗതുല്യമായ ലോകത്തിലേക്ക് ചവുട്ടി താഴ്ത്തിയത്. വിശ്വരൂപം പൂണ്ട് മഹാബലിയുടെ ശിരസ്സിൽ കാൽ വെച്ച് അനുഗ്രഹിക്കുന്ന മഹാവിഷ്ണുവാണ് ദാരുശില്പത്തിൽ. എട്ടുകൈകളിൽ ആയുധധാരിയായി, കൗമോദകിയെന്ന ഗദയും, ശാർങ്ഗം എന്ന വില്ലും, പരിചയും, ശംഖും, നാരായണാസ്ത്രവും, നാന്ദകം വാളും, സുദർശന ചക്രവും കൈകളിലേന്തി വലതുകാൽ ഉയർത്തി നിൽക്കുന്നതാണ് ശില്പം. ബലിയോട് മൂന്നടി ഭിക്ഷയാചിച്ച സന്ദർഭത്തിൽ, അദ്ദേഹം ഭക്തിയോടെ സർവ്വതും സമർപ്പിച്ചതിൽ പ്രസാദിച്ചു ബലിയെ സ്വർഗവാസികൾ കൊതിക്കുന്ന "സുതലം" എന്ന പാതാളത്തിലെ സുന്ദരലോകത്തിന്റെ ചക്രവർത്തി ആക്കി. മഹാബലിയുടെ കൊട്ടാര കാവൽക്കാരനായി വാമനൻ നിലകൊണ്ട്, അടുത്ത മന്വന്തരത്തിലെ സ്വർഗ്ഗത്തിന്റെ ഇന്ദ്രനായി മഹാബലിയെ വാഴിച്ചു.
27
തിരുത്തുകഅനന്തശായിയായ മഹാവിഷ്ണു പാലാഴിയിൽ ആയിരം ശിരസ്സുള്ള അനന്തൻ എന്ന സർപ്പത്തിൻമേൽ മഹാവിഷ്ണു യോഗനിദ്രകൊള്ളുന്നു. കാലത്തിന്റെ പ്രതീകമായി അനന്തനെയും, കാലത്തെ തനിക്ക് അധീനമാക്കി നിർത്തിയ-കാലാതീതനായ-ഈശ്വരന്റെ പ്രതീകമായി മഹാവിഷ്ണുവിനെയും നിരൂപണം ചെയ്യാം.ദാരുശില്പത്തിൽ ഇടതുവശത്ത് ഭൂമി ദേവിയും വലതു വശത്ത് ദേവന്റെ കാലുകൾ ഉയർത്തി മടിയിലാക്കി ഇരിക്കുന്ന ലക്ഷ്മിദേവിയേയും കാണാം. കൂടാതെ ബ്രഹ്മദേവനും, നാരദരും, ശിവലിംഗ പ്രതിഷ്ഠയും ശില്പത്തിലുണ്ട്. അനന്തശയനത്തെപ്പറ്റി സവിസ്തരമായ പ്രതിപാദനം ബ്രഹ്മാണ്ഡപുരാണത്തിലുണ്ട്.
സന്താനഗോപാല മൂർത്തി പുത്രദുഃഖത്താൽ വിഷമിച്ച ദ്വാരകാവാസിയായ ബ്രാഹ്മണന്റെ കുട്ടിയെ കണ്ടുപിടിക്കാനായി അർജ്ജുനനൊപ്പം ശ്രീകൃഷ്ണൻ വൈകുണ്ഠപുരിയിലെത്തി. ആയിരം സൂര്യ-ചന്ദ്രന്മാരുടെ തേജസ്സോടുകൂടി പാലാഴിയിൽ അനന്തശായിയായ മഹാവിഷ്ണുവിനെ ദർശിച്ചു ബ്രാഹ്മണന്റെ മരിച്ചുപോയ എല്ലാപുത്രന്മാരെയും വീണ്ടെടുത്തു. വനമാലകളും, കുണ്ഡഃലങ്ങളും, കൌസ്തുഭവും, മാറില് ശ്രീവത്സം, നാല് തൃക്കൈയ്കളിലായി ശംഖ്, ചക്രം, ഗദ, പത്മം എന്നിവയോടും മുനിമാരാൽ സേവിതനായ വിഷ്ണുവിനെ ദർശിച്ചു. അതുപോലെയാണ് ദാരുശില്പത്തിലും കാണിച്ചിരിക്കുന്നത്.
ഭൂമിദേവിയും, ലക്ഷ്മിദേവിയും ഹൈന്ദവപുരാണങ്ങൾ പ്രകാരം മഹാവിഷ്ണുവിനു ഭൂമിദേവിയും, ലക്ഷ്മിദേവിയും പത്നിമാരായുണ്ട്. സൃഷ്ടിയുടെ വാസസ്ഥലമായ ഭൂമിയെ ബ്രഹ്മതത്വത്തെ ആധാരമാക്കി കാത്തുസൂക്ഷിക്കുന്നത് ഭഗവാനാണ്. അതായത് ജഗത് മുഴുവൻ ഈശ്വരനാൽ മൂടപെട്ടതാകുന്നു എന്നു സാരം. ഭഗവാൻ ഭൂമിയെ വരാഹരൂപത്തിൽ താങ്ങി നിർത്തുന്നുവെന്നു വിശ്വാസം. പാലാഴിയിൽ നിന്നും ഉയർന്നുവന്ന ലക്ഷ്മീദേവി ഐശ്വര്യത്തിന്റെ സമ്പത്തിനെയും പ്രതിനിധീകരിക്കുന്നു. കയ്യിൽ താമരപ്പൂവെന്തിയാണ് രണ്ടു ദെവിമാരും ശില്പത്തിൽ. ശ്രീ എന്നും തമിഴിൽ തിരുമകൾ (திருமகள்) എന്നും വിളിക്കപ്പെടുന്നു.
28
തിരുത്തുകബ്രഹ്മദേവൻ സൃഷ്ടി കർത്താവാണ് ബ്രഹ്മാവിനു നാല് ശിരസ്സുകൾ ഉണ്ട്. ത്രിമൂർത്തി ഒരാളായ ബ്രഹ്മാവാണ് സകല ജീവജാലങ്ങളേയും മനുഷ്യരാശിയേയും സൃഷ്ടിച്ചത്. ബ്രഹ്മമായ പ്രപഞ്ചചൈതന്യത്തിൽ നിന്ന് സൃഷ്ടി നടത്തുന്നതുകൊണ്ട് ബ്രഹ്മാവ് എന്ന് പേരു കിട്ടി. ഒരു കയ്യിൽ വേദങ്ങളും, കമണ്ഡലവും, അക്ഷമാലയും, അറിവിന്റെ അടയാളമായ താമരയും മറ്റ് ആയുധങ്ങളും ഉണ്ട്. വിഷ്ണുവുമായി യുദ്ധസന്ധനാണിവിടെ ബ്രഹ്മദേവൻ.
ലിംഗോത്ഭവൻ ലിംഗോത്ഭവ അഥവാ അളക്കാൻ പറ്റാത്തത് എന്നാണ്. മാഘ മാസത്തിലെ കൃഷ്ണ ചതുർദശിയിൽ ശിവൻ ശിവലിംഗരൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ശിവന്റെ ആത്മീയത ഭഗവാൻ ബ്രഹ്മാവിനെയും, വിഷ്ണുവിനെയും കാണിക്കാനാണ് ലിംഗോത്ഭവയായി പ്രത്യക്ഷപ്പെട്ടത്. പുരാണങ്ങളിൽ ലിംഗോത്ഭവയെ അനന്തമായ പ്രകാശമായാണ് പ്രതിപാദിച്ചിരിക്കുന്നത്. ദാരുശില്പത്തിൽ ഇരുവശങ്ങളിലുമായി ശംഖും പത്മവും കാണിച്ചിരിക്കുന്നു.
വിഷ്ണു ഇരുപതുകൈകളിൽ ആയുധധാരിയാണ് വിഷ്ണുദേവൻ. ബ്രഹ്മാവിഷ്ണു യുദ്ധം - മഹാവിഷ്ണുവിൻറെ നാഭിയിലുണ്ടായ താമരയിൽ ബ്രഹ്മാവ് ജന്മമെടുത്തു. ജലപ്പരപ്പിൽ കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിൻറെ പിതാവായ വിഷ്ണു ആണ് ഞാൻ എന്ന് വിഷ്ണു മറുപടി നൽകി. ഇത് ബ്രഹ്മാവിനിഷ്ടമായില്ല, വിഷ്ണുവും ബ്രഹ്മാവും തമ്മിൽ യുദ്ധം ആരംഭിച്ചു. ഇതിനിടയിൽ ഒരു ശിവലിംഗം ഇവർക്ക് മദ്ധ്യേ പ്രത്യക്ഷപ്പെട്ടു. ശിവലിംഗത്തിൻറെ അഗ്രങ്ങൾ കണ്ട് പിടിക്കാൻ ബ്രഹ്മാവ് മുകളിലേക്കും, വിഷ്ണു താഴേക്കും സഞ്ചരിച്ചു. ഇരുവരും പരാജിതരായപ്പോൾ പരമശിവൻ പ്രത്യക്ഷപ്പെട്ടു ശിവഭക്തി വിവരിച്ചു കൊടുത്തു. ഇത് മാഘമാസത്തിലെ കറുത്ത പക്ഷത്തിൽ ചതുർദശി രാത്രിയിലായിരുന്നുവെന്നാണ് വിശ്വാസം.
29
തിരുത്തുക1. ശിവൻ പഞ്ചരൂപൻ ആണ് .ഇതിൽ അഘോരം എന്ന രൂപത്തിൽ നിന്നാണ് ശിവന് അഘോരരൂപൻ എന്ന പേര് ഉണ്ടായത് .
2. ശിവന്റെ ശൂലം ത്രിഗുണാത്മകമാണ്.അത് ധരിക്കുന്നതുകൊണ്ട് ശിവന് ശൂലി എന്ന പേർ ലഭിച്ചു .
3. ശിവഭൂതങ്ങൾ എപ്പോഴും സംസാരമുക്തങ്ങൾ ആയത് കൊണ്ട് ശിവന് ഭൂതാധിപൻ എന്ന പേർ ലഭിച്ചു .
4. അദ്ധേഹത്തിന്റെ വിഭൂതി ലേപനം ചെയ്യുന്നത് ഐശ്വര്വത്തെ ആണ് പ്രദാനംചെയ്യുന്നത് ,അതിനാൽ ശിവൻ ഭൂതിഭൂഷണൻ എന്ന പേരിലും അറിയുന്നു .
5. ശിവഭഗവാൻറെ വാഹനമായ കാള ധർമ്മമാണ്.അതിന്റെ പുറത്തു ഇരിക്കുന്നതിനാൽ വൃഷഭവാഹനൻഎന്ന പേരിലും അറിയപ്പെടുന്നു .
6. സർപ്പങ്ങൾ ക്രോധാദിദോഷങ്ങൾ ആണ് ,അതിനെ അടക്കി നിർത്തി തന്റെ ഭൂഷണം ആക്കി തീർത്തതിനാൽ അദ്ദേഹം സർപ്പ ഭൂഷണൻ എന്ന പേരിലും അറിയപെടുന്നു .
7. ജടകൾ നാനാരൂപത്തിൽ ഉള്ള കർമ്മങ്ങൾ ആണ് .അവയെ ധരിക്കുന്നതിനാൽ പരമേശ്വരൻ ജടാധരൻ എന്ന പേരിലും അറിയുന്നു
8. ശിവൻറെ നേത്രങ്ങൾ മൂന്നുവേദങ്ങൾ ആണ് ,അതിനാൽ ഭഗവാൻ മുക്കണ്ണൻ എന്ന പേരിലും അറിയുന്നു .
9. ജീവമ്മാരെ രക്ഷിക്കുന്നത് കൊണ്ടും ,ജ്ഞാനനശക്തി കൊണ്ട് എല്ലാം അറിയുന്നത് കൊണ്ടും ,പ്രഭുത്വശക്തി കൊണ്ട് ജീവമ്മാരെ നിയന്ത്രിക്കുന്നത് കൊണ്ടും ,ഭഗവാന് പതി എന്ന പേർ ലഭിച്ചു .
10. ഭഗവാൻ ജ്ഞാനശക്തിക്ക് ആശ്രയമായതിനാൽ അദ്ദേഹം മഹേശ്വരൻ എന്ന പേരിലും അറിയുന്നു ..
11. കൈലാസത്ത് ശയിക്കുന്നതിനാൽ ഭഗവാന് ഗിരീശൻ എന്ന പേരിലും അറിയപെടുന്നു .
12. ഭഗവാന്റെ ശിരസ്സിൽ ആണല്ലോ ഗംഗാദേവിയെ വഹിച്ചിരിക്കുന്നത് ,അതുകൊണ്ട് ഗംഗാധരൻ എന്ന പേരിലും അറിയുന്നു .
13. ദക്ഷയാഗത്തെ നശിപ്പിച്ചതിനാൽ ക്രതുദ്ധൃംസി എന്ന പേർ ലഭിച്ചു .
14. ആനതോൽ ഉടുക്കന്നതിനാൽ കൃത്തിവാസസ്സ് എന്ന പേർ ലഭിച്ചു .
15. പരശു എന്ന അസുരനെ വധിച്ചതിനാൽ ഖണഢപരശു എന്ന പേർ ലഭിച്ചു .
16. മൂന്നുലോകങ്ങൾക്കും പിതാവ് ആയതിനാൽ ത്രിംബകൻ എന്ന പേരിലും അറിയപെടുന്നു .
17. ജീവജാലങ്ങളെ സംസാരഭയത്തിൽ നിന്ന് രക്ഷിക്കുന്നതിനാൽ പശുപതി എന്ന പേരിലും അറിയുന്നു .
18. ജീവാത്മസ്വരൂപേണ സംസാരത്തെ അനുഭവിക്കുന്നവൻ ,മംഗളരൂപി എന്നി രീതിയിൽ ഭഗവാനെ ഭവൻ എന്ന പേരിലും അറിയപ്പെടുന്നു .
19. കാലനെ ജയിക്കുന്നവൻ എന്ന അർത്ഥത്തിൽ മൃത്യുഞ്ജയൻ എന്ന പേരിലും അറിയുന്നു ..
20. വൃഷഭത്തെ ധ്വജം(കൊടി) ആക്കിയതിനാൽ വൃഷഭധ്വജൻ എന്ന പേർ ലഭിച്ചു .
21. സുഖത്തെ ചെയ്യുന്നതിനാൽ ശംഭു എന്ന പേർ ലഭിച്ചു .
22. കാളകൂടം ഭക്ഷിച്ചതിനാൽ നീലനിറത്തിൽ കണ്ഠം ആയത് കൊണ്ട് നീലകണ്ഠൻ എന്ന പേരിലും ഭഗവാൻ അറിയുന്നു .
23. പ്രളയകാലത്തു പോലും നാശമില്ലാത്ത ഭഗവാൻ എന്ന അർത്ഥത്തിൽ സ്ഥാണു എന്ന പേരിലും ഭഗവാൻ അറിയപ്പെടുന്നു .
24. പ്രളയകാലരംഭത്തിൽ ലോകത്തെ ഹിംസിക്കുന്നതിനാൽ ശർവ്വൻ എന്ന പേരിലും ഭഗവാൻ അറിയപെടുന്നു .
25. ശിവന്റെ അംശം കൊണ്ട് തന്നെ ജനിച്ചതിനാൽ രുദ്രൻ എന്ന പേരിലും അറിയപ്പെടുന്നു .
26. ചന്ദ്രനെ ധരിച്ചിരിക്കുന്നതിനാൽ ചന്ദ്രശേഖരൻ എന്ന പേരിലും ഭഗവാൻ അറിയപ്പെടുന്നു .
ഇനിയും എത്രയെത്ര നാമങ്ങൾ ഉച്ചരിചാലും മതി വരില്ല ഭഗവാനെ ഹര ഹര മഹാദേവാ
30
തിരുത്തുകവധി ദാരുശില്പങ്ങളാൽ ശ്രീകോവിലിൽ പുരാണേതിഹാസങ്ങളായ ശിവപുരാണത്തിലെ നടരാജന്യത്തം, സദാശിവൻ, അർദ്ധനാരീശ്വരൻ, കുടുംബസ്ഥനായ തിരുവാഴപ്പള്ളിലപ്പൻ, ത്രിപുരദഹനം, പാർവ്വതി പരിണയം, ശിവ-പാർവ്വതീ വിവാഹയാത്ര, ഗണപതി, അഷ്ടഭുജ ഗണപതി, ഉണ്ണിയപ്പം കഴിച്ചുകൊണ്ടിരിക്കുന്ന ഉണ്ണി ഗണപതി, പാർവ്വതീദേവി, കിരാതമൂർത്തി, സുബ്രഹ്മണ്യൻ; രാമായണത്തിലെ കൗസല്യാപ്രസവം (രാമാവതാരം), പുത്രകാമേഷ്ടിയാഗം, സീതാസ്വയംവരം, (ത്രയംബക ഖണ്ഡനം), ഹനുമാൻ, ശ്രീരാമൻ ആദ്യമായി ഹനുമാനെ കണ്ടുമുട്ടുന്നത്; മഹാഭാരതത്തിലെ അരക്കില്ലദഹനം, പാണ്ഡവരുടെ വനയാത്ര (ഭീമൻ മറ്റു നാലു സഹോദരന്മാരെ കൈകളിലും, മാതാവായ കുന്തിയെ കഴുത്തിലും എടുത്തുകൊണ്ടുള്ള വനയാത്ര), പാഞ്ചാലീ സ്വയംവരം, യുധിഷ്ഠിരാദികളുടെ സന്യാസം സ്വീകരിച്ചുള്ള വനവാസയാത്ര, ഭാഗവതത്തിലെ കാളിയമർദ്ദനം, പൂതനാമോക്ഷം, ഗോപികാ വസ്ത്രാക്ഷേപം, രാസലീല, അനന്തശയനം, നരസിംഹമൂർത്തി, നാഗരാജാവ്, വിരാട്പുരുഷൻ, നവഗ്രഹങ്ങൾ, ശാസ്താവ് എന്നിവ അവയിൽ ചിലതുമാത്രം.
ഉഗ്രകോപത്തോടെ ചിസിദ്ധി-വിനായകൻ പത്നി സമേതനായ ഗണപതി. സിദ്ധിയും ബുദ്ധിയുമാണ് ഗണപതിയുടെ സങ്കല്പ പത്നിമാർ. വാഴപ്പള്ളി ക്ഷേത്ര ഗണപതി പ്രതിഷ്ഠപോലെതന്നെ ദാരുശില്പത്തിലും തുമ്പിക്കൈ വലത്തോട്ട് തിരിഞ്ഞിരിക്കുന്നു. ഗണപതിയുടെ ഇടത്തെ തുടയിൽ സിദ്ധിയെകാണാംത്രീകരിച്ചിരിക്കുന്ന ഈ ദാരുശില്പത്തിൽ ശിവപെരുമാൾക്ക് ദ്രംഷ്ടകൾ കാണിച്ചിരിക്കുന്നു. എട്ടുകൈകളിലും ആയുധങ്ങളോടെ എഴുന്നള്ളിയിരിക്കുന്ന തേവർ, വലതു കൈകളിൽ ഡമരു, പരിച, ത്രയംബകം എന്ന വില്ലും, ഇടതുകൈകളിൽ വെണ്മഴു, ചന്ദ്രഹാസം, നാരായണാസ്ത്രം, വിജയം എന്ന തൃശ്ശൂലം കാണാം. ശില്പത്തിലെ തൃശ്ശൂലത്തിന്റെ മുകൾഭാഗം ഒടിഞ്ഞുപോയിട്ടുണ്ട്.
ശിവഭൂതഗണങ്ങൾ, ഋഷിമാരുടെ വായിക്കു വാഴപ്പള്ളിയിലെ ണ്ടുകളിലാ
വാഴപ്പള്ളിയിലെ വട്ട ശ്രീകോവിൽ കേരളക്കരയിലെ ഏറ്റവും പുരാതനമായ ക്ഷേത്രമന്ദിരങ്ങളിലൊന്നാണ്. വർത്തുളാകൃതിയിൽ സർവതോ ഭദ്രമാതൃകയിൽ സാന്ധാരശൈലിയിലാണ് (അകത്ത് ഇടനാഴികളോടുകൂടിയ). ഇരുപത്തിYETTAയി അംശിച്ച രീതിയിലാണ് ഇതിന്റെ കരിങ്കൽ അധിഷ്ഠാനം. അധിഷ്ഠാനത്തിന്റെ കപോതബന്ധത്തിലാണ് പ്രസിദ്ധാമായ പുരാതനശാസനങ്ങൾ കൊത്തിവച്ചിട്ടുള്ളത്. ഭിത്തിയും സോപനാത്തിനു മുകളിലുള്ള മുഖമണ്ഡപവും ദാരുശില്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. കഴുക്കോലുകളുടെ അഗ്രഭാഗം വെങ്കലത്തിൽ ശില്പഭംഗിയോടെ വാർത്തുകെട്ടിയിരിക്കുന്നു. ചെമ്പുമേഞ്ഞ മേൽക്കൂരയ്ക്കുമേൽ ഗംഭീരമായ സ്വർണ്ണത്താഴികക്കുടം.
പാശുപതാസ്ത്രം
കിരാതാർജ്ജുനചരിതം
പാശുപതാസ്ത്രം സമ്പാദിക്കാൻ അർജുനൻ പരമശിവനെ തപസു ചെയ്തു. ശിവൻ പ്രത്യക്ഷപ്പെടാതെ മടി കാട്ടിയപ്പോൾ പാർവതീദേവി വിവരമാരാഞ്ഞു. അർജ്ജുനന്റെ അഹങ്കാരം ശമിപ്പിച്ചിട്ടേ ദിവ്യായുധം നൽകിയിട്ട് ഫലമുള്ളൂ എന്ന പക്ഷക്കാരനാണ് പരമശിവൻ. എന്നാൽ അതൊന്നു പരീക്ഷിക്കുക തന്നെ. കാട്ടാളവേഷം ധരിച്ച് ശിവനും പാർവതിയും അർജ്ജുനന്റെ അടുത്തുചെന്നു. ദുര്യോധനൻ അർജുനന്റെ തപസു മുടക്കി. ഉപദ്രവിക്കാൻ മൂകാസുരനെ പന്നിയുടെ മായാവേഷത്തിൽ പറഞ്ഞുവിട്ടു. മൂകാസുരൻ അർജുനനെ ഉപദ്രവിച്ച് തപസിളക്കുവാൻ തുനിഞ്ഞപ്പോൾ ശിവൻ അസുരന് നേരെ അമ്പയച്ചു. പന്നിയുടെ ദീനരോദനം കേട്ട് അർജുനൻ ഉണർന്നു. തന്നെ ഉപദ്രവിക്കാൻ ആരംഭിച്ച പന്നിയെ അർജുനൻ അമ്പെയ്തു. പന്നി മരിച്ചുവീണു. പന്നിയെ കൊന്ന അവകാശവാദവുമായി ശിവനും അർജ്ജുനനും തമ്മിൽ തർക്കമായി. ഒടുവിൽ യുദ്ധത്തിൽ കലാശിച്ചു.ഗംഭീരയുദ്ധം നടന്നു. അമ്പുകളേറ്റ് ശിവന്റെ ശരീരം കീറി മുറിഞ്ഞപ്പോൾ പാർവതി അർജുനനെ ശപിച്ചു. എയ്യുന്ന ശരങ്ങൾ പുഷ്പങ്ങളായി വർഷിക്കട്ടെ.കാട്ടാളസ്ത്രീ ചില്ലറക്കാരിയല്ല. അർജുനന് കാര്യം മനസിലായി. കാട്ടാളവേഷധാരികൾ ശിവനും പാർവ്വതിയുമാണ്. അർജുനൻ അവരെ സാഷ ്ടാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു.
വാഴപ്പള്ളി
തിരുത്തുകPrincess Avittom Thirunal born in 1795, a son, and Princess Uttrittadhi Thirunal born in 1801, besides the eldest Princess Ayilyam Thirunal born in 1790)
Hastham Thirunal Bhageerathi Amma, Bharani Thirunal Parvathi Amma, Uthram Thirunal Uma Amma, Uttrittadhi Thirunal Mahaprabha Amma, Revathi Thirunal Arya Amma.
ചതുർയുഗങ്ങൾ ആവർത്തിക്കുമെന്ന് രാമായണത്തിൽ വാൽമികി എഴുതിയിരിക്കുന്നു. വിവരണം ഇങ്ങനെയാണ്. രാവണനിഗ്രഹം കഴിഞ്ഞ് സീതാസമേതനായി ശ്രീരാമചന്ദ്രൻ പുഷകവിമാനമേറി അയോദ്ധ്യയിലേക്ക് പോകുന്ന അവസരമാണ് സന്ദർഭം. ഹനുമാൻ ലങ്കയിലേക്ക് ചാടിയവസരത്തിൽ രാമൻ തനിക്ക് അത്രി മഹർഷി നൽകിയ അംഗുലീയം സീതയ്ക്ക് അടയാളമായി കൊടുത്തയച്ചിരുന്നു. സീത ഹനുമാനിൽ നിന്നും രാമന്റെ അംഗുലിയം സ്വീകരിച്ച് തനിക്ക് അത്രി മഹർഷിയുടെ പത്നി അനസൂയ നൽകിയ ചൂഡാരത്നം ഹനുമാനു തിരിച്ചു നൽകുന്നു. രാവണ നിഗ്രഹം കഴിഞ്ഞ് പുഷ്പകവിമാനത്തിൽ അയോദ്ധ്യയിലേക്ക് പോകും മദ്ധ്യേ സീത രാമനു അംഗുലീയം (മോതിരം) തിരിച്ചു കൊടുത്തു. പക്ഷെ സീതയുടെ കൈയ്യിൽ നിന്നും മോതിരം തെന്നി താഴെ കടലിൽ പതിച്ചു. മോതിരം താഴെപോയ വിഷമത്തോടെ ഹനുമാനെ നോക്കി "ഹ" (ഹനുമാന്റെ പേരിലെ ആദ്യക്ഷരം) എന്നു വിളിച്ചുതീരും മുൻപെ ഹനുമാൻ കടലിലേക്ക് എടുത്തു ചാടി. കടലിൽ താഴെ നോക്കുമ്പോൽ ഒന്നല്ല ഒരായിരം മോതിരങ്ങൾ അവിടെ കണ്ടു; എല്ലാം ഒരുപോലെ. ഇതിൽ തന്റെ ഭഗവാന്റെ മോതിരം ഏതെന്നു മനസ്സിലാവാതെ ഹനുമാൻ തിരിച്ചു രാമന്റെ അടുത്തെത്തി വിഷമം പറഞ്ഞു. രാമൻ ഇങ്ങനെയാണ് മറുപടി പറഞ്ഞത്. നീ എന്റെ അനുവാദം ചോദിക്കാതെ "ഹ" എന്നു മുഴുവൻ കേൾക്കും മുൻപേ എടുത്തുചാടി, എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ പറയുമായിരുന്നു, അതു അവിടെതന്നെ കിടക്കട്ടെ എന്ന്. കാരണം ഓരോ ചതുർയുഗത്തിലും രാമൻ അവതരിക്കുകയും രാവണനിഗ്രഹം കഴിഞ്ഞു മടങ്ങുമ്പോൾ മോതിരം ഇവിടെ സമുദ്രത്തിൽ വീഴുകയും ചെയ്യും. നിരവധി രാമന്മാർ അവതരിച്ചു. ഇനിയും രാമൻ അവതരിക്കും അടുത്ത ചതുർയുഗത്തിൽ.... അതു തുടരുകയും ചെയ്യും
ക്ഷേത്രം
തിരുത്തുകകുലശേഖര കാലഘട്ടത്തിന്റെ അമൂല്യ സാഹിത്യ സംഭാവനകളിലൊന്നാണ് രാമായണം ഇതിവൃത്തമായി, ശങ്കരൻ ശക്തിഭദ്രൻ രചിച്ച ആശ്ചര്യചൂഡാമണി. സംസ്കൃത നാടകരചന ഉത്തരേന്ത്യക്കാർ മാത്രം കീഴടക്കി വച്ചിരുന്ന കാലഘട്ടത്തിലാണ് 'ആശ്ചര്യചൂഡാമണി' രചിക്കുന്നത്. നാടകരചന പൂർത്തിയാക്കിയ അദ്ദേഹം തന്റെ കൃതിയെപ്പറ്റി അഭിപ്രായം അറിയാനായി ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിലെത്തിയ ശങ്കരാചാര്യരുടെ അരികിലെത്തി നാടകം വായിച്ചു കേൾപ്പിച്ചു. ശങ്കരാചാര്യർ ആ സമയം മൗനവ്രതത്തിലായിരുന്നതിനാൽ ഒന്നും സംസാരിച്ചില്ല. തന്റെ കൃതി കൊള്ളാത്തതിനാലാണ് ശങ്കരാചാര്യർ ഒന്നും പറയാത്തതെന്ന് തെറ്റിദ്ധരിച്ച ശക്തിഭദ്രൻ തന്റെ നാടകം കത്തിച്ചുകളഞ്ഞു. വ്രതം കഴിഞ്ഞ് നാടകത്തെപ്പറ്റി ശങ്കരാചാര്യർ ശക്തിഭദ്രനോട് ചോദിച്ചു. കൃതി കത്തിച്ചു കളഞ്ഞുവെന്നു അദ്ദേഹം ശങ്കരനോട് വിഷമത്തോടെ പറഞ്ഞു. കൃതി മുഴുവൻ ശങ്കരാചാര്യർ ഓർമ്മയിൽനിന്ന് പറഞ്ഞുകൊടുക്കുകയും ശക്തിഭദ്രൻ എഴുതിയെടുക്കുകയും ചെയ്തു. ഇത്രയും അഭിനയ സാധ്യതയുള്ള മറ്റു സംസ്കൃത നാടകങ്ങളില്ല എന്നാണ് പണ്ഡിതമതം. പ്രശസ്തമായ ഈ സംസ്കൃതനാടകത്തിൽ പരാമർശിക്കുന്നതാണ് കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും തെക്കുമാറി അച്ചൻകോവിലാറിനുകരയിൽ കിഴക്കുദർശനമായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം കൊടുന്തറ ക്ഷേത്രക്കടവിൽനിന്ന് AD 753 ൽ ലഭിച്ചതാണെന്ന് ആ ക്ഷേത്രത്തിന്റെ ഐതിഹ്യം പറയുന്നു.തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ആറന്മുള ഗ്രൂപ്പിനു കീഴിൽ പത്തനംതിട്ട ജില്ലയിലെ ഏക മേജർ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് കൊടുന്തറ ക്ഷേത്രം.തനതായ കേരളീയ വാസ്തുശൈലിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.വട്ടശ്രീകോവിലിൽ ഗർഭഗൃഹത്തോടുകൂടിയ ക്ഷേത്രത്തിന്റെ വൃത്തസ്തൂപികാകൃതിയിലുള്ള മേൽക്കൂര മുമ്പ് ചെമ്പു പൊതിഞ്ഞ നിലയിലായിരുന്നു. വേണാട് രാജാവായിരുന്ന സ്ഥാണുരവി വർമ്മയുടെ സഹായത്തോടെ അച്ചൻകോവിലാറിനും കല്ലടയാറിനും മദ്ധ്യേ രാജ്യം സ്ഥാപിച്ച് ഭരണം നടത്തിവന്ന തമിഴ് രാജാക്കന്മാരായിരുന്നു ശക്തിഭദ്രന്മാർ. മൂന്നോ-നാലോ നൂറ്റാണ്ടുകളിൽ കേരളത്തിലെത്തിയ ശക്തിഭദ്രന്മാർ അങ്ങാടിക്കൽ കൊടുമൺ ആസ്ഥാനമാക്കി ചെന്നിർക്കര സ്വരൂപം സ്ഥാപിച്ചു. സ്വദേശത്തുനിന്നും തങ്ങളുടെ ഉപാസനാമൂർത്തികളായ ശ്രീ സുബ്രഹ്മണ്യസ്വാമി, മഹാഗണപതി, മഹാവിഷ്ണു, ഭഗവതി, ഭദ്രകാളി എന്നിവരേയും ഒപ്പം കൊണ്ടുവന്ന അവർ, ഭദ്രകാളിയെ അയിരൂർക്കരയിലും, ശ്രീ സുബ്രഹ്മണ്യസ്വാമി, മഹാഗണപതി, മഹാവിഷ്ണു,ഭഗവതി എന്നിവരെ നീർമൺ(കൊടുന്തറ) എന്ന ദേശത്തും ക്ഷേത്രം നിർമ്മിച്ചു പ്രതിഷ്ടിച്ചു. എട്ടാം നൂറ്റാണ്ടോടുകൂടി കേരളത്തിൽ ശക്തിപ്രാപിച്ച നമ്പൂതിതിരിമാർ കൊടുന്തറ ക്ഷേത്രത്തിലും അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെന്നിർക്കര സ്വരൂപവുമായ് തർക്കത്തിലാവുകയും ചെയ്തു.പിന്നീട് ഉഭയകക്ഷി സമ്മതപ്രകാരം ക്ഷേത്രത്തിന്റെ അവകാശം ഉപേക്ഷിക്കാൻ ചെന്നിർക്കരകോയിലുകാർ സമ്മതിച്ചെങ്കിലും മാനുഷം നൽകാൻ നമ്പൂതിരിമാർ തയ്യാറായില്ല. തുടർന്നു വരവെ മേൽ പറഞ്ഞ ശങ്കരൻ ശക്തിഭദ്രൻ ചെന്നിർക്കരകോയിലിൽ അധികാരമേറ്റപ്പോൾ തങ്ങൾക്കവകാശപ്പെട്ട മാനുഷം ലഭിക്കാൻ കൊടുന്തറ ക്ഷേത്രത്തിലെത്തി. എന്നാൽ ക്ഷേത്രാധികാരികളായിരുന്ന നമ്പൂതിരിമാർ തയ്യാറായില്ലെന്നു മാത്രമല്ല, സമീപത്തെ പറമ്പിൽ ഒരു കുരണ്ടിയിട്ടിരുന്ന അദ്ദേഹത്തെ അവർ മർദ്ദിച്ചവശനാക്കി അച്ചൻകോവിലാറ്റിൽ എറിയുകയും ചെയ്തു. പിന്നീട് സൈന്യവുമായ് യുദ്ധസന്നദ്ധനായെത്തിയ ശക്തിഭദ്രനെ കണ്ടുഭയന്ന നമ്പൂതിരിമാരിൽ കരവേലിമഠം കാരണവർ ഒഴികെയുള്ളവർ ഓടിപ്പോവുകയും, കരവേലിമഠം കാരണവരും നാട്ടിലെ നായർ പ്രമാണിമാരും ചേർന്ന് ശങ്കരൻ ശക്തിഭദ്രനുമായ് അനുരഞ്ജനത്തിലൂടെ യുദ്ധം ഒഴിവാക്കുകയും ചെയ്തു. അനുരഞ്ജനത്തിന്റെ ഭാഗമായ് ക്ഷേത്രത്തിന്റെ പകുതി അവകാശം ലഭിച്ച ശക്തിഭദ്രൻ ക്ഷേത്രത്തിന്റെ മേൽക്കൂര മേഞ്ഞ ചെമ്പുപാളിയിൽ പകുതിയടക്കം എല്ലാ സ്ഥാവര ജംഗമ സ്വത്തുക്കളുടേയും പകുതിയും മഹാഗണപതി, മഹാവിഷ്ണു, ഭഗവതി എന്നിവരുടെ വിഗ്രഹങ്ങളും എടുത്തുകൊണ്ടുപോയി. പിന്നിട് മഹാവിഷ്ണുവിനെ കൊടുമൺ വൈകുണ്ഠപുരത്തും ഭഗവതിയെ കൊടുമൺ ചിലന്തിയമ്പലത്തിലും മഹാഗണപതിയെ അങ്ങാടിക്കൽ തന്റെ മഠത്തിനു സമീപവും അദ്ദേഹം പ്രതിഷ്ഠിച്ചു ശക്തിഭദ്ര ശാപമേറ്റ് നാട്ടിൽ ദുർമരണങ്ങളും അകാലമരണങ്ങളും കലഹവും അടക്കം അനേകം ദുർനിമിത്തങ്ങൾ ഉണ്ടായെന്ന് പറയപ്പെടുന്നു. ഒപ്പം അച്ചൻകോവിലാർ വഴിമാറി ഒഴുകിയതിനെ തുടർന്ന് ക്ഷേത്രത്തിന്റ്റെ കൊടിമരവും കൂത്തമ്പലവും നഷ്ടമാവുകയും ചെയ്തു.അന്നേവരെ നീർമൺ എന്ന പേരിൽ അറിയപ്പെട്ടീരുന്ന പ്രദേശം പിന്നീടാണ് കൊടുന്തറ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. മേട മാസത്തിലെ വിഷുവാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.എല്ലാ മാസത്തിലേയും ഷഷ്ഠി പ്രത്യേകിച്ച് തുലാമാസത്തിലെ സ്കന്ദഷഷ്ഠി, തുലാമാസത്തിലെ ആയില്യം,ധനു മാസത്തിൽ കളമെഴുത്തും പാട്ടും,മണ്ഡലമഹോത്സവം,തിരുവോണം,അഷ്ടമിരോഹിണി,ശിവരാത്രി,വിനായകചതുർത്ഥി, എന്നിവയും ക്ഷേത്രത്തിൽ ആഘോഷിക്കുന്നു. പത്തനംതിട്ട ടൗണിൽ നിന്നും താഴൂർകടവ് റൂട്ടിൽ 2.5 കി.മിയും,പത്തനംതിട്ട-പന്തളം/അടൂർ റൂട്ടിൽ പുത്തൻപീടികയിൽ നിന്നും പുത്തൻപീടിക-കൊടുന്തറ റോഡുമാർഗ്ഗം 3 കി.മിയുംസഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്തിച്ചേരാം
വാഴപ്പള്ളി എന്ന വാക്കിന്റെ അർത്ഥം - വാഴ് കൈ പള്ളി - ക്ഷേത്രം ജയിക്കട്ടെ ഏതു രാജാവിന്റെ കല് രൂപമാണ് വാഴപ്പള്ളി ക്ഷേത്ര ബലിക്കല്പുരയിൽ കല്ലിൽ കൊത്തിവെച്ചിരിക്കുന്നത് - ചെമ്പകശ്ശേരി ചങ്ങനാശ്ശേരി ചന്തയിലുണ്ടായിരുന്ന അടിമവ്യാപാരം നിർത്തിയത് - ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ (1853) അടിമവ്യാപാരം നിർത്തിയതിനെ തുടർന്ന് സ്വന്ത്രരായ അടിമകളെ പുനസ്ഥപിക്കാനായി സ്ഥാപിച്ച കേരളത്തിലെ ആദ്യ ദളിത് കോളനി - സചിവോത്തമപുരം (1936) കേരളത്തിൽ നിലവിൽ വന്ന ആദ്യ വിമാനത്താവളം - ആശ്രമം, കൊല്ലം കന്യാകുമാരി-ബാംഗ്ലൂർസിറ്റി എക്സ്പ്രസ്സിന് ഐലന്റ് എക്സ്പ്രസ്സ് എന്നുവിളിക്കുന്നത് - കൊച്ചി ഹാർബർ ടെർമിനസ്സ് - 944 കിമി - 1970 വരെ ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശർമ (രാകേശ് ശർമ) - 1984 ഏപ്രിൽ 2-ന് റഷ്യൻ നിർമ്മിത സോയൂസ് ടി-11 എന്ന വാഹനത്തിലാണ് അദ്ദേഹം ശൂന്യാകാശത്തിലെത്തിയത്. സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തിൽ 8 ദിവസം അദ്ദേഹം ചിലവഴിച്ചു. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-മത്തെ സഞ്ചാരി. ഭൂമിയിൽ നിന്നും ആർക്കും കാണാൻ പറ്റാത്ത ചന്ദ്രന്റെ മറുവശം ആദ്യമായി കണ്ടത് - മൈക്കിൾ കോളിൻസ് - അപ്പോളൊ 11 - 1969 ജൂലൈ 20 (ജൂലൈ 16 തിരിച്ച് ജൂലൈ 24 വന്നു) ചങ്ങനാശ്ശേരിയിലെ ആദ്യ എം.എൽ.എ - കല്യാണകൃഷ്ണൻ നായർ - 1957 ഫെബ്രുവരി 28 (പി. രാഘവൻ പിള്ള-കോൺഗ്രസ്) ഉള്ളൂർ സ്മാരക ലൈബ്രറി സ്ഥിതിചെയ്യുന്നത് - ചങ്ങനാശ്ശേരി - ചങ്ങനാശ്ശേരി സ്മാരക ഗ്രന്ഥശാല സ്ഥിതിചെയ്യുന്നത് - കൊല്ലം ഐവർകല - 1934 എത്ര വർഷം കൂടുമ്പോഴാണ് മുടിയെടുപ്പ് നടത്തുന്നത് - 12 അവസാന മടിയെടുപ്പ് നടന്ന വർഷം ദിവസം - 2009 ഏപ്രിൽ 21 മതുമൂലക്ക് ആ പേർ കിട്ടയത് - വാഴപ്പള്ളി ക്ഷേത്രത്തിന്റെ പെരുംകോട്ട മതിലിന്റെ ഒരു മൂല അവശേഷിച്ചിരുന്നതിനാൽ ചങ്ങനാശ്ശേരിയിലെ ആദ്യ കോളേജ് - എസ്.ബി (1922 - മാർ തോമസ് കുര്യാളശേരി) - 1817-ൽ സി.എം.എസ്.കോളെജ് വാഴപ്പള്ളി ക്ഷേത്രത്തെകൂടാതെ വാഴപ്പള്ളി ശാസനത്തിൽ പറയുന്ന ക്ഷേത്രം - തിരുവാറ്റാ വാഴപ്പള്ളിയിലെ പുരാതന വേദപാഠശാല - ശാലഗ്രാമം വാഴപ്പള്ളി ശാസനത്തിൽ പറയുന്ന നാണയം - റോമൻ ദിനാർ - 100 ദിനാർ പിഴ ചങ്ങനാശ്ശേരി ചന്തയിലെ ആദ്യ വില്പന ഏന്തായിരുന്നു - കൊമ്പനാന (1804) അഞ്ചുവിളക്ക് സ്ഥാപിച്ചത് എന്ന് - 1904 (1080 തുലാം 11) സ്വാതിതിരുനാൾ ജനിക്കാനായി ചങ്ങനാശ്ശേരിയിൽ പണിതീർത്ത ക്ഷേത്രം - കൊട്ടാരം ക്ഷേത്രം - പുഴവാത് ശ്രീവൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം (1813 ഏപ്രിൽ മാസം 16 സ്വാതിതിരുനാൾ ജനിച്ചു) എസ്.എൻ.ഡി.പി 1- നമ്പർ ശാഖ - ആനന്ദാശ്രമം ചങ്ങനാശ്ശേരി റെയില്വേസ്റ്റേഷൻ നിലവിൽ വന്നത് - 1958; 196 ബ്രോഡ്ഗേജാക്കി; 2005-ൽ വൈദ്യൂതികരിച്ചു. വാഴപ്പള്ളി ശാസനം ഏതു രാജാവിന്റെ കാലത്താണ് - രാജരാജശേഖരൻ-മഹോദയപുരം കേരളത്തിൽ നിലവിലുള്ള ഏറ്റവും നിളംകൂടിയ പാലഴി മഥനത്തിന്റെ ദാരുശില്പം - വാഴപ്പള്ളി വാഴപ്പള്ളിക്ഷേത്രത്തിലെ തിർത്ഥത്തിന്റെ പേർ - ഇഅലവന്തി തിറ്ത്ഥം ക്ഷേത്ര മതിൽകെട്ട് നിർമ്മിച്ചത് എതു നൂറ്റാണ്ടിൽ - 18 (1789) വാഴപ്പള്ളി ക്ഷേത്രത്തിലെ എവിടെയാണ് നാലമ്പലത്തിനു പുറത്ത് ഭഗവാന്റെ ദാരുശില്പം ഉള്ളത് - ആനക്കൊട്ടിലിൽന്റെ തെക്കുവശത്ത് മുകളിൽ
എത്ര നദികൾ കേരളത്തിൽ പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്നു ? - 41 (പമ്പാർ, കബനി, ഭവാനി); 3 എണ്ണം കിഴക്കോട്ട് (15 കിലോമീറ്ററോ അതിൽ കൂടുതലോ നീളമുണ്ടായാൽ നദിയാവും) എടയ്ക്കൽ ഗുഹ ഏതു ജില്ലയിൽ സ്ഥിതിചെയ്യുന്നു ? - വയനാട് നേവൽ അക്കാദമി കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു ? - ഏഴിമല ബേക്കൽ ഫോർട്ട് ഏതു ജില്ലയിൽ സ്ഥിതിചെയ്യുന്നു ? - കാസർകോട് കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്ത് - വളപട്ടണം (കണ്ണൂർ) കേരളത്തിലെ ഏതു പഞ്ചായത്താണ് പൂർണ്ണമായും കമ്പ്യൂട്ടർ വതകരിച്ചത് ? - വെള്ളനാട് (തിരുപുരം-നെടുമങ്ങാട്) കേരളത്തിലെ ആദ്യ വിദ്യാഭ്യാസമന്ത്രി - ജോസഫ് മുണ്ടശ്ശേരി കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് - കൊച്ചി (10 പഞ്ചായത്ത്) കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് - ഏറനാട് (മലപ്പുറം)- 697.28 ച.കി.മീ. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി - കുന്തിപ്പുഴ സൈലന്റ് വാലിക്ക് ആ പേർ സമ്പാദിക്കാൻ ഇടയാക്കിയത് ഒരു ജീവി അവിടെ മാത്രം ഇല്ലാത്തതുകൊണ്ടാണ് ഏതു ജീവി - ചീവീട് പരശുറാം എക്സ്പ്രസ്സ് ഏതു നഗരങ്ങളെ ബന്ദിപ്പിക്കുന്നു - തിരുവനന്തപുരം - മഗലാപുരം വേലുത്തമ്പി ദളവ 1809-ൽ നടത്തിയ ചരിത്രപ്രസിദ്ധമായ വിളംബരം - കുണ്ടറ വിളമ്പരം (1809 ജനു 11) - തമ്പി ചെമ്പകരാമൻ വേലായുധൻ ദളവ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് തുടങ്ങിയത് ആർ - സർ സി പി രാമസ്വാമി അയ്യർ- ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-ഗതാഗതവകുപ്പിന്റെ സൂപറിന്റെൻഡെന്റ്. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി നീയമസഭ സ്പീക്കാറായത് - എം.വിജയകുമാർ ഇന്ത്യയിലെ മനുഷ്യനിർമ്മിത ദ്വീപ് - വില്ലിങടൻ ഐലന്റ് - 780 ഏക്കർ - 1920 മുതൽ 1929 വരെ അഗ്നിസാക്ഷി എന്ന മലയാളം നോവൽ എഴുതിയത്- ലളിതാംബികാ അന്തർജ്ജനം ചെമ്മീൻ സിനിമയുടെ സംവിധായകൻ - രാമൂ കാര്യാട്ട് തേക്ക് മ്യൂസിയം കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു - നിലമ്പൂർ ചങ്ങനാശ്ശേരിയിൽ സ്ഥിതിചെയ്യുന്ന രണ്ടു മ്യൂസിയങ്ങൾ ഏവ? - മന്നം മ്യൂസിയം, മാർ കുര്യാളശ്ശേരി മ്യൂസിയം കേരളത്തിലെ ചന്ദനകാടുകൾ എവിടെ? മറയൂർ കേരളത്തിലെ ആദ്യ വന്യമൃഗ സംരക്ഷണകേന്ദ്രം - തേക്കടി മലയാളത്തിലെ ആദ്യ നോവൽ - കുന്ദലത - അപ്പു നെടുങ്ങാടി - 1887 ഒക്ടോബറിൽ കോഴിക്കോട് വിദ്യാവിലാസം പ്രസ്സ് കേരള വാൽമീകി ആരാണ് - വള്ളത്തോൾ നാരായണ മേനോൻ ഒളിമ്പിക്സിന്റെ ചിഹ്നത്തിൽ എത്ര വളയങ്ങൾ ഉണ്ട് - അഞ്ച് - 1913ൽ രൂപകല്പന ചെയ്തു - 1920-ബൽജിയം ശൂന്യാകാശത്തിൽ ആദ്യമായി പോയ മനുഷ്യൻ - യൂറിഗാഗറിൻ - 1961 ഏപ്രിൽ 12 - വോസ്റ്റോക് 3കെഎ-2 (മിഗ് 15 ഏഴുവർഷങ്ങൾക്ക് ശേഷം) ഗോൾഡൻ ഗേൾ എന്നപേരിൽ അറിയപ്പെടുന്നത് - പി.ടി.ഉഷ (പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ) പ്രം നസീറിന്റെ ശരിക്കുള്ള പേർ - അബ്ദുൾ ഖാദർ ഏതു മലയാളി രാഷ്രീയപ്രവർത്തകനെയാണ് തപാൽ വകുപ്പ് രണ്ടു തവണ സ്റ്റാബ് ഇറക്കി ബഹുമാനിച്ചത് - വി.കെ കൃഷ്ണമേനോൻ (കശ്മീർ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നീണ്ട 8 മണിക്കൂറാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ചത്. ഗിന്നസ് റെക്കോഡാണ്) കേരളത്തിന്റെ ഔദ്യോഗിക പുഷ്പം - കണിക്കൊന്ന കേരളത്തിലെ ആദ്യ വനിതാ പോലീസ്റ്റേഷൻ - കോഴിക്കോട് അർജ്ജുന അവാർഡ് നേടിയ ആദ്യ വനിത - കെ.സി ഏലമ്മ -1976 - വനിതാ വോളി കേരളത്തിലെ ആദ്യ ലൈബ്രററി - തിരുവനതപുരം പബ്ലിക്ക് ലൈബ്രററി ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകൾ ഉള്ള കേരളത്തിലെ ജില്ല - തൃശ്ശൂർ കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?- കല്ലട ജലസേചന പദ്ധതി - 1986ൽ 700 കോടി രൂപ ചെലവിൽ ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ് - ഓമനകുഞ്ഞമ്മ - കേരളത്തിൽ നിന്നുള്ള ആദ്യ വനിത IAS ഓഫീസറാണ്- തിക്കുറിശ്ശിയുടെ മൂത്ത സഹോദരിയാണ് കേരളത്തിന്റെ ഹോളണ്ട് എന്നറിയപ്പെടുന്നത് - കുട്ടനാട് (സമുദ്ര നിരപ്പൈൽ നിന്നും 1.2 to 3.0 metres താഴെ മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്തത് - ലോഡ് വെൻ ലോക് 1887 and 1895 by John Pennycuick 53.6 മീറ്റർ പൊക്കം, 365.7 മീറ്റർ നീളം എതു വർഷമാണ് കേരളത്തിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത്-1957 (ഫെബ്രു-28) 126 സീറ്റിൽ 60 സീറ്റ് നേടി സി.പി.ഐ - മാർച്ച് 16 മന്ത്രിസഭ നിലവിൽ വന്നു തിരുവിതാംകൂറിലെ ആദ്യ ആശുപത്രി - തിരുവനന്തപുരം സിവിൽ ഹോസ്പിറ്റൽ കേരളത്തിലെ ആദ്യ ചലചിത്ര സ്റ്റുഡിയൊ - നവോദയ, തൃക്കാക്കര -1976 ആദ്യ മലയാള നാടകം - കല്യാണി കേരളത്തിലെ ആദ്യ കോൺക്രീറ്റ് പാലം - കരമനയാറിനു കുറുകെ, ഉത്രം തിരുനാൾ മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പിക് ചലചിത്രം - തച്ചോളി അമ്പു കേരളത്തിലെ ആദ്യ പക്ഷിസങ്കേതം - ഡോ.സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട് - കോതമംഗലം മലയാളസിനിമയുടെ പിതാവ്-ജെ.സി. ഡാനിയൽ (വിഗതകുമാരന്റെ നിർമ്മാതാവും സംവിധായകനും) 1930 ഒക്ടോ 23-ന് തിരുവനന്തപുരം ക്യാപ്പിറ്റോൾ; നാഗർകോവിൽ പയനിയർ തിയേറ്റർ ഏറ്റവും കൂടുതൽ നദികൾ ഉള്ള കേരളത്തിലെ ജില്ല - കാസർകോഡ് വാഴപ്പള്ളി ക്ഷേത്രത്തിന്റെ മൂലസ്ഥാനം - ദേവലോകം ക്ഷേത്രം വാഴപ്പള്ളി ക്ഷേത്രത്തിലെ ആറാട്ട് കണക്കാക്കുന്നത്-മീനത്തിലെ തിരുവാതിര എം.എൽ.എ മാരായിരുന്ന വാഴപ്പള്ളിക്കാർ - കല്ല്യാണകൃഷ്ണൻ നായർ (1957), കെ.ജെ.ചാക്കോ (1965, 70, 77) അധ്യാപക അവാർഡ് നേടിയ വാഴപ്പള്ളിക്കാരൻ - രാമപുരം മുരളി
1. വിരാധൻ 2. ശരഭംഗമഹർഷി 3. സർവ്വരാക്ഷസവധം 4. അഗസ്ത്യമഹർഷി 5. അഗസ്ത്യമഹർഷി 6. അംഗുലീയം, ചൂടാരത്നം, കവചം 7. ഇന്ദ്രൻ 8. വാൾ, വില്ല്, ആവനാഴി 9. ഇന്ദ്രൻ 10. സമ്പാതി 11. അരുണൻ 12. ഗോദാവരി തീരത്തെ പഞ്ചവടി 13. ഖര-ദൂഷണ-ത്രിശിരാക്കൾ 14. ഗൗതമിനദി 15. അഞ്ചുവടവൃഷങ്ങൾ ഉള്ളതിനാൽ 16. ഖരാസുരൻ 17. പതിനാലായിരം 18. ഗുഹയിൽ 19. മൂന്നെമുക്കാൽ നാഴിക 20. ഗുഹയിൽ 21. രാക്ഷസന്മാർ 22. ശ്രീരാമദേവൻ 23. സീതാദേവി 24. ലക്ഷ്മണൻ 25. ലങ്കാധിപനായ രാവണൻ 26. ജനസ്ഥാനം 27. മാരീചൻ 28. താടക 29. വനദേവതമാരെ 30. സീതാദേവിയുടെ വരം 31. 32. ചന്ദ്രഹാസം 33. വിദ്യാധരൻ എന്ന ഗന്ധർവൻ 34. ശിംശപാവൃഷം 35. സാരപ്യമോക്ഷം 36. പമ്പാനദീതീരം 37. 38. 39. 40. ശ്രീരാമദർശനം 41. സുഗ്രീവനോട് 42. 43. കൈകൾ നീണ്ടുവരും 44. 45. 46. 47. 48. വനവാസാവസരത്തിൽ അനുഷ്ട്ടിക്കേണ്ട ധർമ്മങ്ങൾ 49. രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം 50. ജനനം, ബാല്യം, കൗമാരം, യൗവനം, വാർധക്യം, മരണം
കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽവെച്ച് ഏറ്റവും പഴയ ചരിത്ര ലിഖിതമാണ് വാഴപ്പള്ളി ശാസനം. ഇത് കണ്ടെടുത്തത് വാഴപ്പള്ളിക്ഷേത്രത്തിൻറ കിഴക്കേ നടയിലുള്ള തലവന മഠത്തിൽ നിന്നാണ്. ചെമ്പുപാളിയിലുള്ള ഈ ശാസനം എഴുതപ്പെട്ടിട്ടുള്ളത് എ.ഡി.820 മുതൽ 844 വരെ മഹോദയപുരം ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകന്റെ കാലത്താണ്. എ.ഡി.832-ൽ വാഴപ്പള്ളി ക്ഷേത്രാങ്കണത്തിൽ ഒത്തുചേർന്ന നാട്ടുപ്രമാണിമാരും, പത്തില്ലത്തിൽ പോറ്റിമാരും, രാജാവുമായി നാട്ടുകൂട്ടം കുടി തിരുവാറ്റാ ക്ഷേത്രത്തിലെ മുട്ടാബലിയെകുറിച്ചു പ്രതിപാധിക്കുന്നതാണ് പ്രമേയം. മറ്റുള്ള ശാസനങ്ങളിൽ സ്വസ്തിശ്രീ എന്ന നാമപദത്താൽ തുടങ്ങുമ്പോൾ വാഴപ്പള്ളി ശാസനം തുടങ്ങുന്നത് നമഃശ്ശിവായ എന്ന് തിരുവാഴപ്പള്ളിലപ്പനെ വാഴ്ത്തി സ്തുതിച്ചാണ്. തിരുവാറ്റാക്ഷേത്രത്തിലെ മുട്ടബലി മുടക്കുന്നവർക്ക് പിഴയായി 100 റോമൻ ദിനാർ കൊടുക്കേണ്ടിവരും എന്നും, ഇത് മാത്യ പരിഗ്രഹണത്തിനു തുല്ല്യമാണന്നും. പിഴയായി ഇതിൽ ഒന്നോ അല്ലെങ്കിൽ രണ്ടുമോ ആയിരിക്കും ശിക്ഷയെന്നു പ്രതിപാധിക്കുന്നു. ക്ഷേത്രജോലികൾക്കു മുടക്കം വരുത്തുന്നവർ നാലു നാഴി അരി പിഴയടക്കണമെന്നും ഇതിൽ പ്രതിപാധിക്കുന്നുണ്ട്. ഇതര ക്ഷേത്രങ്ങളിലെ തീരുമാനങ്ങളും അന്ന് എടുത്തിരുന്നത് വാഴപ്പള്ളിയിൽ വെച്ചായിരുന്നു എന്നു ശാസനം സാക്ഷ്യപ്പെടുത്തുന്നു.
ശാസനത്തിലെ ചിലവരികൾ : നമശ്ശിവായ, ശ്രീ രാജാധിരാജ പരമേശ്വരഭട്ടാരക, രാജശെഖരവേദർക്കു ച്ചെല്ലാനിന്റെ യാണ്ടു. വന്നിരണ്ട് അവ്വാണ്ടു തിരുവാറ്റുവായ്, പതിനെട്ടുനാട്ടാരും വാഴൈപ്പള്ളി ഊരാരുംകൂടി, രാജശേഖരദേവർ ത്രികൈക്കീഴു വൈതു ചെയ്ത കച്ചം. തിരുവാറ്റ് വായ് മുട്ടാപ്പലി വിലക്കുവാർ, പെരുമാനടികട്കു നൂറു തീനാരം തണ്ടപ്പടുവതു. മാതൃപരിഗ്രഹമും ചെയ്തതാരാവതു.
സാമാന്യവിവർത്തനം: നമശ്ശിവായ. ശ്രീ രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവർ ഭരണം ഏറ്റെടുത്തതിൻറെ പന്ത്രണ്ടാം വർഷമാണിത്. ഈ വർഷം തിരുവാറ്റുവായി എന്ന സ്ഥലത്തെ പതിനെട്ടുനാട്ടാരും വാഴപ്പള്ളി ക്ഷേത്രത്തിന്റെ ഭരണാധികാരികളും കൂടി രാജശേഖരദേവരുടെ തൃക്കൈകീഴിൽ വച്ചുണ്ടാക്കിയ ഉടമ്പടിയാണിത്. തിരുവാറ്റുവായ്, വാഴപ്പള്ളി ക്ഷേത്രങ്ങളിലെ നിത്യപൂജ മുടക്കുന്നവർ ചേരമാൻപെരുമാൾക്ക് നൂറ് ദീനാരം പിഴ ഒടുക്കണം. ദോഷപരിഹാരത്തിനായി ദാനവും ചെയ്യണം. പിഴ തൈപ്പൂയം നാളിൽ ഉച്ചപൂജയ്ക്കു മുൻപ് കൊടുക്കണം. കൊടുക്കാതിരുന്നാൽ ഇരട്ടി കൊടുക്കേണ്ടി വരും. ഇത് മാതൃപരിഗ്രഹണത്തിനു തുല്യം ആണന്നും പറയുന്നു.
ഭാഷയുടെ ചരിത്രം ദേശത്തിൻറെ ചരിത്രമാണ്. ഭാഷയുടെ സ്വഭാവം ജനതയുടെ സ്വഭാവവും. വാഴപ്പള്ളി ശാസനത്തിനും രണ്ടു നൂറ്റാണ്ടു മുൻപായിരിക്കണം കേരളത്തിൽ ബ്രാഹ്മണ അധിനിവേശമാരംഭിച്ചതെന്നാണ് ശ്രീധരമേനോൻ അടക്കമുള്ള ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നത്. അക്കാദമികമായി ഒരു ഭാഷയുടെ ഉൽപ്പത്തികാലമായി കണക്കാക്കുന്നത് ആ ഭാഷ ആദ്യമായി എഴുതപ്പെട്ട കാലമാണ്. വാമൊഴിയുടെ ചരിത്രത്തിനു തെളിവുകളില്ല എന്നതിനാലാവുമത്. ആ നിലയ്ക്ക് മലയാളഭാഷയുടെ പ്രഭവം വാഴപ്പള്ളി ശാസനത്തിന്റെ കാലമായ എ.ഡി. 832-ആണ് എന്നു നിജപ്പെടുത്തേണ്ടിയിരിക്കുന്നു. പഞ്ചാക്ഷരിയിൽ ആരംഭിക്കുന്ന വാഴപ്പള്ളിശാസനം ഗ്രാമത്തിനു മലയാളം നടന്നെത്തിയ വഴി എന്ന അപരനാമം നേടികൊടുക്കുന്നു.
പത്തില്ലത്തിൽ പോറ്റിമാർ നീലമ്പേരൂരിൽ നിന്നും ശിവലിംഗപ്രതിഷ്ഠയുമായി മൂന്നാം നൂറ്റാണ്ടിലാണ് വാഴപ്പള്ളിയിൽ എത്തിച്ചേർന്നത്. അതിനോടകം തന്നെ പഴയ ബുദ്ധവിഹാരം ശൈവഹിന്ദുക്കളിൽ എത്തിച്ചേർന്നിട്ടുണ്ടാവാനാണ് സാധ്യത. പിന്നീട് ശൈവാധിപത്യത്തിൽ ആ പഴയ ക്ഷേത്രം വിപുലീകരിച്ചിരിക്കാം. പിന്നീട് ഇന്നു കാണുന്നതുപോലെ പുനർനിർമ്മിക്കപ്പെട്ടത് എ.ഡി. പതിനേഴാം ശതകത്തിൽ പത്തില്ലത്തിൽ പോറ്റിമാരുടെകാലത്താണ്. മഹാക്ഷേത്ര പ്രൗഢിയിലുള്ള വാഴപ്പള്ളിക്ഷേത്രം അറിയപ്പെടുന്നത് വലിയമ്പലം എന്നാണ്, അതിനുകാരണം ക്ഷേത്രത്തിന്റെ വിസ്തൃതിയും നിർമ്മാണ വൈദഗ്ധ്യവുമാണ്. പതിനാറാം ശതകത്തിന്റെ അവസാനമായപ്പോഴേക്കും സമ്പൽസമൃദ്ധിയിൽ ധാരാളിച്ച ക്ഷേത്ര ഊരാണ്മക്കാരായ പത്തില്ലത്തിൽ പോറ്റിമാർ നാലമ്പലം ഇരുനിലയിൽ വിമാനരീതിയിൽ പുതുക്കി പണിതു. ബലിക്കൽ പുരയും വിളക്കുമാടവും പണിയുവാനായി കരിങ്കൽ അടിത്തറയും കെട്ടി. തിരുവിതാംകൂർ രാജാ അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയുടെ വിരോധം മൂലം തെക്കുംകൂർ യുദ്ധത്തെ തുടർന്ന് പത്തില്ലത്തിൽ പോറ്റിമാരെ നാമാവശേഷമാക്കുകയും അവർക്ക് ക്ഷേത്രനിർമ്മാണം നിർത്തിവെക്കേണ്ടിവരുകയും ചെയ്തു. പണിതീരാത്ത കരിങ്കൽ അടിത്തറ മാത്രമുള്ള ബലിക്കൽ പുരയും വിളക്കുമാടവും ഇന്നും ക്ഷേത്രത്തിൽ കാണാം.
വർത്തുളാകൃതിയിൽ കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഇവിടുത്തെ ശ്രീകോവിലിന് 140 അടിയോളം ചുറ്റളവുണ്ട്. വാഴപ്പള്ളിയിലെ വട്ട ശ്രീകോവിലും നമസ്കാരമണ്ഡപങ്ങളും പെരുന്തച്ചൻ പണിതീർത്തതാണ് എന്നാണ് വിശ്വാസം. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. മൂന്ന് ഭിത്തികൾക്കുള്ളിലാണ് ഗർഭഗൃഹം പണിതിരിക്കുന്നത്. വട്ടശ്രീകോവിലിന്റെ കിഴക്കേ ആറ് സോപാനപടികൾ കടന്ന് അകത്തുകടക്കുമ്പോൾ വീണ്ടും രണ്ട് പടികൾ കൂടെകടന്ന് ചതുരശ്രീകോവിലിന്റെ പുറത്തേ ഗർഭഗൃഹത്തിലും വീണ്ടും ഉള്ളിൽ കടന്ന് അകത്തേ ഗർഭഗൃഹത്തിലും പ്രവേശിക്കാം. പ്രധാന ഗർഭഗൃഹം ചതുരാകൃതിയിലാണ്, ഇതിൽ കിഴക്കോട്ട് ദർശനമായി ശിവലിംഗ പ്രതിഷ്ഠയാണ്, അതിനു രണ്ടടി പൊക്കമുണ്ട്. അതിനുപുറത്ത് പടിഞ്ഞാറേയ്ക്ക് ദർശനമായി പാർവ്വതി പ്രതിഷ്ഠയുമാണ്. അതിനും വെളിയിലായിട്ടാണ് ഇതേ ശ്രീകോവിലിനകത്തു തന്നെ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തിയേയും, ഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീകോവിലിന്റെ മുകൾഭാഗം പ്ലാവിൻ തടിയാൽ മറച്ചിരിക്കുന്നു, അത് ചെമ്പുതകിടുകൊണ്ട് മേഞ്ഞിട്ടുണ്ട്. ശ്രീകോവിലിന്റെ രണ്ടുവശങ്ങളിലേയും സോപാനപടികൾ പിത്തളയിൽ പൊതിഞ്ഞിട്ടുണ്ട്. വർത്തുളാകൃതിയിലുള്ള കരിങ്കൽ ശ്രീകോവിലിന്റെ പുറംചുമരുകൾ തടിയിലുള്ള കൊത്തു പണികളാൽ അലങ്കരിച്ചിരിക്കുന്നു. ശ്രീകോവിലിൽ പ്ലാവിൻ കാതലിൽ കടഞ്ഞെടുത്ത ഈ ശില്പങ്ങൾ മനോഹരങ്ങളാണ്. പുരാണേതിഹാസങ്ങളായ ശിവപുരാണത്തിലെ നടരാജന്യത്തം, സദാശിവൻ, അർദ്ധനാരീശ്വരൻ, കുടുംബസ്ഥനായ തിരുവാഴപ്പള്ളിലപ്പൻ, ത്രിപുരദഹനം, പാർവ്വതി പരിണയം, ശിവ-പാർവ്വതീ വിവാഹയാത്ര, ഗണപതി, അഷ്ടഭുജ ഗണപതി, ഉണ്ണിയപ്പം കഴിച്ചുകൊണ്ടിരിക്കുന്ന ഉണ്ണി ഗണപതി, പാർവ്വതീദേവി, കിരാതമൂർത്തി, സുബ്രഹ്മണ്യൻ; രാമായണത്തിലെ കൗസല്യാപ്രസവം (രാമാവതാരം), പുത്രകാമേഷ്ടിയാഗം, സീതാസ്വയംവരം, ത്രയംബക ഖണ്ഡനം, ഹനുമാൻ, ശ്രീരാമൻ ആദ്യമായി ഹനുമാനെ കണ്ടുമുട്ടുന്നത്; മഹാഭാരതത്തിലെ അരക്കില്ലദഹനം, പാണ്ഡവരുടെ വനയാത്ര (ഭീമൻ മറ്റു നാലു സഹോദരന്മാരെ കൈകളിലും, മാതാവായ കുന്തിയെ കഴുത്തിലും എടുത്തുകൊണ്ടുള്ള വനയാത്ര), പാഞ്ചാലീ സ്വയംവരം, യുധിഷ്ഠിരാദികളുടെ സന്യാസം സ്വീകരിച്ചുള്ള വനവാസയാത്ര, ഭാഗവതത്തിലെ കാളിയമർദ്ദനം, പൂതനാമോക്ഷം, ഗോപികാ വസ്ത്രാക്ഷേപം, രാസലീല, അനന്തശയനം, നരസിംഹമൂർത്തി, നാഗരാജാവ്, വിരാട്പുരുഷൻ, നവഗ്രഹങ്ങൾ, ശാസ്താവ് എന്നിവ അവയിൽ ചിലതുമാത്രം. കിഴക്കേ സോപാനത്തിലെ ദ്വാരപാലകർ എട്ടടി പൊക്കമുള്ള കരിങ്കല്ലിൽ തീർത്തതാണ്. ശ്രീകോവിലിന്റെ മറ്റുനടയിലെ ദാരുനിർമിതിയിലുള്ള ദ്വാരപാലകർക്ക് അഞ്ച് അടിയോളം പൊക്കമുണ്ട്. അവ നിറങ്ങൾ കൊടുത്ത് ഭംഗിയാക്കിയിരിക്കുന്നു. വടക്കേ സോപാനം സാധാരണയായി തുറക്കാറില്ല. പടിഞ്ഞാറെ സോപാനത്തിനു താഴെയായി തിരുവാഴപ്പള്ളിലപ്പനെ കുടുംബസമേതനായി കരിങ്കല്ലിൽ ചിത്രീകരിച്ചിരിക്കുന്നു. തിരുവാഴപ്പള്ളിലപ്പൻ തന്റെ ഇടത്തെ തുടയിൽ പാർവ്വതീദേവിയെ ഇരുത്തിയിട്ടുണ്ട്. വലതു ഭാഗത്തു ഗണപതിയേയും, ശാസ്താവിനേയും കാണാം, ഇടതു വശത്ത് പരശുരാമനും, നന്തികേശരനും ഉണ്ട്. ഇപ്പോൾ അത് പിത്തളയിൽ പൊതിഞ്ഞിട്ടുണ്ട്. ശ്രീകോവിലിന്റെ കരിങ്കൽ അടിത്തറയിൽ വട്ടെഴുത്തിലെഴുതിയിട്ടുണ്ട്.
വെട്ടുകല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം നൂറ്റൻപത് അടി ചതുരമാണ്. പുറമേ സിമന്റുകൊണ്ട് തേച്ചിട്ടുണ്ട്. നാലമ്പലത്തിന് പത്ത് അടി വീതിയുണ്ട്. നാലമ്പലത്തിന്റെ കിഴക്കുവശം തെക്കുവടക്കായി ഇരുനില മാളികയോടുകൂടിയ വിമാന ഗോപുരമാണ്. നാലമ്പലത്തിനകത്ത് തെക്കു കിഴക്കേ മൂലയിൽ വലിയ തിടപ്പള്ളിയും, ശ്രീകോവിലിന്റെ കിഴക്കും പടിഞ്ഞാറും വശങ്ങളിലായി നമസ്കാര മണ്ഡപങ്ങളും, വടക്കു കിഴക്കു മൂലയിൽ മണിക്കിണറും പണിതീർത്തിട്ടുണ്ട്. മണിക്കിണറിലെ വെള്ളം അഭിഷേകത്തിനും തിടപ്പള്ളിയിലേക്കും മാത്രം ഉപയോഗിക്കുന്നു. നാലമ്പലത്തിലെ കരിങ്കൽ തൂണുകളിൽ നാലുവശങ്ങളിലും ദീപങ്ങൾ ഏന്തിയ സാലഭഞ്ജികമാരെ തീർത്തിട്ടുണ്ട്. മിനുസമേറിയ കരിങ്കൽ പാളികൾ പാകിയിട്ടുള്ള നാലമ്പലത്തിന്റെ തെക്കു കിഴക്കേ മൂലയിലായാണ് പരശുരാമപൂജ നടത്തുന്നത്. ഇതിനോടു ചേർന്നുതന്നെയാണ് നവരാത്രി ദിനങ്ങളിൽ സരസ്വതീപൂജയും നടത്താറുള്ളത്.
മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ രണ്ടു നമസ്കാര മണ്ഡപങ്ങൾ ഉണ്ട്. ഒന്നാമത്തേത് കിഴക്കേ സോപാനത്തിൽ തിരുവാഴപ്പള്ളിലപ്പന്റെ നടയിലും, രണ്ടാമത്തേത് പടിഞ്ഞാറെ സോപാനത്തിൽ പാർവ്വതി ദേവി നടയിലും. ഇവിടുത്തെ നമസ്കാര മണ്ഡപങ്ങൾ പെരുന്തച്ചൻ കുക്കുടാകൃതിയിലാണ് പണിതീർത്തിരിക്കുന്നത്. കിഴക്കേ നമസ്കാര മണ്ഡപത്തിലുള്ള ശില്പചാരുതയേറിയ കരിങ്കൽ തൂണുകൾ ഒറ്റക്കല്ലിൽ തീർത്തവയാണ്. അതിന്റെ മുകൾ ഭാഗത്ത് നാലടിയിൽ കൂടുതൽ വണ്ണമുള്ളപ്പോൾ താഴെ അര അടി മാത്രമേ വലിപ്പമുള്ളു. നമസ്കാര മണ്ഡപത്തിലെ മുകൾഭാഗം നാല്പത്തിനാല് നാഗരാജാക്കന്മാരെ ചിത്രീകരിച്ചിരിക്കുന്നു. അതുകൂടാതെ വളരെയേറെ ദാരുശില്പങ്ങളാൽ സമ്പന്നമാണ് കിഴക്കേ നമസ്കാരമണ്ഡപം. ചെമ്പു കൊണ്ട് മേഞ്ഞിരിക്കുന്ന മണ്ഡപത്തിൽ രണ്ടു നന്തികേശ്വര പ്രതിഷ്ഠകളുണ്ട്. പഞ്ചലോഹത്തിൽ തീർത്തതാണ് സോപാനത്തോട് ചേർന്നുള്ള പടിഞ്ഞാറേ പ്രതിഷ്ഠ. ഈ നന്തികേശ്വര പ്രതിഷ്ഠയ്ക്കും ഭഗവാനും ഇടയിലൂടെ ആരും മറികടക്കാറില്ല. കിഴക്കേ മണ്ഡപത്തിലുള്ള ആൽ വിളക്കിൽ 365 ദീപനാളങ്ങൾ ഉണ്ട്. മുന്നൂറ്റി അറുപത്തിഅഞ്ച് ദീപങ്ങൾ ഒരു വർഷത്തിലെ 365 ദിവസത്തെയാണ് കുറിക്കുന്നത്. ഒരു പ്രാവിശ്യം ആൽ വിളക്കു കത്തിച്ചാൽ ഒരു വർഷം മുഴുവനും തേവർക്ക് വിളക്കുതെളിയിച്ച പുണ്യമെന്ന് ഭക്തർ വിശ്വസിക്കുന്നു. പടിഞ്ഞാറെ നമസ്കാര മണ്ഡപത്തിലും ധാരാളം കൊത്തു പണികൾ കാണാം. നമസ്കാര മണ്ഡപത്തിൽ മുകളിലായുള്ള അഷ്ടപത്മങ്ങളുടെ ദാരു ശില്പങ്ങൾ ഉണ്ട്. അതിനൊത്തനടുക്കായി സരസ്വതി ശില്പവും കാണാം. ഈ പ്രതിഷ്ഠയാണ് നവരാത്രി ദിനങ്ങളിൽ നാലമ്പലത്തിൽ സരസ്വതീപൂജക്ക് വെച്ചുപൂജിക്കുന്നത്. കിഴക്കേ മണ്ഡപത്തിലേതു പോലെ തന്നെ പടിഞ്ഞാറെ മണ്ഡപത്തിലും ആൽ വിളക്കുണ്ട്. ദീപാരാധന സമയങ്ങളിലും കലശാഭിഷേക ദിവസങ്ങളിലും മാത്രം ഈ ആൽ വിളക്കുകൾ തെളിയിക്കുന്നു.
രണ്ടു ധ്വജസ്തംഭങ്ങൾ ഉള്ള ചുരുക്കം ചിലക്ഷേത്രങ്ങളിൽ ഒന്നാണ് വാഴപ്പള്ളി മഹാക്ഷേത്രം; മഹാദേവ ക്ഷേത്ര നടയിലും, മഹാഗണപതി ക്ഷേത്ര നടയിലും ആണ് കൊടിമരങ്ങൾ ഉള്ളത്. ചേരരാജ പെരുമാൾ രണ്ടു ക്ഷേത്രനടയിലും ധ്വജപ്രതിഷ്ഠകൾ നടത്തി മീനമാസത്തിൽ തിരുവാതിര (നാൾ) ആറാട്ട് ആകത്തക്കരീതിയിൽ പത്തു ദിവസത്തെ ഉത്സവം നിശ്ചയിച്ചു. ഗണപതി നടയിൽ കൊടിമര പ്രതിഷ്ഠ നടത്തി ഉച്ചനേദ്യം തിരിച്ചെടുത്തു എന്ന് ഒരു ഐതിഹ്യം ഉണ്ട്. ഐതിഹ്യം എന്തായാലും ഗണപതിനടയിൽ ഉച്ചനേദ്യം പടിത്തരമായിട്ടില്ല. രാജഭരണം മാറി ദേവസ്വം ഭരണത്തിൽ വന്നപ്പോഴും ഇവിടെ ഗണപതിനടയിൽ (ഉച്ചപൂജ ഉണ്ടെങ്കിലും) ഇപ്പോഴും ദേവസ്വത്തിൽ നിന്ന് നേദ്യം ഇല്ല (സങ്കല്പം). ഇവിടെ ഗണപതി തന്റെ ഉച്ചനേദ്യം പുറത്തുനിന്ന് വരുത്തി കഴിക്കുന്നു എന്നാണ് വിശ്വാസം. പ്രസിദ്ധമായ വാഴപ്പള്ളി ഗണപതിയപ്പമാണ് ഉച്ചയ്ക്ക് നിവേദിക്കുന്നത്. വാഴപ്പള്ളിക്ഷേത്രത്തിലെ രണ്ടു ധ്വജപ്രതിഷ്ഠകളും 1975-ൽ പുനഃപ്രതിഷ്ഠിക്കുകയുണ്ടായി. ഇവിടുത്തെ പഴയ കൊടിമരങ്ങൾ തേക്കിൻ തടിയിൽ നിർമ്മിച്ചതായിരുന്നു. അവ ക്ഷേത്രത്തിനകത്ത് തെക്കുവശത്തായി കത്തിക്കുകയും പുതിയ കൊടിമരത്തിനായി കോൺക്രീറ്റിൽ വാർത്തു പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു. പുനഃധ്വജപ്രതിഷ്ഠയോട് അനുബന്ധിച്ച് 13-ദിവസത്തെ ഉത്സവം ആഘോഷിച്ചിരുന്നു.
തിരുവാഴപ്പള്ളിയിലെ തീർത്ഥക്കുളം ഇലവന്തി തീർത്ഥം ആണ്, ഇത് ക്ഷേത്ര മതിൽക്കകത്ത് വടക്കു കിഴക്കു മൂലയിലാണ്. ഈ തീർത്ഥസ്ഥാനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ ക്ഷേത്രക്കുളത്തിൽ നിന്നുമെടുത്ത കല്ലാണ് ഗണപതി പ്രതിഷ്ഠക്കായി തന്ത്രിയായ തരണല്ലൂർ നമ്പൂതിരി ഉപയോഗിച്ചത്. പ്രതിഷ്ഠാ കലശാവസാനത്തിൽ ഈ കല്ലാണ് രൂപമാറ്റം വന്നുചേർന്ന് ഗണപതി പ്രതിഷ്ഠയായത് എന്നു വിശ്വസിക്കുന്നു. സ്വയംഭൂവാായ ഗണപതി പ്രതിഷ്ഠയ്ക്കുള്ള കാരണമിതാണ്.
ഇരുനൂറു വർഷങ്ങളിൽ കൂടുതൽ പഴക്കമുള്ള ക്ഷേത്രമതിൽക്കെട്ട് പണിതീർത്തത് 18-ആം നൂറ്റാണ്ടിലാണ്. മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാനും ക്ഷേത്രസംരക്ഷണത്തിനുമായി പത്തില്ലത്തിൽ പോറ്റിമാരുടെ നിർദ്ദേശത്താൽ തിരുവിതാംകൂർ രാജാവായിരുന്ന കാർത്തിക തിരുനാൾ ധർമ്മരാജായുടെ കാലത്ത് നിർമ്മിക്കപ്പെട്ടു. (ദളവ രാമയ്യന്റെ തെക്കുകൂറിലെ പടനീക്കത്തോടെ പത്തില്ലത്തിൽ പോറ്റിമാരുടെ പ്രതാപം അതിനോടകം അസ്തമിച്ചു കഴിഞ്ഞിരുന്നു.) ചുവന്ന കടുപ്പമേറിയ കല്ലിനാൽ നിർമ്മിച്ച മതിൽക്കെട്ടിനു സമചതുരാകൃതിയാണ്. ഏകദേശം 10-അടിയിലേറ പൊക്കത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. ടിപ്പു സുൽത്താൻ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ആക്രമിക്കാൻ പുറപ്പെട്ടത് 1789-ലാണ്. തിരുവിതാംകൂർ മഹാരാജാവ് കാർത്തിക തിരുനാളിന്റെ മന്ത്രിയായിരുന്ന കുഞ്ചുകുട്ടിപിള്ളയുടെ നേതൃത്വത്തിൽ പെരിയാറ്റിലെ തടയണ പൊട്ടിച്ചു കൃത്രിമ വെള്ളപ്പൊക്കം ഉണ്ടാക്കി. അതിനെത്തുടർന്നു ടിപ്പുവിനുണ്ടായ വൻനാശനഷ്ടങ്ങൾ കാരണം മൈസൂർ സൈന്യം തിരുവിതാംകൂർ ആക്രമിക്കാതെ മടങ്ങിപ്പോവുകയായിരുന്നു.
വാഴപ്പള്ളിയിലെ പ്രതിഷ്ഠാമൂർത്തികൾ
ശിവപ്പെരുമാൾ: തിരുവാഴപ്പള്ളിക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവപെരുമാളാണ്. ഭക്തർ തിരുവാഴപ്പള്ളിലപ്പൻ എന്നു വിളിക്കുന്നു. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചിലക്ഷേത്രങ്ങളിലൊന്നാണ് വാഴപ്പള്ളി. യമധർമ്മനെ നിഗ്രഹിച്ച് മാർക്കണ്ഡേയന് എന്നും പതിനാറുവയസ്സു കൊടുത്ത് ചിരംജ്ജീവിയാക്കി അനുഗ്രഹിച്ച് വാണരുളുന്ന സങ്കല്പരൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. സദാശിവമൂർത്തി എന്ന സങ്കല്പവുമുണ്ട്. തലയിൽ ചന്ദ്രക്കല ചൂടി, ഇടംകയ്യിൽ മാനും വലംകൈയ്യിൽ മഴുവും ധരിച്ചും മൂന്നാമത്തെ കൈകൊണ്ട് ദുഃഖങ്ങൾ സ്വീകരിച്ചും നാലാമത്തെ കൈയ്യാൽ അനുഗ്രഹം ചൊരിഞ്ഞും തിരുവാഴപ്പള്ളിലപ്പൻ വാഴപ്പള്ളിയിൽ കുടികൊള്ളുന്നു.
തിരുവാഴപ്പള്ളിലപ്പന്റെ ധ്യാന ശ്ലോകം
ചർമം കൊണ്ട് ഉടയാടയുണ്ട് നിടിലെ, തീ കണ്ണും മുണ്ട് ഇന്നുമേ. ചന്ദ്രൻ മൌലിയിലുണ്ട്, ചാരുനദിയും കൂടുണ്ട് ചരത്തഹോ. ചാടും മാൻ കരതാരിലുണ്ട്, ചുടലപാമ്പുണ്ട് സർവാംഗവും. ചർമാദ്രീശാ ഭവ ചരണം, അടിചിത്രം ശർമമേകീടുമേ. കീഴിൽ ഭോഷത്വമാർന്നങ്ങ് ഇരവു, പകല് ചെയ്തുള്ള ദുഷ്കർമമെല്ലാം. ഈഷൾക്കും ഭേദമെന്യേ പടുതയോട്, പറഞ്ഞങ്ങു കണ്ണും ചുവത്തി. ദ്വേഷത്തോടെ കൃതാന്തൻ വലിയ, കയറുമായ് വന്നടുക്കും ദശായാം. വാഴപ്പള്ളിൽ ക്രിതാന്താന്തകൻ അടിയനെ, വന്നാശു കാത്തീടവേണം.
പാർവ്വതി: പടിഞ്ഞാറേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽ, രാജരാജേശ്വരീ സങ്കല്പത്തിൽ പാർവ്വതി പ്രതിതിഷ്ഠ. പാർവ്വതി നടയിൽ മൂന്നുപൂജയാണ് ഉള്ളത് (ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ). പാർവ്വതി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വ മംഗളകാരിണിയായ കല്യാണരൂപിണിയാണ് വാഴപ്പള്ളിയിൽ ദേവി. സ്വയംവര പൂജ വളരെ പ്രത്യേകതയുള്ളതായാണ് വിശ്വാസം. ദേവിയുടെ സ്വയം വര പൂജാ ധ്യാന ശ്ലോകം ഇങ്ങനെയാണ്.
ശംഭും ജഗന്മോഹന രൂപ വർണ്ണം, വിലോകൃലജ്ജാകുലിതാം സ്മിതാഢ്യാം. മധുകമാലാം സ്വസഖീകരാഭ്യാം, സംബിഭ്രതിമദ്രി സുതാം ഭജേയം.
മഹാഗണപതി: കേരളത്തിലെ പ്രശസ്തമായ ഈ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാഗണപതി സങ്കല്പത്തിലാണ്. വിരളമായ സ്വയംഭൂ പ്രതിഷ്ഠകൂടിയാണ് വാഴപ്പള്ളിയിൽ. ഭക്തർ ഗണപതിയച്ചൻ എന്നാണ് തേവരെ വിളിക്കുന്നത്. അരവയറുവരെ മാത്രമാണ് ഇവിടുത്തെ പ്രതിഷ്ഠ തെക്കുദർശനമായി പ്രതിഷ്ഠയുള്ള മഹാക്ഷേത്രങ്ങളിലൊന്ന്. എന്നും കടുംപിടുത്തവും നിർബന്ധവും മൂലം രാജാധികാരങ്ങളെ മുട്ടുകുത്തിച്ച ഈ തേവരെ വണങ്ങി മാത്രമേ ഭക്തർക്കു ശിവക്ഷേത്രത്തിൽ പോലും പ്രവേശനമുള്ളു.
ശാസ്താവ്: മതിൽക്കകത്ത് തെക്കു-പടിഞ്ഞാറെ മൂലയിലാണ് (കന്നി മൂലയിൽ) ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ട് ദർശനമായി കിരീടം ചൂടി പീഠത്തിലിരിക്കുന്ന ശാസ്താവിനു പ്രധാന വഴിപാടുകൾ എള്ളുകിഴിയും നീലാഞ്ജനവും ആണ്. മണ്ഡലകാലങ്ങളിലെ ദീപാരാധനയും ആഴിപൂജയും ഉണ്ടാകും. സാധാരണ ആഴിപൂജ ദിവസങ്ങളിൽ വില്ലടിച്ചാംപാട്ട് എന്ന കലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്.
ദക്ഷിണാമൂർത്തി: നാലമ്പലത്തിനകത്ത് വലിയ ശ്രീകോവിലിൽ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തി (ശിവലിംഗ പ്രതിഷ്ഠ) കുടികൊള്ളുന്നു. പണ്ട് നടതുറന്ന് ദർശന യോഗ്യമായിരുന്ന പ്രതിഷ്ഠ പിന്നീടെപ്പൊഴൊ ഇല്ലാതായി. ഇപ്പോൾ വളരെ വർഷങ്ങൾക്കുശേഷം 2008-ൽ വീണ്ടും നട ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇവിടുത്തെ ദക്ഷിണാമൂർത്തിയെ നിത്യവും കുളിച്ചു തൊഴുന്നത് ബുദ്ധിശക്തിക്കും വിദ്യാ സമ്പത്തിനും പ്രയോജനകരമാണ് എന്ന് ഭക്തർ വിശ്വസിക്കുന്നു.
ശ്രീലകത്തു ഗണപതി: ദക്ഷിണാമൂർത്തിയോട് ചേർന്നുതന്നെയാണ് ശ്രീലകത്തു ഗണപതിയുടെ പ്രതിഷ്ഠ. ഈ പ്രതിഷ്ഠയായിരുന്നു ആദ്യകാലങ്ങളിൽ പ്രധാനം. ഇപ്പോഴത്തെ പ്രധാന ഗണപതി പ്രതിഷ്ഠ പിൽക്കാലത്ത് നടന്നതാണ്. ക്ഷേത്രത്തിൽ നിരവധി ദാരി നിർമ്മിത ശില്പങ്ങൾ ഉണ്ട്. അതുപോലെതന്നെ ദാരുശില്പങ്ങളും ഉണ്ട്. പെരുംതച്ചൻ നിർമ്മിച്ചതെന്നു വിശ്വസിക്കുന്ന കരിങ്കൽ തൂണിലും ഗണപതി പ്രതിഷ്ഠയുണ്ട്.
കീഴ്തൃക്കോവിലപ്പൻ: ക്ഷേത്ര മതിൽക്കെട്ടിനു പുറത്ത് പടിഞ്ഞാറെ കുളത്തിന് (പുതുക്കുളം) പടിഞ്ഞാറു വശത്താണ് കീഴ്തൃക്കോവിൽ ക്ഷേത്രം. മഹാവിഷ്ണുവാണിവിടെ പ്രതിഷ്ഠ. നാലു കൈകളോടു കൂടി ശംഖചക്രഗദാപത്മധാരിയായി നിൽക്കുന്ന രൂപത്തിൽ കിഴക്കോട്ട് ദർശനമായിട്ടാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.പരമശിവന്റെ രൗദ്രഭാവം കുറയ്ക്കുന്നതിനാണ് ഈ പ്രതിഷ്ഠ എന്നും അതല്ല ശൈവവൈഷ്ണവ ബന്ധത്തിനുവേണ്ടിയാണെന്നും അഭിപ്രായങ്ങളുണ്ട്. കോവിലിനു മുൻപിലുള്ള പടിഞ്ഞാറേ ക്ഷേത്രക്കുളത്തിലെ സ്ത്രീകളുടെ (ഗോപസ്ത്രീകൾ) കുളി തൃക്കോവിലപ്പൻ കാണുന്നുണ്ട് എന്നൊരു കഥ പ്രചാരത്തിലുണ്ട്.
നാഗരാജാവ്, നാഗയക്ഷി: ക്ഷേത്ര മതിൽക്കകത്ത് പടിഞ്ഞാറു ഭാഗത്തായിട്ട് കിഴക്കോട്ട് ദർശനമായി ആൽമരത്തിനു അടുത്തായിട്ടാണ് നാഗരാജാവിന്റേയും നാഗയക്ഷിയുടേയും പ്രതിഷ്ഠ. എല്ലാ മാസത്തിലേയും ആയില്യം നാളിൽ നടത്തുന്ന ആയില്യംപൂജ മാത്രമെ ഇവിടെ പതിവുള്ളു.
പരശുരാമ സങ്കല്പം: വലിയ നാലമ്പലത്തിനകത്ത് തെക്കു-കിഴക്കേ മൂലയിലാണ് പരശുരാമപൂജ നടത്തുന്നത്. മഹാഗണപതിയെ തൊഴുത് കിഴക്കുവശത്തു കൂടി വലിയ നാലമ്പലത്തിനുള്ളിൽ കടക്കുമ്പോൾ, നമസ്കാരമണ്ഡപത്തിന്റെ കിഴക്കു വശത്തുള്ള ഋഷഭത്തിന്റെ കൊമ്പുകൾക്കിടയിലൂടെ തിരുവാഴപ്പള്ളിലപ്പനെ തൊഴുത്, തെക്കോട്ട് നോക്കി ശ്രീ പരശുരാമനെ തൊഴണം എന്ന് ആചാരം. അവിടെ ഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണ്ടത്. അതുപോലെ തന്നെ ശ്രീകോവിലിനു വടക്കുവശത്തു വലം വെച്ചു തിരിയുമ്പോൾ വടക്കോട്ടു നോക്കി ദേവലോകത്തപ്പനേയും തൊഴണം. വാഴപ്പള്ളി തേവരുതന്നെയാണ് ദേവലോകത്തും ഇരിക്കുന്നത് എന്നാണ് വിശ്വാസം. നീലംമ്പേരൂരിൽ നിന്നും കൊണ്ടുവന്ന ശിവലിംഗപ്രതിഷ്ഠയാണ് ദേവലോകത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്.
ബ്രഹ്മരക്ഷസ്സ്: ചങ്ങഴിമുറ്റത്ത് ഉണ്ണിയുടെ പ്രേതത്തെയാണ് ക്ഷേത്രത്തിൽ വടക്കു കിഴക്കുമൂലയിൽ പടിഞ്ഞാട്ട് ദർശനമായി ബ്രഹ്മരക്ഷസ്സായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ചങ്ങഴിമുറ്റത്ത് ഉണ്ണിയെ കൊന്നത് ചെമ്പകശ്ശേരി രാജാവിന്റെ പടയാളികളായിരുന്നു. രാജാവിനോടുള്ള വൈരാഗ്യം മൂലം, രക്ഷസ്സിന്റെ നടക്കു മുൻപിലായി മുൻപ് ചെമ്പകശ്ശേരി രാജാവിന്റെ ആൾരൂപം കഴുവേറ്റി നിർത്തിയിട്ടുണ്ടായിരുന്നെങ്കിലും പിന്നീട് അതെടുത്തുമാറ്റി. ഐതിഹ്യങ്ങൾ പലതുമുണ്ടെങ്കിലും ബ്രഹ്മരക്ഷസ്സും യക്ഷനും യക്ഷിയുമെല്ലാം ആദ്യകാല ദ്രാവിഡാചാരത്തിന്റെ ബാക്കിപത്രമാവാനാണ് സാധ്യത. ബ്രഹ്മരക്ഷസ്സിന് രണ്ടു സന്ധ്യക്കും വിളക്കു വെക്കുന്നതല്ലാതെ പ്രത്യേക പൂജകളോ, വിശേഷദിവസങ്ങളോ പതിവില്ല.
ക്ഷേത്രം നിർമ്മിക്കപ്പെട്ടത് കുലശേഖര രാജാക്കന്മാരാലാണെന്ന് അനുമാനിക്കാം.[11] അക്കാലത്ത് അത് ഒരു ബുദ്ധമത കേന്ദ്രമായിരുന്നു എന്നതിനു പേരിൽ നിന്നു തന്നെ തെളിവുകൾ ലഭിക്കുന്നുണ്ട്.[12] എന്നാണ് ക്ഷേത്രം നിർമ്മിതി നടന്നിട്ടുള്ളത് എന്നുള്ള ആധികാരികമായ രേഖകൾ ലഭിച്ചിട്ടില്ല. മഹോദയപുരം കുലശേഖരരാജാവ് രാജശേഖരവർമ്മന്റെ (ക്രി.വ. 820 -- 844) കാലത്തെ പ്രശസ്തമായ വാഴപ്പള്ളി ശാസനം (കേരളത്തിൽ നിന്നും കിട്ടിയിട്ടുള്ളതിൽ എറ്റവും പഴയത്) [13] ഈ ക്ഷേത്രാങ്കണത്തിൽ വെച്ചാണ് എഴുതപ്പെട്ടിട്ടുള്ളത്.[14] [6] [൧] വാഴപ്പള്ളി ശാസനം എ. ഡി. 832-ലാണ് എഴുതപ്പെട്ടിരിക്കുന്നത്. [6] അതിനു വളരെ മുൻപുതന്നെ ഇത് മഹാക്ഷേത്രമായി കഴിഞ്ഞിരിക്കുന്നു എന്നു മനസ്സിലാക്കാം. എന്തെന്നാൽ വാഴപ്പള്ളി ക്ഷേത്രാങ്കണത്തിലിരുന്നു മറ്റുക്ഷേത്രങ്ങളിലെ പൂജാവിധികളേയും അതു തെറ്റിച്ചാലുള്ള ശിക്ഷകളേയും കുറിച്ചാണ് ശാസനം പ്രതിപാദിക്കുന്നത്. [6] [4] [3] [15] [16] [17][18] [൧] പത്തില്ലത്തിൽ പോറ്റിമാർ
പ്രധാന ലേഖനം: പത്തില്ലത്തിൽ പോറ്റിമാർ
നീലംപേരൂർ ഗ്രാമത്തിൽ നിന്നുവന്ന പത്തു ബ്രാഹ്മണകുടുംബങ്ങൾ പിന്നീട് വാഴപ്പള്ളിയിൽ സ്ഥിരതാമസമാക്കി. [3]ക്ഷേത്ര ഊരാണ്മക്കാരായ ഇവരുടെ ക്ഷേത്രഭരണം പതിനേഴാം നൂറ്റാണ്ടിന്റെ അവസാനകാലത്തോളം നീണ്ടു നിന്നു. ഈ പത്തു ബ്രാഹ്മണ കുടുംബങ്ങൾ ചങ്ങഴിമുറ്റത്തുമഠം, കൈനിക്കരമഠം, ഇരവിമംഗലത്തുമഠം, കുന്നിത്തിടശ്ശേരിമഠം, ആത്രശ്ശേരിമഠം, കോലൻചേരിമഠം, കിഴങ്ങേഴുത്തുമഠം, കിഴക്കുംഭാഗത്തുമഠം, കണ്ണഞ്ചേരിമഠം, തലവനമഠം എന്നിവയാണ്. വിഖ്യാതമായ വാഴപ്പള്ളി ശാസനം കണ്ടെടുത്തത് ഇതിലൊരു മഠമായ തലവനമഠത്തിൽ നിന്നാണ്. [6] [11] [2] വിലക്കില്ലിമഠം എന്നാണ് ചങ്ങഴിമുറ്റത്തു മഠം അറിയപ്പെട്ടിരുന്നത്.[1] ഈ ചങ്ങഴിമുറ്റത്തു മഠത്തിലെ കാരണവരായിരുന്നു വാഴപ്പള്ളി ക്ഷേത്രത്തിലെ പ്രധാനപൂജ നടത്തിയിരുന്നത്.[1] [19][20] കുടശാന്തി കിഴക്കേനടയിലെ കുടശാന്തിമഠം
ക്ഷേത്ര നിത്യപൂജകൾക്കായി അവകാശസ്ഥാനമുള്ള കാസർകോട്ടെ തുളു ബ്രാഹ്മണ കുടുംബത്തിനായിരുന്നു കുടശാന്തി പട്ടം. കുടശാന്തിയായി അവരോധിച്ചുകഴിഞ്ഞാൽ ലൗകിക ജീവിതമായി ബന്ധം പുലർത്താൻ പാടില്ലാത്തതിനാൽ ഇവർ താമസിച്ചിരുന്നത് കിഴക്കേനടയിലെ കുടശാന്തി മഠത്തിലായിരുന്നു. പത്തില്ലത്തിൽ പോറ്റിമാരുടെ ക്ഷേത്രഭരണശേഷം കാസർകോട്ടെ തുളു ബ്രാഹ്മണ കുടുംബത്തിൽ നിന്നും ആരും പൂജക്കുവന്നിരുന്നില്ല. പിന്നീട് തിരുവിതാംകൂർ ദേവസ്വം ഭരണത്തിൽ എല്ലാ വർഷവും ഓരോ ബ്രാഹ്മണരെ തിരഞ്ഞെടുക്കുകയും അവർക്ക് കുടശാന്തി മഠത്തിൽ താമസസൗകര്യം കൊടുക്കുകയും ചെയ്തുപോന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലും അത് തുടർന്നിരുന്നെങ്കിലും 1975-ഓടുകൂടി നിന്നുപോയി.[21] കിഴക്കേനടക്കു പുറത്തായി കുടശാന്തി മഠം ഇന്നുമുണ്ട്. ചെമ്പകശ്ശേരി രാജാവ് സാഷ്ടാംഗംനമസ്കരിക്കുന്ന ചെമ്പകശ്ശേരിയുടെ ശില്പം വലിയ ബലിക്കല്ലിനരുകിൽ
ക്ഷേത്രത്തിലെ പന്തീരടിപൂജയുടെ ചരിത്രം: വാഴപ്പള്ളി ക്ഷേത്രത്തിന് കുട്ടനാട്ടിൽ 54000 പറ നിലം ഉണ്ടായിരുന്നു.[3] [2] ദേവസ്വം പാട്ടനെല്ല് അളക്കാൻ വേണാട്ടുകര പാടത്തുപോയ പത്തില്ലത്തിൽ ഒരു മഠമായ ചങ്ങഴിമുറ്റത്തുമഠത്തിലെ ഉണ്ണിയെ ചെമ്പകശ്ശേരിയിലെ പടയാളികൾ കൊന്നുകളഞ്ഞു. [2] ക്ഷേത്രേശനെ പ്രതിനിധീകരിച്ചു പോയ ഉണ്ണി കൊല്ലപ്പെട്ടതറിഞ്ഞ് പത്തില്ലത്തുപോറ്റിമാർ രാജാവിനെ ആക്രമിച്ചു. എന്നിരുന്നാലും അദ്ദേഹം മരിച്ചില്ല. ഉണ്ണിയുടെ പ്രേതം രക്ഷസ്സായി ക്ഷേത്രം മുഴുവൻ ചുറ്റിനടന്നു. അന്ന് നിരവധി ഉപദ്രവങ്ങൾ ജനങ്ങൾക്കുണ്ടായിട്ടുണ്ട്. ക്ഷേത്രപൂജകൾക്ക് വിഘ്നങ്ങളും പതിവായിരുന്നു. ഒടുവിൽ ആ ആത്മാവിനെ വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിച്ചു. [3] ചെമ്പകശ്ശേരി രാജാവിനോടുള്ള പ്രതികാരമായി ബ്രഹ്മരക്ഷസ്സിനു മുൻപിൽ കഴുമരം നാട്ടി രാജാവിന്റെ പ്രതിരൂപമുണ്ടാക്കി അതിൽ കഴുവേറ്റി (കെട്ടി തൂക്കി) നിർത്തി. ഇതറിഞ്ഞ് ചെമ്പകശ്ശേരി രാജാവ് വാഴപ്പള്ളിയിൽ എഴുന്നെള്ളി വല്യമ്പലനടയിൽ മാപ്പുചൊല്ലി സാഷ്ടാഗം നമസ്കരിച്ചു. ഉണ്ണിയെ കൊന്നതിനു പരിഹാരമായി ക്ഷേത്രത്തിൽ പന്തീരടി പൂജ ഏർപ്പാടാക്കി. [11] [2] [22]
എങ്കിലും ചെമ്പകശ്ശേരി രാജാവിന്റെ കഴുവേറ്റിയ പ്രതിരൂപം മാറ്റാൻ പോറ്റിമാർ അനുവദിച്ചില്ല. ഏതാനും വർഷങ്ങൾക്കു മുൻപു (എകദേശം മുപ്പതു വർഷങ്ങൾക്കു മുൻപ്; 1970-കളിൽ) മാത്രമാണ് കഴുമരവും പ്രതിരൂപവും തിരുവിതാകൂർ ദേവസ്വം അധികാരികൾ ബ്രഹ്മരക്ഷസ്സിന്റെ നടയിൽനിന്നും എടുത്തുമാറ്റിയത്. ചെമ്പകശ്ശേരി രാജാവ് തിരുവാഴപ്പള്ളിലപ്പനോട് മാപ്പുചൊല്ലി സാഷ്ടാംഗം നമസ്കരിച്ചതിന്റെ ഓർമക്കായി നമസ്കരിച്ചുകിടക്കുന്ന രൂപം വല്ല്യബലിക്കല്ലിനടുത്ത് കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്.[2] [11]
ഭാരതം
തിരുത്തുകചെറിയ ഒരു കറക്ഷൻ; യുധിഷ്ഠിരനെ ദേവേന്ദ്രനും നാരദരും ചേർന്നു കാണിക്കുന്നത് മായാനരകമായിരുന്നു. കുരുക്ഷേത്രയുദ്ധത്തിൽ 15-ആം ദിവസം അശ്വത്ഥാമാവ് മരിച്ചുവെന്നുള്ള കളവല്ലാത്ത കളവു പറയേണ്ടിവന്നതിനാലാണ് യുധിഷ്ഠിരനെ നരകമല്ലാത്ത നരകം കാണിച്ചുകൊടുത്ത് കുറച്ചു സമയത്തേക്ക് മനോവിഷമം ഉണ്ടാക്കിയത്. (ദ്രോണരുടെ മരണത്തിനു കാരണമായത് ഈ കളവല്ലാത്ത കളവുമൂലമാണ്). ഇത് വ്യാസൻ മഹാഭാരതത്തിൽ അവസാന പർവ്വമായ സ്വർഗ്ഗാരോഹണപർവ്വത്തിൽ പറയുന്നുണ്ട്.
തോന്നല കണ്ണൻ പറഞ്ഞ കഥ മഹാഭാരതത്തിലെ അവസാന രണ്ടു പർവ്വങ്ങളായ വാനപ്രസ്ഥപർവ്വം, സ്വർഗ്ഗാരോഹണപർവ്വം എന്നീ ഭാഗങ്ങളിലേതാണ്. വാനപ്രസ്ഥപർവ്വത്തിൽ 3 അദ്ധ്യായങ്ങളും 120 പദ്യങ്ങളും; സ്വർഗ്ഗാരോഹണപർവ്വത്തിൽ 5 അദ്ധ്യായങ്ങളും 200 പദ്യങ്ങളിലൂടെയും വേദവ്യാസൻ ഇതു മഹാഭാരതത്തിൽ വർണ്ണിക്കുന്നു.
വാഴപ്പള്ളി ഉത്സവം
തിരുത്തുകതിരുവാഴപ്പള്ളി ക്ഷേത്രം വിശേഷ ദിവസങ്ങൾ
പൈങ്കുനി ഉത്സവം ശിവരാത്രി തിരുവാതിര വിനായക ചതുർത്ഥി, ഗജപൂജ മണ്ഡലപൂജ പ്രദോഷം നവരാത്രി നിറപുത്തരി
ജനുവരി 1 - ആയില്യംപൂജ 9 - പ്രദോഷം 14 - മകരം ഒന്ന് 24 - പ്രദോഷം 27 - തൈപ്പൂയം 28 - ആയില്യംപൂജ
ഫെബ്രുവരി 7 - പ്രദോഷം 13 - കുംഭം ഒന്ന് 23 - പ്രദോഷം 24 - ആയില്യംപൂജ
മാർച്ച് 9 - പ്രദോഷം 10 - ശിവരാത്രി, ലക്ഷാർച്ചന 11 - വാഴപ്പള്ളി കൊടിയേറ്റ്, (പൈങ്കുനി ഉത്സവം) 15 - മീനം ഒന്ന്, കാവടി വിളക്ക് 16 - മീനഭരണി, കാവടിയാട്ടം 18 - വാഴപ്പള്ളി ദേശവിളക്ക് 19 - വാഴപ്പള്ളി പള്ളിവേട്ട 20 - വാഴപ്പള്ളി ആറാട്ട് 24 - പ്രദോഷം, ആയില്യംപൂജ
ഏപ്രിൽ 7 - പ്രദോഷം 14 - വിഷു (മേടം ഒന്ന്) 20 - ആയില്യംപൂജ 23 - പ്രദോഷം
മേയ് 7 - പ്രദോഷം 13 - അക്ഷയതൃതീയ 15 - ശ്രീശങ്കരാചാര്യജയന്തി, ഇടവം ഒന്ന് 17 - ആയില്യംപൂജ 22 - പ്രദോഷം 24 - നരസിംഹജയന്തി
ജൂൺ 5 - പ്രദോഷം 14 - ആയില്യംപൂജ 15 - മിഥുനം ഒന്ന് 21 - പ്രദോഷം
ജൂലൈ 5 - പ്രദോഷം 11 - ആയില്യംപൂജ 17 - കർക്കിടകം ഒന്ന്, രാമായണമാസാരംഭം 20 - പ്രദോഷം കർക്കിടകം - നിറപുത്തരി
ആഗസ്ത് 4 - പ്രദോഷം 6 - കർക്കിടകവാവ് 7 - ആയില്യംപൂജ 17 - കൊല്ലവർഷാരംഭം, ചിങ്ങം ഒന്ന് 18 - പ്രദോഷം 20 - ആവണി അവിട്ടം 28 - ശ്രീകൃഷ്ണജയന്തി
സെപ്തംബർ 2 - പ്രദോഷം 3 - ആയില്യംപൂജ 7 - അത്തച്ചമയം 9 - വിനായക ചതുർത്ഥി, ഗജപൂജ 16 - തിരുവോണം 17 - പ്രദോഷം, കന്നി ഒന്ന്
ഒക്ടോബർ 1 - ആയില്യംപൂജ 2 - പ്രദോഷം 5 - നവരാത്രി ആരംഭം 11 - പൂജവെപ്പ് 12 - ദുർഗ്ഗാഷ്ടമി 13 - മഹാനവമി 14 - വിജയദശമി, വിദ്യാരംഭം 16 - പ്രദോഷം 17 - തുലാം ഒന്ന് 28 - ആയില്യംപൂജ
നവംബർ 1 - പ്രദോഷം 2 - ദീപാവലി 15 - പ്രദോഷം 16 - മണ്ഡലകാലാരംഭം (വൃശ്ചികം ഒന്ന്) 24 - ആയില്യംപൂജ 30 - പ്രദോഷം വൃശ്ചികമാസം - ആഴിപൂജ, ശരണംവിളി
ഡിസംബർ 14 - പ്രദോഷം 15 - കാർത്തികവിളക്ക് 16 - ധനു ഒന്ന് 18 - തിരുവാതിര, ആദ്രാദർശനം 22 - ആയില്യംപൂജ 26 - നാല്പത്തിഒന്ന്, കൽക്കുളത്തുകാവ് താലപ്പൊലി 27 - മഞ്ചാടിക്കര നാല്പത്തിരണ്ട് 30 - പ്രദോഷം
ശ്രീകോവിൽ
തിരുത്തുക1.വർത്തുളാകൃതി വാഴപ്പള്ളി, ഏറ്റുമാനൂർ, തിരുവല്ല, ചെങ്ങന്നൂർ കുമാരനെല്ലൂർ, തൃക്കോടിത്താനം
വർത്തുളാകൃതി മുഖമണ്ഡപത്തോടുകൂടി
2.അണ്ഡാകൃതി വൈക്കം
3.സമചതുരാകൃതി അനന്തപുരം, ഗജപൃഷ്ഠാകൃതി നൂറ്റെട്ട് ശിവാലയങ്ങൾ
ആന
തിരുത്തുകവാഴപ്പള്ളി ഗ്രാമത്തിന്റെ ചിരകാല സ്വപ്നം പൂവണിയാൻ പോകുന്നു. വാഴപ്പള്ളിയ്ക്ക് സ്വന്തം ഒരു ആന. അതിന്റെ പ്രാരംഭമായി ആലോചനായോഗം ഇന്ന് (മേയ് 06, 2012; ഞായർ) ചീരക്കാട്ടില്ലത്തുവെച്ച് 15 അംഗ കമ്മറ്റി കൂടി തീരുമാനം എടുത്തു. 1. ഡോ. ഉണ്ണികൃഷ്ണൻ 2. ചീരക്കാട്ട് നാരായണൻ നമ്പൂതിരി 3. പ്രൊഫ. ജയന്തി ഗോപുരത്തിങ്കൽ 4. അഡ്വ. മാധവൻപിള്ള 5. ശിവകുമാർ രാമനുണ്ണി 6. ജയചന്ദ്രൻ മറ്റപ്പള്ളി 7. സജീവ് തിരുവംമഠം 8. ബാലകൃഷ്ണപണിക്കർ ഇലഞ്ഞിപ്പറമ്പിൽ 9. ബാലകൃഷ്ണൻ വൈലപ്പള്ളി 10. രാജേഷ് മറ്റപ്പള്ളി 11. രവി കേളമ്മാട്ട് 12. രാജേഷ് രാജപ്പൻ 13. രാജീവ് 14. പി.എൻ.പിള്ള നാരായണീയം 15. രാജേഷ് ഉണുപ്പള്ളി
ഒരു സൊസൈറ്റി രൂപികരിക്കുകയും, ആ സൊസൈറ്റിക്കായിരിക്കും ആനയുടെ പൂർണ്ണ അധികാര-ഉത്തരവാദിത്ത്വങ്ങൾ. 50,000 രൂപായുടെ 100 ഷെയർ മൂലം സ്വരൂപിക്കുന്ന 50 ലക്ഷം രൂപയാണ് ഇതിന്റെ മൂലധനം. ഒരാൾക്ക് പത്തിൽ താഴെ എണ്ണം ഷെയർ മേടിക്കാവുന്നതാണ്. വാഴപ്പള്ളി മഹാഗണപതിയുടെയും തിരുവാഴപ്പള്ളി ശിവപ്പെരുമാളിന്റേയും അനുഗ്രഹാശിസ്സുകൾകൊണ്ട് അതിനാവശ്യമായ മുതൽക്കൂട്ടായി 23 ഷെയർ (11.5 ലക്ഷം രൂപാ) കണ്ടെത്തുന്നതിനു ആദ്യ യോഗത്തിൽ സാധ്യമായതായും അറിയിക്കുന്നു.
അതിനോട് അനുബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ തീരുമാനിക്കുന്നതിനും അതിന്റെ നീയമങ്ങൾ (bye laws) ഏതൊക്കെ എന്നു തീർച്ചയാക്കുന്നതിനായി അടുത്ത ഞായറാഴ്ച (മേയ് 13) രാവിലെ 10 മണിക്ക് വീണ്ടും യോഗം കൂടുന്നതായിരിക്കും. അതിനായി എല്ലാ ആനപ്രേമികളേയും സ്വാഗതം ചെയ്യുന്നു.
രതീഷിന്റെ കവിതകൾ
തിരുത്തുക- ശിവപ്പെരുമാൾ
കണ്ണിമപ്പൂട്ടി ഞാൻ കാണുന്നു ചേതസ്സേ..
തിരുവാഴപ്പള്ളീശാ, സദാശൈവമൂർത്തി
ഇട-വലം കൈകളിൽ മാനും മഴുവുമായ്
മുക്കയ്യാലടിയന്റെ ഖേദം ഹനിച്ചും
ചതുർഭുജം കൊണ്ടെനിക്കായുരായുസ്സും..... (കണ്ണിമപ്പൂട്ടി ഞാൻ...)
കണ്ടിട്ടും കണ്ടിട്ടും തീർന്നില്ല തേവരെ,
യീയർദ്ധനാരീശ്വരപ്പൂർണ്ണകായം
തേവരെ, ഉണർക എൻ കടുംതുടിപ്പാട്ടാലെ
ശംഖൊലി, തകിൽ നാദസ്വരഭേരിയും പ്പിന്നെ
അവിരാമമനുവാചമവിടുത്തെ നാമവും..... (കണ്ണിമപ്പൂട്ടി ഞാൻ...)
നവകാഭിഷേകം കണ്ടു ശംഖാഭിഷേകം കണ്ടു
കണ്ണുനീർപ്പൂക്കളിലിലവന്തി തീർത്ഥമായ്
എതിരേറ്റു പൂജിക്കാനടിയനും നിൽപ്പൂ
കൃതാന്താന്തക.....
ഒന്നിങ്ങു വന്നങ്ങു കാത്തു കൊൾക..... (കണ്ണിമപ്പൂട്ടി ഞാൻ...)
- ഗണമാമ്യഹം
ദൂരത്തായുള്ളൊരടിയന്റെ ശോകത്തി-
ലലിവേറ്റമേറ്റിച്ച, ഗണപാതിരൂപാ..
ഹരിശ്രീ കുറിക്കുന്നൂവടിയനീ തിരുമുമ്പില-
വതാരംചെയ്തവനെ, സ്വയം ഭൂപാളാ..
തരണല്ലൂർ പണ്ട്, കലശം ച്ചേർത്തുടലിച്ച,
ഗണയച്ചാ, വിളങ്ങ, യീജിഹ്വത്തിലെന്നും..
ഏകദന്താ, മഹാമനോകായാ,
സങ്കടനാശകാ, വാഴ് കൈപ്പള്ളീശാ..
അവിടുത്തെയൂട്ടിനോടനുബന്ധമവലംബ-
മരുൾപ്പാടുപ്പോലെയി, ഗജരാജയൂട്ട്..
ചതുർത്ഥിയിലടിയന്റെ ഹൃത്തടം കൊണ്ട്,
ആയിരത്തെട്ടാഴ്വട്ടം ശ്രീ നാളികേരം.
ഉമാമഹേശ്വര പുത്രൈവ പുണ്യമേ,
കുമ്പിട്ടു- കുമ്പിടുന്നങ്ങയെയാദ്യം.
ക്ഷിപ്രപ്രസാദേ, മംഗളാ മൂർത്തേ,
എതൃത്തേറ്റു പൂജിപ്പൂ, തിരുശൈവശ്രീലകം.
അവിടുത്തെ രുചിഭേദമപ്പമായ്, നേദിപ്പാന-
ടിയനും കാക്കുന്നു, കാൽപ്പണം കാലമായ്.
വലം-തുമ്പിക്കൈവമ്പാ, ഗണഗണനാഥാ,
തുണയായിപ്പോരുക, സന്തതംചാരെ.
പരമേശ്വരീലാസ്യേ, വിലോചിതാംഗേ ഗൗരിയും ദുർഗ്ഗയും, ചണ്ഡിയും കാളിയും ആദിപരാശക്തിയമ്മേ
മമ പൂജിതബിംബേ, ചാരുശ്രൃംഗേ ദയാപരകോടിയും നീയേ
തിരുവാഴപ്പള്ളി മഹാദേവൻ
തിരുത്തുകവാഴപ്പള്ളി മഹാദേവർ ക്ഷേത്രത്തിലെ പ്രസിദ്ധനായ ആനയാണ് തിരുവാഴപ്പള്ളി മഹാദേവൻ.
കണ്ടിയൂർ ആന
തിരുത്തുകവാഴപ്പള്ളി തേവർക്ക് ഭക്തിനിർഭരമായ ആറാട്ട്
Posted on: 11 Mar 2014
വാഴപ്പള്ളി: വാഴപ്പള്ളി ഉത്സവത്തിന് ഞായറാഴ്ച ആറാട്ടോടുകൂടി കൊടിയിറങ്ങി. മോർക്കുളങ്ങര ക്ഷേത്രക്കുളത്തിൽ തിരുവാഴപ്പള്ളി ശിവപ്പെരുമാൾ പാർവ്വതീദേവിയ്ക്കും മഹാഗണപതിയ്ക്കുമൊപ്പം ആറാടി. ഞായറാഴ്ചഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ക്ഷേത്രസമുച്ചയം തിങ്ങിനിറഞ്ഞ ഭക്തരെ സാക്ഷിയാക്കി ആറാട്ട് മോർക്കുളങ്ങര ദേവിക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. അമ്പലപ്പുഴ വിജയകൃഷ്ണൻ വാഴപ്പള്ളി തേവരുടെ തിടമ്പേറ്റി. മാവേലിക്കര ഉണ്ണികൃഷ്ണനും, കുളമാക്കൽ പാർത്ഥസാരഥി ഭഗവതിയുടേയും ഗണപതിയുടേയും തിടമ്പേറ്റി. വാഴപ്പള്ളി മഹാദേവനും, കണ്ടിയൂർ പ്രേംശങ്കറും അകമ്പടിയായി.
ആറാട്ടുവഴികൾ പൂപ്പന്തലുകളും കുരുത്തോലകളുംകൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. പ്രധാന ജംഗ്ഷനുകളിലെല്ലാം സ്വീകരണപ്പന്തലുകൾ ഒരുക്കിയിരുന്നു. ദീപാരാധന കഴിഞ്ഞസമയത്ത് ദേവി-ദേവന്മാരുടെ ആറാട്ടെഴുന്നള്ളിപ്പ് മോർക്കുളങ്ങരയിൽ എത്തിച്ചേർന്നു. ദേവിയുടെ പിതൃസ്ഥാനീയനായ വാഴപ്പള്ളിതേവർ കിഴക്കേനട വഴി ആനക്കൊട്ടിലിൽ ദേവിക്ക് അഭിമുഖമായി എഴുന്നള്ളിനിന്നു. നിലവിളക്കും നിറപറയുമായി ആർപ്പു വിളികളോടെ ഭഗവാനെയും പരിവാരങ്ങളേയും എതിരേറ്റു. തുടർന്ന് ഇറക്കി എഴുന്നള്ളിപ്പും ആറാട്ടും നടന്നു. തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമ്മൻ കാളിദാസ ഭട്ടതിരി പ്രധാന കാർമികത്വം വഹിച്ചു. മൺചെരാതുകളും നിലവിളക്കുകളും തീവെട്ടികളും തൂകിയ പൊൻപ്രഭയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ആറാട്ട് നടന്നത്. ശിവസ്തുതികളുമായി നൂറുകണക്കിന് ഭക്തർ തൊഴുകൈകളോടെ നിന്നു. അതിനുശേഷം മോർക്കുളങ്ങര ദേവിക്ക് അത്താഴപൂജ ചെയ്ത് നട അടച്ചു.
ആനയുടെ ചങ്ങല മുറുക്കികെട്ടി വാദ്യഘോഷങ്ങളെല്ലാം നിർത്തി മോർക്കുളങ്ങരദേവി അറിയാതെ തിരികെ മടക്കം. തിരിച്ച് എഴുന്നള്ളത്ത്. എം.സി.റോഡിൽ മതുമൂലയിൽ എത്തിയപ്പോൾ വാദ്യഘോഷങ്ങളോടെ സ്വീകരണം. തുടർന്ന് കൊച്ചുകൊടുങ്ങല്ലൂർ ദേവിക്ഷേത്രം, അമ്മൻകോവിൽ ദേവിക്ഷേത്രം, തിരുവെങ്കിടപുരം വിഷ്ണുക്ഷേത്രം, ബാങ്ക് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഭഗവാനെ സ്വീകരിച്ചു. അതിനുശേഷം കിഴക്കേനടയിൽ പള്ളിവേട്ട ആൽച്ചുവട്ടിൽ ആറാെട്ടഴുന്നള്ളിപ്പ് നടന്നു. മട്ടന്നൂർ ശങ്കരങ്കുട്ടിയും സംഘവും പാണ്ടിമേളമൊരുക്കി. അകത്തെഴുന്നള്ളി വെടിക്കെട്ടിനുശേഷം നാലമ്പലത്തിലേക്ക് ഇറക്കിയെഴുന്നള്ളിച്ചു.
* ഗണമാമ്യഹം
തിരുത്തുകദൂരത്തായുള്ളൊരടിയന്റെ ശോകത്തി- ലലിവേറ്റമേറ്റിച്ച, ഗണപാതിരൂപാ.. ഹരിശ്രീ കുറിക്കുന്നൂവടിയനീ തിരുമുമ്പില- വതാരം ചെയ്തവനെ, സ്വയം ഭൂപാളാ..
തരണല്ലൂർ പണ്ട്, കലശം ച്ചേർത്തുടലിച്ച, ഗണയച്ചാ, വിളങ്ങയീജിഹ്വത്തിലെന്നും.. ഏകദന്താ, മഹാമനോകായാ, സങ്കടനാശകാ, വാഴ് കൈപ്പള്ളീശാ..
അവിടുത്തെയൂട്ടിനോടനുബന്ധമവലംബ- മരുൾപ്പാടുപ്പോലെയി, ഗജരാജയൂട്ട്.. ചതുർത്ഥിയിലടിയന്റെ ഹൃത്തടം കൊണ്ട്, ആയിരത്തെട്ടാഴ്വട്ടം ശ്രീ നാളികേരം.
ഉമാമഹേശ്വര പുത്രൈവപുണ്യമേ, കുമ്പിട്ടു കുമ്പിടുന്നങ്ങയെയാദ്യം. ക്ഷിപ്രപ്രസാദേ, മംഗളാ മൂർത്തേ, എതൃത്തേറ്റു പൂജിപ്പൂ, തിരുശൈവ ശ്രീലകം.
അവിടുത്തെ രുചിഭേദമപ്പമായ്, നേദിപ്പാന- ടിയനും കാക്കുന്നു, കാൽപ്പണം കാലമായ്. വലംതുമ്പിക്കൈ വമ്പാ, ഗണ ഗണനാഥാ, തുണയായിപ്പോരുക, സന്തതം ചാരെ.
ചിത്രങ്ങൾ
തിരുത്തുകചെന്നൈ : ഇടുക്കി ജില്ലയിൽ തമിഴ് വംശജർ കൂടുതൽ താമസിക്കുന്നതിനാൽ ഇടുക്കിജില്ല തമിഴ്നാടിനോട് ചേർക്കാൻ തത്വത്തിൽ തീരുമാനമായി. കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ സന്ദർശിച്ച തേനി എം. പി. ആറൂൺ റഷീദ്, ദിണ്ടിഗൽ എം.പി. എൻ.എസ്. വൈ. ചിത്തൻ എന്നിവരാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. ഉടനെതന്നെ തമിഴ് വംശജനായ ആഭ്യന്തരമന്ത്രി തീരുമാനം നടപ്പിലാക്കുകയും ചെയ്തു. മലേഷ്യയിലും, ശ്രീലങ്കയിലും തമിഴ് വംശജർ കൂടുതൽ തിങ്ങിപാർക്കുന്നതിനാൽ തമിഴ്നാടിന്റെ മറ്റു ജില്ലകളായി മലേഷ്യയേയും, ശ്രീലങ്കയേയും കൂട്ടത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. ഇടുക്കി ജില്ല തമിഴ്നാടിനോട് ചേർക്കുന്നതിനു പകരമായി ഗൾഫിലെ ദുബായ്, ഷാർജ, ഖത്തർ, ബഹറിൻ, കുവൈറ്റ് തുടങ്ങീയ പ്രവശ്യകൾ കേരളത്തിലെ മറ്റുജില്ലകളാക്കി മാറ്റാൻ അദ്ദേഹം ജി.സി.സി-യിൽ അഭ്യർത്ഥിക്കുന്നതായിരിക്കും. മഴത്തുള്ളികൾ മനോഹരമാക്കിയ പനിനീർപൂവ് പോലെ, മഞ്ഞുതുള്ളികൾ തങ്ങി നിൽക്കുന്ന മന്ദാര പൂക്കൾ പോലെ, മോഹിപ്പിക്കുന്ന സൗന്ദര്യവും മണവും ഉള്ള ചെമ്പക പൂക്കളെ പോലെ, പരിശുദ്ധി നിറഞ്ഞ പവിഴമല്ലി പൂക്കൾ പോലെ, ഐശ്വര്യം പ്രദാനം ചെയ്യുന്ന തെച്ചി പൂക്കൾ പോലെ, വർണങ്ങൾ പടർത്തുന്ന ചെണ്ടുമല്ലി പൂക്കൾ പോലെ, നയനാനന്ദകരമായ മഞ്ഞ മുക്കൂറ്റി പൂക്കൾ പോലെ, പവിത്രമായ പൂ തുമ്പപൂക്കൾ പോലെ, മനസ്സിൽ മോഹങ്ങൾ ഉണർത്തുന്ന മുല്ലപൂക്കൾ പോലെ, മോഹങ്ങൾക്ക് നിറങ്ങൾ നൽകുന്ന നീലത്താമര പോലെ, ഹൃദയം മുഴുവൻ സൌരഭ്യം പടർത്തുന്ന പനിനീർ പുഷ്പങ്ങൾ പോലെ, ഈ മനോഹരമായ ചിത്രം, ഹൃദയത്തിൽ ആഹ്ലാദം നിറക്കുന്നു!
മഴ ദു:ഖമാണു, വിരഹിണിയായ കാമുകിയെപ്പോലെ, ഇരുൾ മൂടി പെയ്യാനൊരുങ്ങുമ്പോൾ. മഴ ആഹ്ലാദമാണു, ക്ഷണിക്കപ്പെടാതെ വിരുന്നിനെത്തുന്ന സുഹ്രുത്തിനെ- പ്പോലെ അപ്രതീക്ഷിതമായി പെയ്തിറിങ്ങുമ്പോൾ. മഴ സ്വപ്നമാണു, കാണാൻ കഴിയില്ലെങ്കിലും കാണണമെന്നു തോന്നുന്ന കാഴ്ചപോലെ, ദൂരെ താഴ്വാരങ്ങളിൽ പെയ്യുമ്പോൾ. മഴ ഓർമ്മകളാണു, മാഞ്ഞു പോയാലും തെളിയുന്ന ചിത്രംപോലെ,തോർന്നിട്ടും തീരാത്ത നനുത്തതുള്ളികൾ കാണുമ്പോൾ. മഴ സ്വാന്തനമാണു, നെറുകിൽ തലോടുന്ന അമ്മയെ പോലെ ഉറക്കം വരാത്തരാത്രികളിൽ പതിയെ, പെയ്തിറങ്ങുമ്പോൾ.
വർഗ്ഗം | ഉദാഹരണം |
---|---|
സാധാരണ വൈറൽ ന്യുമോണിയാകാരികൾ |
|
അപൂർവ്വ വൈറൽ ന്യുമോണിയാകാരികൾ |
|
മറ്റു രോഗങ്ങളിൽ പ്രധാനവും, എന്നാൽ സാന്ദർഭികമായി ന്യുമോണിയാകാരിയാകാവുന്നതുമായവ |
|
സൂര്യകാലടി
തിരുത്തുകനിരവധി നാടകങ്ങൾക്കും, പുസ്തകങ്ങൾക്കും പ്രതിപാദ്യമായ വിഷയം. സൂര്യകാലടിമന; കാലടി ഭട്ടതിരി; ആദ്യ സൂര്യകാലടി ഭട്ടതിരിയെക്കുറിച്ച് കൊട്ടരത്തിൽ ശങ്കുണ്ണി തന്റെ ഐതിഹ്യമാലയിലൂടെ മലയാളത്തിനു കാണിച്ചുകൊടുത്തു. അതിലെ തിരകഥ ഭട്ടതിരിയുടെ ജനനം മുതൽ ദാരുണ മരണംവരെ നീളുന്നു. അതിലെ യക്ഷിയെ നിഗ്രഹിക്കാൻ സൂര്യതപസ്സു ചെയ്തു മന്ത്രഗ്രന്ഥങ്ങൾ കൈവരിക്കുന്ന കഥവരെ കണ്ണൻ പറഞ്ഞു. ബാക്കി ഇങ്ങനെ...
ഭാരതപ്പുഴയുടെ തീരത്തുള്ള പൊന്നാനിയിലെ കാലടിമനയിൽ നിന്നും സുഹൃത്തുമൊത്ത് തൃശ്ശൂർപൂരം കാണാൻ പോകുന്നു -- പോകുമ്പോൾ പത്നി ഗർഭിണിയായിരുന്നു -- വഴിയിൽവെച്ച് രണ്ട് യക്ഷികൾ അവരെ സമീപിച്ചു -- സുഹൃത്തിന്റെ കൈവശം ദേവിഭഗവതം ഉണ്ടായതിനാൽ അവൻ രക്ഷപെട്ടു -- ഭട്ടതിരി കൊലചെയ്യപ്പെട്ടു -- പൂരം കാണാതെ തിരിച്ചെത്തിയ സുഹൃത്ത് ഉണ്ടായ വിവരങ്ങൾ ബോധിപ്പിക്കുന്നു -- അതിനുശേഷം അന്തർജ്ജം ഒരു ആൺകുട്ടിയെ പ്രസവിച്ചു -- ഉപനയ
കഥ
തിരുത്തുകസൂര്യകാലടി മനയിലെ ആദ്യ മന്ത്രവാദിയായിരുന്ന ഭട്ടതിരി; തന്റെ അച്ഛനെ ആഹാരമാക്കിയതും പിന്നീട് താൻ ഇല്ലാതാക്കിയ യക്ഷിയുടെ ശാപം മൂലമാണ് ദുർമരണപ്പെട്ടത്. യക്ഷിയെ അഗ്നിയിൽ ഹോമിച്ചുവെന്നാണ് ശങ്കുണ്ണി ഐതിഹ്യമാലയിൽ എഴുതിയിരിക്കുന്നത്. അഗ്നിയിൽ യക്ഷി ഇല്ലാതാവുന്നവേളയിൽ ഭട്ടതിരിയെ ഇന്നേക്കു നാല്പത്തൊന്നാം നാൾ ചക്രശ്വാസം വലിച്ചു മരിക്കുമെന്നു ശപിച്ചു. ഇതുകൂട്ടാക്കാതെ നിരവധി ദുർമന്ത്രവാദങ്ങൾ നടത്തി അദ്ദേഹം തന്റെ പാപഭാരം കൂട്ടി. ഈ ആദ്യസൂര്യകാലടിയുടെ കാലത്താണ് കൊടുങ്ങല്ലൂർ മഹോദയപുരം ചക്രവർത്തി പള്ളിബാണപെരുമാൾ ജീവിച്ചിരുന്നത്. ഇദ്ദേഹം ബുദ്ധമതം സ്വീകരിക്കുകയും നിരവധി ഹൈന്ദവ/ദ്രാവിഡിയ ക്ഷേത്രങ്ങൾ ബുദ്ധക്ഷേത്രങ്ങളാക്കുകയും ചെയ്തുവെന്നു ചരിത്രം. നീലമ്പേരൂർ പള്ളിഭഗവതിക്ഷേത്രം ഈ പെരുമാൾ നിർമ്മിച്ചതാണ്. അതിനു മുൻപ് അവിടെ ശിവക്ഷേത്രമായിരുന്നുവത്രെ. ശിവപെരുമാൾ (നീലകണ്ഠൻ) കുടിയിരുന്ന ഗ്രാമം (ഊർ) നീലമ്പേരൂർ എന്നറിയപ്പെട്ടു. പെരുമാൾ ശിവക്ഷേത്രം ബുദ്ധക്ഷേത്രമാക്കാൻ തീരുമാനിച്ചതറിഞ്ഞ് അവിടുത്തെ ശിവചൈതന്യം ഇവിടെ വാഴപ്പള്ളിയിലെ പഴയ ശിവക്ഷേത്രത്തിൽ കുടിയിരുത്തി എന്നാണ് നമ്മുടെ ക്ഷേത്ര ചരിത്രം തന്നെ. നമ്മുക്ക് കഥയിലേക്ക് തിരിച്ചുവരാം. ഈ പള്ളിബാണപെരുമാളിന്റെ പത്നിയെ ഒരു ഗന്ധർവ്വനിൽ നിന്നും രക്ഷിച്ചു അഗ്നിയിൽ ഹോമിച്ചു. യക്ഷിയുടെ ഇവിടെ ഗന്ധർവ്വശാപമായി ഇരട്ടിച്ചു. ശാപമോക്ഷമായി ആലങ്ങാട് ദേശത്തെ (ഇന്നത്തെ ആലുവ) തിരുവാലൂർ ക്ഷേത്ര ദർശനമാണ് ഗന്ധർവ്വൻ ഉപദേശിച്ചത്.
സൂര്യകാലടി ഭട്ടതിരിയുടെ മരണത്തിന്റെ തലേദിവസം തിരുവാലൂർ ക്ഷേത്രത്തിൽ ഒരു അശരീരി കേട്ടു. "നാളെ ഇവിടെ ഒരു അപമൃത്യു സംഭവിക്കും; അതിനാൽ മൂന്നേമുക്കാൽ നാഴിക പകലിനുമുമ്പ് അത്താഴപ്പൂജയും കഴിച്ചു നടയടക്കുക.
മരണദിവസം രാവിലെതന്നെ ഭട്ടതിരി തിരുവാലൂരെത്തി. അതുവരെ അദ്ദേഹത്തിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അദ്ദേഹം ദേഹശുദ്ധിമാറാൻ ക്ഷേത്രകുളത്തിലിറങ്ങി കുളിച്ചു. കുളി കഴിഞ്ഞു കരയ്ക്കു കയറിയപ്പോൾ മൂത്രമൊഴിക്കണമെന്നു തോന്നി. അതിനുശേഷം വീണ്ടും കുളത്തിലറങ്ങി ദേഹശുദ്ധിവരുത്തി കരക്കു കയറിയപ്പോൾ പിന്നെയും മൂത്രം മുട്ടി. ഇതിങ്ങനെ പലപ്രാവശ്യം ആവർത്തിച്ച ഭട്ടതിരി ക്ഷീണിതനായി. വീണ്ടും പലപ്പഴായി ഇതവർത്തിച്ചു സന്ധ്യവരെ അദ്ദേഹം കുളത്തിലിറങ്ങുകയും കേറുകയുമായി കഴിച്ചുകൂട്ടി.
സന്ധ്യയായപ്പോഴേക്കും അദ്ദേഹം മരണഭയമേറി ക്ഷീണിച്ചു കുളപ്പുരയിൽ വീണു. അശരീരിവാക്കിൻ പ്രകാരം വളാരെ നേരത്തെ അത്താഴപ്പൂജ കഴിച്ച് ക്ഷേത്രനട അടച്ച് എല്ലാവരും പോയിരുന്നു. ഭട്ടതിരി മാത്രം ശ്വാസം വലിച്ചുംകൊണ്ട് അവിടെ കിടന്നു. മൂത്രം മുട്ടി ചക്രശ്വാസം വലിച്ച് മരണവേദനയോടുകൂടി അദ്ദേഹം അവിടെ ക്ഷേത്രക്കുളക്കടവിൽക്കിടന്നു മരിച്ചു. അദ്ദേഹം മരണവേദനയിൽ കുളപ്പുരയിലെ തൂണുകളിലും തുലാങ്ങളിലും കടിച്ചിട്ടുള്ള പാടുകൾ ഇന്നും കാണാം. തിരുവാലൂർ ക്ഷേത്രം ആലവായ്ക്കടുത്താണ്. ഭഗവാൻ ശിവനാണ് പ്രതിഷ്ഠ. ങ്ങാട്ടു താലൂക്കിലാണ്.
കിടന്നു വിഷമിക്കുമ്പോൾ "ഈശ്വരാ! ഗ്രന്ഥത്തിൽ കണ്ടതാണല്ലോ ഞാൻ ചെയ്തത്" എന്നു പറഞ്ഞു എന്നും അപ്പോൾ അതിനു മറുപടിയായിട്ട് "സൂര്യകാലടി വേണം ചെയ്യാൻ എന്നു ഗ്രന്ഥത്തിലുണ്ടായിരുന്നുവോ" എന്നൊരു അശരീരിവാക്കുണ്ടായെന്നും പ്രസിദ്ധമായി കേൾക്കുന്നുണ്ട്. ഇപ്പോഴും അതൊരു പഴഞ്ചൊല്ലുപോലെ ജനങ്ങൾ ഉപയോഗിച്ചു വരുന്നുമുണ്ട്. എന്നാൽ സമീപത്തെങ്ങും മറ്റാരുമില്ലാതിരുന്നപ്പോൾ ഉണ്ടായ ഈ വാക്ക് ഇത്ര പരസ്യമായിത്തീർന്നതെങ്ങനെയെന്നു നിശ്ചയമില്ല.
ഏതെങ്കിലും ഭട്ടതിരി ചക്രശ്വാസം വലിച്ചും മൂത്രം മുട്ടിയും അർധരാത്രിയായപ്പോഴേക്കും അവിടെക്കിടന്നു മരിച്ചു. അദ്ദേഹം ചക്രശ്വാസം വലിച്ചു ചുറ്റിത്തിരിഞ്ഞു നിലത്തുനിന്നു മേല്പോട്ടു പൊങ്ങിയപ്പോൾ മരണവേദനയോടുകൂടി ചാടിക്കടിച്ചിട്ടുള്ള പാടുകൾ ഇന്നും തിരുവാലൂർ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളിന്മേലും മറ്റും കാണുന്നുണ്ട്. തിരുവാലൂർ ക്ഷേത്രം ആലങ്ങാട്ടു താലൂക്കിലാണ്.
രാമായണം
തിരുത്തുകചിത്രകൂടാചലത്തിങ്കൽ വാഴുംവിധൌ, പലലമതു പരിചിനൊടുണക്കുവാൻ ചിക്കി ഞാൻ പാർത്തതും കാത്തിരുന്നീടും ദശാന്തരേ, തിരുമുടിയുമഴകിനൊടുമടിയിൽ മമ വെച്ചുടൻ തീർത്ഥപാദൻ വിരവോടുറങ്ങീടിനാൻ, അതുപൊഴുതിലതി പലലശകലങ്ങൾ കൊത്തീടിനാൻ ഭക്ഷിച്ചു കൊള്ളുവാനെന്നോർത്തു ഞാൻ തദാ, പരുഷതരമുടനുടനെടുത്തെറിഞ്ഞീടിനേൻ പാഷാണജാലങ്ങൾ കൊണ്ടതു കൊണ്ടവൻ, വപുഷി മമ ശിതചരണനഖരതുണ്ഢങ്ങളാൽ വായ്പോടു കീറിനാനേറെക്കുപിതനായ്, പരമ പുരുഷനുമുടനുണർന്നു നോക്കും വിധൌ പാരമൊലിക്കുന്ന ചോരകണ്ടാകുലാൽ, തൃണകുശകലമതികുപിതനായെടുത്തശ്രമം ദിവ്യാസ്ത്രമന്ത്രം ജപിച്ചയച്ചീടിനാൻ, സഭയമവനഖിലദിശി പാഞ്ഞുനടന്നിതു സങ്കടം തീർത്തു രക്ഷിച്ചു കൊണ്ടീടുവാൻ, അമരപതി കമലജഗിരീശ മുഖ്യന്മാർക്കു- മാവതല്ലെന്നയച്ചോരവസ്ഥാന്തരേ, രഘുതിലകനടി മലരിവശമൊടു വീണിതു, രക്ഷിച്ചു കൊള്ളേണമെന്നെ കൃപാനിധേ! അപരമൊരു ശരണമിഹ നഹി നഹി നമോസ്തുതേ, ആനന്ദമൂർത്തേ! ശരണം നമോസ്തുതേ ഇതിസഭയമടിമലരിൽ വീണു കേണീടിനാ-, നിന്ദ്രാത്മജനാം ജയന്തനുമന്നേരം സവിതൃകുലതിലകനഥ സസ്മിതം ചൊല്ലിനാൻ, സായകം നിഷ്ഫലമാകയില്ലെന്നുമേ അതിനു തവ നയനമതിലൊന്നുപോ നിശ്ചയ-, മന്തരമില്ല നീ പൊയ്ക്കൊൾക നിർഭയം.
ഹനുമാൻ ലങ്കയിൽ ചെന്നു സീതയെ കാണുന്നവസരത്തിൽ സീത പറയുന്ന അടയാളവാക്യമാണിത്. സീതയെ ഹനുമാൻ കണ്ടു എന്നുള്ളതിനു തെളിവായി ഹനുമാൻ തിരിച്ചുചെന്ന് രാമനോട് ഈ കഥ പറയുന്നുണ്ട്. കഥ: രാമന്റെ വനവാസക്കാലം, സീതാദേവി തങ്ങൾക്കുള്ള ആഹാരത്തിനായി പലലം (മാംസകഷ്ണങ്ങൾ) ഉണക്കുകയായിരുന്നു. ഈ അവസരത്തിൽ ജയന്തൻ സീതയെ കണ്ട് ഒരു കാക്കയുടെ രൂപത്തിൽ അവിടെ വരികയും, അതുകണ്ട് സീത കുറച്ചു പലലകഷ്ണങ്ങൾ അതിനു കഴിക്കാനായി എറിഞ്ഞുകൊടുക്കുകയും ചെയ്തു. പക്ഷെ കാക്ക സീതയെ ആക്രമിക്കാൻ തുടങ്ങി. ഉറങ്ങിക്കൊണ്ടിരുന്ന രാമൻ അടുത്തുകണ്ട ദർഭപുല്ല് പറിച്ച് കാക്കയുടെ നേരേ എറിഞ്ഞൂ. ശരം കണക്കെ തന്റെ നേരേ പാഞ്ഞുവരുന്ന ദർഭപുല്ലിൽ നിന്ന് രക്ഷനേടാൻ ജയന്തൻ മൂന്നു ലോകങ്ങളും താണ്ടിപ്പറന്നു. ആരും രക്ഷിക്കാതെ വന്നപ്പോൾ പ്രാണരക്ഷാർത്ഥം ജയന്തൻ രാമനോട് മാപ്പപേക്ഷിച്ചു. എയ്ത അസ്ത്രം പാഴായിപോകാതിരിക്കാൻ അവന്റെ ഇടത്തെ കണ്ണിൽ തറപ്പിച്ചു ഇനിയെങ്കിലും നല്ലവനായി ജീവിക്കുവാൻ ഉപദേശിച്ച് പറഞ്ഞയച്ചുവത്രെ. .... ഇന്നും കാക്കകൾക്ക് ഒരു കണ്ണിനു കാഴ്ച കുറവാണ് അതു കോണ്ടാണ് അവ ചരിഞ്ഞ് നോക്കുന്നത്..
കർണ്ണ ശപഥം
തിരുത്തുകവാഴപ്പള്ളി ശിവപെരുമാളിന്റെ തിരുമുറ്റത്ത് കർണ്ണൻ ആടി തിമിർത്തു.
കർണ്ണശപഥം: ശ്രീ. കലാഭാരതി ഹരികുമാർ ( ദുര്യോധനൻ) ശ്രീ. മടവൂർ വാസുദേവൻ നായരുടെ ശിഷ്യൻ. കല്ലുവഴി സമ്പ്രദായം ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടിയിൽ നിന്നും അഭ്യസിച്ചു.
ശ്രീ. കലാനിലയം വിനോദ് (കർണ്ണൻ) കഥകളി മദ്ദള വിദഗ്ദനായിരുന്ന ശ്രീ. കുറിച്ചി ബാലൻ ചേട്ടന്റെ മകൻ എന്നാണ് മനസിലക്കിയിരിക്കുന്നത്. ഗീതോപദേശം കഥയിലെ അർജുനൻ, സന്താനഗോപാലം കഥയിൽ കൃഷ്ണൻ, ശ്രീരാമപട്ടാഭിഷേകം കഥയിൽ ലക്ഷ്മണൻ എന്നീ വേഷങ്ങൾ കണ്ടിട്ടുണ്ട്.
ശ്രീ. മധു വാരണാസി (ഭാനുമതി) ശ്രീ. കലാമണ്ഡലം കൃഷ്ണ പ്രസാദിന്റെ ശിഷ്യൻ. ശ്രീ. വാരണാസി മാധവൻ നമ്പൂതിരിയുടെ കൊച്ചുമകൻ, ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ മകൻ. നിഴൽകുത്തിൽ മലയത്തി, സന്താനഗോപാലം കഥയിൽ കൃഷ്ണൻ, ബ്രാഹ്മണസ്ത്രീ, പ്രഹളാദചരിതം കഥയിൽ പ്രഹളാദൻ, സൌഗന്ധികത്തിൽ പാഞ്ചാലി, നളചരിതം മൂന്നിൽ ദമയന്തി എന്നിങ്ങിനെ ധാരാളം വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ശ്രീ. കലാമണ്ഡലം വിജയൻ (കുന്തി) കീചകവധം കഥയിലെ സൈരന്ധ്രി, പൌണ്ട്രകവധത്തിൽ സാത്വകി, ഭീഷ്മ പ്രതിജ്ഞയിൽ സത്യവതി എന്നീ വേഷങ്ങൾ പ്രസിദ്ധം.
ശ്രീ. തിരുവല്ലാ ബാബു (ദുശാസനൻ ) ശ്രീ. തലവടി അരവിന്ദൻ ചേട്ടന്റെ ശിഷ്യൻ. നിഴൽകുത്തിൽ ത്രിഗർത്തൻ, ദുര്യോധനവധം കഥയിൽ ദുശാസനൻ തുടങ്ങി ധാരാളം വേഷങ്ങൾ..
രാമനും കേരളവും
തിരുത്തുകഐതീഹ്യങ്ങളായ കഥകളോട് ചരിത്രത്തിലെ ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി കൃത്യത ഉള്ളവയാവില്ല. പലപ്പോഴും ശരിയാക്കാൻ കൂടുതൽ കഥകൾ ഉണ്ടാക്കേണ്ടിവരും. കേരളത്തിലുള്ളവർ മാത്രമാണ് മഹാബലി ഇവിടം ഭരിച്ചകാര്യം പറയുന്നതും, പുസ്തകങ്ങളിൽ എഴുതിയിട്ടുള്ളതും. മറ്റു ഭാഷകളിൽ വിരളമായിമാത്രം കാണുന്നു ഇതിനെക്കുറിച്ച്.
കേരളോത്പത്തി പുസ്തകം; പ്രാചീന കേരള ചരിത്രത്തിൽ നിലനിന്നിരുന്ന നിരവധി ഐതിഹ്യകഥകൾ ചേർത്തുവെച്ച ഒരു പ്രാചീന ഗ്രന്ഥമാണത്. അതിൽ പരശുരാമൻ കേരളം ഉണ്ടാക്കിതും, അതു 64 ഗ്രാമങ്ങളാക്കി തിരിച്ചതും പിന്നീട് ബ്രാഹ്മണർക്കായി വീതിച്ചു നൽകിയതും വളരെ വിശദമായി എഴുതിയിരിക്കുന്നു. എന്നാൽ എങ്ങും മാവേലിയെക്കുറിച്ച് എഴുതി കണ്ടില്ല. എന്തായാലും ഈ തർക്കത്തിൽ പങ്കാളിയാവാൻ ഞാനാളല്ല. നമ്മുക്ക് ഓണവും ആഘോഷിക്കാം... രാമനേയും പൂജിക്കാം.
ള്ളതിനു
ഭാരതത്തെക്കൂടാതെ ഏഷ്യാപസഫിക് രാജ്യങ്ങളിൽ പലതും നമ്മുടെ സംസ്കാരത്തിനോട് അടുപ്പം ഉള്ളവയാണ്. ഉദാഹരണമായി മുസ്ലീരാജ്യവും, ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിംജനങ്ങൾ താമസിക്കുന്ന ഇതോനേഷ്യ. പക്ഷെ അവിടെയും മഹാബലിയെ സ്മരിക്കുന്ന കഥക്ല് ധാരാളം. ഒരു ദ്വീപിന്റെ പേരുപോലും ബലി എന്നാണ്
പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണിത്. നമ്മുടെ ഐതീഹ്യങ്ങളും, പുരാണേതിഹാസങ്ങളും ഋഷിപ്രോക്തങ്ങളാണ്; അതായത് മനുഷ്യ നിർമ്മിതം. അതു പലപ്പോഴും ആവശ്യാനുസരണം വളച്ചൊടിച്ചിട്ടുണ്ട്.
ഒന്നും കിട്ടില്ല. ഓണത്തിന് സാംസ്കാരികമോ സാമൂഹികമോ ഭൌതികമോ ആയ എന്തെങ്കിലും മൂല്യങ്ങൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് മനസ്സിലാക്കാനുള്ള ഭാഷയിൽ ചോദ്യങ്ങൾ ഉണ്ടാവുകയാണെങ്കിൽ മാത്രമെ ഒരു മറുപടി അർഹിക്കുന്നുള്ളൂ.
ഒരു കഥ പറയാം
തിരുത്തുകഒരിക്കൽ ദേവേന്ദ്രൻ തന്റെ ദേവലോകത്ത് സുന്ദരി മത്സരം നടത്തി. മനോരമയിലും മാതൃഭൂമിയിലും ടൈംസ് ഓഫ് ഇന്ത്യയിലും എന്നു വേണ്ട ഏഷ്യനെറ്റിലും, സൂര്യയിലും, സ്റ്റാർടിവിയും തുടങ്ങി എല്ലാ മീഡിയാകളിലും ഫുൾ അഡ്വടൈസ്മെന്റ് കൊടുത്തിരുന്നു. നിരവധി സുന്ദരികൾ മത്സരത്തിനു പങ്കെടുത്തു. നമ്മുടെ കഥയിലെ നായകൻ അപ്പോഴാണ് രംഗത്തുവരുന്നത്. നായകൻ=അരുണൻ ജോലി=ഡ്രൈവർ (സൂര്യ തേരാളി) അവിവാഹിതൻ പ്രാരാബ്ദങ്ങൾ ഒന്നും ഇല്ല നായകനും മത്സരം കാണണം. മൂപ്പരാണങ്കിൽ പകലു നടക്കാറുള്ള ഒരു പ്രോഗ്രാമിനുപോലും ഇന്നേവരെ പങ്കെടുത്തിട്ടില്ല, കാരണം പന്ത്രണ്ടു മണീക്കൂർ നീളുന്ന പകലത്തെ ജോലിയാണ് പ്രശ്നം. അപ്പോഴാണ് ആരോ പറഞ്ഞ് അറിയുന്നത് ദേവലോകത്തെ സുന്ദരീമത്സരം "ഡേ ആൻഡ് നൈറ്റ്" ആണന്ന്. അപ്പോൾ രാത്രിയിലെ മത്സരം കാണാൻ തീരുമാനിച്ചു, രാത്രിയിലാവുമല്ലൊ ഫൈനൽ റൗഡ്. ബോസിനോട് അനുവാദം വാങ്ങി അടുത്ത വണ്ടി പിടിച്ച് അമരാവതിയിൽ (ദേവലോകം) ചെന്നിറങ്ങി. നേരെ സുധർമ്മ (ദേവസഭ) ലക്ഷ്യമാക്കി നീട്ടി വലിച്ചു നടന്നു. സുധർമ്മയുടെ പുറത്ത് സെക്യൂരിറ്റി ഗാർഡ്മാരുണ്ട്. അവർ അരുണനെ അകത്തേക്ക് കേറ്റിവിട്ടില്ല. സ്ത്രീകൾക്ക് (പ്രത്യേകിച്ച് അൺമാരിഡ് പെൺകുട്ടികൾ) മാത്രം അകത്തു പ്രവേശിച്ചാൽ മതി എന്നാണ് ദേവേന്ദ്ര നിർദ്ദേശം. നമ്മുടെ നായകൻ ആകെ മൊത്തം ഡെസ്പായി. ദേഷ്യവും സങ്കടവും ഒന്നിച്ചു തോന്നി തുടങ്ങി. ആ സമയം ദേ വരുന്നു നമ്മുടെ നാരദർ. മൂപ്പർ അകത്തു നിന്നുമാണ് പുറത്തേക്ക് വരുന്നത്. ശ്ശെടാ ഇങ്ങേരെങ്ങനെ അകത്തുകേറി. അതു നാരദർ തികഞ്ഞ ബ്രഹ്മചാരിയും. അരുണൻ ഓടി നാരദരുടെ അടുത്തു ചെന്നു കാര്യങ്ങൾ ചോദിച്ചു, തന്റെ സങ്കടം പറഞ്ഞു. കൂട്ടത്തിൽ തന്റെ ഹാഫ് ഡേ ലീവിന്റെ കാര്യവും, ഇനി ഇങ്ങനെ ഒരു അവധി ഉടനെയൊന്നും കിട്ടിയെന്നു വരില്ല.
നാരദർ പറഞ്ഞു; മണ്ടാ; നീ ദേവത്വം ഉള്ളവനല്ലെ... നിനക്ക് ഒരു സുന്ദരിയായി അകത്തു കയറി പ്രോഗ്രാം കാണരുതോ... അരുണൻ പെട്ടന്നു തന്നെ അതിസുന്ദരിയായി, ഗോപുരവാതിലിൽ ചെന്നും, സെകൂരിട്ടി പുഞ്ചിരിതൂകി പൂക്കൾ വർഷിച്ച് സ്വാഗതം ചെയ്തു. അരുണൻ അകത്തു കയറി മുൻപിലുള്ള സീറ്റിൽതന്നെ ഇരിപ്പുറപ്പിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത പലസുന്ദരിമാരെയും രാത്രിയിലെ മിന്നുന്ന വെളിച്ചത്തിൽ കണ്ടു അത്ഭുതപ്പെട്ടു. ഇതിനിടയിൽ അരുണനെ ദേവേന്ദ്രൻ ശ്രദ്ധിച്ചു, ഇവൾ ആരാണ്? ഇന്നുവരെ കണ്ടിട്ടില്ലല്ലൊ? ദേവേന്ദ്രൻ ഓടി അരുണസുന്ദരിയുടെ അടുത്തെത്തി. അരുൺ ഇന്ദ്രനോട് സത്യം മറച്ചുവെച്ചു, സത്യമറിഞ്ഞ് ഇന്ദ്രൻ തന്നെ മത്സരവേദിയിൽ നിന്നും പുറത്താക്കിയാലൊ? കൊഞ്ചികുഴഞ്ഞ് തന്നെ അരുണൻ പൂപുഞ്ചിരിച്ചു നിന്നു. ഇന്ദ്രാധിപനു ഇഷ്ടമായാൽ പിന്നത്തെ കഥ പറയണോ... (#*&^% $%@# @#$%#...) അരുണനിൽ ദേവേന്ദ്രനു ഒരു പുത്രൻ ജനിച്ചു. അവനാണ് ബാലി. അരുണന്റെ ഒക്കത്ത് ഒരു ആൺകുട്ടി. കൊച്ചിനേം കൊണ്ട് ജോലിക്കു പോകാൻ പറ്റുമോ? സൂര്യൻ ചിലപ്പോൾ അരുണനെ ജോലിയിൽനിന്നും ഡിസ്മിസ്സ് ചെയ്താലൊ.. അവസാനം അരുണൻ മക്കളില്ലാത്ത ഗൗതമ മഹർഷിയുടെ പത്നി അഹല്യക്ക് ബാലിയെ വളർത്താൻ ഏൽപ്പിച്ചു. ഓടി പിടിച്ച് പാവം സൂര്യന്റെ അടുത്തെത്തി. പക്ഷെ അന്ന് പതിവിലും താമസിച്ചാണ് അരുണൻ എത്തിയത്. അതുകൊണ്ടുതന്നെ ബോസായ സൂര്യൻ ഫുൾ ദേഷ്യത്തിലായിരുന്നു. അരുണനു താമസത്തിനുള്ള കാരണം കാണിക്കൽ നോട്ടിസ് കൊടുത്തു. അരുണൻ ഉണ്ടായ കാര്യം മുഴുവൻ കരഞ്ഞു പറഞ്ഞു.
സൂര്യൻ കാര്യമൊക്കെ കേട്ടപ്പോൾ അവനോടുള്ള ദേഷ്യമൊക്കെ മാറി. അപ്പോൾ ഒരു സംശയം ബാക്കിയായി. ഇത്രേം സുന്ദരിമാർ അവിടെ ഉണ്ടായിട്ടും ദേവേന്ദ്രൻ ഇവനെ കേറി പിടിച്ചെങ്കിൽ ഇവൻ എങ്ങനെയാവും അവിടെ ചെന്നത്????? സൂര്യന്റെ മനസ്സിലും ലഢുപൊട്ടി. സൂര്യനു അരുണനെ സുന്ദരീ വേഷത്തിൽ കാണണം.... അരുണൻ തന്റെ ബോസിനെ സന്തോഷിപ്പിക്കാനും അടുത്ത വർഷത്തെ ബോണസ്സ് കൂടുതലാക്കാനുമായി ഇന്നലത്തെ സുന്ദരി വേഷത്തിൽ ചെന്നു. പിന്നത്തെ കാര്യം.. #*&^% $%@# @#$%#... ദേ ഇരിക്കുന്നു... ഒരു കുഞ്ഞ് അരുണന്റെ ഒക്കത്ത്, അവനാണ് സുഗ്രീവൻ. അവനേയും അഹല്യയ്ക്കു നൽകി, നമ്മുടെ നായകൻ ഡൂട്ടിയിൽ കേറി. ഇവർ ഇരുവർക്കും ജനിക്കുന്ന സമയത്ത് വാനരമുഖം ഇല്ലായിരുന്നു, പിന്നീടാണ് ഗൗതമമുനിയുടെ ശാപം മൂലം രണ്ടുപേരും കുരങ്ങന്മാരായത്. (അന്നേ ദിവസം സൂര്യൻ താമസിച്ചാണത്രെ ഉദിച്ചത്; [ഇതു കഥയാണ്; കഥമാത്രം]. അതിനുള്ള കാരണം മറ്റൊരു കഥയാണ് പിന്നീട് ഒരവസരത്തിൽ പറയാം.)
അപ്പോൾ നമ്മുടെ ഉത്തരം: അരുണൻ പോയി സുന്ദരിയായി രണ്ടു മക്കൾ ഉണ്ടായി അവർ രണ്ടു പേരും വിരോധികളായി അതിൽ അനുജനായായ സുഗ്രീവന്റെ സുഹൃദ്-ബന്ധുവായ ശ്രീരാമന്റെ ശത്രുവായ രാവണന്റെ ഇല്ലമായ ലങ്ക കത്തിച്ച ഹനുമാന്റെ അച്ഛനാണ് വായുദേവൻ. ഉത്തരം="കാറ്റു കൊള്ളാനിരിക്കുവാണ്"
..
തിരുത്തുകഭാഗവതം പന്ത്രണ്ടാം സ്കന്ദത്തിൽ പറയുന്നു..
" ഇതുവരെ ശുകമുനി പറഞ്ഞതെല്ലാം വെറും കഥകളായി മാത്രം കണ്ട്, കഥയിൽ ചോദ്യം ചിന്തിക്കാതെ, കഥയിലെ ആന്തരാർത്ഥം നന്നായി ഉൾക്കൊണ്ടു ജീവിക്കുക." കഥകളും ഉപകഥകളും ഒക്കെയായി നമ്മുടെ പുരാണങ്ങൾ നിറഞ്ഞിരിക്കുന്നത് ധർമ്മം, സത്യം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ പ്രചരിപ്പിച്ച് ശ്രേഷ്ടമായ നല്ലൊരു ആദ്ധ്യാത്മിക സമൂഹത്തെ വാർത്തെടുക്കുക എന്ന ഒറ്റലക്ഷ്യം ഉദ്ദേശിച്ചുമാത്രമാണ്.
(ഈയുള്ളവന്റെ ചി
തെയ്യത്തിനു പാടുന്ന പാട്ടാണ് തോറ്റം പാട്ട്. ഈ കലാരൂപം ദ്രാവിഡിയമാണ്, പടയണി ബൗദ്ധതയുടെ കിരീടമണിയുമ്പോൾ തെയ്യം തനി ദ്രാവിഡിയ കലാരൂപമാണ്. ചിറകിലൊതുങ്ങ്
താരാദാസും ജാക്കിയും എവിടെ ?
കേരള ജനത ഒറ്റക്കെട്ടായി മുല്ലപ്പെരിയാർ പ്രശ്നത്തെ നേരിടുന്നു..
കേരള ജനത താലോലിച്ചു വളർത്തി വലുതാക്കിയ ഇവിടുത്തെ സൂപ്പർതാരങ്ങളായ മമ്മുട്ടിയും മോഹൻലാലും പിന്നെ അമ്മയുടെ മറ്റുമക്കളും എവിടെ ? അക്രമത്തിനും അനീതിയ്ക്കും എതിരെ സ്ക്രീനിൽ വീമ്പുപറഞ്ഞവർ... നമ്മൾ വളർത്തിയ താരങ്ങൾ..... സിനിമയ്ക്കു പുറത്തൊരു പ്രശ്നം വന്നപ്പോൾ ദന്തഗോപുരത്തിലിരുന്നു രസിക്കുകയാവും അല്ലെ? 30-ലക്ഷം ജനങ്ങൾ ഇല്ലാതായാലും നിങ്ങൾക്ക് ഒന്നുമില്ലായിരിക്കാം.. പക്ഷെ ചിലപ്പോൾ നിങ്ങളുടെ പിന്തുണ ഇല്ലങ്കിലും നടക്കേണ്ടത് നടന്നുകൊള്ളും. പിന്നീട് അതിനുശേഷം നിങ്ങളുടെ സിനിമ വരുമ്പോൾ കാണണമൊ വേണ്ടയോ എന്ന് ഞങ്ങളാവും തീരുമാനിക്കുക. സിനിമാക്കാരുടെ ഒരു സാമുഹ്യ പ്രതിബന്ധത.. നമ്മുടെ ഈ സമരം വിജയിച്ചു കഴിയുമ്പോൾ ഇവർ വരും... മുല്ലപ്പെരിയാറിന്റെ വിഷയം സിനിമയാക്കികൊണ്ട്.. നിങ്ങളെ അന്ന് കേരളജനത കാർക്കിച്ചു തുപ്പും.
തമിഴ് നാട്ടിൽ കാവേരിനദീജലപ്രശ്നം ഉണ്ടായപ്പോൾ തമിഴനുവേണ്ടി സമരമുഖത്ത് രജനികാന്തും മുൻനിര താരങ്ങളും മുന്നിട്ടിറങ്ങി. എന്തിന്?.......... അവരെ താരങ്ങളാക്കിയവരോടുള്ള സ്നേഹവും കടപ്പാടുംകൊണ്ട്
ഇവിടെ കണ്ടില്ലേ? സെലിബ്രിറ്റി ടീമുണ്ടാക്കി ക്രിക്കറ്റുകളിക്കാൻ മുന്നിട്ടിറങ്ങും ഇവർക്കൊക്കെയാണ് ഇവിടെ ഫാൻസ് അസോസിയേഷൻ..... അവന്മാർക്കും മനസ്സാക്ഷി ഇല്ലന്നു തോന്നുന്നു...... കഷ്ടം....
അവതാരം
തിരുത്തുകദശാവതാരം
നാലു യുഗങ്ങൾ
1.കൃത (നാല്), 2.ത്രേതാ (മൂന്ന്), 3.ദ്വാപര (രണ്ട്), 4.കലി(ഒന്ന്).
ഒന്നാമത്തെ കൃതയുഗത്തിൽ നാലവതാരങ്ങൾ, 1.കൃത എന്നവാക്കിനു നാല് എന്നർത്ഥംകൂടിയുണ്ട് (4x1200 ദേവവർഷങ്ങൾ). മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം എന്നീ നാലവതാരങ്ങൾ ഈ യുഗത്തിലാണ്. ഈ നാലവതാരങ്ങളിലൂടെ മനുഷ്യനാവുന്നതിലേക്കുള്ള ജീവപ്രയാണം കാണിച്ചുതരുന്നു. അതായത് ഭൂമിയുടെ ഉത്പത്തിയിൽ ജലം മാത്രമായിരുന്നു. അപ്പോൾ തീർച്ചയായും ജലജീവികൾ മാത്രമല്ലെ കാണുക (മത്സ്യാവതാരം). പിന്നീട് വെള്ളത്തിലും അല്പം കരയിലും ജീവിക്കാൻ കഴിവുള്ള ജലജീവികൾ. (കൂർമ്മാവതാരം). അതിനുശേഷം മാത്രമാണ് കരയിൽ പൂർണ്ണമായി ജീവിക്കാൻ കഴിവുള്ള ഘ്രാണശക്തിയേറിയ മൃഗങ്ങൾ ഉണ്ടായത് (വരാഹാവതാരം). അപ്പോഴും മനുഷ ജന്മം ആയിട്ടില്ല. പിന്നെ മനുഷനിലേക്കുള്ള മാറ്റം. പകുതി മനുഷ്യനും പകുതി മൃഗവും (നരസിംഹാവതാരം).
2. ത്രേതാ എന്നവാക്കിനു മൂന്ന് എന്നർത്ഥം ഉണ്ട് (3x1200 ദേവവർഷങ്ങൾ). വാമനൻ, പരശുരാമൻ, ശ്രീരാമൻ എന്നീ മൂന്നവതാരങ്ങൾ ഈ യുഗത്തിലാണ്. മനുഷ്യ ജന്മം ഉണ്ടായത് ത്രേതായുഗാരംഭത്തിലാണ്; (വാമനാവതാരം). അപ്പോഴും മനുഷ്യന്റെ പൂർണ്ണത കൈവരിക്കാൻ കഴിഞ്ഞില്ല. കുള്ളനായ വാമനമൂർത്തിക്ക്. പൂർണ്ണ മനുഷ്യനായി പരശുരാമൻ ജനിച്ചു. എല്ലാം വെട്ടിപ്പിടിച്ച് ദുഷ്ടശക്തികളെയേവരേയും കൊന്നൊടുക്കി, ശാന്തിക്കും സമാധാനത്തിനുമായി ജീവിതം മാറ്റിവെച്ചു പരശുരാമൻ. ത്രേതായുഗാവസനാത്തിൽ ശ്രീരാമനായി; എന്തൊക്കെകൈവന്നാലും മനുഷ്യൻ മനുഷ്യനാണന്നുള്ള സത്യം മനസ്സിലാക്കാൻ ദുഃഖപുത്രനായി അവതരിച്ചു.
3. ദ്വാപര എന്നവാക്കിനു രണ്ട് എന്നർത്ഥം (2x1200 ദേവവർഷങ്ങൾ) ബലരാമൻ, ശ്രീകൃഷ്ണൻ എന്നീ രണ്ടവതാരങ്ങൾ ഈ യുഗത്തിലാണ്. ഭൂമിയിലെ മനുഷ്യൻ കൃഷിക്കാരനാവാൻ, പ്രകൃതിയോട് ഇഴകിജീവിതം നയിക്കാൻ ബലഭദ്രനായി അവതരിച്ചു. മരണശേഷം ആത്മാവ് ഭഗവാനിൽ വിലയം പ്രാപിക്കുമെന്നു കാണിക്കാൻ ഭഗവാനായി പൂർണ്ണാവതാരം ശ്രീകൃഷ്ണൻ.
4. കലി എന്നവാക്കിനു ക=ഒന്ന് എന്നർത്ഥം കൂടിയുണ്ട് (1x1200 ദേവവർഷങ്ങൾ). ഖൽക്കിയായി ഭഗവാൻ കലിയുഗത്തിൽ അവതരിക്കും. എല്ലാത്തിനുശേഷം പ്രളയമെന്നും അതിനുശേഷം വീണ്ടും ഈ ചതുർയുഗങ്ങൾ ആവർത്തിക്കുമെന്നും ഇതിലൂടെ കാണിക്കുന്നു.
(ഒരു ദേവവർഷം= മനുഷ്യന്റെ 360 വർഷങ്ങൾ ചേരുന്നതാണ്)
ഉത്സവം
തിരുത്തുകപടയണി
തിരുത്തുകപടയണിക്ക് മഹോദയപുരംവാണ ചേരമാൻ പെരുമാളുമായി അഭേധ്യബന്ധമുണ്ട്. പടയണിപ്പാട്ടിലെ പല സന്ദർഭങ്ങളും പെരുമാളിന്റെ യുദ്ധവിജയങ്ങളും മറ്റുമാണ് പരാമർശിക്കുന്നത്. പടയണി എന്നാൽ പടയുടെ കൂടിച്ചേരൽ എന്നാവാം അർത്ഥം. പക്ഷെ ഭദ്രകാളിക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഇന്നീക്ഷേത്രകലാരൂപം അരങ്ങേറുന്നത്. ആ ധാരണയിൽ നോക്കുമ്പോൾ കാളിയുടെ കോപശമനത്തിനായി ഭഗവാൻ ശിവനൊപ്പമെത്തിയ ഭൂതഗണങ്ങളാണീ കഥാപാത്രങ്ങൾ എന്നു പറയുന്നതിനോട് യോജിക്കാനാവും.
നീലമ്പേരൂർ പടയണി: വാഴപ്പള്ളി തേവരുടെ മൂലസ്ഥാനം നീലമ്പേരൂരായിരുന്നു (നീലന്റെ [ശിവന്റെ] ഊർ=നീലംപേരൂർ). വാഴപ്പള്ളിക്കാർ ഒരിക്കലെങ്കിലും അവിടെ പോയി ദേവിയെ ദർശിക്കണം. പെരുമാളിന്റെ ഉപാസനാമൂർത്തിയായ പെരിഞ്ഞനത്തു ഭഗവതിയാണ് നീലംപേരൂരിൽ കുടികൊള്ളുന്നത്. കൊടുങ്ങല്ലൂരിലെ ഒരു ചെറിയ ഗ്രാമമാണ് പെരിഞ്ഞനം. പെരുമാൾ ബൗദ്ധസങ്കല്പത്തിൽ പഴയ ശിവക്ഷേത്രത്തിന്റെ വടക്കുവശത്ത് വടക്ക് ദർശനമായി പ്രതിഷ്ഠ നടത്തി ക്ഷേത്രം പണിതു എന്നാണൈതീഹം. പള്ളിബാണപെരുമാൾ നടത്തിയ പ്രതിഷ്ഠാമൂർത്തി പള്ളി ഭഗവതിയായി. ബീഹാറിലെ പറ്റ്നയിലെ ബൗദ്ധാഘോഷങ്ങളോട് സാമ്യമുള്ള ഈ ക്ഷേത്രാചാരം ബൗദ്ധരുമായി ബന്ധമുള്ളതാവം. പണ്ട് കേരളം ബൗദ്ധരുടെ വിഹാരകേന്ദ്രമായിരുന്നു. കാലാന്തരത്തിൽ ദ്രാവിഡാചാരങ്ങളുമായി പൊരുത്തപ്പെട്ടുവന്ന മാറ്റങ്ങൾ കാളിസങ്കല്പങ്ങൾക്കു വഴിതെളിച്ചതാവാം.
അതിനുശേഷം നടന്ന
അതിനെത്തുടർന്ന്
ഇന്നവിടെ പഴയക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഒന്നുമില്ല. വിശ്വസിക്കേണ്ടിവരുന്നതിന്റെ അപ്പോൾ
കേരളം ഭരിച്ചിരുന്ന ചേരപേരുമാൾ ചക്രവർത്തിയുടെ യുദ്ധവിജയങ്ങൾ പ്രഘോഷിക്കുന്നതിനായാണ് ഇത് ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്. പടയണിപ്പാട്ടിലെ പല സന്ദർഭങ്ങളിലും ഈ യുദ്ധത്തെപ്പറ്റി പരാമർശങ്ങൾ ഉണ്ട്.
അനീഷ് പറഞ്ഞതിനോട് യോജിക്കുന്നു; വാഴപ്പള്ളിക്ക് പടയണികോലങ്ങൾ അന്യമാണ്. പക്ഷെ ചിലവർഷങ്ങൾ നമ്മുടെ നാട്ടുവഴികളിൽ രാത്രിയുടെ യാമത്തിൽ ഇറങ്ങിയിട്ടുണ്ട് ഈ പടയണികോലങ്ങൾ. അതിനു ചരിത്ര/ഐതിഹ്യബന്ധങ്ങൾ ഒന്നുമില്ല. നമ്മുടെ ചേട്ടന്മാർ സന്മമനസ്സെടുത്ത് തുടങ്ങിയതാണ്. കിഴക്കുംഭാഗത്തെ ശ്യാം ചേട്ടൻ പ്രസിഡന്റായി (സെക്രട്ടറി ബാബുചേട്ടൻ-തഴൂർ, ഖജാൻജി ഷാജിക്കുട്ടൻ ചേട്ടൻ-തളിയിൽ, ജോ.സെക്രട്ടറി മാണിച്ചേട്ടൻ-മാണിക്കോത്ത്, പിന്നെ പാർത്ഥൻചേട്ടൻ..) വാഴപ്പള്ളിഉത്സവത്തിനു വന്ന വർഷം ആറാട്ടിനകമ്പടിയായി പടയണികോലങ്ങൾ ഇറങ്ങി. പിന്നെ പലപ്പോഴും നാല്പൊത്തിന്നിലെ താലം എഴുന്നള്ളത്തിനും മറ്റു ചില ആഘോഷങ്ങൾക്കും തുടർന്നുപോന്നു. പക്ഷെ വാഴപ്പള്ളിയിൽ എവിടെയും അതൊരു ആചാരമായി നടത്താറില്ല.
വേണ്ട ലേഖനങ്ങൾ
തിരുത്തുകവാഴപ്പള്ളി
തിരുത്തുകനമ്മുക്ക് നീലം ബുദ്ധമത സംസ്കാരത്തിന്റെ വേരുകൾക്ക് സാക്ഷ്യം വഹിക്കുന്ന നീലംപേരൂർ ക്ഷേത്രത്തിന് 1700-ഓളം വർഷങ്ങളുടെ പഴക്കമുണ്ട് . ബുദ്ധമതത്തിന്റെ സുവർണ്ണ കാലഘട്ടമെന്നു വിശേഷിപ്പിക്കാവുന്ന ക്രി.വ. 250-300 കാലഘട്ടത്തിൽ പണികഴിക്കപ്പെട്ടതാണു ഈ ക്ഷേത്രം [2]. ബാണവർമ്മ അഥവാ ചേരമാൻപെരുമാൾ എന്നറിയപ്പെടുന്ന കേരളം ഭരിച്ചിരുന്ന ചക്രവർത്തി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനനാളുകൾ നീലംപേരൂരായിരുന്നു ചിലവഴിച്ചതെന്നു ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ബുദ്ധമതത്തെ അളവറ്റു സ്നേഹിച്ചതിന്റെ പേരിൽ കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ഒത്തിരി എതിർപ്പുകൾ അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ തീരുമാനമനുസരിച്ച് ബുദ്ധമതവും ഹിന്ദുമതവും തമ്മിൽ സംവാദത്തിനുള്ള വേദിയൊരുങ്ങുകയും ഇതുപോലെ ഒരു നിബന്ധനയും വച്ചു. അതായത് "ഹിന്ദുസമൂഹം സംവാദത്തിൽ പരാജയപ്പെടുകയാണെങ്കിൽ അവരെല്ലാവരും ബുദ്ധമത അനുയായികളാവണമെന്നും അഥവാ തിരിച്ചു അവർ വിജയിക്കുകയാണെങ്കിൽ രാജാവു സിംഹാസനം ത്യജിച്ചു നാട് വിടണമെന്നും." പക്ഷേ ഹിന്ദുസമൂഹം ദക്ഷിണഭാരതത്തിലെ 6 പ്രശസ്ത പണ്ഡിതന്മാരെ അണിനിരത്തുകയും ബുദ്ധ സന്യാസികൾ സംവാദത്തിൽ പരാജയപ്പെടുകയും ചെയ്തു. അവസാനം നിബന്ധന അനുസരിച്ച് രാജാവ് സിംഹാസന നിഷ്കാസിതനാവുകയും ഒരു ബുദ്ധമത സന്യാസിയായി നീലം പേരൂരിൽ എത്തിച്ചേരുകയും ചെയ്തുവെന്നു ചരിത്രം. അദ്ദേഹം ഇവിടെ വന്നു ഒരു ബുദ്ധവിഹാരം പണികഴിപ്പിക്കുകയും വർഷങ്ങൾ കഴിഞ്ഞപ്പോൾ കേരളത്തിലാകെ ബുദ്ധമതത്തിന്റെ ശക്തി ക്ഷയിക്കുകയും ഹിന്ദുമതം ശക്തി പ്പ്രപിപ്പിക്കുകയും ചെയ്ത സമയത്ത് ആ ബുദ്ധവിഹാരം ദേവീ ക്ഷേത്രമായി തീരുകയും ചെയ്തെന്നുമാണു ചരിത്രം. ചേരമാൻപെരുമാൾ നീലംപേരൂരിൽ വരുന്നതിനു മുമ്പുതന്നെ ഇപ്പൊൾ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രത്തിനു തൊട്ടു പുറക് വശത്തായി ഒരു ശിവ ക്ഷേത്രം ഉണ്ടായിരുന്നത്രെ. "പത്തില്ലത്തില് പോറ്റിമാര്" എന്നറിയപ്പെടുന്ന ബ്രാഹ്മണ കുടുംബത്തിന്റെ അധീനതയിലായിരുന്നു ആ ക്ഷേത്രം. ചേരമാൻപെരുമാളിന്റെ വരവോടെ നിരാശപൂണ്ട പത്തില്ലത്തിൽ ബ്രാഹ്മണ കുടുംബങ്ങൾ അവിടെയുള്ള ശിവചൈതന്യം ആവാഹിച്ച് ചങ്ങനാശ്ശേരിയിലുള്ള വാഴപ്പള്ളിയിലേക്കു കൊണ്ടുപോകുകയും അവിടെ ശിവക്ഷേത്രത്തിൽ ലയിപ്പിക്കുകയും ചെയ്തുവെന്നു പറയപ്പെടുന്നു. പെരുമാൾ തന്റെ പരദേവത ആയ തൃശ്ശൂരിലെ പെരിഞ്ഞനത്ത് ഭഗവതിയെ, നീലം പേരൂരിൽ കൊണ്ടുവന്നു കുടിയിരിത്തിയതായാണ് ഐതിഹ്യം.
ശിവലിംഗപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തു "വാഴപ്പള്ളീശനെ" കുടിയിരുത്തുന്ന പുണ്യ മുഹൂർത്തം. നമ്മുക്ക് അവിടെ നിന്നും തുടങ്ങാം..... തരണല്ലൂർ ഭട്ടതിരിപ്പാട് ശിവലിംഗപ്രതിഷ്ഠക്കായുള്ള ജീവകലശം ഉണ്ടാക്കി മണ്ഡപത്തിൽ വെച്ചിരിക്കുന്നു, ഒന്നാം ചേരസാമ്രാജ്യത്തിലെ ചേരരാജ പെരുമാൾ സന്നിഹിതനായിട്ടുണ്ട്. കേരളമണ്ണിലെ ആദ്യകാല ക്ഷേത്രനിർമ്മാണാമായതിനാലാവാം, ഭക്തർ നിരവധി എത്തിച്ചേർന്നിട്ടുണ്ട്. മുഹൂർത്തം കുറിച്ച സമയം നോക്കി ഏവരും അക്ഷമരായിരിക്കുന്നു. എല്ലാം റെഡിയാണ്; ശിവലിംഗപ്രതിഷ്ഠ നടത്തി തന്ത്രിയായ തരണല്ലൂർ കലശാഭിഷേകം ചെയ്താൽ മാത്രം മതി, അതുകണ്ടു തൊഴാൻ രാജാവും പരിവാരങ്ങളും എന്നു വേണ്ട സർവ്വമാനം ആൾക്കാരും കണ്ണിലെണ്ണയൊഴിച്ചു നിൽക്കുന്നു. ഇപ്പോഴാണ് കളി തുടങ്ങുന്നത്.... (കഥകളിയല്ല......)
അന്ന് നമ്മുടെ ഗണപതിയച്ചന്റെ പ്രതിഷ്ഠയോ, ക്ഷേത്രമോ നിർമ്മിച്ചിട്ടില്ല, അതിനുള്ള പ്ലാനും ഉണ്ടായിരുന്നില്ല. വാഴപ്പള്ളി ക്ഷേത്രനിർമ്മിതി നോക്കിയാൽ മനസ്സിലാവും ഇല്ലാത്ത സ്ഥലം ഉണ്ടാക്കിയാണ് ഗണപതിക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് എന്ന്. അന്ന് വാഴപ്പള്ളിയിലെ ഗണപതി സാന്നിധ്യം ദക്ഷിണാമൂർത്തിയ്ക്ക് അരുകിലെ ഗണപതി പ്രതിഷ്ഠമാത്രമാണ്. അപ്പോൽ കഥയിലേക്ക് തിരിച്ചുവരാം. അപ്പോൾ തരണല്ലൂരിനു ഒരു മുത്രശങ്ക. പാവം കുറച്ചു നേരം പിടിച്ചുവെച്ചങ്കിലും, വേദന കൂടിയപ്പോൾ തന്റെ പരികർമ്മിയോട് കാര്യം പറഞ്ഞ് ക്ഷേത്ര പരിസരത്തിനു പുറത്തുപോയി മൂത്രം ഒഴിച്ചു. അതിനുശേഷം കിഴക്കേകുളത്തിൽ (ഗണപതിക്ഷേത്രത്തിനു പുറകിലുള്ള) പോയി ദേഹശുദ്ധി വരുത്തി. ഈ കുളം ഇലവന്തി തീർത്ഥമാണ്. അതിനെ വന്ദിക്കുന്നതും പുണ്യം (ആരും ചെയ്യാറില്ല ഇന്ന്, പോട്ടെ, ഞാനും പലപ്പോഴും മറക്കാറുണ്ട്). തന്ത്രി ദേഹശുദ്ധി വരുത്തി കുളത്തിൽ നിന്നും കയറിയപ്പോൾ വീണ്ടും മൂത്രം ഒഴിക്കാൻ തോന്നി. വേദനകൂടിവരുന്നതൊഴിവാക്കാൻ അദ്ദേഹം വീണ്ടും പുറത്തുപോയി മൂത്രം ഒഴിച്ചു, എന്നിട്ട് ഇലവന്തി തീർത്ഥകുളത്തിൽ മുങ്ങി.
കൂടുതൽ പടയണ്ടല്ലൊ... ശിവലിംഗപ്രതിഷ്ഠയും കലശാഭിഷേകവും നടത്തേണ്ട സമയമായിട്ടും തന്ത്രി കുളത്തിൽ നിന്നും കയറിവന്നില്ല, അല്ലങ്കിൽ വരാൻ പറ്റിയില്ല. 'വാഴപ്പള്ളിയിലെ ഐതീഹ്യപ്രകാരം' സമയത്ത് തന്ത്രി വരാഞ്ഞതിനാൽ മുഹൂർത്തം തെറ്റാതെ സാക്ഷാൽ പരശുരാമൻ പ്രത്യക്ഷപ്പെട്ട് ശിവലിംഗപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തുവത്രെ. ചിലപ്പോൾ പരശുരാമനു പ്രതിഷ്ഠനടത്തായാവാം തരണല്ലൂർ തന്ത്രിക്കു ആ സമയത്തു മൂത്രശങ്ക തോന്നി പുറത്തു പോയത്. കുളത്തിൽ മുങ്ങി നിവർന്ന തരണല്ലൂർ കലശക്കൊട്ട് കേട്ടു തനിക്ക് അമളി പിണഞ്ഞത് മനസ്സിലാക്കി. താൻ ഉണ്ടാക്കിയ കലശത്തിലുള്ളിലെ ദേവചൈതന്യം നശിക്കാതിരിക്കാൻ ഭട്ടതിരി കുളത്തിൽ നിന്നും മുങ്ങി ഒരു കല്ലുമായാണ് കയറി വന്നത്. തനിക്കെടുക്കാൻ പാകത്തിനു വലിപ്പമുള്ള ആ ശില കുളക്കരയിൽ പ്രതിഷ്ഠിച്ച്, ഉണ്ടാക്കിവെച്ച കലശം തന്റെ ഇഷ്ടദേവനെ സ്മരിച്ച് അഭിഷേകം ചെയ്തു. വടക്കോട്ട് തിരിഞ്ഞുനിന്ന് അഭിഷേകം ചെയ്തതിനാലാവാം തരണല്ലൂരിനു ദർശനമായി ആ കല്ല് ദക്ഷിണ ഭാഗത്തേക്ക് ദർശനം നൽകി ഗണപതിയായി രൂപാന്തിരപ്പെട്ടത്. ചെറിയ കല്ലായതിനാൽ വയറിന്റെ (അരവരെ) ഭാഗം വരെയെ ഇന്നു പുറത്തു കാണാനാവൂ. ബാക്കിഭാഗം പ്രതിഷ്ഠാശിലക്കുള്ളിലാവാനാണ് സാധ്യത. അങ്ങനെ സ്വയഭൂവായ വലംപിരിഞ്ഞ തുമ്പിക്കൈയ്യുമായി വാഴപ്പള്ളി മഹാഗണപതി ജന്മം കൊണ്ടു. (രാവിലെയുള്ള അഭിഷേക സമയത്ത് ഗണപതി ക്ഷേത്രത്തിൽ പോയാൽ അരവരെ മാത്രം കാണാവുന്ന സ്വയംഭൂപ്രതിഷ്ഠ നമ്മുക്ക് കാണാം.)
തരണല്ലൂരിന്റെ ഒരു ശക്തിയെ (ഇപ്പോൾ മനസ്സിലായല്ലൊ) സാഷ്ടാംഗം നമസ്കരിച്ച തരണല്ലൂരിനു മുൻപിൽ ഗണപതിയായി മാറിയ കല്ല് ചിന്നം വിളിച്ചു (അതിശയോക്തിയാണ്, ഐതീഹ്യമായതിനാൽ വിശ്വസിക്കാം). അതുവരെ ശിവപെരുമാളിന്റെ നടയിലുണ്ടായിരുന്ന സർവ്വമാനമാളും ഒരു നിമിഷം കൊണ്ട് ശബ്ദം കേട്ട് പുറത്തുവന്നു. വാ തുറന്ന ഗണപതി വിഗ്രഹമാണ് ഏവരും കണ്ടത്. തരണല്ലൂർ തന്റെ കൈവശം ഉണ്ടായിരുന്ന അഷ്ടഗന്ധം പുകക്കുന്ന തവിയിൽ അരിപ്പൊടി,തുടങ്ങീയ (ഇന്നു ഗണപതിയപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ) ഇട്ട് വേവിച്ച് തുറന്നവായിൽ തിരുകി നേദിച്ചു. വായ് അടഞ്ഞുവത്രെ. ഈ അഭിഷേകം നടന്നത് ഏകദേശം ഉച്ച സമയത്തായതിനാൽ പിന്നീട് ഉച്ചനേദ്യത്തിനു ഗണപതിയപ്പം നിർബന്ധമാക്കി. അന്നു തുടങ്ങിയ ആ നേദ്യം ഇന്നും മുടങ്ങാതെ തുടരുന്നു.
ചങ്ങഴുമുറ്റം രക്ഷസ്സിന്റെ ശല്യം നിമിത്തം ക്ഷേതത്തിലെ പൂജക്കു തടസ്സം വന്നിരുന്നെങ്കിലും ഗണപതിയപ്പ നേദ്യത്തിനു തടസ്സം വന്നിട്ടില്ലത്രെ.
പ്രദോഷം
തിരുത്തുകഭഗവാൻ ശിവപെരുമാൾ കൈലാസത്തിൽ പാർവ്വതി സമേതനായി നടരാജനൃത്തം ചെയ്യുന്ന പുണ്യദിനം. ബ്രഹ്മാ-വിഷ്ണു തുടങ്ങീയ മറ്റു ദേവന്മാർ ജഗദ്പതികളുടെ ചുവടുകൾക്ക് താളമായി സർവ്വവാദ്യങ്ങളും മീട്ടും. പ്രദോഷമെന്നാൽ രാത്രിയുടെ ആഗമനം എന്നർത്ഥം. ആ സമയത്തുള്ള ഭഗവാന്റെ പൂജ അതിനാൽ പ്രദോഷമ് എന്നറിയപ്പെട്ടു. വൈകുന്നേരം അതായത് സൂര്യാസ്തമയസമയത്ത് ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷം അനുഷ്ഠിക്കേണ്ടത്. അതായത് ഒരു മാസം രണ്ടു പ്രദോഷങ്ങൾ.
പ്രത്യേക പക്ഷത്തുവരുന്ന ത്രയോദിദിവസത്തെ പ്രദോഷത്തിന് വളരെയേറെ സവിശേഷതകളുണ്ട്. സന്താനകാംക്ഷികൾക്ക് ഇത് വളരെ അനുയോജ്യമാണ്.
വ്രതം: അന്നേ ദിവസം പ്രഭാതസ്നാനശേഷം ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം ഇവ ധരിച്ച് (നിർബന്ധമില്ല) ആരയാൽ പ്രദക്ഷിണം ചെയ്ത് ശിവപെരുമാളിനെ ദർശനം ചെയ്യുക. പഞ്ചാക്ഷരീമന്ത്രം ജപിക്കുന്നത് ഉത്തമം. ശിവമാഹാത്മ്യകഥകൾ കേൾക്കുന്നതും പറയുന്നതും അത്യുത്തമം. പകൽ മുഴുവനും ഉപവാസിച്ച് സന്ധ്യക്ക് മുൻപായി വീണ്ടും കുളിച്ച് ശിവക്ഷേത്രദർശനം, അഭിഷേകം, പ്രദോഷപൂജ, തുടർന്നുള്ള ദീപാരാധന എന്നിവയ്ക്കുശേഷം പാരണവീട്ടാം. തുടർന്നുള്ള അത്താഴപൂജയും ശ്രീബലിയും കണ്ടു തൊഴുതു വ്രതം പൂർത്തിയാക്കാം. ഭഗവാനു അഭിഷേകം ചെയ്തതോ നേദിച്ചതോ ആയ കരിക്ക് സേവിച്ച് ഉപവാസമവസാനിപ്പിക്കാറും പതിവുണ്ട്. പൂർണ ഉപവാസം നന്ന്. അതിനുള്ള ആരോഗ്യമില്ലാത്തവർക്ക് ഉച്ചക്ക് ഭഗവദ്നേദ്യമ് കഴിക്കാം.
അസ്തമയസമയത്ത് ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത്.
ശിവപ്രീതികരമായ വ്രതമാണ് പ്രദോഷവ്രതം. പ്രദോഷവ്രതാനുഷ്‌ഠാനം ഹൈന്ദവജീവിതരീതിയിൽ ഏറെ പ്രധാനമാണ്.ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം.അന്ന് കൂവളത്തിലകൊണ്ട് ശ്രീപരമേശ്വരനെ അർച്ചിച്ചാൽ സായൂജ്യം കൈവരുമെന്നാണ് വിശ്വാസം. “സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികംവ്രതം” എന്നാണ് ശിവപുരാണത്തിൽ പറയുന്നത്.
പ്രദോഷവ്രതം പ്രധാനമായും സ്ത്രീകളാണ് അനുഷ്ഠിക്കുന്നത്. പ്രദോഷമെന്നാൽ രാത്രിയുടെ ആഗമനം എന്നാണർത്ഥം. ഈ സമയത്ത് പൂജ നടക്കുന്നതിനാൽ പ്രദോഷമെന്ന പേര് ലഭിച്ചു. പ്രത്യേക പക്ഷത്തുവരുന്ന ത്രയോദിദിവസത്തെ പ്രദോഷത്തിന് വളരെയേറെ സവിശേഷതകളുണ്ട്. സന്താനകാംക്ഷികൾക്ക് ഇത് വളരെ അനുയോജ്യമാണ്.
സന്ധ്യാസമയത്ത് പ്രദോഷവ്രതമനുഷ്ഠിക്കുന്നവർ ശിവദർശനവും പൂജയും നടത്തി അല്പഭക്ഷണം കഴിക്കണം. കൃഷ്ണപക്ഷവും ശനിയാഴ്ചയും ചേർന്നുവരുന്ന പ്രദോഷം ഏറെ പുണ്യദായകമാണ്. ശിവന് തിങ്കളാഴ്ചയും പ്രധാനമാണ്. അതിനാൽ അന്നുവരുന്ന പ്രദോഷത്തിന് സോമപ്രദോഷമെന്ന് വിശേഷപദവി നൽകി ആചരിക്കുന്നു.
പ്രദോഷവ്രതത്തിന്റെ മഹിമ ഉദാഹരിക്കുന്ന ഏറെ കഥകൾ ഹൈന്ദവപുരാണങ്ങളിലുണ്ട്. ഒരു കഥ ഇതാണ്: പണ്ട് വിധവയായ ഒരു ബ്രാഹ്മിണി ദാരിദ്ര്യം കാരണം ഭിക്ഷയെടുത്ത് ജീവിച്ചിരുന്നു. മകനേയും കൂട്ടിയാണ് ഭിക്ഷാടനം. ഒരു ദിവസം അവർ വിദർഭയിലെ രാജകുമാരനെ കണ്ടുമുട്ടി. പിതാവ് മരിച്ചതിനാൽ ദുഃഖിതനായി ദേശം തോറും അലഞ്ഞുനടക്കുകയായിരുന്നു, രാജകുമാരൻ. വിധവയ്ക്ക് രാജകുമാരന്റെ അവസ്ഥയിൽ ദയ തോന്നി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പ്രദോഷവ്രതം ആരംഭിച്ചു.
ഒരുദിവസം രാജകുമാരൻ കാട്ടിൽ സഞ്ചരിക്കവേ അംശുമതിയെന്ന കന്യകയെ കണ്ടെത്തി. രാജകുമാരനെ കണ്ട് അംശുമതിയുടെ പിതാവ് പറഞ്ഞു: നിങ്ങൾ വിദർഭ നഗരത്തിലെ രാജകുമാരനാണ്. പേര് ധർമ ഗുപ്തൻ. ശിവഭഗവാന്റെ ആജ്ഞയനുസരിച്ച് എന്റെ മകൾ അംശുമതിയുമായി നിങ്ങളുടെ വിവാഹം നടത്താം. രാജകുമാരൻ അംശുമതിയെ വിവാഹം ചെയ്തു. പിന്നീട് അംശുമതിയുടെ പിതാവിന്റെ സഹായത്തോടെ യുദ്ധം ചെയ്ത് വിദർഭരാജ്യം പിടിച്ചടക്കി. ബ്രാഹ്മണയെയും പുത്രനെയും രാജകൊട്ടാരത്തിൽ വരുത്തി താമസിപ്പിച്ചു. അങ്ങിനെ അവരുടെ ദുഃഖം ശമിച്ചു.
ഒരിക്കൽ അംശുമതി രാജകുമാരനോട് ചോദിച്ചു: ഇതെല്ലാം എങ്ങിനെ നടന്നു? രാജകുമാരൻ പറഞ്ഞു, ഇതെല്ലാം പ്രദോഷവ്രതത്തിന്റെ പുണ്യമാണ്. അന്നുമുതലാണ് പ്രദോഷവ്രതത്തിന് ഇത്രയും മാഹാത്മ്യം സിദ്ധിച്ചതത്രേ.
ശിവപ്രീതികരമായ വ്രതമാണ് പ്രദോഷവ്രതം. പ്രദോഷവ്രതാനുഷ്ഠാനം ഹൈന്ദവജീവിത രീതിയിൽ ഏറെ പ്രധാനമാണ്. ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം. അന്ന് കൂവളത്തില കൊണ്ട് ശ്രീപരമേശ്വരനെ അർച്ചിച്ചാൽ സായുജ്യം കൈവരുമെന്നാണ് വിശ്വാസം. സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികംവ്രതം’’ എന്നാണ് ശിവപുരാണത്തിൽ പറയുന്നത്.
പ്രദോഷവ്രതം പ്രധാനമായും സ്ത്രീകളാണ് അനുഷ്ഠിക്കുന്നത്. പ്രദോഷമെന്നാൽ രാത്രിയുടെ ആഗമനം എന്നാണർഥം. ഈ സമയത്തു പൂജ നടക്കുന്നതിനാൽ പ്രദോഷമെന്ന പേര് ലഭിച്ചു. പ്രത്യേകപക്ഷത്തു വരുന്ന ത്രയോദി ദിവസത്തെ പ്രദോഷത്തിന് വളരെയേറെ സവിശേഷതയുണ്ട്. സന്താനകാംക്ഷികൾക്ക് ഇത് വളരെ അനുയോജ്യമാണ്.
സന്ധ്യാസമയത്ത് പ്രദോഷവ്രതമനുഷ്ഠിക്കുന്നവർ ശിവദർശനവും പൂജയും നടത്തി അൽപഭക്ഷണം കഴിക്കണം. കൃഷ്ണപക്ഷവും ശനിയാഴ്ചയും ചേർന്നു വരുന്ന പ്രദോഷം ഏറെ പുണ്യദായകമാണ്. ശിവന് തിങ്കളാഴ്ചയും പ്രധാനമാണ്. അതിനാൽ അന്നു വരുന്ന പ്രദോഷത്തിന് സോമപ്രദോഷമെന്ന് വിശേഷ പദവി നൽകി ആചരിക്കുന്നു.
പ്രദോഷവ്രതത്തിന്റെ മഹിമ ഉദാഹരിക്കുന്ന ഏറെ കഥകൾ ഹൈന്ദവ പുരാണങ്ങളിലുണ്ട് ഒരു കഥ ഇതാണ്: പണ്ട് വിധവയായ ഒരു ബ്രാഹ്മണി ദാരിദ്ര്യം കാരണം ഭിക്ഷയെടുത്ത് ജീവിച്ചിരുന്നു. മകനെയും കൂട്ടിയാണ് ഭിക്ഷാടനം. ഒരു ദിവസം അവർ വിദർഭയിലെ രാജകുമാരനെ കണ്ടുമുട്ടി. പിതാവ് മരിച്ചതിനാൽ ദുഃഖിതനായി ദേശംതോറും അലഞ്ഞുനടക്കുകയായിരുന്നു. വിധവയ്ക്ക് രാജകുമാരന്റെ അവസ്ഥയിൽ ദയതോന്നി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു പ്രദോഷവ്രതം ആരംഭിച്ചു. ഒരുദിവസം രാജകുമാരൻ കാട്ടിൽ സഞ്ചരിക്കവേ, അംശുമതിയെന്ന കന്യകയെ കണ്ടെത്തി. രാജകുമാരനെ കണ്ട് അംശുമതിയുടെ പിതാവ് പറഞ്ഞു: നിങ്ങൾ വിദർഭ നഗരത്തിലെ രാജകുമാരനാണ്. പേര് ധർമഗുപ്തൻ. ശിവഭഗവാന്റെ ആജ്ഞയനുസരിച്ച് എന്റെ മകള്് അംശുമതിയുമായി നിങ്ങളുടെ വിവാഹം നടത്താം. രാജകുമാരൻ അംശുമതിയെ വിവാഹം ചെയ്തു. പിന്നീട് അംശുമതിയുടെ പിതാവിന്റെ സഹായത്തോടെ യുദ്ധം ചെയ്ത് വിദർഭരാജ്യം പിടിച്ചടക്കി. ബ്രാഹ്മണിയെയും പുത്രനെയും രാജകൊട്ടാരത്തിൽ വരുത്തി താമസിപ്പിച്ചു. അങ്ങനെ അവരുടെ ദുഃഖം ശമിച്ചു.
ഒരുദിവസം അംശുമതി രാജകുമാരനോട് ചോദിച്ചു. ഇതെല്ലാം എങ്ങനെ നടന്നു? രാജകുമാരൻ പറഞ്ഞു. ഇതെല്ലാം പ്രദോഷവ്രതത്തിന്റെ പുണ്യമാണ്. അന്നുമുതലാണ് പ്രദോഷവ്രതത്തിന് ഇത്രയും മാഹാത്മ്യം സിദ്ധിച്ചതത്രേ.
കഥകളി
തിരുത്തുകഡിസംബർ 13, 2011 വാഴപ്പള്ളി മഹാശിവക്ഷേത്രത്തിൽ കർണ്ണശപഥം കഥകളി സമയം : അത്താഴപൂജയ്ക്കും ശീവേലിയ്ക്കും ശേഷം (രാത്രി 9:00 മണി മുതൽ) സ്ഥലം : കിഴക്കെ ആനക്കൊട്ടിലിൽ
എത്തിച്ചേരാൻ : ചങ്ങനാശ്ശേരി ബസ് സ്റ്റാഡിൽ നിന്നും 2.5 കി.മി. ദൂരം (1.5 കി.മി. എം.സി. റോഡിലൂടെ കോട്ടയം ഭാഗത്തേക്കു വരുമ്പോൾ ക്ഷേത്രജംഗ്ഷനായ മതുമൂലയിൽ എത്തും. അവിടെ നിന്നും ഒരു കി.മി. പടിഞ്ഞാറേക്ക് (ഇടത്തേയ്ക്ക്) സഞ്ചരിച്ചാൽ ടെമ്പിൾ റോഡുവഴി ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ എത്തിച്ചേരാം.
വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രത്തിൽ ഡിസംബർ പതിമൂന്നിനു കഥകളി ഉണ്ടായിരിക്കുന്നതാണ് , കഥ :കർണ്ണ ശപഥം
ലക്ഷ്മിപുരം കൊട്ടാരം
തിരുത്തുക- ചങ്ങനാശ്ശേരി ലക്ഷ്മീപുരം കോട്ടാരം 201 വയസ്സിന്റെ നിറവിൽ. 1811-1812ലാണ് കൊട്ടാരത്തിന്റെ പണിനടന്നത്. ലക്ഷ്മീപുരം കൊട്ടാരം ചങ്ങനാശ്ശേരിക്ക് പണിതുതന്നത് തിരുവിതാംകൂർ രാജ്ഞിയായിരുന്ന ഗൗരിലക്ഷ്മീഭായി തമ്പുരാട്ടിയാണ്. പ്രിയപത്‌നി തനിക്കും കുടുംബത്തിനുംവേണ്ടി നിർമിച്ചുനൽകിയ ഈ മനോഹരസൗധത്തിന് രാജരാജവർമ്മയാണ് 'ലക്ഷ്മീപുരം കൊട്ടാരം' എന്ന് നാമകരണം ചെയ്തത്.
മൈസൂർ സുൽത്താൻമാരുടെ താണ്ഡവകാലത്ത് അവരുടെ കൈയിൽ അകപ്പെട്ടാൽ ജാതിഭ്രഷ്ടും അപമാനവും സഹിക്കേണ്ടിവരുമെന്ന ഭയത്താൽ തിരുവിതാംകൂറിൽ അഭയംപ്രാപിച്ച കുടുംബമാണ് ബേപ്പൂർ അലിയക്കോട്ടു കോവിലകം. ഈ കോവിലകത്തുകാരെ ധർമ്മരാജാവ് ചങ്ങനാശ്ശേരി നീരാഴികെട്ട് കൊട്ടാരത്തിൽ പാർപ്പിച്ചു. ഇവിടെ താമസിച്ചുവന്നിരുന്ന രാജരാജവർമ്മ 979 ഇടവം 13ന് ഗൗരിലക്ഷ്മീഭായ് തമ്പുരാട്ടിയെ പള്ളികെട്ട് കഴിച്ചു.
ധർമ്മരാജാവ് നാട് നീങ്ങിയപ്പോൾ അനന്തര അവകാശിയായ ഗൗരിലക്ഷ്മീഭായ് തമ്പുരാട്ടി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചെന്ന് ദേവഗിരി ഉടവാൾ വാങ്ങി, വട്ടകപ്രസാദവും വാങ്ങി, പടിയും പടിയേറ്റവും നടത്തി രാജ്ഞിയായി അധികാരം ഏറ്റെടുത്തു. രാജ്യഭാരം കിട്ടിക്കഴിഞ്ഞപ്പോൾ മഹാറാണിയുടെ ഒരാഗ്രഹം തന്റെ ഭർത്താവിനും കുടുംബത്തിനും താമസിക്കാൻ അനുയോജ്യമായ ഒരു മന്ദിരം ഉടനെതന്നെ പണിയിച്ചുകൊടുക്കണം എന്നതായിരുന്നു. പുതിയ കെട്ടിടം പണിയണമെങ്കിൽ കാലതാമസം വരും. വേലുത്തമ്പിദളവയുടെ വലംകൈയായിരുന്ന വൈക്കം പദ്മനാഭപിള്ള സ്വാതന്ത്ര്യസമരത്തിൽ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന് രണ്ട് മനോഹര മന്ദിരങ്ങൾ ഉണ്ടായിരുന്നു. ഒന്ന് വലുതും മറ്റേത് ചെറുതും. മഹാറാണിയുടെ നിർദ്ദേശപ്രകാരം പദ്മനാഭപിള്ളയുടെ ഭാര്യയെയും കുട്ടികളെയും ചെറിയ മന്ദിരത്തിലേക്ക് മാറ്റി. വലിയ മന്ദിരം പൊളിച്ച് വഞ്ചികളിൽ അടുക്കി ചങ്ങനാശ്ശേരിയിൽ കൊണ്ടുവന്നു. വൈക്കം പദ്മനാഭപിള്ളയുടെ എട്ടുകെട്ടും നാലുകെട്ടും നാടകശാലയുമൊക്കെ രാജകല്പനപ്രകാരം മനോഹരമായ ഒരു സൗധമായി മാറ്റുകയായിരുന്നു. ചാവടിയും നടപ്പുരയുമൊക്കെ ഒത്തുചേർന്നപ്പോൾ പ്രൗഢഗംഭീരമായ കൊട്ടാരം ചങ്ങനാശ്ശേരിയിൽ ഉയർന്നു. ലക്ഷ്മീപുരം കൊട്ടാരത്തിന്റെ പണി തീർന്നതോടെ രാജരാജവർമ്മയുടെ കുടുംബം നീരാഴിക്കെട്ടിൽനിന്ന് മാറി ലക്ഷ്മീപുരത്ത് താമസമാക്കി.
സന്താനഗോപാലം
തിരുത്തുകഅർജ്ജുനൻ ഒരിക്കൽ ദ്വാരകയിൽ വന്ന് ഭഗവാൻ കൃഷ്ണനൊപ്പം താമസിക്കുന്ന കാലഘട്ടമാണ് കഥയിലെ രംഗം തുടങ്ങുന്നത്. ദ്വാരകാവാസിയായ ഒരു ബ്രാഹ്മണന് എട്ടുപുത്രന്മാർ ജനിക്കുകയും, അവരെല്ലാവരും ജനിച്ച ഉടനെതന്നെ മരിച്ചുപോവുകയും ചെയ്തിരുന്നു. ഓരോ കുട്ടികളും മരണപ്പെടുമ്പോൾ ബ്രാഹ്മണൻ ആ ശിശുവിന്റെ ശവവുമായി ദ്വാരകാപുരിയിലെത്തി വിലപിക്കുമായിരുന്നു. അങ്ങിനെ ഒൻപതാമതായി പിറന്ന കുട്ടിയും ജനിച്ചയുടെനെ മരിച്ചു. ആ ശവവുമായി അദ്ദേഹം ദുഃഖാർത്തനായി ദ്വാരകാപുരിയിലെ എത്തി കൃഷ്ണനെ കുറ്റംപറഞ്ഞു കരയുന്നു. ഇതുകണ്ട അർജ്ജുനൻ ബ്രാഹ്മണനെ സാന്ത്വനിപ്പിക്കുകയും, ഇനി ഒരു പുത്രൻ ജനിക്കുകയാണെങ്കിൽ അവനെ താൻ രക്ഷിക്കുമെന്നും, അല്ലാത്തപക്ഷം അഗ്നിപ്രവേശം ചെയ്യുമെന്ന് താൻ ജീവനൊടുക്കുമെന്നും സത്യം ചെയ്യുന്നു. അർജ്ജുനന്റെ സത്യത്തിൽ വിശ്വസിച്ച് ഉത്സാഹത്തോടെ തന്റെ ഗൃഹത്തിൽ മടങ്ങിയെത്തുന്ന ബ്രാഹ്മണൻ നടന്ന സംഭവങ്ങളെല്ലാം പത്നിയെ അറിയിച്ചു.
പത്താമത്തെ കുഞ്ഞിനുവേണ്ടി ബ്രാഹ്മണപത്നി വീണ്ടും ഗർഭംധരിച്ചു. പ്രസവനാൾ അടുത്തപ്പോൾ ബ്രാഹ്മണൻ അർജ്ജുനനെ കൂട്ടിക്കൊണ്ടുവന്നു. അർജ്ജുനൻ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ രക്ഷയ്ക്കായി ഒരു ശരകൂടം നിർമ്മിച്ചതിനു കാവൽ നിന്നു. ബ്രാഹ്മണപത്നി ഉണ്ണിയെ പ്രസവിച്ചു എങ്കിലും പത്താമനായ ആ ഉണ്ണി മരിക്കുക മാത്രമല്ല, ശവശരീരം കൂടി മറച്ചുകളഞ്ഞു. ഉണ്ടായ ബാലന്റെ ശവംകൂടി കാണാനില്ല എന്നറിഞ്ഞ് കോപാന്ധനായിതീർന്ന ബ്രാഹ്മണൻ അർജ്ജുനനെ അധിക്ഷേപിക്കുന്നു.
ബ്രാഹ്മണന്റെ ശകാരം കേട്ട് അവിടെനിന്നും പോന്ന അർജ്ജുനൻ കുട്ടിയെ അന്വേഷിച്ച് യമപുരിയിലും തുടർന്ന് സ്വർഗ്ഗത്തിലും എത്തുന്നു. കുട്ടികളുടെ തിരോധാനത്തെപ്പറ്റി യമനും ഇന്ദ്രനും യാതൊരു അറിവില്ലന്നു മനസ്സിലാക്കിയ അർജ്ജുനൻ, തുടർന്ന് മറ്റുലോകങ്ങളിലും അന്വേഷിക്കുന്നു. ഒടുവിൽ നിരാശനായി ദ്വാരകയിൽ മടങ്ങിയെത്തുന്ന അർജ്ജുനൻ അഗ്നികുണ്ഡം ജ്വലിപ്പിച്ച് അതിൽ ചാടി സത്യം പാലിക്കുവാനായി ഒരുങ്ങി. അതിനെത്തുടർന്ന് അവിടെയെത്തുന്ന കൃഷ്ണൻ പാർത്ഥനെ തടഞ്ഞ്, അർജ്ജുനനേയും കൂട്ടിക്കൊണ്ട് വൈകുണ്ഡത്തിലെത്തി അനന്തശായിയായ മഹാവിഷ്ണുവിനെ കാണുന്നു.
നരനാരായണന്മാരെ ഒരുമിച്ച് കാണുവാനായിട്ടാണ് താൻ ഈ ലീലയാടിയത് എന്നുപറഞ്ഞ് മഹാവിഷ്ണു ബ്രാഹ്മണന്റെ പത്തുപുത്രന്മാരേയും കൃഷ്ണാർജ്ജുനന്മാർക്കൊപ്പം അയയ്ക്കുന്നു. മഹാവിഷ്ണുവിനെ സ്തുതിച്ച് വൈകുണ്ഡത്തിൽനിന്നും പോന്ന കൃഷ്ണാർജ്ജുനന്മാർ ബ്രാഹ്മണഗേഹത്തിലെത്തി കുട്ടികളെയെല്ലാം ബ്രാഹ്മണശ്രേഷ്ഠനു് നൽകുന്നു. സന്തുഷ്ടനായ ബ്രാഹ്മണൻ കൃഷ്ണാർജ്ജുനന്മാരെ സ്തുതിക്കുന്നതോടെ സന്താനഗോപാലം ആട്ടക്കഥ പൂർണ്ണമാകും.
മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോൻ രചിച്ച ആട്ടക്കഥയാണ് സന്താനഗോപാലം.