നമസ്കാരം Tedka !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- മൻ‌ജിത് കൈനി--പ്രവീൺ:സംവാദം 18:45, 6 ഒക്ടോബർ 2006 (UTC)Reply

പോർട്ടലുകളെപ്പറ്റി

തിരുത്തുക

ഏതാനും പോർട്ടലുകൾക്കു തുടക്കമിട്ടതു കണ്ടു. നല്ല കാര്യം. ഒരു പ്രശ്നം പോർട്ടൽ നേംസ്പേസിൽ തന്നെ അവ തുടങ്ങുകയാണു നല്ലത്. അതല്ലെങ്കിൽ താങ്കളിപ്പോൾ തുടങ്ങിയ പോർട്ടലുകളെല്ലാം ലേഖനങ്ങളായിപ്പോകും. അവ ലേഖനങ്ങൾ അല്ലല്ലോ. ദയവായി ഇക്കാര്യം ശ്രദ്ധിക്കുക. നന്ദി --Manjithkaini 05:47, 7 ഒക്ടോബർ 2006 (UTC)Reply

പ്രിയ റ്റെഡി, ആമുഖം: എന്നു കൊടുത്തു പോർട്ടൽ തുടങ്ങുന്നതുകൊണ്ട് ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ല. ഒരു ചെറിയ പ്രശ്നം അവയെല്ലാം ആർട്ടിക്കിൾ നെയിംസ്പേസിൽ എണ്ണപ്പെടുന്നു എന്നതാണ്. പോർട്ടൽ എന്ന നെയിംസ്പേസിനെ മലയാളീകരിച്ചാൽ പ്രശ്നമൊഴിവാകും. ആമുഖം എന്നതിനേക്കാൾ പ്രവേശിക, കവാടം എന്നീ പരിഭാഷകളോടാണ് എനിക്കു താല്പര്യം. മറ്റുള്ള യൂസേഴ്സിന്റെയും അഭിപ്രായമാരായാം. ഉചിതമായൊരു മലയാളവാക്ക് തിരഞ്ഞെടുക്കുന്നതുവരെയും പോർട്ടൽ എന്നത് ഇംഗ്ലീഷിൽ തന്നെ കൊടുക്കുന്നതുകൊണ്ട് ബുദ്ധിമുട്ടൊന്നുമില്ല എന്നു കരുതുന്നു. കേരളം എന്നതിനും ഒരു പോർട്ടൽ തയാറാക്കിയാൽ നന്നായിരുന്നു. സേവനങ്ങൾക്കു നന്ദി. കൂടുതൽ സംഭാവനകൾ പ്രതീക്ഷിക്കുന്നു. നന്ദി. -- മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം)21:47, 7 ഒക്ടോബർ 2006 (UTC)Reply
പോർട്ടൽ നേം സ്പേസ് ഇവിടെ ചേർത്തിട്ടില്ല റ്റെഡീ. എത്രയും വേഗം അതു ചേർക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാം. നന്ദി--Manjithkaini 22:41, 7 ഒക്ടോബർ 2006 (UTC)Reply

Template

തിരുത്തുക

ബൈബിൾ പഴയ നിയമത്തിലെ പുസ്തകങ്ങൾക്കായി ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കിക്കൂടെ.. അതുപോലെ പുതിയ നിയമത്തിനും ഉണ്ടാക്കാം. { { ഉൽപ്പത്തി, പുറപ്പാട്, സംഖ്യ, ലേവി .. } } ഇങ്ങനെ..

Simynazareth 05:50, 27 നവംബർ 2006 (UTC)simynazarethReply

siRO

തിരുത്തുക

സീറോ മലബാറിനെ ഞാൻ സിറോ മലബാർ ആക്കിയിട്ടുണ്ട്. എതിർപ്പെന്തെങ്കിലും ഉണ്ടെങ്കിൽ സം‌വാദം ആവശ്യമാണ്. നന്ദി --ചള്ളിയാൻ 10:51, 20 ഡിസംബർ 2006 (UTC)Reply

छण्टा ऊन्चा रहे हमारा!

തിരുത്തുക
പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Tedka,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:37, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Tedka

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:42, 17 നവംബർ 2013 (UTC)Reply