ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ

ആനുപാതികമല്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന ഫെഡറൽ ഭരണകൂടമുള്ള രാജ്യമാണ് ഇന്ത്യ. ഫെഡറൽ തലത്തിലും സംസ്ഥാനതലത്തിലും പ്രാദേശികമായും ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെടുന്നുണ്ട്. ദേശീയതലത്തിൽ ഭരണകൂടത്തിന്റെ തലവനായ, പ്രധാനമന്ത്രിയെ പാർലമെന്റിന്റെ അധോസഭയായ ലോകസഭയിലെ അംഗങ്ങളാണ് തിരഞ്ഞെടുക്കുന്നത്.[1] ലോക്സഭയിലെ രണ്ടംഗങ്ങളെ പ്രസിഡന്റിന് നാമനിർദ്ദേശം ചെയ്യാമെങ്കിലും ബാക്കിയെല്ലാ അംഗങ്ങളെയും നേരിട്ട് പൊതു തിരഞ്ഞെടുപ്പുവഴിയാണ് തിരഞ്ഞെടുക്കുന്നത്. സാർവ്വത്രികമായ പ്രായപൂർത്തി വോട്ടെടുപ്പിലൂടെ അഞ്ചുവർഷത്തിലൊരിക്കലാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.[2] പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ അംഗങ്ങളെ സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ടം അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയാണ് തിരഞ്ഞെടുക്കുന്നത്.[3]

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

2009-ൽ തിരഞ്ഞെടുപ്പിൽ 71.4 കോടി ആൾക്കാർക്ക് വോട്ടവകാശമുണ്ടായിരുന്നു.[4] (ഇത് യൂറോപ്യൻ യൂണിയനിലെയും അമേരിക്കയിലെയും വോട്ടവകാശമുള്ളവരുടെ തുകയേക്കാൾ കൂടുതലാണ്[5]). 30 കോടി ഡോളറോളമാണ് തിരഞ്ഞെടുപ്പിന്റെ ചിലവ്. 10 ലക്ഷത്തിലധികം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കപ്പെടും.[6]

വോട്ടവകാശമുള്ള ഇത്രയധികം ജനങ്ങളുള്ളതുകാരണം തിരഞ്ഞെടുപ്പ് ഒന്നിലധികം ഘട്ടങ്ങളായാണ് നടത്തപ്പെടുന്നത് (2004-ലെ പൊതുതിരഞ്ഞെടുപ്പിൽ നാലു ഘട്ടങ്ങളാണുണ്ടായിരുന്നതെങ്കിൽ 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ അഞ്ച് ഘട്ടങ്ങളുണ്ടായിരുന്നു). ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതുമുതൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുവരെ വളരെ നീണ്ട പ്രക്രീയയാണിത്.[7]

  1. Basu, Durga D. (2009). "11". Introduction to the Constitution of India. Nagpur, India: LexisNexis Butterworths Wadhwa Nagpur. p. 199. ISBN 9788180385599. Archived from the original on 25 ഡിസംബർ 2018. Retrieved 22 ജൂലൈ 2013.
  2. "Lok Sabha: Introduction". parliamentofindia.nic.in. Retrieved 19 ഓഗസ്റ്റ് 2011.
  3. Rajya Sabha Secretariat. "Council of States (Rajya Sabha)". The national portal of India. Parliament of India. Retrieved 26 മേയ് 2012.
  4. Shashi Tharoor (16 ഏപ്രിൽ 2009). "The recurring miracle of Indian democracy". New Straits Times.
  5. EU (25 states) electorate = 350mn <http://news.bbc.co.uk/2/hi/europe/3715399.stm>, US electorate=212 mm <http://elections.gmu.edu/preliminary_vote_2008.html Archived 2008-11-13 at the Wayback Machine.>
  6. Indian General Election Expenditure, from ECI website Archived 2005-02-08 at Archive.is accessed 14 May 2006.
  7. "ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 4.92 ശതമാനം". Retrieved 1 ഡിസംബർ 2022.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക