ആരവം

മലയാള ചലച്ചിത്രം
(ആരവം (1978ലെ ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1978 ൽ ഭരതൻ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ഒരു മലയാള സിനിമയാണ് ആരവം. നെടുമുടി വേണു, ബഹദൂർ, പ്രതാപ് പോത്തൻ, കെ.പി.എ.സി. ലളിത, പ്രമീള, കോട്ടയം ശാന്ത, ജനാർദ്ദനൻ തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു. എം.ജി. രാധാകൃഷ്ണനും ഔസേപ്പച്ചനും സംഗീതം നൽകിയ കാവാലം നാരായണപ്പണിക്കർ രചിച്ച ഗാനങ്ങളും ഈ സിനിമയിലുണ്ട്.

ആരവം
സംവിധാനംഭരതൻ
നിർമ്മാണംഅമീർ, ഭരതൻ
രചനഭരതൻ
തിരക്കഥഭരതൻ
അഭിനേതാക്കൾനെടുമുടി വേണു
ബഹദൂർ
പ്രതാപ് പോത്തൻ
കെ.പി.എ.സി. ലളിത
പ്രമീള
കോട്ടയം ശാന്ത
ജനാർദ്ദനൻ
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംഎൻ.പി. സുരേഷ്
സ്റ്റുഡിയോക്രിയേറ്റിവ് യൂണിറ്റ്
വിതരണംശിവാ എന്റർപ്രൈസസ്
റിലീസിങ് തീയതി
  • 24 നവംബർ 1978 (1978-11-24)
രാജ്യംഭാരതം
ഭാഷമലയാളം

കഥാസാരം

തിരുത്തുക

ഗ്രാമത്തിലൂടെ അലഞ്ഞുനടന്ന് പക്ഷികളെ വെടിവെച്ച് പിടിക്കുന്ന മരട് എന്ന കഥാപാത്രത്തിലൂടെയാണ് ഈ സിനിമ വികസിക്കുന്നത്. അവന്റെ കാമുകി കാവേരി ഗ്രാമത്തിൽ ചായക്കട നടത്തുന്നു. ആ ഗ്രാമത്തിലെത്തുന്ന സർക്കസ് ഇവരുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്ന എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിലെ മുക്കുറ്റീ തിരുതാളീ എന്ന പാട്ടുപാടിക്കൊണ്ടാണ് മലയാളസിനിമയിലെ അഭിനയചക്രവർത്തി നെടുമുടിവേണു ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.[1][2][3]

ക്ര.നം. താരം വേഷം
1 നെടുമുടി വേണു
2 പ്രമീള
3 കെ.പി.എ.സി. ലളിത
4 കോട്ടയം ശാന്ത
5 മണവാളൻ ജോസഫ്
6 പട്ടം സദൻ
7 പ്രതാപ് പോത്തൻ
8 മണിയൻപിള്ള രാജു
9 ബഹദൂർ
10 ജനാർദ്ദനൻ
11 സുചിത്ര
12 ഔസേപ്പച്ചൻ


കാവാലം നാരായണപ്പണിക്കരുടെവരികൾക്ക് എം.ജി. രാധാകൃഷ്ണൻ ഈണം നൽകിയിരിക്കുന്നു.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ഏഴു നിലയുള്ള ചായക്കട അമ്പിളി കാവാലം നാരായണപ്പണിക്കർ എം.ജി. രാധാകൃഷ്ണൻ
2 ജില്ലം ജില്ലം കെ.ജെ. യേശുദാസ് കാവാലം നാരായണപ്പണിക്കർ എം.ജി. രാധാകൃഷ്ണൻ
3 കാട്ടിൽ തെക്കന്നം കാട്ടിൽ എസ്. ജാനകി കാവാലം നാരായണപ്പണിക്കർ എം.ജി. രാധാകൃഷ്ണൻ
4 മുക്കുറ്റി തിരുതാളീ കെ.ജെ. യേശുദാസ് കാവാലം നാരായണപ്പണിക്കർ എം.ജി. രാധാകൃഷ്ണൻ
  1. "ആരവം (1978)". www.malayalachalachithram.com. Retrieved 2014-10-08.
  2. "ആരവം (1978)". malayalasangeetham.info. Retrieved 2014-10-08.
  3. "ആരവം (1978)". spicyonion.com. Retrieved 2014-10-08.
  4. "ആരവം (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
  5. "ആരവം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആരവം&oldid=3899096" എന്ന താളിൽനിന്ന് ശേഖരിച്ചത്