വിളർച്ച
ത്വക്കിന്റെ നിറത്തിൽ സ്വാഭാവികമായ ചുവപ്പ് കുറയുന്നതിനെയാണ് വിളർച്ച എന്നു പറയുന്നത്. ത്വക്കിലേക്ക് എത്തുന്ന പ്രാണവായു അടങ്ങിയ രക്തത്തിന്റെ കുറവാണ് വിളർച്ചയായി കാണപ്പെടുന്നത്. രക്തക്കുറവ്, മറ്റു രോഗങ്ങൾ, ആധി, വികാരവിക്ഷുബ്ധാവസ്ഥകൾ, ജനിതക കാരണങ്ങൾ തുടങ്ങി പല കാരണങ്ങളാൽ വിളർച്ച കാണപ്പെടാം. വിളർച്ച എളുപ്പം തിരിച്ചറിയുന്നത് മുഖത്തും കൈവെള്ളയിലുമാണ്. കാരണങ്ങൾക്ക് അനുസൃതമായി വേഗത്തിലോ സാവധാനത്തിലോ വിളർച്ച രൂപപ്പെടാം.
കാരണങ്ങൾതിരുത്തുക
- രക്തക്കുറവ് (Anemia)
- തൈറോയിഡ് ഹോർമോണിന്റെ കുറവ്
- പിറ്റ്യൂട്ടറി ഹോർമോണിന്റെ കുറവ്
- സ്കർവി - ജീവകം സി യുടെ കുറവു മൂലം
- ക്ഷയം
- ഹൃദ്രോഗങ്ങൾ
- രക്താർബുദം
- അർബുദങ്ങൾ
- അരിവാൾ രോഗം
- സ്വാഭാവികപ്രകൃതം
- ഉറക്കമൊഴിയൽ
- വികാരവിക്ഷുബ്ധാവസ്ഥകൾ - ഭയം, ലജ്ജ തുടങ്ങിയവ.
- കഞ്ചാവ്, മദ്യം എന്നിവയുടെ പ്രതിപ്രവർത്തനം
- മരണം (Pallor Mortis)