സൈഡെറോപീനിയ

(ഇരുമ്പിന്റെ അപര്യാപ്തത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശരീരത്തിന് ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഇരുമ്പ് ഇല്ലാത്ത അവസ്ഥയാണ് ഇരുമ്പിന്റെ അപര്യാപ്തത അല്ലെങ്കിൽ സൈഡെറോപീനിയ. മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളിലും ഇരുമ്പ് അടങ്ങിയിട്ടുണ്ട്, കൂടാതെ ഹീമോഗ്ലോബിൻ പ്രോട്ടീന്റെ പ്രധാന ഘടകമായി ശ്വാസകോശത്തിൽ നിന്ന് ടിഷ്യൂകളിലേക്ക് ഓക്സിജൻ എത്തിക്കുക, സൈറ്റോക്രോമുകളുടെ രൂപത്തിൽ കോശങ്ങൾക്കുള്ളിലെ ഇലക്ട്രോണുകളുടെ ഗതാഗത മാധ്യമമായി പ്രവർത്തിക്കുക, വിവിധ ടിഷ്യൂകളിലെ ഓക്സിജൻ എൻസൈം പ്രതിപ്രവർത്തനങ്ങൾ സുഗമമാക്കുക എന്നിവ ഇതിന്റെ ധർമ്മമാണ്. ഇരുമ്പിന്റെ അപര്യാപ്തത, ഈ സുപ്രധാന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും രോഗാവസ്ഥയിലേക്കും മരണത്തിലേക്കും നയിക്കുകയും ചെയ്യാം. [1]

Iron deficiency
മറ്റ് പേരുകൾSideropenia, hypoferremia
Iron in heme
സ്പെഷ്യാലിറ്റിHematology

ശരീരത്തിൽ മൊത്തമായി ഇരുമ്പിന്റെ ശരാശരി അളവ് പുരുഷന്മാരിൽ 3.8 ഗ്രാമും, സ്ത്രീകളിൽ 2.3 ഗ്രാമുമാണ്. ബ്ലഡ് പ്ലാസ്മയിൽ ഇരുമ്പ് പ്രോട്ടീൻ ട്രാൻസ്‌ഫെറിനുമായി ബന്ധിപ്പിച്ചിരിക്കുന്നു . ഇരുമ്പിന്റെ രാസവിനിമയത്തെ നിയന്ത്രിക്കുന്നതിനും ഇരുമ്പിന്റെ കുറവ് തടയുന്നതിനും ശരീരത്തിൽ നിരവധി സംവിധാനങ്ങളുണ്ട്. ദഹനനാളത്തിലാണ് പ്രധാന നിയന്ത്രണ സംവിധാനം സ്ഥിതിചെയ്യുന്നത്. ഇരുമ്പിന്റെ ആഗിരണം ഭൂരിഭാഗവും ചെറുകുടലിലെ ഡുവോഡിനം എന്ന ഭാഗത്ത് സംഭവിക്കുന്നു. ഇരുമ്പിന്റെ ആഗിരണത്തെ പല ഭക്ഷണ ഘടകങ്ങളും ബാധിച്ചേക്കാം. ഭക്ഷണത്തിലൂടെ ഇരുമ്പ് ആവശ്യത്തിന് ലഭ്യമല്ലാതെവരുമ്പോൾ, ഇരുമ്പിന്റെ കുറവ് ഉണ്ടാകുന്നു. ഇത് വിളർച്ചയിലേക്ക് നയിക്കുന്നു. [1]

ചുവന്ന രക്താണുക്കൾ (എറിത്രോസൈറ്റുകൾ) അപര്യാപ്തമായ അവസ്ഥയാണ് വിളർച്ച. ശരീരത്തിന് ആവശ്യമായ അളവിൽ ഇരുമ്പ് ഇല്ലാതിരിക്കുമ്പോൾ, ഹീമോഗ്ലോബിൻ പ്രോട്ടീൻ ഉത്പാദനം കുറയുന്നു. ഇത് കലകളിലേക്കുള്ള ഓക്സിജൻ ലഭ്യത കുറക്കുന്നു. ഗർഭിണികൾ, കുട്ടികൾ, ദരിദ്രവിഭാഗത്തിൽപ്പെട്ടവർ എന്നിവരാണ് ഈ രോഗത്തിന് ഏറ്റവും സാധ്യതയുള്ളവർ.[2] ചികിത്സിച്ചില്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ്, ഗർഭാവസ്ഥയിലെ സങ്കീർണതകൾ, ശിശുക്കളിലും കുട്ടികളിലുമുള്ള വളർച്ചാമുരടിപ്പ് എന്നിവയുണ്ടാവുകയും അവരുടെ വൈജ്ഞാനിക വികാസത്തെയും സ്വഭാവത്തെയും ബാധിക്കുകയും ചെയ്യാം. [3]

അടയാളങ്ങളും ലക്ഷണങ്ങളും

തിരുത്തുക

പല എൻസൈമുകളും സാധാരണഗതിയിൽ പ്രവർത്തിക്കാൻ ഇരുമ്പ് ആവശ്യമാണ്. അനീമിയയുടെ ദ്വിതീയ ഫലമായി പലതരം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

ചെറിയ കുട്ടികളിലും കൗമാരക്കാർക്കുമുള്ള ഇരുമ്പ് ആവശ്യകത

തിരുത്തുക
പ്രായ വിഭാഗം ഒരു ദിവസം ശുപാർശ ചെയ്യുന്ന ഇരുമ്പിന്റെ അളവ് [6]
7 - 12 മാസം 11 മില്ലിഗ്രാം
1 - 3 വർഷം 7 മില്ലിഗ്രാം
4 - 8 വർഷം 10 മില്ലിഗ്രാം
9 - 13 വയസ്സ് 8 മില്ലിഗ്രാം
14 - 18 വയസ്സ്, പെൺകുട്ടികൾ 15 മില്ലിഗ്രാം
14 - 18 വയസ്സ്, ആൺകുട്ടികൾ 11 മില്ലിഗ്രാം

കാരണങ്ങൾ

തിരുത്തുക
  • രക്തനഷ്ടം
  • അപര്യാപ്തമായ ലഭ്യത (ചുവടെ കാണുക)
  • ഇരുമ്പ് ആഗിരണം ചെയ്യുന്നതിൽ ഇടപെടുന്ന വസ്തുക്കൾ (ഭക്ഷണം, മരുന്ന്)
    • ഫ്ലൂറോക്വിനോലോൺ ആൻറിബയോട്ടിക്കുകൾ [7]
  • മാലബ്സോർപ്ഷൻ സിൻഡ്രോം
  • പരാന്നഭോജി ബാധ

ഇരുമ്പിന്റെ കുറവിന് കാരണമാകുന്ന ജനിതക വൈകല്യങ്ങൾ എലിയിൽ പഠിച്ചിട്ടുണ്ടെങ്കിലും, ഇരുമ്പിന്റെ അഭാവത്തിന് നേരിട്ട് കാരണമാകുന്ന ജനിതക വൈകല്യങ്ങളൊന്നുമില്ല.

രോഗനിർണയം

തിരുത്തുക
  • രക്തപരിശോധനയിലൂടെ മൈക്രോസൈറ്റിക് അനീമിയ തിരിച്ചറിയാം. [8]
  • കുറഞ്ഞ സെറം ഫെറിറ്റിൻ
  • കുറഞ്ഞ സെറം ഇരുമ്പ്
  • ഉയർന്ന ടി‌ഐ‌ബി‌സി ( ഇരുമ്പ് ബന്ധിത ശേഷി).

ചികിത്സ

തിരുത്തുക

ചികിത്സ ആരംഭിക്കുന്നതിനുമുമ്പ്, ഇരുമ്പിന്റെ അഭാവത്തിന് അടിസ്ഥാന കാരണം കൃത്യമായി നിർണ്ണയിക്കണം. വൻകുടലിലെ അർബുദത്തിനും ഗ്യാസ്ട്രോഇന്റസ്റ്റൈനൽ രക്തസ്രാവത്തിനും സാധ്യതയുള്ള മുതിർന്ന രോഗികളിൽ ഇത് പ്രത്യേകിച്ചും പരിഗണിക്കുന്നു. [9] രോഗനിർണയത്തിന് ശേഷം, ഈ അവസ്ഥയ്ക്ക് അയൺ സപ്ലിമെന്റുകൾ ഉപയോഗിച്ച് ചികിത്സിക്കാം. ഫെറസ് സൾഫേറ്റ്, ഫെറസ് ഗ്ലൂക്കോണേറ്റ് ഗുളികകളാണ് സാധാരണയായി ഉപയോഗിക്കുക. [10]

ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിലൂടെ ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ കഴിയും. ചുവന്ന മാംസം, കോഴി, പ്രാണികൾ ( എന്റമോഫേജി ) എന്നിവ നല്ല സ്രോതസ്സുകളാണ്. [11] [12] പയർ, ബീൻസ്, ഇലക്കറികൾ, പിസ്ത തുടങ്ങിയവയിലും ഇരുമ്പ് അടങ്ങിയിരിക്കുന്നു.[13][14] [15] [16]

  1. 1.0 1.1 Centers for Disease Control and Prevention (3 April 1998). "Recommendations to Prevent and Control Iron Deficiency in the United States". Morbidity and Mortality Weekly Report. Recommendations and Reports. 47 (RR-3): 1–36. PMID 9563847.
  2. "Women of reproductive age (15-49 years) population (thousands)". www.who.int (in ഇംഗ്ലീഷ്).
  3. "Iron and Iron Deficiency". Centers for Disease Control and Prevention. 23 February 2011. Archived from the original on 8 September 2014. Retrieved 12 August 2014.
  4. Wintergerst, E. S.; Maggini, S.; Hornig, D. H. (2007). "Contribution of Selected Vitamins and Trace Elements to Immune Function" (PDF). Annals of Nutrition and Metabolism. 51 (4): 301–323. doi:10.1159/000107673. PMID 17726308.
  5. Rangarajan, Sunad; D'Souza, George Albert. (April 2007). "Restless legs syndrome in Indian patients having iron deficiency anemia in a tertiary care hospital". Sleep Medicine. 8 (3): 247–51. doi:10.1016/j.sleep.2006.10.004. PMID 17368978.
  6. "Is your child getting enough iron?". Mayo Clinic. Retrieved 2019-04-26.
  7. Badal S, Her YF, Maher LJ 3rd (Sep 2015). "Nonantibiotic Effects of Fluoroquinolones in Mammalian Cells". J Biol Chem. 290 (36): 22287–97. doi:10.1074/jbc.M115.671222. PMC 4571980. PMID 26205818.{{cite journal}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) CS1 maint: unflagged free DOI (link)
  8. Longmore, Murray; Ian B. Wilkinson; Supaj Rajagoplan (2004). Oxford Handbook of Clinical Medicine (6th ed.). Oxford University Press. pp. 626–628. ISBN 0-19-852558-3.
  9. "Evaluation of the gastrointestinal tract in patients with iron-deficiency anemia". N Engl J Med. 329 (23): 1691–5. 1993. doi:10.1056/NEJM199312023292303. PMID 8179652.
  10. "Are we giving too much iron? Low-dose iron therapy is effective in octogenarians". Am J Med. 118 (10): 1142–7. 2005. doi:10.1016/j.amjmed.2005.01.065. PMID 16194646.
  11. Defoliart G (1992). "Insects as Human Food". Crop Protection. 11 (5): 395–99. doi:10.1016/0261-2194(92)90020-6.
  12. Bukkens SGF (1997). "The Nutritional Value of Edible Insects". Ecol. Food. Nutr. 36 (2–4): 287–319. doi:10.1080/03670244.1997.9991521.
  13. Mangels, Reed. Iron in the vegan diet. The Vegetarian Resource Group.
  14. Iron Archived 2015-10-17 at the Wayback Machine.. The Merck Manuals Online Medical Library.
  15. iron rich foods Archived 18 May 2017 at the Wayback Machine.. Rich Foods.
  16. Dietary Reference Intakes: Recommended Intakes for Individuals Archived 6 September 2013 at the Wayback Machine. National Academy of Sciences. Institute of Medicine. Food and Nutrition Board.
"https://ml.wikipedia.org/w/index.php?title=സൈഡെറോപീനിയ&oldid=3913096" എന്ന താളിൽനിന്ന് ശേഖരിച്ചത്