ജി.ബി. പന്ത്

(ഗോവിന്ദ് വല്ലഭ് പാന്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗോവിന്ദ് വല്ലഭ് പന്ത്(1887 ആഗസ്റ്റ് 30 - 1961 മാർച്ച് 7 गोविंद वल्लभ पंत) സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്നു. ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗികഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ച അദ്ദേഹത്തിന്‌ 1957-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം ലഭിച്ചു.[1]

പണ്ഡിറ്റ്
ഗോവിന്ദ് വല്ലഭ് പന്ത്
ഗോവിന്ദ് വല്ലഭ് പന്ത്
Chief Minister of United Provinces
ഓഫീസിൽ
17 Jul 1937 – 27 Dec 1954
മുൻഗാമിNawab Sir Muhammad Ahmad Said Khan Chhatari
പിൻഗാമിGovernor's Rule
Chief Minister of United Provinces
ഓഫീസിൽ
1 Apr 1946 – 26 Jan 1950
മുൻഗാമിGovernor's Rule
പിൻഗാമിPost abolished
Chief Minister of Uttar Pradesh
ഓഫീസിൽ
26 Jan 1950 – 27 Dec 1954
മുൻഗാമിNew creation
പിൻഗാമിSampurnanand
വ്യക്തിഗത വിവരങ്ങൾ
ജനനംAugust 30, 1887
Khoont-Dhaamas village, Almora,
North-Western Provinces
മരണംMarch 7, 1961
Uttar Pradesh
രാഷ്ട്രീയ കക്ഷിINC

ആദ്യകാലജീവിതം

തിരുത്തുക

1887 ആഗസ്റ്റ് 30-ന്‌, അന്ന് വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ ഭാഗമായിരുന്ന അൽമോറയിലാണ്‌ മനോരഥ് പന്ത്, ഗോവിന്ദി എന്നിവരുടെ പുത്രനായി ഗോവിന്ദ് വല്ലഭ് പന്ത് ജനിച്ചത്.[2]. 1909-ൽ നിയമബിരുദം നേടിയ അദ്ദേഹം അടുത്ത വർഷം അൽമോറയിയിൽ പ്രാക്ടീസ് ആരംഭിച്ചു. 1921-ൽ ഗാന്ധിജിയുടെ അഹിംസാമാർഗ്ഗങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങി. യുണൈറ്റെഡ് പ്രൊവിൻസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നൈനിത്താളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യസമരത്തിനിടയിൽ 1930-ലും 1933-ലും 1940-ൽ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തതിനും 1942-ലും (ക്വിറ്റ് ഇന്ത്യാ സമരം) അറസ്റ്റ് വരിച്ചു. 1937-ലും 1946-ലും യുണൈറ്റെഡ് പ്രൊവിൻസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തു.

സർദാർ വല്ലഭായി പട്ടേലിന്റെ നിര്യാണശേഷം കേന്ദ്ര ആഭ്യന്തരമന്ത്രിയായിത്തീർന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-15. Retrieved 2010-08-29.
  2. http://www.liveindia.com/freedomfighters/8.html


"https://ml.wikipedia.org/w/index.php?title=ജി.ബി._പന്ത്&oldid=3631921" എന്ന താളിൽനിന്ന് ശേഖരിച്ചത്