ഭഗവാൻ ദാസ്
(ഭഗ്‌വാൻ ദാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭഗവാൻ ദാസ് (1869 ജനുവരി 12 - 1958 സെപ്റ്റംബർ 18) ഒരു ഇന്ത്യൻ തിയോസഫിസ്റ്റും എഴുത്തുകാരനും വിദ്യാഭ്യാസവിചക്ഷണനുമായിരുന്നു.അദ്ദേഹത്തിന് 1955-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകപ്പെട്ടു [1].
ജീവിതരേഖ
തിരുത്തുക1869 വരാണാസിയിൽ ജനിച്ചു [2]. ആനി ബസന്റിന്റെ പ്രസംഗം കേട്ടശേഷം 1894-ൽ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായി. 1898-ൽ ആനി ബസന്റുമായി സ്ഥാപിച്ച സെന്റ്രൽ ഹിന്ദു കോളേജാണ് പിൽക്കാലത്ത് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ആയത്. സംസ്കൃതപണ്ഡിതനായിരുന്ന അദ്ദേഹം സംസ്കൃതത്തിലും ഹിന്ദിയിലുമായി മുപ്പതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അവിഭക്ത ഇന്ത്യയിലെ സെന്റ്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായിരുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-15. Retrieved 2010-08-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-09-10. Retrieved 2010-08-29.