പച്ചക്കറിയിനത്തിൽ ഉൾപ്പെട്ട ഭക്ഷ്യവിഭവമാണ് ഇലക്കറി. വളരെ പോഷകാംശമുള്ളതും സ്വാദിഷ്ഠവുമാണ് ഇലക്കറികൾ. തഴുതാമ, ചേമ്പില, ചീര, വേലിച്ചീര, കൊടകൻ (മുത്തൽ), മൈസൂർച്ചീര, മണിത്തക്കാളിയില, മത്തനില, കുമ്പളയില, തകരയില, പയറില, മുരിങ്ങയില മുതലായവ കേരളത്തിലെ പ്രധാന ഇലക്കറികളാണ്. മറ്റ് സംസ്ഥാനങ്ങളിൽ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഇലക്കറികളായ മല്ലിയില, പുതിനയില, പാലക്ക് മുതലായവ കേരളീയരും ഇപ്പോൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.[1]

മുരിങ്ങയില

പോഷകാംശങ്ങൾ

തിരുത്തുക

നമ്മുടെ നാട്ടിൽ സുലഭമായ ഇലക്കറികളിൽ ലവണങ്ങൾ, ഇരുമ്പ്, കാൽസ്യം, ഫോസ് ഫറസ്, ജീവകം എ. ബി. സി എന്നീ ഘടകങ്ങളാണ് മുഖ്യമായും ഉള്ളത്. ഇരുമ്പിന്റെയും ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും നല്ല ഒരു സ്രോതസ്സാണ് ചീര. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ മല്ലിയില രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതോടൊപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ പുതിന ഉദരരോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും ആമാശയശുദ്ധീകരണത്തിനും സഹായകരമാണ്.

ചിത്രസഞ്ചയം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇലക്കറി&oldid=3625184" എന്ന താളിൽനിന്ന് ശേഖരിച്ചത്