അബുദാബിയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ശക്തി തിയേറ്റേഴ്‌സ് നൽകുന്ന പുരസ്കാരമാണ് അബുദാബി ശക്തി അവാർഡ്.[1] നോവൽ, ചെറുകഥ, നാടകം, കവിത, സാഹിത്യവിമർശനം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം ( ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനശാസ്ത്രം, സംസ്കാരം, നാടോടി വിജ്ഞാനം, സിനിമ തുടങ്ങിയവ ) ഇതര സാഹിത്യ വിഭാഗം ( ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം,സ്‌മരണ, തൂലികാ ചിത്രം തുടങ്ങിയവ ) എന്നീ സാഹിത്യ കൃതികൾക്കാണ് അബുദാബി ശക്തി അവാർഡുകൾ നൽകുന്നത്. ബാല സാഹിത്യത്തിനു 7500 രൂപയും മറ്റു സാഹിത്യ കൃതികൾക്ക് 10000 രൂപയുമാണ് അവാർഡ് തുക. 2011 ലെ അബുദാബി ശക്തി അവാർഡ് ടി ഡി രാമകൃഷണന്റെ ഫ്രാൻസിസ് ഇട്ടികോര എന്ന നോവലിനാണ് ലഭിച്ചത്

2012തിരുത്തുക

അബുദാബി ശക്തി അവാർഡ് കമ്മിറ്റി ഏർപ്പെടുത്തിയ വിവിധ അവാർഡുകൾ (2012) പ്രഖ്യാപിച്ചു. അബുദാബി ശക്തി, തായാട്ട്, ടി.കെ.രാമകൃഷ്ണൻ അവാർഡുകളാണ് കമ്മിറ്റി ചെയർമാൻ പി. കരുണാകരൻ എം.പി. പ്രഖ്യാപിച്ചത്.

2019തിരുത്തുക

2019-ലെ അബുദാബി ശക്തി അവാർഡുകൾ 2019 ജൂൺ 17-നു പ്രഖ്യാപിച്ചു. അവാർഡ് കമ്മറ്റി ചെയർമാൻ പി. കരുണാകരനും, കമ്മറ്റി അംഗമായ പ്രഭാ വർമ്മയും ചേർന്നാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്[2].

2019-ലെ പുരസ്കാരങ്ങൾ
വിഭാഗം ജേതാവ് കൃതി
ഇതര സാഹിത്യം ( ശക്തി എരുമേലി പുരസ്ക്കാരം) പുതുശ്ശേരി രാമചന്ദ്രൻ തിളച്ചമണ്ണിൽ കാൽനടയായി
വിജ്ഞാന സാഹിത്യം ഡോ.കെ. രാധാകൃഷ്ണൻ കേരളത്തിന്റെ സ്ത്രീശക്തി ചരിത്രം
വിജ്ഞാന സാഹിത്യം വി.ഡി. സെൽവരാജ് ശാസ്ത്രസംവാദം
നോവൽ എസ്.ആർ. ലാൽ സ്റ്റ്യാച്യു പി.ഒ.
കഥ സി.എസ്. ചന്ദ്രിക എന്റെ പച്ചക്കരിമ്പേ
കഥ ശ്രീകണ്ഠൻ കരിക്കകം പലായനങ്ങളിലെ മുതലകൾ
ബാലസാഹിത്യം പള്ളിയറ ശ്രീധരൻ കഥയല്ല; ജീവിതംതന്നെ
കവിത അനുജ അകത്തൂട്ട് അമ്മ ഉറങ്ങുന്നില്ല
കവിത സെബാസ്റ്റ്യൻ അറ്റു പോകാത്തത്
നാടകം പ്രദീപ് മണ്ടൂർ ഒറ്റ്
നാടകം രാജ്മോഹൻ നീലേശ്വരം ജീവിതം തുന്നുമ്പോൾ
നിരൂപണം ( ശക്തി തായാട്ട് അവാർഡ് ) കെ. ശ്രീകുമാർ അടുത്ത ബെൽ
ശക്തി ടി കെ രാമകൃഷ്ണൻ പുരസ്ക്കാരം ഡോ. കെ.എൻ. പണിക്കർ

2020തിരുത്തുക

2021തിരുത്തുക

2021-ലെ അബുദാബി ശക്തി അവാർഡുകൾ 2022 മാർച്ച് 8-നു പ്രഖ്യാപിച്ചു. അവാർഡ് കമ്മറ്റി ചെയർമാൻ പി. കരുണാകരനും, കമ്മറ്റി അംഗമായ പ്രഭാ വർമ്മയും ചേർന്നാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്[3][4].

2021-ലെ പുരസ്കാരങ്ങൾ
വിഭാഗം ജേതാവ് കൃതി
ഇതര സാഹിത്യം ( ശക്തി എരുമേലി പുരസ്ക്കാരം) പ്രൊഫ. എം.കെ. സാനു കേസരി, ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്
വിജ്ഞാന സാഹിത്യം പി. രാജീവ് ഭരണഘടന, ചരിത്രവും സംസ്കാരവും
നോവൽ കെ.ആർ. മല്ലിക അകം
കഥ വി.ആർ. സുധീഷ് കടുക്കാച്ചി മാങ്ങ
ബാലസാഹിത്യം സേതു അപ്പുവും അച്ചുവും
കവിത രാവുണ്ണി കറുത്ത വറ്റേ, കറുത്ത വറ്റേ
കവിത അസീം താന്നിമൂട് മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്
നാടകം ഇ.പി. ഡേവിഡ് ഇരിക്കപ്പിണ്ഡം കഥ പറയുന്നു
നാടകം രാജ്മോഹൻ നീലേശ്വരം ജീവിതം തുന്നുമ്പോൾ
നിരൂപണം ( ശക്തി തായാട്ട് അവാർഡ് ) വി.യു. സുരേന്ദ്രൻ അകം തുറക്കുന്ന കവിതകൾ
നിരൂപണം ( ശക്തി തായാട്ട് അവാർഡ് ) ഇ.എം. സുരജ കവിതയിലെ കാലവും കാൽപ്പാടുകളും
ശക്തി ടി കെ രാമകൃഷ്ണൻ പുരസ്ക്കാരം സി.എൽ. ജോസ് നാടകരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച്

അവലംബംതിരുത്തുക

  1. "ലോനപ്പൻ നമ്പാടനും സുസ്‌മേഷ് ചന്ദ്രോത്തിനും അബുദാബി ശക്തി അവാർഡുകൾ". മാതൃഭൂമി. 2013 ജൂലൈ 18. ശേഖരിച്ചത് 2013 ഓഗസ്റ്റ് 11. Check date values in: |accessdate= and |date= (help)
  2. "അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു". ഡിസി ബുക്സ്. മൂലതാളിൽ നിന്നും 27 ഏപ്രിൽ 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ഏപ്രിൽ 2022.
  3. "അബുദാബി ശക്തി അവാർഡ് 2021 പ്രഖ്യാപിച്ചു". https://veekshanam.com. https://veekshanam.com. 27 ഏപ്രിൽ 2022. മൂലതാളിൽ നിന്നും 27 ഏപ്രിൽ 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ഏപ്രിൽ 2022. External link in |website=, |publisher= (help)
  4. "എം കെ സാനുവിനും പി രാജീവിനും സി എൽ ജോസിനും അബുദാബി ശക്തി അവാർഡ്‌". 27 ഏപ്രിൽ 2022. മൂലതാളിൽ നിന്നും 27 ഏപ്രിൽ 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ഏപ്രിൽ 2022.
"https://ml.wikipedia.org/w/index.php?title=അബുദാബി_ശക്തി_അവാർഡ്&oldid=3733615" എന്ന താളിൽനിന്ന് ശേഖരിച്ചത്