പ്രതാപ് കെ. പോത്തൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(പ്രതാപ് പോത്തൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ചലച്ചിത്രനടനും സം‌വിധായകനും രചയിതാവും നിർമ്മാതാവുമായിരുന്നു പ്രതാപ്. കെ പോത്തൻ (തമിഴ്: பிரதாப் போத்தன்‍) പ്രതാപ് പോത്തൻ എന്നപേരിലാണ്‌ അദ്ദേഹം പ്രശസ്തനായിരുന്നത്. മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായി ഏകദേശം 100 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങൾ പ്രതാപ് പോത്തൻ സം‌വിധാനം ചെയ്തു.

പ്രതാപ് കെ. പോത്തൻ
പ്രതാപ് പോത്തൻ
ജനനം (1952-02-15) 15 ഫെബ്രുവരി 1952  (72 വയസ്സ്)
മരണം15 July 2022
Chennai
തൊഴിൽ
സജീവ കാലം1978 – 1995
2005 – present
ജീവിതപങ്കാളി(കൾ)
കുട്ടികൾകേയ പോത്തൻ (b.1991)
മാതാപിതാക്ക(ൾ)കുളത്തുങ്കൽ പോത്തൻ
പൊന്നമ്മ പോത്തൻ

ജീവിതരേഖ

തിരുത്തുക

1952ൽ തിരുവനന്തപുരത്ത് ചങ്ങനാശേരി സ്വദേശിയായ കുളത്തുങ്കൽ ജോസഫ്‌ പോത്തൻ , പൊന്നമ്മ പോത്തൻ ദമ്പതികളുടെ മകനായി 1952 ഫെബ്രുവരി 15 നു വ്യാപാരികളുടെ ഒരു കുടുംബത്തിലാണ്‌ പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ജസമ്മ ( ഇറ്റലി ), മോഹൻ പോത്തൻ, വിജയമ്മ എന്നിവർ ആണ് മറ്റു സഹോദരങ്ങൾ. ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.

മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ‌ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു[1]. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സം‌വിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ്‌ ഇവയിൽ അവിസ്മരണീയമായ. മമ്മൂട്ടി നായകനായ സി. ബി. ഐ. സിനിമ യുടെ 5 ആഠ ഭാഗമാണ അവസാനം പുറത്തുവന്ന സിനിമ.

സ്വകാര്യ ജീവിതം

തിരുത്തുക

1985-ൽ തമിഴ് സിനിമാ താരം രാധികയെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു. എന്നിരുന്നാലും, അവരുടെ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986-ൽ അവർ വേർപിരിഞ്ഞു. തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ൽ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ദമ്പതികൾക്ക് 1991-ൽ ജനിച്ച കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012-ൽ അവസാനിച്ചു.

2022 ജൂലൈ 15-ന് ചെന്നൈയിലെ കിൽപ്പോക്കിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. "പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം സ്വാഭാവിക ആരോഗ്യ കാരണങ്ങളാലാണ് മരിച്ചത്" എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.[2] സംസ്കാരം 16 ൻ രാവിലെ 10 മണിക്ക് ചെന്നൈ ന്യൂആവഡി റോഡിലെ വൈദ്യുതസ്മശാനത്തിൽ.

അഭിനയരംഗം

തിരുത്തുക
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
1978 ആരവം കൊക്കരക്കോ മലയാളം
1979 തകര തകര മലയാളം Filmfare Award for Best Actor – Malayalam
1979 അഴിയാത്ത കോലങ്ങൾ Tamil
1980 ലോറി ദാസപ്പൻ മലയാളം
1980 പപ്പു പപ്പു മലയാളം
1980 ഓർമ്മകളേ വിട തരൂ മലയാളം
1980 ആരോഹണം മലയാളം
1980 തളിരിട്ട കിനാക്കൾ മലയാളം
1980 ചാമരം വിനോദ് മലയാളം Filmfare Award for Best Actor – Malayalam
1980 ചന്ദ്ര ബിംബം ഗോപി മലയാളം
1980 വരുമയിൻ നിറം സിവപ്പ് തമിഴ്
1980 മൂടു പാനി ചന്ദ്രു തമിഴ്
1980 ഇളമൈ കോലം തമിഴ്
1980 നെഞ്ചത്തെ കിള്ളാതെ റാം തമിഴ്
1981 കരൈയെല്ലാം ശെംബകപ്പൂ തമിഴ്
1981 മധു മലർ തമിഴ്
1981 ആകലി രാജ്യം തെലുങ്ക്
1981 കുടംബം ഒരു കദംബം കണ്ണൻ തമിഴ്
1981 Panneer Pushpangal തമിഴ്
1981 Aparna മലയാളം
1981 Sollathe Yarum Kettaal തമിഴ്
1981 Nenjil Oru Mul തമിഴ്
1981 Vaa Intha Pakkam തമിഴ്
1981 Thillu Mullu തമിഴ്
1981 Rani തമിഴ്
1981 Panimalar തമിഴ്
1982 Vazhvey Maayam തമിഴ്
1982 Amma തമിഴ്
1982 Echchil Iravugal തമിഴ്
1982 Oru Varisu Uruvagiradhu തമിഴ്
1982 സട്ടം സിരിക്കിറതു തമിഴ്
1982 സിന്ദൂര സന്ധ്യക്കു മൌനം അനിൽ-രാജു മലയാളം
1982 ഓളങ്ങൾ മലയാളം
1982 ഇടവേള മലയാളം
1982 Eera Vizhi Kaaviyangal തമിഴ്
1982 നന്റി, മീണ്ടും വരുഗ തമിഴ്
1982 പ്രിയസഖി രാധ മലയാളം
1982 നവംബറിൻറെ നഷ്ടം ദാസ് മലയാളം
1983 അമേരിക്ക അമേരിക്ക ബേബി മലയാളം
1983 യുദ്ധകാണ്ഡം തമിഴ്
1983 കൈകേയി മലയാളം
1984 കാഞ്ചന ഗംഗ മോഹൻ തെലുങ്ക്
1984 പുതുമൈ പെൺ തമിഴ്
1984 ജസ്റ്റീസ് ചക്രവർത്തി തെലുങ്ക്
1984 അക്ഷരങ്ങൾ മലയാളം
1984 മീണ്ടും ഒരു കാതൽ കതൈ തമിഴ് Also director
1985 സിന്ധു ഭൈരവി സൻജീവി തമിഴ്
1986 Onnu Muthal Poojyam Vare ജോസ്കുട്ടി മലയാളം
1987 Manaivi Ready ഡോക്ടർ തമിഴ്
1987 ജെല്ലിക്കട്ടു തമിഴ് Guest appearance
1987 നിറഭേദങ്ങൾ ജയദേവൻ മലയാളം
1987 പേസും പടം തമിഴ്
1988 En Jeevan Paduthu തമിഴ്
1988 Pushpaka Vimana Silent (കന്നഡ)
1988 Penmani Aval Kanmani Parandhaman തമിഴ്
1988 Raththa Dhanam തമിഴ്
1988 ഇതുതാൻ ആരംബം തമിഴ്
1990 Sirayil Sila Raagangal തമിഴ്
1992 അമരൻ Raja Varma തമിഴ്
1997 Thedinen Vanthathu Vicky തമിഴ്
2005 പ്രിയസഖി Priya's father തമിഴ്
2005 Ram Psychiatrist തമിഴ്
2005 തന്മാത്ര Doctor മലയാളം
2006 Chukkallo Chandrudu Prakash തെലുങ്ക്
2007 ഗുരു K. R. Menon I.A.S. ഹിന്ദി
2008 വെള്ളി തിരൈ തമിഴ്
2009 കലണ്ടർ മലയാളം
2009 പടിക്കാത്തവൻ Ramakrishnan തമിഴ്
2009 Sarvam Psychiatrist തമിഴ് Cameo role
2010 ആയിരത്തിൽ ഒരുവൻ Chandramouli തമിഴ്
2010 Veerasekaran തമിഴ്
2010 Maro Charitra തെലുങ്ക്
2010 പുള്ളിമാൻ മലയാളം
2011 Muran തമിഴ്
2012 22 ഫീമെയിൽ കോട്ടയം Hegde മലയാളം SIIMA Award for Best Actor in a Negative Role
2012 അയാളും ഞാനും തമ്മിൽ Dr.Samuel മലയാളം Nominated—SIIMA Award for Best Actor in a Supporting Role
2012 Suzhal Matthews തമിഴ്
2013 അലക്സ് പാണ്ടിയൻ Radhakrishnan തമിഴ്
2013 3 ഡോട്ട്സ് Padmakumar/Pappettan മലയാളം
2013 ആറു സുന്ദരിമാരുടെ കഥ Alex Paul മലയാളം
2013 അപ് & ഡൌൺ - മുകളിൽ ഒരാളുണ്ട് Edathil Govindan Nair മലയാളം
2013 അരികിൽ ഓരാൾ Sudhir Bose മലയാളം
2013 ഇടുക്കി ഗോൾഡ് Micheal മലയാളം
2014 ലണ്ടൻ ബ്രിഡ്ജ് C S Nambiar മലയാളം
2014 ബാംഗ്ലൂർ ഡേസ് Francis മലയാളം
2014 ആലിസ്: എ ട്രൂ സ്റ്റോറി Dr. Sivapanchanathan മലയാളം
2014 മുന്നറിയിപ്പ് KK മലയാളം
2014 പൂജൈ Divya's Father തമിഴ്
2014 വേഗം Benny മലയാളം
2015 മറിയം മുക്ക് Father Gabriel മലയാളം
2015 അപ്പവും വീഞ്ഞും Fernandez മലയാളം
2015 കനൽ Raghu മലയാളം
2016 റിമോ Dr. Ravichandran തമിഴ്
2016 മാ ചു കാ Police officer Tamil,

Malayalam

2017 എസ്ര Col.Nambiar മലയാളം
2017 സതുര അടി 3500 Fahad തമിഴ്
2017 വീടെവഡു തെലുങ്ക്
2017 യാർ ഇവൻ തമിഴ്
2019 ഉയരെ Senior Air Traffic Controller മലയാളം
കൊലൈയുതിൽ കാലം തമിഴ്
2020 പച്ചമാങ്ങ മലയാളം
ഫോറൻസിക് ഡോ. ജയകുമാർ മേനോൻ മലയാളം
പൊൻമകൾ വന്താൽ ജഡ്ജ് തമിഴ്
2021 Kamali From Nadukkaveri Arivudainambi തമിഴ്
Tughlaq Durbar Doctor തമിഴ്
2022 Barroz: Guardian of D'Gama's Treasure മലയാളം Filming

സംവിധായകൻ

തിരുത്തുക
Year Film Language Notes
1985 മീണ്ടും ഒരു കാതൽ കതൈ തമിഴ് Also actor

Also writer Indira Gandhi Award for Best Debut Film of a Director

1987 ഋതുഭേദം മലയാളം Filmfare Award for Best Director – Malayalam
1988 ഡെയ്സി മലയാളം Also writer
1988 ജീവ തമിഴ് Also writer
1989 വെട്രി വിഴ തമിഴ് Also writer
1990 മൈ ഡിയർ മാർത്താണ്ഡൻ തമിഴ് Also writer
1991 ചൈതന്യ തെലുങ്ക് Also writer
1992 മഗുടം തമിഴ് Also writer
1993 ആത്മ തമിഴ് Also writer
1994 സീവലപ്പെരി പാണ്ടി തമിഴ്
1995 ലക്കി മാൻ തമിഴ് Also writer
1997 ഒരു യാത്രാമൊഴി മലയാളം

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് - മലയാളം - തകര (1979)
  • മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് - മലയാളം - ചാമരം (1980)
  • ഒരു നവാഗത സംവിധായികൻറെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് - മീണ്ടും ഒരു കാതൽ കഥൈ (1985)
  • മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് - മലയാളം - ഋതുഭേദം (1987)
  • ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാർഡ് - 22 ഫീമെയിൽ കോട്ടയം (2012)
  • കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - പ്രത്യേക ജൂറി അവാർഡ് - (2014)

രചയിതാവ്

തിരുത്തുക
  • സൊല്ല തുടിക്കുതു മനസു.

ടെലിവിഷൻ

തിരുത്തുക
  • Naalaya Iyakkunar (Kalaignar TV)

പരസ്യ രംഗത്ത്

തിരുത്തുക

ഗ്രീൻ ആപ്പിൾ എന്ന പേരിലുള്ള സ്വന്തം പരസ്യ ഏജൻസിയുമായി തിരക്കിലായിരുന്നു അദ്ദേഹം. എം.ആർ.എഫ്. ടയർ, നിപ്പോ തുടങ്ങിയവക്കു വേണ്ടിയുള്ള പരസ്യ ചിത്രങ്ങൾ തയ്യാറാക്കുന്നവർ ഇവരാണ്‌

  1. "മദ്രാസ് മെയിൽ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 685. 2011 ഏപ്രിൽ 11. Retrieved 2013 മാർച്ച് 12. {{cite news}}: Check date values in: |accessdate= and |date= (help)
  2. Bureau, The Hindu (2022-07-15). "Actor Prathap Pothen no more". The Hindu (in Indian English). ISSN 0971-751X. Retrieved 2022-07-15. {{cite news}}: |last= has generic name (help)
"https://ml.wikipedia.org/w/index.php?title=പ്രതാപ്_കെ._പോത്തൻ&oldid=4120361" എന്ന താളിൽനിന്ന് ശേഖരിച്ചത്