നമസ്കാരം!

സ്വാഗതം Jacob.jose,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാൻ സാധ്യതയുള്ള ചില താളുകൾ താഴെ കൊടുക്കുന്നു.

പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

ഒരു വിക്കിപീഡിയനായി ഇവിടെ സംശോധനങ്ങൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാല് "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Shiju Alex 14:46, 18 ജൂൺ 2007 (UTC)Reply

യോഹന്നാന്റെ സുവിശേഷം

തിരുത്തുക

പ്രിയപ്പെട്ട സുഹൃത്തേ.. ബൈബിൾ അടക്കമുള്ള ഗ്രന്ഥങ്ങളുടെ ഉള്ളടക്കം മുഴുവനായി ഉൾക്കൊള്ളിക്കാനുള്ള വേദിയല്ല വിക്കിപീഡിയ. മറിച്ച് പ്രസ്തുത ഗ്രന്ഥത്തെക്കുറിച്ചോ അല്ലെങ്കിൽ അതിലെ അധ്യായങ്ങളെക്കുറിച്ചോ സംക്ഷിപ്തമായ വിവരണങ്ങളായിരിക്കണം ഒരു വിജ്ഞാനകോശത്തിലെ ഉള്ളടക്കം. എന്നാൽ പ്രസക്തമായ ഭാഗങ്ങൾ ലേഖനത്തിൽ ഉദ്ദരണിയായി നൽകാവുന്നതാണ്‌. യോഹന്നാന്റെ ലേഖനം 3 എന്ന താളിൽ താങ്കൾ ഉൾക്കൊള്ളിച്ച വിവരങ്ങൾ നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരിക്കുകയാണ്‌. പകർപ്പവകാശത്തിന്റെ പരിധിയിൽ വരാത്ത ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനായി വിക്കി വായനശാല പ്രവർത്തിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഈ ലേഖനത്തിലെ ഉള്ളടക്കം അവിടേക്ക് മാറ്റാവുന്നതാണ്‌.

ആശംസകളോടെ --Vssun 10:33, 19 ജൂൺ 2007 (UTC)Reply

താങ്കൾ മാറ്റാമെന്നാണോ ഞാൻ മാറ്റണമെന്നാണോ ഉദ്ദേശിച്ചത്? മനസിലായില്ല.. ദയവായി വ്യക്തമാക്കൂ--Vssun 11:42, 19 ജൂൺ 2007 (UTC)Reply

നന്ദി.. വിക്കിപീഡിയയുടെ ആശയങ്ങൾ താങ്കൾക്ക് ബോധ്യപ്പെട്ടു എന്നു കരുതട്ടെ.. താങ്കളെ വിക്കിപീഡിയയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു..--Vssun 12:00, 19 ജൂൺ 2007 (UTC)Reply

പ്രസ്തുത വിഷയത്തെക്കുറിച്ച് ഒരു വിജ്ഞാനകോശസ്വഭാവമുള്ള ഒരു ചെറിയ ലേഖനമെങ്കിലും ഇവിടെ നിർമ്മിച്ച് വിക്കി സോർസിലേക്ക്കുള്ള ലിങ്ക് അതിൽ നൽകാവുന്നതാണ്‌.--Vssun 12:06, 19 ജൂൺ 2007 (UTC)Reply

അക്കമിട്ട് എഴുതാൻ

തിരുത്തുക

ഇവിടെ ഞെക്കി നോക്കൂ ലേഖനങ്ങളിൽ അക്കമിട്ടും ബുള്ളറ്റുകൾ ഇട്ടും എഴുതുന്നത് എങ്ങനെയെന്ന് മനസിലാക്കാം. ആശംസകളോടെ --Vssun 08:09, 21 ജൂൺ 2007 (UTC)Reply

അഭിനന്ദനങ്ങൾ

തിരുത്തുക

ലേഖനങ്ങൾ നന്നാവുന്നുണ്ട്. തുടർന്നും എഴുതുക. ആത്മാർത്ഥ സേവനങ്ങൾക്ക് നന്ദി --ടക്സ് എന്ന പെൻ‌ഗ്വിൻ 17:07, 21 ജൂൺ 2007 (UTC)Reply

കാതോലിക്ക ലേഖനങ്ങൾ

തിരുത്തുക

സംവാദം:കത്തോലിക ലേഖനങ്ങൾ ഈ താൾ നോക്കി അഭിപ്രായം രേഖപ്പെടുത്തുക--Vssun 17:24, 22 ജൂൺ 2007 (UTC)Reply

ഏഡിറ്റ് കോൺഫ്ലിക്റ്റ് സംഭവിച്ച് ഡാറ്റ മുഴുവൻ പോയി. :) . റീസ്റ്റോർ ചെയ്തിട്ടുണ്ട്.. ലേഖനത്തിൽ എല്ലാ വിവരങ്ങളും ഉണ്ടോന്നു നോക്കാമോ? --Vssun 17:51, 22 ജൂൺ 2007 (UTC)Reply

മലയാളം ടൈപ്പാൻ മോണോബുക്ക്

തിരുത്തുക

ഇവിടെ നിന്നും] കാണുന്നത് കോപ്പി ചെയ്തിട്ട് user:Jacob.jose/monobook.js എന്ന സ്ഥലത്തേക്ക് പേസ്റ്റ് ചെയ്ത് ബ്രൗസർ പൂർണ്ണമായും റീഫ്രെഷ് ചെയ്താൽ വിക്കിയിൽ തന്നെ മലയാളം ടൈപ്പ് ചെയ്യാം.--Vssun 18:20, 22 ജൂൺ 2007 (UTC)Reply

ബൈബിൾ ലേഖനങ്ങൾ

തിരുത്തുക

താങ്കളുടെ ലേഖനങ്ങൾ നന്നാവുന്നുണ്ട്. വിക്കിപീഡിയയിലെ താങ്കളുടെ പ്രവർത്തനങ്ങൾക്ക് വളരെ നന്ദി. പിന്നെ ഒരു കാര്യം പറയട്ടെ. ബൈബിളിലെ ലേഖനങ്ങൾ എഴുതുമ്പോൾ, മുഖവുരയായി ഇത് ബൈബിൾ പുതിയ നിയമത്തിലെ ഒരു ലേഖനമാണെന്നും, യേശുകൃസ്തുവിന്റെ ശിഷ്യനായ xxxx എഴുതിയതാണെന്ന് വിശ്വസിക്കുന്നു എന്നൊക്കെ എഴുതിയാൽ എല്ലാവർക്കും പെട്ടെന്ന് മനസിലാക്കാൻ സാധിക്കും. അത്തരം മുഖവുരകൾ കാണാത്ത ചില ലേഖനങ്ങൾക്ക് {{വൃത്തിയാക്കേണ്ടവ}} എന്ന ഫലകം ചേർത്തിട്ടുണ്ട്.

ആശംസകളോടെ --Vssun 18:42, 24 ജൂൺ 2007 (UTC)Reply

നന്ദി ജേക്കബ് ജോസ്..--Vssun 04:38, 25 ജൂൺ 2007 (UTC)Reply

നന്ദി

തിരുത്തുക
 

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് ടക്സ് എന്ന പെൻ‌ഗ്വിൻ 11:56, 30 ജൂൺ 2007 (UTC)Reply

മത്തായി എഴുതിയ സുവിശേഷം

തിരുത്തുക

>> യേശുവിന്റെ പ്രബോധനങ്ങളും അദ്ഭുതങ്ങളും (4,17-16,20): പലപ്പോഴായി യേശു നൽകിയ പ്രബോധനങ്ങളുടെയും ദിവ്യവചസ്സുകളുടെയും സമാഹാരമായ ഗിരിപ്രഭാഷണം, സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകൾ, വിവിധതരത്തിലുള്ള അദ്ഭുതങ്ങൾ തുടങ്ങിയവ ഇതിൽ വിവരിക്കപ്പെടുന്നു.

ഈ അദ്ധ്യായങ്ങൾ ശരിയാണോ ? ഗിരിപ്രഭാഷണം 5 മുതൽ 7 വരെ അല്ലേ ? അപ്പി ഹിപ്പി (talk) 04:06, 4 ജൂലൈ 2007 (UTC)Reply

4:17-16:20 എന്നെഴുതുകയല്ലേ കൂടുതൽ ശരി?മൻ‌ജിത് കൈനി 05:01, 4 ജൂലൈ 2007 (UTC)Reply

നന്ദി. മൻ‌ജിത് പറഞ്ഞതു പോലെ എനിക്കും “4:17“ എന്ന രീതിയാണ് കണ്ടു പരിചയം. അപ്പി ഹിപ്പി (talk) 06:26, 4 ജൂലൈ 2007 (UTC)Reply


ഫലകം:Christianity-stub

തിരുത്തുക

ചെയ്തിട്ടുണ്ട്. ശരിയായോ എന്നു നോക്കൂ.--Shiju Alex 14:04, 6 ജൂലൈ 2007 (UTC)Reply

പ്രത്യേക സന്ദേശം

തിരുത്തുക

പ്രിയ Jacob.jose,

വിക്കിപീഡിയ സംവാദം താളുകളിലെ താങ്കൾ ഉൾപ്പെട്ടതും അല്ലാതതുമായ പല ചർച്ചകളും പലപ്പോഴും അതിരുകടക്കുന്നു. വിക്കിപീഡിയ സംവാദം താളുകളിൽ സംയമനത്തോടുകൂടിയും പരസ്പര ബഹുമാനത്തോടുകൂടിയുമേ പെരുമാറാവൂ. ലേഖനങ്ങളുടെ സംവാദം താളുകളിൽ ചർച്ച നടക്കുമ്പോൾ ദയവായി അനാവശ്യ കാര്യങ്ങൾ ഉന്നയിക്കാതിരിക്കുക. ലേഖനങ്ങളുടെ സംവാദം താൾ ലേഖനങ്ങളെപ്പറ്റി ചർച്ച ചെയ്യാനുള്ളതാൺ. ലേഖനത്തെപ്പറ്റിയെഴുതുമ്പോൾ എന്ത് എഴുതിയിരിക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ആരെഴുതി എന്നതിനല്ല. എന്തെങ്കിലും ദു:സ്സൂചനകൾ ലേഖനത്തിൽ കണ്ടാൽ ആ വരികളെക്കുറിച്ച് സംസാരിക്കുക അത് എഴുതിയ ആളെക്കുറിച്ചാവരുത് സംവാദം.

ഒരു നല്ല വിക്കിപീഡിയൻ എങ്ങനെ പെരുമാറണം എന്നത് (വിക്കിമര്യാദകൾ) Wikipedia Etiquette എന്ന താളിൽ പറയുന്നുണ്ട്. ദയവായി ഒന്നു വായിച്ചു നോക്കുക. ആക്ടീവായ എല്ലാ വിക്കിപീഡിയർക്കും ഈ സന്ദേശം അയയ്ക്കുന്നുണ്ട് ഇത് താങ്കളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ദയവായി തെറ്റിദ്ധരിക്കരുത്.

താങ്കളുടെ ആത്മാര്ത്ഥ സേവനങ്ങൾ നന്ദി

--ടക്സ് എന്ന പെൻ‌ഗ്വിൻ 17:03, 24 ജൂലൈ 2007 (UTC)Reply


നേംസ്പേസ് ഓപ്പറേറ്റർ

തിരുത്തുക

ജേക്കബ്ബ് ലേഖനത്തിന്റെ തലക്കെട്ടിൽ നേംസ്പേസ് ഓപ്പറേറ്റർ ആയ : ഉപയോഗിക്കാതെ നോക്കുക. ഇപ്പോ ഉണ്ടാകിയ കുറേ ലേഖനങ്ങൾക്ക് അങ്ങനെ ഉപയോഗിച്ചിരിക്കുന്നതു കണ്ടു.--Shiju Alex 19:38, 27 ജൂലൈ 2007 (UTC)Reply


ബൈബിൾ:ജ്ഞാനം തുടങ്ങിയ കുറച്ചു ലേഖനങ്ങൾ നോക്കൂ--Shiju Alex 18:05, 29 ജൂലൈ 2007 (UTC)Reply

നന്ദി

തിരുത്തുക

തെറ്റാണെങ്കിൽ ലേഖനത്തിലും തിരുത്തൽ വരുത്തൂ. കേരള ഓംബുഡ്സ്മാൻ എന്നു മാറ്റിയാൽ ശരിയാകുമോ?--Vssun 10:36, 31 ജൂലൈ 2007 (UTC)Reply

{{MPShort}} പ്രൊട്ടക്റ്റഡ് ഒന്നുമല്ലാട്ടോ.. തെറ്റുകൾ കാണുകയാണെങ്കിൽ ധൈര്യമായി അതിലും തിരുത്തുക. ആശംസകളോടെ --Vssun 12:05, 31 ജൂലൈ 2007 (UTC)Reply

ലൊഗിൻ ചെയ്യ്ത് വല്യ ഗുണമൊന്നും കാണുന്നില്ല ജേക്കബ്. അങ്ങനെ തിരിച്ച് ഒന്നുപ്രതീക്ഷിക്കുന്നുമില്ല.എന്നിരുന്നാലും നിർദ്ദേശങ്ങൾക്ക് നന്ദി.--220.226.24.83 16:39, 5 ഓഗസ്റ്റ്‌ 2007 (UTC)

ഇന്റർ‌വിക്കി കണ്ണീകൾ

തിരുത്തുക

ഇന്റർ‌വിക്കി ലിങ്കുകൾ ഇംഗ്ലീഷ് വിക്കിയിൽ നിന്നും കോപ്പി ചെയ്ത് മലയാളത്തിലിടുന്നതിലും ഫലപ്രദമായ ഒരു രീതിയുണ്ട്. ഇംഗ്ലീഷ് വിക്കി താളിൽ മലയാളം വിക്കിയിലേക്ക് ഒരു ലിങ്ക് കൊടുക്കുക. പിന്നത്തെ കാര്യം ബോട്ടുകൾ നോക്കിക്കോളും. അതായത് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ എല്ലാ ലിങ്കുകളേയും ബോട്ടുകൾ മലയാളം വിക്കിയിൽ കൊണ്ടുവന്നിടും, പുതിയ ഏതെങ്കിലും ഇന്റര്വിക്കി ലിങ്കുകൾ ഇംഗ്ലീഷ് വിക്കിയിൽ വരുകയോ അതിലെ ലിങ്കുകൾക്ക് എന്തെങ്കിലും മാറ്റങ്ങൾ വരികയോ ചെയ്താൽ ലിങ്കുള്ള എല്ലാ വിക്കിയിലും പോയി അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. അതു കൊണ്ട് മലയാളം വിക്കിയിലെ പേജുകളിലേക്ക് ഇംഗ്ലീഷ് വിക്കിയിൽ നിന്നും ലിങ്ക് കൊടുക്കാൻ കൂടുതൽ ശ്രദ്ധ കാണിക്കുക. --Vssun 19:52, 13 ഓഗസ്റ്റ്‌ 2007 (UTC)


ജേക്കബേ, ഇംഗ്ലീഷ് വിക്കി താളിൽ മലയാളം വിക്കിയിലേക്ക് ഒരു ലിങ്ക് കൊടുക്കുക ഇതാണ് വേണ്ടത്. അല്ലാതെ ഇവിടെ എന്തു ചെയ്തിട്ടും കാര്യമില്ല. അവിടെ കൊടുക്കാത്തിടത്തോളം കാലം ബോട്ട് ഓടില്ല. --Shiju Alex 11:24, 14 ഓഗസ്റ്റ്‌ 2007 (UTC)

:) --Shiju Alex 11:40, 14 ഓഗസ്റ്റ്‌ 2007 (UTC)
എം.കെ.എം. ഉരുക്കിന്റെ കാര്യം ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. മൂലകങ്ങളുടെ താളുണ്ടാക്കി ഒന്നോ രണ്ടോ ദിവസം കഴിയുമ്പോഴേക്കും ബോട്ട് ഓടിവരാറുണ്ട്.--Vssun 12:38, 14 ഓഗസ്റ്റ്‌ 2007 (UTC)

ഉദാഹരണത്തിനു വെളുത്തീയത്തിന്റെ പൂർ‌വ്വരൂപം] ശ്രദ്ധിക്കൂ.. താളുണ്ടാക്കി ഇന്റർ‌വിക്കി കൊടുത്ത അന്ന് തന്നെ ബോട്ട് കയറിയിട്ടുണ്ടായിരുന്നു.--Vssun 12:40, 14 ഓഗസ്റ്റ്‌ 2007 (UTC)

छण्टा ऊन्चा रहे हमारा!

തിരുത്തുക
പ്രമാണം:India flag gif.gif

സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

ഛായാഗ്രഹണം

തിരുത്തുക

അല്ലെന്നാണ്‌ എന്റെ അറിവ്. നിശ്ചല ഛായാഗ്രഹണം ആണ്‌ സ്റ്റിൽ ഫോട്ടോഗ്രഫി. ചിത്രീകരണം ഷൂട്ടിങ്ങ് എന്ന അർത്ഥത്തിലാണ്‌ ഉപയോഗിക്കാറ്. സസ്നേഹം --ജ്യോതിസ് 16:52, 24 ഓഗസ്റ്റ്‌ 2007 (UTC)

praying mantis എന്ന ഇംഗ്ലീഷ് താൾ എല്ലാ തൊഴും‌പ്രാണികളേയും കുറിച്ചല്ലേ, അപ്പോ പച്ചത്തൊഴും‌പ്രാണിക്ക് മാത്രമായി കൊടുക്കണോ--പ്രവീൺ:സംവാദം 07:04, 26 ഓഗസ്റ്റ്‌ 2007 (UTC)


ജേക്കബ്ബേ ഇപ്പോൾ ചെയ്യുന്ന പ്രവർതങ്ങൾക്ക് ഒരു ബോട്ട് ഉണ്ടാക്കിയാൽ സമയം മിച്ചപ്പെടുത്തിക്കൂടെ? --ചള്ളിയാൻ ♫ ♫ 15:43, 26 ഓഗസ്റ്റ്‌ 2007 (UTC)

ഓണാശംസകൾ

തിരുത്തുക

സ്‌നേഹവും നന്മയും നിറഞ്ഞ ഓണാശംസകൾ --സാദിക്ക്‌ ഖാലിദ്‌ 09:52, 27 ഓഗസ്റ്റ്‌ 2007 (UTC)

ഞാൻ എല്ലാ എഡിറ്റുകളും ഓടിച്ചു നോക്കുകയാണ്‌.. അതിനു ശേഷം ഈ പണിയിൽ കടക്കാം..സ്വാഗതത്തിനും സഹായത്തിനുമായി ഒരു ഗ്രൂപ്പ് ഉണ്ടാക്കേണ്ട സമയമായി..--Vssun 20:22, 2 സെപ്റ്റംബർ 2007 (UTC)Reply

നന്ദി

തിരുത്തുക

സഹായ വാഗ്ദാനത്തിനു നന്ദി. എന്നാലാവുന്നത് ചെയ്യാമെന്ന് കരുതുന്നു. --ദൈവം 15:08, 3 സെപ്റ്റംബർ 2007 (UTC)Reply

മുംബെ

തിരുത്തുക

talk:മുംബെ കാണുക. ഹാങ്ങോൺ പിൻ‌വലിക്കുകയോ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയോ ചെയ്യുക. --Vssun 17:37, 4 സെപ്റ്റംബർ 2007 (UTC)Reply

നന്ദി

തിരുത്തുക

എണ്ടെ കയ്യിൽ വേറെ ചിത്രങ്ങൾ ഒന്നും ഇല്ല. പവിഴപ്പുറ്റുകൾ എന്ന ലേഖനം എണ്ടെ വായിച്ചും കണ്ടും നേടിയത് മാത്രമാണ്. അതിലേക്കയി കൂടുതൽ ഒന്നും ചെയ്തിട്ടില്ല. താങ്കൾ ആ ലേഖനത്തെ കുറച്ച് കൂടി മികവുറ്റതാക്കുമെന്ന് വിശ്വസിക്കുന്നു. --Sugeesh 22:14, 8 സെപ്റ്റംബർ 2007 (UTC)Reply

ജേക്കബിനു നന്ദി

തിരുത്തുക

എണ്ടെ ലേഖനത്തിൽ മാറ്റങ്ങൾ വരുത്തുകയും ഒരു മികച്ച ലേഖനമാക്കി മാറ്റിയതിനും നന്ദി. സുഗീഷ് --Sugeesh 17:26, 9 സെപ്റ്റംബർ 2007 (UTC)Reply

ഒരു ചെറിയ കാര്യം.

തിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയയിൽ കോറലുകളെക്കുറിച്ചുള്ള ലേഖനം കണ്ടു. അതിൽ ചേർത്തിരിക്കുന്ന ചിത്രങ്ങൾ നെറ്റിൽ നിന്നും എടുത്തവയാണെന്ന് മനസ്സിലായി. ഇതേ ചിത്രങ്ങൾ തന്നെയാണ് എണ്ടെ കയ്യിലും ഉള്ളത്. പിന്നെന്തിനാണ് നെറ്റിൽ നിന്നും അടിച്ചുമാറ്റി ചേർക്കരുത് എന്ന് പറഞ്ഞത് ? സുഗീഷ്. --Sugeesh 18:00, 9 സെപ്റ്റംബർ 2007 (UTC)Reply

നന്ദി

തിരുത്തുക

ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കുക. ഒരു സംശയം തോന്നിയത് കൊണ്ട് ചോദിച്ചതാണ്. സുഗീഷ്. --Sugeesh 19:03, 9 സെപ്റ്റംബർ 2007 (UTC)Reply

തുളസീദാസ്

തിരുത്തുക

തലക്കെട്ട് മാറ്റിയപ്പോൾ റീഡയരക്റ്റ് ആയതാണ് അനൂപൻ 19:39, 9 സെപ്റ്റംബർ 2007 (UTC)Reply

userIMEEnabled

തിരുത്തുക

common.js get executed before monobook.js, I'll have to find some other alternative to disable in-built keyboard completely - പെരിങ്ങോടൻ 12:25, 10 സെപ്റ്റംബർ 2007 (UTC)Reply

Humidity

തിരുത്തുക

Humidity = ആർദ്രത. മൊഴിമാറ്റം നടത്തുമ്പോൾ പലപ്പോഴും English technical terms മലയാളത്തിൽ ഏതു പദമാണ്‌ ഉപയോഗിക്കേണ്ടതെന്ന്‌ സംശയം തോന്നാറുണ്ട്‌ - മൊഴിമാറ്റ സഹായി എന്നൊരു താൾ സഹായക താൾ അവശ്യമല്ലേ? ShajiA 15:35, 12 സെപ്റ്റംബർ 2007 (UTC)Reply

നന്ദി

തിരുത്തുക

സംവാദങ്ങൾ ചെറുതാക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അത് ചെയ്ത് കിട്ടിയതിൽ വളരെയധികം സന്തോഷം ഉണ്ട്. സുഗീഷ്. --Sugeesh 16:00, 17 സെപ്റ്റംബർ 2007 (UTC)Reply

മനുഷ്യൻ

തിരുത്തുക

മനുഷ്യൻ എന്ന ലേഖനത്തിൽ വിവിധ സംസ്കാരങ്ങളായ മായൻ, ചൈനീസ്, ഹാരപ്പൻ എന്നിവരെക്കുറിച്ച് പ്രതിപാദിച്ച് കണ്ടില്ല. കൂടാതെ മനുഷ്യൻറെ ഇതര വംശങ്ങളായ ബുഷ്മാൻ, ആസ്ടെക്, റെഡ് ഇൻഡ്യൻസ്, ആസ്ട്രലോയിട്, എന്നിവരെക്കുറിച്ചും, ഉപവിഭാഗങ്ങൾ ആയ എക്സിമോകൾ, ബട്ടാക്ക, ഭീലർ, ഇൻഡ്യയിലേയും കേരളത്തിലേയും വിവിധ ആദിവാസി വർഗ്ഗങ്ങളേയും പരാമർശിച്ചിട്ടില്ല. വിലപ്പെട്ട മറുപടി പ്രതീക്ഷിക്കുന്നു. സുഗീഷ്.--Sugeesh 18:44, 17 സെപ്റ്റംബർ 2007 (UTC)Reply

നന്ദി

തിരുത്തുക

അനുകൂലിച്ചതിനു നന്ദി--ജ്യോതിസ് 19:44, 21 സെപ്റ്റംബർ 2007 (UTC)Reply

നന്ദി

തിരുത്തുക

ജേക്കബേ, ഉപഹാരത്തിനു് നന്ദി.--എബി ജോൻ വൻനിലം 11:01, 25 സെപ്റ്റംബർ 2007 (UTC)Reply

ദയവായി സഹായിക്കുക

തിരുത്തുക

ദയവായി എൻറെ സംവാദം താൾ സന്ദർശിക്കുക , അതിൽ ഏറ്റവും അവസാനത്തെ സം വാദത്തിൽ പറഞ്ഞിരിക്കുന്നതു പോലെ ചെയ്തു തരുമോ? എനിക്ക് താളുകളുടെ അകത്തുള്ള കളികൾ വലിയ വശമില്ല. കൂടാതെ താങ്കൾക്ക് വിഷയം എന്താണെന്ന് മനസ്സിലായില്ല എങ്കിൽ ദയവായിവ്യാകരണം എന്ന ലേഖനവും നോക്കുക. താങ്കളിൽ നിന്നും നല്ല ഒരു മറുപടി പ്രതീക്ഷിച്ച് കൊണ്ട് സുഗീഷ്. --Sugeesh 21:40, 25 സെപ്റ്റംബർ 2007 (UTC)Reply

സ്നഹപൂർവം

തിരുത്തുക

ജേക്കബ്ബേ,

എന്റെ അഭിപ്രായപ്രകടനം കടന്നുപോയോ? ഗൌരവമാക്കേണ്ട ;അതിനു് സമയവും കളയേണ്ട. കൌതുകത്തിനു് മാത്രം കുറിച്ചതാണതു്.

ഉള്ളടമില്ലാത്ത ലേഖനത്താളും നിറഞ്ഞു്തുളുമ്പുന്ന സംവാദത്താളും (വിശുദ്ധ ഗ്രന്ഥം (ക്രിസ്തുമതം)) കണ്ടപ്പോൾ വിശ്വസനീയതകിട്ടുന്ന ചെറുവിവരണം കൊടുത്തുവെന്നേയുള്ളൂ.അതിലപ്പുറമെനിയ്ക്കതിൽ താല്പര്യമില്ല.(വൈകാരികപ്രശ്നമൊന്നുമില്ല)

അതിന്റെ സംവാദത്താളിൽ എന്തെങ്കിലും കറിയ്ക്കമെണമെന്നു് വിചാരിച്ചിരുന്നു. കുറിച്ചപ്പോഴതങ്ങനെയായി. അതിലെ ഭാഷ പ്രകോപനപരമാണെന്നു് തോന്നുമെന്നു് പറഞ്ഞാൽഞാൻതന്നെയതു് മായിച്ചു് കളയാം.ജേക്കബ്ബിനെ വേദനിപ്പിയ്ക്കാനെനിയ്ക്കു് വയ്യ.

സ്നഹപൂർവം,--എബി ജോൻ വൻനിലം 10:02, 27 സെപ്റ്റംബർ 2007 (UTC)Reply

ഡേറ്റ്ലൈൻ എണ്ട്രി

തിരുത്തുക

റീഡബിലിറ്റി പ്രശ്നവും ബോട്ടിന്‌ മനസിലാക്കാനുള്ള പ്രശ്നവും കൃത്യമായി മനസിലായില്ല.. സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല.. ബോട്ട് ഓടിച്ചോളൂ... --Vssun 18:51, 28 സെപ്റ്റംബർ 2007 (UTC)Reply

ഫാരിസ് പ്രശ്നം

തിരുത്തുക

ചെന്നെയിലുള്ള നിരവധി മലയാളിവ്യവസായകളിൽ നിന്നും ഫാരിസ് വ്യത്യസ്തനാവുകയും ഇവിടെ പരാമർശവിഷയമാവുകയും ചെയ്യുന്നത് എന്തു കൊണ്ട് എന്ന ഒരു ഇൻട്രൊ ആവശ്യമല്ലേ? അതാണ് ഉചിതം എന്നു കരുതുന്നതിനാലാണ് ഞാൻ ചുവടെ ചേർത്ത ആമുഖം എഴുതിയത്:

സി.പി.എം നയങ്ങൾക്കനുസരിച്ച് അനഭിമതരിൽ നിന്ന് സംഭാവന സ്വീകരിക്കക്കരുതെന്ന വ്യവസ്ഥയ്ക്കു വിരുദ്ധമായി സംഭാവനസ്വീകരിക്കപ്പെട്ടതെന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തി. അത് പ്രസക്തമാണെന്നു തന്നെയാണ് എന്റെ വിശ്വാസം.

 മംഗലാട്ട്  ►സന്ദേശങ്ങൾ  02:10, 29 സെപ്റ്റംബർ 2007 (UTC)Reply

ശ്രദ്ധിക്കുക

തിരുത്തുക

പര്യവേക്ഷണം->പര്യവേഷണം.. സ്നേഹത്തോടെ --Vssun 19:14, 29 സെപ്റ്റംബർ 2007 (UTC)Reply

Culd not Paste malayalam into wikipedia

തിരുത്തുക

i downloaded varamozhi Editor n wrot an article in it . but im unable to paste it in2 d Wiki editor window...pls help me. ifeel its not practical 2 write directly 2 wiki editr. cud i type malayalam using ISM??? REg Arun aruns.kumar@yahoo.com

മലയാളം ചാനലുകൾ

തിരുത്തുക

മലയാളം ചാനലുകൾ എന്നൊരു ലേബൽ നിർമിക്കുന്നതെങ്ങനെയാണ്‌? {{ML Newspapers}} പൊലെ --അനൂപൻ 12:53, 30 സെപ്റ്റംബർ 2007 (UTC)Reply

ആദ്യം ശരിയായിരുന്നില്ല.ഇപ്പോ ശരിയാക്കിയിട്ടുണ്ട്.--അനൂപൻ 13:11, 30 സെപ്റ്റംബർ 2007 (UTC)Reply

"Jacob.jose/Archive 1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.