അലിമുക്ക് ആനകുളം ശ്രീദുർഗാദേവി ക്ഷേത്രം

അലിമുക്ക് ആനകുളം ശ്രീദുർഗ്ഗാദേവി ക്ഷേത്രം കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ പിറവന്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ ആരാധനാലയമാണ്. പഞ്ചായത്ത് ആസ്ഥാനമായ അലിമുക്കിൽ നിന്നും ഏകദേശം 1.5-2km ദൂരത്തിൽ കാനനമധ്യത്തിൽ നിലകൊള്ളുന്ന ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീദുർഗ ആണ്. കൂടാതെ ഉപദേവതകളായി മഹാഗണപതി, രക്ഷസ്സ്, മറുത, സർപ്പദൈവങ്ങൾ തുടങ്ങിയ ദേവതകൾ അധിവസിക്കുന്നു. ആനകുളം നിവാസികളുടെ ദേശദേവതയാണ് ആനകുളത്തമ്മ എന്നറിയപ്പെടുന്ന ആനകുളം ശ്രീദുർഗാദേവി. ദുർഗ്ഗയോടൊപ്പംതന്നെ തുല്യശക്തിയായി ശ്രീഭദ്രകാളി യുടെ ചൈതന്യവും കുടികൊള്ളുന്നു.

പ്രതിഷ്ഠ തിരുത്തുക

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീദുർഗ്ഗാദേവിയാണ്. ശാന്തസ്വരൂപയായ ദേവി വനദുർഗ്ഗ ഭാവത്തിൽ ഭക്തർക്ക് അനുഗ്രഹവർഷം ചൊരിയുന്നു. ദുർഗ്ഗ]യോട് ഒപ്പംതന്നെ ശ്രീഭദ്രകാളിക്കും തുല്യപ്രാധാന്യം കൽപ്പിക്കുന്നു.

ഉപദേവതകൾ തിരുത്തുക

ക്ഷേത്രഭരണം തിരുത്തുക

ദേശവാസികളായ ഭക്തജനങ്ങളിൽ പൊതുയോഗത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന ക്ഷേത്ര സേവാസമിതിയാണ് ക്ഷേത്രഭരണം നിർവഹിക്കുന്നത്.

സവിശേഷതകൾ തിരുത്തുക

മറ്റ് ക്ഷേത്രങ്ങളിലെ പോലെ ഇവിടെ നിത്യപൂജ ഇല്ല എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. എല്ലാ വെള്ളിയാഴ്ചകളിലും മലയാള മാസം ഒന്നാം തീയതികളിലും ഇവിടെ നട തുറക്കുന്നു. എന്നാൽ വൃശ്ചികം 1 മുതൽ തുടർച്ചയായി 41 ദിവസം (മണ്ഡലകാലം) തിരുനട തുറക്കുന്നതാണ്. ഈ ദിനങ്ങളിൽ ഭക്തർ ഓരോ ദിവസത്തെയും പൂജാദികർമ്മങ്ങൾ ദേവിക്ക് ചിറപ്പായി സമർപ്പിക്കുന്നു. കൂടാതെ വിശേഷദിവസങ്ങൾ ആയ വിഷു, തിരുവോണം, വിജയദശമി എന്നീ ദിനങ്ങളിലും ദേവി ഭക്തർക്ക് ദർശനസായൂജ്യം അരുളുന്നു.

തിരു:ഉത്സവം തിരുത്തുക

ക്ഷേത്രപുനരുദ്ധാരണത്തിന് ശേഷം പ്രതിഷ്ഠ നടത്തിയ മേടമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് എല്ലാ കൊല്ലവും ഉത്സവം ആഘോഷിക്കുന്നത്. മേടത്തിലെ മകയിരം തിരുനാൾ കണക്കാക്കി മൂന്ന് നാൾ ഉത്സവം നടത്തുന്നു. ഉത്സവ ത്തിൻ്റെ പ്രാരംഭ ദിവസമായ കാർത്തിക നാളിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ആരംഭിക്കുന്നു. തുടർന്ന് ശുദ്ധിക്രിയകൾ നടക്കുന്നു. ഉത്സത്തിൻ്റെ രണ്ടാം ദിനമായ രോഹിണി നക്ഷത്രത്തിൽ ദേവിയ്ക്ക് പൊങ്കാല സമർപ്പണം നടത്തുന്നു. അന്നേദിവസം നിരവധി സ്ത്രീഭക്തജനങ്ങൾ ആനകുളത്തമ്മയ്ക്ക് പൊങ്കാല നൈവേദ്യം സമർപ്പിക്കുന്നു. ഉത്സവത്തിൻ്റെ മൂന്നാംനാൾ ദേവിയുടെ മകയിരം തിരുന്നാളായി കൊണ്ടാടുന്നു. അന്നേ ദിവസം ദേവിക്ക് വിശേഷാൽ കളഭകലശപൂജകളും ദർശനപ്രാധാന്യമുള്ള മഹാദീപാരാധനയും നടത്തപ്പെടുന്നു. വൈകിട്ട് ദേവിയുടെ വർണശബളമായ എഴുന്നള്ളത്ത് ഘോഷയാത്രയും ഉണ്ടായിരിക്കും. ദേവിയുടെ എഴുന്നള്ളത്ത് അലിമുക്ക് ആയിരവല്ലി ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്നു. ശേഷം അലിമുക്ക് ജംഗ്ഷൻ, പൂവണ്ണുംമ്മൂട് തിരികെ അലിമുക്കിലൂടെ ആനകുളം കിഴക്കേക്കര വഴി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു. ശേഷം മഹാദീപാരാധന നടക്കുന്നു. ഉത്സവത്തോട് അനുബന്ധിച്ച് കാവിൽ ഉത്സവത്തിൻ്റെ ആരംഭദിനംതന്നെ പടയണി നടത്തപ്പെടുന്നു. മലദൈവങ്ങളുടെ സംപ്രീതിയ്ക്കായാണ് പടയണി നടത്തുന്നത്.

സ്ഥാനം തിരുത്തുക

കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ എത്തിച്ചേരാൻ പുനലൂർ പട്ടണത്തിൽ നിന്നും പുനലൂർ-പത്തനാപുരം റൂട്ടിൽ അലിമുക്ക് വഴി (7km). ദേവിയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാവാൻ ദൂര ദേശങ്ങളിൽ നിന്ന്പോലും ഭക്തർ ദേവിയെ തേടിയെത്തുന്നു.

അവലംബം തിരുത്തുക