ഇമാം മഹ്ദി
മഹ്ദി ( അറബി: ٱلْمَهْدِيّ ), "ശരിയായ മാർഗദർശി" എന്നർത്ഥം, ഇസ്‌ലാമിക വിശ്വാസമനുസരിച്ച്, ലോകത്തെ തിന്മയിൽ നിന്നും അനീതിയിൽ നിന്നും മോചിപ്പിക്കാൻ അവസാനകാലത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു രക്ഷക പരിവേഷമുള്ള വ്യക്തിയാണ്ഇദ്ദേഹം ഇസ്ലാമിൽ,അദ്ദേഹം ഈസായുടെ മടങ്ങിവരവിന്റെ കാലത്ത് ആണ് വരിക എന്നാണ് ഇസ്ലാമിക പ്രമാണങ്ങൾ പറയുന്നത്.
ഖുർആനിൽ മഹ്ദിയെക്കുറിച്ച് നേരിട്ട് പരാമർശമില്ല, ഹദീസിൽ ആണ് പ്രധാനമായും മഹ്ദി യെ കുറിച്ച് പറയുന്നത് . മിക്ക പാരമ്പര്യങ്ങളിലും, അൽ-മസീഹ് അദ്-ദജ്ജാലിനെ ("തെറ്റായ മിശിഹ അഥവാ അന്തിക്രിസ്തു) തോൽപ്പിക്കാൻ ഇമാം മഹ്ദി, ഈസ' (യേശു ) യ്‌ക്കൊപ്പം എത്തും. [1] ഹദീസിന്റെ നിരവധി കാനോനിക്കൽ സമാഹാരങ്ങളിൽ,ബുഖാരിയുടെയും മുസ്ലീമിന്റെയും ഇമാം മഹ്ദിയുടെ ആഗമനത്തെ കുറിച്ച് കാണാൻ കഴിയും.ഇത് മുസ്ലീങ്ങളുടെ വിശ്വാസപ്രമാണത്തിന്റെ ( അഖിദ) ഭാഗമാണ്. മഹ്ദി ലോകം മുഴുവൻ ഭരിക്കുകയും നീതി സ്ഥാപിക്കുകയും ചെയ്യുമെന്ന് സുന്നികളും ഷിയകളും സമ്മതിക്കുന്നു. പ്രവാചകൻ മുഹമ്മദിന്റെ പിൻഗാമികളിൽ (സയ്യിദ് )നിന്നായിരിക്കും മഹ്ദി വരിക എന്നതാണ് വിശ്വസം ഇസ്ലാമിലെ വിശ്വാസപ്രമാണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അന്ത്യനാൾ കൊണ്ട് വിശ്വസിക്കൽ. അവയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മഹ്ദി ഇമാമിന്റെ ആഗമനം. അല്ലാഹുവിന്റെ പ്രതിനിധി എന്നാണ് ഇമാം മഹ്ദിയെ നബി പരിചയപ്പെടുത്തിയത് നബി പുത്രി ഫാത്തിമയോട് സന്തോഷ വർത്തയറിയിച്ച,അവസാന കാലത്ത് വരാനിരിക്കുന്ന, സയ്യിദ് കുടുബാംഗമായ മഹാനാണ് ഇമാം മഹ്ദി. മഹ്ദി ഇമാമിന്റെ യഥാർത്ഥ പേര് മുഹമ്മദ് എന്നും പിതാവിന്റെ പേര് അബ്ദുല്ല എന്നുമായിരിക്കും.മുഹമ്മദ്‌നബി പറയുന്നു.
“ | ഇഹലോകത്ത് ഒരു ദിവസം മാത്രമേ ബാക്കിയുള്ളു എന്നു വരികിൽ അല്ലാഹു ആ ദിവസത്തെ നീട്ടിവയ്ക്കും. അങ്ങനെ എന്റെ അഹ്ലുബൈത്തിൽപെട്ട ഒരാളെ അല്ലാഹു നിയോഗിക്കും. അദേഹത്തിന്റെ പേര് എന്റെ പേരിനോടും പിതാവിന്റെ പേര് എന്റെ പിതാവിന്റെ പേരിനോടും യോജിക്കും. ഭൂമി മുഴുവൻ അദ്ദേഹം നീതിയാൽ നിറക്കും | ” |
(അബൂദാവൂദ്, ബൈഹഖി )
ഹുദൈഫ നിവേദനം ചെയുന്ന ഹദീസിൽ നബി, മഹ്ദി ഇമാമിന്റെ ഓമനപ്പേര് അബു അബ്ദുള്ള എന്നായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.യഥാർത്ഥ പേരുകൾ ഇങ്ങനെയൊക്കെയായിട്ടും ഇമാമിന് 'മഹ്ദി' എന്ന പേര് പറയപ്പടുന്നതിന് ഒന്നിലധികം വിശദീകരണങ്ങൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. 'സന്മാർഗത്തിന് കരണക്കാരനായി വർത്തിക്കുന്നവൻ','മാർഗ നിർദേശം ലഭിക്കപ്പെട്ടയാൾ' എന്നൊക്കെയാണ് മഹ്ദി എന്ന അറബി പദത്തിനർത്ഥം.മറഞ്ഞുകിടക്കുന്ന നിരവധി കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ നിയുക്തനായത് കൊണ്ടാണെന്നു ഒരു വിഭാഗവും. ശാം പർവതത്തിൽ നിന്നും തൗറാത്തിന്റെ കോപ്പികൾ കണ്ടെടുക്കുകയും ജൂതൻമാരെ തൗറാത്തിലേക്ക് ക്ഷണിക്കുകയും അതുവഴി അവർക്കെല്ലാം ഹിദായത്തിന്റെ കാരണകാരനാവുകയും ചെയുന്നത് കൊണ്ടാണെന്നാണ് മറ്റൊരു വിഭാഗവും പറയുന്നത്.നബി കുടുംബ പരമ്പരയിലാണ് ഇമാം മഹ്ദി ജനിക്കുക. ഫാത്തിമാ ബീവിയുടെ മക്കളിൽ ഹസൻ -ന്റെ സന്താന പരമ്പരയിലാണ് ഇമാം മഹ്ദി ജനിക്കുകയെന്നാണ് പ്രബലപക്ഷം. അതിന് തെളിവായി ഉദ്ദരിക്കുന്ന ഹദീസ് ഇപ്രകാരമാണ്,
അഹമഷ് നിവേദനം :ഒരിക്കൽ അലി തന്റെ പുത്രനായ ഹസൻ നെ നോക്കിക്കൊണ്ട് പറഞ്ഞു :
എന്റെ ഈ പുത്രൻ നബി പറഞ്ഞതുപോലെ നേതാവാണ്. ഇദ്ദേഹത്തിന്റെ മുതുകിൽ നിന്ന് നബി തങ്ങളുടെ അതേ പേരുള്ള ഒരാൾ പിറക്കാനിരിക്കുന്നു. ഭൂതലം മുഴുവൻ നീതി നിറക്കാനായി നിയോഗിക്കപ്പെട്ട വ്യക്തിയാണദ്ദേഹം
മഹ്ദി പ്രത്യക്ഷപ്പെടുന്നതിന്റെ അടയാളങ്ങൾ
തിരുത്തുകസുന്നികളും ഷിയകളും അംഗീകരിക്കുന്ന അടയാളങ്ങൾ
തിരുത്തുക- സുഫ്യാനിയുടെ വരവ്
- മക്കയ്ക്കും മദീനയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ബൈദയിൽ മഹ്ദിയുടെ ശത്രുക്കൾ ആയ സുഫ്യാനിയുടെ സൈന്യത്തെ ഭൂമി വിഴുങ്ങൽ (ഇസ്രയേലിൽ മോശെ യുടെ അനുയായിയും പിന്നീട് ശത്രുവും ആയ ഖാറൂനിന് ശേഷം ആദ്യമായി ഭൂമി പിളർന്ന് മനുഷ്യനെ വിഴുങ്ങുന്ന പ്രതിഭാസം സംഭവിക്കും അത് ലോകാവസാനത്തിന്റെ അടയാളമാണ്)
- അവൻ ഏഴോ ഒമ്പതോ പത്തൊമ്പതോ വർഷം ഭരിക്കുമെന്ന്.
- ഖുറാസാനിൽ നിന്ൻ വരുന്ന കറുത്ത കൊടി പിടിച്ച സൈന്യത്തിലായിരിക്കും അദ്ദേഹം ഉണ്ടാവുക.
. ഉമ്മു സലാമ വിവരിച്ച, സുന്നി ഇസ്‌ലാമിലെ ആറ് കാനോനിക്കൽ ഹദീസുകളിൽ ഒന്നായ സുനൻ അബി ദാവൂദ് പറയുന്നതനുസരിച്ച്, "പ്രവാചകൻ പറഞ്ഞു: മഹ്ദി എന്റെ കുടുംബത്തിൽ, ഫാത്തിമയുടെ പിൻഗാമികളായിരിക്കും." [2]
ഹദീസിൽവ്യാഖ്യാനിച്ച പരാമർശങ്ങൾ
തിരുത്തുകമഹ്ദി ഖിലാഫത്ത് സ്ഥാപിക്കുമെന്ന് സുന്നി ഹദീസിൽ പതിവായി പരാമർശിക്കപ്പെടുന്നു. ഇനിപ്പറയുന്ന സുന്നി ഹദീസിൽ മഹ്ദിയെ പരാമർശിക്കുന്നു:
- മഹ്ദിയെക്കുറിച്ച് മുഹമ്മദ് നബി പറഞ്ഞതായി ഉദ്ധരിക്കുന്നു:
അവന്റെ പേര് എന്റെ പേര് പോലെയും അവന്റെ പിതാവിന്റെ പേര് എന്റെ പിതാവിന്റെ പേര് പോലെയും ആയിരിക്കും [3]
ലോകത്തിന്റെ അസ്തിത്വത്തിന്റെ മുഴുവൻ ദൈർഘ്യവും ഇതിനകം അവസാനിച്ചിട്ടുണ്ടെങ്കിലും, അന്ത്യദിനത്തിന് ഒരു ദിവസം മാത്രം ശേഷിക്കുകയാണെങ്കിൽ പോലും, എന്റെ പേരുള്ള എന്റെ അഹ്ലുൽ-ബൈത്തിൽ നിന്നുള്ള ഒരു വ്യക്തിയുടെ ഖിലാഫത്ത് ഉൾക്കൊള്ളാൻ കഴിയുന്നത്ര ദൈർഘ്യത്തിലേക്ക് അല്ലാഹു ആ ദിവസം വികസിപ്പിക്കും. അവൻ ഭൂമിയെ സമാധാനവും നീതിയും കൊണ്ട് നിറയ്ക്കും, കാരണം ആ കാലം അനീതിയും സ്വേച്ഛാധിപത്യവും നിറഞ്ഞതായിരിക്കും (അപ്പോഴേക്കും). [4] [5] [6] [7] [8] [9] [10] [11] [12]
- ഭാര്യ ഉമ്മുസലമ പ്രവാചകൻ മുഹമ്മദ് പറഞ്ഞതായി ഉദ്ധരിക്കുന്നു;
എല്ലാ അന്ധവിശ്വാസങ്ങളും ഉന്മൂലനം ചെയ്യപ്പെട്ട ഒരു ധാർമ്മിക വ്യവസ്ഥ സ്ഥാപിക്കുക എന്നതാണ് അദ്ദേഹത്തിന്റെ [മഹ്ദിയുടെ] ലക്ഷ്യം. വിദ്യാർത്ഥികൾ ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്നതുപോലെ, അവിശ്വാസികളും വിശ്വസിക്കും. [13]
മഹ്ദി പ്രത്യക്ഷപ്പെടുമ്പോൾ, അല്ലാഹു വിശ്വാസികളിൽ അത്തരം കാഴ്ചശക്തിയും ശ്രവണശക്തിയും പ്രകടമാക്കും, മഹ്ദി അവൻ അവിടെ നിന്ന് ലോകത്തെ മുഴുവൻ വിളിക്കും, ഒരു സന്ദേശവാഹകൻ ഉൾപ്പെടാതെ, അവർ അവനെ കേൾക്കുകയും കാണുകയും ചെയ്യും. [14]
അവലംബം
തിരുത്തുക- ↑ Sonn (2004) p. 209
- ↑ "Hadith – The Promised Deliverer (Kitab Al-Mahdi) – Sunan Abi Dawud – Sunnah.com – Sayings and Teachings of Prophet Muhammad (صلى الله عليه و سلم)". sunnah.com.
- ↑ Arjomand, Said Amir (Dec 2007). "Islam in Iran vi., the Concept of Mahdi in Sunni Islam". Encyclopaedia Iranica. XIV (Fasc. 2): 134–136.
- ↑ Sahih al-Tirmidhi, v2, p86, v9, pp 74–75
- ↑ Sunan Abu Dawood, v2, p7
- ↑ Musnad Ahmad ibn Hanbal v1, pp 84,376; V3, p63
- ↑ Al-Mustadrak alaa al-Sahihainby al-Hakim, v4, p557
- ↑ Al-Jaami' al-Saghîr, by Al-Suyuti, pp 2,160
- ↑ al-Urful Wardi, by Al-Suyuti, p2
- ↑ Kanz al-Ummal, v7 P186
- ↑ Sharh al-Mawahib al-Ladunniyyah, by al-Zurqani, v5, p348
- ↑ Fat'h al-Mugheeth, by Al-Sakhawi, v3, p41
- ↑ (Vizier Mustafa, Emergence of Islam, p. 171
- ↑ Muntakab al Adhhar, p. 483