നമസ്കാരം Rafeeq kzr !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്


താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- അനൂപൻ 18:30, 11 സെപ്റ്റംബർ 2007 (UTC)Reply

ഈ സന്ദേശം അയച്ചത് മേലെ നീല നിറത്തിൽ കാണുന്ന ലിങ്കിൽ(ഉപയോക്താവ്)നിന്നാണ്‌. ആ ഉപയോക്താവുമായി സം‌വാദം നടത്തണമെങ്കിൽ ലിങ്കിൽ ഞെക്കി ആ ഉപയോക്താവിന്റെ സം‌വാദം താളിൽ തിരുത്തൽ രൂപത്തിൽ സന്ദേശം അയക്കാവുന്നതാണ്‌.

ശാസ്ത്രവണ്ടി തിരുത്തുക

ഇവിടെ താങ്കൾക്കായൊരു സന്ദേശം നൽകിയിട്ടുണ്ട്. ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 08:07, 29 നവംബർ 2009 (UTC)Reply

മറുപടിയില്ലാത്തതിനാൽ ശാസ്ത്രവണ്ടിയുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു --Neon. 04:51, 23 ജനുവരി 2010 (UTC)Reply

പൂന്താനം സ്മാരക എ.യു.പി.സ്കൂൾ.കിഴാറ്റൂർ തിരുത്തുക

പൂന്താനം സ്മാരക എ.യു.പി.സ്കൂൾ.കിഴാറ്റൂർ എന്ന ലേഖനം പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 18:29, 26 ഫെബ്രുവരി 2011 (UTC)Reply

താങ്കൾ സംവാദതാളുകളിൽ കുറിപ്പിടുമ്പോൾ നാലു ടിൽഡെ ഉപയോഗിച്ച് ഒപ്പ് വയ്ക്കുവാൻ ശ്രദ്ധിക്കുക. ആശംസകളോടെ--റോജി പാലാ 05:54, 27 ഫെബ്രുവരി 2011 (UTC)Reply
പ്രസ്തുത ലേഖനം വെബ്‌സൈറ്റിൽ നിന്നും പകർത്തിയതിനാലാണ് നീക്കം ചെയ്യുവാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. വിക്കിപീഡിയ പകർപ്പവകാശത്തെ, (വിക്കിപീഡിയ:പകർപ്പവകാശം) വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആയതിനാൽ പ്രസ്തുത ഉള്ളടക്കത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ലേഖനം വിക്കിപീഡിയയിൽ നിലനിർത്തുവാൻ സാധിക്കൂ. ആശംസകളോടെ--റോജി പാലാ 06:04, 27 ഫെബ്രുവരി 2011 (UTC)Reply

ലേഖനങ്ങൾ പകർപ്പവകാശമുള്ള വെബ്സൈറ്റുകളിൽ നിന്നും അതേപടീ പകർത്താതെ, സ്വന്തം വാചകങ്ങളിൽ മാറ്റിയെഴുതൂ. --Vssun (സുനിൽ) 14:10, 27 ഫെബ്രുവരി 2011 (UTC)Reply

ആ ബ്ലോഗിന്റെ ലൈസൻസ് എന്താണെന്ന് ബ്ലോഗ് നോക്കിയിട്ട് കാണുന്നില്ല. അതുകൊണ്ടു തന്നെ ബ്ലോഗിലെ കണ്ടന്റ് അതേ പോലെ നിലനിർത്തുക സാദ്ധ്യമല്ല. അതുകൊണ്ട് ബ്ലോഗിലെ വാചകങ്ങൾ അതേ പോലെ പകർത്തി എഴുതാതെ വിക്കിപീഡിയ ശൈലിയിൽ പുതിയ ലേഖനം ആരംഭിക്കൂ. വിക്കിയിൽ ഒരു സ്കൂൾ താളിന്റെ ഉദാഹരണം ഇവിടെ കാണാം. എന്തെങ്കിലും സശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലേ. ആശംസകളോടെ --Anoopan| അനൂപൻ 05:54, 28 ഫെബ്രുവരി 2011 (UTC)Reply

ബ്ലോഗിലെ ഉള്ളടക്കം താങ്കൾ തന്നെ എഴുതിയതാണെങ്കിൽ രണ്ടു രീതിയിൽ അത് വിക്കിപീഡിയയിലെത്തിക്കാം.

  1. ബ്ലോഗിലെ ഉള്ളടക്കം, ക്രിയേറ്റീവ് കോമൺസ് അനുമതിപ്രകാരം ലഭ്യമാണെന്ന് ബ്ലോഗിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ അത് അപ്പാടെ പകർത്താം.
  2. ബ്ലോഗ് താങ്കളുടേതാണെന്ന് അതിൽ എഴുതിച്ചേർക്കുക

മറ്റു സംശയങ്ങളെന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ --Vssun (സുനിൽ) 09:48, 28 ഫെബ്രുവരി 2011 (UTC)Reply

ബ്ലോഗിൽ താങ്കൾ കൊടുത്തിരിക്കുന്ന മെയിൽ വിലാസത്തിൽ നിന്ന് permissions-ml@wikimedia.org എന്ന വിലാസിത്തിലേക്ക് അനുമതി(മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും അനുമതി) അയച്ചാലും മതിയാകും. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുമല്ലോ? സഹായം അവശ്യമുണ്ടങ്കിൽ ധൈര്യമായി ചോദിക്കൂ --കിരൺ ഗോപി 12:14, 28 ഫെബ്രുവരി 2011 (UTC)Reply

കീഴാറ്റൂർ പഞ്ചായത്ത് തിരുത്തുക

കീഴാറ്റൂർ പഞ്ചായത്ത് ഇതിന്റെ പകർപ്പായതിനാൽ ഉള്ളടക്കം നീക്കം ചെയ്ത് കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തിലേക്ക് തിരിച്ചുവിടൽ നടത്തിയിട്ടുണ്ട്. ലേഖനങ്ങൾ പകർപ്പവകാശമുള്ള വെബ്സൈറ്റുകളിൽ നിന്നും അതേപടീ പകർത്താതെ, സ്വന്തം വാചകങ്ങളിൽ മാറ്റിയെഴുതിയാലേ നിലനിർത്തുവാൻ സാധിക്കൂ. എന്തെങ്കിലും സശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ടതില്ല. ആശംസകളോടെ. --റോജി പാലാ 16:53, 31 മാർച്ച് 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Rafeeq kzr,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:10, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Rafeeq kzr

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:04, 16 നവംബർ 2013 (UTC)Reply