നമസ്കാരം പ്രശാന്ത് !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 15:29, 16 ജൂൺ 2013 (UTC)Reply

അടികൾ തിരുത്തുക

വിക്കിപീഡിയ തിരുത്തുന്നതിൽ ആദ്യമായി അഭിനന്ദനങ്ങൾ. അടികൾ എന്ന താളിൽ താങ്കൾ ചേർത്ത വിവരങ്ങൾ ഫേസ്ബുക്കിലെ ഒരു പേജിൽ നിന്ന് പകർത്തിയതാണെന്ന് ശ്രദ്ധിച്ചു. പകർപ്പാവകാശവിരുദ്ധമായതിനാൽ മാറ്റം പുനസ്ഥാപിച്ചിട്ടുണ്ട്. വിക്കിപീഡിയയെക്കുറിച്ച് കൂടുതലറിയാൻ സഹായം:ഉള്ളടക്കം എന്ന താൾ കാണുക. ആശംസകളോടെ.--മനോജ്‌ .കെ (സംവാദം) 11:08, 17 ജൂൺ 2013 (UTC)Reply

ഇത് ഇവിടെ നിന്നുള്ള പകർപ്പാണ്. ഇപ്പോഴുള്ള ഉള്ളടക്കം വികസിപ്പിക്കാൻ നിൽക്കാതെ ഫേസ്ബുക്കിലെ ഉള്ളടക്കം പകർത്തുന്നത് തെറ്റായ പ്രവണതയാണ്. താങ്ങൾ വരുത്തുയ മാറ്റം പുനസ്ഥാപിക്കുന്നു. ദയവായി ഉള്ളടക്കം വികസിപ്പിക്കുന്നതിൽ ശ്രദ്ധിക്കുക. കോപ്പി പേസ്റ്റിങ്ങ് നടത്താതിരിക്കുക. --മനോജ്‌ .കെ (സംവാദം) 18:02, 18 ജൂൺ 2013 (UTC)Reply
ഇനിയും ഈ മുൻപ്രാപനം തുടർന്നാൽ വിക്കിപീഡിയ:മൂന്നു_മുൻപ്രാപന_നിയമം പ്രകാരം ഇനിയൊരു മുന്നറിയ്പ്പില്ലാതെ താങ്കളെ ബ്ലോക്കുന്നതായിരിക്കും. --മനോജ്‌ .കെ (സംവാദം) 13:21, 21 ജൂൺ 2013 (UTC)Reply

മുന്നറിയിപ്പ് തിരുത്തുക

അടികൾ എന്ന ലേഖനത്തിൽ മുൻപ് തന്ന മുന്നറിയിപ്പുകൾക്ക് ലംഘിച്ചുകൊണ്ട്, പകർപ്പവകാശമുള്ളതും ആധികാരികമായ അവലംബങ്ങളില്ലാത്തതും വിജ്ഞാനകോശ സ്വഭാവമില്ലാത്തതുമായ ഉള്ളടക്കം, താങ്കൾ ആവർത്തിച്ച് ചേർക്കുന്നതായി കാണുന്നു. ഇത്തരം പ്രവണത അവസാനിപ്പിക്കാത്ത പക്ഷം താങ്കളെ വിക്കിപീഡിയതിരുത്തുന്നതിൽ നിന്നും ഇനിയൊരറിയിപ്പുകൂടാതെ വിലക്കേണ്ടിവരുമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

താങ്കൾ ചെയ്യുന്ന പ്രവർത്തിയുടെ പ്രത്യാഘാതം മനസ്സിലാക്കാൻ വിക്കിപീഡിയ:പകർത്തി-ഒട്ടിക്കൽ എന്ന വിവരണം വായിക്കുക. താങ്കൾക്ക് എന്തെങ്കിലും സംശയമോ, അഭിപ്രായമോ ഉണ്ടെങ്കിൽ ഇവിടെയോ എന്റെ സംവാദം താളിലോ രേഖപ്പെടുത്താം. സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. --Adv.tksujith (സംവാദം) 15:08, 22 ജൂൺ 2013 (UTC)Reply

സഹകരിക്കുക--റോജി പാലാ (സംവാദം) 13:39, 24 ജൂൺ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! പ്രശാന്ത്

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:39, 17 നവംബർ 2013 (UTC)Reply