കേണൽ

(കേണൽ (പദവി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേണൽ (ചുരുക്കത്തിൽ Col. അല്ലെങ്കിൽ COL) (Colonel) എന്നത് പല രാജ്യങ്ങളിലും ഉപയോഗത്തിലുള്ള ഒരു മുതിർന്ന സൈനിക ഓഫീസർ റാങ്കാണ്.

കേണൽ പദവി സാധാരണയായി ലെഫ്റ്റനന്റ് കേണൽ പദവിക്ക് മുകളിലാണ്. കേണലിന് മുകളിലുള്ള റാങ്കിനെ സാധാരണയായി ബ്രിഗേഡിയർ, ബ്രിഗേഡ് ജനറൽ അല്ലെങ്കിൽ ബ്രിഗേഡിയർ ജനറൽ എന്ന് വിളിക്കുന്നു.

നാല് കമ്പനികൾ ഉൾപ്പെടുന്ന ഒരു ബറ്റാലിയന്റെ കമാൻഡർ ആണ് കേണൽ.

നാവികസേനയിൽ ഇതിന് തുല്യമായ പദവിയാണ് ക്യാപ്റ്റൻ. കോമൺവെൽത്ത് രാജ്യങ്ങളിലെ വായുസേനകളിൽ, ഗ്രൂപ്പ് ക്യാപ്റ്റൻ ആണ് തത്തുല്യ റാങ്ക്.

കേണൽ പദവിയുടെ ചിഹ്നം
"https://ml.wikipedia.org/w/index.php?title=കേണൽ&oldid=3965198" എന്ന താളിൽനിന്ന് ശേഖരിച്ചത്