വീട്ടി
ഇന്ത്യ, പാകിസ്താൻ, നേപ്പാൾ മുതലായ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ഉയരം കൂടിയതും ഉറപ്പുള്ള തടിയോടും കൂടിയ ഒരു വൃക്ഷമാണ് ഈട്ടി അഥവാ വീട്ടി. (ആംഗലനാമം:Rose wood; ശാസ്ത്രീയനാമം:Dalbergia latifolia). തടി വ്യവസായത്തിൽ വിലപിടിപ്പുള്ള മരങ്ങളിലൊന്നായ ഈട്ടിയുടെ ജന്മദേശം ഏഷ്യയാണ്. സാധാരണയായി 900 മീറ്ററിനുമുകളിൽ 10 മുതൽ 40 ഡിഗ്രീ സെന്റിഗ്രേഡ് വരെ താപനിലയുള്ള നദീതീരങ്ങളിൽ ആണ് ഇവ വളരുന്നത്. കേരളത്തിൽ പശ്ചിമഘട്ടത്തിൽ ഇവ ധാരാളമായി വളരുന്നു. നിത്യഹരിതവൃക്ഷമാണെങ്കിലും വരണ്ടപ്രദേശങ്ങളിൽ ഇല പൊഴിക്കാറുണ്ട്.[1][2] വനവത്കരണത്തിനും തടിയിലുള്ള ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്നതിനും തേക്കുപോലെ ആശ്രയിക്കാവുന്ന ഒരു മരമാണ് ഇത്. ചിങ്ങം - കന്നി (ആഗസ്ത്-സെപ്തംബർ) മാസങ്ങളിൽ പൂക്കളും കായകളും ഉണ്ടാകുന്ന വീട്ടിയിൽ തേനീച്ചകളും പ്രാണികളും പരാഗണം നടത്തുന്നു. കാറ്റുവഴിയാണ് വിത്തുവിതരണം.[3] കരിമ്പരപ്പൻ ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ്. വടക്കേ ഇന്ത്യൻ ഈട്ടി എന്ന പേരിൽ അറിയപ്പെടുന്നത് ശീഷം എന്ന മരമാണ്.
വീട്ടി | |
---|---|
![]() | |
ജാവയിൽ റോഡുവക്കിൽ വളരുന്ന ഒരു വീട്ടിമരം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | D. latifolia
|
Binomial name | |
Dalbergia latifolia | |
Synonyms | |
|
വളരുന്ന സ്ഥലങ്ങൾ തിരുത്തുക
ആന്ധ്ര, കർണ്ണാടകം, സിക്കിം, തമിഴ്‌നാട്, ഉത്തർ പ്രദേശ്, ഇന്തോനേഷ്യയിലെ ജാവ, നേപ്പാൾ എന്നിവിടങ്ങളിൽ ആണ് വീട്ടി വളരുന്നത്.[4]
തടി തിരുത്തുക
ഇതിന്റെ തടി മരപ്പണികൾക്ക് വളരെ അനുയോജ്യമാണ്. ഇതിന്റെ കാതലിന് ചുവപ്പ് കലർന്ന മഞ്ഞ - വയലറ്റ് കലർന്ന കറുപ്പുനിറവും ആണ്. വെള്ള ഭാഗത്തിന് വെള്ളയൊ തവിട്ട് നിറമോ ആയിരിക്കും. കാതൽ വളരെ ഉറപ്പുള്ളതും പ്രാണികളുടെ[5]ആക്രമണത്തെ ചെറുക്കാൻ ശേഷിയുള്ളതുമാണ്. അത്ര ഉറപ്പില്ലാത്ത വെള്ള ഭാഗം മരപ്പണികൾക്ക് യോജിച്ചതല്ലെങ്കിലും പ്ലൈവുഡ് മുതലായവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കാറ്റുവഴി സ്വാഭാവിക വിത്തുവിതരണം നടത്തുന്ന ഈട്ടിമരം ഏകദേശം 35 മീറ്റർ വരെ ഉയരം വയ്ക്കും.
വീട്ടിത്തടിയുടെ ഉയർന്ന വിലകാരണം അമിതമായും നിയമവിരുദ്ധമായും ശേഖരിക്കുന്നതിനാൽ ഇവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നു.[6] 1927 -ലെ ഇന്ത്യയിലെ വനനിയമപ്രകാരം കാടുകളിൽ നിന്നും വീട്ടി ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത് നിയമവിരുദ്ധമാണ്. കയറ്റുമതിയും നിരോധിച്ചിട്ടുണ്ട്. ജാവയിൽ 19 -ആം നൂറ്റാണ്ടിന്റെ അവസാനഭാഗത്ത് തോട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വളർന്നുവലുതാവാൻ വളരെക്കാലം എടുക്കുന്നതിനാൽ ജാവയിലും ഇന്ത്യയിലും അല്ലാതെ തോട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല. പണ്ട് വീട്ടി ഉപയോഗിച്ചുകൊണ്ടിരുന്ന പലസ്ഥലത്തും ഇപ്പോൾ ശീഷം എന്ന ഒരേ ജനുസ്സിൽ വരുന്ന കുടുതൽ പരിപാലനം വേണ്ട തടി ആണ് ഉപയോഗിക്കുന്നത്.
കുറിപ്പ് തിരുത്തുക
നൈതിക രിതിക്ക് ഈട്ടി ഉത്പന്ങ്ളുടെ വില, നിർണയികുന്നതു ഉപയോഗിച്ച തടി വിലയും, മറ്റു അനുഭന്ഥ സാധങ്ങളുടെ വിലയും കുട്ടി അതിന്തെ 40 ശതമാനം (വർഷം 2016) പണി കുലിയും, ലാഭം ആയിയും ചേർത്ത് ആണ് ഇടുക. പലർ ചേർന്ന് പണിയുന്ന ഉത്പന്നം ഒരു ചതുരശ്ര അടി പണി ചെയ്ത ആടിസ്ഥനത്തിൽ ആണ് കുലി നിശ്ചയിക്കുക, ഇത് എത്രമേൽ പണി വേഗം ഗുണമേന്മയോടു തീർക്കും എന്നതിന് ആശ്രയിച്ചു ഇരിക്കും. അല്ലെങ്കിൽ ഒരു പൂർണ ഉൽപ്പന്നത്തിന് ഒരു അടിസ്ഥാന പണി കുലി പൊതുവെ ഉണ്ടാകും. ഇത് എല്ലാം മേല്പറഞ്ഞ കണക്കിൽ ഉള്ള്കൊള്ളിചായിരിക്കും. എന്നാൽ സ്ഥാപനങ്ങളിലുടെ വിൽക്കുന്ന ഉത്പന്ങ്ളക്ക് സ്ഥാപന ചെലവും, അതിന്റെ ലാഭവും ചേർത്ത് ആണ് വില്കുക ഇവ ഉത്പന്നതിന് ഉപയോഗിച്ച തടി വിലയുടെ ഇരട്ടിയിൽ കുടുതൽ ആവില്ല.
അവലംബം തിരുത്തുക
- ↑ World Agroforestry Centre, Agroforestry Tree Database, മൂലതാളിൽ നിന്നും 2012-03-09-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2011-03-21
- ↑ IUCN Redlist Dalbergia latifolia, മൂലതാളിൽ നിന്നും 2010-11-14-ന് ആർക്കൈവ് ചെയ്തത്
- ↑ http://indiabiodiversity.org/species/show/31247
- ↑ http://www.iucnredlist.org/details/32098/0
- ↑ Louppe, D.; A A Oteng-Amoaka (2008). Plant resources of tropical Africa. Timbers 1. വാള്യം. 7(1). PROTA Foundation. ISBN 978-90-5782-209-4. ശേഖരിച്ചത് 2011-03-21.
- ↑ http://www.iucnredlist.org/details/32098/0
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- http://agritech.tnau.ac.in/forestry/timber_rosewood.html
- http://www.worldagroforestrycentre.org/sea/Products/AFDbases/af/asp/SpeciesInfo.asp?SpID=1726 Archived 2012-03-09 at the Wayback Machine.