ഇന്ദ്രൻസ് ജയൻ
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളസിനിമയിലെ ഒരു വസ്ത്രാലങ്കാരകനാണ് ഇന്ദ്രൻസ് ജയൻ. വസ്ത്രാലങ്കാരത്തിനുള്ള 2009 - ലെ ദേശീയപുരസ്കാരം ഇദ്ദേഹത്തിനാണ് ലഭിച്ചത്. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിനാണ് അവാർഡ്. മമ്മൂട്ടിയായിരുന്നു ഈ ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. നമ്മ ഗ്രാമം എന്ന തമിഴ് ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിന് 2010-ലെ ദേശീയപുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു. വസ്ത്രാലങ്കാരകനും നടനുമായ ഇന്ദ്രൻസിനൊപ്പമാണ് ഇദ്ദേഹം വസ്ത്രാലങ്കാര രംഗത്ത് ആദ്യമായി പ്രവർത്തിച്ചത്. ഇന്ദ്രൻസ് ഇദ്ദേഹത്തിന്റെ അളിയനാണ്.
വസ്ത്രാലങ്കാരം നിർവഹിച്ച ചിത്രങ്ങൾ
തിരുത്തുകചിത്രം | വർഷം |
---|---|
വീരപുത്രൻ | 2011 |
നമ്മ ഗ്രാമം | 2010 |
കുട്ടിസ്രാങ്ക് | 2009 |
കൃത്യം | 2005 |
ഇമ്മിണി നല്ലൊരാൾ | 2005 |
ജൂനിയർ സീനിയർ | 2005 |
അമൃതം | 2004 |
കുസൃതി | 2004 |
താളമേളം | 2004 |
വസന്തമാളിക | 2003 |
നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി | 2002 |
മേഘസന്ദേശം | 2001 |
നഗരവധു | 2001 |
ഭൂതക്കണ്ണാടി | 1997 |
കഥാനായകൻ | 1997 |
കോട്ടപ്പുറത്തെ കൂട്ടുകുടുംബം | 1997 |
ദി കാർ | 1997 |
മാൻ ഓഫ് ദ മാച്ച് | 1996 |
ആദ്യത്തെ കണ്മണി | 1995 |
മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത | 1995 |
പുതുക്കോട്ടയിലെ പുതുമണവാളൻ | 1995 |
സാദരം | 1995 |
വധു ഡോക്ടറാണ് | 1994 |
നക്ഷത്രകൂടാരം | 1992 |
പുരസ്കാരങ്ങൾ
തിരുത്തുക- ദേശീയചലച്ചിത്രപുരസ്കാരം
- കുട്ടിസ്രാങ്ക് - 2009
- നമ്മ ഗ്രാമം (തമിഴ്) - 2010
- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം