ഇന്ത്യൻ കരസേനയിലെ റാങ്കുകളും പദവികളും
ഇന്ത്യൻ ആർമ്മിയിലെ റാങ്കുകൾ താഴെക്കൊടുക്കുന്നു. പാശ്ചാത്യസേനകളിലെ റാങ്കുകളോട്, പ്രത്യേകിച്ചും ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങളിലെ സേനകളിലെ റാങ്കുകളോട് സാമ്യമുള്ളവയാണിവ. പാശ്ചാത്യരാജ്യങ്ങളിലേതുപോലെ പരമ്പരാഗത നാമങ്ങളാണ് ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്നത്.
ഇന്ത്യൻ കരസേനയിലെ റാങ്കുകളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു: കമ്മീഷൻ ചെയ്ത ഓഫീസർമാർ (Commissioned officers), ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ (Junior commissioned officers), മറ്റ് റാങ്കുകൾ എന്നിങ്ങനെയാണവ.
പദവികളും ചിഹ്നങ്ങളും
തിരുത്തുകകമ്മീഷൻ ചെയ്ത ഉദ്യോഗസ്ഥർ (Commissioned officers)
തിരുത്തുകഇന്ത്യൻ സൈന്യത്തിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഇവർ. സേനയെ നയിക്കുന്നതിനും കമാൻഡ് ചെയ്യുന്നതിനും അവർ ഉത്തരവാദികളാണ്.
- സൈനിക പരിശീലനത്തിന് വിധേയരായ ഉദ്യോഗസ്ഥരെ ഓഫീസർ കേഡറ്റ് എന്ന് വിളിക്കുന്നു.
- സെക്കന്റ് ലെഫ്റ്റനന്റ് റാങ്ക് നിലവിലില്ല. പുതുതായി സേനയിൽ പ്രവേശിക്കുന്ന ഓഫീസർമാരെല്ലാം ലെഫ്റ്റനന്റ് പദവിയിലാണ് സേവനം ആരംഭിക്കുന്നത്.
പദവി | വിശദീകരണം | ചിഹ്നം | പദവിമുദ്രകൾ[1] | കുറിപ്പ്[2][3] | വിരമിക്കൽ പ്രായം |
---|---|---|---|---|---|
ഫീൽഡ് മാർഷൽ | ബഹുമാന സൂചകമായി നൽകുന്ന പദവി. ഇത് ഒരു 5 നക്ഷത്ര പദവിയാണ്. | ഇതുവരെ രണ്ടുപേർക്ക് ഈ പദവി ലഭിച്ചു. | മരണംവരെ കരസേനമേധാവിയുടെ തുല്യ ശമ്പളവും അനുകൂല്യങ്ങളും ലഭിക്കുന്നു. | ||
ജനറൽ (General) | സംയുക്ത സൈനിക മേധാവിയോ (CDS) കരസേനാമേധാവിയോ (COAS) മാത്രം വഹിക്കുന്ന പദവി. നാലു നക്ഷത്ര പദവിയാണിത്. | സുവർണ ബാറ്റണും വാളും പരസ്പരം ക്രോസ് ചെയ്ത് അതിനു മുകളിലായി സുവർണ നക്ഷത്രം, അതിനു മുകളിലായി സിംഹ മുദ്ര | ഗ്രേഡ് 18 ശമ്പള സൂചിക - പ്രതിമാസം 250,000 രൂപ ശമ്പളം. ക്യാബിനറ്റ് സെക്രട്ടറിയുടെ തുല്യ പദവി. |
| |
ലെഫ്റ്റനന്റ് ജനറൽ (Lieutenant General) | ഏറ്റവും മുതിർന്ന ലെഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കരസേനാഉപമേധാവി (VCOAS) ആയും മറ്റുള്ളവരെ സോണൽ സൈനിക മേധാവിമാരായിട്ടോ, കോർപ്സ് കമാണ്ടർമാരായിട്ടോ, കരസേനയിലെ വിവിധ വിഭാഗങ്ങളുടെ മേധാവിമാരായിട്ടോ നിയമിക്കുന്നു. ആസ്സാം റൈഫിൾസ് (അർദ്ധ സൈനിക വിഭാഗം) മേധാവി ആയും നിയമിക്കുന്നു. 3 നക്ഷത്ര പദവിയണിത്. | സുവർണ ബാറ്റണും വാളും പരസ്പരം ക്രോസ് ചെയ്ത് അതിനു മുകളിലായി സിംഹമുദ്ര | ഗ്രേഡ് 17 ശമ്പള സൂചിക-(ശമ്പളം 225,000 രൂപ). |
60 വയസ്സ് | |
മേജർ ജനറൽ (Major General) | ഒരു ഡിവിഷന്റെ കമാൻഡർ ആകാം.
2 നക്ഷത്ര പദവിയണിത്. |
സുവർണ ബാറ്റണും വാളും പരസ്പരം ക്രോസ് ചെയ്ത് അതിനു മുകളിലായി സുവർണനക്ഷത്രം | ഗ്രേഡ് 14 ശമ്പള സൂചിക -(144,200–218,200 രൂപ) | 58 വയസ്സ് | |
ബ്രിഗേഡിയർ
(Brigadier) |
ഒരു ബ്രിഗേഡിന്റെ കമാൻഡർ ആകാം. ഒരു നക്ഷത്ര പദവിയണിത്. | മൂന്ന് സുവർണനക്ഷത്രങ്ങൾക്ക് മുകളിലായി സിംഹമുദ്ര | ഗ്രേഡ് നമ്പർ 13A, പേ സ്കെയിൽ 139,600–2,17,600 | 56 വയസ്സ് | |
കേണൽ
(Colonel) |
ഒരു ബറ്റാലിയണിന്റെ കമാൻഡർ ആകാം. | രണ്ട് സുവർണനക്ഷത്രങ്ങൾക്ക് മുകളിലായി സിംഹമുദ്ര | ഗ്രേഡ് 13, പേ സ്കെയിൽ 130,600–215,900 | 54 വയസ്സ് | |
ലഫ്റ്റനന്റ് കേണൽ
(Lieutenant colonel) |
ഒരു ബറ്റാലിയണിലെ ഒരു കമ്പനിയിലെ കമാൻഡർ ആകാം. | ഒരു സുവർണനക്ഷത്രത്തിന് മുകളിലായി സിംഹമുദ്ര | ഗ്രേഡ് 12A, ശമ്പള സകെയിൽ 121,200–212,400 രൂപ. | ||
മേജർ
(Major) |
സുവർണ സിംഹമുദ്ര | ഗ്രേഡ് നമ്പർ 11, ശമ്പള സ്കെയിൽ 69,400–207,200 രൂപ. | |||
ക്യാപ്റ്റൻ
(Captain) |
മൂന്ന് സുവർണനക്ഷത്രങ്ങൾ | ഗ്രേഡ് 10B, ശമ്പളസൂചിക 61,300–193,900 രൂപ. | |||
ലെഫ്റ്റനന്റ്
(Lieutenant) |
രണ്ട് സുവർണനക്ഷത്രങ്ങൾ | ഗ്രേഡ് 10, ശമ്പള സൂചിക 56,100–177,500 രൂപ | |||
ഓഫിസർ കേഡറ്റ് /സ്റ്റുഡന്റ് ഓഫീസർ (Officer Cadet) | ഷോൾഡറിൽ പരിശീലന സ്ഥാപനത്തിൻ്റെ പേര് | ചിഹ്നമില്ല | സ്ഥിരം സ്കോളർഷിപ്പ് |
കമ്മീഷൻ ചെയ്ത ജൂനിയർ ഉദ്യോഗസ്ഥർ (Junior Commissioned Officers)
തിരുത്തുകജൂനിയർ കമ്മീഷൻഡ് ഓഫീസർ റാങ്കുകൾ കമ്മീഷൻ ചെയ്യാത്ത ഉദ്യോഗസ്ഥരിൽ നിന്ന് സ്ഥാനക്കയറ്റത്തിലൂടെയാണ് നൽകുന്നത്. ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ കമ്മീഷൻഡ് ഓഫീസർമാരുടെ കീഴിൽ പ്രവർത്തിക്കുന്നു. അവർ സൈനികരെ പരിശീലിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു. ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർക്ക് പൊതുവെ കമ്മീഷൻഡ് ഓഫീസർമാരേക്കാൾ കുറഞ്ഞ വിദ്യാഭ്യാസവും സൈനിക പരിശീലനവുമാണുള്ളത്.
സ്ഥാനം | സ്ട്രാപ്പ് ചിഹ്നം | വിശദീകരണം | വിരമിക്കൽ പ്രായം | |
---|---|---|---|---|
കാലാൾപ്പട | കുതിരപടയിൽ/കവചിത സേനയില് | |||
സുബേദാർ മേജർ | റിസാൽദാർ മേജർ | 34 വർഷത്തെ സേവനം അല്ലെങ്കിൽ 54 വയസ്സ് - ഏതാണ് ആദ്യത്തേത് അതിനനുസരിച്ച് [4] | ||
സുബേദാർ | റിസാൽദാർ | 30 വർഷത്തെ സേവനം അല്ലെങ്കിൽ 52 വയസ്സ് - ഏതാണ് ആദ്യത്തേത് അതിനനുസരിച്ച് [4] | ||
നായിബ് സുബേദാർ | നായിബ് റിസാൽദാർ | 28 വർഷത്തെ സർവീസ് അല്ലെങ്കിൽ 52 വയസ്സ് - ഏതാണ് ആദ്യത്തേത് അതിനനുസരിച്ച് [4] |
കമ്മിഷന് ചെയ്യാത്ത ഉദ്യോഗസ്ഥർ (Non-Commissioned Officer) ("NCOs")
തിരുത്തുകസൈന്യത്തിന്റെ ദൈനംദിന ചുമതലകൾ നിർവഹിക്കുന്നതിന് ഉത്തരവാദികളായ ലിസ്റ്റുചെയ്ത ഉദ്യോഗസ്ഥരാണ് ഇവർ.
പദവി | വിശദീകരണം | ചിഹ്നം | വിരമിക്കൽ പ്രായം | |
---|---|---|---|---|
കാലാൾപ്പട | കവചിത സേന | |||
ഹവിൽദാർ | ദഫേദാർ | 26 വർഷത്തെ സേവനത്തിന് ശേഷം അല്ലെങ്കിൽ 49 വയസ്സ് - ഏതാണ് മുമ്പത്തേത് അതിനനുൃതമായി [4] | ||
നായിക് | ലാൻസ് ദഫേദാർ | രണ്ട് സ്ട്രാപ്പുകൾ | 23 വർഷത്തെ സർവീസ് അല്ലെങ്കിൽ 49 വയസ്സ് - ഏതാണ് നേരത്തെ, അതിനനുസരിച്ച്.[4] | |
ലാൻസ് നായിക് | താൽക്കാലിക ലാൻസ് ഡഫേദാർ | ഒരു സ്ട്രാപ്പ് | 19 വർഷതെ സേവനത്തിന് ശേഷം അല്ലെങ്കിൽ 48 വയസ്സ് -ഇതിൽ ഏതാണ് മുൻപോ അത്. After 19 years service or at the age of 48, whichever is sooner.[4] |
പട്ടാളക്കാർ (ജവാന്മാർ)
തിരുത്തുകകരസേനയിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ളവരാണ് ഇവർ. ഇവരാണ് ഇന്ത്യൻ സൈന്യത്തിൽ ഏറിയ പങ്കുമുള്ള സൈനികർ.
പദവി | ചിഹ്നം | വിരമിക്കൽ പ്രായം | |
---|---|---|---|
കാലാൾപ്പട | കവചിത സേന | ||
ജവാൻ
(ശിപായി) |
സോവർ | ചിഹ്നമില്ല | 15 വർഷവും 56 ദിവസത്തെ സേവനവും അല്ലെങ്കിൽ 42 വയസ് - ഏതാണ് ആദ്യം അതിനനുസരിച്ച്.[4] |
ഫീൽഡ് മാർഷൽ
തിരുത്തുകഇന്ത്യയിൽ നിലനിന്നിരുന്ന ഒരു ബഹുമാനസൂചകമായ (ഓണററി) പദവിയാണ് ഫീൽഡ് മാർഷൽ പദവി. ഇപ്പോൾ ഈ പദവി നിലവിലില്ല. എന്നാൽ സാം മനേക്ഷായ്ക്കും കെ.എം. കരിയപ്പയ്ക്കും ഈ പദവി സമ്മാനിച്ചിട്ടുണ്ട്. മറ്റ് സേനാപദവികളിലുള്ള ഓഫീസർമാർ സേവനത്തിൽ നിന്നും വിരമിച്ച ശേഷം പെൻഷൻ നൽകുമ്പോൾ ഇതിൽ നിന്നും വ്യത്യസ്തമായി ഒരു ഫീൽഡ് മാർഷലിന് പെൻഷൻ നൽകുന്നില്ല. പകരം അദ്ദേഹത്തിന്റെ മരണം വരെ ചീഫ് ഓഫ് ആർമി സ്റ്റാഫിന്റേതിന് തുല്യമായ മുഴുവൻ ശമ്പളവും നൽകുന്നു. കൂടാതെ സേനാ ആസ്ഥാനത്ത് അദ്ദേഹത്തിന് സ്വന്തമായി ഓഫീസുമുണ്ടാകും. മരണാനന്തര ബഹുമതിയായി സാം മനേക്ഷക്കും, കെ.എം കരിയപ്പയ്ക്കും ഈ പദവി നൽകിയിട്ടുണ്ട്.
അധികാരശ്രേണി
തിരുത്തുക- ജനറൽ (Gen.)
- ലെഫ്റ്റനന്റ് ജനറൽ (Lt.Gen)
- മേജർ ജനറൽ (Maj. Gen)
- ബ്രിഗേഡിയർ (Brig.)
- കേണൽ (Col.)
- ലെഫ്റ്റനന്റ് കേണൽ (Lt. Col.)
- മേജർ (Maj.)
- ക്യാപ്റ്റൻ (Capt.)
- ലെഫ്റ്റനന്റ് (Lt.)
- സുബേദാർ മേജർ (Sub. Maj.)
- സുബേദാർ (Sub. )
- നായിബ് സുബേദാർ
- ഹവിൽദാർ (Hav.)
- നായിക് (Nk.)
- ലാൻസ് നായിക് (L/Nk.)
- ശിപായി (ജവാൻ)
റാങ്കുകളുടെ പട്ടിക
തിരുത്തുകകരസേനയിലെ റാങ്കുകൾ ആദ്യം കമ്മീഷൻഡ് ഓഫീസർമാർ, ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ (JCO), മറ്റ് റാങ്കുകൾ (OR) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
കമ്മീഷൻഡ് ഓഫീസർമാരുടെ പട്ടിക (CO) | പദവി |
---|---|
ജനറൽ | |
ലെഫ്റ്റനന്റ് ജനറൽ | |
മേജർ ജനറൽ | |
ബ്രിഗേഡിയർ | |
കേണൽ | |
ലെഫ്റ്റനന്റ് കേണൽ | |
മേജർ | ഒരു അശോകസ്തംഭം |
ക്യാപ്റ്റൻ | മൂന്ന് സുവർണ നക്ഷത്രം |
ലെഫ്റ്റനന്റ്* | രണ്ട് സുവർണ നക്ഷത്രം |
ജൂനിയർ കമ്മീഷൻഡ് ഓഫീസർ (JCO) | പദവി |
---|---|
സുബേദാർ മേജർ* | റിബണിനു മുകളിലായി സുവർണ സിംഹമുദ്ര |
സുബേദാർ* | റിബണിനു മുകളിലായി രണ്ട് സുവർണനക്ഷത്രങ്ങൾ |
നായിബ് സുബേദാർ* | റിബണിനു മുകളിലായി ഒരു സുവർണ നക്ഷത്രം |
മറ്റ് റാങ്കുകൾ (OR) | പദവി |
---|---|
ക്വാർട്ടർ മാസ്റ്റർ ഹവീൽദാർ | 3 വി-സ്ട്രൈപ്പിനൊപ്പം സുവർണ സിംഹമുദ്ര |
ഹവിൽദാർ | 3 വി-സ്ട്രൈപ്പുകൾ |
നായിക് | 2 വി-സ്ട്രൈപ്പുകൾ |
ലാൻസ് നായിക് | 1 വി-സ്ട്രൈപ്പ് |
ജവാൻ | ഒഴിഞ്ഞ തോൾ |
അവലംബം
തിരുത്തുക- ↑ "How to Distinguish between Different Ranks of The Indian Army?".
- ↑ "Army Pay Rules" (PDF). MoD. GoI. MoD. Retrieved 21 February 2018.
- ↑ Army, Indian. "NCC SPL ENTRY NOTIFCATION" (PDF). Indian Army Offl website. Indian Army. Retrieved 22 February 2018.
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 "Report of the Seventh Central Pay Commission" (PDF). Government of India. November 2015. pp. 397–398. Retrieved 4 April 2021.