ജാതിവ്യവസ്ഥിതിയും കേരളചരിത്രവും
പി.കെ. ബാലകൃഷ്ണൻ രചിച്ച് 1983 ൽ പ്രസിദധീകരിച്ച ചരിത്ര പുസ്തകമാണ് ജാതിവ്യവസ്ഥിതിയും കേരളചരിത്രവും, 'ഹിസറ്ററി അസോസിയേഷൻ' അവാർഡ് ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട് [1]. 1983 നു ശേഷം 2008 ൽ ഡി.സി. ബുക്സ് ഈ കൃതി പുനപ്രസിദധീകരിച്ചിട്ടുണ്ട്[2].
കർത്താവ് | പി.കെ. ബാലകൃഷ്ണൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ചരിത്രം |
പ്രസിദ്ധീകരിച്ച തിയതി | മേയ് 1983 |
മാധ്യമം | അച്ചടി |
ഉള്ളടക്കം
തിരുത്തുക32 അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കേരള ചരിത്രത്തെ പറ്റി വിശ്വസിച്ചു പോരുന്ന പല ധാരണകളെയും ചോദ്യം ചെയ്യുന്ന ഒരു കൃതിയാണിത്. കേരളത്തിൽ ഒരു സാമ്രാജ്യമോ കേമമായ രാജസ്ഥാനമോ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല ഒരു നാഗരികതയുടെ പൈതൃകം മലയാളനാടിനവകാശപ്പെടാനില്ല എന്നുതന്നെ ചരിത്രവിചാരത്തിലൂടെ സമർത്ഥിക്കുകയാണ് ഈ പുസ്തകത്തിലൂടെ പി.കെ. ബാലകൃഷ്ണൻ ചെയ്യുന്നത്[3]. 1850 നും 1910 നും ഇടക്ക് കാർഷികഗ്രാമങ്ങളുടെ ആവിർഭാവം മുതലുള്ള സാമൂഹിക ചരിത്രമാണ് പ്രധാനമായും ഈ കൃതിയിൽ പ്രതിപാദിക്കുന്നത്. കാർഷിക സമ്പദ്ഘടന, ജാതി, രാജവാഴ്ച, ഭാഷ, റോഡുകൾ, കാട് തുടങിയവയുടെ ജനനം മുതലുള്ള ചരിത്രവും ഗ്രന്ഥത്തിൽ പഠനവിധേയമാക്കുന്നു. സമുദായ ചരിത്രത്തിലെ ജാതിപൊങ്ങച്ചങ്ങൾ മിഥ്യകൾ മാത്രമായിരുന്നുവെന്ന സത്യത്തിലേക്ക് നമ്മെ നടത്തുന്നു[3].
ഇളംകുളം കുഞ്ഞൻപിള്ള, എ. ശ്രീധരമേനോൻ തുടങ്ങിയ ചരിത്രകാരന്മാരുടെ കേരള ചരിത്രത്തെ പറ്റി ഉള്ള പല നിഗമനങ്ങളെയും നിശിതമായി വിമർശിക്കുകയും ഈ കൃതിയിലൂടെ പി.കെ. ബാലകൃഷ്ണൻ ചെയ്യുന്നു[3].
അവലംബം
തിരുത്തുക- ↑ "കേരള സാഹിത്യ അക്കാദമി വെബ്സൈറ്റ്". Archived from the original on 30 March 2016.
- ↑ "ഡി.സി.ബുക്ക്സ് ഒൺലൈൻ സ്റ്റോർ". Archived from the original on 21 ജൂൺ 2017.
- ↑ 3.0 3.1 3.2
പി.കെ. ബാലകൃഷ്ണൻ (2017) [1983]. ജാതിവ്യവസ്ഥിതിയും കേരളചരിത്രവും. കോട്ടയം: ഡി.സി. ബുക്സ്. ISBN 978-81-264-1967-8.
{{cite book}}
: Cite has empty unknown parameter:|1=
(help)