കാർത്തിക (നക്ഷത്രം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇടവം രാശിക്കടുത്തുള്ള കാർത്തിക എന്ന താരവ്യൂഹമാണ് ജ്യോതിഷത്തിൽ കാർത്തിക എന്ന നക്ഷത്രമായി അറിയപ്പെടുന്നത്. കൃത്തിക എന്നും ഇതിന് പേരുണ്ട്. ജ്യോതിഷത്തിലെ നാളുകളുടെ ഗണനപ്രകാരം കാർത്തിക നാളിന്റെ ആദ്യ കാൽഭാഗം മേടം രാശിയിലും അവസാന മുക്കാൽഭാഗം ഇടവം രാശിയിലും ആണെന്നു കണക്കാക്കുന്നു.
ദൈവികം
തിരുത്തുകകാർത്തികയാണ് ഭഗവതിയുടെ നാൾ ആയി കരുതുന്നത്. അതുകൊണ്ടുതന്നെ മിക്ക ഭഗവതി ക്ഷേത്രങ്ങളിലും കാർത്തിക പ്രധാനമാണ്. കാർത്തികപൊങ്കാല അതുകൊണ്ട് തന്നെ വിശിഷ്ടമായി കരുതുന്നു. വൃശ്ചികമാസ്ത്തിലെ കാർത്തിക ചക്കുളത്ത് കാവിൽ പൊങ്കാല ഇടുന്നു.[1] ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ കാർത്തികനാളിലാണ് പൊങ്കാല ഉത്സവം ആരംഭിക്കുന്നത്.