അനുജ അകത്തൂട്ട്
{PU|Anuja Akathoot}}
അനുജ അകത്തൂട്ട് | |
---|---|
ജനനം | 1987 മൂവാറ്റുപുഴ, എറണാകുളം |
തൊഴിൽ | എഴുത്തുകാരി, ശാസ്ത്രജ് ഞ |
ദേശീയത | ഇന്ത്യൻ |
Genres | കവിത |
ശ്രദ്ധേയമായ രചന | അമ്മ ഉറങ്ങുന്നില്ല (കവിതാ സമാഹാരം) |
അവാർഡുകൾ | കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം 2019 |
പങ്കാളി | മുഹമ്മദ് അസ് ലം |
രക്ഷിതാവ്(ക്കൾ) | പായിപ്ര രാധാകൃഷ്ണൻ, നളിനി ബേക്കൽ |
2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ച മലയാള കവയത്രിയാണ് അനുജ അകത്തൂട്ട്. അമ്മ ഉറങ്ങുന്നില്ല എന്ന കവിതാ സമാഹാരത്തിനായിരുന്നു പുരസ്കാരം.
ജീവിതരേഖ
തിരുത്തുക1987 ൽ എറണാകുളം, മൂവാറ്റുപ്പുഴയിൽ ജനിച്ചു. പായിപ്ര രാധാകൃഷ്ണന്റെയും എഴുത്തുകാരി നളിനി ബേക്കലിന്റെയും മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, മൂവാറ്റുപ്പുഴ ലിറ്റിൽ ഫ്ളവർ, സെൻറ് അഗസ്റ്റ്യൻസ് ഹയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. കേന്ദ്രസാഹിത്യ അക്കാദമി നടത്തിയ യുവ എഴുത്തുകാരികളുടെ ദേശീയ ക്യാമ്പിൽ 2009 ൽ പങ്കെടുത്തു.[1] ഡൽഹി ഇന്ത്യൻ അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്നു. ഐ.ആർ.എസിൽ ഒന്നാം റാങ്ക് ലഭിച്ചിട്ടുണ്ട്. കേരള വെറ്റിനറി സർവകലാശാലയിലെ അസി.പ്രൊഫസർ മുഹമ്മദ് അസ്ലമാണ് ഭർത്താവ്.[2]
കൃതികൾ
തിരുത്തുക- പൊതുവാക്യസമ്മേളനം (കഥകൾ).
- അരോമയുടെ വസ്ത്രങ്ങൾ (കഥകൾ)
- അമ്മ ഉറങ്ങുന്നില്ല (കവിതകൾ)
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം (2019)[3]
- തിരൂർ തുഞ്ചൻ സ്മാരക സമിതിയുടെ കവിതാപുരസ്ക്കാരം
- ഗീതാഹിരണ്യൻ സ്മാരക പുരസ്കാരം,
അവലംബം
തിരുത്തുക- ↑ "അനുജ അകത്തൂട്ട്". http://womenwritersofkerala.com. സംയുക്ത. Retrieved 30 ജൂലൈ 2020.
{{cite web}}
: External link in
(help)|website=
- ↑ "അനുജ അകത്തൂട്ടിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; ബാലസാഹിത്യത്തിൽ മലയത്ത് അപ്പുണ്ണി". http://www.chandrikadaily.com. ചന്ദ്രിക. 14 ജൂൺ 2019. Retrieved 31 ജൂലൈ 2020.
{{cite web}}
: External link in
(help)|website=
- ↑ "മലയത്ത് അപ്പുണ്ണിക്കും അനൂജ അകത്തൂട്ടിനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്". www.manoramaonline.com. മലയാള മനോരമ. 15 ജൂൺ 2019. Retrieved 31 ജൂലൈ 2020.