ഘടോൽകചൻ
ഇതിഹാസകാവ്യമായ മഹാഭാരതം കഥയിൽ ഭീമസേനന് രാക്ഷസിയായ ഹിഡുംബിയിൽ ജനിച്ച പുത്രനാണ് ഘടോൽകചൻ. മഹാഭാരതയുദ്ധത്തിൽ പാണ്ഡവപക്ഷത്ത് നിലയുറപ്പിച്ചു. കർണ്ണൻ ഘടോൽകചനെ വധിച്ചു. കർണൻ അർജുനനെ വധിക്കുന്നതിനായി സൂക്ഷിച്ചു വച്ച ദിവ്യായുധമായ വേൽ ഉപയോഗിച്ചാണ് ഘടോൽകചനെ വധിച്ചത്. മൗരിയിൽ ജനിച്ച ബാർബാറികൻ പുത്രനാണ്.