ഭാരതവും സമിപ പ്രദേശങ്ങളുമാണ് ഈ വൃക്ഷത്തിന്റെ ജന്മദേശം, ഒരു പത്രപാതിവൃക്ഷമാണ് (deciduous tree) ശീഷം. വടക്കേ ഇൻഡ്യൻ വീട്ടി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. (ആംഗലനാമം:Sheesham; (ശാസ്ത്രീയനാമം: Dalbergia sissoo)). പഞ്ചാബ് സംസ്ഥാനത്തിന്റെ ദേശീയ വൃക്ഷം ശീഷമാണ്. ചിതലിന്റെ ആക്രമണത്തെ നേരിടുവാൻ ഏറെ ശേഷിയുള്ള ഒരു മരം ആണ് ഇത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കൻ ഇറാനിലും തദ്ദേശീയമായി കാണപ്പെടുന്നു. 900 മീറ്ററിൽ താഴെ ഉയരമുള്ള നദീതീരങ്ങളിൽ കാണപ്പെടുന്നുവെങ്കിലും 1300 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ വരെ സ്വാഭാവികമായി കാണാറുണ്ട്.

ശീഷം
Dalbergia sissoo
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. sissoo
Binomial name
Dalbergia sissoo

തടി തിരുത്തുക

ഇതിന്റെ തടി സാമ്പത്തിക ലാഭം നല്കുന്നത് ആണ്, എന്നാൽ പെടന് ഓടിയുവാൻ സാധ്യതുള്ള തടി ആണ് ഈ മരത്തിൽ നിന്ന് ലഭികുന്നത്‌.[1] തേക്ക് കഴിഞ്ഞാൽ ബീഹാറിൽ മരസമാഗ്രികൾകും, തടി കൊണ്ടുള്ള പുറംമോടി പണിക്കും ഏറ്റവും കൂടുതൽ വ്യാവസായിക ആവിശ്യത്തിന് ഉപയോഗിക്കുനത് ശീഷമാണ്. വഴിയോരങ്ങളിലും കനാലുകളുടെ തീരത്തും ചായത്തോട്ടങ്ങളിൽ തണൽ മരമായെല്ലാം ഇതു വളർത്തിവരുന്നു. മുറിച്ച മരം പാകമാവാൻ ആറ് മാസത്തോളം തുറന്ന സ്ഥലത്ത് ഉണങ്ങാനായി ഇടാറുണ്ട്. സാമഗ്രികൾ നിർമ്മിക്കുനതിന് ഒന്നുരണ്ടാഴ്ച്ച ആവി കയറ്റി പുഴുങ്ങി ആണ് ഉപയോഗികുന്നത്


അവലംബം തിരുത്തുക

  1. Environmental Horticulture Department, Florida Cooperative Extension Service, Institute of Food and Agricultural Sciences, University of Florida. Publication date: November 1993

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശീഷം&oldid=3730245" എന്ന താളിൽനിന്ന് ശേഖരിച്ചത്