പാരമ്പര്യരോഗങ്ങൾ
ജനിതക വൈകല്യങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളാണ് ജനിതകരോഗങ്ങൾ അഥവാ പാരമ്പര്യരോഗങ്ങൾ. ചില ജനിതകരോഗങ്ങൾ രക്ഷിതാക്കളിൽ നിന്നും കുട്ടികളിലേക്ക് പാരമ്പര്യമായി പകർന്നു കിട്ടുന്നവയാണ്. വേറെചിലവ പുതിയ മ്യൂട്ടേഷൻ വഴിയോ,DNAയിൽ വരുന്ന മാറ്റങ്ങൾ വഴിയോ സംഭവിക്കുന്നതാണ്. ഈ മ്യൂട്ടേഷനുകൾ ചിലപ്പോൾ അടുത്ത തലമുറകളിലേക്കും കൈമാറ്റം ചെയ്തേക്കാം. ഉദാ :- ഹീമോഫീലിയ മുതലായ രോഗങ്ങൽ.